Author: News Desk
ഇന്ത്യയിലേക്ക് ബഡ്ജറ്റ് സർവീസുകൾ നടത്താനൊരുങ്ങി Wizz Air അബുദാബി: യുഎഇയിലെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. 179 ദിർഹത്തിന് അതായത് 3,981.17 രൂപക്ക് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും സർവീസ് നടത്താൻ തയാറെടുക്കുന്നു എന്നാണ് വാർത്തകൾ. അങ്ങനെയെങ്കിൽ മറ്റു എയർലൈനുകളുടെ ടിക്കറ്റ് കൊള്ളയിൽ നിന്നും ഇന്ത്യൻ പ്രവാസികൾ രക്ഷപെടും. എന്നാൽ വിസ് എയറിനെതിരെ അത്ര അനുകൂലമല്ലാത്ത വാർത്തകളും വന്നിട്ടുണ്ട്. സർവീസ് ഓപ്പറേറ്റ് ചെയ്യുന്നതിലെ കാലതാമസം കാരണം യു കെ യിലെ ഏറ്റവും മോശം എയർ ലൈനിൽ ഒന്നാണത്രെ വിസ് എയർ. Wizz Air, legally incorporated as Wizz Air Hungary Ltd. is a Hungarian multinational ultra low-cost carrier with its head office in Budapest, Hungary. The airline serves many cities across Europe, as well as some destinations in North Africa, the Middle East,…
അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാൻ ബേപ്പൂർ തുറമുഖം – Beypore Port -തയാറെടുക്കുന്നു. ബേപ്പൂർ തുറമുഖത്തിന്റെ കപ്പൽച്ചാൽ ആഴം കൂട്ടുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇനി വലിയ കപ്പലുകൾ ബേപ്പൂരിൽ നങ്കൂരമിടും. വാർഫ് ബേസിനും കപ്പൽച്ചാലും ആഴംകൂട്ടുന്നതിനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിങ് തുടങ്ങി. മലബാറിന്റെ സമഗ്ര വികസനത്തിന് മുതൽകൂട്ടാവുന്ന സംരംഭമാകും ഇത്. വാർഫിന്റെ വിസ്തീർണ്ണം മൂന്നിരട്ടിയാക്കി വർധിപ്പിക്കും. സംഭരണത്തിനും, ചരക്കു നീക്കത്തിനായി സംഭരണശാലയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. വാർഫ് ബേസിന്റെയും കപ്പൽച്ചാലിന്റെയും ആഴം എട്ടരമീറ്ററാക്കി വർധിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി മണ്ണുനീക്കൽ പ്രവൃത്തിയാണ് തുടങ്ങിയത്. ആഴം വർധിക്കുന്നതോടെ തുറമുഖത്ത് വൻകിട ചരക്കുകപ്പലുകൾക്കും യാത്രാ -ടൂറിസ്റ്റ് ബോട്ടുകൾക്കും അനായാസം നങ്കൂരമിടാനാകും. ഇതിനായി 11.8 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നിലവിൽ മൂന്നര മുതൽ നാലുമീറ്റർ വരെയാണ് ആഴം. ഇതുകാരണം വൻകിട ചരക്ക് കപ്പലുകൾ, യാത്രാ കപ്പലുകൾ എന്നിവക്ക് തുറമുഖത്തെത്താൻ പ്രയാസമാണ്. ആഴംകൂട്ടിയാൽ 10,000 ടൺ ശേഷിയുള്ള വലിയ കപ്പലുകൾക്ക് അനായാസം തുറമുഖത്തെത്താനാകും. തുറമുഖ വികസനത്തിന് 430 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.…
