Author: News Desk
ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ Ather Energy ഈ വർഷം അവസാനത്തോടെ 2,500-ലധികം ഫാസ്റ്റ് ചാർജിംഗ് ഗ്രിഡുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ Ather Energy ഈ വർഷം അവസാനത്തോടെ 2,500-ലധികം ഫാസ്റ്റ് ചാർജിംഗ് ഗ്രിഡുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. രാജ്യത്തെ 80 നഗരങ്ങളിലായി 1,000 ആതർ ഗ്രിഡ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ആതർ എനർജി അറിയിച്ചു. റേഞ്ച് പ്രശ്നങ്ങൾ മറികടക്കുന്നതിനും ഇവികളിലേക്കുള്ള തടസ്സരഹിതമായ മാറ്റം സുഗമമാക്കുന്നതിനുമായി ഈ വർഷം അവസാനത്തോടെ 2,500-ലധികം ആതർ ഗ്രിഡുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി, എല്ലാ ഒഇഎമ്മുകളിലേക്കും കണക്ടർ ചാർജ് ചെയ്യുന്നതിനായി ആതർ എനർജി അതിന്റെ IP പുറത്തിറക്കി, അങ്ങനെ പരസ്പരം പ്രവർത്തിപ്പിക്കാവുന്ന ഇരുചക്രവാഹന ഫാസ്റ്റ് ചാർജിംഗ് പ്ലാറ്റ്‌ഫോമിന് വഴിയൊരുക്കി, കമ്പനി ഇറക്കിയ കുറിപ്പിൽ പറയുന്നു. ആതർ ഗ്രിഡിന്റെ 60% ഇൻസ്റ്റാളേഷനുകളും ടയർ II, ടയർ III നഗരങ്ങളിലാണ്.…
നാളെയുടെ പദാർത്ഥം’ ലോകത്തിന്റെ ‘അത്ഭുത വസ്തു’ ഗ്രഫീൻ കൊണ്ടൊരു കൈ നോക്കാൻ കേരളവും | Graphene production in Kerala വജ്രത്തേക്കാൾ അതിശക്തൻ ഉരുക്കിനേക്കാൾ 200 മടങ്ങ് ശക്തം, പക്ഷെ ഇത് വൺ കാർബൺ ആറ്റം കട്ടികുറഞ്ഞത് ഗ്രഫീൻ കേരളത്തിൽ വജ്രത്തേക്കാൾ അതിശക്തൻ, ഉരുക്കിനേക്കാൾ 200 മടങ്ങ് കട്ടി, ഭാവിയുടെ സൂപ്പർ ചാലകം. അതാണ് അത്ഭുതത്തോടെയും, കൗതുകത്തോടെയും നോക്കിക്കാണുന്ന ഗ്രഫീൻ. നാളെയുടെ പദാർത്ഥമെന്നും, അത്ഭുത വസ്തുവെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപ്പാദനത്തിന് കേരളത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. ഗ്രഫീൻ പഠന ഗവേഷണങ്ങളിലും, പ്രയോഗ സാധ്യതകൾ സംബന്ധിച്ച അന്വേഷണങ്ങളിലും ലോകം തന്നെ ശൈശവ ദശയിലാണെങ്കിലും ഈ മേഖലയിലെ ആദ്യപഥികർക്കൊപ്പം ഇതോടെ കേരളമുണ്ട്. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബൊറാണ്ടം യൂണിവേഴ്സൽ (CUMI) ആണ് കേരളത്തിൽ ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായങ്ങളിലുൾപ്പെടെ ഗ്രഫീന് വൻ സാധ്യതയാണുള്ളത്. സ്വാഭാവിക /സിന്തറ്റിക് റബ്ബർ, കൊറോഷൻ കോട്ടിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജ്ജിംഗ്…
ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ 2023 വ്യത്യസ്തവും, വിസ്മയകരവുമായ പ്രദർശനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. എന്നാൽ സ്വന്തം ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനപ്പുറം നിരവധി വിദേശ, ഇന്ത്യൻ കമ്പനികളുമായി പത്ത് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിരിക്കുകയാണ് മുൻനിര ഇന്ത്യൻ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഭാരത് ഡൈനാമിക്‌സ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ് ആൻഡ് തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് പ്രശസ്ത കമ്പനികളായ തലേസ്, അൽ താരിഖ്, ബുൾടെക്‌സ്‌പ്രോ എന്നിവയുമായാണ് ഭാരത് ഡൈനാമിക്‌സ് കരാറുകളിൽ ഒപ്പുവച്ചത്. Related Tags: India Government | MoU നിർണ്ണായകം ഈ കരാറുകൾ ലേസർ ഗൈഡഡ് റോക്കറ്റിനും അതിന്റെ പ്രധാന ഘടകങ്ങൾക്കുമായി ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കും. ഇന്ത്യയിൽ എല്ലാ കാലാവസ്ഥയും ദീർഘദൂര പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണ കിറ്റുകൾ സംയുക്തമായി നിർമ്മിക്കാൻ അൽ താരിഖുമായി ബിഡിഎൽ കരാർ ഒപ്പിട്ടു. കൂടാതെ, ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ ബൾടെക്‌സ്‌പ്രോയ്‌ക്കൊപ്പം റോക്കറ്റുകളുടെ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഇന്ത്യൻ…
എയർ ഇന്ത്യയ്ക്ക് പിന്നാലെ Akasa Air 2023ൽ വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകുമെന്ന് റിപ്പോർട്ട് ആഭ്യന്തരമായി വർധിച്ചുവരുന്ന ഡിമാൻഡ് മുതലെടുത്ത് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കാനാണ് ബജറ്റ് എയർലൈൻ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു. 470 പാസഞ്ചർ ജെറ്റുകൾക്കുള്ള ഏറ്റവും വലിയ വാണിജ്യ വ്യോമയാന കരാർ എയർ ഇന്ത്യ പ്രഖ്യാപിച്ചതിന് ശേഷമാണ് ആകാസ എയറിന്റെ പ്രഖ്യാപനം. ഈ വർഷം പുതിയ നാരോബോഡി ജെറ്റുകൾക്കാണ് ഓർഡർ നൽകുക. വർഷാവസാനത്തോടെ അന്താരാഷ്ട്രതലത്തിൽ പറക്കാനാണ് ആകാസ എയർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Related Tags: Akasa Airlines | Airlines അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം മിഡിൽ ഈസ്റ്റിനൊപ്പം തെക്ക്, തെക്കുകിഴക്കൻ ഏ ഷ്യ എന്നിവിടങ്ങളിൽ എയർലൈൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും Akasa സിഇഒ അഭിപ്രായപ്പെട്ടു. ആഭ്യന്തര വിപണിയെ സംബന്ധിച്ചിടത്തോളം, ഉയർന്ന ടിക്കറ്റ് നിരക്കുകൾക്കിടയിലും ഡിമാൻഡ് ശക്തമായി തുടരുന്ന സമയത്ത് ചെറിയ നഗരങ്ങളെ രാജ്യത്തെ പ്രധാന മെട്രോകളുമായി ബന്ധിപ്പിക്കുന്ന തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്…
