Author: News Desk
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന് തുടക്കമായി. ഇന്നവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സ്റ്റാർട്ടപ്പ് ഇന്നവേഷൻ വീക്ക്. സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ്- സ്കീമുകളും ആനുകൂല്യങ്ങളും,പ്രൊഡക്ട് മൂല്യനിർണ്ണയത്തെ സംബന്ധിച്ചുളള കപ്പാസിറ്റി ബിൽഡിംഗ് സെഷൻ, മാർക്കറ്റ് എൻട്രി, ബ്രാൻഡ് ബിൽഡിംഗ്, ഫണ്ട് റൈസിംഗ് എന്നിങ്ങനെ സംരംഭകർക്ക് ഉപയോഗപ്രദമായ പല സെഷനുകളും ഉൾപ്പെടുത്തി. ആദായനികുതി പരിഷ്‌കാരങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിൽ സ്റ്റാർട്ടപ്പ് ഇന്ത്യയിൽ നിന്നുള്ള ഖുശ്ബു വർമ സംസാരിച്ചു. ഒരാഴ്ച നീളുന്ന ഇന്നവേഷൻ വീക്കിൽ വനിതാ സംരംഭകർക്കായി പ്രത്യേക ശിൽപശാലകൾ, ഇൻകുബേറ്റർ പരിശീലനം, , മെന്റർഷിപ്പ് വർക്ക്ഷോപ്പുകൾ, സ്റ്റേക്ക്‌ഹോൾഡർ റൗണ്ട് ടേബിളുകൾ, കോൺഫറൻസുകൾ, കപ്പാസിറ്റി ബിൽഡിംഗ് വർക്ക്‌ഷോപ്പുകൾ, സ്റ്റാർട്ടപ്പ് പിച്ചിംഗ് സെഷനുകൾ എന്നിവയും ഉണ്ടാകും. ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് 2022 വിജയികളെ ദേശീയ സ്റ്റാർട്ടപ്പ് ദിനമായ ജനുവരി 16-ന് പ്രഖ്യാപിക്കും. To encourage…
ഓട്ടോ എക്‌സ്‌പോയുടെ വരാനിരിക്കുന്ന 2023 എഡിഷനിൽ ലോകത്തിലെ ആദ്യത്തെ ഓട്ടോ ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ ലൈഗർ മൊബിലിറ്റി. ഇതാ ലൈഗറിന്റെ വെറൈറ്റി ഇ-സ്ക്കൂട്ടർ വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് ഏതെങ്കിലും ഒരു വശത്തുനിന്നോ, സെന്റർ സ്റ്റാൻഡിൽ നിന്നോ ഉള്ള സഹായമില്ലാതെ സ്വയം ബാലൻസ് ചെയ്യാൻ കഴിയുമെന്നാണ് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ ലൈഗർ അവകാശപ്പെടുന്നത്. സ്കൂട്ടറിന്റെ പേര് ഓട്ടോ എക്സ്പോയിൽ പ്രഖ്യാപിക്കും. മുകൾവശത്ത് സ്ലീക്ക് ഹോറിസോണ്ടൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും, മുന്നിൽ ഡെൽറ്റ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും സജ്ജീകരിച്ചിരിക്കുന്നു. സ്കൂട്ടറിന്റെ ഫ്രണ്ട് കൗളിൽ, വൃത്താകൃതിയിലുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നു. വീതിയേറിയതും സൗകര്യപ്രദവുമായ സീറ്റിംഗ്, എൽഇഡി ടെയിൽലൈറ്റ്, ടെലിസ്കോപ്പിക് സസ്പെൻഷൻ തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്.വിവിധ നിറങ്ങളിൽ വരുമെങ്കിലും പ്രധാന നിറം മാറ്റ് റെഡ് ആയിരിക്കുമെന്നാണ് സൂചന. ഇന്ത്യയിൽ വികസിപ്പിച്ച ടെക്‌നോളജി വാഹന വിപണി നിയന്ത്രിക്കുന്നതിൽ വാഹനങ്ങളുടെ പെർഫോമൻസ് പോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ് അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ടെക്നോളജിയും. ഡ്രൈവറില്ലാതെ ഓട്ടോമാറ്റിക്കായി സഞ്ചരിക്കുന്ന കാറുകളടക്കമുള്ളവ…