ഫാഷൻ വ്യവസായത്തിലെ ഏറ്റവും വലിയ ഇവന്റുകളിലൊന്നായ മെറ്റ് ഗാല 2023-നെക്കുറിച്ചുള്ള വാർത്തകൾ ഇതുവരെയും മാധ്യമങ്ങളിൽ അവസാനിച്ചിട്ടില്ല. ജർമ്മൻ ഫാഷൻ ഡിസൈനർ കാൾ ലാഗർഫെൽഡിനെ ആദരിച്ചുകൊണ്ട് മെറ്റ് കാർപെറ്റിൽ നടന്ന സെലിബ്രിറ്റികളെക്കുറിച്ചല്ല പറയുന്നത്, മറിച്ച് ലോകത്തിലെ ഏറ്റവും അഭിമാനകരവും ആകർഷകവുമായ ഇവന്റായ മെറ്റ് ഗാലയിൽ ഒരു ഇന്ത്യൻ കമ്പനി തയ്യാറാക്കിയ ബീജ് ടോണുള്ള പരവതാനിയെ കുറിച്ചാണ് പറയുന്നത്. കമ്പനി ഇങ്ങ് കേരളത്തിൽ നിന്നാണ്. ചേർത്തല ആസ്ഥാനമായുള്ള Neytt by Extraweave. 2000-ൽ സ്ഥാപിതമായ ഒരു ഫാമിലി ബിസിനസ്സാണ് എക്‌സ്‌ട്രാവീവ്. സഎക്‌സ്‌ട്രാവീവിന്റെ മാനേജിംഗ് ഡയറക്ടർ സന്തോഷ് വേലായുധനാണ് B2B ഓർഡറുകൾ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ മകൻ ശിവൻ സന്തോഷ് ‘Neytt by Extraweave’ എന്ന ബാനറിൽ കമ്പനിയുടെ B2C ബിസിനസ് നോക്കുന്നു. ഇന്ന് എക്സ്ട്രാവീവ് കട്ട്-ത്രോട്ട് റഗ് ബിസിനസിലെ പ്രധാന കമ്പനികളിൽ ഒന്നാണ്. ഇന്ത്യയിലെയും വിദേശത്തെയും മറ്റു കമ്പനികളുമായി മത്സരിക്കാൻ കഴിയുന്നത് ഗുണനിലവാരം ഒന്നുകൊണ്ടു മാത്രമാണെന്ന് സന്തോഷ് വേലായുധൻ പറഞ്ഞു. കമ്പനിയുടെ പ്രാരംഭ വർഷങ്ങളിൽ,…
ഇന്ത്യയിൽ കാർ വാങ്ങുന്നവർക്കിടയിൽ എസ്‌യുവികൾക്ക് മുൻഗണന ലഭിക്കുന്നുവെന്ന് റിപ്പോർട്ട്. മികച്ച സീറ്റിംഗ്, ഇടമുള്ള ഇന്റീരിയർ, ഹൈ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കാരണം ഇന്ത്യയിൽ SUVകളോടുളള പ്രിയം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വ്യവസായ പ്രവചനങ്ങൾ അനുസരിച്ച്, ചെറിയ കാറുകൾക്കും സെഡാനുകൾക്കും വിപണി വിഹിതം നഷ്‌ടപ്പെടുന്നതിനാൽ 2024-2025 അവസാനത്തോടെ എസ്‌യുവി വിപണി വിഹിതം നിലവിലെ 43% ൽ നിന്ന് 48% ആയി ഉയരും. മാരുതി സുസുക്കി ഇന്ത്യ അഞ്ച് എസ്‌യുവികളുടെ ഒരു പോർട്ട്‌ഫോളിയോ നിർമിക്കാൻ പദ്ധതിയിടുന്നു. 2025-ഓടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മാരുതി Y17 എന്ന കോഡ് നാമത്തിലുള്ള പുതിയ എസ്‌യുവിയുടെ നിർമ്മാണത്തിലാണ് വാഹന നിർമ്മാതാവ്. ഹരിയാനയിലെ ഖാർഖോഡയിലെ പുതിയ പ്ലാന്റിൽ നിന്നാണ് ആദ്യ മോഡൽ പുറത്തിറക്കുന്നത്. ഇത്, ഏകദേശം 130,000 യൂണിറ്റുകളുടെ വാർഷിക വോളിയം ആണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ SUV മഹീന്ദ്രയുടെ XUV700-യുമായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുസുക്കി മോട്ടോറിന്റെ ഇന്ത്യൻ ഡിവിഷൻ 2024 സാമ്പത്തിക വർഷത്തിൽ 475,000 എസ്‌യുവികൾ വിൽക്കാൻ പദ്ധതിയിടുന്നു. ഇത് മുൻ സാമ്പത്തിക വർഷത്തിൽ…
