Author: News Desk
സംരംഭങ്ങൾക്കായി പ്രധാൻമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്നതിനും എം.എസ്.എം.ഇ മേഖലയുടെ വളർച്ച സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും ആഭ്യന്തര, അന്താരഷ്ട്ര വിപണികളിലേക്കുള്ള ഉത്പാദനം ഈ മേഖലയിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന സംരംഭകർക്ക് ലളിതമായി വായ്പ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിലൂടെ കൂടുതൽ നവീനമായ സംരംഭങ്ങൾ വളർന്നു വരുന്നതിനു കാരണമാകുമെന്ന് പദ്ധതിയുടെ എട്ടാം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മന്ത്രി ചൂണ്ടിക്കാട്ടി. മുദ്ര യോജന എട്ടു വർഷങ്ങൾക്ക് മുൻപ് 2015 ഏപ്രിൽ 8 ന് കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ധന സഹായം നൽകുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതാണ് പ്രധാൻ മന്ത്രി മുദ്ര യോജന. ഈടില്ലാതെ 10 ലക്ഷം രൂപ…
ടൂറിസം സംരംഭങ്ങളിലും കേരളത്തിലെ വനിതകൾ തിളങ്ങുകയാണ്. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ മേൽനോട്ടത്തിലാണ് ഒരു വര്‍ഷത്തിനിടെ ഇത്രയും സംരംഭങ്ങൾ ആരംഭിച്ചത്. ഇതോടെ ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിൽ മൊത്തം സംരംഭങ്ങളുടെ എണ്ണം 23,786 ആയി. ഇതില്‍ 16,660 സ്ത്രീ സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു. 12.56 കോടി രൂപയുടെ വരുമാനമാണ് സംരംഭങ്ങൾ വഴി കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ചത്. ഈ കാലയളവില്‍ പതിനായിരത്തിനു മുകളില്‍ തൊഴിലവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ളത്. പുതിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പ് സാമ്പത്തികവര്‍ഷം 4,000 സംരംഭങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി. കൂടാതെ 3,000 പേര്‍ക്ക് പുതുതായി പരിശീലനവും സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം മേഖലയിൽ സഞ്ചാരികളുടെ തിരക്കും ഏറിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 62,818 തദ്ദേശ സഞ്ചാരികളും 16,210 വിദേശസഞ്ചാരികളും ഉത്തരവാദിത്വ ടൂറിസം സംരംഭങ്ങളിലൂടെ കേരളത്തിൽ എത്തി. വിദേശസഞ്ചാരികള്‍ യു.കെ., യു.എസ്., ജര്‍മനി, സ്‌പെയിന്‍,…
ചെന്നൈ-കോയമ്പത്തൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസിന് ശേഷം ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണിത്. നിലവിൽ രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളിൽ ഓടുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് ട്രെയിനുകൾക്ക് എട്ട് കോച്ചുകളാണുള്ളത്. മറ്റ് എല്ലാ വന്ദേ ഭാരത് ട്രെയിനുകൾക്കും 16 കോച്ചുകളാണുള്ളത്. ഒരു എക്‌സിക്യൂട്ടീവ് കോച്ചുള്ള ഈ ട്രെയിനുകളിൽ 530 പേർക്ക് യാത്ര ചെയ്യാനാകും. ബുധനാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രണ്ട് നഗരങ്ങൾക്കിടയിലും അതിവേഗ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് നടത്താനാണ് ദക്ഷിണ റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. 130 കിലോമീറ്റർ വേഗതയിൽ 5.50 മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന ട്രെയിൻ 1.20 മണിക്കൂർ യാത്രാ സമയം ലാഭിക്കും. കോയമ്പത്തൂരിൽ നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.10ന് ചെന്നൈയിലെത്തും. വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ (ട്രെയിൻ…
