Author: News Desk
ആഗോള ക്ലയന്റുകൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓഡിറ്റിംഗ്, കൺസൾട്ടിംഗ് പ്രമുഖരായ പിഡബ്ല്യുസി യുഎസും (PwC US) പിഡബ്ല്യുസി ഇന്ത്യയും (PwC India) സംയുക്ത സംരംഭത്തിന് കരാർ ഒപ്പുവെച്ചു. പിഡബ്ല്യുസി ഇന്ത്യയുടെ കൺസൾട്ടിംഗ് ബിസിനസും, പിഡബ്ല്യുസി യുഎസിന്റെ അഡ്വൈസറി വിഭാഗത്തിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കുന്നതാണ് ഈ പുതിയ കൂട്ടായ്മ. 2027ന്റെ ആദ്യ പകുതിയോടെ ഈ ഇടപാട് പൂർണ്ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഡബ്ല്യുസി ഇന്ത്യ ചെയർമാൻ സഞ്ജീവ് കൃഷ്ണൻ പുതിയ സംയുക്ത സംരംഭത്തിന്റെ സിഇഒ ആയി ചുമതലയേൽക്കും. ഈ പുതിയ സംയുക്ത സംരംഭം ആഗോള ക്ലയന്റുകൾക്ക് തടസ്സമില്ലാത്തതും വേഗതയേറിയതുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. വിവിധ രാജ്യങ്ങളിലെ സേവന വിഭാഗങ്ങൾ തമ്മിലുള്ള കാലഹരണപ്പെട്ട ലെഗസി സിലോസ് പൂർണ്ണമായി ഒഴിവാക്കി, ക്ലയന്റുകൾക്ക് ആവശ്യമായ എല്ലാ കൺസൾട്ടിംഗ് സേവനങ്ങളും ഒരൊറ്റ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വേഗത്തിലുള്ള മാറ്റങ്ങൾ കൺസൾട്ടിംഗ് രംഗത്തെ സ്വാധീനിക്കുന്ന…
പ്രമുഖ അമേരിക്കൻ സാമ്പത്തിക വിദഗ്ധനും കൊളംബിയ സർവകലാശാലയിലെ പ്രൊഫസറുമായ ജെഫ്രി സാച്ച്സ്, ‘ഇന്ത്യ ടുഡേ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലോക സാമ്പത്തിക ഭാവി സംബന്ധിച്ച് നിർണായക നിരീക്ഷണങ്ങൾ പങ്കുവെച്ചു. വരും കാലങ്ങളിൽ ഇന്ത്യയും ചൈനയും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായി മാറുമെന്നും, ഈ നൂറ്റാണ്ടിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി വളരുമെന്നും അദ്ദേഹം പ്രവചിച്ചു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഏകപക്ഷീയമായ നടപടികൾക്കും ആധിപത്യത്തിനും വിരുദ്ധമായി ബഹുധ്രുവ ലോകക്രമം (multipolar world) രൂപപ്പെടുത്തുന്നതിൽ ഇന്ത്യ-ചൈന കൂട്ടായ്മയ്ക്ക് നിർണ്ണായക പങ്കുവ വഹിക്കാൻ കഴിയുമെന്ന് സാച്ച്സ് അഭിമുഖത്തിൽ പറഞ്ഞു. ചൈനയിലെ ജനസംഖ്യയിൽ കുറവുണ്ടാകുന്നതും ഇന്ത്യയിൽ അത് വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം വിലയിരുത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ആഗോള വിതരണ ശൃംഖല എന്നിവയിൽ ശക്തമായ സഹകരണം കാഴ്ചവെക്കുന്നത് ഇരു രാജ്യങ്ങളുടെയും വളർച്ചയെ വേഗത്തിലാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ…
യുപിഐ മാതൃകയില്‍ ബ്രിക്‌സ് പേ എന്ന സംവിധാനം ഭാരതം മുന്നോട്ടുവച്ചതില്‍ കൂടുതല്‍ പഠിക്കാന്‍ ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് (BPTF) രൂപീകരിക്കാന്‍ ഉച്ചകോടിയില്‍ അംഗീകാരം നല്‍കിയതും ഭാരതത്തിന്റെ നയതന്ത്രവിജയം. അങ്ങനെ ഡിജിറ്റൽ ഇന്ത്യ ഡിജിറ്റൽ ബ്രിക്സിലേക്കു വഴിതുറക്കുകയാണ്. ‘ബ്രിക്‌സ് കണക്റ്റ്’ വഴി നൈപുണ്യം, തൊഴില്‍ക്ഷമത, തൊഴില്‍രംഗത്തെ സ്ത്രീ പങ്കാളിത്തം, സാമൂഹിക സുരക്ഷ, ശേഷി വികസനം എന്നിവയ്‌ക്ക് കരുത്തുപകര്‍ന്നതും സംരംഭങ്ങളെ പുതിയ ധനകാര്യ-വിപണികളുമായി ബന്ധിപ്പിക്കുന്നതിനായി ‘ബ്രിക്‌സ് എംഎസ്എംഇ കോ-ഓപ്പറേഷന്‍ പോര്‍ട്ടല്‍’ എന്ന പദ്ധതി