വ്യോമയാന ട്രാഫിക് മാനേജ്മെന്റ്സോഫ്ട്‍വെയർ മേഖലയിലെ വമ്പന്മാരായ IBS ഉം ഗ്ലോബല്‍ കാര്‍ റെന്‍റല്‍ സൊല്യൂഷന്‍ പ്രൊവൈഡറായ കാര്‍ട്രോളറും – CarTrawler – കൈകോർക്കുന്നു. ഐബിഎസിന്‍റെ സ്റ്റാഫ് ട്രാവല്‍ മാനേജ്മെന്‍റ് സോഫ്റ്റ് വെയറുകളായ ‘ഐഫ്ളൈ സ്റ്റാഫ്, കോര്‍പറേറ്റ്’ എന്നിവയുടെ ഉപഭോക്താക്കള്‍ക്കായി കാര്‍ വാടകയ്ക്കെടുക്കുന്നതിനും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായിട്ടാണ് ബി-ടു-ബി സാങ്കേതിക ദാതാക്കളായ കാര്‍ട്രോളറുമായി ഐബിഎസ് സോഫ്റ്റ് വെയര്‍ പങ്കാളിത്തം പ്രഖ്യാപിച്ചത്. അയർലണ്ടിലെ ഡബ്ലിൻ ആസ്ഥാനമായ സ്ഥാപനമാണ് CarTrawler. നിലവില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ക്കും കോര്‍പറേറ്റ് യാത്രികര്‍ക്കും അത്യാവശ്യ ബുക്കിംഗുകള്‍ക്ക് ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. കാര്‍ട്രോളറുമായുള്ള ഐബിഎസിന്‍റെ പങ്കാളിത്തം കാര്‍ വാടകയ്ക്കെടുക്കലും കാര്‍ ഇന്‍ഷുറന്‍സ് ബുക്കിംഗും ഒറ്റ ആപ്പ്ളിക്കേഷനിലൂടെ എളുപ്പമാക്കും. 2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച കാര്‍ട്രോളര്‍ – CarTrawler – 75 ലധികം എയര്‍ലൈനുകള്‍ക്ക് ആഗോള തലത്തില്‍ കാര്‍ വാടകയ്ക്കെടുക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായുള്ള മൊബിലിറ്റി സൊല്യൂഷനുകളും നല്‍കിയിട്ടുണ്ട്. 55,000 ലൊക്കേഷനുകളിലായി 1700 ലധികമുള്ള വിതരണക്കാരിലൂടെ ഏതൊരു ദാതാവിന്‍റെയും കാര്‍ വാടകയ്ക്ക് നല്‍കുന്നതിനും കാര്‍ട്രോളറിനു സാധിക്കുന്നു. ഐബിഎസ്-കാര്‍ട്രോളര്‍ പങ്കാളിത്തം ഈ…
ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ലോകത്ത് ശക്തമായി തുടരുന്നു. ഇ-കോം, പിഒഎസ് എന്നിവയിലുടനീളമുള്ള ആഗോള ക്രെഡിറ്റ് കാർഡ് ഇടപാട് മൂല്യങ്ങൾ 2022-ൽ 13 ട്രില്യൺ ഡോളർ കവിഞ്ഞു എന്നത് ഡിജിറ്റൽ പണമിടപാടുകളുടെ ശക്തി കൂട്ടും. 2021-2022 മുതൽ ക്രെഡിറ്റ് കാർഡ് ഇടപാട് മൂല്യങ്ങൾ ഇ-കോമിൽ 6 ശതമാനവും POS YoY-ൽ 12 ശതമാനവും വളർന്നു, കോവിഡിന് ശേഷമുള്ള ആഗോള ഇടപാടുകളുടെ തിരിച്ചുവരവ് കാരണം. ഇ-കോമിലും പിഒഎസിലും ക്രെഡിറ്റ് കാർഡ് ഇടപാട് മൂല്യങ്ങൾ 2026-ഓടെ 4 ശതമാനം CAGR വളർച്ചയുണ്ടാകുമെന്ന് എഫ്‌ഐഎസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. ഇതര ക്രെഡിറ്റ് ഉൽപ്പന്നങ്ങളിലേക്കും ക്രെഡിറ്റ് ഡിമാൻഡ് വർധിക്കുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ക്രെഡിറ്റ് കാർഡ്-ലിങ്ക്ഡ് ഡിജിറ്റൽ വാലറ്റുകൾ, മറ്റ് പിഒഎസ് ധനസഹായം എന്നിവയും വളർച്ചയിലാണ്. 2022-ൽ ആഗോള ഇ-കോം ഇടപാട് മൂല്യത്തിന്റെ 5 ശതമാനമാണ് Buy now, pay later (BNPL) മാതൃക വഹിക്കുന്നത്. 2026 ആകുമ്പോഴേക്കും ഇത് 6 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2022, 2026…
