Author: News Desk

“ദയവു ചെയ്തു 2000 രൂപ നോട്ടുമായി ബാങ്കുകളിൽ ഇടിച്ചു കയറരുത്. സമയമുണ്ട് എല്ലാത്തിനും അതിന്റെതായ സമയമുണ്ട്.  ആധാറോ ,ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ ഒന്നും നിങ്ങൾ പൂരിപ്പിച്ച് നൽകേണ്ട. സമയം എടുത്തു ബ്രാഞ്ചിലേക്കു വന്നാൽ മതി. കൈയിലുള്ള 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. ഒരു സമയം പരമാവധി 20000 രൂപ വരെ. നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും സെപ്തംബര്‍ 30 വരെ നാലു മാസം സമയമുണ്ട്.” പറയുന്നത് മറ്റാരുമല്ല, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. പിൻവലിച്ച നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്. ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നൽകി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത…

Read More

കേരളം ഇലക്ട്രിക് വാഹനങ്ങളുടെ പറുദീസ! വൈദ്യുത വാഹന വിപണിയിലെ കേരളത്തിന്റെ താല്പര്യങ്ങൾ വാഹന നിർമാതാക്കൾ മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മിക്ക വാഹന നിർമാതാക്കളും പുതിയ മോഡലുകൾ ഇറക്കുമ്പോൾ ആദ്യം പരിഗണിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്. കേരളത്തിൽ വിറ്റഴിക്കുന്ന ഡീസൽ വാഹനങ്ങളെക്കാൾ ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നതു വൈദ്യുത വാഹനങ്ങളാണ്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലുമാസ കാലയളവിൽ 18,295 ഡീസൽ വാഹനങ്ങളാണ് കേരളത്തിൽ വിറ്റത്. ഇതിനെക്കാൾ, 34 % കൂടുതലാണ് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന. സമീപകാലത്തെ വരെ മലയാളികൾ ഇന്ധനക്ഷമതയും ഇന്ധന വിലക്കുറവും കാരണം ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയിരുന്നത് പെട്രോളിനേക്കാൾ ഡീസൽ വാഹനങ്ങളായിരുന്നു. വാഹനത്തിന്റെ കുതിപ്പും പെർഫോമൻസും മുൻഗണനയാക്കുന്ന വാഹനപ്രേമികളായിരുന്നു പെട്രടോൾ വേർഷന്റെ പിന്നാലെ പോയിരുന്നത് ഇപ്പോളതുമാറി.എല്ലാകാറ്റും വീശുന്നതിപ്പോൾ EV യിലേക്കാണെന്ന് കണക്കുകളും പർച്ചേസ് ട്രെൻഡും പറയുന്നു. കേരളത്തിന്റെ കുതിപ്പ്! അമ്പമ്പോ… 2024 കേരളത്തിൽ വൈദ്യുത വാഹന കൊയ്ത്തിനു വേദിയാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ നാലുമാസം കൊണ്ട് കേരളത്തിൽ വിറ്റഴിച്ചത് 24,903 വൈദ്യുത വാഹനങ്ങൾ. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഇ.വി.കളുടെ…

Read More

ടാറ്റ മോട്ടോഴ്‌സ് പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിന്റെ CNG പതിപ്പ് അവതരിപ്പിച്ചു. Altroz iCNG 7.55 ലക്ഷം മുതൽ 10.55 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിൽ ആറ് വേരിയന്റുകളിൽ വരുന്നു. ഡ്യുവൽ സിലിണ്ടർ CNG സാങ്കേതികവിദ്യയിൽ എത്തുന്ന ആൾട്രോസിൽ  വോയ്‌സ്-അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ തുടങ്ങിയ സവിശേഷതകളുമുണ്ട്. ഡ്യുവൽ CNG സിലിണ്ടർ ലഗേജ് ഏരിയയ്ക്ക് താഴെയായി വാൽവുകളും പൈപ്പുകളും ഉപയോഗിച്ച് ലോഡ് ഫ്ലോറിനു കീഴിൽ സംരക്ഷിച്ചിരിക്കുന്നതിനാൽ അപകടസാധ്യത കുറയ്ക്കുമെന്ന് കമ്പനി പറഞ്ഞു. ഇന്ധനം നിറയ്ക്കുന്ന സമയത്ത് കാർ സ്വിച്ച് ഓഫ് ചെയ്യുന്ന മൈക്രോ-സ്വിച്ച് പോലെയുള്ള മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളുമായാണ് Altroz iCNG വരുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പ്, LED DRL, R16 diamond cut അലോയ് വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 സ്പീക്കർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലാഭകരവും പരിസ്ഥിതി സൗഹൃദവുമായ ഡ്രൈവ് എന്ന ഉദ്ദേശത്തോടെ ഇതര ഇന്ധന ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതു വർദ്ധിച്ചതിനാൽ CNG  വളരെയധികം…

