Author: News Desk
ജനുവരി അവസാനത്തോടെ ഡ്രൈവിംഗ്, ലൈസൻസ് ടെസ്റ്റുകൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കാൻ ഡൽഹി. ഡൽഹിയിലെ 13 ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളിൽ, 12 എണ്ണവും നിലവിൽ ഓട്ടോമാറ്റിക് ആയി മാറ്റിക്കഴിഞ്ഞു. നിലവിൽ, ഡെൽഹിയിൽ ലാഡോ സറായിയിൽ മാത്രമാണ് മനുഷ്യ ഇടപെടലോടു കൂടിയ മാനുവൽ ടെസ്റ്റിംഗ് നടത്തുന്നത്. ലാഡോ സറായി കേന്ദ്രീകരിച്ചുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഓട്ടോമേഷൻ പ്രക്രിയ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ടെസ്റ്റുകൾ ഓട്ടോമേറ്റഡ് ആക്കാൻ ആവശ്യമായ സെൻസറുകൾ, ഓവർഹെഡ് ക്യാമറകൾ, മറ്റ് വിവിധ ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. പ്രവർത്തന സജ്ജമാകുന്നതോടെ, ലൈസൻസ് ടെസ്റ്റുകൾ പൂർണമായും ഓട്ടോമേറ്റഡ് ആകുന്ന രാജ്യത്തെ ഏക നഗരമായി ഡൽഹി മാറും. ഡൽഹിയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് 2018 ജൂണിൽ സരായ് കാലെ ഖാനിൽ തുറന്നിരുന്നു. ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷകരുടെ ഡ്രൈവിംഗ് കഴിവുകൾ വിലയിരുത്തുന്നതിനാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ (ADTT) ഉപയോഗിക്കുന്നത്. Also Read: Other Government Related News | Central Government Related…
‘ജോലിയില്ല, വീട്ടമ്മയാണ്’ എന്ന് പറയാൻ വരട്ടെ… വീട്ടമ്മയായി ഇരുന്നുകൊണ്ട് തന്നെ, ലക്ഷങ്ങൾ സമ്പാദിക്കാമെങ്കിലോ? സംഭവം കലക്കനല്ലേ? സ്വന്തം അടുക്കളയിലുണ്ടാക്കിയ രുചിയേറിയ ഭക്ഷണം വിതരണം ചെയ്ത്, കുടുംബകാര്യങ്ങൾക്കൊപ്പം ബിസിനസിലും വൻ നേട്ടം കൊയ്യുകയാണ് ആലുവ സ്വദേശിനിയായ രാജി എന്ന ‘വീട്ടമ്മ’. ഫ്രം ദി കിച്ചൻ കോവിഡ് മഹാമാരിയുടെ സമയത്ത്, ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോഴാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ച് രാജി ചിന്തിക്കുന്നത്. പാചകത്തിലുള്ള തന്റെ കഴിവിനെ തന്നെ ബിസിനസാക്കാം എന്നുറപ്പിച്ച് ‘From the Kitchen’ എന്ന ക്ലൗഡ് കിച്ചൺ ആരംഭിച്ചു. സ്വർണ്ണം പണയം വച്ച് കിട്ടിയ ഇരുപതിനായിരം രൂപ നിക്ഷേപിച്ചായിരുന്നു ബിസിനസിലേക്കുള്ള കാൽവയ്‌പ്പ്. സാധാരണ ഒരു വീടിന്റെ അടുക്കളയിലുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചാണ് രാജി വ്യവസായം ആരംഭിച്ചത്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിലൂടെയാണ് രാജി ഭക്ഷണം വിതരണം ചെയ്ത് തുടങ്ങുന്നത്. ലോക്‌ഡോൺ സമയമായതിനാൽ തന്നെ ഭക്ഷണത്തിനു ആവശ്യക്കാർ ഏറെയായിരുന്നു. ഒപ്പം, സ്വാദിഷ്ടമായ ഭക്ഷണമാകുമ്പോൾ, പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ളോ. ബിസിനസ് നല്ല…
