Author: News Desk
വാതുവെപ്പ്, ചൂതാട്ടം, അനധികൃത വായ്പാ സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടതിന് 232 ആപ്പുകൾ സർക്കാർ ബ്ലോക്ക് ചെയ്തു വാതുവെപ്പ്, ചൂതാട്ടം, അനധികൃത വായ്പാ സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടതിന് ചൈന ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്ന 232 ആപ്പുകൾ സർക്കാർ ബ്ലോക്ക് ചെയ്തു. ചൈനീസ് സ്ഥാപകരുളള ക്വിക്ക് ലോൺ ആപ്പുകൾ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നത് ഇതാദ്യമാണ്. ഈ ആപ്പുകളിൽ ഭൂരിഭാഗത്തിലും ജോലി ചെയ്യുന്നവർ ഇന്ത്യക്കാരാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) ഈ ആപ്പുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. വാതുവെപ്പ്, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന 138 ആപ്പുകൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. അനധികൃത വായ്പാ സേവനത്തിൽ ഏർപ്പെട്ടിരുന്ന 94 ആപ്പുകൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ആപ്പുകളിൽ ചിലത് ചൈനീസ് ആണെന്ന് വെളിപ്പെടുത്തിയെങ്കിലും ബ്ലോക്ക് ചെയ്ത ആപ്പുകളുടെ പേരുവിവരങ്ങൾ മന്ത്രാലയ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. വേഗത്തിൽ വായ്പ ലഭിക്കുന്ന പദ്ധതികളിൽ പണം തിരയുന്ന…
ഇന്ത്യൻ റെയിൽവേ വന്ദേ മെട്രോയുടെ സർവീസുകൾ ഉടൻ ആരംഭിക്കും നിലവിൽ രാജ്യത്തുടനീളം സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ മാതൃകയിൽ വന്ദേ മെട്രോ (Vande Metro) സേവനങ്ങൾ ഇന്ത്യൻ റെയിൽവേ ഉടൻ ആരംഭിക്കും. ധനമന്ത്രിയുടെ പ്രസംഗത്തിൽ വന്ദേ ഭാരത് ട്രെയിനുകൾ പരാമർശിച്ചില്ലെങ്കിലും, അതിന്റെ മിനി പതിപ്പിന്റെ പ്രഖ്യാപനം റെയിൽവേ മന്ത്രിയുടെ പോസ്റ്റ് ബജറ്റ് പത്രസമ്മേളനത്തിലുണ്ടായിരുന്നു. ഈ വർഷം ഡിസംബറോടെ ഈ പുതിയ മെട്രോ ട്രെയിനിന്റെ നിർമ്മാണവും രൂപകൽപ്പനയും പൂർത്തിയാകുമെന്ന് പോസ്റ്റ് ബജറ്റ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് (Ashwini Vaishnaw) പ്രഖ്യാപിച്ചിരുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ മിനി പതിപ്പാണ് വന്ദേ മെട്രോ ട്രെയിനുകൾ. എട്ട് കോച്ചുകളുള്ള ഈ ട്രെയിനുകൾ മെട്രോ ട്രെയിൻ പോലെയായിരിക്കും. നഗര പ്രദേശങ്ങളിലെ യാത്ര എളുപ്പമാക്കുന്നതിന്, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച വന്ദേ മെട്രോ ട്രെയിനുകൾ ഉടൻ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പിന് റെയിൽവേ ഇതിനകം തന്നെ…