Read More

Oyo Rooms ഫൗണ്ടർ റിതേഷ് അഗർവാൾ അടുത്തിടെ വളർന്നുവരുന്ന സംരംഭകർക്കായി ഒരു ഉപദേശം ട്വിറ്ററിലൂടെ പങ്കിട്ടു. 17-ാം വയസ്സിൽ കോളേജിൽ നിന്ന് പഠനം നിർത്തി ഇറങ്ങിയ റിതേഷ് അഗർവാൾ 2013-ൽ 19-ാം വയസ്സിലാണ് ഒയോ റൂംസ് സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ നൂതന സ്റ്റാർട്ട്അപ്പ് വളരെ വേഗം വിജയം കണ്ടു. ഈ വിജയം 2016-ൽ 30 വയസ്സിന് താഴെ പ്രായമുള്ള കോടീശ്വരൻമാരുടെ ഫോർബ്സ് പട്ടികയിൽ റിതേഷിന് ഇടം നൽകി. OYO ഇപ്പോൾ 80 രാജ്യങ്ങളിലായി 800-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നു. ട്വിറ്റർ വീഡിയോയിൽ റിതേഷ് സംരംഭകരോട് പറയുന്നത് അവരുടെ പരിശ്രമങ്ങളിൽ സ്ഥിരതയോടെയും ദൃഢനിശ്ചയത്തോടെയും തുടരാനാണ്. തിരസ്കാരം എന്നത്  സംരംഭകയാത്രയുടെ ഭാഗമാണെന്ന് വളർന്നുവരുന്ന സംരംഭകരോട് റിതേഷ് പറയുന്നു. എല്ലാ സംരംഭകരും തങ്ങളുടെ വിജയയാത്രയുടെ ഒരു ഘട്ടത്തിൽ തിരസ്‌കരണം നേരിടുന്നുണ്ടെന്നും ഇതിൽ നിരാശരാകരുതെന്നും താൽക്കാലിക തിരിച്ചടിയായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. For aspiring entrepreneurs out there who are scared of rejection – take…

Read More

ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ, പോളോ GTi എഡിഷൻ 25 ഹാച്ച്ബാക്ക് പുറത്തിറക്കി. ഈ എഡിഷൻ 2,500 യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, ഫോക്‌സ്‌വാഗൺ പോളോ ജിടിഐയുടെ 25-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ എക്‌സ്‌ക്ലൂസീവ് ട്രിം വരുന്നത്.  Polo GTi എഡിഷൻ 25-ന്റെ ബുക്കിംഗ് ജൂൺ 1 മുതൽ ആരംഭിക്കും, വില 35000 യൂറോയിൽ  ആരംഭിക്കും. അതായത് നിലവിലെ വിനിമയ നിരക്കിൽ ഏകദേശം 31 ലക്ഷം രൂപ വില. പോളോ ഹാച്ച്‌ബാക്കിന്റെ സ്‌പോർട്ടിയർ പതിപ്പാണ് Polo GTi, 1998-ലാണ് ആദ്യമായി അവതരിപ്പിച്ചത്. 2.0 ലിറ്റർ, 4-സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പോളോ GTi എഡിഷൻ 25-ന് ലഭിക്കുന്നത്. ബ്ലാക്ക് ഗ്ലോസിൽ ഫിനിഷ് ചെയ്ത 18 ഇഞ്ച് അലോയ് വീലുകൾ, മാട്രിക്സ് LED ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പ്, എന്നിവ ഉൾപ്പെടുന്നു. കൂടാതെ ബ്ലാക്ക് റൂഫും ബ്ലാക്ക് ഡോർ മിററുകളും ഉണ്ട്.  ‘എഡിഷൻ 25’ ന് 6.5 സെക്കൻഡിനുള്ളിൽ 62…