എൺപതാമത് ഗോൾഡൻ ഗ്ലോബ് വേദിയിൽ തിളങ്ങി രാജമൗലിയുടെ തെലുങ്ക് ചിത്രം ആർആർആർ. ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം ആർആർആറിലെ ‘നാട്ടു നാട്ടു’ സ്വന്തമാക്കി. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പാട്ടിന് പുരസ്കാരം ലഭിച്ചത്. ആർആർആറിന് ഗോൾഡൻ ഗ്ലോബ് നേട്ടം നടി ജന്ന ഒട്ടേഗ പുരസ്കാരം പ്രഖ്യാപിച്ചു. പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നത്. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന ഗാനമായിരുന്നു അവസാനമായി ഗോൾഡൻ ഗ്ലോബ് നേടിയത്. എം.എം കീരവാണി സംഗീതം നൽകിയ നാട്ടു നാട്ടു, കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവർ ചേർന്നാണ് ആലപിച്ചത്. ചടുലമായ നൃത്ത രംഗങ്ങൾ നിറഞ്ഞ ഗാനം, പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച സ്വീകാര്യത നേടിയിരുന്നു. ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളിലേക്കും നാട്ടു നാട്ടു നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, ഭാര്യ ഉപാസന കാമിനേനി എന്നിവർ പുരസ്കാരദാന ചടങ്ങിൽ…
SPRINT ഇനിഷ്യേറ്റീവിന് കീഴിൽ ഇന്ത്യൻ നേവി ഓട്ടോണമസ് സായുധ ബോട്ടുകൾക്കായി കരാർ ഒപ്പിട്ടു. ഇന്ത്യൻ നേവിയും സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡുമാണ് കരാർ ഒപ്പിട്ടത്. തദ്ദേശീയ പ്രതിരോധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആഭ്യന്തര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുളളതാണ് “SPRINT” പദ്ധതി. കഴിഞ്ഞ വർഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന മുന്നോട്ട് വച്ച 75 ടാസ്‌ക്കുകളിൽ ഒന്നാണ് ഈ സാങ്കേതികവിദ്യയുടെ വികസനം. രാജ്യത്തെ ആദ്യ സായുധ ഓട്ടോണമസ് ബോട്ട് സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് വികസിപ്പിക്കും. ‘SPRINT’ ന് കീഴിൽ ഒപ്പുവെച്ച 50-ാമത്തെ കരാറാണിത്. 2022 ജൂലൈയിൽ ന്യൂഡൽഹിയിൽ നേവൽ ഇന്നവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷന്റെ (NIIO) സ്വാവ്‌ലംബൻ സെമിനാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പരിപാടി അവതരിപ്പിച്ചത്. ഇന്ത്യൻ നാവികസേനയുടെ ആഭ്യന്തര സാങ്കേതിക വിദ്യകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനാണ് SPRINT ചലഞ്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. “സ്വദേശീയ സാങ്കേതികവിദ്യകളുടെ എണ്ണം തുടർച്ചയായി വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ,…
