Author: News Desk

ലോകം സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇനിയും കരകയറിയിട്ടില്ല. അതിനുള്ള തീവ്രശ്രമങ്ങളിലാണ് എല്ലാവരും. ഇതാ ഇവിടെ ഇന്ത്യക്കാർ മറ്റു ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നു. ഈ സാമ്പത്തിക പരാധീനതകൾക്കിടയിലും വിദേശ യാത്രകൾക്ക് ഇന്ത്യക്കാർ പണം ചെലവഴിക്കുന്നതിൽ ഒരു പിശുക്കും കാട്ടാൻ ഒരുക്കമല്ല. മാത്രവുമല്ല വിദ്യാഭ്യാസവും നിക്ഷേപവുമടക്കം ഇന്ത്യക്കാർ വിദേശത്തേക്ക് ഫോറിൻ എക്സ്ചേഞ്ച് എന്ന പേരിൽ പണമൊഴുക്കുന്നത് ഈ സാമ്പത്തികവർഷം റെക്കോർഡിലേക്ക് കടക്കുകയാണ്. രാജ്യത്തെ പുതിയ നികുതി വ്യവസ്ഥയെ മറികടക്കാൻ ഇന്ത്യക്കാർ ശ്രമിക്കുമെന്നതിനാൽ നിലവിലെ പാദത്തിലും അടുത്ത പാദത്തിലും വിദേശത്തേക്കുള്ള പണമൊഴുക്കിൽ വീണ്ടും കുതിച്ചുചാട്ടമുണ്ടാകുമെന്ന് തന്നെ പ്രതീക്ഷയിലാണ് ഇന്ത്യൻ- വിദേശ ഫോറിൻ എക്‌സ്‌ചേഞ്ചുകൾ. വിദേശ യാത്രയ്ക്കായി വമ്പൻ തുക ലോകം സാമ്പത്തിക മാന്ദ്യത്തിൽ വലയുമ്പോഴും, ഇന്ത്യക്കാർ വിദേശയാത്രയ്ക്കായി ചെലവഴിക്കുന്നത് വൻ തുക; 9 മാസത്തിനിടെ ഇന്ത്യയിൽ നിന്നുള്ള വിദേശയാത്രയ്ക്കായി ചിലവഴിക്കപ്പെട്ടത് 82,200 കോടി രൂപ ( ഏകദേശം 10 ബില്യൺ ഡോളർ ). ഇന്ത്യക്കാർ ഈ നടപ്പു സാമ്പത്തികവർഷം ഇതുവരെ വിദേശങ്ങളിലേയ്ക്ക് അയച്ചുകൊടുത്തത് 19,354 മില്യൺ യുഎസ് ഡോളർ. റിസർവ് ബാങ്കിന്റെ കണക്കെടുപ്പ് ലോകമെമ്പാടും പണപ്പെരുപ്പവും, സാമ്പത്തിക അസ്ഥിരതയും…

Read More

കേരളത്തിന്റെ വികസനത്തിൽ ഏറെ പ്രധാനമാണ് വ്യവസായവത്ക്കരണവും നൂതന ആശയങ്ങളുടെ പ്രോത്സാഹനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഭാവി കേരളത്തിന് എന്ന വിഷയത്തിൽ സർക്കാർ ജീവനക്കാർക്കുള്ള ബോധവൽക്കരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അനുമതികൾ വൈകരുത് ഇപ്പോള്‍തന്നെ ഒരു വര്‍ഷംകൊണ്ട് ഒരുലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് നമ്മള്‍ ലക്ഷ്യംവച്ചിരുന്നതെങ്കില്‍ അത് ഒരുലക്ഷത്തി മുപ്പത്തി മൂവായിരത്തില്‍ എത്തിക്കാന്‍ നമുക്കായി. ഇത് പതിനൊന്ന് മാസത്തോളംകൊണ്ട് കൈവരിച്ച നേട്ടമാണ്. ഇനിയുള്ള ഒരു മാസത്തില്‍ക്കൂടി ഇതേ വേഗതയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ലക്ഷ്യംവച്ചതിനേക്കാള്‍ ഒരുപാട് മുന്നിലെത്താന്‍ നമുക്കു കഴിയും. അതിനുതകുന്ന ഇടപെടലുകള്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചു ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട അനുമതികള്‍ താമസംകൂടാതെ തന്നെ ലഭ്യമാക്കുകയും വേണം. അതിനുതകുന്ന നിയമഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട് എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. സ്റ്റാർട്ടപ്പ് സൗഹൃദ സമീപനം അനിവാര്യം നൂതനാശയങ്ങളെയും ഉത്പന്നങ്ങളാക്കി മാറ്റാന്‍ നമുക്കു കഴിയണം. അത് ലക്ഷ്യംവച്ചാണ് ഒരു സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന നയം തന്നെ…

