Author: News Desk

കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ ഗവേഷണ, നിർമാണത്തിനായി കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ പ്രസിഡന്റുമായും, ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. കേരളവുമായി  സഹകരിക്കാൻ പറ്റുന്ന മേഖലകൾ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നു പ്രസിഡന്റ് ഉറപ്പു നൽകി. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ, ന്യൂറോ സയൻസ് റിസർച്ച്, മോളിക്യുലാർ ഇമ്മ്യൂണോളജി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ലോകപ്രശസ്തമായ ക്യൂബൻ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ആരോഗ്യവിദഗ്ധരുമായുള്ള ചർച്ചയിൽ സൂചിപ്പിച്ചു. ആരോഗ്യ- അനുബന്ധ മേഖകളിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാർമയുമായി (BioCubaFarma) സഹകരിച്ച് കേരളത്തിൽ ഒരു വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അറിയിച്ചു. ക്യുബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കും. വാർഷിക ശിൽപശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം…

Read More

കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങൾ എത്തിച്ചു നൽകാൻ 24 മണിക്കൂർ കൊറിയർ സർവീസുമായി കെഎസ്ആര്‍ടിസി. അതും മറ്റു കൊറിയർ ഏജന്സികളെക്കാൾ കുറഞ്ഞ നിരക്കിൽ. എന്നാൽ മൂന്നു ദിവസത്തിനകം ഉടമ പാർസൽ കൈപറ്റിയില്ലെങ്കിൽ പിഴയും നൽകേണ്ടി വരും. കൊറിയർ ആവശ്യമുള്ളവർക്ക് ഉത്തരവാദിത്വം ഏറും എന്ന് അർഥം. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി നിരത്തിലൂടെ ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. കേരളത്തില്‍ എമ്പാടും സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കൊറിയര്‍ & ലോജിസ്റ്റിക്‌സ് പദ്ധതി വിഭാവനം ചെയ്യുന്നത്. തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ്. കേരളത്തിന് പുറമെ ബംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തടങ്ങിയ ഡിപ്പോകളിലേക്കും പ്രാരംഭ ഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസി ഡിപ്പോകളിൽ കൊറിയര്‍ സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നഗരങ്ങളിലും ദേശിയ പാതയിലും നിലവിൽ…

Read More

ഇതാ വരുന്നു പാട്ട് പാടുന്ന നിർമിത ബുദ്ധി. ചാറ്റ് ജിപിടിയുടെ ഓഡിയോ മോഡല്‍ തന്നെയാണ് ഈ മ്യൂസിക്ക്ജെൻ -MusicGen പതിപ്പ്. സംഗീത രചന പോലുള്ള മറ്റൊരു ക്രിയേറ്റീവ് ഡൊമെയ്‌നിലേക്ക് കടന്നുകയറി കാര്യമായ പുരോഗതി കൈവരിക്കുന്നതിന്റെ തുടക്കമാണ് മ്യൂസിക്‌ജെൻ പോലെയുള്ള ആഴത്തിലുള്ള പഠന മോഡലുകൾ. ടെക്സ്റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ സംഗീതം സൃഷ്ടിക്കുന്നതിനും നിലവിലുള്ള ഗാനങ്ങളുമായി സമന്വയിപ്പിക്കുന്നതിനും മ്യൂസിക്ജെന്‍ ഒരുക്കിയിറക്കിയിരിക്കുന്നതു മെറ്റയുടെ ഓഡിയോക്രാഫ്റ്റ് റിസർച്ച് ടീമാണ്. ഒരു ഓപ്പണ്‍ സോഴ്സ് ഡീപ് ലേണിംഗ് ഭാഷാ മോഡലാണ് മ്യൂസിക് ജെന്‍. ന്യായമായ പ്രോസസ്സിംഗ് സമയത്തിന് ശേഷം നൽകിയിരിക്കുന്ന ടെക്‌സ്‌റ്റ് പ്രോംപ്റ്റുകളും മെലഡിയും അടിസ്ഥാനമാക്കി MusicGen സവിശേഷവും സംക്ഷിപ്‌തവുമായ ഒരു സംഗീത ശകലം നിർമ്മിക്കുന്നു. Facebook-ന്റെ Hugging Face AI വെബ്‌സൈറ്റിലെ ഈ സാങ്കേതികവിദ്യ ഉപയോക്താക്കൾക്ക് വിവിധ ഉദാഹരണങ്ങൾ ഉപയോഗിച്ച് അവർ ആഗ്രഹിക്കുന്ന സംഗീത ശൈലി വിവരിക്കാനുള്ള അവസരം നൽകുന്നു. 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള തിരഞ്ഞെടുത്ത ഗാന സ്നിപ്പറ്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മ്യൂസിക്ജെനെ ‘കണ്ടീഷന്‍’ ചെയ്യാന്‍ കഴിയും. ഏതു ഗാനം വേണമെന്ന് ചാറ്റ് ജി…