Campa കോളയ്ക്കു വേണ്ടി റിലയൻസ് Kali യെ ഏറ്റെടുക്കുമോ? കാമ്പ (Campa) ശീതളപാനീയങ്ങളുടെ ശ്രേണി നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിർമ്മാണ, വിതരണ പങ്കാളിത്തത്തിനായി ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ശീതളപാനീയ നിർമ്മാതാക്കളായ കാളി എയറേറ്റഡ് വാട്ടർ വർക്ക്സുമായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ട്. Bovonto soft drinks നിർമാതാക്കളാണ് Kali Aerated Water Works. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാമ്പയെ വാങ്ങുന്നതിന് മുമ്പ് റിലയൻസ് കാളി എയറേറ്റഡ് വാട്ടർ വർക്കിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ ചർച്ച നടത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന കോള ബ്രാൻഡുകളിലൊന്നായ ബോവോണ്ടോ കൊക്കകോള, പെപ്‌സി എന്നിവയുമായി കടുത്ത മത്സരത്തിലാണ്. നാരങ്ങ, ഓറഞ്ച്, ഇഞ്ചി ഉൾപ്പെടെയുളള രുചിഭേദങ്ങളിൽ ശീതള പാനീയങ്ങൾ നിർമിക്കുന്ന കാളി എയറേറ്റഡിന്റെ എട്ടിലധികം പ്ലാന്റുകൾ ദക്ഷിണേന്ത്യയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ ജ്യൂസും മധുരമുള്ള തേങ്ങാവെള്ളവും കമ്പനി വിൽപനയ്ക്കെത്തിക്കുന്നു. കാളിമാർക്ക് (Kalimark) എന്നറിയപ്പെടുന്ന കാളി എയറേറ്റഡ് വാട്ടർ വർക്ക്സ് പ്രധാന ബ്രാൻഡുകളേക്കാൾ കുറഞ്ഞ നിരക്കിൽ…
പുതിയ ഐ ടി ഭേദഗതി നിയമത്തെ വ്യാജവാർത്ത ചമയ്ക്കുന്നവർ ഇനി നന്നായൊന്നു ഭയക്കേണ്ടി വരും. മുഖം നോക്കാതെ നടപടിയുണ്ടാകും, ഇത്തരക്കാർ ഒരു പരിരക്ഷയും പ്രതീക്ഷിക്കേണ്ടതില്ല എന്ന വ്യക്തമായ മുന്നറിയിപ്പ് നൽകുന്ന ഭേദഗതികളാണ് കേന്ദ്രം കൊണ്ട് വന്നിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ PIB ക്കാകും കേന്ദ്ര സർക്കാരിനെതിരായ വ്യാജമോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ വാർത്ത കണ്ടെത്താൻ അധികാരം. പി ഐ ബി യുടെ വസ്തുത പരിശോധക സംഘം ( fact checking team) ഇനി മുതൽ ഇത്തരം വാർത്തകൾ പരിശോധിച്ചു വിലയിരുത്തും. എന്നാൽ വസ്തുതാ പരിശോധന PIB ക്കു നൽകിയതിനെതിരെ പത്രാധിപ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡും സി പി എമ്മും രംഗത്ത് വന്നിട്ടുണ്ട്. നിയമ പരിരക്ഷ ഉണ്ടാകില്ല ഇടനില പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തെ കുറിച്ച പരാതിയുയർന്നാൽ നിലവിൽ 2000 ലെ ഐ ടി ആക്ടിലെ 79 ആം വകുപ്പായ സേഫ് ഹാർബറിലൂടെ ലഭിക്കുന്ന പരിരക്ഷ ഇനി പുതിയ ഭേദഗതികൾ പ്രകാരം ഉണ്ടാകില്ല. പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണോ…