Read More

ഇന്ത്യൻ സ്ത്രീ സംരംഭക – സ്റ്റാർട്ടപ്പുകൾക്ക് അഭിമാനമായി മില്ലറ്റ് കയറ്റുമതി വിദേശത്തേക്ക് മില്ലറ്റ് കയറ്റുമതിക്ക് ലുലു ഗ്രൂപ്പ് – എപിഇഡിഎ ധാരണ സംഭരണം വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, കാർഷിക കൂട്ടായ്മകൾ എന്നിവരിൽ നിന്നും ധാരണയായത് ദുബായിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ വെച്ച് ഇന്ത്യൻ സംരംഭക കാർഷിക മേഖലയ്ക്ക് ശക്തി പകർന്നുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള മില്ലറ്റ് (ചെറുധാന്യം) കയറ്റുമതിക്ക് കേന്ദ്രവും, ലുലു ഗ്രൂപ്പും തമ്മിൽ ധാരണയായി. ഇന്ത്യൻ സംരംഭക – സ്റ്റാർട്ടപ്പ് – കാർഷിക മേഖലകളിൽ സ്ത്രീ ശക്തിക്കുള്ള പ്രാധാന്യം എടുത്തു കാട്ടുക കൂടിയാണ് ഈ ധാരണ. സംഭരണവും, കയറ്റുമതിയും മില്ലറ്റുകളും മൂല്യവർധിത ഉൽപ്പന്നങ്ങളും റെഡി ടു ഈറ്റ് വിഭവങ്ങളും വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, കാർഷിക കൂട്ടായ്മകൾ എന്നിവരിൽ നിന്നുമാണ് സംഭരിച്ച് കയറ്റുമതി ചെയ്യുക. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൽച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെൻ്റ് അതോറിറ്റിയും (APEDA) ലുലു ഗ്രൂപ്പും…

