Author: News Desk

സ്റ്റാർട്ടപ്പുകൾ നേരിടുന്ന ഫണ്ടിംഗ് വെല്ലുവിളി ലോകമാകമാനം ഉണ്ട്. ഫണ്ടിംഗിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. എന്നാൽ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഫണ്ടിംഗിനെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ബാധിക്കുന്നില്ലെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ പ്രതിനിധി ആസ്ത ഗ്രോവർ ചാനൽ ഐആം ഡോട്ട്കോമിനോട് പ്രതികരിച്ചു. സീഡ് ഫണ്ട് സ്ക്കീമിൽ ഇൻകുബേറ്ററുകൾക്കും ഇപ്പോൾ സഹായം നൽകുന്നുണ്ട്. ക്രെഡിറ്റ് ഗ്യാരന്റ് സ്ക്കീമുകളും സ്റ്റാർട്ടപ്പുകൾക്ക് വലിയ തോതിൽ സഹായകരമാകുന്നു. സീഡ്ഫണ്ട് സ്കീം എത്രമാത്രം ഫലപ്രദമാകുന്നു എന്നറിയാൻ തേർട്ട് പാർട്ടി ഇവാല്യുവേഷൻ നടത്തുന്നുണ്ട്. സീഡ് ഫണ്ട് സ്കീം കുറച്ചുകൂടി മികച്ചതാക്കാൻ ഈ പരിശോധന സ്റ്റാർട്ടപ് ഇന്ത്യയെ സഹായിക്കും. സ്ത്രീ സംരംഭകർക്ക് മാത്രമായി 1000 കോടി രൂപയുടെ ഫണ്ടാണ് സ്റ്റാർട്ടപ് ഇന്ത്യ നൽകുന്നത്. സ്റ്റാർട്ടപ്പുകൾക്കായി ഡെഡിക്കേറ്റഡ് മെന്റർഷിപ് പ്ലാറ്റ്ഫോം രൂപീകരിക്കും. ദേശീയ പ്രാധാന്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ ശ്രദ്ധയും പരിഗണനയും നൽകാനും പദ്ധതിയുണ്ട്. ഡീപ് ടെക്, ക്ലൈമറ്റ് ടെക്, സസ്റ്റൈനബിലിറ്റി തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് സാധ്യതയുണ്ട്. മികച്ച നിക്ഷേപ അവസരങ്ങൾ തുറക്കാനുളള പുതിയ പ്രോഗ്രാമുകളും സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങും.…

Read More

ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ യുഎഇക്ക് മികച്ച സ്ഥാനം. ഹെൻലി പാസ്‌പോർട്ട് സൂചികയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന നിലയിൽ യുഎഇ 15-ാം റാങ്ക് നിലനിർത്തി. മുൻകൂർ വിസയില്ലാതെ പാസ്‌പോർട്ട് ഉടമകൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്‌പോർട്ട് സൂചിക ആഗോള പാസ്‌പോർട്ടുകളെ റാങ്ക് ചെയ്യുന്നത്. യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് മുൻകൂർ വിസയില്ലാതെ 178- രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും. കഴിഞ്ഞ വർഷം, എമിറേറ്റ്സ് പാൻഡമികിനെയും അതിജീവിച്ച് ജിസിസി മേഖലയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും ശക്തമായ പാസ്‌പോർട്ടായി മാറി. “കഴിഞ്ഞ രണ്ട് വർഷത്തെ പ്രക്ഷുബ്ധതയിലുടനീളം, ഒരു കാര്യം സ്ഥിരമായി തുടരുന്നു: യുഎഇ പാസ്‌പോർട്ടിന്റെ വർദ്ധിച്ചുവരുന്ന ശക്തി, ഇപ്പോൾ റാങ്കിംഗിൽ 15-ാം സ്ഥാനത്താണ്,” ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഗോള പകർച്ചവ്യാധികൾക്കിടയിലും പുതിയ ബിസിനസ്സിനും നിക്ഷേപകർക്കുമായി സർക്കാർ ആരംഭിച്ച നിരവധി സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും കഴിഞ്ഞ ദശകത്തിൽ രാജ്യം വൻതോതിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം…

