Author: News Desk
മലയാളിയായ സണ്ണി വർക്കിക്കൊപ്പം ചേർന്ന് ഇന്ത്യയിലെമ്പാടും ലോകോത്തര നിലവാരമുള്ള സ്കൂളുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. സണ്ണി വർക്കിയുടെ ദുബായ് ആസ്ഥാനമായുള്ള ജെംസ് എജ്യുക്കേഷൻ (GEMS Education) ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്കൂൾ ശൃംഖലകളിലൊന്നാണ്. ജെംസ് ബ്രാൻഡിനെ ഇന്ത്യയിലും പ്രശസ്തമാക്കുക എന്ന സണ്ണി വർക്കിയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഈ പങ്കാളിത്തത്തോടെ പൂവണിയുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 20 സ്കൂളുകളാണ് അദാനി ഫൗണ്ടേഷനുമായി ചേർന്ന് ജെംസ് ഇന്ത്യയിൽ ആരംഭിക്കുക. ആദ്യത്തെ അദാനി ജെംസ് സ്കൂൾ ഓഫ് എക്സലൻസ് ഇതിനകം ലഖ്‌നൗവിൽ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലെങ്ങും ലോകോത്തരവും താങ്ങാനാവുന്നതുമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിനായാണ് രാജ്യത്തെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയുമായി സണ്ണി വർക്കി കൈകോർക്കുന്നത്. മാനേജ്മെന്റ് മുതൽ അധ്യാപക നിയമനം, പരിശീലനം വരെയുള്ളവയിലേക്ക് പങ്കാളിത്തം നീളും. പങ്കാളിത്തത്തിന്റെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, ചില സ്കൂളുകളിലെ 30% സീറ്റുകൾ ദരിദ്രരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും എന്ന് നേരത്തെ പ്രഖ്യാപനമുണ്ടാിരുന്നു. ഇതിനായി മാത്രം…
ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി. 11 പേർ മരിച്ച അതിദാരുണമായ അപകടത്തെപ്പറ്റി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്രതികരണം അറിയിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. ആർസിബിയുടെ വിക്ടറി പരേഡിൽ പങ്കെടുക്കാനായി ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെത്തിയ നിരവധി പേർ തിക്കിലും തിരക്കിലും പെടുകയായിരുന്നു. 11 പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കുമുണ്ട്. ആർസിബിയുടെ ഔദ്യോഗിക പ്രസ്താവന സമൂഹമാധ്യമത്തിൽ വിരാട് കോഹ്‌ലി റീപോസ്റ്റ് ചെയ്തു. പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ഹൃദയം ശരിക്കും തകർന്നുപോയതായും കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നേരത്തെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ടീം ദുഃഖം രേഖപ്പെടുത്തിയത്. തിക്കിലും തിരക്കിലും പെട്ട 11 പേരുടെ വിയോഗം അത്യന്തം ദുഃഖകരമാണെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും ടീം സമൂഹമാധ്യമത്തിൽ കുറിച്ചു. സ്റ്റേഡിയത്തിനു പുറത്ത് ആരാധകർ മരിച്ചുവീഴുന്നതിനിടെയും ആഘോഷങ്ങൾ തുടർന്ന ആർസിബി മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ…
ഒറ്റത്തവണ പണമടച്ചാൽ ദേശീയപാതകളിലൂടെ പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ ടോൾ നയം അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഒറ്റത്തവണ 3000 രൂപ വാർഷിക ഫീസ് നൽകി ഒരു വർഷത്തേക്ക് പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന സംവിധാനമാണിത്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈവേ യാത്ര മെച്ചപ്പെടുത്തുന്നതിനും ചിലവ് കുറയ്ക്കുന്നതിനും ടോൾ പേയ്‌മെന്റുകൾ ലളിതമാക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണിത്. നിലവിലുള്ള ടോൾ പേയ്‌മെന്റ് രീതിക്ക് പകരമായി നിർദ്ദിഷ്ട ഫാസ്‌ടാഗ് വാർഷിക ടോൾ പാസ് നടപ്പിലാക്കാനാണ് ശ്രമം. ഈ പദ്ധതി തിരഞ്ഞെടുക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ടോൾ ബൂത്ത് കടക്കുമ്പോഴെല്ലാം ആവർത്തിച്ചുള്ള കിഴിവുകൾ നേരിടാതെ ദേശീയ പാതകളിലൂടെയും എക്‌സ്പ്രസ് വേകളിലൂടെയും സഞ്ചരിക്കാനാകും. തിരക്ക് കുറയ്ക്കുക, ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുക, ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിലൂടെ യാത്രാനുഭവം ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യം. ഫാസ്റ്റ് ടാഗ് അക്കൗണ്ടുകൾ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതിന്റെയോ വ്യക്തിഗത ടോൾ കിഴിവുകൾ ട്രാക്ക് ചെയ്യേണ്ടതിന്റെയോ ആവശ്യകത ഇല്ലാതാക്കുന്നതാകും പുതിയ മാറ്റം. ദിവസേനയുള്ള യാത്രക്കാർ, വാണിജ്യ വാഹന ഓപ്പറേറ്റർമാർ എന്നിങ്ങനെ…
വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടേത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബവും ഭാര്യ അനുപമ നദെല്ലയുമെല്ലാം വാർത്തകളിൽ നിന്നും അകന്നുള്ള ജീവിതം ആഗ്രഹിക്കുന്നവരാണ്. സത്യ നദെല്ലയുടെ കരിയർ വഴിയിലും ജീവിതത്തിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അനുപമ. ജീവകാരുണ്യരംഗത്തും പേരെടുത്ത അനുപമ നദെല്ലയെ കുറിച്ചറിയാം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പഠനകാലത്താണ് സത്യയും അനുപമയും കണ്ടുമുട്ടുന്നത്. മണിപ്പാലിൽ നിന്നും ആർക്കിടെക്ചർ ബിരുദമാണ് അനുപമ നേടിയത്. സത്യ നദെല്ലയുടെ പിതാവിനെപ്പോലെ അനുപമയുടെ പിതാവും ഐഎഎസ് ഓഫീസറായിരുന്നു. ഇരു കുടുംബങ്ങളുടേയും ഈ സിവിൽ സർവീസ് ബന്ധം ഇവർ തമ്മിലുള്ള അടുപ്പം വലുതാകുന്നതിൽ വലിയ പങ്കുവഹിച്ചു. 1992ലായിരുന്നു സത്യയുടേയും അനുപമയുടേയും വിവാഹം. വിവാഹസമയത്ത് സത്യയ്ക്ക് ഗ്രീൻ കാർഡ് ഉണ്ടായിരുന്നു. എന്നാൽ യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ കാരണം അനുമയ്ക്ക് വിസ ലഭിക്കുന്നതിന് ഏറെ കാലതാമസം പിടിച്ചു. അനുപമയ്ക്കായി ഗ്രീൻ കാർഡ് ഉപേക്ഷിച്ച സത്യ പിന്നീട് എച്ച്1ബി വിസയിലേക്ക് മാറി. മൂന്ന് മക്കളാണ് സത്യ-അനുപമ ദമ്പതികൾക്ക്.…
ഇസ്രയേലിന്റെ സ്റ്റെൽത്ത് ക്രൂയിസ് മിസൈൽ ‘ഐസ് ബ്രേക്കർ’ സ്വന്തമാകാകൻ ഇന്ത്യൻ വ്യോമസേന. ഐസ് ബ്രേക്കർ വാങ്ങുന്നതും അതിനെ ഫ്ലീറ്റിൽ ഉൾപ്പെടുത്തുന്നതും സംബന്ധിച്ച് വ്യോമസേന ചർച്ചകൾ നടത്തിവരികയാണ്. ദീർഘദൂരത്തേക്ക് കൃത്യതയുള്ള ആക്രമണങ്ങൾക്ക് ഏറ്റവും ഫലപ്രദമാണ് ഐസ് ബ്രേക്കർ എന്നതിനാൽ ഇന്ത്യയുടെ തീരുമാനം ചൈനയെയും, പാകിസ്ഥാനെയും ആശങ്കയിലാക്കും. കഠിന സാഹചര്യങ്ങളിൽ പോലും അവിശ്വസനീയമായ കൃത്യതയോടെ ലക്ഷ്യം കണ്ടെത്താൻ കെൽപ്പുള്ള സൂപ്പർ-സ്മാർട്ട് ക്രൂയിസ് മിസൈലാണ് ഐസ് ബ്രേക്കർ. കരയിൽ നിന്നും കടലിൽനിന്നും പ്രവർത്തിപ്പിക്കാവുന്ന മിസൈലിന് ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെട്ടാൽ പോലും സ്വന്തമായി പ്രവർത്തിക്കാൻ സാധിക്കും. നൂതനമായ ഇലക്ട്രോ-ഒപ്റ്റിക്കൽ സീക്കറാണ് ഐസ് ബ്രേക്കറിനെ നിയന്ത്രിക്കുന്നത്. ലക്ഷ്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന എഐ സംവിധാനം ശത്രുക്കൾക്ക് നേരെ മാത്രം ആക്രമണം നടത്തുന്നുവെന്ന് ഉറപ്പാക്കുകയും സിവിലിയൻ നാശനഷ്ടങ്ങൾ അടക്കം പരമാവധി കുറയ്‌ക്കുകയും ചെയ്യും. ഏറ്റവും സങ്കീർണ്ണ വ്യോമ പ്രതിരോധ സംവിധാനങ്ങളെപ്പോലും രഹസ്യാത്മകത നിലനിർത്തി തകർക്കാൻ ഇതിനു കഴിയും. വെരി ലോ ഒബ്സർവബിൾ’ (VLO) സവിശേഷതയിലൂടെയാണ് ഇത് സാധ്യമാകുന്നത്. 400 കിലോഗ്രാമിൽ താഴെയാണ്…
