Author: News Desk
കണ്ണൂർ ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടൻപൊതുവാൾ, ചരിത്രകാരൻ സി.ഐ. ഐസക്, കണ്ണൂരിലെ ഭാരതി കളരിയിലെ എസ്.ആർ.ഡി പ്രസാദ് ഗുരുക്കൾ, വയനാട്ടിലെ ജൈവകൃഷി പ്രചാരകനായ ആദിവാസി കർഷകൻ ചെറുവയൽ രാമൻ എന്നീ നാല് മലയാളികൾക്ക് പദ്മശ്രീ തിളക്കം. ഇനിയുമുണ്ട് മലയാളത്തിന് അഭിമാനിക്കുവാൻ.. മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിൽ അനശ്വര ഗാനങ്ങൾ സമ്മാനിച്ച വാണിജയറാമിനെ കേന്ദ്രം നൽകി ആദരിച്ചത് പദ്മഭൂഷൺ. ആറു പേർക്ക് പദ്മവിഭൂഷൺ നൽകി. അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ്, തബലയിൽ മാന്ത്രികരാഗങ്ങൾ തീർക്കുന്ന സക്കീർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്‌ണ, നിർജലീകരണത്തെ തടയുന്ന ഓറൽ റിഹൈഡ്രേഷൻ സൊലൂഷൻ (ORS) ജനകീയമാക്കിയ അന്തരിച്ച പ്രശസ്‌ത ബംഗാളി ശിശുരോഗ വിദഗ്ദ്ധൻ ദിലീപ് മഹാനലബീസ്, പ്രമുഖ ഗണിത ശാസ്‌ത്രജ്ഞൻ എസ്.ആർ. ശ്രീനിവാസ വരദൻ, കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഗുജറാത്തി ആർക്കിടെക്‌റ്റ് ബാലകൃഷ്‌ണ വിതൽദാസ് ദോഷി എന്നി ആറുപേരെ രാഷ്‌ട്രം പദ്‌മവിഭൂഷൺ…
ആരാധകരുടെ മനം കവർന്ന് ഇന്ത്യൻ വിപണി കീഴടക്കാൻ മാത്രമല്ല, ഇന്ത്യൻ ഹാർഡ്‌വെയർ നിർമാണ രംഗത്ത് ആധിപത്യമുറപ്പിക്കാനും തുനിഞ്ഞിറങ്ങിയിയിരിക്കുകയാണ് മൊബൈൽ വമ്പൻ Apple. ഇന്ത്യയിൽ നിന്നുള്ള ഫോൺ നിർമാണം 25% കൂട്ടാൻ ആപ്പിൾ ഇന്ത്യയിൽ നിന്നുള്ള ഫോൺ നിർമാണം 25 ശതമാനം വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത് കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ്. ആപ്പിൾ മറ്റൊരു വിജയകഥയാണെന്നും ആപ്പിൾ നിലവിൽ ഇന്ത്യയിൽ ഇതിനകം അഞ്ച് മുതൽ ഏഴ് ശതമാനം വരെ നിർമ്മാണം നടക്കുന്നുണ്ടെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിച്ച പുതിയ മോഡലുകൾ ഇപ്പോൾ അവർക്കുണ്ടെന്നും ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതിയിൽ ഒരു ബില്യൺ ഡോളറിലെത്തിയിരുന്നു. നിലവിൽ ആപ്പിൾ കമ്പനി അഞ്ച് ശതമാനത്തോളം മൊബൈൽ ഉത്പാദനം ചൈനയ്‌ക്ക് പുറത്താണ് നടത്തുന്നത്. 2025-ഓടെ ആപ്പിൾ ഉത്പന്നങ്ങളുടെ നാലിലൊന്ന് ചൈനയ്‌ക്ക് പുറത്താകും നിർമ്മിക്കുകയെന്നാണ് പ്രവചനം. Tataയുടെ സ്വന്തം ഐ ഫോണും എത്തുന്നു അതെ സമയം…
ഐഒഎസിനോടും, ആൻഡ്രോയിഡിനോടും മത്സരിക്കാൻ നൂതന ഓപ്പറേറ്റിംഗ് സിസ്റ്റം ഭറോസുമായി ഐഐടി മദ്രാസ്. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ നിർമ്മിത മൊബൈൽ ഓപ്പറേറ്റിംഗ് സംവിധാനമാണ് ഭാരത് ഒഎസ് അഥവാ ഭറോസ്. ഐഐടി മദ്രാസിന്റെ സ്റ്റാർട്ട്അപ്പ് സംരംഭമായ ജന്ധ്കോപ്സ് ആണ് ഭറോസിന്റെ നിർമ്മാണത്തിന് പിന്നിൽ. ആപ്പിളിന്റെ ഐഒഎസും, ഗൂഗിളിന്റെ ആൻഡ്രോയ്ഡും ഒരു സ്മാർട്ട്ഫോണിൽ പ്രവർത്തിക്കുന്നതിന് സമാനമായിട്ടായിരിക്കും ഈ സംവിധാനവും പ്രവർത്തിക്കുന്നത്. ഗൂഗിൾ ആപ്പുകളും, സർവീസുകളും മറ്റ് ആപ്പുകളുമൊന്നും പ്രീഇൻസ്റ്റാൾഡ് ആയി വരുന്നില്ലെന്നതാണ് പ്രധാന വ്യത്യാസം. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ ഇഷ്ടാനുസരണം ആപ്പുകളും, സേവനങ്ങളും ഇൻസ്റ്റാൾ ചെയ്യാം. ആൻഡ്രോയിഡിനേക്കാളും ഐഒഎസിനെക്കാളും മികച്ച ഫീച്ചറുകളും സുരക്ഷിതത്വവും ഭറോസിനുണ്ടെന്നാണ് ഡെവലപ്പർമാർ അവകാശപ്പെടുന്നത്. അതേസമയം, സംവിധാനം ഏതൊക്കെ സ്മാർട്ട്ഫോണുകളിൽ ലഭ്യമാകും, എന്നു മുതൽ ഡൗൺലോഡിംഗ് സാധ്യമാകും തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തതയായിട്ടില്ല. ഐഒഎസിന് ബദലാകുമോ ഭറോസ് ? ലിനക്സ് അധിഷ്ഠിത ഇന്ത്യൻ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഭറോസ്. നിലവിൽ വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സംവിധാനങ്ങൾ വിനിയോഗിക്കുന്ന രാജ്യത്തെ 100 കോടി…
EmaraTax-നെ കുറിച്ച് ബിസിനസുകളും വ്യക്തികളും അറിഞ്ഞിരിക്കേണ്ടവ യുഎഇയിൽ 2023 ജൂൺ മുതൽ കോർപ്പറേറ്റ് നികുതി നടപ്പാക്കി തുടങ്ങും. ബിസിനസ് സ്ഥാപനങ്ങളുടെ ലാഭത്തിൽ നിന്ന് നേരിട്ട് ഈടാക്കുന്ന നികുതിയാണ് കോർപ്പറേറ്റ് നികുതി. നികുതിക്ക് വിധേയരായ വ്യക്തികളും ബിസിനസുകളും അവരുടെ ആദ്യ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ 9 ശതമാനം കോർപ്പറേറ്റ് നികുതിക്ക് വിധേയമാകുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. യുഎഇയുടെ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ഡിജിറ്റൽ നികുതി സേവനങ്ങൾക്കായുള്ള EmaraTax പ്ലാറ്റ്ഫോം വഴി കോർപ്പറേറ്റ് നികുതിയുടെ പ്രാരംഭ രജിസ്ട്രേഷൻ ആരംഭിച്ചു. കോർപ്പറേഷനുകളുടെയും ബിസിനസുകളുടെയും നികുതി സംബന്ധിച്ച 2022-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 47, 2023 ജൂൺ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന അവരുടെ ആദ്യ സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ നികുതി വിധേയരായ വ്യക്തികളും ബിസിനസുകളും ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്താണ് EmaraTax ഡിജിറ്റൽ പ്ലാറ്റ്ഫോം? FTA- ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ EmaraTax യുഎഇ നികുതിദായകർക്ക് FTA-യുടെ…
ഇന്ത്യയുടെ കൽവാരി ക്ലാസ് അന്തർവാഹിനികളിൽ അഞ്ചാമത്തേതായ ഐഎൻഎസ് വാഗിർ മുംബൈയിൽ കമ്മീഷൻ ചെയ്തു. നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ആത്മനിർഭർ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മുംബൈ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ആണ് കൽവാരി ക്ലാസ് അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ശത്രുക്കളുടെ റഡാറിന് കീഴിൽ വരില്ല എന്നതാണ് ഐഎൻഎസ് വാഗിറിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വയം ഓക്സിജൻ ഉണ്ടാക്കാനുള്ള കഴിവ് ഉള്ളതുകൊണ്ടു തന്നെ അന്തർവാഹിനിയ്ക്ക് 50 ദിവസത്തോളം വെള്ളത്തിൽ നിലനിൽക്കാനാകും. 2022 ഫെബ്രുവരിയിൽ തന്നെ വാഗിർ, ആദ്യ കടൽ യാത്ര പൂർത്തിയാക്കിയിരുന്നു. കടലിനുള്ളിൽ 350 മീറ്റർ വരെ താഴ്ചയിൽ കുഴിബോംബുകൾ സ്ഥാപിക്കാൻ കഴിവുള്ളവയാണ് ഈ മുങ്ങിക്കപ്പലുകൾ. 1973ലാണ് വാഗിർ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്, ഇത് 2001ൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. 24 മാസത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയിൽ ചേരുന്ന മൂന്നാമത്തെ അന്തർവാഹിനിയാണിത്. വാഗിറിലുണ്ട് ടോപ്പ് സെൻസറുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ആക്രമണകാരിയായ വാഗിർ എന്ന മത്സ്യത്തിന്റെ പേരാണ് അന്തർവാഹിനികൾക്ക്…