Read More

കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും നിരവധി ടൗണുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവാണ് റിലയൻസ് ജിയോ ജിയോ ട്രൂ 5ജി സേവനം കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100 ലധികം ചെറു പട്ടണങ്ങളിലും ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവായി റിലയൻസ് ജിയോ. 2023 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ  ട്രൂ 5G സേവനങ്ങൾ ആരംഭിക്കും ജിയോ ട്രൂ 5ജി സേവനങ്ങൾ കേരളത്തിൽ ഇപ്പോൾ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, പയ്യന്നൂർ, തിരൂർ, കാസർഗോഡ്, കായംകുളം, വടകര, പെരുമ്പാവൂർ, കുന്നംകുളം, ഇരിങ്ങലക്കുട,കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂർ, ചിറ്റൂർ-തത്തമംഗലം തളിപ്പറമ്പ് , കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശൂർ, ഗുരുവായൂർ, എന്നി നഗരങ്ങളിൽ ലഭ്യമാണ്. ഈ നഗരങ്ങളിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി നെറ്റ്‌വർക്ക് കവർ ചെയ്യുന്നുണ്ട്. കേരളത്തിൽ…

Read More

സോറോസിന്റെ സാമ്രാജ്യം അലക്സാൻഡറിന് I occupy an exceptional position. My success in the financial markets has given me a greater degree of independence than most other people. This allows me to take a stand on controversial issues: in fact it obliges me to do so “George Soros George Soros ഈ പറഞ്ഞതൊക്കെ സത്യമാണ്. ഡോളർ കൊണ്ട് അമ്മാനമാടി ബ്രിട്ടീഷ് ബാങ്കുകളുടെ തകർച്ചക്ക് വരെ കാരണക്കാരനായ ഹംഗറിയിൽ ജനിച്ചു അമേരിക്കക്കാരനായി ജീവിക്കുന്ന ശത കോടീശ്വരൻ. 1969 മുതൽ 2011 വരെ ന്യൂയോർക്കിൽ ക്ലയന്റ് പണം കൈകാര്യം ചെയ്തു പ്രശസ്തനായ ഹെഡ്ജ് ഫണ്ട് വ്യവസായി. ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണക്കാരൻ, ഏറ്റവും ഉദാരമായ സംഭവനക്കാരിൽ മുമ്പൻ. ഇപ്പോളിതാ ജോർജ്ജ് സോറോസ് 92 ആം വയസ്സിൽ തന്റെ സാമ്രാജ്യത്തിന്റെ ചെങ്കോൽ മകന് കൈമാറി മാതൃക കിട്ടിയിരിക്കുന്നു. ശതകോടീശ്വരനായ ഫിനാൻസിയർ…

