Author: News Desk
റേഞ്ച് റോവറിന്റെ പുതിയ ഇന്ത്യ-സ്പെസിഫിക് സ്പെഷ്യൽ എഡിഷൻ മോഡലുമായി ജാഗ്വാർ ലാൻഡ് റോവർ (JLR). റേഞ്ച് റോവർ എസ്‌വി മസാര ലിമിറ്റഡ് എഡിഷൻ മോഡലിന് 4.99 കോടി രൂപയാണ് എക്സ്-ഷോറൂം വില. എസ്‌യുവിയുടെ 12 യൂണിറ്റുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. റേഞ്ച് റോവർ എസ്‌വി രന്തംബോർ എഡിഷന് ശേഷം ഈ വർഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ ഇന്ത്യ-സ്പെസിഫിക് ലിമിറ്റഡ് എഡിഷൻ റേഞ്ച് റോവർ ആണിത്. ‘മസാര’ എന്ന പേര് സംസ്കൃതത്തിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. ഹിമാലയൻ മേഖലയിൽ കാണപ്പെടുന്ന അപൂർവയിനം നീലക്കല്ലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡീപ് സാറ്റിൻ ബ്ലൂ നിറമാണ് മസാരയ്ക്ക് നൽകിയിട്ടുള്ളത്. മസാര എഡിഷൻ ജെഎൽആറിന്റെ സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് (SVO) വിഭാഗമാണ് നിർമ്മിച്ചത്. വാഹനത്തിന്റെ ഗ്രില്ലിലും ബമ്പറുകളിലും വശങ്ങളിലും സിൽവർ ക്രോം കൊറിന്ത്യൻ ബ്രോൺസ് ആക്‌സന്റുകളുണ്ട്. സ്‌പെഷ്യൽ എഡിഷൻ റേഞ്ച് റോവറാണെന്ന് സൂചിപ്പിക്കാൻ എക്‌സ്റ്റീരിയറിലുടനീളം ‘SV’ ബാഡ്ജിംഗും കാണാം. ബ്ലൂ-ക്രീം എന്നീ നിറങ്ങൾ കലർന്ന ഡ്യുവൽ-ടോൺ ഫിനിഷിൽ വരുന്ന ക്യാബിനാണ് ഇന്റീരിയർ…
ആഗോള സോഫ്റ്റ് വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ് അടുത്തിടെ വിവിധ വിഭാഗങ്ങളിൽ നിന്നായി 6000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കമ്പനി സിഇഒ സത്യ നദെല്ല. പിരിച്ചുവിടലുകൾ ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ടല്ലെന്നും ഓർഗനൈസേഷനൽ റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ എഐ-ഫസ്റ്റ് എന്ന സ്ട്രാറ്റജി വേഗത്തിലാക്കുന്നതിന്റെ ഭാഗമാണ് പിരിച്ചുവിടൽ. കമ്പനിയുടെ കാഴ്ചപ്പാട് ഇപ്പോൾ എഐ പരിവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റിസോഴ്സസും ടാലന്റും ഈ മാറുന്ന ബിസിനസ്സ് പ്രയോറിറ്റിയുമായി പൊരുത്തപ്പെടുന്ന മേഖലകളിലേക്ക് മാറ്റാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി-അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയിൽ എഐ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നതായും വാർത്തയുണ്ട്. മൈക്രോസോഫ്റ്റും രാജ്യത്തെ പ്രമുഖ സോവറിൻ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോം സർവീസായ യോട്ട ഡാറ്റ സർവീസസും (Yotta Data Services) തമ്മിലുള്ള എഐ പങ്കാളിത്തം ഇതിന്റെ ഭാഗമാണ്. പദ്ധതിയുടെ ഭാഗമായി ഇരുകമ്പനികളും ഇന്ത്യാഎഐ മിഷൻ, സർക്കാർ ഏജൻസികൾ, ഐഐടികൾ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, സോഫ്റ്റ്‌വെയർ വികസന കമ്പനികൾ തുടങ്ങിയവയുമായി ചേർന്നു പ്രവർത്തിക്കും. യോട്ടയുടെ എഐ…