2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച പുതിയ മാരുതി സുസുക്കി ജിംനി എസ്യുവിയ്ക്ക് രണ്ട് ആഴ്ചയ്ക്കുള്ളിൽ ലഭിച്ചത് 3,000 ബുക്കിംഗുകൾ. ആദ്യം 11,000 രൂപയുണ്ടായിരുന്ന മാരുതിയുടെ ബുക്കിംഗ് ചെലവ് ഇതോടെ 25,000 രൂപയായി വർധിച്ചു. ഓൺലൈൻ വഴിയോ കമ്പനി വെബ്സൈറ്റ് വഴിയോ ഉപയോക്താവിന് വാഹനം ബുക്ക് ചെയ്യാം. ഒരു മാസത്തിനുള്ളിൽ 1,000 യൂണിറ്റ് ജിംനി എസ്‌യുവി നിർമ്മിക്കാൻ മാരുതി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 134 Nm ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ജിംനിക്ക് കരുത്തേകുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ എന്നീ ഫീച്ചറുകളും ജിംനിയ്ക്കുണ്ട്. മാരുതി സുസുക്കിയുടെ ഈ 5-ഡോർ പതിപ്പിന്റെ വില 2023 ഏപ്രിൽ മാസം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയാണ് വിപണിയിൽ മാരുതി സുസുക്കി ജിംനിയുടെ പ്രധാന എതിരാളികൾ. ജിംനി വന്ന വഴി മാരുതി സുസുക്കിയുടെ എക്കാലത്തെയും മികച്ച കാറുകളിലൊന്നായി അറിയപ്പെടുന്ന ജിംനി, 1970കൾ മുതൽ തന്നെ വിൽപ്പന നടത്തുന്നുണ്ട്. ഇപ്പോൾ അതിന്റെ നാലാം തലമുറ മോഡലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം തലമുറ മോഡലായ…
റിലയൻസ് ജിയോ 50 നഗരങ്ങളിലായി ട്രൂ 5G സേവനങ്ങളുടെ എക്കാലത്തെയും വലിയ ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയിലെ 184 നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇപ്പോൾ ജിയോ ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കുന്നു. ഈ നഗരങ്ങളിൽ മിക്കയിടത്തും 5G സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമായി റിലയൻസ് ജിയോ മാറി. കേരളത്തിൽ ആലപ്പുഴ ടൗണിലും ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ എത്തി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ കേരളത്തിൽ 12 പ്രധാന നഗരങ്ങളിൽ എത്തിക്കഴിഞ്ഞു – കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലായി Jio’s True 5G services have reached Alappuzha town in Kerala. Now, 12 major towns in Kerala, including Kochi, Thiruvananthapuram, Thrissur, Kozhikode, Cherthala, Guruvayur, Kannur, Kollam, Kottayam, Malappuram, Palakkad, and Alappuzha districts, have access…
ഇന്ത്യയിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് EV വിപ്ലവമാണ്. ആഡംബര മികവിലും ഊർജ ലാഭത്തിലും മുന്നിൽ തന്നെ നിൽക്കുന്നു മുൻനിര വാഹന നിർമാതാക്കളായ ടൊയോട്ട, ലെക്സസ്, ബി എം ഡബ്ള്യു ബ്രാൻഡുകളുടെ എംപിവി അടക്കം ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, ഇലക്ട്രിക് ബസ്സുകൾ തുടങ്ങിയവ. എന്നാൽ കേട്ടോളൂ, മണിക്കൂറുകൾ സമയമെടുത്ത് ഇവി വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്തു യാത്ര തുടരേണ്ട ആ അവസ്ഥകൂടി ഇതാ മാറാൻ പോകുന്നു. അതെ. ഇനി വരുന്നത് അലുമിനിയം ഊർജ വിപ്ലവം ആണ്. സാക്ഷാൽ അലൂമിനിയം എയർ ടെക്‌നോളജി.. ഇന്ത്യയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ഈ ഗവേഷണം പൂർത്തിയാകുന്നതോടെ ഇവി വാഹനങ്ങളിലെ ഇലക്ട്രിക് ബാറ്ററികൾക്കു ഇനി ഊർജം നൽകുക അലൂമിനിയം എയർ ടെക്‌നോളജിയാകും. ചെയ്യേണ്ടത് ഇത്രമാത്രം. പെട്രോൾ പമ്പിൽ ചെന്ന് തങ്ങളുടെ ഇലക്ട്രിക്ക് കാറിലെ അലൂമിനിയം ബോക്സ് മാറ്റി വയ്ക്കുക. എന്നിട്ടു യാത്ര തുടരുക. Latest EV News Articles വരുന്നു അലൂമിനിയം വിപ്ലവം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ…