Read More

തുടങ്ങി വച്ചതും ഇനി തുടങ്ങാൻ പോകുന്നതുമായ നിങ്ങളുടെ സംരംഭം ചുവപ്പു നാടയിൽ കുരുങ്ങി പോയോ? നിങ്ങള്ക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിൽ നിന്നും തക്ക സമയത്തു നീതി ലഭിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ? ഇപ്പോൾ സംസ്ഥാന സർക്കാർ പുതിയൊരു നിയമം പാസാക്കി, ചട്ടങ്ങൾ രൂപീകരിച്ചു സംരംഭകർക്ക്‌ സുരക്ഷയൊരുക്കുന്നുണ്ട്. ഒരുപക്ഷെ ഇത് നിങ്ങള്‌‍ക്ക് പ്രയോജനപ്പെട്ടേക്കാം. സിവിൽ കോടതി അധികാരത്തിലാണ് പുതിയ പരാതി പരിഹാര കമ്മിറ്റികൾ. സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വിവിധ തലങ്ങളിലെ നടപടിക്രമങ്ങളിൽ ഇപ്പോഴും പരാതികൾ ഉയർന്നു വരുന്നുണ്ട്. ഒരു സംരംഭം ആരംഭിക്കുമ്പോളോ, അത് നടത്തികൊണ്ട് പോകുമ്പോളോ  ഉണ്ടാകുന്ന തടസ്സസങ്ങൾക്ക് ഇനി ആർക്കാണ് പരാതി നല്കേണ്ടതെന്നറിയാതെ സംരംഭകർ അലയേണ്ടതില്ല. കളക്ടർ ഓഫീസും, മന്ത്രി ഓഫീസും കയറി ഇറങ്ങേണ്ട. ഇത്തരം പരാതികൾ തീർപ്പാക്കുന്നതിനായി ശക്തമായ ഒരു പ്രശ്നപരിഹാര സംവിധാനം വ്യവസായവകുപ്പ് ഒരുക്കിയിരിക്കുകയാണ്. സംസ്ഥാന-ജില്ലാ തല പരാതി പരിഹാര കമ്മിറ്റികൾക്കാണ് വ്യവസായ വകുപ്പ് രൂപം നൽകിയിരിക്കുന്നത്. ജില്ലാ തലത്തിൽ ജില്ലാ കളക്ടർ കൺവീനറും, സംസ്ഥാന തലത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായും കമ്മിറ്റികൾ…

Read More

സാംസങ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രീമിയം എക്സ്പീരിയൻസ് സ്റ്റോർ തെലങ്കാനയിൽ തുറന്നു. 3,500 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ഹൈദരാബാദിലെ ഇനോർബിറ്റ് മാളിലാണ് തുറന്നത്. സാംസങ്ങിന്റെ കണക്റ്റഡ് ഇക്കോസിസ്റ്റമായ SmartThings, സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഓഡിയോ, ഗെയിമിംഗ്, ലൈഫ്‌സ്‌റ്റൈൽ ടെലിവിഷനുകൾ എന്നിവയ്‌ക്ക് ചുറ്റുമുള്ള സോണുകളിലൂടെ പുതിയ സ്റ്റോർ സാംസങ്ങിന്റെ മുഴുവൻ ഉൽപ്പന്ന ഇക്കോസിസ്റ്റത്തെയും ഉയർത്തിക്കാട്ടുന്നു. ഈ സ്റ്റോറിൽ ബെസ്‌പോക്ക് DIY കസ്റ്റമൈസേഷൻ സോണുമുണ്ട്. തെലങ്കാനയിലെ സാംസങ് സ്റ്റോർ ‘ലേൺ @ Samsung’ എന്നതിന് കീഴിൽ വൈവിധ്യമാർന്ന ഗാലക്‌സി വർക്ക്‌ഷോപ്പുകൾ അവതരിപ്പിക്കും. ഡിജിറ്റൽ ആർട്ട്, ഡൂഡ്ലിംഗ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഫിറ്റ്‌നസ്, പാചകം, കോഡിംഗ്, സംഗീതം, നഗരത്തിന്റെ സംസ്‌കാരിക ഇവന്റുകൾ തുടങ്ങിയ വർക്ക്‌ഷോപ്പുകൾ ഇതിൽ ഉൾപ്പെടും. പ്രാദേശിക സംസ്കാരം, സംഗീതം, കല എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കും. സ്റ്റോറിൽ വരുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങളും തിരഞ്ഞെടുത്ത സാംസങ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 2X ലോയൽറ്റി പോയിന്റുകളും തിരഞ്ഞെടുത്ത ഗാലക്‌സി ഉപകരണങ്ങൾക്കൊപ്പം ₹2,999-ന് ഗാലക്‌സി…

