Author: News Desk
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലീല. ഇതിനോടകംതന്നെ രവി തേജ, ബാലകൃഷ്ണ, മഹേഷ് ബാബു, പവൻ കല്യാൺ തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം ശ്രീലീല അഭിനയിച്ചു കഴിഞ്ഞു. 2019ലാണ് ശ്രീലീല അഭിനയരംഗത്തെത്തുന്നത്. കിസ്, ഭരാത്തെ തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു ഇത്. പിന്നീട് ധമാക്ക, ഭഗവന്ത് കേസരി തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ഭാഗമായി. ഇവയിൽ മിക്കവയും വമ്പൻ ബോക്സോഫീസ് നേട്ടങ്ങളും ഉണ്ടാക്കി. 366 കോടി രൂപയോളമാണ് ശ്രീലീല ഭാഗമായ ചിത്രങ്ങളുടെ ഇതുവരെയുള്ള ബോക്സോഫീസ് കലക്ഷൻ. പ്രശസ്തി വർധിച്ചതോടെ താരത്തിന്റെ സമ്പാദ്യവും ഉയരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 15 കോടി രൂപയോളമാണ് താരത്തിന്റെ ആസ്തി. തുടക്കത്തിൽ ഒരു ചിത്രത്തിന് നാലു ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന താരം ഇപ്പോൾ ഒറ്റ ചിത്രത്തിനു സമ്പാദിക്കുന്നത് 1.5 കോടിക്കും നാല് കോടി രൂപയ്ക്കും ഇടയിലാണ്. പുഷ്പ ടൂവിലെ ഡാൻസ് നമ്പറിനു മാത്രം താരം 2 കോടി രൂപ പ്രതിഫലം പറ്റിയതായാണ് റിപ്പോർട്ട്. ആഷിഖി ത്രീയിലൂടെ…
ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) രൂപകൽപ്പന ചെയ്ത നിരവധി കോച്ചുകൾ പിൻവലിക്കാൻ ഇന്ത്യൻ റെയിൽവേ. സ്പെഷ്യൽ ട്രെയിനുകളിൽ സർവീസ് നടത്തുന്ന നൂറ് കണക്കിന് കോച്ചുകളാണ് പിൻവലിക്കുന്നത്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രശ്നങ്ങൾ, സ്പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവ് എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണമാണ് കോച്ചുകൾ പിൻവലിക്കുന്നത്. പിൻവലിക്കാൻ പോകുന്ന കോച്ചുകളിൽ ഭൂരിഭാഗവും 62ഓളം ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകളിൽ ഉപയോഗിച്ചവയാണ്. ഈ കോച്ചുകളിലെ അറ്റകുറ്റപ്പണി പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ സോണൽ റെയിൽവേകളിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. അടുത്തിടെ യാത്രക്കാരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള പരാതികളും വർധിച്ചു. ഈ സാഹചര്യത്തിലാണ് ഐസിഎഫ് രൂപകൽപ്പന ചെയ്ത പഴയ ഗരീബ് രഥ് എക്സ്പ്രസ് കോച്ചുകൾ പാസഞ്ചർ സർവീസിൽ നിന്ന് ഉടനടി പിൻവലിക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചത്. Indian Railways orders the immediate withdrawal of hundreds of older ICF coaches from special trains to enhance safety and comfort, replacing them…
28546 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകി ആന്ധ്ര പ്രദേശ്. സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ബോർഡാണ് വമ്പൻ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ അദാനി ഗ്രൂപ്പ് മാത്രം സംസ്ഥാനത്തേക്ക് 18910 കോടി രൂപയുടെ പദ്ധതികൾ കൊണ്ടുവരും. അദാനി റിന്യൂവബിൾ എനർജി 8,010 കോടി രൂപയുടെ പദ്ധതിയും, അദാനി ഹൈഡ്രോ എനർജി 10900 കോടി രൂപയുടെ പദ്ധതികളുമാണ് കൊണ്ടുവരുന്നത്. അദാനി നിക്ഷേപങ്ങൾ മാത്രം 10500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. ഐടി