Author: News Desk
ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ച് ISRO ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ. ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്നും നടന്ന വിക്ഷേപണം വിജയകരമെന്ന് ISRO സാറ്റലൈറ്റ് ഇന്റർനെറ്റ് ദാതാക്കളായ വൺ വെബ്ബിനു വേണ്ടിയായിരുന്നു ഈ വിക്ഷേപണം വൺ വെബിൽ ഇന്ത്യയിലെ ഭാരതി എയർടെല്ലിനും പങ്കാളിത്തമുണ്ട്. വിക്ഷേപണം നടത്തിയ ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തി പ്രവർത്തനം തുടങ്ങിയതോടെ എയർടെൽ ഇന്ത്യയിലെ ഒരേസമയം ഭൂതലത്തിലൂടെയും, ഉപഗ്രഹങ്ങളിലൂടെയും ഇന്റർനെറ്റ് സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ദാതാവായി മാറി. ഇതിലൂടെ രാജ്യത്തെ ഇന്റർനെറ്റ് വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയും ശക്തമാക്കുകയുമാണ് ഭാരതി എയർടെൽ വൺ വെബ് പങ്കാളിത്തത്തിന്റെ ലക്‌ഷ്യം. ലോകത്താകെ മികച്ച ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കവറേജിനായി ബ്രിട്ടനിലെ വൺ വെബ് നെറ്റ്‌വർക്ക് ആക്സസ് അസോസിയേറ്റ്സ് വിന്യസിക്കുന്ന ഉപഗ്രഹ ശൃംഖലയിലേക്കുള്ള 36 ഉപഗ്രഹങ്ങളാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ.) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍.വി.എം-3)വിജയകരമായി വിക്ഷേപിച്ചത് . ജി.എസ്.എൽ.വി. മാർക്ക് ത്രീ (എൽ.വി.എം.ത്രീ)റോക്കറ്റിന്റെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്. വൺവെബിന്റെ 36…
ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിനും സ്റ്റാർട്ടപ്പ്, ഇന്നോവേഷൻ സെന്ററുകൾക്കും ഊന്നൽ നൽകി സാങ്കേതിക സർവകലാശാലയുടെ വാർഷിക ബജറ്റ്. 692.75 കോടി രൂപ വരവും 725.04 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യ സമിതി അധ്യക്ഷൻ ഡോ.പി.കെ. ബിജുവാണ് ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിൽ അവതരിപ്പിച്ചത്. ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും, ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും, സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ സെന്ററുകൾക്കും 19 കോടിയും, വിളപ്പിൽശാലയിൽ നിർമ്മിക്കുന്ന സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനമന്ദിരത്തിന് 60 കോടിയും, വിവിധ എൻജിനീയറിംഗ് സ്കൂളുകൾക്കായി 39 കോടിയും വകയിരുത്തി. ബജറ്റിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് പദ്ധതികൾ. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ പ്രൊഫഷണൽ വൈദഗ്ദ്യം വർദ്ധിപ്പിക്കുന്നതിനായി വ്യവസായിക വിദഗ്ധരെ സഹകരിപ്പിച്ചു 3 കോടി രൂപ ചിലവിൽ ആവിഷ്കരിക്കുന്ന പ്രോജക്ട് അധിഷ്ഠിത പഠന പദ്ധതി, ഡ്രൈവർമാരുടെ ഡ്രൈവിംഗ് രീതികൾ ഡാറ്റയുടെ സഹായത്തോടെ വിശകലനംചെയ്തു ബൗദ്ധികമായ നിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് കെഎസ്ആർടിസിയും മോട്ടോർ വാഹന വകുപ്പുമായും സംയോജിച്ച് 2 കോടിയുടെ പദ്ധതി…