കേരളത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാവുകയാണ്. മലയോര സംസ്ഥാനങ്ങളിലേക്ക് ഒരു ട്രെയിൻ സർവീസ് കാത്തിരിക്കുന്ന യാത്രക്കാർക്കും, ശബരിമല തീർത്ഥാടകർക്കും മാത്രമല്ല, തെക്കേ അറ്റത്തുള്ള വിഴിഞ്ഞം വരെ പ്രതീക്ഷയിലാണ്. ട്രെയിൻ യാത്ര മാത്രമല്ല കേരളത്തിലെമ്പാടും ചരക്കു നീക്കവും അതിനൊപ്പമുണ്ടാകുന്ന വ്യാവസായിക വികസനവും ശബരി റെയിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെെഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലഭിച്ച ഉറപ്പാണ് അങ്കമാലി-ശബരി റെയിൽപാത യാഥാർഥ്യമാകുന്നു എന്നത്. അങ്കമാലിയിൽ നിന്നും എരുമേലി വരെ വിഭാവനം ചെയ്തിരിക്കുന്ന പാത പുനലൂർ വഴി വിഴിഞ്ഞം തുറമുഖത്തേക്ക് പാത നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും മധ്യകേരളത്തിന്റെ സമഗ്ര വികസനത്തിനും ഇത് സഹായകമാകും. പാതയുടെ ഇരുവശങ്ങളിലും ലോജിസ്റ്റിക് ഹബ്ബുകൾ, സാമ്പത്തിക-വാണിജ്യ-കാർഷിക-വ്യാപാര മേഖലകൾ എന്നിവ സ്ഥാപിക്കാൻ കഴിയും. മരവിച്ചുകിടക്കുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ദിവസങ്ങൾക്കകം റെയിൽവേയുടെ വിദഗ്ദ്ധ സംഘം എത്തും. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ജൂലൈ…
മെട്രോ ട്രെയിനുകളിലേതിന് സമാനമായ ‘അലേർട്ട്’ സൗകര്യങ്ങൾ കൊണ്ടുവരാൻ കെഎസ്ആർടിസി. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ സ്ഥാപിക്കുന്നത്. ബസുകളുടെ സ്റ്റോപ്പുകൾ, എത്തിച്ചേരൽ/പുറപ്പെടൽ സമയം, റൂട്ടുകൾ, തടസ്സങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ യാത്രക്കാർക്ക് അറിയാനാകും. തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നതിനായി പാസഞ്ചർ ഇൻഫർമേഷൻ ഡിസ്‌പ്ലേയും ഓട്ടോമേറ്റഡ് വോയ്‌സ് അനൗൺസ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ 500ഓളം ബസുകളിലാണ് സംവിധാനം കൊണ്ടുവരിക. 400 ഓർഡിനറി ബസുകളും 100 സൂപ്പർ ഫാസ്റ്റ് ബസുകളും അടക്കമാണിത്. ബസുകളിൽ സ്ഥാപിക്കുന്ന സ്പീക്കറുകൾ വഴി മലയാളത്തിലും ഇംഗ്ലീഷിലും ഓഡിയോ അനൗൺസ്‌മെന്റ് നടത്തും. വരാൻ പോകുന്ന സ്റ്റോപ്പുകൾ ഇത്തരത്തിൽ അനൗൺസ് ചെയ്യും. ബസിനുള്ളിലെ ഡിജിറ്റൽ ഡിസ്‌പ്ലേകൾ വഴി സ്റ്റോപ്പുകൾ സംബന്ധിച്ചും മറ്റുമുള്ള തത്സമയ വിഷ്വൽ അപ്‌ഡേറ്റുകളും നൽകും. ഓഡിയോ-വിഷ്വൽ വിവരങ്ങളോടുകൂടിയ ഇന്റഗ്രേറ്റഡ്-ഓട്ടോമേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIAS) ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ലൈസൻസിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് ലൈസൻസ് നൽകുക. ലൈസൻസ് വാർഷികാടിസ്ഥാനത്തിൽ മൂന്ന്…
രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനത്ത് ആഗോള ടയർ കമ്പനിയും ഇന്ത്യൻ ടയർ ടൈക്കൂണുമായ എംആർഎഫ് (MRF). എൻബിഎഫ്‌സി കമ്പനിയായ എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്‌സിനെയാണ് (Elcid Investments) ഓഹരിവിലയിൽ എംആർഎഫ് പിന്നിലാക്കിയത്. ഏതാണ്ട് ഏഴു മാസങ്ങൾക്കു ശേഷമാണ് എംആർഎഫ് സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നത്. ജൂൺ 3ലെ കണക്ക് പ്രകാരം എംആർഎഫിന്റെ ഓഹരി വില 1,38,539 രൂപയാണ്. മാർച്ചിൽ രേഖപ്പെടുത്തിയ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,02,124 രൂപയിൽ നിന്നും വൻ തിരിച്ചുവരവാണ് എംആർഎഫ് നടത്തിയത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽസിഡ് ഇൻവെസ്റ്റ്‌മെന്റിന്റെ ക്ലോസിംഗ് വില 1,29,899 രൂപയായി. കഴിഞ്ഞ ആറ് മാസത്തിനിടെ എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ മോശം പ്രകടനമാണ് എംആർഎഫിന് തുണയായത്. 