ചൈനീസ് ഇവി കമ്പനിയായ എക്‌സ്‌പെംഗ് എയ്‌റോഹിന്റെ (Xpeng Aeroht) ഇലക്ട്രിക് കാറിന് ഗതാഗതക്കുരുക്ക് ഒരു പ്രശ്നമല്ല. ഒരു മില്യൺ യുവാൻ (140,000 ഡോളർ) വിലയുള്ള കാറിന് ട്രാഫിക് ജാമിന് മുകളിലൂടെ പറക്കാൻ കഴിയും. പല eVTOL-കൾക്കും (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് എയർക്രാഫ്റ്റുകൾ) ചക്രങ്ങൾ ഇല്ല, നിലത്തു ഓടിക്കാൻ കഴിയില്ല. ട്രാഫിക് ജാമിൽ പറ പറക്കും EV എന്നാൽ ചൈനീസ് കമ്പനിയുടെ ഈ മോഡൽ റോഡിലും പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ കാറാണ്. 90 ശതമാനത്തിലധികം സമയവും റോഡിൽ ഓടിക്കാവുന്ന തരത്തിലാണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചക്രങ്ങളുള്ള ഒരു ചെറിയ വിമാനത്തേക്കാൾ ഒരു ആഡംബര കാർ പോലെയാണ് ഇത് കാണപ്പെടുന്നത്. ഗതാഗത തടസ്സമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ഫ്ലൈയിംഗ് മോഡ് പ്രവർത്തിപ്പിക്കാം. നാല് ഇലക്ട്രിക് എഞ്ചിനുകളും എട്ട് പ്രൊപ്പല്ലറുകളും കാറിനുണ്ട്. 2025-ൽ ഈ പറക്കും ഇവിയുടെ വൻതോതിലുള്ള നിർമാണത്തിലേക്ക് കടക്കാനാണ് കമ്പനിയുടെ പദ്ധതി. 2013-ൽ 45-കാരനായ ഹൈസ്‌കൂൾ ഡ്രോപ്പ്ഔട്ട് ഷാവോ ഡെലി സ്ഥാപിച്ച…
പൂർണമായും റോബോട്ടുകളുടെ നിയന്ത്രണത്തിലുള്ള ഒരു കഫേ. എത്രത്തോളം കൗതുകകരമായിരിക്കുമല്ലേ? റോബോയാണ് ഇവിടെ എല്ലാം എന്നാൽ അത്തരത്തിലൊരു കഫേ 2023ഓടെ ദുബായിൽ തുറക്കുന്നുണ്ട്. പ്രവർത്തനം തുടങ്ങുന്നതോടെ, ലോകത്തിലെ ആദ്യത്തെ സൂപ്പർ മോഡൽ റോബോട്ട് കഫേയായി ഇത് മാറും. റോബോ-സി2 എന്ന റോബോട്ടുകളായിരിക്കും ‘ഡോണ സൈബർ കഫേ’ എന്ന് പേരിട്ടിരിക്കുന്ന കഫേ പ്രവർത്തിപ്പിക്കുക. RDI റോബോട്ടിക്സ് നിർമ്മിച്ച ഈ റോബോട്ടുകൾക്ക് യഥാർത്ഥ മനുഷ്യരുടേതിന് സമാനമായ ഒന്നിലധികം സവിശേഷതകളുണ്ട്. കഫേയിലെത്തുന്നവർക്ക് കോഫി നൽകുന്നതു മുതൽ, ബില്ലിംഗ് നടത്തുന്നതുവരെയുള്ള കാര്യങ്ങൾ റോബോട്ടുകൾ ചെയ്യും. മനുഷ്യ സമാന റോബോകൾ ഉപഭോക്താക്കളുമായി സംവദിക്കാനും, അവരുടെ വികാരങ്ങൾ കണ്ടെത്താനും ഈ റോബോട്ടുകൾക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിലിക്കൺ ചർമ്മവും, യഥാർത്ഥ മനുഷ്യരുടേതെന്ന് തോന്നിക്കുന്ന കണ്ണുകളുമുള്ള ഇവ സ്ത്രീരൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. Read More: Robotics Related News The world’s first supermodel robot cafe to open in Dubai in 2023. Titled ‘Donna Cyber Cafe’, the place will be run by robots Robo-C2. The…
കയറ്റുമതിയിൽ നേട്ടം ടെക്‌നോപാർക്കിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതി 15 ശതമാനം വർധിച്ച് 9,775 കോടി രൂപയിലെത്തി. 2020-21 സാമ്പത്തിക വർഷത്തിൽ മൊത്തം കയറ്റുമതി 8,501 കോടി രൂപയായിരുന്നു. മൊത്തം 10.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി ബിൽറ്റ് അപ് ഏരിയയിൽ 470 കമ്പനികളിൽ ജോലി ചെയ്യുന്നു. ടെക്നോപാർക്ക് കമ്പനികൾ 70,000 തൊഴിലാളികളുള്ള ടെക്നോപാർക്ക് ക്യാമ്പസ്, കഴിഞ്ഞ ഒന്നര വർഷത്തിനിടെ 78 കമ്പനികൾക്ക് ഓഫീസ് സ്ഥലങ്ങൾ അനുവദിച്ചു. 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 37 ഐടി/ഐടിഇഎസ് കമ്പനികൾക്കാണ് പുതിയ ഓഫീസ് ഇടങ്ങളാണ് അനുവദിച്ചത്. Also read: Technology Related News