ആരംഭിച്ചതും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. രണ്ടു ദിവസത്തെ 18-ാമത് ബ്രിക്‌സ് ഉച്ചകോടി ഭാരതത്തിന്റെ നിലപാടുകൾക്കും അഭ്യർത്ഥനകൾക്കും പച്ചക്കൊടി വീശിയത് തന്നെ നേട്ടമാണ്. അന്താരാഷ്‌ട്ര വാണിജ്യ ഇടപാടിനായി ഏകീകൃത സംവിധാനം വേണമെന്ന ഭാരതത്തിന്റെ നിര്‍ദ്ദേശത്തിനും ബ്രിക്‌സ് അംഗീകാരം നൽകിയത് ചരിത്ര വിജയമാണ്. യുപിഐ മാതൃകയില്‍ ബ്രിക്‌സ് പേ എന്ന സംവിധാനം ഭാരതം മുന്നോട്ടുവച്ചതില്‍ കൂടുതല്‍ പഠിക്കാന്‍ ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് BPTF രൂപീകരിക്കാന്‍ ഉച്ചകോടിയില്‍ അംഗീകാരം നല്‍കിയതും…
ചുണ്ടൻ വള്ളങ്ങൾക്കുമുണ്ട് ഐ പി എൽ മാതൃകയിൽ സി ബി എൽ ലീഗ്. കേരളത്തിലെ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്കുയര്‍ത്തി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് CBL നടക്കും. ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങളുടെ ആറാം സീസണാണ് ആവേശത്തുടക്കമാകുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും വള്ളംകളി പ്രേമികളെയും സിബിഎല്‍ വേദികളിലേക്ക് ആകര്‍ഷിക്കുകയും അതുവഴി കേരളത്തിന്‍റെ അഭിമാനമായ ഈ മത്സരവിനോദത്തെ ആഗോള തലത്തില്‍ ബ്രാന്‍ഡ് ചെയ്യിപ്പിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത് ചുണ്ടന്‍വള്ളങ്ങളുടെ തുഴത്താളവും കായല്‍സൗന്ദര്യവും ഒരുമിക്കുന്ന ജലോത്സവം സെപ്റ്റംബര്‍ 19ന് ആലപ്പുഴ കരുവാറ്റയില്‍ ആരംഭിക്കും. ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള സിബിഎലിന് നവംബര്‍ 21 ന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപനമാകും. കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യവുമായും ഉത്സവാഘോഷങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള വള്ളംകളിയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ സിബിഎല്‍ പോലെയുള്ള മത്സരങ്ങളിലൂടെ സാധിക്കും. സംസ്ഥാനത്ത് ടൂറിസം സീസണ്‍ സജീവമാകുന്ന വേളയില്‍ നടക്കുന്ന സിബിഎല്‍ വള്ളം കളി മത്സരങ്ങള്‍ നേരിട്ട്…
ലോകമറിയട്ടെ ഇവിടെന്താ നടക്കുന്നതെന്ന്…! കേരളത്തിലേക്ക് ലോകത്തെ ക്ഷണിച്ച് മുഖ്യമന്ത്രി വി ഡി സതീശൻബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ചു വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ വ്ലോഗർമാരുമായി വി ഡി സതീശൻ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. 19 രാജ്യങ്ങളിൽ നിന്നുള്ള 35 വ്ലോഗർ/ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.തുറമുഖം, വിനോദസഞ്ചാരം, ആരോഗ്യം, ഐടി എന്നീ മേഖലകളുടെ വികസനത്തിലൂടെ കേരളത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വി ഡി സതീശൻ പറഞ്ഞു കോടിക്കണക്കിന് ഫോളോവേഴ്സുള്ള വ്ലോഗർമാർ കേരളത്തിന്റെ വിനോദസഞ്ചാര, ആരോഗ്യ, നിക്ഷേപ സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ പുതിയ വികസന മാതൃകയ്ക്ക് വലിയ പിന്തുണ നൽകാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹരിതാഭയും കാലാവസ്ഥയും വിനോദസഞ്ചാര-നിക്ഷേപസാധ്യതകളും ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ വ്ലോഗർമാർക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ടെർമിനൽ, 18 ചെറുകിട തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് കേരളത്തെ ‘പോർട്ട്…