Read More

ക്രിസിൽ റേറ്റിംഗിൽ എ സ്റ്റേബിൾ മികവുമായി കൊച്ചി ഇൻഫോപാർക്ക്‌. എ മൈനസിൽ നിന്ന് എ സ്റ്റേബിൾ അംഗീകാരത്തിലേക്കുയർന്ന് കൊച്ചി ഇൻഫോപാർക്ക്. പാർക്കിന്റെ 2022ലെ മികച്ച ധനകാര്യ പ്രവർത്തനങ്ങളാണ് ഇൻഫോപാർക്കിനെ എ സ്റ്റേബിൾ റേറ്റിംഗിലേക്കുയർത്തിയത്. രാജ്യത്തെ തന്നെ മികച്ച ടെക്‌നോപാർക്കെന്ന് ഖ്യാതി നേടിയ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് കഴിഞ്ഞ വർഷവും, ഇത്തവണയും ക്രെഡിറ്റ് റേറ്റിങ്ങില്‍ ‘എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് ക്രിസിൽ നൽകിയിരുന്നു. ഇൻഫോപാർക്കിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരിക്കുന്ന രാജ്യാന്തര അംഗീകാരമാണ് ക്രിസിൽ റേറ്റിംഗിലെ മുന്നേറ്റം. എന്താണ് ക്രിസിൽ റേറ്റിം​ഗ് ധനസ്ഥാപനങ്ങൾക്ക് ക്രിസിൽ (ക്രഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നൽകുന്ന റേറ്റിങ്ങിൽ മുമ്പെങ്ങുമില്ലാത്ത മികച്ച നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇൻഫോപാർക്ക്. ധനകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ പുരോഗതി കാത്തുസൂക്ഷിക്കുകയും, സംസ്ഥാന സർക്കാർ സഹായത്തോടെ പദ്ധതികളിലേക്ക്‌ കൃത്യമായി പണം ചെലവിടുകയും ഭാവി പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നതിനാണ്‌ ക്രിസിലിന്റെ അംഗീകാരം. അമേരിക്കൻ സാമ്പത്തികവിവര കമ്പനിയായ എസ്ആൻഡ്പി ഗ്ലോബലിന്റെ ഉപസ്ഥാപനമായി 1987ൽ സ്ഥാപിതമായതാണ്‌ ക്രിസിൽ. ധനകാര്യരംഗത്ത്‌ ഇൻഫോപാർക്കിന്റെ കൃത്യമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന്…

Read More

 ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്തിട്ടിപ്പോൾ അദാനിയ്ക്ക് എന്ത് നേട്ടം? ചോദിക്കാൻ വരട്ടെ. ഇന്ത്യയുമായുള്ള ഗൾഫിന്റെ വ്യാപാരബന്ധം കൂടുതൽ ദൃഢമായി എന്നതു കൂടാതെ, ഇടപാട് അദാനി പോർട്ട്സിന്റെ വ്യാപാര കാര്യങ്ങളിൽ വരുത്തുന്ന സാമ്പത്തിലാഭം വളരെ വലുതാണ്. കഴിഞ്ഞ മാസമാണ് ചൈനീസ്, തുർക്കി കമ്പനികളെ പിന്തള്ളി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് തന്ത്രപ്രധാനമായ ഇസ്രായേലി തുറമുഖം ഹൈഫ ഏറ്റെടുത്തത്. 1.2 ബില്യൺ ഡോളറിനായിരുന്നു ഇടപാട് പൂർത്തിയാക്കിയത്. അദാനി പോർട്ട്സിന്റേയും, സ്പെഷൽ ഇക്കണോമിക്ക് സോണിന്റേയും (SEZ) ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വരുമാന സ്രോതസ്സായി തുറമുഖം മാറുമെന്നാണ് വിലയിരുത്തുന്നത്. ഇരുരാജ്യങ്ങളിലേയും സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയും, പ്രോത്സാഹനവും നൽകുന്നതിന്റെ ഭാഗമായി അദാനി പോർട്ട്സിന്റേയും, സ്പെഷൽ ഇക്കണോമിക്ക് സോണിന്റേയും (SEZ) സംയുക്ത സഹകരണത്തിൽ ഒരു ഇൻക്യുബേഷൻ സെന്ററും തുറമുഖത്തോടു ചേർന്ന് നിർമ്മിക്കും. ഇത് അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററുകളിലൊന്നാകും എന്നാണ് സൂചന. ഇൻക്യുബേഷൻ സെന്ററിന് പുറമെ കൺവെൻഷൻ സെന്ററുകളും, ഹോട്ടലുകളുമുൾപ്പെടുന്ന ഹൈഫ തുറമുഖത്തിന്റെ നഗരഭാഗത്തെ വികസനത്തിലാണ്…