രാജ്യത്ത് ആദ്യമായി കേരളം IT അടക്കം മേഖലകളിൽ ഗവേഷണത്തിനും വികസനത്തിനും പ്രത്യേകം ബജറ്റ് തയ്യാറാക്കി പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നു. സംസ്ഥാനത്തെ ഗവേഷണ, വികസന മേഖലയിൽ ഈ വർഷം 3482.44 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. 12 മേഖലകളിലായാണ് ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുന്നത്. വിജ്ഞാന സമ്പദ്‌ഘടനയിലേക്കുള്ള ചുവടുമാറ്റത്തിനിണങ്ങുന്നവയ്‌ക്കായിരിക്കും മുൻഗണന. സംസ്ഥാന ശാസ്‌ത്ര, സാങ്കേതിക, വിദ്യാഭ്യാസ കൗൺസിലിനുകീഴിലെ 10 സ്ഥാപനങ്ങൾ, 12 സർവകലാശാലകൾ, 12 സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, ഐടി ഗവേഷണ മേഖലയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ ( ICFOSS), ഇന്ത്യൻ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ (Graphene Innovation Centre, kerala) എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഗവേഷണ പ്രവർത്തനങ്ങൾ. ഗവേഷണ ഫലങ്ങളെ ഉൽപ്പാദനപ്രക്രിയയിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ വിവർത്തനം ചെയ്യാനുതകുന്ന പദ്ധതികളും ഉൾപ്പെടുത്തും. വ്യവസായങ്ങളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും കൈകോർക്കലിലൂടെ വിജ്ഞാനോൽപ്പന്നങ്ങളുടെ നിർമിതിയും ലക്ഷ്യമിടുന്നു. ഫലപ്രദവും കാര്യക്ഷമവുമായ ഗവേഷണ വികസന ആവാസ വ്യവസ്ഥയുടെ സൃഷ്ടിയിലൂടെ വിജ്ഞാന…
ദക്ഷിണേന്ത്യയിൽ ആധിപത്യമുറപ്പിക്കാനുള്ള പുറപ്പാടിലാണ് എഡ്‌ടെക് യൂണികോൺ ഫിസിക്‌സ് വാല (Physics Wallah) പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കുന്ന എഡ്‌ടെക് കമ്പനികളെ (edtech companies) ഏറ്റെടുക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ. കമ്പനിയുടെ സഹസ്ഥാപകൻ പ്രതീക് മഹേശ്വരി ബിസിനസ് ലൈനിനോട് പറഞ്ഞതാണിക്കാര്യം. കൂടാതെ മറ്റ് മേഖലകളിൽ കോളേജ് പ്ലെയ്‌സ്‌മെന്റുകളിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള കൗൺസിലിംഗ് വിദഗ്ധ സ്ഥാപനങ്ങളെയും ഒപ്പം ചേർക്കാൻ ഫിസിക്സ് വാല പദ്ധതിയിടുന്നുണ്ട്. JEE,NEET പരീക്ഷാ തയ്യാറെടുപ്പ് സ്ഥാപനമായി ആരംഭിച്ച ഫിസിക്‌സ് വാല ഇന്ന് ഗവൺമെന്റ് പരീക്ഷ പരിശീലനം, സ്കൂൾ (കെ-12), GATE പോലുള്ള ബിരുദാനന്തര പരീക്ഷകൾ, upskilling കോഴ്‌സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിച്ചിരിക്കുന്നു. സമീപ മാസങ്ങളിൽ, PrepOnline, Altis Vortex, iNeuron, Knowledge Planet എന്നിവയും Physics Wallah ഏറ്റെടുത്തു. യുഎഇ ആസ്ഥാനമായുള്ള നോളജ് പ്ലാനറ്റ് ഏറ്റെടുത്തതിന് ശേഷം, ഫിസിക്‌സ് വാല ഇപ്പോൾ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. GPT-4 പോലുള്ള AI ടൂളുകളുടെ ഉപയോഗ…