ഇന്ത്യയിൽ ഏറ്റവുമധികം ഡിമാൻഡുള്ള സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിളുകളിലൊന്നാണ് മഹീന്ദ്ര ഥാർ. നീണ്ട ചരിത്രവും, പാരമ്പര്യവും അവകാശപ്പെടുമ്പോഴും, പലപ്പോഴും ഒരു ജനപ്രിയ തിരഞ്ഞെടുപ്പിൽ നിന്ന് തടഞ്ഞുനിർത്തുന്ന ചില നിർണായക പോരായ്മകൾ വാഹനത്തിനുണ്ടായിരുന്നു. ഇവയെല്ലാം ഒരു പരിധി വരെയെങ്കിലും മറികടക്കുന്നതാണ് മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ മോഡൽ. മഹീന്ദ്ര ഥാറിന്റെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്ന ഈ പതിപ്പിന് പിന്നിൽ നിരവധി പേരുടെ സംഭാവന ഉണ്ടെങ്കിലും, അതിലും വേറിട്ടു നിൽക്കുന്നൊരു പേരുണ്ട്, കൃപാ അനന്തൻ എന്നറിയപ്പെടുന്ന രാംകൃപാ അനന്തൻ. Related Tags: Mahindra | Automobile മഹീന്ദ്രയ്ക്കു പിന്നിലെ പെൺകരുത്ത്. വാഹന ബിസിനസ്സിലെ അറിയപ്പെടുന്ന പേരായ രാംകൃപ അനന്തൻ, എസ്‌യുവി വിപണിയിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ മഹീന്ദ്രയെ സഹായിച്ചു. നിലവിൽ ഒല ഇലക്ട്രിക്കിൽ ഡിസൈൻ ഹെഡ് ആയി സേവനമനുഷ്ഠിക്കുന്ന അവർ, മഹീന്ദ്ര ഥാർ, മഹീന്ദ്ര XUV 700, മഹീന്ദ്ര സ്കോർപിയോ എന്നീ മൂന്ന് ജനപ്രിയ മഹീന്ദ്ര മോഡലുകളുടെ പ്രധാന ഡിസൈനറായിരുന്നു. മഹീന്ദ്രയ്ക്കൊപ്പമുള്ള യാത്ര ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
ഇന്ധനനിക്ഷേപത്തിലൂടെ ധനികരായ ഗൾഫ് നാടുകളെ പോലെയാകാൻ ഇന്ത്യക്കു കശ്മീരിലെ ലിഥിയംലിഥിയം നിക്ഷേപവും അതിന്റെ പ്രായോഗികമായ വിനിയോഗവും വിപണനവും ഇന്ത്യക്കു സ്വർണം പോലെ ഭൂമിക്കടിയിൽ ഒരുകാലത്തു കണ്ടെത്തിയ ഇന്ധനത്തിന്റെ ഇന്നും നിലയ്ക്കാത്ത നിക്ഷേപമാണ് ഗൾഫ് രാജ്യങ്ങളെ സമ്പന്നതയുടെ മുകൾത്തട്ടിലേക്കെത്തിച്ചത്. ആ സമ്പത്തിന്റെ കൈതാങ്ങു ഇന്ത്യയും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതേ സൗഭാഗ്യം വികസ്വര രാഷ്ട്രമായ ഇന്ത്യക്കും ലിഥിയം നിക്ഷേപത്തിലൂടെ അധികം താമസിയാതെ കൈവരുമെന്നാണ് സാമ്പത്തിക രംഗത്തിന്റെ കണക്കുകൂട്ടൽ. തക്ക സമയത്തു തന്നെയാണ് ഇന്ത്യയുടെ തങ്ങളുടെ ലിഥിയം നിക്ഷേപത്തെ പറ്റിയുള്ള വെളിപ്പെടുത്തൽ. ലോക ശ്രദ്ധ ഇന്ത്യയിലേക്ക് എന്ന ദൗത്യം നടപ്പാക്കിയെടുത്തു ഇവിടെ ഇന്ത്യ. ഇനി ഉല്പാദനവും വിപണിയുമാണ്. പക്ഷെ ആ നിക്ഷേപത്തെ ഇന്ത്യ വേണ്ട വിധം വിനിയോഗിക്കണം, വിപണിയിലെത്തിക്കണം. ഇന്ത്യ അത് വേണ്ട വിധം വിനിയോഗിച്ചാൽ ജമ്മു കാശ്മീരിൽ കണ്ടെത്തിയ ലിഥിയത്തിന്റെ 59 ലക്ഷം ടൺ നിക്ഷേപം ഇന്ത്യക്കു സ്വയം പര്യാപ്തതയിൽ നിന്നുള്ള സുവർണ സമ്മാനമായിത്തന്നെ മാറും. പെട്രോളും ഡീസലും ഇന്ധനമായി വാഹനങ്ങൾക്കും മറ്റും എത്രത്തോളം ആവശ്യമായിരുന്നുവോ വരും…
കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ ട്രെന്റിംഗായത് പഴങ്കഞ്ഞിയായിരുന്നു. ആ ടെന്റിംഗിന് കാരണക്കാരനോ ആഗോള ടെക് കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധര്‍ വെമ്പു ഒരു വർഷമായി പഴങ്കഞ്ഞിയാണ് തന്റെ പ്രഭാത ഭക്ഷണമെന്നും ഇതോടെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന തന്റെ രോഗം പൂർണമായും ഭേദപ്പെട്ടുവെന്നും ശ്രീധർ വെമ്പു ട്വീറ്റ് ചെയ്തതോടെയാണ് പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് സോഷ്യൽ മീഡിയ വീണ്ടും ചർച്ച ചെയ്ത് തുടങ്ങിയത്. പൊതുവെ ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന ലെവലിൽ പുച്ഛത്തോടെ കാണുന്ന മലയാളികൾ പോലും ശ്രീധർ വെമ്പുവിന്റെ ലാളിത്യത്തെ കുറിച്ച് വാചാലരായി. വെമ്പുവിനെ പോലൊരു ശതകോടീശ്വരൻ പഴങ്കഞ്ഞി കുടിക്കുകയോ എന്ന് നെറ്റി ചുളിച്ചവർക്ക് പോലും സാക്ഷാൽ പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങൾ അറിയില്ലെന്നതാണ് വസ്തുത. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന രോഗം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതോടെ പൂര്‍ണമായും ഭേദപ്പെട്ടു. അലർജി പ്രശ്നങ്ങളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പഴങ്കഞ്ഞിയാണ് പ്രഭാതഭക്ഷണം. രോഗം ഇപ്പോള്‍ പൂര്‍ണമായും സുഖപ്പെട്ടു. എന്റെ അനുഭവം ചില രോഗികളെ സഹായിക്കുമെന്നു…
അമേരിക്കയിലെ 10 ലക്ഷം കുടുംബങ്ങളുടെ ജീവിതവും അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെയും ഇനി താങ്ങി നിർത്തുന്നത് ഇന്ത്യയായിരിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ബോയിങ്ങിന് (Boeing) ഉൾപ്പെടെ യാത്രാ വിമാനങ്ങൾക്കുള്ള 34 ബില്യൺ ഡോളറിന്റെ ഓർഡർ അമേരിക്കയ്ക്ക് ഇപ്പോൾ സാമ്പത്തികമായി ഒരു കൈത്താങ്ങാണ്. യുഎസിലുടനീളം മൊത്തം 70 ബില്യൺ ഡോളർ സാമ്പത്തിക സ്വാധീനം ഈ ഓർഡർ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് തന്നെ വിലയിരുത്തുന്നു. കനത്ത നഷ്ടത്തിൽ തുടരുന്ന അമേരിക്കൻ കമ്പനി ബോയിങ്ങിനു രത്തൻ ടാറ്റയുടെ എയർഇന്ത്യ നൽകിയിരിക്കുന്നത് തിരിച്ചു വരവിലേക്കുള്ള ഒരു തുറുപ്പു ചീട്ടും! രക്ഷപ്പെടുന്നത് ബോയിംഗിന് പുറമെ എയർബസ്സും! ചെറുതല്ല ഈ വിമാന ഓർഡർ ! ഇന്ത്യൻ വിമാന ഗതാഗത കമ്പനിയായ ടാറ്റയുടെ എയർ ഇന്ത്യ (Airindia), ബോയിംഗ്- എയർബസ് വിമാന കമ്പനികൾക്ക് നൽകിയിരിക്കുന്നത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിലൊന്നാണ്. 