Author: News Desk
ഫിലിപ്പൈൻസിൽ Ape Electrik 3-വീലർ അവതരിപ്പിച്ച് Piaggio വെഹിക്കിൾസ്. ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ Piaggio ഗ്രൂപ്പിന്റെ ഇന്ത്യൻ ഉപസ്ഥാപനമാണ് Piaggio വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്. ലാസ്റ്റ് മൈൽ മൊബിലിറ്റിക്കായി തങ്ങളുടെ ഇലക്ട്രിക് ത്രീ-വീലർ Ape Electrik ഫിലിപ്പൈൻസിൽ അവതരിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയിൽ പിവിപിഎല്ലിന്റെ നിർമാണ കേന്ദ്രത്തിലായിരിക്കും ഇലക്ട്രിക് ത്രീ വീലർ നിർമ്മിക്കുക. സൺ മൊബിലിറ്റിയുടെ നൂതന ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഈ വാഹനങ്ങൾ പ്രവർത്തിക്കുക. സൺ മൊബിലിറ്റിയുടെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ച Ape E-City, Ape E-xtra വാഹനങ്ങൾ കമ്പനി വിന്യസിക്കും. Rusco Motors Inc-ന്റെ അനുബന്ധ സ്ഥാപനമായ Philippinerimex വഴിയാണ് ഇലക്ട്രിക് ത്രീ-വീലറുകൾ ഫിലിപ്പീൻസിൽ ലഭ്യമാകുക. ലാസ്റ്റ് മൈൽ മൊബിലിറ്റിക്ക് വേണ്ടിയുള്ള ഫിലിപ്പൈൻസിലെ ആദ്യ ഇലക്ട്രിക് ത്രീ-വീലറായിരിക്കും ഇത്. Piaggio വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് 2019-ൽ ഇന്ത്യയിലെ ആദ്യത്തെ ഇ-ത്രീ-വീലർ Ape ഇലക്ട്രിക് പുറത്തിറക്കിയിരുന്നു. “ഇന്ത്യയിൽ 2, 3 വീലറുകൾക്കായി ബാറ്ററി സ്വാപ്പിംഗിൽ…
ഡ്രോണുകൾ വഴി അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്ന സുപ്രധാന സേവനത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കൊൽക്കത്തയിലെ ഹൗറയിൽ. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും കൃത്യസമയത്ത് മരുന്നുകൾ എത്തിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായിട്ടു ഈ സംരംഭം തുടങ്ങിയിരിക്കുന്നത് ടെക്നിറ്റ് സ്‌പേസ് ആൻഡ് എയ്‌റോ വർക്ക്‌സ് (TSAW) എന്ന സ്റ്റാർട്ടപ്പിന്റെ ശ്രമഫലമായാണ്. മൊബൈൽ ആപ്പ് വഴിയാണ് ഓർഡർ എടുക്കുന്നതും ഡ്രോൺ വഴി മരുന്നുകൾ ആവശ്യക്കാർക്ക് എത്തിക്കുന്നതും. ചില നിശ്ചിത ഇനം മരുന്നുകളാണ് തുടക്കത്തിൽ ഡ്രോൺ വഴി ലഭ്യമാക്കുക. മൊത്ത വിതരണക്കാരിൽ നിന്നും റീറ്റെയ്ൽ വില്പനക്കാർക്കുള്ള മരുന്ന് കെട്ടുകളുമിങ്ങനെ ഡ്രോൺ വഴി അയച്ചു കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഹൗറയിൽ നിന്നും സാൾട്ട് ലേക് സെക്ടർ 5 ലേക്കാണ്ഇപ്പോളത്തെ ഡ്രോൺ സർവീസ്. ഹൗറക്കു പുറമെ പശ്ചിമ ബംഗാളിലെ എട്ട് സ്ഥലങ്ങൾ കൂടി വരും ദിവസങ്ങളിൽ ഡ്രോൺ ഡെലിവറി ആരംഭിക്കുന്നതിനായി പദ്ധതിയിടുകയാണീ സംരംഭകർ. ഡൽഹി ആസ്ഥാനമായുള്ള ഡ്രോൺ നിർമ്മാതാക്കളാണ് ടെക്നിറ്റ് സ്‌പേസ് ആൻഡ് എയ്‌റോ വർക്ക്‌സ്. ഡ്രോൺ-മരുന്നുകളുടെ ഡെലിവറി ആരംഭിച്ചതിനൊപ്പം FMCG, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാൻ…