മത്സരാധിഷ്ഠിതമായ വിപണിയിൽ പിടിച്ചു നിൽക്കാൻ ഇന്ത്യയിലെ എംഎസ്എംഇകൾക്ക് സംരക്ഷണവും സാമ്പത്തിക പിന്തുണയും ആവശ്യമാണ്. സംരംഭങ്ങളുടെ വളർച്ച എളുപ്പമാക്കുന്നതിന്, സർക്കാർ വിവിധ തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുന്നു. ഏത് സംസ്ഥാനത്താണ് നിങ്ങളുടെ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നത് എന്നത് പ്രശ്നമല്ല, സാമ്പത്തിക പിന്തുണയടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിൽ നിന്ന് സഹായം തേടാവുന്നതാണ്. MSME-കൾക്ക് തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ ചില സ്കീമുകളെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്; 1. വനിതാ സംരംഭകർക്കുള്ള സോഫ്റ്റ് ലോൺ സ്കീം സംസ്ഥാനത്തെ എല്ലാ വനിതാ സംരംഭകർക്കും പിന്തുണ നൽകുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ അവതരിപ്പിക്കുന്ന പദ്ധതിയാണ് സോഫ്റ്റ് ലോൺ സ്കീം. ഈ സ്‌കീമിന് കീഴിൽ, പ്രവർത്തന മൂലധനമായി 15 ലക്ഷം രൂപ സർക്കാർ വാഗ്ദാനം ചെയ്യുന്നു. അനുവദിച്ച പണം വനിതകൾക്ക് അവരുടെ സംരംഭക പദ്ധതികൾ നടപ്പാക്കാൻ വിനിയോഗിക്കാം. സ്കീമിനായി എളുപ്പത്തിൽ അപേക്ഷിക്കുന്നതിന് സ്ഥാപനം പാലിക്കേണ്ട കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്. സ്കീമിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളറിയാൻ…. വെബ്സൈറ്റ് സന്ദർശിക്കുക…… www.startupmission.kerala.gov.in…
Dr തോമസ് ഐസക്ക് കുറിക്കുന്നു അമേരിക്കൻ സർക്കാരിന്റെ പുതിയ നയമാണ് ബാങ്കുകൾ പൊളിയാൻ കാരണം. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിലെ പലിശനിരക്ക് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ബോണ്ടിന്റെ വില താഴും. വിശദമായി വായിക്കാം 11 ദിവസംകൊണ്ട് 4 ബാങ്കുകളാണ് പൊളിഞ്ഞത്. അഞ്ചാമത്തേതിന്റെ ഭാവി തുലാസിലും. അമേരിക്കൻ, യൂറോപ്യൻ ബാങ്കുകളുടെ തകർച്ചകൾ ആഗോള മാന്ദ്യത്തിലേക്കുള്ള നീക്കത്തെ രൂക്ഷമാക്കുമോയെന്ന ആശങ്കയിലാണ് സാമ്പത്തികലോകം. മാന്ദ്യം ഉണ്ടായാൽ പെട്രോളിന്റെ ഉപയോഗം കുറയുമല്ലോ? ക്രൂഡോയിലിന്റെ വില ബാരലിന് 130 ഡോളർ ഉണ്ടായിരുന്നത് 71 ഡോളറായി താഴ്ന്നു കഴിഞ്ഞു. സമ്പാദ്യം പണത്തിൽ സൂക്ഷിക്കുന്നതിനു പകരം സ്വർണ്ണത്തിൽ സൂക്ഷിക്കുന്നതിനു താൽപ്പര്യം വർദ്ധിച്ചു. സ്വർണ്ണത്തിനു വില പവന് 60000 രൂപ കടന്നു. എന്താണ് സംഭവിക്കുന്നത്? ആദ്യം തകർച്ച മാർച്ച് 8-ന് സിൽവർ ഗേറ്റ് കോർപ്പറേഷൻ എന്ന ബാങ്ക് ആയിരുന്നു. അത്ര അറിയപ്പെടാത്ത ബാങ്ക് ആയിരുന്നതുകൊണ്ട് ഇതു വലിയ പരിഭ്രാന്തി സൃഷ്ടിച്ചില്ല. എന്നാൽ മാർച്ച് 10-ന് സിലിക്കൺ വാലി ബാങ്ക് തകർന്നതോടെ…