ഇത്തവണ തുലാവർഷം കനക്കുമെന്ന കാലാവസ്ഥ പ്രവചനങ്ങൾക്കിടയിലും വയനാട്ടിലെ കാപ്പി കൃഷി മേഖലക്ക് പ്രത്യേകിച്ച് കാപ്പി സംരംഭകർക്ക് പ്രതീക്ഷ നൽകുന്ന നടപടികളുമായി നീങ്ങുകയാണ് കോഫീ ബോർഡ്. എൽനിനോ പ്രതിഭാസമടക്കം കനത്ത വരൾച്ച സമ്മാനിച്ചതോടെ തകർച്ച നേരിടുന്ന കാപ്പി കൃഷി മേഖലയെ അത്യാധുനിക തലത്തിലേക്ക് ഉയർത്തുന്നതിനായി 2500 കോടി രൂപയുടെ സമഗ്ര മാസ്റ്റർ പ്ലാൻ കോഫി ബോർഡ് തയ്യാറാക്കി കഴിഞ്ഞു. പഴക്കമേറിയ കാപ്പി ചെടികൾക്ക് പകരം അത്യത്പാദനശേഷിയുള്ള പുതിയ ഇനങ്ങൾ കർഷകർക്ക് നല്കുന്നതടക്കം മാസ്റ്റർ പ്ലാനിലുണ്ട് . ഈ പദ്ധതി പ്രകാരം വയനാട്ടിലെ പഴയ കാപ്പിത്തോട്ടങ്ങൾ പൂർണ്ണമായി നവീകരിക്കാനും പുനഃകൃഷിക്കായി 70% വരെ ഉയർന്ന സബ്‌സിഡി നൽകാനും ലക്ഷ്യമിടുന്നു. സാധാരണയായി കാലവർഷത്തെ ദുർബലപ്പെടുത്തി വരൾച്ചയുമായെത്തിയ എൽ നിനോ പ്രതിഭാസം, നല്ല മഴയ്ക്കും പിന്നീട് കടുത്ത തണുപ്പിനും കേരളത്തിൽ കാരണമായ ലാ നിനാ എന്നിവയെ അതിജീവിച്ചു പിടിച്ചു നില്ക്കാൻ പാടുപെടുന്ന വയനാട്ടിലെ കാപ്പി മേഖലക്ക് അടുത്ത 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ ബൃഹത്തായ പദ്ധതി,…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റോബോട്ട് സേവനം ആരംഭിച്ചു. ആഭ്യന്തര സുരക്ഷാ ഹോൾ ഏരിയയിലെ ‘കലാങ്കൺ’ ആർട്ട് മ്യൂസിയത്തിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് റോബോട്ട് സേവനം ഉദ്ഘാടനം ചെയ്തു. യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനൊപ്പം തത്സമയ ഫ്ലൈറ്റ് വിവരങ്ങൾ നൽകാനും ബോർഡിങ് ഗേറ്റുകളിലേക്ക് വഴി കാട്ടാനും ഈ റോബോട്ടിന് സാധിക്കും. പൂനെ ആസ്ഥാനമായുള്ള കൈനറ്റിക്സ് റോബോട്ടിക്സ് ആണ് സിയാലിനായി ഈ റോബോട്ട് വികസിപ്പിച്ചത്. കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ പാരമ്പര്യ കലകളെയും മ്യൂസിയത്തിലെ ശിൽപ്പങ്ങളെയും കുറിച്ച് വിവരങ്ങൾ നൽകി സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കാനും ഇതിലൂടെ കഴിയുന്നു. അടുത്ത ഘട്ടത്തിൽ ചെക്ക്-ഇൻ ഹാളുകളിലും ഭക്ഷണ സാധനങ്ങൾ യാത്രക്കാരുടെ അരികിലേക്ക് നേരിട്ട് എത്തിക്കുന്ന ഡെലിവറി റോബോട്ടുകൾ അവതരിപ്പിക്കാനും സിയാൽ പദ്ധതിയിടുന്നുണ്ട്. Cochin International Airport launches an AI-powered passenger assistance robot at the Kalangan Art Museum to offer real-time flight details
രാജ്യത്തിന്റെ ചരക്കുനീക്ക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യയുടെ ആദ്യ വന്ദേ ഭാരത് ചരക്കുതീവണ്ടിയുടെ (Freight EMU) അഹമ്മദാബാദ്-മുംബൈ സെക്ഷനിലെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി. റിസsർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ (RDSO) നേതൃത്വത്തിൽ നടത്തിയ ട്രയൽ റണ്ണിൽ ട്രെയിൻ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത കൈവരിച്ചു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) നിർമ്മിച്ച 16 കോച്ചുകളുള്ള ഈ ട്രെയിൻ, ഇ-കോമേഴ്സ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, നശിച്ചുപോകാത്ത ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ വിലപിടിപ്പുള്ള ചരക്കുകൾ വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ചരക്കുതീവണ്ടികളിൽ നിന്ന് വ്യത്യസ്തമായി പാസഞ്ചർ റൂട്ടുകളിൽ അതിവേഗ എക്സ്പ്രസ് ലോജിസ്റ്റിക്സ് സേവനങ്ങൾ നൽകാനാണ് വന്ദേ ഭാരത് ചരക്കുതീവണ്ടി ലക്ഷ്യമിടുന്നത്. റഫ്രിജറേറ്റഡ് വാനുകൾ, പാലറ്റ് അടിസ്ഥാനത്തിലുള്ള ലോഡിംഗിനായി റോളർ ഫ്ലോറിങ്, വിശാലമായ ഓട്ടോമാറ്റിക് വാതിലുകൾ, സിസിടിവി നിരീക്ഷണം, ആധുനിക ‘കവച്’ സുരക്ഷാ സംവിധാനം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. പരീക്ഷണ ഓട്ടത്തിലെ പ്രകടനം വിലയിരുത്തിയ ശേഷം വരും…
ബ്രിക്സ് ഉച്ചകോടിക്കിടെ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വാഗ്ദാനം ചെയ്തതായി റഷ്യ. ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ മോദിയും ഷിയും ഉക്രെയ്ൻ പ്രശ്നപരിഹാരത്തിൽ സജീവമായ ഇടപെടൽ വാഗ്ദാനം ചെയ്തതായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ സന്നദ്ധതയെ സ്വാഗതം ചെയ്തതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യ-ഉക്രെയ്ൻ സമാധാന കരാറിനായി ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഇന്ത്യയുടെയും ചൈനയുടെയും ഈ നീക്കം ശ്രദ്ധേയമാകുന്നത്. ഇതിനിടയിൽ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ചയും നടത്തി. 2030ലെ സാമ്പത്തിക സഹകരണ പദ്ധതിയുടെ നടപ്പാക്കൽ, വ്യാപാര ബന്ധങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുവരും അവലോകനം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളും കരിങ്കടൽ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സംഘർഷങ്ങൾ പരിഹരിക്കാൻ…
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യ അദാനി ഡിഫൻസ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് , ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുമായി പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നു. സാങ്കേതിക കൈമാറ്റം, പ്രാദേശിക നിർമ്മാണം, സഹ-ഉൽപ്പാദനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വിവിധ മിസൈൽ, ഫൈറ്റർ ജെറ്റ് നവീകരണ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ വിമാനങ്ങൾ നവീകരിക്കുന്നതിനായി എച്ച്.എ.എല്ലും റഷ്യൻ പങ്കാളികളും തമ്മിലുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ, സുഖോയ്, മിഗ്-29 വിമാനങ്ങൾക്കായുള്ള ദൂരപരിധി കൂടിയ എയർ-ടു-എയർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള കരാറുകൾ ബി.ഡി.എല്ലിന് ലഭിച്ചിട്ടുണ്ട്. അദാനി ഡിഫൻസ് Igla-S, വെർബ (Verba) തുടങ്ങിയ വ്യോമ പ്രതിരോധ മിസൈലുകളുടെ നിർമ്മാണത്തിലും റഷ്യൻ കമ്പനികളുമായി സഹകരിക്കുന്നുണ്ട്. എന്നാൽ, SU-57 അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെയും അന്തർവാഹിനികളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട റഷ്യയുടെ ചില പുതിയ നിർദ്ദേശങ്ങൾക്ക് ഇന്ത്യയിൽ നിന്ന് കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. Russia strengthens defense ties with India through partnerships…