പുതിയ എൻട്രി ലെവൽ കൂപ്പെ എസ്‌യുവി അവതരിപ്പിച്ചുകൊണ്ട് 2023ലെ വാഹന വിപണിയിലേയ്ക്ക് ചുവടുവെച്ചിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഓഡി ഇന്ത്യ. 51.43 ലക്ഷം എക്‌സ്‌ഷോറൂം വിലയുള്ള ക്യൂ3 സ്‌പോർട്ട്ബാക്ക് ആണ് ഓഡിയുടെ ഏറ്റവും പുതിയ മോഡൽ പുത്തൻ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി വാഹനം ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. Q3 ടെക്‌നോളജി, Q3 പ്രീമിയം പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലുള്ള വാഹനത്തിന് യഥാക്രമം, 50.39 ലക്ഷം, 44.89 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. ഓഡിയുടെ വെർച്വൽ കോക്ക്പിറ്റ് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലോടുകൂടിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ വാഹനത്തിന്റെ ഇന്റീരിയറിൽ ഉൾപ്പെടുന്നു. ഓഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ്, എംഎംഐ ടച്ച് ഉള്ള എംഎംഐ നാവിഗേഷൻ പ്ലസ്, ഓഡി ഡ്രൈവ് സെലക്ട്, വയർലെസ് ചാർജിംഗുള്ള ഓഡി ഫോൺ ബോക്സ് എന്നിവ എസ്‌യുവി വാഗ്ദാനം ചെയ്യുന്ന ചില ഓപ്ഷനുകളാണ്. എസ്‌യുവിയിൽ പനോരമിക് ഗ്ലാസ് സൺറൂഫ്, എൽഇഡി…
നോക്കിയ ഫൈബർ ബ്രോഡ്‌ബാൻഡ് ഉപകരണങ്ങളുടെ നിർമ്മാണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നു. ഇന്ത്യയിലെയും ആഗോള വിപണികളിലെയും പ്രാദേശിക ഉപഭോക്താക്കളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ചെന്നൈയിലെ ഫാക്ടറിയിലേക്ക് PON ഒപ്റ്റിക്കൽ ലൈൻ ടെർമിനലുകളുടെ (OLTs) നിർമ്മാണം വ്യാപിപ്പിക്കുമെന്ന് ടെലികോം ഉപകരണ നിർമ്മാതാക്കളായ നോക്കിയ അറിയിച്ചു. ജപ്പാൻ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ വിപണികളിലെ ശക്തമായ ഡിമാൻഡ് കണക്കിലെടുത്താണ് തീരുമാനം. ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിലാകും PON (Passive Optical Network) ഒപ്റ്റിക്കൽ ലൈൻ ടെർമിനലുകളുടെ നിർമ്മാണം. നോക്കിയ നിലവിൽ കേന്ദ്ര ഗവൺമെന്റിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിൽ പങ്കാളിയാണ്. ഫിക്സ്ഡ്, മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്ന് ഫൈബർ കണക്റ്റിവിറ്റിക്കായി ഇന്ത്യയിൽ വൻതോതിൽ ഡിമാൻഡുണ്ടെന്ന് നോക്കിയ സീനിയർ വൈസ് പ്രസിഡന്റും ഇന്ത്യ മാർക്കറ്റ് മേധാവിയുമായ സഞ്ജയ് മാലിക് പറഞ്ഞു. ഡാറ്റ സമ്പന്നമായ വിനോദ സേവനങ്ങളിലേക്കുള്ള മാറ്റങ്ങളാണ് ബ്രോഡ്‌ബാൻഡിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നത്. ഈ ഡിമാൻഡിൽ ഭൂരിഭാഗവും ഫൈബർ ടു ദ ഹോം (FTTH) രൂപത്തിലാണ്. 5G വിന്യാസത്തിന് മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരിൽ…
മിസ് വേൾഡ് 2023 മത്സരത്തിന് യുഎഇ ആതിഥേയത്വം വഹിക്കും. ഈ വർഷത്തെ മിസ് വേൾഡ് എഡിഷൻ മെയ് മാസത്തിൽ നടക്കും ഇതാദ്യമായി ലോകസുന്ദരി മത്സരത്തിന് മിഡിൽ ഈസ്റ്റ് വേദിയാകുന്നു. 71-ാമത് ലോകസുന്ദരി മത്സരത്തിന് യുഎഇ ആതിഥേയത്വം വഹിക്കുമെന്ന്മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സൺ ജൂലിയ മോർലി ഇൻസ്റ്റഗ്രാമിൽ പ്രഖ്യാപിച്ചു. മത്സരത്തിന്റെ തീയതിയും സ്ഥലവും സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തും. “മിസ്റ്റർ വേൾഡ്” എന്ന് അറിയപ്പെട്ട എറിക് മോർലിയാണ് 1951-ൽ മിസ് വേൾഡ് മത്സരം യുകെയിൽ ആരംഭിച്ചത്. 2000-ൽ അദ്ദേഹത്തിന്റെ മരണശേഷം മോർലിയുടെ ഭാര്യ ജൂലിയയാണ് മിസ് വേൾ ലിമിറ്റഡിനെ നയിക്കുന്നത്. നേപ്പാളിൽ ജനിച്ച ബ്രിട്ടീഷ് വ്യവസായി ദീപേന്ദ്ര ഗുരുങ് കമ്പനിയുടെ പുതിയ സഹ ഉടമയാണ്. മത്സരാർത്ഥികൾ അവിവാഹിതരും കുട്ടികളില്ലാത്തവരും 17 നും 27 നും ഇടയിൽ പ്രായമുള്ളവരും അവർ പ്രതിനിധീകരിക്കുന്ന രാജ്യത്തെ താമസക്കാരനുമായിരിക്കണം. ഇവന്റ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കണ്ടെത്താൻ ശ്രമിക്കുന്നു, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നവർ. മത്സരാർത്ഥികളെ അവരുടെ കഴിവുകൾ,…
