Author: News Desk
ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്‌സിനെ രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുത്തു. ഏറ്റെടുക്കലിനുശേഷം, രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡിന്റെ 100 ശതമാനം സബ്സിഡിയറിയായി റിവോൾട്ട് മോട്ടോഴ്സ് മാറിയെന്ന് കമ്പനി അറിയിച്ചു. ഏറ്റെടുക്കൽ പൂർണ്ണം 2022 ഒക്ടോബറിൽ രത്തൻ ഇന്ത്യ റിവോൾട്ട് മോട്ടോഴ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കുക ലക്ഷ്യമിട്ട് റിവോൾട്ട് മോട്ടോഴ്സിന്റെ 33.84% ഓഹരികൾ ഏറ്റെടുത്തിരുന്നു. 30 ഡീലർഷിപ്പുകളുമായി രാജ്യത്തുടനീളം സാന്നിധ്യമുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് റിവോൾട്ട് മോട്ടോഴ്സ്. റിവോൾട്ടിന്റെ മുൻനിര മോഡൽ RV400 ബൈക്കിന് വിപണിയിൽ മികച്ച ഡിമാൻഡാണുള്ളത്. ഇടപാട് സംബന്ധിച്ച കൂടുതൽ സാമ്പത്തിക വിശദാംശങ്ങളൊന്നും രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് വെളിപ്പെടുത്തിയിട്ടില്ല. ശുഭപ്രതീക്ഷയിൽ റിവോൾട്ട് റിവോൾട്ട് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഇവി ബൈക്കുകളിൽ ഒന്നാണ്. അതിന്റെ സാങ്കേതികത, ചെലവ്, ബിൽഡ് ക്വാളിറ്റി, പെർഫോമൻസ് തുടങ്ങിയ കാര്യങ്ങളിലെല്ലാം വാഹനം ലോകോത്തര നിലവാരം പുലർത്തുന്നുവെന്ന് ഓഹരി മുഴുവനും സ്വന്തമാക്കിയതിനു ശേഷം ഔദ്യോഗികമായി…
കാർഷിക ഭക്ഷ്യ ആവാസവ്യവസ്ഥയിലേക്ക് മികച്ച സംഭാവനകൾ നൽകാൻ അഗ്രി സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് കൃഷി സെക്രട്ടറി ഡോ ബി അശോക് ഐഎഎസ്. കാർഷിക ഭക്ഷ്യ ആവാസവ്യവസ്ഥയിലേക്ക് മികച്ച സംഭാവനകൾ നൽകാൻ അഗ്രി സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് കൃഷി സെക്രട്ടറി ഡോ ബി അശോക് ഐഎഎസ്. വിതരണ ശൃംഖലയിലെ ഇൻപുട്ട് വിതരണത്തിൽ തുടങ്ങി fertiliser, hydroponics, റീട്ടെയിൽ ശൃംഖലകൾ തുടങ്ങി അഗ്രി സ്റ്റാർട്ടപ്പുകൾക്ക് (Agri Startups) മികച്ച അവസരമാണ് നിലവിലുളളത്. രണ്ടാമതായി, ഫെർട്ടിഗേഷൻ (fertigation) സാങ്കേതികവിദ്യകൾക്കും ഓൺസൈറ്റ് സാങ്കേതികവിദ്യകൾക്കും ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യാനാകും. റീട്ടെയിൽ മേഖലയിലേക്ക് ഉൽപന്നങ്ങളെ എത്തിക്കുന്ന റെഡി ടു കൺസ്യൂമർ പ്ലാറ്റ്‌ഫോം (R2C) സൃഷ്ടിക്കുന്ന പ്രോസസ്സിംഗ് മേഖലയ്ക്ക് ഡാറ്റയിലും ഹാർഡ്‌വെയറിലും ധാരാളം അവസരങ്ങൾ ലഭിക്കും. നടീൽ വസ്തുക്കളുടെ ജീനോമിക് അധിഷ്‌ഠിത തിരഞ്ഞെടുപ്പിലും കാർഷിക മേഖലയിലെ സാമ്പത്തിക ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് വിള നഷ്‌ടം പരിഹരിക്കാനുളള ഇൻഷുറൻസ് പോലുള്ള ഫിൻടെക് ഉൽപ്പന്നങ്ങൾ, എന്നിവയിലും സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങളുണ്ട്. എന്നാൽ IT, Fintech എന്നിവയെ…
മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ രാജ്യത്തെ ആഭ്യന്തര സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട് മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പ്ലാനിനായി രാജ്യത്തെ ആഭ്യന്തര സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. Xiaomi, Oppo, Vivo, Transsion എന്നിവയുൾപ്പെടെയുളള മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ Xiaomi, Oppo, Vivo, Transsion എന്നിവയുൾപ്പെടെയുളള മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ Bhagwati (Micromax), Lava International, UTL Neolync, Optimus Electronics, Dixon Technologies തുടങ്ങിയ PLI-അംഗീകൃത കമ്പനികളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്‌കീം അംഗീകൃത പദവി പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് ചൈനീസ് നിർമ്മാതാക്കളുടെ ചർച്ചയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളും ഇന്ത്യൻ പ്രാദേശിക ബ്രാൻഡുകളും തമ്മിലുള്ള ചർച്ചകൾ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നതിനെ ചുറ്റിപ്പറ്റിയാണെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നു. മൈക്രോമാക്‌സിന്റെ ഒരു…
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ ലോകമെമ്പാടും ഉയർന്നുവരുന്നു. വികസ്വര രാജ്യങ്ങളിൽപ്പോലും ഗവൺമെന്റുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമായി കൂടുതൽ സാമ്പത്തിക പിന്തുണയും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്നുണ്ട്. 2021-22ലെ സാമ്പത്തിക സർവേ പ്രകാരം, യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുള്ളത് ഇന്ത്യയ്ക്കാണ്. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 2020 മുതൽ കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് അവാർഡുകളും ഏർപ്പെടുത്തുന്നുണ്ട്. 2020ലേയും, 2021ലേയും 367 സ്റ്റാർട്ടപ്പുകളെ മികച്ചവയായി തെരഞ്ഞെടുത്തിരുന്നു. ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകളുടെ മൂന്നാം പതിപ്പിൽ സ്റ്റാർട്ടപ്പിന്റെ സാമൂഹിക പ്രാധാന്യവും കൂടി കണക്കിലെടുത്തു. രാജ്യത്തുടനീളമുള്ള 31 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി സ്റ്റാർട്ടപ്പുകൾ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ എന്നിവയിൽ നിന്ന് 2,667 അപേക്ഷകൾ ലഭിച്ചു. ഈ ആപ്ലിക്കേഷനുകൾ 50-ലധികം ജൂറി അംഗങ്ങൾ പരിശോധിച്ച് വിലയിരുത്തി. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ (വിസികൾ), സ്റ്റാർട്ടപ്പ് സിഇഒമാർ, വ്യവസായ പ്രമുഖർ,…
