Author: News Desk
The Rise and Fall of Chanda Kochhar ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒ ചന്ദാ കൊച്ചാറിന്റെ അറസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള അഴിമതിയുടെ ആഴവും ചന്ദയുടെ പതനത്തിന്റെ ആഴവും വളരെ വലുതാണ്. കെ വി കാമത്തിന്റെ പ്രിയങ്കരി അന്നത്തെ ഗ്രൂപ്പ് ചെയർമാനായിരുന്ന കെ വി കാമത്തിന്റെ പ്രിയങ്കരിയായ ചന്ദ കൊച്ചാർ 1984-ലാണ് ICICI ബാങ്കിൽ മാനേജ്‌മെന്റ് ട്രെയിനിയായി ചേർന്നത്. 1990കളിൽ റീട്ടെയിൽ ബാങ്കിങ് വിപ്ലവത്തിന് തുടക്കമിട്ട ICICI ബാങ്കിനെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവായി മാറ്റുന്നതിൽ ചന്ദ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. 2009-ൽ, ശക്തമായ നേതൃത്വ നിര ഉണ്ടായിരുന്നിട്ടും കാമത്തിന്റെ പിൻഗാമിയായി മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവായും അവർ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പിൽ തന്നേക്കാൾ സീനിയറായ മുൻ ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശർമ്മയുടെ പുറത്താകലിനും ചന്ദയുടെ ഉയർച്ച കാരണമായി. ഉന്നത പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ്, അവർ ബാങ്കിന്റെ മാനേജ്‌മെന്റിലെ പ്രധാന മെമ്പറും ചീഫ് ഫിനാൻഷ്യൽ ഓഫീസറും ആയിരുന്നു. 47-ആം വയസ്സിൽ,…
2023ഓടെ യുഎഇയിൽ സാങ്കേതികവിദ്യ അധിഷ്ഠിത തൊഴിലുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്ന് റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്I, മെഷീൻ ലേണിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ ജോലികൾക്കാണ് പ്രാധാന്യമേറുന്നത്. അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി വെബ് ഡിസൈനർ, സൈക്കോളജിസ്റ്റ്, ഗവേഷകൻ തുടങ്ങിയവയ്ക്കും ഡിമാൻഡുണ്ട്. സാങ്കേതിക തൊഴിലുകൾക്ക് ആളെ വേണം പ്രാദേശിക കമ്പനികളുടെ വിപുലീകരണവും, വിദേശ കമ്പനികൾ യുഎഇ കേന്ദ്രീകരിച്ച് ഓഫീസുകൾ തുറന്നതുമാണ് വർധനയ്ക്കുള്ള മുഖ്യ കാരണമെന്ന് വിലയിരുത്തുന്നു. ക്രിപ്‌റ്റോകറൻസി, എൻഎഫ്‌ടി തുടങ്ങിയ മേഖലകളിലെ നിരവധി ആഗോള കമ്പനികൾ യുഎഇയിലേക്ക് അടുത്തിടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയ്‌ക്ക് പുറമേ, പ്രശ്‌നപരിഹാരം, സെൽഫ് മാനേജ്‌മെന്റ്, ടീം മാനേജ്‌മെന്റ് എന്നിവയും 2023ൽ ഡിമാൻഡ് വർധിക്കാൻ സാധ്യതയുള്ള തൊഴിലുകളാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും, വെല്ലുവിളികളെ നേരിടുന്നതിനുമായി സാങ്കേതിക നൈപുണിയുള്ള ഉദ്യോഗാർത്ഥികളെയാണ് യുഎഇയിലെ തൊഴിലുടമകൾ കൂടുതലായും തേടുന്നത്. സ്വകാര്യ മേഖലയാണ് ഭാവി സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതാണ് മികച്ച അനുഭവമെന്നാണ് ഭൂരിഭാഗം എമിറാത്തികളും അഭിപ്രായപ്പെടുന്നത്. 2023 ജനുവരി 1 മുതൽ 50 ൽക്കൂടുതൽ ജീവനക്കാരുള്ള പ്രൈവറ്റ് കമ്പനികൾ…