ആഗോള വിതരണ ശൃംഖലകൾ ചൈനയിൽ നിന്ന് മാറുന്നതോടെ, ടെലികോം, ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യ വിശ്വസനീയമായ ബദലായി തീരുമെന്ന് സ്വീഡിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ എറിക്‌സൺ. പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിച്ച് കമ്പനി ഈ ട്രെൻഡിനൊപ്പം മുന്നോട്ടുപോകുമെന്ന് എറിക്സൺ ഇന്ത്യ ഹെഡ് ആൻഡ്രസ് വിസെന്റെ പറഞ്ഞു. വോഡാഫോൺ ഐഡിയ (VI) ഇന്ത്യയിലുടനീളം 5ജി നെറ്റ് വർക്ക് വ്യാപിപ്പിച്ചാൽ ടെലികോം രംഗത്തെ മത്സരം കനക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വിഐയ്ക്ക് ആന്റിനകളും മറ്റ് ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് എറികസ്ൺ. ഡൽഹി-എൻസിആർ മേഖലയിൽ 5G സേവനങ്ങൾക്ക് എറിക്‌സൺ അടുത്തിടെ വോഡാഫോൺ ഐഡിയയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. വിഐയ്ക്ക് കൂടുതൽ ശക്തമാകാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സോഴ്‌സിംഗ് ആഴത്തിലാക്കിയുള്ള പ്രവർത്തനത്തിനാണ് എറിക്സൺ ഇന്ത്യയിൽ ഊന്നൽ നൽകുന്നത്. ഇതോടൊപ്പം 5ജി, ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയ്‌ക്കായുള്ള ഗവേഷണ കേന്ദ്രമാക്കി എറിക്സൺ ഇന്ത്യൻ യൂണിറ്റിനെ മാറ്റും. 2025 ജൂൺ മാസത്തോടെ പാസീവ് ആന്റിനകളുടെ ഉത്പാദനം പൂർണ്ണമായും പ്രാദേശികവൽക്കരിക്കാനാണ് എറിക്‌സൺ പദ്ധതിയിടുന്നത്.…
ദക്ഷിണ റെയിൽവേയ്ക്കു കീഴിൽ സർവീസ് നടത്തുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ച് കേരളത്തിലെ വന്ദേ ഭാരത് യാത്രക്കാർ നോൺ-വെജ് ബ്രേക്ക്ഫാസ്റ്റ് വാങ്ങുന്നതിൽ മുന്നിൽ. മെയ് 31ന് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ 411 നോൺ-വെജ് ബ്രേക്ക്ഫാസ്റ്റുകളും മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരതിൽ 398 നോൺ-വെജ് ബ്രേക്ക്ഫാസ്റ്റുകളും വിതരണം ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 197 ഓർഡറുകളുമായി എംജിആർ ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേഭാരതാണ് നോൺ-വെജ് ബ്രേക്ക്ഫാസ്റ്റുകളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. തിരുനെൽവേലി-ചെന്നൈ എഗ്മോർ വന്ദേ ഭാരത് 173 നോൺ-വെജ് ബ്രേക്ക്ഫാസ്റ്റ് വിറ്റഴിച്ചപ്പോൾ കോയമ്പത്തൂർ-ചെന്നൈ സെൻട്രൽ 77ഉം എംജിആർ ചെന്നൈ സെൻട്രൽ-വിജയവാഡ വന്ദേഭാരത് 46 നോൺ-വെജ് ബ്രേക്ക്ഫാസ്റ്റും വിറ്റു. 35 നോൺ-വെജുമായി ചെന്നൈ-വിജയവാഡ വന്ദേഭാരതാണ് ഏറ്റവും കുറവ് നോൺ-വെജ് പ്രഭാതഭക്ഷണം വിറ്റഴിച്ചത്. കണക്കുകൾ പ്രകാരം കേരളം, ചെന്നൈ റൂട്ടിൽ നോൺ-വെജിനാണ് മുൻഗണന. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് ഭക്ഷണം തിരഞ്ഞെടുക്കാം. ടിക്കറ്റ് ചിലവിനു പുറമേ ഇതിന്റെ ചാർജും ചേർക്കും. കൂടുതലും ബ്രെഡ് ടോസ്റ്റും ഓംലെറ്റും ആണ്…
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി സേവനത്തിനു തുടക്കമായി. ഇതോടെ യാത്രക്കാർക്ക് കോച്ചുകളിലും പ്ലാറ്റ്‌ഫോമുകളിലും എത്താൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗി കാറുകൾ ഉപയോഗിക്കാം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാൻ ബഗ്ഗി കാറുകൾ വലിയ ആശ്വാസമാകും. രണ്ട് ബഗ്ഗി കാറുകളാണ് സ്റ്റേഷനിൽ ഇപ്പോൾ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ബഗ്ഗി കാർ കൂടി ഉടനടി എത്തുമെനന്ന് അധികൃതർ അറിയിച്ചു. പാർക്കിങ് സ്ഥലത്തു നിന്ന് പ്ലാറ്റ്ഫോമിലെത്താനും ട്രെയിൻ ഇറങ്ങിയാൽ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തെത്താനും