വക്കീലൻമാർക്ക് പണിയില്ലാതാകുന്ന ഒരു കാലം വരുമോ? കോടതിയിൽ വാദിക്കാൻ റോബോട്ടുകളെത്തുന്ന കാലം വിദൂരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതിയിൽ ഒരു കേസ് വാദിക്കാൻ അഭിഭാഷകരെ നിയമിക്കുന്നത് എല്ലായ്പ്പോഴും ചെലവേറിയ കാര്യമാണ്. എന്നാൽ ടെക് യുഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ഒരു റോബോട്ട് അഭിഭാഷകൻ ഉണ്ടെങ്കിലോ? യുഎസിൽ നിന്നും വരുന്നത് അങ്ങനെയൊരു വാർത്തയാണ്. ‘ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകൻ’ ഫെബ്രുവരിയിൽ കോടതിയിൽ അരങ്ങേറാനൊരുങ്ങുകയാണ്. DoNotPay, എന്ന ഒരു നിയമ സേവന സ്റ്റാർട്ടപ്പ് നിർമിച്ച AI റോബോട്ട് അടുത്ത മാസം കോടതിയിലെത്തും. 2015-ൽ ജോഷ്വ ബ്രൗഡർ ആണ് നിയമ സേവന ചാറ്റ്‌ബോട്ട് ആയ DoNotPay സ്ഥാപിച്ചത്. ഉപഭോക്താക്കൾക്ക് നിയമോപദേശം നൽകുന്നതിനുള്ള ഒരു ചാറ്റ്ബോട്ടായിട്ടാണ് ഇത് ആരംഭിച്ചത്. കേസിനെക്കുറിച്ച് AI അസിസ്റ്റന്റിനെ പരിശീലിപ്പിക്കാൻ വളരെയധികം സമയമെടുത്തതായി ബ്രൗഡർ പറഞ്ഞു. നിലവിൽ, റോബോട്ടിന്റെ നിർമ്മാതാക്കൾ കൃത്യമായ തീയതി, കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രതിയുടെ പേര് എന്നിവ വെളിപ്പെടുത്തിയിട്ടില്ല. അമിതവേഗത സംബന്ധിച്ചുള്ളതാണ് പ്രതിക്ക് എതിരെ നൽകിയ കേസ്. …
56ാമത് പിറന്നാൾ ദിനത്തിൽ ഡിജിറ്റൽ മ്യൂസിക്ക് പ്ലാറ്റ്ഫോം Katraar പ്രഖ്യാപിച്ച് പ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. മെറ്റാവേഴ്സ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം, അവസാനഘട്ടത്തിലാണെന്നും അധികം വൈകാതെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വതന്ത്ര സംഗീതജ്ഞർക്കും, കലാകാരന്മാർക്കും ഗുണകരമാകുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായിരിക്കും Katraar. പ്ലാറ്റ്ഫോമിലൂടെ സംഗീതജ്ഞർക്ക് അവരുടെ സൃഷ്ടികൾ നേരിട്ട് അപ്‌ലോഡ് ചെയ്യാനും, അവയിൽ നിന്ന് വരുമാനം നേടാനും സാധിക്കും. എക്സ്ക്ലൂസീവായ സ്വന്തം മ്യൂസിക് പ്രോഡക്ഷനുകൾ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കാനും റഹ്മാന് പദ്ധതിയുണ്ടെന്നാണ് സൂചന. ലോകത്തെ മാറ്റിമറിക്കാൻ കഴിവുള്ള ഒരു കൂട്ടം പണ്ഡിതന്മാരെന്നാണ് കത്രാർ അർത്ഥമാക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു. HBAR ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോം ഹെഡേര നെറ്റ്‌വർക്കിൽ വിന്യസിക്കും. സംഗീതമേഖലയിൽ നിരവധി പുതിയ എൻഎഫ്ടികൾ കൊണ്ടുവരാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. മെറ്റാവേഴ്സിന് പിന്നാലെ സെലിബ്രേറ്റികൾ സമീപ വർഷങ്ങളിൽ, നിരവധി ഇന്ത്യൻ സെലിബ്രേറ്റികൾ മെറ്റാവേസിലേക്ക് കടന്നിട്ടുണ്ട്. അടുത്തിടെ, റഹ്മാൻ തന്റെ ആദ്യ സംവിധാന ചിത്രമായ ‘ ‘Le Musk’ പുറത്തിറക്കിയിരുന്നു. ഇത് ആദ്യത്തെ മുഴുനീള വെർച്വൽ റിയാലിറ്റി (VR) ചിത്രമായിരുന്നു. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം…