കമ്പനിയായ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് 1582.98 കോടി രൂപ നിക്ഷേപിക്കും. വിശാഖപട്ടണത്ത് ക്യാപസ് സ്ഥാപിക്കാനാണ് ഇത്. പദ്ധതിക്കായി സംസ്ഥാന സർക്കാർ നാമമാത്ര നിരക്കിൽ ഭൂമി നൽകും. ഈ പദ്ധതിയിൽ നിന്നും 8000 പേർക്ക് ജോലി ലഭിക്കും. റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ചിന്ത ഗ്രീൻ എനർജി, റെയ്മണ്ട് തുടങ്ങിയവയാണ് മറ്റ് പ്രധാന നിക്ഷേപകർ. Andhra Pradesh’s SIPB clears 19 projects worth ₹26,000 crore, creating 30,000+ jobs.…
പാപ്പരായ വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡ് (Vidarbha Industries Power Ltd) ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുമായി അദാനി പവർ ലിമിറ്റഡ് (Adani Power Ltd). അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് പവർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായിരുന്നു വിദർഭ പവർ. കമ്പനി ഏറ്റെടുക്കുന്നതിനായുള്ള അദാനി പവറിന്റെ 4000 കോടി റെസല്യൂഷന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകി. കമ്പനി ഏറ്റെടുക്കുന്നതിന് അദാനി പവർ 4000 കോടി രൂപ നൽകും. നാഗ്പൂരിൽ 600 മെഗാവാട്ട് താപവൈദ്യുത നിലയമടക്കം വിദർഭ ഇൻഡസ്ട്രീസിന് കീഴിലുണ്ട്. റെസല്യൂഷൻ പദ്ധതിക്ക് 100% വോട്ടിംഗ് വിഹിതം ലഭിച്ചു. റെസല്യൂഷൻ പുനരുജ്ജീവനത്തിന് അനുയോജ്യമാണെന്ന് ട്രൈബ്യൂണലും കണ്ടെത്തി. വിദർഭ ഇൻഡസ്ട്രീസ് പവറിന് നിലവിൽ 6753 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്. Adani Power has received NCLT approval to acquire Vidarbha Industries Power Ltd (VIPL), a former Reliance Power subsidiary, for ₹4,000 crore, boosting its thermal…
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിനായി ഏതാനും ദിവസം മുൻപാണ് മോഹൻലാൽ ശ്രീലങ്കയിൽ എത്തിയത്. ഇപ്പോൾ താരം ശ്രീലങ്കൻ പാർലമെന്റ് സന്ദർശിച്ച ദൃശ്യങ്ങളും ശ്രദ്ധനേടുകയാണ്. ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാഗതം ചെയ്യുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പിന്നാലെ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കർ ഡോ. ജഗത് വിക്രമരത്‌ന തുടങ്ങിയവരെ താരം സന്ദർശിക്കുന്ന ചിത്രങ്ങളും വൈറലായി. ഇന്ത്യൻ ചലച്ചിത്ര താരം പദ്മശ്രീ, പദ്മഭൂഷൺ, ഡോ. മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായി സ്പീക്കർ പറഞ്ഞു. ശ്രീലങ്കൻ പാർലമെൻറ് സന്ദർശന ഫോട്ടോകൾ മോഹൻലാലും പങ്കുവെച്ചിട്ടുണ്ട്. പാർലമെന്റിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിലൂടെ ആദരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. Malayalam superstar Mohanlal received a warm welcome during his visit to the Sri Lankan Parliament while shooting for…