Read More

ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാൻ സമയമായിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 6 ആണ്. ബിരുദമോ, ഡിപ്ലോമയോ ഉള്ള നഴ്സുമാർക്കാണ് അവസരം. നോർക്ക റൂട്ട്സും, ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായിട്ടാണ് നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതി നടപ്പാക്കുന്നത്. പ്രവർത്തി പരിചയം മലയാളികളായ സ്ത്രീകൾക്കും, പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി നഴ്സുമാർക്ക് പ്രവർത്തി പരിചയം നിർബന്ധമല്ല. എന്നാൽ ജനറൽ നഴ്സിംഗ് പാസായവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമായിരിക്കും പരിശീലനം ഇങ്ങനെ… ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്‍റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി 1 ലെവൽ വരെ ജർമ്മൻ ഭാഷാപരിശീലനം നൽകും. ക്ലാസുകൾ നേരിട്ടാകും. ഓൺലൈൻ സൗകര്യം ഉണ്ടായിരിക്കില്ല. ഇവരെ പിന്നീട് ജർമ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും.…

Read More

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കേരളത്തിൽ ഡിമാൻഡ് ഏറുകയാണ്. എന്നാൽ അതിനൊപ്പം വളരേണ്ട ചാർജ്ജിം​ഗ് സ്റ്റേഷനുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കേരളത്തിൽ എത്രത്തോളമുണ്ട് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന അം​ഗീകാരം. വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി കെഎസ്ഇബി ആവിഷ്ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് കേന്ദ്രസർക്കാരിന്റെ ദേശീയ ബഹുമതി ലഭിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം (ISGF) 2023ൽ Emerging Innovation in electric Mobility Domain- EV and EVSE Rollouts വിഭാഗത്തിൽ നൽകുന്ന ഡയമണ്ട് അവാർഡിനാണ് കെഎസ്ഇബി അർഹമായിരിക്കുന്നത്. രൂപകൽപ്പന ചെയ്തത് ചാർജ്ജ്മോഡ് കെഎസ്ഇബിക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർജ്ജ്മോഡ് എന്ന സ്റ്റാർട്ടപ്പാണ് പദ്ധതിക്കായുള്ള ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തത്. അഞ്ചു വർഷത്തെ കരാറാണ് കെഎസ്ഇബിയുമായുള്ളത്. വൈദ്യുത തൂണുകളിലെ ചാർജ്ജിംഗ് സ്റ്റേഷനുകൾക്ക് വേണ്ട ഉപകരണങ്ങളും സോഫ്റ്റ് വെയറുമാണ് സ്റ്റാർട്ടപ്പിന്റെ പ്രൊഡക്റ്റുകൾ. സംസ്ഥാനമൊട്ടാകെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന…

Read More

സംരംഭക രംഗത്തെ ഏവരും ഉറ്റുനോക്കുന്ന ഏറ്റവും പുതിയ വാർത്ത രാജ്യത്തെ ആദ്യ ഓൺലൈൻ മീൻ വില്പന പ്ളാറ്റ്‌ഫോമും മലയാളി സംരംഭവുമായ ഫ്രഷ് ടു ഹോമിൽ അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഉൾപ്പെടെ പ്രമുഖ കമ്പനികൾ 104 മില്യൺ ഡോളർ (862 കോടി രൂപ) നിക്ഷേപിച്ചു എന്നതാണ്. ഒരു മലയാളി സ്റ്റാർട്ടപ്പിനു അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്. അങ്ങനെ തന്നെയാണ് രാജ്യവും ഇന്ത്യൻ സാമ്പത്തിക വ്യാവസായിക സംരംഭകത്വ മേഖലകളും ഈ നീക്കത്തെ നോക്കി കാണുവാനും. മലയാളികൾക്ക് അഭിമാനിക്കാൻ വകനൽകുന്ന മറ്റൊരു വാർത്ത കൂടി വന്നിട്ടുണ്ട്. വ്യോമയാന ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ കൊണ്ട് അന്താരാഷ്ട്രതലത്തിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന തിരുവനന്തപുരത്തെ ഐ.ബി.എസ്.സോഫ്റ്റ് വെയർ കമ്പനി സമുദ്രഗതാഗത മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ പ്രമുഖ ഐ.ടി.സ്ഥാപനമായ അസഞ്ചർ ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക് സോഫ്റ്റ് വെയർ കമ്പനിയെ ഐ.ബി.എസ്.ഏറ്റെടുക്കും. കൂടാതെ ചെന്നൈയിൽ പുതിയ സോഫ്റ്റ് വെയർ ഡവലപ്മെന്റ്…