പ്രമുഖ സ്‌പോർട്‌സ് ബൈക്ക് മാനുഫാക്ചറിംഗ് കമ്പനിയായ കവാസാക്കി, ഏറ്റവും പുതിയ 400 സിസി റേസ് ബൈക്കായ നിഞ്ച ZX-4R സീരീസ് പുറത്തിറക്കി. ഇന്ത്യയിൽ ഏകദേശം 7.95 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില വരുന്നത്. സ്റ്റാന്റേർഡ്, എസ്ഇ, ആർആർ എന്നിങ്ങനെ ഈ സൂപ്പർ സ്പോർട്ട് ബൈക്കിന്റെ മൂന്ന് മോഡലുകളാണ് കവാസാക്കി പുറത്തിറക്കിയിരിക്കുന്നത്. ഫുൾ ഫെയർഡ് ഫ്രണ്ട് എൻഡ്, ട്വിൻ എൽഇഡി ഹെഡ്‌ലൈറ്റുകൾ തുടങ്ങി സവിശേഷതകളുടെ കാര്യത്തിൽ നിഞ്ച റേഞ്ചിലുള്ള സ്പോർട്ട്സ് ബൈക്കുകളുടെ സമാന സവിശേഷതയാണ് ZX-4R സീരീസിനുള്ളത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടു കൂടിയ, 4.3-ഇഞ്ച് ഫുൾ-ഡിജിറ്റൽ കളർ LCD ഇൻസ്ട്രുമെന്റ് പാനൽ ഉൾപ്പെടെയുള്ള സവിശേഷതകൾ ബൈക്കിനുണ്ട്. കവാസാക്കി റൈഡോളജി ആപ്ലിക്കേഷൻ റൈഡറുടെ സ്‌മാർട്ട്‌ഫോണുമായി ബന്ധിപ്പിച്ച് റൈഡിംഗ് വിവരങ്ങൾ ആക്സസ് ചെയ്യാനാകും. ത്രീ-ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, പവർ മോഡുകൾ, നാല് വ്യത്യസ്ത റൈഡിംഗ് മോഡുകൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്. സവിശേഷതകൾ ഏകദേശം 79 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്ന 400 സിസി…
ഏറ്റവുമൊടുവിൽ കനത്ത നികുതി നിർദേശങ്ങളുള്ള ബഡ്‌ജറ്റ് അവതരണത്തിൽ സർക്കാരിനെ രൂക്ഷമായി തന്നെ വിമർശിച്ച പ്രതിപക്ഷനേതാവ് പക്ഷെ തദ്ദേശ മന്ത്രി എം ബി രാജേഷിനെ തുറന്ന വേദിയിൽ അഭിനന്ദിച്ചു. തദ്ദേശ വകുപ്പിന് ഏറ്റവും നല്ല ബജറ്റ് വിഹിതം നേടികൊടുത്തതിലല്ല മറിച്ചു സംസ്ഥാനത്തെ എങ്ങിനെ മാലിന്യവിമുക്തമാക്കാം എന്ന് കാട്ടികൊടുക്കുന്ന എക്സ്പോ സംഘടിപ്പിച്ചതിനാണു പ്രതിപക്ഷനേതാവ് മന്ത്രിയെ തുറന്നു അഭിനന്ദിച്ചത്. എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജി-ജിഇഎക്സ് കേരള 23-ന്റെ ഉദ്ഘാടനചടങ്ങായിരുന്നു വേദി. കേരളത്തില്‍ ആദ്യമായാണ് മാലിന്യ സംസ്‌ക്കരണ രംഗത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് അന്തര്‍ദേശീയ എക്‌സിബിഷനും കോണ്‍ക്ലേവും സംഘടിപ്പിക്കുന്നത് മാലിന്യ സംസ്കരണ രംഗത്തെ ആധുനികമായ സാങ്കേതികവിദ്യകളെക്കുറിച്ച് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ മനസിലാക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. ശുചിത്വ എക്സ്പോ അതിന് സഹായിക്കും. പരിപാടി സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ വകുപ്പിനെയും മന്ത്രി എം ബി രാജേഷിനെയും അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പഞ്ചായത്ത്-മുൻസിപ്പൽ- കോർപറേഷൻ തലത്തിൽ…