ടാറ്റ കൺസൾട്ടൻസി സർവീസസ് സ്വന്തം ചാറ്റ്ജിപിടി പ്ലാറ്റ്ഫോം നിർമ്മിക്കുകയാണെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻ ഗണപതി സുബ്രഹ്മണ്യം. ടാറ്റ കൺസൾട്ടൻസി സർവീസസ് അവരുടെ ഉപഭോക്താക്കൾക്കായി എന്റർപ്രൈസ് ലെവൽ സൊല്യൂഷനുകൾക്ക് AI ടൂളുകൾ വികസിപ്പിക്കുന്നു. ചാറ്റ്ജിപിടി പോലെയുള്ള വലിയ ഭാഷാ മോഡലിംഗ് ഉപയോഗിക്കുന്ന ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്ക് സമാനമായ ഇൻ-ഹൗസ് അൽഗോരിതം വഴിയാണ് സൊല്യൂഷൻ നിർമ്മിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ടിസിഎസ് ഏതെങ്കിലും തരത്തിലുള്ള ഓട്ടോമേഷനുമായി ഇടപെടുന്ന പരിഹാരങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗണപതി സുബ്രഹ്മണ്യം വിശദീകരിച്ചു. TCS-ന്റെ കോഗ്നിറ്റീവ് ഓട്ടോമേഷൻ ഉൽപ്പന്നമായ MasterCraft, സൊല്യൂഷനുകൾ നിർമ്മിക്കുന്നതിന് നിലവിലുള്ള കോഡ് ലൈനുകൾ പുനരുപയോഗിക്കാനും പുനർനിർമ്മിക്കാനും കഴിയുന്നതാണ്. സോഫ്‌റ്റ്‌വെയർ പ്രോഗ്രാമുകൾ വേഗത്തിൽ എഴുതാൻ സഹായിക്കുന്നതിന് 2021 ഒക്ടോബറിൽ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള GitHub ഉം OpenAI-യും സമാരംഭിച്ച കോപൈലറ്റിന് സമാനമായ കോഡിംഗ് പരിഹാരമാണിത്. “ഇന്നത്തെ കണക്കനുസരിച്ച്, 100-ലധികം ക്ലയന്റുകൾ മാസ്റ്റർക്രാഫ്റ്റ് ടൂൾ ഉപയോഗിക്കുന്നു,” ഗണപതി സുബ്രഹ്മണ്യം പറഞ്ഞു. കുറഞ്ഞ കോഡ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോമായ മാസ്റ്റർക്രാഫ്റ്റുമായി ജനറേറ്റീവ് AI ഓഫറിംഗ് സമന്വയിപ്പിക്കാനുള്ള സാധ്യതയാണ് ടിസിഎസ്…
നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്തോ? കേന്ദ്ര സർക്കാർ നിങ്ങളെ സഹായിക്കും നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കാൻ. ഇതിനായി കേന്ദ്ര ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിലായി. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് ശേഷം അതിന്റെ പരാതി റെസിപ്റ്റ് ഉപയോഗിച്ച് CEIR വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. അത് വഴി മൊബൈല്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഉപയോഗിക്കേണ്ട രീതി: മൊബൈല്‍ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്താല്‍ ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനില്‍ നല്‍കിയതിന് ശേഷം സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന പരാതി റെസിപ്പ്റ്റ് സഹിതം ടെലികോം വകുപ്പിന്റെ CEIR (Central Equipment Identity Register) എന്ന വെബ്സൈറ്റിലെ Request for blocking stolen / lost Mobile എന്ന ലിങ്കില്‍ ( https://www.ceir.gov.in/Request/CeirUserBlockRequestDirect.jsp ) പ്രവേശിച്ച്, IMEI അടക്കമുള്ള വിവരങ്ങള്‍ നല്‍കി സബ്‌മിറ്റ് ചെയ്യുക. നഷ്ടപ്പെട്ട മൊബൈൽ ട്രാക്ക് ചെയ്യാൻ ceir.gov.in പോർട്ടലിന്റെ പ്രയോജനങ്ങൾ സർക്കാർ CEIR ഇനിഷ്യേറ്റീവ് നടപ്പിലാക്കുന്നതിന്റെ പ്രധാന നേട്ടം, നഷ്ടപ്പെട്ടതോ…