Read More

കൊച്ചി ആസ്ഥാനമായുള്ള ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പായ Mykare Health സീഡ് റൗണ്ടിൽ 2.01 മില്യൺ ഡോളർ (16.52 കോടി രൂപ) ഫണ്ട് നേടി. OnDeck ODX – US, Avaana Seed, Huddle, Endurance Capital, F Health, VeritasX, Stanford Angels, Phoenix Angels, Nitish Mittersain (Joint Managing Director, Nazara Technologies), ഹരി ടി.എൻ (Ex-BigBasket), അർജുൻ വൈദ്യ (Founder, Dr. Vaidya’s) തുടങ്ങിയ പ്രമുഖ നിക്ഷേപകരാണ് റൗണ്ടിൽ പങ്കാളികളായത്. Sean (Hyunil) Sohn (CEO, Krafton), നിരജ് കറിയ, അങ്കിത് ടണ്ടൻ (Global CBO and CEO, OYO), നിഖിൽ ജയ്സിംഗാനി (Executive Director, Polycab India), ഡോ ദീപു സെബിൻ (Ex-CEO & Founder, DailyRounds), വികാസ് ഗാർഗ് (Ex-CFO, Paytm), Rahul Nagar (Ex-VP, Paytm), ഹിമാൻഷു അറോറ(Ex Gaana), ഭവ്യ ഷാ – MD, Ark Impact എന്നിവരും ഫണ്ടിംഗിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.…

Read More

ഇനി തമിഴ് നാട്ടിലും ഷോപ്പിങിനിറങ്ങന്നവരുടെ നാവിൽ ഒരു പേരുണ്ടാകും “LuLu”  ലുലുവിൻറെ തമിഴകത്തെ  തേരോട്ടത്തിന്റെ തുടക്കം കോയമ്പത്തൂരിൽ നിന്ന്. പിന്നീട് ചെന്നൈ, സേലം, ഈറോഡ്, ഹൊസൂർ അടക്കം വിവിധ പ്രദേശങ്ങളിൽ പുതിയ പദ്ധതികൾ. അങ്ങനെ ലുലു തമിഴ്നാടിന്റെ കൂടി സ്വന്തമാവുകയാണ്. കോയമ്പത്തൂരിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായി ലുലു എത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ, ആധുനിക സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് കോയമ്പത്തൂരിൽ  തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ തമിഴ്നാട് വ്യവസായ മന്ത്രി ടിആർബി രാജ ഉദ്ഘാടനം നിർവ്വഹിച്ചു.  ലുലു ഗ്രൂപ്പിന്റെ തമിഴ്നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അബുദാബിയിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് തമിഴ്നാട് സർക്കാരുമായി ഒപ്പിട്ട ധാരണപാത്രത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്‌ പുതിയ ഹൈപ്പർ മാർക്കറ്റ്. തമിഴ്നാട്ടിൽ 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ്‌ തമിഴ്നാട് സർക്കാരുമായി ധാരണയിൽ എത്തിയിരുന്നത് . തമിഴ്നാട്ടിലെ…

Read More

എക്കോ ഫ്രണ്ട്‌ലി മാത്രമല്ല വിമൺ ഫ്രണ്ട്‌ലി കൂടിയാക്കി മാറ്റാനൊരുങ്ങുകയാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ. ഇത്തരത്തിൽ സംസ്ഥാനത്തെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദ്ദമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്ഉടനെത്തും. ഉത്തരവാദിത ടൂറിസത്തിന്റെ പുതിയൊരു മുഖം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ടൂര്‍ പാക്കേജുകള്‍, അംഗീകൃത വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേകള്‍, വനിതാ ടൂര്‍ ഗൈഡുമാര്‍, ക്യാമ്പിംഗ് സൈറ്റുകള്‍, കാരവനുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി വനിതാ യാത്രികര്‍ക്ക് സഹായകമാകുന്ന എല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല. ജെന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം എന്ന യു എന്‍ വിമന്‍ ആശയം കേരള ടൂറിസത്തില്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് കേരളത്തിൽ സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വനിതാസൗഹൃദ ടൂറിസം പദ്ധതി…

Read More