Read More

രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോ ആയ ഓട്ടോ എക്സ്പോയിൽ തിളങ്ങി പ്രമുഖ കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങൾ. മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ കൺസെപ്റ്റ് ഇവിഎക്‌സ് എസ്‌യുവി എക്സ്പോയിൽ അവതരിപ്പിച്ചു. ഓട്ടോ എക്സ്പോയിലും താരം ഇവികൾ 2025 മുതൽ വാഹനം വിപണിയിലെത്തുമെന്ന് മാരുതി സുസൂക്കി അറിയിച്ചു. ഗ്രാൻഡ് വിറ്റാരയുടെയും, ബ്രെസ്സയുടെയും സാറ്റിൻ ബ്ലാക്ക് പതിപ്പുകളും മാരുതി പ്രദർശിപ്പിച്ചു. 14.73 ലക്ഷം പ്രാരംഭ വിലയോടെ ഐ സ്മാർട്ട് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് ഹെക്ടർ എംജി മോട്ടോർ അവതരിപ്പിച്ചു. 44.95 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഹ്യുണ്ടായിയുടെ മെയ്ഡ്-ഇൻ-ഇന്ത്യ അയോണിക് 5 ഷാരൂഖ് ഖാൻ പുറത്തിറക്കി. ഇലക്ട്രിക് എസ്യുവിയായ EV9 കൺസെപ്‌റ്റ്, മൾട്ടി പർപ്പസ് വെഹിക്കിൾ ആയ KA4 എന്നിവയാണ് കിയയുടെ ലോഞ്ചുകൾ. ഇതിൽ KA4 2020ൽ തന്നെ ആഗോള വിപണിയിൽ സാന്നിധ്യമറിയിച്ചിരുന്നു, EV9 കൺസെപ്‌റ്റ് 2024ഓടെ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഇൻട്രാ ബൈ-ഫ്യുവൽ, യോധ സിഎൻജി എന്നിവ അടക്കം 14…

Read More

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് (ആർകെഐ) കീഴിൽ നടപ്പാക്കുന്ന നിരവധി പദ്ധതികൾക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി. 191 കോടിയുടെ പദ്ധതികൾക്കാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും മലബാർ കാൻസർ സെന്ററിലും 60 കോടി രൂപ ചെലവിൽ റോബോട്ടിക് സർജറി സൗകര്യങ്ങൾ സ്ഥാപിക്കും. രണ്ട് കേന്ദ്രങ്ങളിലും 18.87 കോടി രൂപ ചെലവിൽ ഡിജിറ്റൽ പാത്തോളജിയിലെ മികവിന്റെ കേന്ദ്രങ്ങൾ (Centres of excellence) സ്ഥാപിക്കും. എറണാകുളത്ത് എളംകുളത്ത് പുതുതായി നിർമ്മിച്ച 5 MLD മാലിന്യ സംസ്‌കരണ പ്ലാന്റിന് വേണ്ടി 63.91 കോടി രൂപ ചെലവിൽ ഭൂഗർഭ മലിനജല ശൃംഖലയും അനുബന്ധ ഘടകങ്ങളും നിർമ്മിക്കും. ആരോഗ്യവകുപ്പ് സമർപ്പിച്ച റെസിലന്റ് കേരള പ്രോഗ്രാമിന് കീഴിലുള്ള പ്രവൃത്തികൾക്കായുള്ള വിശദമായ പ്രവർത്തന പദ്ധതിക്കും മന്ത്രിസഭ യോഗം അംഗീകാരം നൽകി. പ്രവൃത്തികൾക്ക് 49.02 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 2018 ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമാണമെന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് കേരള സർക്കാർ…

Read More

 വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് സ്ഥാപനം ഫ്ലിപ്കാർട്ടിന്റെ മാർക്കറ്റ് പ്ലേസ് വിഭാഗമായ ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റിന് സിംഗപ്പൂർ ആസ്ഥാനമായുള്ള മാതൃ സ്ഥാപനത്തിൽ നിന്ന് ഏകദേശം 90 മില്യൺ ഡോളർ (772 കോടി രൂപ) നിക്ഷേപം ലഭിച്ചതായി റിപ്പോർട്ട്. വളരട്ടെ ഫ്ലിപ്കാർട്ട് മാർക്കറ്റ് പ്ലേസും റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, 2022 ഡിസംബർ 29 ന് കമ്പനിയിലേക്ക് പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടിന് ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റ് ബോർഡ് അംഗീകാരം നൽകിയിരുന്നു. ഫ്ലിപ്കാർട്ട് മാർക്കറ്റ്പ്ലേസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്ലിപ്കാർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ  സിംഗപ്പൂർ ആസ്ഥാനമായുള്ള രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ് പുതിയ നിക്ഷേപമെന്നാണ് പുറത്തു വരുന്ന വിവരം. ലോജിസ്റ്റിക്‌സ് ഉൾപ്പെടെ വിവിധ ബിസിനസുകൾക്കായി ഫ്ലിപ്പ്കാർട്ടിന് ഇന്ത്യയിൽ നിരവധി യൂണിറ്റുകളുണ്ട്. ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റിന്റെ പ്രധാന വരുമാന സ്രോതസ്സ് വിൽപ്പനക്കാരിൽ നിന്നുള്ള കമ്മീഷനുകളാണ്. വ്യാപാരികൾക്ക് പരസ്യവും മറ്റ് വിൽപ്പന സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണിത്. ആമസോണിന് അടിതെറ്റുമ്പോൾ      2022 സാമ്പത്തിക വർഷത്തിൽ ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രവർത്തന വരുമാനത്തിൽ 33%…