24 സംസ്ഥാനങ്ങളിൽ നിന്നും എട്ട് മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്നുമായി രാജ്യത്തെ ഇന്നത്തെ ഏറ്റവും വിലപ്പെട്ട മുതലുകൾ കൊള്ളയടിച്ച ഒരു വമ്പൻ ഗാങിനെ സൈബരാബാദ് പോലീസ് പിടികൂടി. കൊള്ളമുതലാകട്ടെ അത്ര കണ്ടു വിലപ്പെട്ടതാണ്. 669 മില്യൺ യൂസർ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഡാറ്റയായിരുന്നു കൊള്ളയടിച്ചത്. ഇനി ഡാറ്റാ നഷ്ടപെട്ടവരോ ചില്ലറക്കാരുമല്ല. BYJU’S, Vedantu, Paytm, PhonePe, Zomato, PolicyBazaar, CRED, BigBasket, Upstox തുടങ്ങിയ സ്റ്റാർട്ടപ്പുകളുടെ വിവരങ്ങൾ ഈ സംഘത്തിൽ നിന്നും കണ്ടെടുത്തതായി തെലങ്കാനയിലെ സൈബരാബാദ് പോലീസ് അവകാശപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇൻസ്‌പൈർ വെബ്‌സ്’ എന്ന വെബ്‌സൈറ്റ് വഴി പ്രവർത്തിക്കുന്ന സംഘം തട്ടിയെടുത്ത ഡാറ്റാബേസ് വിൽക്കുകയായിരുന്നു. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിനിടെ രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, ഡസൻ കണക്കിന് ഹാർഡ് ഡ്രൈവുകളിലെയും സോളിഡ്-സ്റ്റേറ്റ് ഡ്രൈവുകളിലെയും ഡാറ്റ എന്നിവ പോലീസ് പിടിച്ചെടുത്തു. കണ്ടെടുത്ത ഡാറ്റയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…
ഹയബൂസയുടെ പുതിയ പതിപ്പ് 2023 സുസുക്കി ഹയബൂസ ഇന്ത്യൻ വിപണിയിലെത്തി. സുസുക്കി ഹയബൂസയ്ക്ക് മൂന്ന് പുതിയ ഡ്യുവൽ-ടോൺ കളർ വേരിയന്റുകളാണുള്ളത്. 16.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പുതിയ 2023 സുസുക്കി ഹയബൂസ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. സുസുക്കിയുടെ രാജ്യത്തുടനീളമുള്ള വലിയ ബൈക്ക് ഡീലർഷിപ്പുകളിൽ ഇത് ലഭ്യമാകും. മെറ്റാലിക് തണ്ടർ ഗ്രേയ്‌ക്കൊപ്പം കാൻഡി ഡാറിംഗ് റെഡ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ ബ്രില്യന്റ് വൈറ്റിനൊപ്പം പേൾ വിഗോർ ബ്ലൂ എന്നി പുതിയ വർണ്ണ സ്കീമുകളാണുള്ളത്. സുസുക്കി ഹയാബുസയ്ക്ക് കരുത്തേകുന്നത് 1340 സിസി, ഇൻലൈൻ-ഫോർ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്, ഈ എൻജിനാകട്ടെ ഇപ്പോൾ ഏറ്റവും പുതിയ ഒബിഡി2-എ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു. ഇതിനു 187 bhp കരുത്തും 150 Nm torque ഉം ഉറപ്പു നൽകിയിട്ടുണ്ട്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ സിക്‌സ്-ആക്‌സിസ് ഐഎംയു, ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, മൂന്ന്…
1970 കളിൽ TVS ഉം സുസുക്കിയും ചേർന്ന് ഇന്ത്യൻ നിരത്തുകളിൽ എത്തിച്ച ഇടത്തരക്കാർക്കായുള്ള ബൈക്കുകൾക്ക് ലഭിച്ച സ്വീകാര്യത പിനീടൊരു വാഹനത്തിനും ലഭിച്ചിരുന്നില്ല. വലിയൊരു ഇടവേളയ്ക്കു ശേഷം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് TVS. ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് മോട്ടോർ കമ്പനി- TVS Motor Company – പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ തങ്ങളുടെ കാൽപ്പാടുകൾ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. പ്രീമിയം വിഭാഗത്തിൽ അപ്പാച്ചെ -Apache -, റോണിൻ- Ronin -എന്നീ രണ്ട് ബ്രാൻഡുകളാണ് കമ്പനി ഉയർത്തിക്കാട്ടുന്നത്. പ്രീമിയം മോട്ടോർസൈക്കിളുകളുടെ (150 സിസിക്ക് മുകളിൽ) വിപണി കൊവിഡിന് ശേഷം ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചത് പരമാവധി മുതലെടുക്കുകയാണ് ലക്‌ഷ്യം. അപ്പാച്ചെയും റോണിനും ചേർന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ ആഗോള വിൽപ്പനയിൽ ഇതിനകം 14% സംഭാവന ചെയ്യുന്നു.