2024 ഒക്ടോബർ 29 നാണ് എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരി എന്ന പദവി നേടിയത്. അന്ന് ഒറ്റ വ്യാപാര സെഷനിൽ 66,92,535 ശതമാനം ഉയർന്ന എൽസിഡിന്റെ ഓഹരി വില 2,36,250 രൂപയായിരുന്നു. ഔട്ട്സ്റ്റാൻഡിങ് ഷെയറുകളാണ് എംആർഎഫിന്റെ ഉയർന്ന ഓഹരി…
ടർക്കിഷ് കമ്പനിയായ സെലിബിയുമായുള്ള (Çelebi Airport Services) സഹകരണം അവസാനിപ്പിച്ചതിന് പിന്നാലെ എയർപോർട് ഗ്രൗണ്ട് ഹാൻഡ്‍ലിങ് രംഗത്തേക്ക് കടക്കാൻ അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡ് (AAHL). മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് രംഗത്തേക്ക് കടക്കാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങൾക്കു പുറമേ തിരുവനന്തപുരം, നവി മുംബൈ നിർദിഷ്ട വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ 8 വിമാനത്താവളങ്ങളുടെ നിയന്ത്രണച്ചുമതലയുള്ള കമ്പനിയാണ് അദാനി എയർപോർട് ഹോൾഡിങ്സ്. ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്ന മറ്റ് എയർപോർട്ടുകളിലേക്കും ഉടനടി ഗ്രൗണ്ട് ഹാൻഡ്ലിങ് ശ്രമം നടത്തും. ഭാവിയിൽ ഡൽഹി, ബെംഗളൂരു പോലുള്ള എയർപോർട്ടുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി. ആദ്യ ഘട്ടമായി മുംബൈ വിമാനത്താവളത്തിന്റെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് ടെൻഡറിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാൽ വ്യക്തമാക്കി. നിലവിൽ അദാനി ഉടമസ്ഥതയിലുള്ള എട്ട് വിമാനത്താവളങ്ങളിൽ അവസരമുണ്ട്. എന്നാൽ മറ്റ് വിമാനത്താവളങ്ങളിലേക്കും സേവനങ്ങൾ നൽകാൻ ശ്രമം നടത്തും-അദ്ദേഹം പറഞ്ഞു.…
ഉപ്പുമാവിനു പകരം അങ്കണവാടികളിൽ ബിരിയാണിയും ചിക്കൻ ഫ്രൈയും വേണം എന്നാവശ്യപ്പെട്ട മൂന്ന് വയസ്സുകരന്റെ വീഡിയോ കുറച്ചു മുൻപ് വൈറലായിരുന്നു. ശങ്കു എന്ന അങ്കണവാടിക്കാരന്റെ വീഡിയോ വൈറലായതിനു പിന്നാലെ അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുകയാണ് സർക്കാർ. മുട്ട ബിരിയാണിയും പുലാവും ഉൾപ്പെടുത്തിയിട്ടുള്ളതാണ് പുതിയ മെനു. അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പിന്നാലെ ശങ്കുവിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടി മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പു നൽകി. ഇപ്പോൾ അങ്കണവാടി പ്രവേശനോത്സവത്തിലാണ് പുതുക്കിയ മെനു പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികളിൽ ഏകീകൃത മെനു നടപ്പിലാക്കുന്നത് ഇതാദ്യമാണ്. വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക് ശേഷമാണ് മെനു പുതുക്കിയതെന്ന് മന്ത്രി പറഞ്ഞു. പഞ്ചസാരയും ഉപ്പും കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും പുതുക്കിയ ഭക്ഷണ മെനുവിൽ ശ്രദ്ധ കൊടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിലൊരിക്കൽ നൽകിയിരുന്ന പാലും മുട്ടയും ഇനി ആഴ്ചയിൽ മൂന്ന് ദിവസം നൽകാനും തീരുമാനമായതായി മന്ത്രി പറഞ്ഞു.…