Author: News Desk
ഇന്ത്യയുടെ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ യാഥാർഥ്യമാകുകയാണ്. 2022-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ മൺസൂൺ സെഷനിൽ അവതരിപ്പിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ഏപ്രിൽ 11ന് സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ IT നിയമ ഭേദഗതിക്ക് പിന്നാലെ പിഴയടക്കം കടുത്ത വ്യവസ്ഥകളോടെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ നടപ്പാക്കാൻ അധിക കാലതാമസമുണ്ടാകില്ല. ഉപയോക്തൃ ഡാറ്റയുടെയും ഓൺലൈൻ സ്വകാര്യതയുടെയും സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ഇത് ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്ന എന്റിറ്റികളെ ഡാറ്റയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തമുള്ളവരാക്കുകയും ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനത്തിന് കനത്ത പിഴയും ബിൽ നിർദ്ദേശിക്കുന്നു. കേന്ദ്രത്തിനും അതിന്റെ ഏജൻസികൾക്കുമുള്ള വ്യാപകമായ ഇളവുകൾ, നിർദിഷ്ട ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ സ്വാതന്ത്ര്യം കുറയ്‌ക്കുന്ന ഇളവുകൾ ഒക്കെ അവതരിപ്പിക്കാനിരിക്കുന്ന ഡാറ്റാ ബില്ലിൽ വിദഗ്ധർ ചൂടികാട്ടുന്ന ആശങ്കകളാണ്. പുതിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് 2022 നവംബർ 18 നാണു പുറത്തിറക്കിയത്. വ്യക്തിഗത…
തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുകയാണ് കർണാടക. രാഷ്ട്രീയ വാക്പോരുകളും ചെളിവാരിയെറിയലും കളം നിറയുമ്പോഴും കർണാടകയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ക്ഷീരയുദ്ധമാണ്. അതാണ് അമുലും നന്ദിനിയുമായുളള പോരാട്ടം. അമുൽ കർണാടകയിൽ പ്രവേശിക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ് അമുൽ Vs നന്ദിനി വിവാദം ആരംഭിച്ചത്. ഇപ്പോഴത് മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ രാഷ്ട്രീയക്കാർക്കിടയിൽ ഒരു ‘ക്ഷീരയുദ്ധ’ത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പാലിൽ കൊഴുത്ത വിവാദം അമുൽ ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വിൽക്കുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (GCMMF) ഈ മാസം ആദ്യം ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അതിന്റെ അരങ്ങേറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഈ നീക്കം ക്ഷീര സഹകരണസംഘമായ കർണാടക മിൽക്ക് ഫെഡറേഷന്റെ (KMF) ബ്രാൻഡായ നന്ദിനിക്ക് കടുത്ത മത്സരം സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അമുലിന്റെ കർണാടക പ്രവേശനത്തിൽ ബിജെപിയും പ്രതിപക്ഷവും രണ്ടു തട്ടിലായി. അമുലിന്റെ കടന്നുവരവ് കർണാടക മിൽക്ക് ഫെഡറേഷൻ ബ്രാൻഡായ നന്ദിനിക്ക് ഭീഷണിയാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ അമുലിന്റെ…
ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നതിന്റെ അവസാന ഘട്ടത്തിലാണിപ്പോൾ. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾക്കു റിസർവ് ബാങ്ക് അനുമതി നൽകിക്കഴിഞ്ഞു. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ഡോളറിന്റെ സാന്നിധ്യം കുറവുള്ള, തിരെഞ്ഞെടുത്ത രാജ്യങ്ങളെ രൂപ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്. ഈ സംവിധാനത്തിന് കീഴിൽ ഇറക്കുമതിയും കയറ്റുമതിയും രൂപയിലായിരിക്കും നടക്കുക. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടന്നുവരവെ, ഇന്ത്യ ഇതിനെ മികച്ച അവസരമാക്കി മാറ്റുകയാണ്. ബ്രിട്ടൻ, റഷ്യ, ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട തുടങ്ങി 18 രാജ്യങ്ങൾക്ക് രൂപയിൽ ഇടപാട് നടത്താൻ ആർബിഐ അനുമതി നൽകിയിട്ടുണ്ട്. ഈ പണം ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാനും…