വിപുലമായ സാങ്കേതിക പുരോഗതികളുടെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസുകളുടേയും രൂപവും, ഭാവവും മാറി. ഒരു ചെറിയ പുസ്തകമോ, ജേർണലോ പോലെയാണ് മുൻപ് ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവ സ്മാർട്ട് കാർഡുകളായി വികസിച്ചു. എന്താണ് സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് ? കാർഡുകളുടെ രൂപത്തിൽ വരുന്ന ഡ്രൈവിംഗ് ലൈസൻസുകളാണ് സ്മാർട്ട് കാർഡ് ലൈസൻസുകൾ. രൂപത്തിൽ ഇത് ഒരു ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലെ തോന്നിക്കും. സ്മാർട്ട് കാർഡ് ലൈസൻസുകളിൽ ഒരു ചിപ്പ് ഉണ്ട്. ബയോമെട്രിക് ഡാറ്റ ഉൾപ്പെടെയുള്ള കാർഡ് ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ഈ ചിപ്പിൽ സംഭരിച്ചിരിക്കുന്നു. ഈ ഡാറ്റയെല്ലാം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (RTO) സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്നു. എങ്ങനെ അപേക്ഷിക്കാം ? റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (RTO) ആണ് ഡ്രൈവിംഗ് ലൈസൻസുകൾ നിയന്ത്രിക്കുന്ന അതോറിറ്റി. പുതുതായി ലൈസൻസെടുക്കുന്നവർ സ്‌മാർട്ട് കാർഡ് രൂപത്തിലുള്ള ഡ്രൈവിംഗ് ലൈസൻസുകളെടുക്കുന്നതായിരിക്കും പ്രയോജനപ്രദം. നിലവിൽ പഴയ ലൈസൻസ് കൈവശമുള്ള വർക്ക് ആവശ്യമെങ്കിൽ ഇത് അപ്ഡേറ്റ് ചെയ്യാനും അവസരമുണ്ട്.…
കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ രീതിയിൽ വ്യാപകമായിക്കഴിഞ്ഞു. കേരളത്തിലെ കർഷകരും ഇത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നുമുണ്ട്. അതിന് ഏറ്റവും വലിയ തെളിവാണ് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന്റെ (NABARD) പിന്തുണയിൽ പുറത്തിറക്കിയിരിക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ. കർഷകർക്ക് അവരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും സാമ്പത്തിക പ്രതിരോധം ഉറപ്പാക്കുന്നതിനുമായി ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങളും ഉപദേശങ്ങളും വിന്യസിക്കുക എന്നതാണ് ആപ്ലിക്കേഷൻ വഴി ലക്ഷ്യമിടുന്നത്. സബ്സിഡിയിലൂടെയും സഹായം സർക്കാരിനും, സ്വകാര്യ സംരംഭങ്ങൾക്കും, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുത്താനുള്ള അറിവും സാങ്കേതികവിദ്യകളും നൽകുന്ന കാലാവസ്ഥാ ഫിൻടെക് കമ്പനിയായ mistEOയും കർഷകരെ സഹായിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയുള്ള അഗ്രി-ടെക് സ്റ്റാർട്ടപ്പായ DeepFlow Technologies ഉം സംയുക്തമായാണ് ആപ്ലിക്കേഷന്റെ പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചത്. ആപ്പിനും അനുബന്ധ സേവനങ്ങൾക്കും നബാർഡ് സബ്‌സിഡി നൽകും. ആപ്പിന്റെ ആദ്യ വർഷത്തെ സബ്സ്ക്രിപ്ഷൻ ഫീസിന്റെ 75 ശതമാനവും ഇതുവഴി നബാർഡ് വഹിക്കുന്നു. ചെറുകിട കർഷകർക്കായുള്ള പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ പാരാമെട്രിക്…