പുതിയ സ്റ്റാർട്ടപ്പ് നയം 2022 ആരംഭിക്കാൻ കർണ്ണാടക സർക്കാർ. 100 കോടി രൂപയുടെ വെഞ്ച്വർ ഫണ്ട് ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000 സ്റ്റാർട്ടപ്പുകളെ ഈ നയം പരിപോഷിപ്പിക്കും. 100 കോടിയുടെ ഫണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇലക്ട്രിക് വാഹനങ്ങൾ, റോബോട്ടിക്സ്, ഡ്രോണുകൾ എന്നിവയിലെ നൂതനമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും. കൂടാതെ, സ്റ്റാർട്ടപ്പുകൾക്ക് 50 ലക്ഷം രൂപ വരെ ലംപ്സം ഗ്രാന്റും ലഭിക്കും. വെഞ്ച്വർ ഫണ്ടിന്റെ 25 ശതമാനം സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി നീക്കിവയ്ക്കും. ചാമ്പ്യനാകാൻ കർണ്ണാടക അസിസ്റ്റഡ് ടെക്‌നോളജിക്കായി ഒരു സെന്റർ ഓഫ് എക്‌സലൻസ് സെന്റർ സ്ഥാപിക്കാൻ 15 കോടി രൂപ ചെലവഴിക്കും. വികലാംഗർക്കും മുതിർന്ന പൗരന്മാർക്കും സഹായകമാകുന്ന നൂതന സാങ്കേതിക വിദ്യകൾ ഈ കേന്ദ്രത്തിൽ വികസിപ്പിക്കും. ബെംഗളൂരുവിന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങളിൽ 50 ന്യൂ-ഏജ് ഇന്നൊവേഷൻ നെറ്റ്‌വർക്കുകൾ (NAIN) സ്ഥാപിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു. പ്രതിവർഷം, ഓരോ NAIN-നും പ്രവർത്തന ചെലവുകൾക്കായി 12…
പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് പ്രമുഖ കൺസ്യൂമർ ഇലക്ടോണിക്സ് ബ്രാൻഡായ ബോട്ട് ( boAT). ബ്ലൂടൂത്ത് കോളിംഗ് ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകൾ boAT Wave Electra വാഗ്ദാനം ചെയ്യുന്നു. നേരത്തെ മിഡ് റേഞ്ച് സ്മാർട്ട് വാച്ചുകളിൽ മാത്രമാണ് ബ്ലൂടൂത്ത് കോളിംഗ് സൗകര്യം ലഭ്യമായിരുന്നത്. ഉപയോക്താക്കൾക്ക് വാച്ചിൽ തന്നെ നമ്പറുകൾ സംഭരിക്കാനുള്ള സൗകര്യവുമുണ്ട്. 1.81 HD ഡിസ്പ്ലേയോടു കൂടിയ Wave Electra കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ലഭ്യമാണ്. ഉപയോക്താക്കളുടെ എല്ലാ ഫിറ്റ്‌നസ് പ്രവർത്തനങ്ങളും ട്രാക്കുചെയ്യുന്ന 100 പ്ലസ് സ്‌പോർട്‌സ് മോഡും വാച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 30 ലധികം സ്മാർട്ട് വാച്ചുകളാണ് boAt വിപണനം നടത്തുന്നത്. boAt Wave Electra: വിലയും ലഭ്യതയും 1799 രൂപയാണ് boAT Wave Electraയുടെ ഇന്ത്യൻ വിപണിയിലെ വില. ഇളം നീല, നീല, കറുപ്പ്, ചെറി ബ്ലോസം കളർ ഓപ്ഷനുകളിലുള്ള ബോട്ട് വാച്ച് വ്യത്യസ്ത സിലിക്കൺ സ്ട്രാപ്പുകളിൽ ലഭ്യമാണ്. BoAt Wave Electraയിൽ ഏറ്റവും പുതിയ ബ്ലൂടൂത്ത് ചിപ്പ് ഫീച്ചറുണ്ട്. വാച്ചിൽ തന്നെ 50 കോൺടാക്റ്റുകൾ വരെ സംഭരിക്കാം.…
കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ 1,000 ചെറിയ സ്റ്റേഷനുകൾ നവീകരിക്കാൻ ഇന്ത്യൻ റെയിൽവേ. നവീകരണ പാതയിൽ ഇന്ത്യൻ റെയിൽവേ പ്രത്യേക പുനർവികസന പരിപാടിക്ക് കീഴിൽ 200 വലിയ സ്റ്റേഷനുകൾ നവീകരിക്കാനുള്ള പദ്ധതിക്ക് പുറമെയാണിത്. വികസന സാധ്യതയുള്ള നഗരങ്ങളെ തിരിച്ചറിയാനും, ഭാവിയിൽ വിവിധ നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നഗര കേന്ദ്രങ്ങളായി റെയിൽവേ സ്റ്റേഷനുകളെ മാറ്റിയെടുക്കുകയുമാണ് ലക്ഷ്യമിടുന്നത്. സ്റ്റേഷനുകളിൽ റൂഫ് പ്ലാസകളും, നഗര കേന്ദ്രങ്ങളും സൃഷ്ടിക്കാനും റെയിൽവേ സ്റ്റേഷനുകൾക്കായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാനും ആവശ്യമായ മിനിമം സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തി, ഘട്ടം ഘട്ടമായി ആരംഭിക്കാനും പദ്ധതിരേഖ വിഭാവനം ചെയ്യുന്നു. Other Indian Railway Related News ഒരു ഖുർദാ മോഡൽ വികസനം പുനർവികസനത്തിന്റെ ഖുർദാ മോഡൽ എന്നാണ് പുതിയ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ഒഡീഷയിലെ ഖുർദ സ്റ്റേഷൻ യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളോടും കൂടി 4 കോടി രൂപ ചെലവിൽ നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നവീകരണ പദ്ധതിയെ ഇതേ പേരിൽ…
തമിഴ്നാടിനെ ഇന്ത്യയിലെ നമ്പർ വൺ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാക്കുമെന്ന് തമിഴ്നാട് സ്റ്റാർട്ടപ്പ് മിഷൻ സിഇഒയും എംഡിയുമായ Shivaraj Ramanathan. ലോകത്തെ 10 മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഒന്നായി തമിഴ്നാടിനെ മാറ്റാനും ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനായി സോഷ്യൽ ജസ്റ്റിസ് മോഡലാണ് ഗവൺമെന്റ് പിന്തുടരുന്നത്. സമസ്ത മേഖലകളെയും ഉൾക്കൊളളിച്ചുകൊണ്ടുളള വളർച്ചയാണ് ഇതിൽ ലക്ഷ്യമിടുന്നത്. സമൂഹത്തിലുടനീളം എല്ലായിടത്തും എത്തുകയും എല്ലാവർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പ്രദേശ, ലിംഗ, വർണ, ജാതി ഭേദമില്ലാതെ എല്ലാ ജനങ്ങളിലേക്കും സ്റ്റാർട്ടപ്പ് സ്കീമുകൾ അടക്കമുളള ഗവൺമെന്റിന്റെ എല്ലാ സ്കീമുകളും എത്തിക്കുകയെന്നതാണ് ഗവൺമെന്റിന്റെ അടിസ്ഥാന നയം. ഈ നയത്തിൽ അധിഷ്ഠിതമായി ചില സ്കീമുകൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ചാനൽ അയാം ഡോട്ട് കോമിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. Shivaraj Ramanathan, CEO and MD, Tamil Nadu Startup Mission, has said that Tamil Nadu is striving to become India’s Number 1 startup ecosystem and one of the world’s top…