Read More

വെറുമൊരു ഹിൻഡൻബർഗ് റിപ്പോർട്ട് കാരണം  അദാനി സാമ്രാജ്യത്തിന്റെ അടിത്തറയിളകി എന്ന് കരുതിയവർക്ക് തെറ്റി എന്ന് വേണം  കരുതാൻ. ആ റിപ്പോർട്ടുണ്ടാക്കിയ അലയുലകളിൽ നിന്നും അദാനി ഗ്രൂപ്പ് പുറത്തേക്കെന്ന തരത്തിലാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്ന് 4 മാസത്തിന് ശേഷം അദാനി ഗ്രൂപ്പ് നഷ്ടപ്പെട്ട വിപണി മൂലധനത്തിന്റെ 50 ശതമാനത്തോളം വീണ്ടെടുത്തു. ഇതോടെ വിപണി മൂല്യത്തിലേക്കു ചേർത്തത് 81,727കോടി രൂപ.   മെയ് 22 തിങ്കളാഴ്ചയിലെ കുതിപ്പോടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടന്ന് കുതിക്കുകയായിരുന്നു. ഹിൻഡൻബെർഗ് റിപ്പോർട്ട് വന്ന ശേഷം ഫെബ്രുവരിയിൽ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം ഏറ്റവും താഴ്ന്ന നിരക്കായ 6.8 ലക്ഷം കോടി രൂപയിൽ എത്തിയിരുന്നു. സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പിന്റെ ഓഹരികൾ തിങ്കളാഴ്ച കുതിച്ചുയർന്നു. അദാനി-ഹിൻഡൻബർഗ് പ്രശ്നത്തിൽ റെഗുലേറ്ററി പരാജയമുണ്ടായിട്ടില്ലെന്ന സുപ്രീംകോടതി സമിതി കണ്ടെത്തൽ ഓഹരി നിക്ഷേപ വിപണി അതിൻെറതായ വിശ്വാസത്തിലെടുക്കുകയായിരുന്നു. തിങ്കൾ സെഷനിൽ 10 അദാനി ഓഹരികളുടെ വിപണി മൂല്യത്തിലേക്ക്…

Read More

ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കായ ‘സീ വേൾഡ് അബുദാബി’ മെയ് 23ന് പൊതുജനങ്ങൾക്കായി തുറന്നു നൽകും. വിനോദസഞ്ചാരത്തിന് പുതിയ മാനങ്ങൾ നൽകുന്നതാണ് യാസ് ഐലൻഡിൽ തുറന്ന സീ വേൾഡ് അബുദാബി.  അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സീ വേൾഡ് അബുദാബി ഉദ്ഘാടനം ചെയ്തു. 8 സോണുകളാക്കി തിരിച്ചു 5 നിലകളിലായി 183,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സീ വേൾഡ് ഒരുക്കിയിരിക്കുന്നത്. സീ വേൾഡ് പാർക്ക്‌സ് ആൻഡ് എന്റർടെയ്ൻമെന്റുമായി ചേർന്ന് പ്രോപ്പർട്ടി ഡെവലപ്പർ മിറാൽ ആണ് സീ വേൾഡ് അബുദാബി നിർമ്മിച്ചത്. 2.5 കോടി ലിറ്റർ ജലം ഉൾക്കൊളളുന്ന സീ വേൾഡിൽ ഡോൾഫിൻ, കടൽ നക്ഷത്രം, അരയന്നങ്ങൾ, പെൻഗ്വിൻ, സ്രാവുകൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150 ലേറെ ഇനങ്ങളിൽ ഒരു ലക്ഷത്തിലധികം ജീവികളെ കാണാം. കണ്ടൽക്കാടുകളും പവിഴപ്പുറ്റുകളും പർവ്വതങ്ങളും ഗുഹകളും പാറക്കെട്ടുകളുമായി തനതായ കടൽ ആവാസവ്യവസ്ഥയാണ് ജീവികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ സീ…

Read More

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്.  സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിയാണ് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിത. ക്യാപ്റ്റനും ഫൈറ്റർ പൈലറ്റുമായ അലി അൽഖർനിയും സൗദി അറേബ്യയിൽ നിന്നുളള  ബഹിരാകാശ യാത്രികനാണ്. സൗദി അറേബ്യൻ ഗവൺമെന്റ് സ്‌പോൺസർ ചെയ്യുന്ന ആദ്യത്തെ ബഹിരാകാശയാത്രികരാണ്  അലി അൽഖർനിയും റയ്യാന ബർനാവിയും. നാല് ബഹിരാകാശയാത്രികരുടെ സംഘത്തിൽ,  മുൻ നാസ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്‌സണും പൈലറ്റും ടെന്നസിയിൽ നിന്നുള്ള ബിസിനസുകാരനുമായ ജോൺ ഷോഫ്‌നറും ഉൾപ്പെടുന്നു. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് Axiom മിഷൻ 2 സംഘം പറന്നുയർന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സംഘം 10 ദിവസം ചിലവഴിക്കും, 20 പരീക്ഷണങ്ങൾ നടത്താനാണ് നാലംഗ സംഘം തയ്യാറെടുക്കുന്നത്. സീറോ ഗ്രാവിറ്റിയിൽ സ്റ്റെം സെല്ലുകളുടെ സ്വഭാവം പഠിക്കുന്നത് അതിലൊന്നാണ്. ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ Axiom Space ആണ് സ്വകാര്യ ദൗത്യം…