ഇന്ത്യൻ വ്യോമസേനക്ക് മുന്നിലും ആകാശത്തു തിളങ്ങാൻ Arudhra അരുദ്ര എന്നാൽ പരമശിവന്റെ ജന്മ നക്ഷത്രമെന്നു വിശ്വാസമുണ്ട്. ഇനി ഇന്ത്യൻ വ്യോമസേനക്ക് മുന്നിലും ആകാശത്തു തിളങ്ങാൻ പോകുന്നത് ആരുദ്രയാണ്. ആകാശ അതിർത്തിക്കടുത്തെത്തുന്ന ശത്രുക്കളെ നിമിഷ നേരം കൊണ്ട് തിരിച്ചറിയാൻ കഴിവുള്ള ഒരു 4D മൾട്ടി-ഫംഗ്ഷൻ ഫേസ്ഡ് അറേ റഡാർ. ഇനിയീ അത്യാധുനിക റഡറുകൾ ഇന്ത്യൻ വ്യോമ സേനയുടെ ഭാഗമാകും. ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തന ശേഷി വർധിപ്പിക്കുന്ന അരുദ്ര റഡാറുകൾക്കും റിസീവറുകൾക്കുമായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) 3,700 കോടി രൂപയുടെ രണ്ട് കരാറുകളിൽ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച ഒപ്പുവച്ചു. 2,800 കോടി രൂപയുടെ ആദ്യ കരാർ IAF-ന് വേണ്ടിയുള്ള മീഡിയം പവർ റഡാറുകൾ (MPR) ‘അരുദ്ര’ വിതരണവുമായി ബന്ധപ്പെട്ടതാണ്, രണ്ടാമത്തേത് മൊത്തം 950 കോടി രൂപ ചെലവിൽ 129 DR-118 റഡാർ ( RWR) മുന്നറിയിപ്പ് റിസീവറുകളുമായി ബന്ധപ്പെട്ടതാണ് . The Arudhra is a 4D multi-function phased array radar…
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അനുദിനം അഭിവൃദ്ധി പ്രാപിക്കുകയാണ്. കിംഗ് ഖാൻ മുതൽ പ്രിയങ്ക ചോപ്ര വരെ… ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഈ വളർച്ച തിരിച്ചറിഞ്ഞ് അവയിൽ നിക്ഷേപം നടത്തുന്ന സെലിബ്രിറ്റികളും അനവധിയാണ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായ ദീപിക പദുക്കോണിന് ഇന്ത്യയിലെ എത്ര സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം ഉണ്ടെന്നറിയാമോ? ഫർണിച്ചർ കമ്പനിയായ ഫർലെൻകോ (Furlenco), D2C കോസ്‌മെറ്റിക് ബ്രാൻഡായ പർപ്പിൾ, ഇലക്ട്രിക് ക്യാബ് ബ്ലൂസ്മാർട്ട്, പ്രമുഖ തൈര് ബ്രാൻഡ് എപ്പിഗാമിയ, ക്രിയേറ്റീവ് ആർട്‌സ് പ്ലാറ്റ്‌ഫോം ഫ്രണ്ട് റോ, എയ്‌റോസ്‌പേസ് സ്ഥാപനമായ ബെലാട്രിക്സ് എയ്‌റോസ്‌പേസ് തുടങ്ങി നിരവധി സംരംഭങ്ങളിൽ ദീപിക നിക്ഷേപം നടത്തിയിട്ടുണ്ട്. സ്‌കിൻകെയർ ബ്രാൻഡായ 82 ഈസ്റ്റിന്റെ (Eighty-two East) കോ-ഫൗണ്ടർ കൂടിയാണ് ദീപിക. ഇതിന് പുറമേ കെഎ എന്ന പേരിൽ ഒരു നിക്ഷേപ സ്ഥാപനവും ദീപികയ്ക്കുണ്ട്. ക്രിയേറ്റീവ് വസ്ത്രധാരണത്തിന്റെ പേരിൽ അറിയപ്പെടുന്ന ബോളിവുഡ് താരം രൺവീർസിങ്ങിന് D2C കോസ്മെറ്റിക് ബ്രാൻഡായ ഷുഗർ കോസ്മെറ്റിക്സിൽ നിക്ഷേപമുണ്ട്. 2022ൽ…