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമാണ്. താരത്തിന്റെ വാഹന പ്രേമവും, ആഢംബര ജീവുതവുമൊക്കെ മുൻപും പുറം ലോകം കണ്ടതാണ്. എന്നാൽ അടുത്തിടെ ക്രിസ്റ്റ്യാനോ വാര്‍ത്തയിലിടം പിടിച്ചത് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ് അല്‍ നസ്സറിലേക്ക് ചേക്കേറിയതിലൂടെയാണ്. പശ്ചിമേഷ്യന്‍ ക്ലബില്‍ കളിക്കുന്ന ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ. സൗദിയില്‍ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് രാജകീയമായ സൗകര്യങ്ങളാണ്. സൗദി പ്രൊഫഷണൽ ഫുട്ബോൾ ലീഗ് അൽ നസറിനൊപ്പം ചേർന്ന ശേഷം, റൊണാൾഡോ താമസിക്കുന്നത് സൗദി അറേബ്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിലെന്ന് റിപ്പോർട്ട്. പ്രതിമാസം രണ്ടരക്കോടി വാടക വരുന്ന സൗദിയിലെ കിംഗ്ഡം സെന്റർ കെട്ടിടത്തിലാണ് താരവും കുടുംബവും താമസിക്കുന്നത്. രണ്ട് നിലകളും, 17 മുറികളും അടങ്ങുന്നതാണ് ഈ ആഡംബര സ്യൂട്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 48ാം നില മുതല്‍ 50ാം നില വരെ ഈ സ്യൂട്ടിന്റെ ഭാഗമാണ്, റിയാദിന്റെ മനോഹര കാഴ്ച്ചകള്‍ ഇവിടെ നിന്നും ആസ്വദിക്കാനാകും. ഫ്ലാറ്റിലെ സൗകര്യങ്ങൾ ഗംഭീരമായൊരു ലിവിങ് റൂമും, പ്രൈവറ്റ് ഓഫീസും, ഡൈനിങ്, മീഡിയ റൂമുകളും സ്യൂട്ടിലുണ്ട്. ചൈന, ജപ്പാന്‍, ഇന്ത്യ, മിഡില്‍…
സമ്പാദ്യം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്ന ഇടം എന്ന നിലയിലാണ് മിക്കപേരും ബാങ്കുകളെ ആശ്രയിക്കുന്നത്. എന്നിട്ടും ഇക്കാര്യത്തിൽ വിശ്വാസക്കുറവ് തോന്നുകയോ, പണം നഷ്ടപ്പടുമോ എന്ന ഭയമുണ്ടാകുകയോ ഒക്കെ ചെയ്തേക്കാം. എന്നാൽ ഒരു രീതിയിലും തകരാൻ സാധ്യത യില്ലാത്ത ബാങ്കുകളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണിപ്പോൾ റിസർവ് ബാങ്ക്. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡി എഫ്സി എന്നീ മൂന്നു ബാങ്കുകളാണിവ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥ യിലെ ഏറ്റവും പ്രാധാന്യമുള്ള ബാങ്കുകൾ എന്ന പദവി 2022ലും ഈ ബാങ്കുകൾ നേടിയിരുന്നു. ഇവ നൽകുന്ന സേവനം, മറ്റ് സ്ഥാപനങ്ങളുമായി നിലനിർത്തുന്ന സഹകരണമനോഭാവം, സമ്പദ് വ്യവസ്ഥയിലെ സങ്കീർണ്ണ സ്ഥാനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. ആർബിഐയുടെ മാനദണ്ഡങ്ങൾ പട്ടികയിൽ ഉൾപ്പെട്ട ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന കർശനമായ റെഗുലേറ്ററി മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും. ഈ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ റിസ്ക്-വെയ്റ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയർ-1 ഇക്വിറ്റിയായി നിലനിർത്തണം. എസ്‌ബിഐ റിസർവ്ഡ് ആസ്തിയുടെ 0.60…