Read More

2023  സാമ്പത്തികവർഷം മികച്ച തുടക്കമാണ് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന് നൽകിയിരിക്കുന്നത്. ഏപ്രിലിലെ ഇന്ത്യയിലെ വാഹന വില്പന കണക്കുകൾ സൂചിപ്പിക്കുന്നത് മികച്ച വളർച്ചാ നിരക്കും, തുടർന്നങ്ങോട്ടുള്ള പ്രതീക്ഷയുമാണ്.   വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് 2023 പുറത്തു വിട്ട ഏപ്രിലിലെ വിൽപ്പന കണക്കുകൾ പ്രകാരം ടൂ വീലർ സെഗ്‌മെന്റ് 13,38,588 യൂണിറ്റ് വിൽപ്പനയോടെ ശക്തമായ പ്രകടനം കാഴ്ചവച്ചു, മുൻവർഷത്തെ അപേക്ഷിച്ച് 15.1% വളർച്ചയാണ് ഈ സെഗ്മെന്റിൽ.  ഏപ്രിലിൽ ത്രീ-വീലർ വിൽപ്പനയിൽ 42,885 യൂണിറ്റെന്ന കാര്യമായ വർധനയുണ്ടായി. പാസഞ്ചർ വാഹന വിഭാഗത്തിൽ, ആഭ്യന്തര വിൽപ്പനയിൽ 1,37,320 യൂണിറ്റുകളുമായി മാരുതി സുസുക്കി മുന്നിട്ടു നിൽക്കുന്നു. 2022 ഏപ്രിലിലെ 1,21,995 യൂണിറ്റുകളിൽ നിന്നാണ് ഈ വർധന. ഹ്യൂണ്ടായ്  മോട്ടോഴ്സിന്റെ  49,701 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു.മുൻവര്‍ഷത്തെ 44,001 യൂണിറ്റിൽ നിന്നാണ് ഹ്യുണ്ടായിയുടെ ഈ ഉയര്‍ച്ച.ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയ ഇന്ത്യ ഒരു വർഷം കൊണ്ട് മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്.  കിയയുടെ…

Read More

2023 ൽ ഇന്ത്യയിൽ റീറ്റെയ്ൽ ഉത്പന്ന- ഭക്ഷ്യ സെഗ്മെന്റിൽ ഉയർന്ന നിക്ഷേപങ്ങളുടെയും ലാഭകണക്കുകളുടേയും, കൂടിയ വില്പനയുടെയും കണക്കുകളാണ് കേൾക്കാനുള്ളത്. ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് യൂണിറ്റായ ആമസോൺ വെബ് സർവീസസ് (AWS) ഇന്ത്യയിലെ മുൻകാല നിക്ഷേപങ്ങൾ ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു.2030-ഓടെ രാജ്യത്ത് 1.06 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ ക്ലൗഡ് യൂണിറ്റ് അറിയിച്ചു കഴിഞ്ഞു. ഇന്ത്യയിൽ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനും പ്രതിവർഷം 1,00,000 മുഴുവൻ സമയ ജോലികൾക്ക് പിന്തുണ നൽകുന്നതിനും പുതിയ നിക്ഷേപം ഉപയോഗിക്കുമെന്ന് എഡബ്ല്യുഎസ് പറഞ്ഞു. നിലവിൽ, കമ്പനി ഇന്ത്യയിൽ മുംബൈയിലും, ഹൈദരാബാദിലും ഡാറ്റാ സെന്ററുകൾ നടത്തുന്നു. തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിനായി ആമസോണിന്റെ ക്ലൗഡ് യൂണിറ്റ് ലോകമെമ്പാടും വലിയ തോതിൽ നിക്ഷേപം നടത്തുകയാണ്.എഡബ്ല്യുഎസ് ക്ലൗഡ് പ്ലാറ്റ്‌ഫോം സ്‌റ്റോറേജ് മുതൽ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ 200ലധികം സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. ആമസോൺ വെബ് സർവീസസിന്റെ ഇന്ത്യയിലെ മൊത്തം ആസൂത്രിത നിക്ഷേപം 2030 ആകുമ്പോഴേക്കും ഏകദേശം 16.4 ബില്യൺ ഡോളറായി ഉയരുമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.…

Read More