യുഎഇ കൈവരിച്ച നേട്ടങ്ങൾ സ്വർണ-വെള്ളി നാണയങ്ങളായി പുറത്തിറക്കി ദുബായ് കഴിഞ്ഞ 50 വർഷമായി യുഎഇ കൈവരിച്ച നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ സ്വർണ-വെള്ളി നാണയങ്ങൾ പുറത്തിറക്കി ദുബായ്. റമദാന് ശേഷമായിരിക്കും നാണയങ്ങൾ വാങ്ങാൻ ലഭ്യമാക്കുക. ചെക്ക് റിപ്പബ്ലിക്കിന്റെ സെൻട്രൽ ബാങ്കിലേക്കുള്ള കറൻസി നാണയങ്ങളുടെ ഔദ്യോഗിക വിതരണക്കാരായ ചെക്ക് മിന്റുമായുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് ഈ നാണയങ്ങൾ. ഡിഎംസിസിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ അഹമ്മദ് ബിൻ സുലായും ചെക്ക് മിന്റ് ബോർഡിന്റെ സിഇഒയും ചെയർമാനുമായ മൈക്കൽ ഡ്രറ്റിനയും കരാറിൽ ഒപ്പുവച്ചു. യു എ ഇയുടെ വിജയത്തെ പ്രതിനിധീകരിക്കുന്ന നാണയങ്ങളിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചിത്രം ഉൾപ്പെടെ നിരവധി ഡിസൈനുകൾ ഉണ്ട്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രവും നാണയങ്ങളിലുണ്ട്. ദുബായ് ഗവൺമെന്റ് അതോറിറ്റിയായ ഡിഎംസിസി ആണ് നാണയങ്ങൾ പുറത്തിറക്കിയത്. ആഗോളതലത്തിൽ സ്വർണ്ണത്തിന്റെയും വിലയേറിയ ലോഹങ്ങളുടെയും വ്യാപാര മേഖലയായ…
മാലിന്യമിട്ടാൽ 1 വർഷം തടവും അരലക്ഷം പിഴയും കൊച്ചി മോഡൽ മാലിന്യ സംസ്കരണ-നിരീക്ഷണ സംവിധാനം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുങ്ങുന്നു. മാലിന്യ സംസ്കരണ നിയമം കർശനമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കരുതെന്ന് ഉറച്ച നിലപാടിലാണ് വകുപ്പ്. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും നേരിടേണ്ടി വരും. കൊച്ചിയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടക്കമിട്ട ബോധവൽക്കരണ, മാലിന്യ പരിപാലന നിയമനടപ്പാക്കൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. മാലിന്യ സംസ്കരണ നിയമം പാലിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്താൽ ആറുമാസം മുതൽ ഒരുവർഷംവരെ തടവും 10,000 മുതൽ 50,000 രൂപവരെ പിഴ ശിക്ഷയും ലഭിക്കും. ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും 1000 രൂപയിൽ കുറയാത്ത തുക പിഴ തദ്ദേശ സ്ഥാപനത്തിൽ ഒടുക്കേണ്ടി വരും. മാലിന്യ സംസ്കരണത്തിൽ അനാസ്ഥയും കാലതാമസവും വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയും നിയമപ്രകാരമുള്ള നടപടിയുണ്ടാകും. 100 ചതുരശ്രമീറ്ററിൽ കൂടുതൽ തറവിസ്തീർണമുള്ള വീടുകൾ, ലൈസൻസോടെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, കല്യാണ മണ്ഡപങ്ങൾ, ഹാളുകൾ, മാളുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ, ഷോപ്പിങ്…