2003ൽ സൺ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ 12 ലക്ഷം ഓഹരികൾ വെറും 1.2 കോടി രൂപയ്ക്ക് തന്റെ സഹോദരനും മാധ്യമ വ്യവസായിയുമായ കലാനിധി മാരൻ സ്വന്തമാക്കിയതായി മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ. ഏകദേശം 3500 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അനധികൃതമായി സ്വന്തമാക്കിയത് എന്നാണ് ആരോപണം. ശരിയായ മൂല്യനിർണ്ണയമോ, മറ്റ് ഓഹരി ഉടമകളുടെ സമ്മതമോ, അറിവോ ഇല്ലാതെ കലാനിധി തട്ടിപ്പിലൂടെയാണ് ഓഹരി സ്വന്തമാക്കിയതെന്ന് ദയാനിധി ലീഗൽ നോട്ടീസിൽ ആരോപിക്കുന്നു. ഇതിലൂടെ നിയമവിരുദ്ധമായി കലാനിധി ഒറ്റരാത്രികൊണ്ട് ഭൂരിപക്ഷ ഓഹരി ഉടമയായതായും ദയാനിധി പറയുന്നു. പണംതിരിമറി തടയൽ നിയമത്തിന്റെ ലംഘനമാണ് ഇതെന്നും അതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം വേണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ദയാനിധിമാരൻ ലീഗൽ നോട്ടീസിലൂടെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് പ്രതികരിച്ചു. എല്ലാ പ്രവൃത്തികളും നിയമപരമായാണ് നടത്തിയതെന്നും കമ്പനി പ്രതിനിധി പറഞ്ഞു. Former Union Minister Dayanidhi Maran accuses brother Kalanithi Maran…
40 വയസ്സിനു താഴെയുള്ള പുതുതലമുറ വെൽത്ത് ക്രിയേറ്റേർസ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കൾ. ക്രിസിലുമായി (CRISIL) സഹകരിച്ച് 360 വൺ വെൽത്ത് (360 ONE Wealth) പുറത്തിറക്കിയ 360 ONE Wealth Creators Listലാണ് ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്. മൂവരും റിലയൻസ് ഇൻഡസട്രീസിനെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ആകാശ് അംബാനിയുടെ ആസ്തി 3,59,127 കോടി രൂപയാണ് (43,035 മില്യൺ ഡോളർ). ആനന്ദ് അംബാനിക്കും ഇതേ ആസ്തിയാണ്. അതേസമയം ഇഷ അംബാനിയുടെ ആസ്തി 3,58,318 കോടി രൂപയാണ് (42,938 മില്യൺ ഡോളർ). വരുൺ ബിവറേജസിന്റെ വരുൺ ജയ്പുരിയ, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് എന്നിവരും ആദ്യ അഞ്ചിലുണ്ട്. 41509 കോടി, 12153 എന്നിങ്ങനെയാണ് ഇരുവരുടേയും ആസ്തി. ആറാമതുള്ള ഓല ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ ആസ്തി 11025 കോടി രൂപയാണ്. ഗുജറാത്ത് ഫ്ലൂറോകെമിക്കൽസിലെ ദേവാൻഷ്…
കെഎസ്ആർടിസി അന്വേഷണങ്ങൾക്കായുള്ള ലാൻഡ് ഫോണുകൾ നിർത്തലാക്കുന്നു. പകരം മൊബൈൽ ഫോണുകൾ കൊണ്ടുവരും. ജൂലൈ ഒന്ന് മുതലാണ് മാറ്റം. പ്രധാന ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. ഇതിനെത്തുടർന്ന് ധാരാളം പരാതികൾ ഉയർന്നു. തുടർന്നാണ് നടപടി. പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും ജീവനക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി അവരെ ബന്ധപ്പെടുന്നതിനുമായി കെഎസ്ആർടിസി ഡിപ്പോകളിലുടനീളമുള്ള എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഔദ്യോഗിക സിം ഉൾപ്പെടെയുള്ള മൊബൈൽ ഫോൺ നൽകും. ഈ മൊബൈൽ ഫോണുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മൊബൈൽ നമ്പറുകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കണം. ജൂലൈ ഒന്ന് മുതൽ ലാൻഡ് ഫോണുകളുടെ ഉപയോഗം നിർത്തണം. പകരം അനുവദിച്ച മൊബൈൽ ഫോണുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു. KSRTC is replacing all landlines at its enquiry offices with mobile phones from July 1st. This move aims to improve public access and address long-standing complaints about defunct landlines.