Read More

3D പ്രിന്റഡ് നിർമ്മിതികൾ നിർമ്മാണ വ്യവസായത്തിലെ നൂതനമായ സമീപനമാണെന്ന് പറയാം. ഇവിടെ ഘടനകൾ സൃഷ്ടിക്കുന്നതിന് 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. പരമ്പരാഗത നിർമ്മാണ രീതികളേക്കാൾ നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ രീതിക്ക് നിർമ്മിക്കുന്ന രീതിയിലും നിർമ്മാണ മേഖലയിലും വിപ്ലവം സൃഷ്ടിക്കാൻ കഴിയും. ഈ സാങ്കേതികവിദ്യ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നവരാണ് ജിസിസി രാജ്യങ്ങൾ‍. അറബ് മേഖലയിലുടനീളം ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വിവിധ ഘടനകളോടെ ജിസിസി 3D പ്രിന്റിംഗ് വ്യവസായത്തിലേക്ക് ഒരു ചുവടുവെച്ചിട്ടുണ്ട്. 3D പ്രിന്റഡ് നിർമ്മാണം സങ്കീർണ്ണവും വ്യവസ്ഥാപിതമല്ലാത്തതുമായ ഡിസൈനുകൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ അനുവദിക്കുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂർണ 3D പ്രിന്റഡ് മോസ്‌ക് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ദുബായ്. എമിറേറ്റിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ആണ് ഇതിന്റെ ചുമതലക്കാർ. ബർ ദുബായിൽ സ്ഥാപിതമാകുന്ന, 2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മസ്ജിദിന്റെ നിർമ്മാണം ഒക്ടോബറിൽ ആരംഭിക്കും. ഇവിടെ 600 വിശ്വാസികളെ ഉൾക്കൊള്ളാനാകും. 2025ൽ മസ്ജിദ് തുറക്കും. 3D പ്രിന്റിംഗ്…

Read More

റിലീസ് ചെയ്ത് 27 ദിവസം പിന്നിടുമ്പോൾ, 1000 കോടി ക്ലബ്ബിൽ പ്രവേശിച്ച് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. വേൾഡ് വൈഡ് ബോക്സോഫീസ് കണക്കനുസരിച്ച്, ചിത്രത്തിന്റെ ആഭ്യന്തര ​ഗ്രോസ് കളക്ഷൻ 623 കോടി രൂപയും, വിദേശ ​ഗ്രോസ് കളക്ഷൻ 377 കോടി രൂപയുമാണ്. ഇതോടെ, ബോക്സോഫീസിൽ 1000 കോടി കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ പത്താൻ അഞ്ചാമത് എത്തി. അമീർഖാൻ ചിത്രം ദങ്കലിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന അടുത്ത ബോളിവുഡ് ചിത്രമാണ് പത്താൻ. ബാഹുബലി 2: ദി കൺക്ലൂഷൻ, കെജിഎഫ് 2, ആർആർആർ എന്നിവയാണ് 1000 കോടി ക്ലബ്ബിലെത്തിയ മറ്റ് മൂന്ന് ഇന്ത്യൻ സിനിമകൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ, ഷാരൂഖ് ഖാന് പുറമേ ജോൺ എബ്രഹാം, അശുതോഷ് റാണ, ഡിംപിൾ കപാഡിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുൻപ് പുറത്തിറങ്ങിയ ചിത്രമായ സീറോയുടെ പരാജയത്തിന് ശേഷം, ഷാരൂഖ് ഖാന്റെ അതിശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രം കൂടിയാണ് പത്താൻ. പത്താൻ കുതിപ്പ്…

Read More