സെസും സർചാർജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. അവർക്കുള്ള മറുപടിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നൽകുന്നത്, ലക്‌ഷ്യം വിഭവസമാഹരണം തന്നെയാണ്. കാരണം കേന്ദ്രത്തിന്റെ നടപടികൾ കേരളത്തിൽ രൂക്ഷമായ ധനഞെരുക്കം ഉണ്ടാക്കിയിരിക്കുന്നു. ഇനിയുമത് തുടരുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തിന്റെ ഞെരുക്കമാർന്ന സാമ്പത്തിക സ്ഥിതിയാണ് ധനമന്ത്രി ഇപ്പോൾ വീണ്ടും വരച്ചുകാട്ടുന്നതും. തിങ്കളാഴ്ച മുതൽ സംസ്ഥാന നിയമസഭാ കെ എൻ ബാലഗോപാലിന്റെ മൂന്നാം ബജറ്റിലെ വിവിധ നികുതി നിർദേശങ്ങൾ അക്കമിട്ടു നിരത്തി ചർച്ചക്കെടുക്കാൻ തുടങ്ങുന്നതിനു മുമ്പാണ് മന്ത്രിയ്‌യുടെ ഈ പോസ്റ്റ് ബഡ്ജറ്റ് വിശദീകരണം പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേൽ കേന്ദ്രം ചുമത്തുന്ന സെസുകൾക്കും സർചാർജുകൾക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടിൽ യാതൊരു മാറ്റവുമില്ല. ഒരു ലിറ്റർ പെട്രോളിന്മേൽ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവർധനയുടെ യഥാർത്ഥ കാരണമിതാണ്. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഒരു ഉൽപ്പന്നത്തിന്മേൽ കടന്നു കയറി സർചാർജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി പിൻവലിക്കേണ്ടത് തന്നെയാണ്. സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ വലിയ കുറവാണ്…
നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, ഇക്വിറ്റി പരിവർത്തനത്തെ ചൊല്ലിയുള്ള വോഡഫോൺ ഐഡിയയും, കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് പര്യവസാനം. സ്പെക്‌ട്രത്തിന്റെ പലിശയുമായി ബന്ധപ്പെട്ട ടെൽകോയുടെ കുടിശ്ശികയും, ക്രമീകരിച്ച മൊത്ത വരുമാനവും (AGR) 16,133 കോടി രൂപ ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന് കേന്ദ്രം അംഗീകാരം നൽകി. ഇതോടെ, വോഡഫോണും, കുമാർ മംഗളം ബിർളയുടെ ഉടമസ്ഥതയിലുള്ള ആദിത്യ ബിർള ഗ്രൂപ്പും തമ്മിലുള്ള ടെലികോം സംയുക്ത ഇടപാടിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രം മാറും. 2021 ഒക്ടോബറിൽ കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള ഒരു ടെലികോം പാക്കേജിന് കേന്ദ്ര കാബിനറ്റ് അനുമതി നൽകിയിരുന്നുവെങ്കിലും, ഏതെങ്കിലും ഇക്വിറ്റി പരിവർത്തനം നടക്കുന്നതിന് മുമ്പ് വോഡഫോൺ പ്രൊമോട്ടർമാർ ടെലികോമിലേക്ക് ഫണ്ട് നിക്ഷേപിക്കണമെന്ന് സർക്കാർ അടുത്തിടെ ഒരു നിബന്ധന വെച്ചിരുന്നു. കുടിശ്ശികകളെല്ലാം വോഡഫോൺ ഐഡിയയുടെ മാറ്റിവെച്ച സ്പെക്‌ട്രം ലേല തവണകളുടെയും, മൊത്ത വരുമാന (AGR) കുടിശ്ശികകളുടെയും പലിശ പേയ്‌മെന്റുകളാണ്. വോഡഫോൺ ഐഡിയയെ പാപ്പരത്തത്തിൽ നിന്ന് രക്ഷിക്കാൻ 2021-ൽ ടെലികോം മേഖലയ്ക്കായി കേന്ദ്രം കൊണ്ടുവന്ന പരിഷ്കാരങ്ങൾക്കും, പിന്തുണാ പാക്കേജിനും അനുസൃതമായി…
