Author: News Desk
ഗാർഹിക ഉപയോക്താക്കൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 350.5 രൂപയും വീതമാണ് കൂട്ടിയത്. 1 ക്യൂബിക് മീറ്റർ ബയോഗ്യാസിൽ നിന്നും 6 kwh ഊർജ്ജം ലഭിക്കും. അതായതു ആറ് യൂണിറ്റ് വൈദ്യുതിക്കു വേണ്ട ഊർജം. ഗാർഹിക, വാണിജ്യ പാചകവാതകത്തിന്റെ വില ഒറ്റയടിക്ക് കുത്തനെ കൂട്ടിയതോടെ അതിന്റെ പ്രത്യാഘാതം അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും, ഭക്ഷണ സാധനങ്ങളുടെ വിലവര്ധനവിനും കാരണമാകുമെന്നതിൽ സംശയമില്ല. അപ്പോൾ സാധാരണക്കാരും ഇടത്തരക്കാരും വാണിജ്യ സ്ഥാപനങ്ങളും ചിന്തിക്കുന്നത് പ്രകൃതി ദത്തമായ പാചക വാതകം ലഭിക്കുന്ന മറ്റു ബദലുകളെ കുറിച്ചാണ്. ബയോഗ്യാസ് പ്ലാന്റുകൾ തന്നെയാകും അപ്പോൾ ഒന്നാമതായി മനസ്സിലേക്കോടിവരുക കാരണം വാണിജ്യ സിലിണ്ടറിന്റെ വിലവർധന ചെറുകിട വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കും. ഹോട്ടൽ, ബേക്കറി, തട്ടുകട, കുടുംബശ്രീ ഹോട്ടൽ എന്നിവയെ ഇത് കാര്യമായി ബാധിക്കും. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. പാചകവാതകം ഉപയോഗിക്കുന്ന, വീടുകൾ, ഹോട്ടലുകൾ, ഭക്ഷ്യ നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിലെ ഉല്പാദന ചെലവ് കുതിച്ചുയരും, അത് ഭക്ഷണത്തിന്റെ വിലവര്ധനവിനും ഒപ്പം വിലക്കയറ്റത്തിനും കാരണമാകും. കുടുംബ,…
സംസ്ഥാനത്തിന്റെ വ്യാവസായിക, കാർഷിക വളർച്ചക്ക് തങ്ങളുടേതായ കൈത്താങ്ങുമായി സംസ്ഥാന സഹകരണ മേഖല രംഗത്തെത്തുകയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സഹകരണ മേഖലയിൽ വ്യവസായ പാർക്ക് തുടങ്ങും. കാർഷിക കേരളത്തിനായി സഹകരണമേഖലയുടെ ഏഴിനപദ്ധതിയും നടപ്പിലാക്കി തുടങ്ങി. സംസ്ഥാനത്തെ സഹകരണ മേഖലയിൽ ഓരോ ജില്ലയിലും ഒരെണ്ണം എന്ന തരത്തിൽ 14 വ്യവസായ പാർക്കുകളാകും ആരംഭിക്കുക. സഹകരണ സംഘങ്ങളുടെ കൺസോർഷ്യങ്ങളിലൂടെ പാർക്കുകൾ വികസിപ്പിക്കും.. ഈ വർഷം എട്ട് പാർക്ക് പൂർത്തീകരിക്കും. കോട്ടയം, എറണാകുളം ജില്ലകളിൽ മാതൃകാ പാർക്കുകൾ ആരംഭിച്ച് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ മന്ത്രിമാരായ വി എൻ വാസവൻ, പി രാജീവ് എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. കർമപദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. മൂന്നര വർഷത്തിനുള്ളിൽ 100 സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഓരോ പാർക്കിനും ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ മൂന്നുകോടി രൂപവരെ അടിസ്ഥാനസൗകര്യ വികസന ധനസഹായം തിരിച്ചടവ് വ്യവസ്ഥയിൽ സർക്കാർ നൽകും. ഇത് സഹകരണ സംഘങ്ങളുടെ വ്യവസായ…
സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എംഡബ്ല്യുസി) തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ(കെഎസ് യുഎം) കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍. മൊബൈല്‍ വ്യവസായ മേഖലയിലെ പുത്തന്‍ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിത്. ബാഴ്സലോണയില്‍ തിങ്കളാഴ്ച ആരംഭിച്ച എംഡബ്ല്യുസി-യില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകര്‍, വ്യവസായികള്‍ എന്നിവരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിയാഫി ടെക്നോളജീസ്, ഫിറ്റ് ഇന്‍ കണ്‍സള്‍ട്ടന്‍റ്സ്, ലാന്‍വെയര്‍ സൊല്യൂഷന്‍സ്, ഗ്രീന്‍ഡ്സ് ഗ്ലോബല്‍, സാപ്പിഹയര്‍, ക്വിക്ക്പേ, എം2എച്ച് ഇന്‍ഫോടെക് എല്‍എല്‍പി, ലിന്‍സിസ് ഇന്നൊവേഷന്‍സ്, സ്മാര്‍ട്ട്മാട്രിക്സ് ഗ്ലോബല്‍ ടെക്നോളജീസ്, പ്രീമാജിക് തുടങ്ങിയ പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ കെ എസ് യു എമ്മിനെ പ്രതിനിധീകരിച്ച് എംഡബ്ല്യുസി യില്‍ പങ്കെടുക്കുന്നുണ്ട്. എംഡബ്ല്യുസിയുടെ ഭാഗമായുള്ള മൊബൈല്‍ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ എക്സിബിഷനായ ഫോര്‍ വൈ എഫ് എന്‍ പരിപാടിയിലും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, കമ്പനികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനും പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള…
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) ശ്രദ്ധ കേന്ദ്രീകരിക്കുവാനും, വികസിച്ചുകൊണ്ടിരിക്കുന്ന എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള നൂതന ആശയങ്ങൾ തേടി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി (CSIR- NIIST) യുടെ ആറ് ദിവസത്തെ ‘വണ്‍ വീക്ക് വണ്‍ ലാബ്’ പരിപാടി. CSIR- NIIST ലബോറട്ടറി കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളുടെയും പൈതൃകത്തിന്‍റെയും നൂതന കണ്ടുപിടുത്തങ്ങളുടെയും പ്രദര്‍ശനത്തിന് സാക്ഷ്യമാകും തിരുവനന്തപുരം പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) കാമ്പസില്‍ മാര്‍ച്ച് 13 മുതല്‍ 18 വരെ നടക്കുന്ന പരിപാടി . കേന്ദ്ര സര്‍ക്കാരിന്‍റെ വണ്‍ വീക്ക് വണ്‍ ലാബ് സംരംഭത്തിന്‍റെ ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) ശ്രദ്ധ കേന്ദ്രീകരിക്കുകയും എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തിന്‍റെ ഭാഗമായി ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ചെറുധാന്യ ഭക്ഷ്യമേളയും സംഘടിപ്പിക്കും. മില്ലറ്റ് മേഖലയ്ക്ക് ശാസ്ത്രസമൂഹത്തില്‍ നിന്ന് മാത്രമല്ല, കര്‍ഷകരില്‍ നിന്നും പങ്കാളികളില്‍ നിന്നും…
ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സംവിധാനം ഉപയോഗിച്ച് എന്തൊക്കെ സാധ്യമാകും? ഗതിനിയന്ത്രണം, ലൊക്കേഷൻ നിർണ്ണയം തുടങ്ങിയവ മാത്രമെന്ന് കരുതുന്നുവെങ്കിൽ അല്ലെന്നാണ് ഉത്തരം. കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ, മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകരുടെ അടുത്തിടെ പുറത്തുവന്ന പഠനം ഇത് തെളിയിക്കും. ഗതിനിയന്ത്രണം മാത്രമല്ല, തീവ്രമഴ പോലുള്ള പ്രതിഭാസങ്ങള്‍ കൂടി മുൻകൂട്ടി പ്രവചിക്കാന്‍ ജിപിഎസ് വഴി സാധ്യമാകുമെന്നാണ് ഇവർ പറയുന്നത്. കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സുനില്‍ പി. എസിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ക്യുസാറ്റിലെ ഗവേഷക വിദ്യാർത്ഥിനി റോസ് മേരിയോടൊപ്പം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍, സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍, കേന്ദ്ര കാലാവസ്ഥ വകുപ്പ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമഗ്‌നെറ്റിസം എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരും സംയുക്തമായാണ് പഠനം നടത്തിയത്. ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂകമ്പങ്ങൾ അടക്കം നിർണ്ണയിക്കാൻ സാധിക്കുമെന്ന പോയിന്റിൽ നിന്നാണ് ഈ പഠനത്തിലേക്കെത്തുന്നത്. സമാന രീതിയിൽ ഹിമാനികൾ, മണ്ണിടിച്ചിൽ…