ഫെലോഷിപ്പ് നേട്ടത്തിൽ ജെൻ റോബോട്ടിക്സ് അദാനി ഗ്രൂപ്പ് ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട് മലയാളി സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്ഥാപനമാണ് ജെൻ റോബോട്ടിക്സ്. റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ വിവിധ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന സ്റ്റാർട്ടപ്പിന്റെ സാമൂഹിക സ്വാധീനം പരിഗണിച്ചാണ് ഫെലോഷിപ്പ്. യുവ എഞ്ചിനീയർ മാരായ വിമൽ ഗോവിന്ദ് എം.കെ, അരുൺ ജോർജ്, റഷീദ് കെ, നിഖിൽ എൻ.പി എന്നിവർ ചേർന്ന് 2015ലാണ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. ശുചീകരണ മേഖലയിലെ കൂടുതല്‍ നവീകരണങ്ങള്‍ക്കായി പ്രവർത്തിക്കാൻ ഫെല്ലോഷിപ് സഹായകമാ കുമെന്ന് പ്രതീക്ഷിക്കുന്നതായി വിമല്‍ ഗോവിന്ദ് പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാൻ എന്നിവയുമായി സഹകരിച്ച് ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെഞ്ചർ ബാൻഡികൂട്ട് വികസിപ്പിച്ചത് ജെൻ റോബോട്ടിക്സായിരുന്നു. നിലവിൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ബാൻഡികൂട്ട് റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന് കീഴിലുള്ള തുറമുഖങ്ങളിലും, വിമാനത്താവളങ്ങ ളിലും ബാൻഡികൂട്ട് അടക്കമുള്ള ജെൻ…
ലെഡിന് പകരം ചെമ്പ് സൗരോർജ്ജ കോശങ്ങളിലെ ലെഡിന് പകരം ചെമ്പ് ഉപയോഗിക്കുന്നതിനുള്ള രീതി വികസിപ്പിച്ചെടുത്ത് കേരള സർവകലാശാലയിലെ ഗവേഷകർ. യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ മോഡുലാർ തിൻ ഫിലിം ഫാബ് ലബോറട്ടറി, വ്യവസായങ്ങൾക്ക് ലെഡ് രഹിത, പരിസ്ഥിതി സൗഹൃദ സെല്ലുകളിലേക്ക് നീങ്ങാനുള്ള സാധ്യത തുറക്കുന്ന നൂതന രീതിക്ക് വഴിയൊരുക്കി. കേരള യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ആർ.ജയകൃഷ്ണനാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഗവേഷകരായ ആദിത്യ നാഥ് ആർ, അരുണ രാജ്, ജിഷാദ് എ. സലാം, അഖിൽ എം. ആനന്ദ് എന്നിവരും ഗവേഷണ പങ്കാളികളായിരുന്നു. ലബോറട്ടറി സ്കെയിൽ മീഥൈൽ അമോണിയം ലെഡ് ബ്രോമൈഡ് അധിഷ്ഠിത പെറോവ്‌സ്‌കൈറ്റ് സോളാർ സെല്ലുകൾക്ക് നിലവിൽ 25.3% കാര്യക്ഷമതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത് വിപണിയിൽ ലഭ്യമായ സിലിക്കൺ സോളാർ സെല്ലുകളേക്കാൾ വളരെ മുന്നിലാണ്, ഇത് 18% മുതൽ 20% വരെ കാര്യക്ഷമത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാര്യക്ഷമതയും, ചെലവും പെറോവ്‌സ്‌കൈറ്റ് സോളാർ സെല്ലുകൾ, (PSC) നേർത്ത ഫിലിം ഫോട്ടോവോൾട്ടെയ്‌ക് സാങ്കേതികവിദ്യയിൽ ചെലവ് കുറഞ്ഞതും…
ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ (Cuisine) പട്ടികയിൽ അഞ്ചാമതായി ഇന്ത്യൻ പാചകരീതി (Cuisine). തീൻമേശയിലെ വൈവിധ്യം ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായുള്ള പ്രേക്ഷക വോട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗ്. ടേസ്റ്റ് അറ്റ്‌ലസിന്റെ കണക്കനുസരിച്ചാണ് റാങ്കിംഗ്. ഇന്ത്യയ്ക്ക് 4.54 പോയിന്റ് ആണ് റാങ്കിംഗിൽ ലഭിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ഭക്ഷണങ്ങളിൽ ഗരം മസാല, മലായ്, നെയ്യ്, ബട്ടർ ഗാർളിക് നാൻ, കീമ എന്നിവ ഉൾപ്പെടുന്നു. പട്ടികയിൽ ആകെ 460 ഇനങ്ങളാണുള്ളത്. ജപ്പാൻ, യുഎസ്, തുർക്കി, ഫ്രാൻസ്, പെറു എന്നിവയും മികച്ച പാചകരീതികളുള്ള ആദ്യ 10 രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചൈനീസ് പാചകരീതിയ്ക്ക്, പട്ടികയിൽ 11-ാം സ്ഥാനമാണ് ലഭിച്ചത്. ഷാഹി പനീർ ആരാന്നാ ! ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ റാങ്കിംഗിൽ ഇറ്റാലിയൻ വിഭവങ്ങളുമുൾപ്പെടുന്നുണ്ട്. ഗ്രീക്ക്, സ്പാനിഷ്, ജാപ്പനീസ് വിഭവങ്ങൾ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിൽ എത്തി. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ “പരമ്പരാഗത” ഭക്ഷണങ്ങളിൽ 28-ാം സ്ഥാനത്തെത്തിയ…
ആഗോള തലത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഇലക്ട്രിക് വാഹന ഇൻഫ്രാസ്ട്രക്ച്ചറും, സാങ്കേതികവിദ്യയും. ഇന്ത്യൻ വാഹനവ്യവസായത്തിലും ഈ മാറ്റങ്ങൾ വളരെ കൃത്യമായിത്തന്നെ പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട് . രാജ്യത്തെ ഇലക്ട്രിക്ക് വാഹന വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണ് 2022. മികച്ച റൈഡിംഗ് റേഞ്ചും, സവിശേഷതകളുമുള്ള ഒരു കൂട്ടം ഇലക്ട്രിക്ക് വാഹനങ്ങൾ 2022ൽ മാത്രം വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രാരംഭവില കൂടുതലാണെങ്കിലും, ഇന്ധന, പരിപാലന ചെലവുകൾ താരതമ്യേന കുറവായിരിക്കും ഇലക്ട്രിക്ക് വാഹനങ്ങൾക്ക്. ഇത്തരത്തിൽ ലാഭിക്കുന്ന പണമുപയോഗിച്ച് ഉപയോക്താവിന് അധിക നിക്ഷേപം വരെ നടത്താൻ സാധിക്കുകയും ചെയ്യും. 2022-ൽ രാജ്യത്ത് പുറത്തിറക്കിയ പ്രധാനപ്പെട്ട മൂന്ന് മുൻനിര ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഇവയാണ്: 1. അൾട്രാവയലറ്റ് F77 അൾട്രാവയലറ്റ് എഫ്77 ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ ഉയർന്ന പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ. വളരെ ആകർഷകമായ രൂപവും, വ്യാപ്തിയും കാരണം ഇത് ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിച്ചു. അൾട്രാവയലറ്റ് എഫ് 77ന്റെ സ്ലീക്ക് ശൈലി രൂപകൽപ്പനയുടെ കാര്യത്തിൽ ജെറ്റ് യുദ്ധവിമാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വിവിധ വലുപ്പത്തിലുള്ള റൈഡറുകൾക്ക്…