മികച്ച സ്റ്റാർട്ടപ്പുകൾക്കായുള്ള 2022ലെ നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് നേടി റോബോട്ടിക്സ് അധിഷ്ഠിത സ്റ്റാർട്ടപ്പ് ഐറോവ് ടെക്നോളജീസ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാർട്ടപ്പ്, റോബോട്ടിക്സ് വിഭാഗത്തിലാണ് 5 ലക്ഷം രൂപയുടെ അവാർഡ് സ്വന്തമാക്കിയത്. ദേശീയ സ്റ്റാർട്ടപ്പ് ദിനാഘോഷങ്ങളുടെ ഭാഗമായി, കേന്ദ്രമന്ത്രിമാരായ സോം പ്രകാശ്, പീയൂഷ് ഗോയൽ എന്നിവർ ചേർന്ന് അവാർഡ് കൈമാറി. 2016ൽ സ്ഥാപിതമായ ഐറോവ് ആണ് രാജ്യത്തെ ആദ്യത്തെ കൊമേഴ്സ്യൽ അണ്ടർവാട്ടർ ഡ്രോൺ വികസിപ്പിച്ചത്. പ്രതിരോധം, ഗവേഷണം, ദുരന്തനിവാരണം എന്നിവയ്ക്കായെല്ലാം തദ്ദേശീയമായി വികസിപ്പിച്ച അണ്ടർവാട്ടർ ഡ്രോണുകൾ ഐറോവ് നിർമ്മിച്ചു നൽകുന്നുണ്ട്. ഇതിന് പുറമേ അണക്കെട്ടുകൾ, പാലങ്ങൾ, തുറമുഖങ്ങൾ, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലേക്കും അണ്ടർവാട്ടർ റോബോട്ടുകളും, പരിശോധന സേവനങ്ങളും ഐറോവ് വാഗ്ദാനം ചെയ്യുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 2020 മുതലാണ് കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് അവാർഡുകൾ ഏർപ്പെടുത്തുന്നത്. ഐറോവ് ടെക്നോളജീസ് ഐഐടി ബിരുദധാരികളായ ജോൺസ് ടി മത്തായിയും കണ്ണപ്പ പളനിയപ്പനും ചേർന്നാണ് ഐറോവ് സ്ഥാപിച്ചത്. കൊച്ചി…
ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറിലെ റോബോട്ട് ശേഖരത്തിലേക്ക് പുതിയ അതിഥി കൂടിയെത്തി. നാലു കാലുകളോടു കൂടിയ ഈ റോബോട്ടുകളെ നിലവിൽ റോബോഡോഗുകളെന്ന് വിളിക്കുന്നു. അമേക്ക, ബോബ് ദി റോബോട്ട് ബാരിസ്റ്റ, മ്യൂസിയത്തിലെ പറക്കുന്ന റോബോട്ടുകൾ എന്നിവയുൾപ്പെടുന്ന സംഘത്തിലേക്കാണ് റോബോഡോഗ് എത്തുന്നത്. യുഎസ് ടെക് സ്ഥാപനമായ ബോസ്റ്റൺ ഡൈനാമിക്‌സ് ആണ് റോബോട്ടിനെ രൂപകൽപ്പന ചെയ്തത്. 3D വിഷൻ, 17 ജോയിന്റുകളോടു കൂടിയ ചലനശേഷി എന്നിവയാണ് റോബോഡോഗിന്റെ പ്രധാന പ്രത്യേകതകൾ. മെഷീൻ ലേണിംഗ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോബോഡോഗ്, മ്യൂസിയം ലോബിയിൽ സന്ദർശകരെ സ്വാഗതം ചെയ്യും. റോബോഡോഗിന് പേര് നൽകാൻ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ പൊതുജനങ്ങൾക്ക് അവസരം നൽകുന്നുണ്ട്. വ്യക്തികൾക്ക് മ്യൂസിയത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പേരുകൾ നിർദ്ദേശിക്കാം. ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെയും റോബോട്ടുകളുടെയും ഒരു ശേഖരമാണ് ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലുള്ളത്. അതിൽ അമേക്ക, എഐ-പവർ…