കടബാധ്യതയിൽ തകർന്ന ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ്, ഒരു റെസല്യൂഷൻ പ്ലാൻ സമർപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന അപേക്ഷകരുടെ ഒരു താൽക്കാലിക ലിസ്റ്റ് പുറത്തിറക്കി. റിലയൻസ് റീട്ടെയിൽ, WH Smith, JC Flowers ARC,സഹാറ എന്റർപ്രൈസസ് എന്നിവയടക്കം 49 കമ്പനികൾ ഫ്യൂച്ചർ റീട്ടെയിലിനു വേണ്ടി രംഗത്തെത്തി. ഗോർഡൻ ബ്രദേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര കൺസോർഷ്യവും ജിൻഡാൽ പവറും ഫ്യൂച്ചർ റീട്ടെയിലിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരികൾ 4.17 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. വായ്പാ ദാതാക്കൾ ഫ്യൂച്ചർ റീട്ടെയിലിൽ നിന്ന് 21,057 കോടി രൂപയും ഓപ്പറേഷണൽ ക്രഡിറ്റേഴ്സ് 265 കോടി രൂപയും ക്ലെയിം ചെയ്തിട്ടുണ്ട്. ഫ്യൂച്ചർ എന്റർപ്രൈസസ് റീട്ടെയിൽ, മൊത്തവ്യാപാരം, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 19 ഗ്രൂപ്പ് കമ്പനികളടങ്ങുന്നതാണ്. 2020 ഓഗസ്റ്റിൽ പ്രഖ്യാപിച്ച 24,713 കോടി രൂപയുടെ ഇടപാടിന്റെ ഭാഗമായി മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതായിരുന്നു ഫ്യൂച്ചർ എന്റർപ്രൈസസ്. കഴിഞ്ഞ വർഷം ഏപ്രിലിൽ റിലയൻസ്…
ചൈനക്കും പണികൊടുത്തു വ്യാജന്മാർ. എല്ലാ പ്രൊഡക്ടുകളെയും കോപ്പിയടിച്ചു സ്വന്തം പേരിൽ അവ പുനർനിർമിക്കാൻ വിരുതന്മാരായ ചൈനക്കും കിട്ടി ഒരു ആപ്പ്. അതും തങ്ങളുടെ എർണിബോട്ടിന്റെ ഡ്യൂപ്പിന്റെ രൂപത്തിൽ. ഒടുവിൽ ചൈന നേരെ ഐ ഫോൺ ഭീമൻ ആപ്പിളിനെതിരെ കേസും കൊടുത്തു. എന്നിട്ടും ചൈനയുടെ പക തീർന്നിട്ടില്ലത്രെ. എങ്ങനെ തീരും? പേന മുതൽ യുദ്ധ വിമാനങ്ങളിൽ വരെ ചൈന ചെയ്തുകൊണ്ടിരുന്ന ആ കോപ്പിയടിയാണ് ഇപ്പോൾ അവർക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്. ചാറ്റ്‌ജിപിടി-എർണിയുടെ ക്ലോണിനെതിരെ ചൈനീസ് സെർച്ച് എഞ്ചിൻ ഭീമനായ ബൈഡു ആപ്പിളിനും, ആപ്പ് ഡെവലപ്പർമാർക്കുമെതിരെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ലഭ്യമായ എർണി ബോട്ട് ആപ്പിന്റെ വ്യാജ പകർപ്പുകളുടെ പേരിൽ കേസ് ഫയൽ ചെയ്തു. ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നാല് വ്യാജ എർണി ബോട്ട് ആപ്ലിക്കേഷനുകൾ കണ്ടെത്തി. ബൈഡുവിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എർണി ബോട്ട് കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. OpenAI നിർമ്മിച്ച യുഎസ് വികസിപ്പിച്ച ചാറ്റ്‌ജിപിടിക്കുള്ള ചൈനയുടെ ഉത്തരമായിരുന്നു ഇത്. Ernie ബോട്ടിന്റെ വ്യാജ ആപ്ലിക്കേഷനുകൾ അതിന്റെ…
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ നിർമിക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ‘ബുർജ് മുബാറക്’ നിർമിക്കാൻ പദ്ധതി. ഒരു കിലോമീറ്റർ ഉയരമുള്ള ടവർ കുവൈറ്റിലെ മദീനത്ത് അൽ ഹരീർ എന്ന സിൽക്ക് സിറ്റിയുടെ പ്രധാന ആകർഷണമായിരിക്കും. സിൽക്ക് സിറ്റിയുടെ മധ്യഭാഗത്താണ് ഇത് നിർമ്മിക്കുന്നത്. മദീനത്ത് അൽ ഹരീർ 2023 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ബുർജ് മുബാറക് മെഗാപ്രോജക്റ്റ് പൂർത്തിയാകാൻ ഏകദേശം 25 വർഷമെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു. 234 നിലകൾ ഉൾക്കൊള്ളുന്ന ബുർജ് മുബാറക്കിൽ 7,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാകും. ജാബർ കോസ്‌വേ പൂർത്തിയാകുന്ന മുറയ്ക്ക് ബുർജ് മുബാറക്കിന്റെ നിർമാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ 150 മൈൽ കാറ്റിൽ നിന്നും തത്ഫലമായുണ്ടാകുന്ന വൈബ്രേഷനുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി മൂന്ന് ഇന്റർലോക്കിംഗ് ട്വിസ്റ്റിംഗ് സ്ട്രക്ചർ ഉപയോഗിച്ച് നിർമ്മിക്കുമെന്ന് ബിസിനസ് ഇൻസൈഡറിന്റെ മറ്റൊരു റിപ്പോർട്ട് പറയുന്നു. കൂടാതെ വരുമാന മാർഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഇത് നല്ല സ്വാധീനം ചെലുത്തും. ഇത് സ്വദേശികൾക്ക്…