എല്ലാ ഇൻബൗണ്ട് യാത്രക്കാർക്കും അവർ ഇന്ത്യയിലായിരിക്കുമ്പോൾ മർച്ചന്റ് പേയ്‌മെന്റുകൾക്കായി യുപിഐ പേയ്‌മെന്റുകൾ നടത്താൻ അനുമതി ആർബിഐ അനുമതി നൽകി. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഈ സൗകര്യം ആദ്യം വ്യാപിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ് വ്യക്തമാക്കി ഇന്ത്യയിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ പീയർ ടു മർച്ചന്റ് (P2M) ഇടപാടുകൾ നടത്തുമ്പോൾ, UPI പേയ്മെന്റ് ഉപയോഗിക്കാനാകും. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും, പേയ്‌മെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച നീക്കമായി ആർബിഐ നീക്കത്തെ വിലയിരുത്തുന്നു. അടുത്തിടെ, NRE/NRO അക്കൗണ്ടുകളുമായി അന്തർദ്ദേശീയ മൊബൈൽ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് (NRI) യുപിഐ ആക്സസ് നൽകിയിരുന്നു. ജി 20 രാജ്യങ്ങളിൽ നിന്നുള്ളവർ മുതൽ എല്ലാ ഇൻബൗണ്ട് യാത്രക്കാർക്കും ഈ സൗകര്യം ഉടൻ ലഭ്യമാകുമെന്നാണ് സൂചന. വിദേശ യാത്രക്കാർക്കുള്ള യുപിഐ പേയ്‌മെന്റ്: പ്രവർത്തന രീതി G20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് UPI ആക്‌സസ് അനുവദിക്കുന്നതിലൂടെ, വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിൽ എത്തിയതിന്…
ടാറ്റ നാനോ ഒരു പക്ഷേ ഇന്ത്യൻ വിപണിയിൽ ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഇടത്തരക്കാരന് ഏറ്റവും അഭിലഷണീയമായ കാറുകളിൽ ഒന്നായിരുന്നു. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ കാർ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർ പുറത്തിറക്കിയത്. രത്തൻ ടാറ്റയുടെ ദീർഘവീക്ഷണമുളള ആശയമായിരുന്നു ടാറ്റ നാനോ. ഇപ്പോഴിതാ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ് നിർമ്മിച്ചിരിക്കുകയാണ് ജയം ഓട്ടോമോട്ടീവ്സ്. ടിയാഗോ ജെടിപിയും ടിഗോർ ജെടിപിയും നിർമ്മിച്ച കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനിയാണ് ജയം ഓട്ടോമോട്ടീവ്സ്. ടാറ്റ നാനോ ഇവി ഡ്രൈവ് ചെയ്യുമ്പോൾ എങ്ങനെ അനുഭവപ്പെടുന്നു എന്ന് പങ്കിടുന്ന ഒരു വീഡിയോ Talking Cars എന്ന YouTube ചാനലിൽ പങ്കിട്ടു. വീഡിയോയിലെ കാർ യഥാർത്ഥത്തിൽ ജയം ഓട്ടോമോട്ടീവ് നിർമ്മിച്ച ടാറ്റ നാനോയുടെ ശരിയായ എഞ്ചിനീയറിംഗ് ഇലക്ട്രിക് പതിപ്പാണ്. കാറിന്റെ പേര് മാറ്റി ജയം നിയോ (Jayem Neo) എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇതിനായി ബോഡി പാനലുകളിൽ നിന്ന് ടാറ്റ, നാനോ ബാഡ്ജുകൾ നീക്കം ചെയ്തിട്ടുണ്ട്. നാനോയുടെ…
ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് തങ്ങളുടെ പുതിയ ഇവി ബ്രാൻഡുകൾ പുറത്തിറക്കിയത്. ഭാവിയിലേക്കുള്ള കാഴ്ചപ്പാടിന്റെ ഭാഗമായി XUV.e സീരീസിന്റെയും BE സീരീസിന്റെയും കൺസെപ്റ്റ് ഇമേജുകൾ കമ്പനി അടുത്തിടെ വെളിപ്പെടുത്തി. ഈ പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികൾ അത്യാധുനിക INGLO EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര XUV.e8. ഇത് പ്രധാനമായും XUV700 ന്റെ ഇലക്ട്രിക് പതിപ്പാണ്, 2024 ഡിസംബറോടെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മഹീന്ദ്ര XUV.e9 2025 ഏപ്രിലിൽ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 5 സീറ്റർ കൂപ്പെ എസ്‌യുവിയായിരിക്കും. 4,790 എംഎം നീളവും 1,905 എംഎം വീതിയും 1,690 എംഎം ഉയരവും ഉണ്ടാകും. XUV.e9 ന് 2,775 mm വീൽബേസ് ഉണ്ടായിരിക്കും. മഹീന്ദ്രയുടെ BE ശ്രേണിയിൽ BE.05, BE.07, BE.09 എന്നീ മൂന്ന് ഇലക്ട്രിക് എസ്‌യുവികൾ അടങ്ങിയിരിക്കും. മഹീന്ദ്ര BE.05 2025 ഒക്ടോബറിൽ…
ഇന്ത്യയുടെ മെയ്ക്ക് ഇൻ യുദ്ധ വിമാനമായ തേജസിന് (Tejas) 50,000 കോടി രൂപയുടെ കയറ്റുമതിക്ക് കൂടി ഓർഡർ ലഭിക്കും. എയ്റൊ ഇന്ത്യ (Aero India) 2023 ലാണ് ഇന്ത്യക്ക് ഈ നേട്ടം. തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും നേരത്തേ ലഭിച്ച 84,000 കോടിയുടെ ഓർഡറിന് പുറമെയാണിത്. അർജന്റീന പതിനഞ്ചും ഈജിപ്ത് ഇരുപതും തേജസ് വിമാനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ആദ്യ തേജസ് കൈമാറും. 2025ൽ16 വിമാനങ്ങൾ കൈമാറുകയാണ് ലക്ഷ്യം. ഐ.എസ് ആർ ഒക്കു വേണ്ടി HAL സ്വകാര്യ പങ്കാളിത്തത്തോടെ PSLV റോക്കറ്റും നിർമ്മിക്കും. സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്. അതെ സമയം വിമാനനിർമ്മാണക്കമ്പനിയായ എയർബസിൽ നിന്ന് 250 പുത്തൻ വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ.ഇത് ഇന്ത്യയുടെ വ്യോമ ഗതാഗത ശേഷി വർധിപ്പിക്കും. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) തദ്ദേശീയമായി നിർമ്മിക്കുന്ന ലഘു യുദ്ധ വിമാനമായ തേജസ്സിനായി താത്പര്യം അറിയിച്ച മലേഷ്യയുമായും…
ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിൽ എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയതായി അറിയിച്ചു അമേരിക്കൻ കമ്പനിയായ ബോയിംഗിന്റെ 220 വിമാനങ്ങൾക്കും യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസിന്റെ 250 വിമാനങ്ങൾക്കുമാണ് ഓർഡർ നൽകിയിരിക്കുന്നത്. 70-80 ബില്യൺ ഡോളറിലധികം മൂല്യമുളളതാണ് കരാറെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ എക്കാലത്തെയും വലിയ ഓർഡറാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവഴി 460 വിമാനങ്ങൾക്കായുള്ള അമേരിക്കൻ എയർലൈൻസിന്റെ 2011-ലെ ഓർഡറിനെ എയർ ഇന്ത്യ മറികടന്നു. എയർബസിൽ നിന്ന്, എയർ ഇന്ത്യ 40 വൈഡ് ബോഡി A350 വിമാനങ്ങളും 210 നാരോ ബോഡി A320neo ഫാമിലി പ്ലെയിനുകളും ഓർഡർ ചെയ്തിട്ടുണ്ട്, ഈ ഓർഡറിന്റെ വലുപ്പം കൂട്ടാനും ഓപ്ഷനുണ്ട്. ബോയിംഗിൽ നിന്ന്, 10 വൈഡ്-ബോഡി B777X വിമാനങ്ങൾ, 20 വൈഡ്-ബോഡി B787 വിമാനങ്ങൾ, കൂടാതെ 190 നാരോ ബോഡി B737MAX വിമാനങ്ങൾ എന്നിവയ്ക്ക് ഓർഡർ നൽകിയിട്ടുണ്ട്. കൂടാതെ 20 B787-കൾക്കും 50 B737MAXs-നും അധിക ഓപ്‌ഷനുമുണ്ട്. ഒരു വൈഡ് ബോഡി വിമാനത്തിന് ഒരു വലിയ…