മമ്മൂട്ടിയെന്ന പേരിന് മലയാളിക്കിടയിൽ മുഖവുര ആവശ്യമില്ല. പേരിനും പെരുമയ്ക്കും ഒപ്പം സമ്പത്തിലും താരം മെഗാസ്റ്റാറാണ്. 340 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. മമ്മൂട്ടിയുടെ ഏറ്റവും വമ്പൻ ആസ്തികളിലൊന്ന് കൊച്ചിയിലെ കടവന്ത്രയിലുള്ള ലേക്ക്സൈഡ് ബംഗ്ലാവാണ്. 4 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് പരിസ്ഥിതി സൗഹാർദപരമായാണ് നിർമിച്ചിരിക്കുന്നത്. മിനിമലിസ്റ്റ്-മോഡേൺ ഇന്റീരിയറാണ് ഇതിന്റെ ഡിസൈൻ സവിശേഷത. ഇതിലെ ചില ഭാഗങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നതും മകൻ ദുൽഖറിന്റെ ഭാര്യ അമൽ സൂഫിയ ആണെന്നാണ് റിപ്പോർട്ട്. കേരളത്തിന് അകത്തും പുറത്തും നിരവധി റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും താരത്തിനുണ്ട്. കൊച്ചി, ചെന്നൈ, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായാണ് അദ്ദേഹത്തിന്റെ പ്രധാന റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ. വാഹനപ്രേമത്തിന്റെ പേരിലും മമ്മൂട്ടി ശ്രദ്ധ നേടാറുണ്ട്. ആഢംബര വാഹനങ്ങളുടെ ഷോറൂം എന്നാണ് അടുത്തിടെ ഒരു ഓട്ടോ നിരൂപകൻ അദ്ദേഹത്തിന്റെ വാഹനശേഖരത്തെ വിശേഷിപ്പിച്ചത്. ജി-ക്ലാസ് മെഴ്‌സിഡേഴ്സ്, റേഞ്ച് റോവർ സ്‌പോർട്, ജാഗ്വാർ എഫ്-ടൈപ്പ്, മിത്സുബിഷി പജേറോ സ്പോർട്ട്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മിനി കൂപ്പർ എസ്, ഓഡി…
ഔദ്യോഗിക ഇന്ത്യാപ്രവേശനത്തിന് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല. ജൂലൈ മാസത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ കമ്പനി ആദ്യ ഷോറൂമുകൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. യൂറോപ്യൻ, ചൈനീസ് വിപണികളിലെ വിൽപ്പന കുറയുന്ന സാഹചര്യത്തിൽ കമ്പനി വിപുലീകരണത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ മാസം പകുതിയോടെ മുംബൈയിൽ കമ്പനിയുടെ ആദ്യ റീട്ടെയിൽ ലൊക്കേഷൻ ആരംഭിക്കും. തുടർന്ന് ന്യൂഡൽഹിയിലും ഔട്ട്‌ലെറ്റ് തുടങ്ങും. ഇതിനായി സൂപ്പർചാർജർ യൂണിറ്റുകൾ, വാഹന ആക്‌സസറികൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, സ്പെയർ പാർട്‌സ് എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കമ്പനി ഇറക്കുമതി ചെയ്തുകഴിഞ്ഞു. അമേരിക്ക, ചൈന, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് ടെസ്‌ല ഇറക്കുമതി. ടെസ്‌ലയുടെ ആദ്യ വാഹനങ്ങളും ഇന്ത്യയിലേക്ക് എത്തി. കമ്പനിയുടെ ചൈനീസ് നിർമ്മാണ കേന്ദ്രത്തിൽ നിന്നുള്ള മോഡൽ Y റിയർ-വീൽ ഡ്രൈവ് എസ്‌യുവികളാണ് ഇന്ത്യയിൽ വിൽപനയ്ക്കായി എത്തിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണിത്. ഏതാണ്ട്…