MBBS പൂർത്തിയാക്കിയ ഡോക്ടർമാരെ പിജി വിദ്യാഭ്യാസത്തിനുള്ള എൻട്രൻസ് ക്രാക്ക് ചെയ്യാൻ സഹായിക്കുന്ന സ്റ്റാർട്ടപ്പാണ് ലാഫെ ഹെൽത്ത്കെയർ (Lafe Healthcare). 2018ൽ ഒരു ഡിജിറ്റൽ ക്വസ്റ്റ്യൻ ബാങ്കായാണ് ലാഫെ പ്രവർത്തനം തുടങ്ങുന്നത്. ആരംഭഘട്ടത്തിൽ പത്തോളം ഉപയോക്താക്കൾ മാത്രമുള്ള, വളരെ ചെറിയ ഒരു സംരംഭമായിരുന്നു. എന്നാൽ കോവിഡ് കാലഘട്ടത്തിന്റെ തുടക്കത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധി കൊണ്ട് എങ്ങനെ ഒരു പരീക്ഷയുടെ ഘടനയെ വേർതിരിച്ച്, വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിക്കാമെന്ന് കണ്ടെത്തുകയായിരുന്നു. കുറഞ്ഞ സമയത്തിൽ ഒരു വിദ്യാർത്ഥിയ്ക്ക് പരീക്ഷ എളുപ്പത്തിൽ ക്രാക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. രണ്ടു വർഷത്തിനുള്ളിൽ 10,000ത്തോളം ഉപയോക്താക്കളിലേയ്ക്ക് ലാഫെ ഹെൽത്ത്കെയർ എത്തിച്ചേർന്നു. സാങ്കേതികവിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയാണ് ലാഫെ ഹെൽത്ത്കെയർ പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പ് ടീം കരുനാഗപ്പള്ളി സ്വദേശിയും, കൊല്ലം എൻഎസ് ഹോസ്പിറ്റലിൽ ഓങ്കോളജിസ്റ്റുമായ ഡോ.നിതിൻരാജ്, മധുരൈ സ്വദേശിയും, അപ്പോളോ മധുരൈയിൽ റേഡിയേഷൻ ഓങ്കോളജിസ്റ്റായ ഡോ.സതീഷ് ശ്രീനിവാസൻ എന്നിങ്ങനെ രണ്ട് ഫൗണ്ടർമാരാണ് LAFE ഹെൽത്ത്കെയറിനുള്ളത്. മൂന്ന് ഡെവലപ്പർമാരും, രണ്ട് കണ്ടന്റ്…
പ്രമുഖ പ്രാദേശിക ഡെലിവറി പ്ലാറ്റ്‌ഫോം തലാബത്ത് ദുബായ് സിറ്റി വാക്കിൽ പുതിയ ടെക് ആസ്ഥാനം തുറന്നു. എമിറേറ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന, മൂന്ന് നിലകളോടു കൂടിയ തലാബത്ത് ടെക് സെന്ററിന് 1 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. 71ലധികം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 2,000ത്തോളം ജീവനക്കാരെ ഉൾക്കൊള്ളുന്നു. 400ലധികം ഡെവലപ്പർമാരും, എഞ്ചിനീയർമാരും ഉൾപ്പെടുന്ന വിപുലമായ ടീമാണ് സെന്ററിലുള്ളത്. കുറഞ്ഞ ജല ഉപഭോഗം, എൽഇഡി ലൈറ്റിംഗ്, പ്രകൃതിദത്ത വെളിച്ചത്തിനായി തുറന്ന ജാലകങ്ങൾ തുടങ്ങി പരിസ്ഥിതിയ്ക്കിണങ്ങുന്ന രീതിയിലാണ് രൂപകൽപ്പനയും, നിർമ്മാണവും. യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ തുടങ്ങി എട്ടിലധികം രാജ്യങ്ങളിലേക്കും പ്ലാറ്റ്ഫോം വിപുലീകരിക്കും. ടെക്ക് സൗഹൃദ സമീപനം യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഒമ്പത് വിപണികളിലായി ഉപഭോക്താക്കൾക്ക് പ്ലാറ്റ്ഫോം സേവനം ഉറപ്പാക്കും. ഫ്ലെക്സിബിൾ ഇൻകോർപ്പറേഷൻ പ്രക്രിയകൾ, ഫാസ്റ്റ് ട്രാക്ക് ലൈസൻസിംഗ്, ബൾക്ക് വിസ ഇഷ്യൂവൻസ്, ബാങ്കിംഗ് സൗകര്യം, വാണിജ്യ, റസിഡൻഷ്യൽ ലീസ് ഇൻസെന്റീവുകൾ…
കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്ള വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ. 2040-ഓടെ കേരളത്തെ സമ്പൂർണ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ 2023 ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. ക്ലീൻ എനർജിയ്ക്കായി കേരളം ക്ലീന്‍ എനര്‍ജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജന്‍ ഉല്‍പാദനത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുളളത്. ഇതിന്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. പ്രാരംഭ നടപടികൾക്കായി 20 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. പരിസ്ഥിതി സൗഹൃദ വികസനത്തിൽ നിർണായക പങ്കുവഹിക്കാന്‍ ഗ്രീന്‍ ഹൈഡ്രജന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ദീര്‍ഘദൂര വാഹനങ്ങളിലും, കപ്പലുകളിലും ഹൈഡ്രജന്‍ ഇന്ധനം പ്രയോജനപ്പെടുത്തുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ തോതില്‍ കുറയുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2050-ഓടെ സമ്പൂർണ്ണ കാര്‍ബണ്‍ ന്യൂട്രൽ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഊർജ്ജമേഖലയ്ക്ക് ഉണർവ്വ് ഊര്‍ജ്ജ മേഖലയ്ക്കായി 1,158 കോടിയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വിവിധ സോളാര്‍ പദ്ധതികൾക്കായി 10 കോടി…
വിഴിഞ്ഞം, മെയ്ക് ഇൻ കേരള, ഐടി, വ്യവസായം.. ബജറ്റ് നൽകുന്ന പ്രതീക്ഷകൾ. നികുതികണക്കുകൾ ശോഭ കെടുത്തിയ ബജറ്റിലുണ്ട് ചില വ്യാവസായിക, സംരംഭക കാർഷിക പ്രതീക്ഷകൾ….. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബഡ്ജറ്റിൽ ചില ശ്രദ്ധേയമായ വികസന പ്രഖ്യാപനങ്ങളുണ്ട്. പക്ഷെ അതിന്റെ ശോഭ കെടുത്തുന്ന തരത്തിലായിരുന്നു 2,955 കോടിയുടെ അധിക വിഭവസമാഹരണത്തിനായി കൊണ്ടുവന്ന നികുതി നിർദേശങ്ങൾ. സംസ്ഥാനത്തിന്റെ തനതു വരുമാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടെ അധികച്ചെലവ് 2,640 കോടിയായെന്ന സൂചനയും കെ.എൻ ബാലഗോപാൽ നൽകി. 2020-21-ല്‍ 54,955.99 കോടി രൂപയായിരുന്ന തനത് വരുമാനം 2021-22-ല്‍ 68,803.03 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അത് 85,000 കോടി രൂപയോളമായി ഉയരുമെന്നാണ് പ്രതീക്ഷ. ഇത് മികച്ച നേട്ടമാണ്. കേരളം വളർച്ചയുടെയും, അഭിവൃദ്ധിയുടെയും പാതയിലേക്കു തിരിച്ചു വന്നിരിക്കുന്നു എന്ന് സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു, സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാനായി നടപ്പു സാമ്പത്തിക വർഷം വരുമാന വർദ്ധനവ് 85,000 കോടിയായി ഉയരും എന്നാണ് ബജറ്റിന്റെ തുടക്കത്തിൽ ധനമന്ത്രി…