ഇന്ത്യൻ നാവികസേനയുടെ കീഴിലുള്ള ആംഫിബിയസ് വാർഫെയർ വെസൽ (amphibious warfare vessel) വിഭാഗത്തിലെ പ്രധാന കപ്പലായ ഐഎൻഎസ് മഗറിന്റെ (INS Magar) 36 വർഷത്തെ സേവനത്തിനു നേവൽ കമാന്ഡിന്റെ ആദരവ്. ഐഎൻഎസ് മഗറിന്റെ സ്മരണയ്ക്കായി ദക്ഷിണ നാവിക കമാൻഡ് കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയിൽ സൈക്ലിംഗ് പര്യവേഷണം സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ 91 ഇൻഫൻട്രി ബ്രിഗേഡുമായി സഹകരിച്ച് കപ്പലിന്റെ മഹത്തായ സേവനത്തിന്റെ 36 വർഷം ആഘോഷിക്കുന്നതിനാണ് സൈക്ലിംഗ് പര്യവേഷണം സംഘടിപ്പിച്ചത്. 91 ഇൻഫൻട്രി ബ്രിഗേഡിലെ നാല് സൈനികർ ഉൾപ്പെടെ 36 സൈക്ലിസ്റ്റുകൾ അഞ്ച് ദിവസത്തിനുള്ളിൽ ഏകദേശം 500 കിലോമീറ്റർ ദൂരം പിന്നിട്ട പര്യവേഷണത്തിൽ പങ്കെടുത്തുവെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു. ഐഎൻഎസ് മഗർ ഈ വർഷം ഡീകമ്മീഷൻ ചെയ്യുമെന്ന് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കിയതിന്റെ പിന്നാലെയാണ് ആദരവുമായി നാവികർ സൈക്ലിംഗ് നടത്തിയത്. കരസേനയുമായി ഏകോപിപ്പിച്ച് വിവിധ തരത്തിലുളള കര,നാവിക പ്രവർത്തനങ്ങൾ നടത്തിയിരുന്ന ലാൻഡിംഗ് കപ്പലാണ് INS Magar. ആരോഗ്യം, ശാരീരികക്ഷമത എന്നിവയെക്കുറിച്ചുള്ള സന്ദേശം പകർ ന്ന സൈക്ലിംഗ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഇത്തവണ പരാമർശിച്ചത് ‘ഇ-സഞ്ജീവനി’ ആപ്പിനെ കുറിച്ചായിരുന്നു. ഇ-സഞ്ജീവനി ആപ്പിലൂടെയുളള ടെലികൺസൾട്ടേഷൻ വഴിയുള്ള വിപുലമായ മെഡിക്കൽ സേവനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. “കോവിഡ് മഹാമാരിയുടെ സമയത്ത്, ഇ-സഞ്ജീവനി ആപ്പ് ജനങ്ങൾക്ക് വലിയ അനുഗ്രഹമാണെന്ന് തെളിയിച്ചിട്ടുണ്ട്,” പ്രധാനമന്ത്രി മോദി തന്റെ റേഡിയോ പരിപാടിയിൽ പറഞ്ഞു. “ഇത് പ്രയോജനപ്പെടുത്തിയ എല്ലാ ഡോക്ടർമാരെയും രോഗികളെയും ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്, മോദി കൂട്ടിച്ചേർത്തു. ഇ-സഞ്ജീവനി ആപ്പ് ഉപയോഗിക്കുന്ന ടെലി കൺസൾട്ടന്റുമാരുടെ എണ്ണം ഇപ്പോൾ 10 കോടി കവിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഇ-സഞ്ജീവനി, ഒരു വികസ്വര രാജ്യം ദേശീയ തലത്തിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് അതും ഡിജിറ്റൽ ആയി നൽകുന്ന ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് അവകാശപ്പെടുന്നു. ടെലിമെഡിസിൻ എന്നത് ഇൻറർനെറ്റ് വഴി വിദൂരമായി ആരോഗ്യ സേവനങ്ങൾ നൽകുന്നതാണ്. ഇത് ആരോഗ്യ സേവനങ്ങളുടെ വ്യാപനം വിപുലീകരിക്കുക മാത്രമല്ല, സമയവും പണവും ലാഭിക്കുകയും അവയുടെ…
ഇന്ത്യയിലെ ഒന്നാം നമ്പർ പ്രൊഫഷണൽ ബാങ്കിംഗ് പരിശീലന സ്ഥാപനമായി കണക്കാക്കപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ ബാങ്കിംഗിന്റെ (IPB) കൊച്ചി ചാപ്റ്റർ ഹൈബി ഈഡൻ MP ഉദ്ഘാടനം ചെയ്തു. 5000-ത്തിലധികം വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് രാജ്യത്തുടനീളമുള്ള വിവിധ സ്വകാര്യമേഖലയിലും ചെറുകിട ധനകാര്യ ബാങ്കുകളിലുമായി അവർക്ക് പ്ലേസ്മെന്റ് നേടിക്കൊടുത്തിട്ടുളള സ്ഥാപനമാണ് IPB. 2030ഓടെ 1 ലക്ഷം ബാങ്കർമാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏഴ് വർഷത്തിനിടെ 13 സംസ്ഥാനങ്ങളിലായി 25 കേന്ദ്രങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് തുറന്നിട്ടുണ്ട്. കർണാടകയിലും കേരളത്തിലും കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സ്മാർട്ട് ഔൾ ഐപിബിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. 