Read More

മണപ്പുറം ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ.സുമിത നന്ദനെ നിയമിച്ചു. മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വിപി നന്ദകുമാറിന്റെ മകളാണ് ഡോ.സുമിത. കമ്പനിയിൽ എംഡിയുടെയും സിഇഒയുടെയും എക്‌സിക്യൂട്ടീവ് അസിസ്റ്റന്റും കോർപ്പറേറ്റ് കോർഡിനേഷന്റെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റായും സുമിത പ്രവർത്തിച്ചിട്ടുണ്ട്.2018 സെപ്തംബർ 1 വരെ CEO-OGL എന്ന നിലയിൽ ഓൺലൈൻ സ്വർണ്ണ വായ്പയുടെ ചുമതലയും അവർ വഹിക്കുകയും കമ്പനിയുടെ ഡിജിറ്റലൈസേഷൻ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. “ഡോ. സുമിത നന്ദൻ 2023 ജനുവരി 1 മുതൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ ചേർന്നതായി നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ബിസിനസ്സ് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് അവരുടെ പ്രചോദനാത്മകമായ നേതൃത്വവും സംഭാവനയും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ പറഞ്ഞു.ചെന്നൈയിലെ ശ്രീരാമചന്ദ്ര സർവകലാശാലയിൽ നിന്ന് ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സുമിത ഒരു മെഡിക്കൽ പ്രൊഫഷണലാണ്.Manappuram Finance Names Dr Sumitha Nandan…

Read More

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) പുറത്തിറക്കിയ ഇ – കാര്‍ട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രീന്‍ സ്ട്രീം ഇ – കാര്‍ട്ടിന് 2,765 എം.എം നീളവും 980 എം.എം വീതിയുമുണ്ട്. 2,200 എം.എം വീല്‍ ബേസും 145 എം.എം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. 300 കിലോഗ്രാം വരെ സാധനങ്ങൾ കൊണ്ടുപോകാൻ ശേഷിയുള്ള വാഹനങ്ങൾക്ക് ഒറ്റ ചാർജിൽ 90 കിലോമീറ്റർ സഞ്ചരിക്കാനാകും. ഇടുങ്ങിയ നഗര വീഥികളിൽ ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ വീതി കുറഞ്ഞ ശരീരത്തോടെയാണ് വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇ – കാര്‍ട്ടുകളാണ് നിലവില്‍ പുറത്തിറക്കിയിരിക്കുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാഹനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ നേരത്തെ ഓർഡർ നൽകിയ വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് വാഹനങ്ങളുടെ താക്കോൽ മന്ത്രി കൈമാറി. നെടുമങ്ങാട് ബ്ലോക്ക്…

Read More

ലംബോര്‍ഗിനിക്ക് ആമുഖങ്ങളോ വിശേഷണങ്ങളോ അധികം ആവശ്യമില്ല. ആ പേരിൽ തന്നെ നിറയുന്ന രാജകീയ പ്രൗഢിയാണ് ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡിനെ വേറിട്ട് നിർത്തുന്നത്. എന്നാൽ ഇപ്പോൾ ഈ ലംബോർഗിനി എന്ന ബ്രാൻഡും ലംബോർഗിനി കുടുംബവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. കാരണം 1998-ൽ ഫോക്‌സ്‌വാഗൺ ലംബോർഗിനി വാങ്ങിയിരുന്നു. ഫൗണ്ടർ എന്ന സ്ഥാനത്ത് മാത്രമാണ് Ferruccio Lamborghini എന്ന പേരുളളത്. ഉടമയുടെ സ്ഥാനത്ത് Volkswagen Group ആണെന്ന് കാണാം. ഫോക്‌സ്‌വാഗന്റെ ഔഡി ബിസിനസ് യൂണിറ്റാണ് ലംബോർഗിനിയുടെ ചുമതലകൾ നിർവഹിക്കുന്നത്. ഓട്ടോമൊബൈൽ ഡിസൈനർ, മെക്കാനിക്ക്, എഞ്ചിനീയർ, വൈൻ നിർമ്മാതാവ്, വ്യവസായി എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന Ferruccio Lamborghini ആണ് 1963 ൽ ലംബോർഗിനി ഓട്ടോമൊബൈൽ കമ്പനി സ്ഥാപിച്ചത്. അതിനുശേഷം ലംബോർഗിനി ലോകത്തിലെ ഏറ്റവും പ്രശസ്തവും അറിയപ്പെടുന്നതുമായ ആഡംബര കാർ ബ്രാൻഡുകളിലൊന്നായി മാറിയത് ചരിത്രം. ലംബോർഗിനി കമ്പനിയുടെ ഉടമസ്ഥതയിൽ നിന്നായിരുന്നു ലംബോർഗിനി കുടുംബത്തിന്റെ ആസ്തി കൂടുതലും വന്നത്. എന്നിരുന്നാലും, മുന്തിരിത്തോട്ടങ്ങൾ, റിയൽ എസ്റ്റേറ്റ്, കൃഷി എന്നിവയുൾപ്പെടെയുള്ള മറ്റ് ബിസിനസ്സുകളിലും അവർക്ക് വലിയ അടിത്തറയുണ്ടായിരുന്നു.…