ബഗ്ഗി കാറുകൾ പ്രയോജനപ്പെടുത്താം. യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിലെ ഏത് സ്ഥലത്തും എത്താനും ബഗ്ഗി കാറിൽ മറ്റു പ്ലാറ്റ്‌ഫോമിലേക്ക് പോകാനും കഴിയും. പ്ലാറ്റ്‌ഫോമിന്റെ അവസാനത്തിലുള്ള ട്രാക്ക് വഴി ഇന്റർലോക്ക് ചെയ്ത ബ്ലോക്കുകൾ കൊണ്ട് നിർമ്മിച്ച ഇടനാഴിയിലൂടെയാണ് ബഗ്ഗി കാറുകൾ അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് കടക്കുക. ബഗ്ഗി കാറുകളിൽ കയറാൻ മുൻകൂട്ടി ബുക്കിംഗ് നടത്തേണ്ട കാര്യമില്ല. ഓപ്പറേറ്റർമാർക്ക് നാമമാത്രമായ ഫീസ് അടച്ച് യാത്രക്കാർക്ക് ഇവ ഉപയോഗിക്കാം.…
ദുബായിലെ ഏറ്റവും ചിലവേറിയ സ്കൂൾ എന്ന വിശേഷണവുമായി എത്തുന്ന ജെംസ് എജ്യുക്കേഷന്റെ ദുബായ് സ്പോർട്സ് സിറ്റി നിർദിഷ്ട കാമ്പസിൽ നിക്ഷേപവുമായി ഒമാൻ കമ്പനി. ബാങ്ക് മസ്കറ്റിനു കീഴിലുള്ള ഇസ്ദിഹാർ റിയൽ എസ്റ്റേറ്റ് ഫണ്ട് (Izdihar Real Estate Fund) ആണ് ജെംസ് സ്കൂൾ ഓഫ് റിസർച്ച് ആൻഡ് ഇന്നൊവേഷനിൽ (GEMS School of Research & Innovation) നിക്ഷേപവുമായി എത്തിയിരിക്കുന്നത്. ജെംസ് സ്കൂളിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ഇസ്ദിഹാറിന്റെ നിക്ഷേപം. ഇസ്ദിഹാർ റിയൽ എസ്റ്റേറ്റ് ഫണ്ടിന്റെ നിക്ഷേപം ജെംസ് എജ്യുക്കേഷന്റെ മികവിനു മേലുള്ള വിശ്വാസ്യതയുടെ തെളിവാണെന്ന് ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പ് സിഇഒ ഡിനോ വർക്കി പറഞ്ഞു. ദുബായിയെ ആഗോള വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുക എന്ന ജെംസിന്റെ ലക്ഷ്യത്തിന് നിക്ഷേപം കരുത്തു പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള നിക്ഷേപകരുടെ താൽപര്യത്തിന്റെ ഉദാഹരണമാണ് പുതിയ പങ്കാളിത്തമെന്ന് ജെംസ് എഡ്യൂക്കേഷൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഒവൈസ് ഛോട്ടാനി പറഞ്ഞു. പുതിയ…
ദുബായ് ടൂറിസത്തിനായി ഒരുമിച്ച് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ (DET) ഭാഗമായ ദുബായ് കോർപ്പറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിംഗിന്റെ (VISIT Dubai) റെഡി ഫോർ എ സർപ്രൈസ് എന്ന പുതിയ ക്യാംപെയ്നിലാണ് ഇരുവരും ഒന്നിക്കുന്നത്. സമീപ വർഷങ്ങളിൽ നിരവധി തവണ ദുബായ് സന്ദർശിച്ചിട്ടുള്ള വിരാടും അനുഷ്കയും നഗരവുമായി വ്യക്തിപരമായ ബന്ധം പങ്കിടുന്നു. പുതിയ പങ്കാളിത്തത്തിന്റെ ആദ്യ ഘട്ടം അടയാളപ്പെടുത്തുന്ന വീഡിയോയും ദുബായ് ടൂറിസം പങ്കുവെച്ചിട്ടുണ്ട്. മൂന്ന് മിനിറ്റും 46 സെക്കൻഡുമുള്ള വീഡിയോ എല്ലാ യാത്രക്കാർക്കും അനുയോജ്യമായ സ്ഥലമായി ദുബായിയെ എടുത്തുകാണിക്കുന്നു. വീഡിയോയിൽ വിരാടും അനുഷ്കയും ചേർന്ന് നഗരത്തിലെ വൈവിധ്യമാർന്ന അനുഭവങ്ങളും നിരവധി ഇടങ്ങളും സന്ദർശിക്കുന്നു. Cricket legend Virat Kohli and Bollywood star Anushka Sharma team up for Dubai Tourism’s “Ready for a Surprise” campaign. They…