ആഭ്യന്തര വിപണിയിലെ പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിൽപ്പന 2014 നും 2019 നും ഇടയിൽ 14% വർധിച്ചു . TVS- അപ്പാച്ചെ സീരീസ് കോവിഡ് സമയത്തേക്കാൾ 24% കൂടുതൽ വിറ്റഴിച്ചിരുന്നു. കമ്പനി ഒരു ദശലക്ഷത്തിലധികം ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന അന്താരാഷ്ട്ര വിപണികളിൽ ടിവിഎസ് അപ്പാച്ചെ സീരീസ്…
Tata Play തിരഞ്ഞെടുത്താൽ നിങ്ങളെയത് കൊണ്ട് പോകുക തെലുങ്ക് ക്‌ളാസ്സിക്കുകളുടെ സുവർണ കാലഘട്ടത്തേക്കാകും. ചിരഞ്ജീവി, എൻടിആർ, എഎൻആർ ബാലകൃഷ്ണ, സാവിത്രി, കൃഷ്ണ കുമാരി തുടങ്ങിയ അഭിനേതാക്കളെല്ലാം Tata Play ആപ്പിലൂടെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ, സെറ്റ് ടോപ് ബോക്സിലൂടെ ടിവിയിലോ കടന്നു വരും. 50-90 കാലഘട്ടത്തിലെ ജനപ്രിയവും പ്രശസ്തവുമായ സിനിമകൾ ഉൾപ്പെടെ തെലുങ്ക് ക്ലാസിക്കുകളുടെ ഒരു സ്പെക്ട്രമാണ് Tata Play ഉറപ്പു നൽകുന്നത്. പഴയ തെലുങ്ക് സിനിമകളുടെ മാന്ത്രികതയെ സജീവമാക്കി, ടാറ്റ പ്ലേ അതിന്റെ പുതിയ മൂല്യവർധിത സേവനമായ തെലുങ്ക് ക്ലാസിക്കുകൾ സമാരംഭിച്ചുകൊണ്ട് പ്രാദേശിക അടിത്തറ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഈ സമർപ്പിത പ്ലാറ്റ്ഫോം പ്രേക്ഷകരെ 50 മുതൽ 90 വരെയുള്ള തെലുങ്ക് സിനിമയുടെ കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുകയും തെലുങ്ക് സിനിമയുടെ ക്‌ളാസ്സിക് മാന്ത്രികത പുനഃസൃഷ്ടിക്കുകയും ചെയ്യും. 80-90 കാലഘട്ടത്തിലെ നിത്യഹരിത ഇംഗ്ലീഷ് ഷോകൾക്കായി ഒരുക്കുന്ന Tata Play ഹിറ്റുകൾക്കൊപ്പം വിനോദത്തിനായി ക്ലാസിക് ടിവിയും ക്ലാസിക് സിനിമയും ഉള്ള ക്ലാസിക് പോർട്ട്‌ഫോളിയോ ഓഫർ…
റിലയൻസ് റീട്ടെയിൽ പിന്തുണയുള്ള ക്വിക്ക് കൊമേഴ്‌സ് സ്റ്റാർട്ടപ്പ് ഡൺസോ Dunzo കൺവെർട്ടിബിൾ നോട്ടുകളിലൂടെ 75 മില്യൺ ഡോളർ നേടി എന്നത് ആത്മവിശ്വാസം പകരുന്ന വാർത്തയാണ്. എന്നാൽ തൊട്ടു പിന്നാലെ എല്ലാ സന്തോഷവും ഇല്ലാതാക്കിക്കൊണ്ടുള്ള ഒരു പ്രഖ്യാപനം ഡൺസോ സ്ഥാപകനും സിഇഒയുമായ കബീർ ബിശ്വാസ് നടത്തി. ഒരു ബിസിനസ് മോഡൽ ഷിഫ്റ്റിന് സമയമായി. അതിനാൽ തങ്ങളുടെ 30% ജീവനക്കാരെ പിരിച്ചുവിടുകയാണ്.” ഈ നടപടി ബാധിച്ച ജീവനക്കാരുടെ എണ്ണം ഏകദേശം 300 ആണ്. ജനുവരിയിൽ ഡൺസോ അതിന്റെ 3% ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷമാണ് ഈ കൂട്ട പിരിച്ചുവിടലുകൾ. പിരിച്ചുവിടലുകളെത്തുടർന്ന്, ക്വിക്ക് കൊമേഴ്‌സ് സ്റ്റാർട്ടപ്പ് അതിന്റെ 50% ഡാർക്ക് സ്റ്റോറുകളും അടച്ചുപൂട്ടും. ഡൺസോ സമാഹരിച്ച $75 മില്യണിൽ $50 Mn Google-ൽ നിന്നും റിലയൻസ് റീട്ടെയ്‌ലിൽ നിന്നുമാണ്. ബാക്കിയുള്ളത് നിലവിലുള്ള മറ്റ് നിക്ഷേപകരിൽ നിന്നാണ്. സ്റ്റാർട്ടപ്പ് അതിന്റെ 50% ഡാർക്ക് സ്റ്റോറുകൾ അടച്ചുപൂട്ടുന്നതിനൊപ്പം ഡാർക് സ്റ്റോറുകൾ അടച്ചിടുന്നിടത്തെല്ലാം ഡൺസോ സൂപ്പർമാർക്കറ്റുകളുമായും മറ്റ് വ്യാപാരികളുമായും പങ്കാളികളാകും. ലാഭകരമോ അല്ലെങ്കിൽ സമീപകാലത്ത് ലാഭകരമോ ആയവ മാത്രം പ്രവർത്തിപ്പിക്കുകയും…