Read More

ഫ്രഞ്ച് ടീമിന്റെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി സൗദി ടീമുകളായ അൽ നസർ, അൽ ഹിലാൽ താരങ്ങൾ അടങ്ങുന്ന ഓൾ-സ്റ്റാർ ടീമിനെ സൗഹൃദ മത്സരത്തിൽ പിഎസ്ജി നേരിടും. സ്റ്റേഡിയത്തിലേക്ക് വിഐപി പ്രവേശനവും കളിക്കാരെ കാണാനുള്ള അവസരവും നൽകുന്ന പ്രത്യേക മത്സര ടിക്കറ്റിനായി ചാരിറ്റി ബിഡ് ആരംഭിച്ചു. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് കളിയില്‍ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2022 ഏപ്രിലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനോട്  തോറ്റ് മടങ്ങവെ സെല്‍ഫിയെടുക്കാനായി ഫോണ്‍ നീട്ടിയ ആരാധകന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാള്‍ഡോക്ക് വിലക്കും 60000 പൗണ്ട് പിഴയും ചുമത്തിയത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോയുടെ രോഷപ്രകടനം.  സസ്‌പെൻഷൻ കാലയളവ് ആരംഭിക്കുന്നതിന് മുമ്പ് പോർച്ചുഗൽ താരം മാഞ്ചസ്ററർ യുണൈറ്റഡ് വിട്ടു. പ്രീമിയര്‍ ലീഗ് വിട്ട് മറ്റെവിടേക്ക് മാറിയാലും വിലക്ക് ബാധകമാണെന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.…

Read More

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന് തുടക്കമായി. ഇന്നവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സ്റ്റാർട്ടപ്പ് ഇന്നവേഷൻ വീക്ക്. സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ്- സ്കീമുകളും ആനുകൂല്യങ്ങളും,പ്രൊഡക്ട് മൂല്യനിർണ്ണയത്തെ സംബന്ധിച്ചുളള കപ്പാസിറ്റി ബിൽഡിംഗ് സെഷൻ, മാർക്കറ്റ് എൻട്രി, ബ്രാൻഡ് ബിൽഡിംഗ്, ഫണ്ട് റൈസിംഗ് എന്നിങ്ങനെ സംരംഭകർക്ക് ഉപയോഗപ്രദമായ പല സെഷനുകളും ഉൾപ്പെടുത്തി. ആദായനികുതി പരിഷ്‌കാരങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിൽ സ്റ്റാർട്ടപ്പ് ഇന്ത്യയിൽ നിന്നുള്ള ഖുശ്ബു വർമ സംസാരിച്ചു. ഒരാഴ്ച നീളുന്ന ഇന്നവേഷൻ വീക്കിൽ വനിതാ സംരംഭകർക്കായി പ്രത്യേക ശിൽപശാലകൾ, ഇൻകുബേറ്റർ പരിശീലനം, , മെന്റർഷിപ്പ് വർക്ക്ഷോപ്പുകൾ, സ്റ്റേക്ക്‌ഹോൾഡർ റൗണ്ട് ടേബിളുകൾ, കോൺഫറൻസുകൾ, കപ്പാസിറ്റി ബിൽഡിംഗ് വർക്ക്‌ഷോപ്പുകൾ, സ്റ്റാർട്ടപ്പ് പിച്ചിംഗ് സെഷനുകൾ എന്നിവയും ഉണ്ടാകും. ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് 2022 വിജയികളെ ദേശീയ സ്റ്റാർട്ടപ്പ് ദിനമായ ജനുവരി 16-ന് പ്രഖ്യാപിക്കും. To encourage…

Read More