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഔദ്യോഗിക നാമമായി അമിതരാഷ്ട്ര തുറമുഖമിനി വിഴിഞ്ഞം ഇൻർനാഷണൽ സീപോർട്ട്- PPP Venture of Government of Kerala & Adani Vizhinjam Port Pvt Ltd എന്ന് അറിയപ്പെടും. മാസാന്ത പദ്ധതി അവലോകന യോഗത്തിൽ എടുത്ത തീരുമാനമാണ് ഇപ്പോൾ പെരുമാറിയതായുള്ള സർക്കാർ ഉത്തരവായി ഇറങ്ങിയിട്ടുള്ളത്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി സാമ്പത്തിക സഹായവും ഗ്യാരണ്ടിയും ഉറപ്പു നൽകുന്ന കേരളം സർക്കാരിന്റെ പേര് കൂടി തുറമുഖത്തിന്റെ ഔദ്യോഗിക നാമത്തിൽ ഉൾപെടും. കരാർ കമ്പനിയായ അദാനിയുടെ പേരിലാണ് കേരളസർക്കാറിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂർണ്ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിക്കുന്നത്. പദ്ധതി ചിലവിന്റെ 5246 കോടി രൂപ സംസ്ഥാന സർക്കാറാണ് ചിലവഴിക്കുന്നത്. സെപ്തംബറിൽ ആദ്യകപ്പലെത്തിച്ച് തുറമുഖം പ്രവർത്തനക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ തീരുമാനം എന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലാണ് അറിയിച്ചത്. ഇതിലൂടെ രാജ്യാന്തര…
സംരംഭങ്ങൾക്കായി പ്രധാൻമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്നതിനും എം.എസ്.എം.ഇ മേഖലയുടെ വളർച്ച സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും ആഭ്യന്തര, അന്താരഷ്ട്ര വിപണികളിലേക്കുള്ള ഉത്പാദനം ഈ മേഖലയിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന സംരംഭകർക്ക് ലളിതമായി വായ്പ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിലൂടെ കൂടുതൽ നവീനമായ സംരംഭങ്ങൾ വളർന്നു വരുന്നതിനു കാരണമാകുമെന്ന് പദ്ധതിയുടെ എട്ടാം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മന്ത്രി ചൂണ്ടിക്കാട്ടി. മുദ്ര യോജന എട്ടു വർഷങ്ങൾക്ക് മുൻപ് 2015 ഏപ്രിൽ 8 ന് കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ധന സഹായം നൽകുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതാണ് പ്രധാൻ മന്ത്രി മുദ്ര യോജന. ഈടില്ലാതെ 10 ലക്ഷം രൂപ…
ടൂറിസം സംരംഭങ്ങളിലും കേരളത്തിലെ വനിതകൾ തിളങ്ങുകയാണ്. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ മേൽനോട്ടത്തിലാണ് ഒരു വര്‍ഷത്തിനിടെ ഇത്രയും സംരംഭങ്ങൾ ആരംഭിച്ചത്. ഇതോടെ ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിൽ മൊത്തം സംരംഭങ്ങളുടെ എണ്ണം 23,786 ആയി. ഇതില്‍ 16,660 സ്ത്രീ സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു. 12.56 കോടി രൂപയുടെ വരുമാനമാണ് സംരംഭങ്ങൾ വഴി കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ചത്. ഈ കാലയളവില്‍ പതിനായിരത്തിനു മുകളില്‍ തൊഴിലവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ളത്. പുതിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പ് സാമ്പത്തികവര്‍ഷം 4,000 സംരംഭങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി. കൂടാതെ 3,000 പേര്‍ക്ക് പുതുതായി പരിശീലനവും സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം മേഖലയിൽ സഞ്ചാരികളുടെ തിരക്കും ഏറിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 62,818 തദ്ദേശ സഞ്ചാരികളും 16,210 വിദേശസഞ്ചാരികളും ഉത്തരവാദിത്വ ടൂറിസം സംരംഭങ്ങളിലൂടെ കേരളത്തിൽ എത്തി. വിദേശസഞ്ചാരികള്‍ യു.കെ., യു.എസ്., ജര്‍മനി, സ്‌പെയിന്‍,…
ചെന്നൈ-കോയമ്പത്തൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസിന് ശേഷം ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണിത്. നിലവിൽ രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളിൽ ഓടുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് ട്രെയിനുകൾക്ക് എട്ട് കോച്ചുകളാണുള്ളത്. മറ്റ് എല്ലാ വന്ദേ ഭാരത് ട്രെയിനുകൾക്കും 16 കോച്ചുകളാണുള്ളത്. ഒരു എക്‌സിക്യൂട്ടീവ് കോച്ചുള്ള ഈ ട്രെയിനുകളിൽ 530 പേർക്ക് യാത്ര ചെയ്യാനാകും. ബുധനാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രണ്ട് നഗരങ്ങൾക്കിടയിലും അതിവേഗ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് നടത്താനാണ് ദക്ഷിണ റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. 130 കിലോമീറ്റർ വേഗതയിൽ 5.50 മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന ട്രെയിൻ 1.20 മണിക്കൂർ യാത്രാ സമയം ലാഭിക്കും. കോയമ്പത്തൂരിൽ നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.10ന് ചെന്നൈയിലെത്തും. വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ (ട്രെയിൻ…