ഐടി പാർക്കുകളിലെ നിക്ഷേപ വർധന ലക്ഷ്യമിട്ട് സ്വകാര്യ ഡെവലപ്പർമാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 1,600 കോടി രൂപയുടെ സംയോജിത ടൗൺഷിപ്പ് പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാനത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ ഐടി പാർക്കുകൾ വികസിപ്പിക്കാനാണ് തീരുമാനം. ആഗോള ഐടി കമ്പനികളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ സ്വകാര്യ ഡെവലപ്പർമാർക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംബസി ടോറസ് ടെക് സോൺ, ടെക്നോപാർക്കിലെ ബ്രിഗേഡ്, കാർണിവൽ ഐടി കെട്ടിടങ്ങൾ എന്നിവ നിലവിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവർത്തിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2026 ഓടെ ഐടി ആവശ്യങ്ങൾ ക്കായി കുറഞ്ഞത് 10 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള സൗകര്യങ്ങൾ നിർമ്മിക്കും. നിലവിൽ, സംസ്ഥാനത്തെ ഐടി പാർക്കുകൾക്ക് 20 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. 4.5 ഏക്കർ സ്ഥലത്ത് ഐടി, ഐടി അനുബന്ധ സേവനങ്ങൾക്കായി ഓഫീസ് സ്‌പേസ് നിർമ്മിക്കാൻ നിലവിൽ ഡെവലപ്പറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 400 കോടി ചെലവിൽ 8 ലക്ഷം ചതുരശ്രയടി…
ബജറ്റ് 2023 പരിഗണിക്കേണ്ട സാങ്കേതിക മേഖലയിലെ ചില പ്രധാന വെല്ലുവിളികൾ കേന്ദ്ര ബജറ്റ് 2023 ഫെബ്രുവരി ഒന്നിന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബജറ്റ് പരിഗണിക്കേണ്ട ടെക് മേഖലയിലെ പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? ഒന്നു നോക്കാം. ബ്യൂറോക്രസിയും നിയന്ത്രണങ്ങളും ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച വിപണിയാണെങ്കിലും, അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തുടനീളം പൂർണ്ണമായും വികസിച്ചിട്ടില്ല. ഇത് സ്ഥാപനങ്ങൾക്ക് വലിയ തടസ്സമാണ്. ഇന്ത്യയിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള മറ്റൊരു വെല്ലുവിളി ബ്യൂറോക്രസിയും നിയന്ത്രണങ്ങളുമാണ്. ഒട്ടനവധി ബിസിനസ്സുകൾ ബ്യൂറോക്രസിയുടെ വലയിൽ കുടുങ്ങുകയും മുന്നോട്ട് നീങ്ങാൻ പ്രയാസപ്പെടുകയും ചെയ്യുന്നു. ഡിജിറ്റൽ വിഭജനം ഡിജിറ്റൽ, ഭാവിയാണ് എന്നതിൽ സംശയമില്ല. ഡിജിറ്റൽ അഡോപ്ഷന് ഇന്ത്യ ഇനിയും സജ്ജമാകേണ്ടതുണ്ട്. അത് നേടുന്നതിന്, രാജ്യത്ത് നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനം ഇന്ത്യ പരിഹരിക്കണം. സാങ്കേതികവിദ്യയുടെയും അവബോധത്തിന്റെയും കാര്യത്തിൽ, രാജ്യത്തെ ഗ്രാമീണവും വിദൂരവുമായ പ്രദേശങ്ങൾ ഏറെ പിന്നിലാണ്. ESG-യിൽ നിക്ഷേപിക്കുന്ന സ്ഥാപനങ്ങൾക്ക് മൂലധന സബ്‌സിഡികൾ, ഗ്രാന്റുകൾ അല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ അനുവദിക്കുന്നതും…