തൊഴിലിടങ്ങളിലെ ഇന്നത്തെ താരം. ഭാവനാ സമ്പന്നതയുടെ പുതിയ അവതാരം തന്നെയാണ് ജനറേറ്റീവ് AI. സൃഷ്ടിയും ക്രിയാത്മകതയും അടക്കം പ്രധാന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ AI ചാറ്റ്ബോട്ട് ആളുകളെ സഹായിക്കുന്നു. എന്നാൽ ChatGPT ഉപയോഗിക്കുന്നത് പലപ്പോഴും ഡാറ്റാ ചോർത്തലിലേക്കു വഴിയൊരുക്കുന്നു എന്ന പുതിയൊരാരോപണവും വന്നിട്ടുണ്ട്. AI ചാറ്റ്ബോട്ട് അതിൽ ടൈപ്പ് ചെയ്ത ഡാറ്റ സംഭരിച്ചേക്കാം. ഇക്കാര്യം ഒന്ന് കൊണ്ട് തന്നെ AI ക്കെതിരെ ശബ്ദമുയർത്തിത്തുടങ്ങിയിരിക്കുന്നു ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് ഭീമനായ Samsung. സാംസങ് ഇലക്‌ട്രോണിക്‌സ് ലെ ചില ജീവനക്കാർ ചാറ്റ്ജിപിടിയിലേക്ക് സെൻസിറ്റീവ് കോഡ് അപ്‌ലോഡ് ചെയ്‌തതായി കണ്ടെത്തിയതിന് ശേഷം, സാംസങ് ഇലക്‌ട്രോണിക്‌സ് കമ്പനി ജീവനക്കാരെ AI ചാറ്റ്‌ബോട്ടും മറ്റ് ജനറേറ്റീവ് AI ടൂളുകളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു. പുതിയ തീരുമാനം ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സാംസങ് ഇലക്‌ട്രോണിക്‌സ് കമ്പനി ജീവനക്കാരെ അറിയിച്ചു.”ChatGPT പോലുള്ള ജനറേറ്റീവ് AI പ്ലാറ്റ്‌ഫോമുകളോടുള്ള താൽപര്യം ആന്തരികമായും ബാഹ്യമായും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഈ താൽപ്പര്യം ഈ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗക്ഷമതയിലും കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ ജനറേറ്റീവ് AI…
മാലിന്യ സംസ്കരണത്തിന് Dewatering പ്ലാന്റുമായി വടക്കാഞ്ചേരി നഗരസഭ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ലിനെ “വേണമെങ്കിൽ മാലിന്യ സംസ്കരണവും സാധ്യമാകും” എന്ന് അന്വർത്ഥമാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. മാലിന്യ സംസ്കരണത്തിൽ ഒരു പുതിയ മാതൃകയാണിവിടെ നടപ്പായത്. ഒരിക്കൽ മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന ഏഴര ഏക്കർ സ്ഥലം മാലിന്യ മുക്തമാക്കി, ആധുനികവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. വരുന്ന 30 വർഷത്തെ മാലിന്യത്തിലുണ്ടാകാനിടയുള്ള വർദ്ധനവും വികസനവും കൂടെ കണക്കിലെടുത്താണ് പ്ലാന്റ് പണിതിരിക്കുന്നത്. പ്ലാന്റ് പ്രവർത്തിക്കുക ഇങ്ങനെ ഡി വാട്ടറിങ്-Dewatering സാങ്കേതികവിദ്യയാണ് പ്ലാന്റ് സ്വീകരിച്ചിരിക്കുന്നത്, ജലാംശം 60% ത്തോളം ഒഴിവാക്കി എയ്റോബിക് ബാക്ടീരിയയുടെ സഹായത്തോടെ ജൈവ മാലിന്യത്തിനെ വളമാക്കി മാറ്റുന്നതാണ് പ്രവർത്തന രീതി. ദിവസേന 5 മുതൽ 8 ടൺ വരെ മാലിന്യങ്ങൾ സംസ്കരിക്കുവാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ഡി വാട്ടറിങ് നടത്തി പുറത്തേക്ക് വരുന്ന ഫ്ലൂയിഡ് ബയോഗ്യാസ് പ്ലാന്റിലേക്ക് ആണ് ശേഖരിക്കുന്നത്. അതിൽ നിന്ന് ബയോഗ്യാസും ഉല്പാദിപ്പിക്കുന്നു. എന്താണ് Dewatering ബയോസോളിഡുകളുടെ ഈർപ്പം കുറയ്ക്കുന്നതിനുള്ള…