സ്റ്റാർട്ടപ്പ് മെന്റർഷിപ്പിനായുള്ള മാർഗ് പോർട്ടൽ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. പോർട്ടലിന്റെ മാച്ച് മേക്കിംഗ് ഘട്ടം സ്റ്റാർട്ടപ്പുകളെ ഉപദേശകരുമായി ബന്ധിപ്പിക്കാനും, അവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനും അനുവദിക്കും. സാമ്പത്തിക നേട്ടങ്ങളിലും സമൂഹത്തിൽ സ്വാധീനമുള്ള, അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ച മികച്ച സ്റ്റാർട്ടപ്പുകൾക്കും മന്ത്രി അവാർഡ് നൽകും. വിജയികൾക്ക് അഞ്ച് ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. മികച്ച ഇൻകുബേറ്ററിനും ഓരോ ആക്‌സിലറേറ്ററിനും 15 ലക്ഷം രൂപ വീതം നൽകും. എന്താണ് മാർഗ് ? സ്റ്റാർട്ടപ്പുകൾക്കായി മെന്റർഷിപ്പ്, സഹായം, പിന്തുണ എന്നിവയുറപ്പാക്കുന്ന ഒരു ഏകജാലക പ്ലാറ്റ്ഫോമാണ് MAARG. വളർച്ച, സ്ട്രാറ്റജി എന്നിവയിൽ വ്യക്തിഗത മാർഗനിർദേശം ലഭിക്കുന്നതിന്, സ്റ്റാർട്ടപ്പുകൾക്ക് അക്കാദമിക് വിദഗ്ധർ, വ്യവസായ വിദഗ്ധർ, വിജയം നേടിയ സംരംഭകർ, പരിചയസമ്പന്നരായ നിക്ഷേപകർ തുടങ്ങിയവരുമായി ഫലപ്രദമായി ബന്ധപ്പെടാനാകും. മെന്റർഷിപ്പ് പ്രോഗ്രാമുകൾ, വീഡിയോ, ഓഡിയോ കോൾ ഓപ്ഷനുകൾ മുതലായവ പോർട്ടലിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. MAARG പോർട്ടൽ എന്തിന്? MAARG പോർട്ടലിന്റെ ലക്ഷ്യങ്ങൾ ഇവയാണ് -…
ടെലികോം ഓപ്പറേറ്റർമാർക്ക് 5G കോർ നെറ്റ്‌വർക്ക് നവീകരണം നൽകുന്നതിനായി കൈകോർക്കാൻ മൈക്രോസോഫ്റ്റും, ടെക് മഹീന്ദ്രയും. പങ്കാളിത്തത്തിലൂടെ, ടെലികോം ഓപ്പറേറ്റർമാർക്ക് 5G കോർ ഉപയോഗങ്ങൾ നൽകാനും ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എഡ്ജ് കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IOT) എന്നിവയിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും. സംയുക്തപ്രവർത്തനം ടെലികോം ഓപ്പറേറ്റർമാരെ അവരുടെ നെറ്റ്‌വർക്കുകളുടെ മുഴുവൻ സാധ്യതകളും തിരിച്ചറിയാനും, ഉപഭോക്താക്കൾക്ക് നൂതനവും വേഗത്തിലുള്ളതുമായ സേവനങ്ങൾ നൽകാനും അവരുടെ ESG പ്രതിബദ്ധതകൾ നിറവേറ്റാനും സഹായിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സി പി ഗുർനാനി വ്യക്തമാക്കി. ഇതു കൂടാതെ, ക്ലൗഡ് സാങ്കേതികവിദ്യകളുടെ ശക്തി പ്രയോജനപ്പെടുത്തി ഹരിതവും സുരക്ഷിതവുമായ നെറ്റ്‌വർക്കുകൾ നിർമ്മിക്കുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന് തുടങ്ങിയവയ്ക്കെല്ലാം ടെക് മഹീന്ദ്രയുടേയും, മൈക്രോസോഫ്റ്റിന്റേയും സംയുക്തപ്രവർത്തനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പങ്കാളിത്തം ഗുണകരമാകുന്നതെങ്ങനെ? ടെലികോം വ്യവസായത്തിലെ ടെക് മഹീന്ദ്രയുടെ വൈദഗ്ധ്യവും മൈക്രോസോഫ്റ്റ് ക്ലൗഡിന്റെ സാധ്യതകളും സമന്വയിപ്പിക്കുന്നതാണ് ഈ പങ്കാളിത്തം. ടെലികോം…