34 ബില്യൺ ഡോളറിന്റെ ലിസ്റ്റ് വിലയാണ് ബോയിങ്ങിന്റെ എയർ ഇന്ത്യ ഓർഡറിന്റെ മൂല്യം. എയർബസിന്റെ എയർ ഇന്ത്യ ഓർഡറിന് ഏകദേശം…
തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭകരാകാം നോർക്കയുടെ സംരംഭക ലോൺമേള കണ്ണൂരിൽ 18നു നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ കേരളത്തിന് അന്യരല്ല. അവർക്കും സംരംഭങ്ങൾ തുടങ്ങാൻ സാധ്യതകളുണ്ട്, അവസരങ്ങളുണ്ട് ഇവിടെയും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് (NDPREM) പദ്ധതി പ്രകാരമാണ് പ്രവാസികൾക്കായുളള സംരംഭക സഹായം. രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ഫെബ്രുവരി 18 ശനിയാഴ്ച പ്രവാസി ലോൺ മേള സംഘടിപ്പിക്കുന്നു. NDPREM പദ്ധതിയുടെ ഭാഗമായ 16 ബാങ്കിങ്ങ് ധനകാര്യസ്ഥാപനങ്ങൾ വഴി സംരംഭക ലോൺ ലഭിക്കാൻ മേളയിൽ അവസരമുണ്ടാകും. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന…
എയ്‌റോ ഇന്ത്യ 2023ൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡ്രോണുമായി ഡ്രോൺ ടെക് സ്റ്റാർട്ടപ്പ് ഗരുഡ എയ്റോസ്പേസ്. സൂരജ് എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ, ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ മുൻ ഡിആർഡിഒ ചെയർമാനും, നിലവിൽ പ്രതിരോധ മന്ത്രിയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവുമായ സതീഷ് റെഡ്ഡി അനാച്ഛാദനം ചെയ്തു. നിരീക്ഷണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഐഎസ്ആർ ഹൈ-ആൾട്ടിറ്റ്യൂഡ് ഡ്രോൺ ആണ് സൂരജ് (SURAJ). 2023 ആഗസ്റ്റോടെ പരീക്ഷണ പറക്കലിന് തയ്യാറെടുക്കുന്ന ഡ്രോണിന് 3,000 അടി ഉയരത്തിൽ പറക്കാനുള്ള കഴിവുണ്ട്. തെർമൽ ഇമേജറിയോടുകൂടിയ ഉയർന്ന റെസല്യൂഷൻ സൂം ക്യാമറ, ലിഡാർ സെൻസറുകൾ എന്നിവയടങ്ങിയ 10 കിലോഗ്രാം വരെ ശേഷിയുള്ള പേലോഡുകൾ ഡ്രോൺ വഹിക്കും. ചിത്രങ്ങളും, വീഡിയോകളും തത്സമയം പകർത്താനും പ്രോസസ്സ് ചെയ്യാനും കൈമാറാനും ഡ്രോണിന്റെ സാങ്കേതികവിദ്യ സഹായിക്കും. ഡ്രോണിന്റെ ജെ-ആകൃതിയിലുള്ള ചിറകുകളിൽ സൗരോർജ്ജ സെല്ലുകൾ സജ്ജീകരിച്ചിരിക്കുന്നു, ഇവ പ്രാഥമിക ഇന്ധനസ്രോതസ്സായി പ്രവർത്തിക്കുന്നു. അധിക പ്രൊപ്പൽഷൻ, വേഗത നിലനിർത്തൽ എന്നിവയ്ക്കായി ഒരു ഓക്സിലിയറി ബാറ്ററിയുടെ പിന്തുണയും…