ഓർഗാനിക് അഥവാ ജൈവം എന്ന് അവകാശപ്പെട്ട് എത്തുന്ന ഉത്പന്നങ്ങളുടെ തള്ളിക്കയറ്റമാണ് ഇന്ന് വിപണിയിലുള്ളത്. വൻ വിലയ്ക്കാണ് ജൈവ ഉത്പന്നങ്ങൾ വിൽക്കപ്പെടുന്നതും. ഈ സാഹചര്യത്തിൽ ജൈവം എന്നു പറഞ്ഞ് എത്തുന്നവയെല്ലാം യഥാർത്ഥത്തിൽ ജൈവമാണോ എന്ന പ്രശ്നം വരുന്നു. ഈ പ്രശ്നത്തിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് അഹമ്മദാബാദിൽ നിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മധുസൂദൻ പട്ടേൽ. കാർഷികോൽപ്പന്നങ്ങൾ ജൈവ വളങ്ങൾ ഉപയോഗിച്ചാണോ അതോ രാസവളങ്ങൾ ഉപയോഗിച്ചാണോ കൃഷി ചെയ്തിരിക്കുന്നതെന്ന് നിമിഷങ്ങൾക്കുള്ളിൽ നിർണ്ണയിക്കാൻ കഴിയുന്ന സ്പെക്ട്രോമീറ്ററാണ് മധുസൂദൻ കണ്ടുപിടിച്ചിരിക്കുന്നത്. ഈ ഉപകരണം നിരവധി ആളുകൾക്ക് തെറ്റായ ഉത്പന്നങ്ങൾ ഉപയോഗിച്ച് വഞ്ചിക്കപ്പെടുന്നതിൽ നിന്ന് രക്ഷയാകുമെന്ന് അദ്ദേഹം പറയുന്നു. പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നുതുടങ്ങി വിത്തുകളുടേയും തേനിന്റേയും വരെ ഗുണനിലവാരം സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് തിരിച്ചറിയാനാകും എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
പ്രതിരോധ മേഖലയിൽ 3000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യമിട്ട് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 155 എംഎം അമ്മുനിഷൻ അഗ്രഗേറ്റുകൾ കയറ്റുമതി ചെയ്യുന്നതിലൂടെയാണ് കമ്പനി പ്രതിരോധ രംഗത്ത് വൻ ബിസിനസ് നോട്ടമിടുന്നത്. ഈ വർഷം തന്നെ കമ്പനി 1500 കോടി രൂപയുടെ ലാർജ് കാലിബർ അമ്മുനിഷനുകൾ കയറ്റുമതി ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഇതിനകം തന്നെ 100 കോടി രൂപയുടെ പീരങ്കി വെടിക്കോപ്പുകളുടെയും അഗ്രഗേറ്റുകളുടെയും കയറ്റുമതി നേടിയിട്ടുണ്ട്. ഇന്ത്യയിലെ പ്രതിരോധ ഉപകരണങ്ങളുടെ മികച്ച മൂന്ന് കയറ്റുമതിക്കാരിൽ ഒന്നാകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്രതിനിധി അറിയിച്ചു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് റിലയൻസിന്റെ പ്രധാന കയറ്റുമതി വിപണി. ഈ രാജ്യങ്ങൾക്ക് പീരങ്കി അമ്മുനിഷനുകൾക്കായി വലിയ ആവശ്യകതയാണുള്ളത്.
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്കെയിലിനെ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്തുള്ള സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധ നേടുന്നു. ആർപിജി ഗ്രൂപ്പ് ചെയർപേഴ്സൺ ഹർഷ് ഗോയങ്ക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരൊറ്റ ഇന്ത്യൻ കമ്പനി, പാകിസ്ഥാൻ എന്ന മുഴുവൻ രാഷ്ട്രത്തേക്കാൾ വലുതാണെന്ന് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ശക്തിയെ പാകിസ്ഥാന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു. എന്നിട്ടാണ് അവർ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം 161 ബില്യൺ ഡോളറാണ്. പാകിസ്ഥാന്റേതാകട്ടെ 50 ബില്യൺ ഡോളറും. പുനരുപയോഗ ഊർജ്ജത്തിന്റെ കാര്യത്തിൽ അദാനി ഗ്രൂപ്പ് 10.9 GW ശേഷി പ്രവർത്തിപ്പിക്കുന്നു. പാകിസ്ഥാന്റെ 9 GW ശേഷി മാത്രമേയുള്ളൂ. ഗ്രീൻ ഹൈഡ്രജൻ, തുറമുഖ പ്രവർത്തനങ്ങൾ തുടങ്ങിയവയിലും ഗോയങ്ക താരതമ്യം നടത്തി. ഗ്രീൻ ഹൈഡ്രജനിൽ അദാനിക്ക് ആഗോള നേതൃസ്ഥാനമുള്ളപ്പോൾ, പാകിസ്ഥാന് ഈ മേഖലയിൽ വലിയ സംരംഭങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ 185 MMT ശേഷിയുള്ള മൂന്ന് തുറമുഖങ്ങളുമായി…