2023 ഫെബ്രുവരി 22 നായിരുന്നു കേരള സ്റ്റാർട്ട്-അപ്പ് മിഷനിൽ നടന്ന പരിപാടിയിൽ കൊച്ചി ചാപ്റ്റർ ഉദ്ഘാടനം ചെയ്തത്. വേൾഡ് പീസ് ആൻഡ് സസ്‌റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ് പ്രസിഡന്റ് റവ.ഡോ. എബ്രഹാം മുളമൂട്ടിൽ, രാജധാനി ബിസിനസ് സ്‌കൂളിലെ സീനിയർ പ്രൊഫസർ ഡോ. രാജേഷ് എസ് പൈങ്കാവിൽ, ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ട്രസ്റ്റി കെ.ആനന്ദ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ…
ഹൈഡ്രജൻ നമ്മുടെ ഭാവി ഇന്ധനമാണ്, ഇന്ത്യയുടെ ഭാവി വാഹനങ്ങൾ ഹൈഡ്രജനും ഹരിത ഇന്ധനവും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് കേന്ദ്രമന്ത്രി റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എബിപി നെറ്റ്‌വർക്ക് സംഘടിപ്പിച്ച രണ്ടാമത്തെ ഐഡിയസ് ഓഫ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030-ലെ ഇന്ത്യയുടെ ഇവി ലക്ഷ്യങ്ങളെക്കുറിച്ച് താൻ ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും, വരും വർഷങ്ങളിൽ ഇന്ത്യ തീർച്ചയായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും. പ്രതിവർഷം 16 ലക്ഷം കോടി മൂല്യമുള്ള ഫോസിൽ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ താമസിയാതെ നമ്മുടെ കർഷകർ ഹരിത ഇന്ധനവും ഹരിത ഹൈഡ്രജനും ഉത്പാദിപ്പിക്കും. പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് ”ലിഥിയം അയൺ ബാറ്ററി കാറുകളിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ലിഥിയം അയൺ ബാറ്ററിയുടെ വില അടുത്ത വർഷത്തോടെയൊക്കെ കുറയുമെന്ന് പറഞ്ഞ മന്ത്രി ഇന്ത്യ ഉടൻ തന്നെ ലിഥിയം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുമെന്നും ആഗോളതലത്തിൽ ലിഥിയത്തിന്റെ ഒരു മേജർ എക്സ്പോർട്ടറാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഹൈവേകളുടെ വികസനത്തിൽ…
ഇന്ത്യയിൽ ആപ്പിൾ 1,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്. വെറും 19 മാസത്തിനുളളിലാണ് രാജ്യത്ത് ഈ നേട്ടം ആപ്പിൾ കൈവരിച്ചത്. 2021 ഓഗസ്റ്റിൽ PLI സ്കീം പ്രാബല്യത്തിൽ വന്നതിന് ശേഷമാണ് ഈ പുതിയ ജോലികളിൽ ഭൂരിഭാഗവും സൃഷ്ടിക്കപ്പെട്ടത്. മൂന്ന് വെണ്ടർമാരെയും ആപ്പിൾ ഇക്കോസിസ്റ്റത്തിലെ കമ്പനികളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡാറ്റ. ബ്ലൂ കോളർ ജോലികളുടെ ഏറ്റവും വലിയ സ്രഷ്ടാവായി ആപ്പിൾ ഉയർന്നു. ഇന്ത്യയിലെ ഇലക്ട്രോണിക്സ് വ്യവസായം. കഴിഞ്ഞ 19 മാസത്തിനുള്ളിൽ കമ്പനി 1,00,000 പുതിയ നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, പ്രധാനമായും രാജ്യത്തെ പ്രധാന വെണ്ടർമാരിലൂടെയും അവരുടെ ഘടക വിതരണക്കാരിലൂടെയും. പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി പ്രകാരമാണ് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഐഫോണുകളുടെ അസംബ്ലിംഗ് ചുമതലയുള്ള മൂന്ന് വെണ്ടർമാരായ – ഫോക്‌സ്‌കോൺ ഹോൺ ഹായ് (Foxconn Hon Hai), പെഗാട്രോൺ(Pegatron), വിസ്‌ട്രോൺ(Wistron) – എന്നിവ 60 ശതമാനം പുതിയ ജോലികളും സൃഷ്ടിച്ചു. 1,00,000 തൊഴിലവസരങ്ങളിൽ 35,500…