എയർ ബ്രഷും ഓട്ടോമോട്ടീവ് പെയിന്റും ഉപയോഗിച്ച് ചിത്രങ്ങളിലൂടെ ഹെൽമറ്റിനെ ഒരു കലാരൂപമായി മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി നിഹാസ് സലാഹുദീൻ. ജീവിതത്തിൽ നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണ്. നിങ്ങളുടെ അഭിലാഷങ്ങൾ പിന്തുടരുന്നതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സംതൃപ്തിയുമായി മൾട്ടിനാഷണൽ ജോലിയോ ശമ്പളത്തിന്റെ വലുപ്പമോ താരതമ്യം ചെയ്യാൻ കഴിയില്ല. അങ്ങനെ ഇച്ഛാശക്തിയും അർപ്പണബോധവും കൊണ്ട് തന്റെ ഹോബിയെ ലാഭകരമായ ജോലിയാക്കി മാറ്റിയ നിഹാസ് സലാഹുദീനെ പരിചയപ്പെടാം. അർത്ഥമുളള വരകൾ ഹെൽമെറ്റിൽ പടം വരയ്ക്കുക, കേൾക്കുന്നവർ നെറ്റി ചുളിക്കും. പക്ഷേ നിഹാസിന്റെ വഴിയും വരയും അതാണ്. എയർ ബ്രഷും ഓട്ടോമോട്ടീവ് പെയിന്റും ഉപയോഗിച്ച് ചിത്രങ്ങളിലൂടെ ഹെൽമറ്റിനെ ഒരു കലാരൂപമായി മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി നിഹാസ് സലാഹുദീൻ. തിളങ്ങുന്ന നക്ഷത്രങ്ങളും രാത്രിയിലെ ആകാശവുമെല്ലാം പരസ്പരബന്ധമില്ലാത്ത ദൃശ്യങ്ങൾക്കൊപ്പം ഹെൽമറ്റിൽ വരച്ചാൽ എങ്ങനെയിരിക്കും? എന്നാൽ ഈ വരകൾക്കോരോന്നിനും ഓരോ അർത്ഥമുണ്ടെന്നാണ് നിഹാസിന്റ പക്ഷേ കസ്റ്റമൈസ്ഡ് മോട്ടോർ സൈക്കിളുകൾ, സൂപ്പർബൈക്കുകൾ, ഹെൽമെറ്റുകൾ, പ്രത്യേകിച്ച് റേസ് കാർ ഡ്രൈവർമാരും…
DIPP യുണീക്ക് ID കിട്ടിയ സ്റ്റാർട്ടപ്പുകൾക്ക് ഇൻകംടാക്സ് ഇളവിന് അപേക്ഷിക്കാമെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ പ്രതിനിധി ഖുഷ്ബു വർമ്മ. DIPP യുണീക്ക് ID കിട്ടിയ സ്റ്റാർട്ടപ്പുകൾക്ക് ഇൻകംടാക്സ് ഇളവിന് അപേക്ഷിക്കാമെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ പ്രതിനിധി ഖുഷ്ബു വർമ്മ. കമ്പനി തുടങ്ങി 10 വർഷത്തിനകം സ്റ്റാർട്ടപ്പുകൾ ഈ ഇളവിന് അർഹരാണ്. തുടർച്ചയായി മൂന്ന് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് ഇൻകംടാക്സ് ഒഴിവായി കിട്ടുമെന്നും ഖുഷ്ബു വർമ ചാനൽ ഐആം ഡോട്ട്കോമിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുളള യുണീക്ക് ഐഡിയുളള സ്റ്റാർട്ടപ്പുകൾ സെക്ഷൻ 56 പ്രകാരമുളള ഏയ്ഞ്ചൽ ടാക്സും നൽകേണ്ടതില്ല. ഐഡിയേഷൻ സ്റ്റേജിലുളള സ്റ്റാർട്ടപ്പിന് ഇൻകംടാക്സ് ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. ഇൻകോർപറേറ്റ് ചെയ്ത് രണ്ട് വർഷത്തിന് ശേഷം മാത്രമാണ് സ്റ്റാർട്ടപ്പുകൾക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാനാവുന്നത്. കുറഞ്ഞത് മൂന്ന് വർഷത്തെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുണ്ടെങ്കിൽ മാത്രമേ നികുതി ഇളവിന് അപേക്ഷിക്കാനാകുയെന്നും ഖുഷ്ബു വർമ പറഞ്ഞു. Startups with a DIPP Unique ID can petition for income…