അരി കിട്ടും സൗജന്യമായി ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, 2023 ഡിസംബർ വരെ, ഒരു വർഷക്കാലത്തേക്ക് ആവശ്യക്കാർക്ക് സൗജന്യമായി അരി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. പദ്ധതി ആകെ 81.35 കോടി ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും സർക്കാർ ഇതിനായി ഏകദേശം 2 ലക്ഷം കോടി രൂപ നീക്കി വയ്ക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച്, ഗോതമ്പ്, അരി എന്നിവയ്ക്ക് യഥാക്രമം കിലോയ്ക്ക് 1 രൂപ, 2 രൂപ, 3 രൂപ എന്നിങ്ങനെ ഉയർന്ന സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നു. കൂടാതെ മുൻഗണനാ കുടുംബങ്ങൾക്ക് പ്രതിമാസം 5 കിലോ വീതം അനുവദിച്ചിരിക്കുന്നു. മറ്റു പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) 2022 ഡിസംബർ 31-ന് അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് പുതിയ പ്രഖ്യാപനം. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. ഒന്നാം…
2023 ജനുവരി 1 മുതൽ രാജ്യത്ത് ബാങ്ക് ലോക്കർ നിയമങ്ങൾ മാറുന്നു. ലോക്കർ ഉളളവരുടെ ശ്രദ്ധയ്ക്ക് ബാങ്ക് ഉപഭോക്താക്കൾ ഒരു ലോക്കർ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ഇതിനകം തന്നെ ഒരു ബാങ്ക് ലോക്കർ ഉപയോഗിക്കുകയാണെങ്കിൽ, 2023 ജനുവരി 1-ന് മുമ്പ് അവർ ബാങ്കുകളുമായി ബന്ധപ്പെട്ട് ലോക്കർ കരാറിൽ ഒപ്പിടണം. ജനുവരി 1 ന് മുമ്പ് പുതിയ ലോക്കർ കരാർ ഉടമകൾക്ക് നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എല്ലാ പ്രമുഖ ബാങ്കുകളോടും നിർദ്ദേശിച്ചു. ലോക്കർ ഉടമകൾ പുതിയ ലോക്കർ ക്രമീകരണത്തിനുള്ള അവരുടെ യോഗ്യത കാണിക്കണം. ഈ ആവശ്യത്തിനായി ബാങ്കുകൾക്ക് IBA- ഡ്രാഫ്റ്റ് ചെയ്ത മോഡൽ ലോക്കർ കരാർ ഉപയോഗിക്കാം. അത് പുതുക്കിയ നിർദ്ദേശങ്ങൾക്കും സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായിരിക്കണം. സുരക്ഷ കൂടുതൽ ലോക്കറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നു. ലോക്കർ റൂമുകൾ നിരീക്ഷിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ബാങ്കുകളോട് RBI ആവശ്യപ്പെട്ടിട്ടുണ്ട്. പൊരുത്തക്കേടുകൾ പരിശോധിക്കാൻ ബാങ്കുകൾ…
കേരള സർക്കാർ, സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ സജീവ പങ്കാളിയാണെന്ന് സംസ്ഥാന ഐടി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്നേഹിൽ കുമാർ ഐഎഎസ്. സ്റ്റാർട്ടപ്പുകൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ വളരെ വിപുലമാണ്. വെബ്സൈറ്റ് ഡിസൈൻ മുതൽ എന്റർപ്രൈസ് സോഫ്റ്റ് വെയർ വികസിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങളിലെ സാങ്കേതികവിദ്യാ വികസനത്തിനായി സ്റ്റാർട്ടപ്പുകളുടെ സേവനം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ഒരുപാട് സ്റ്റാർട്ടപ്പുകളും, പുതിയ സംരംഭങ്ങളും സാങ്കേതികവിദ്യ വികസനവുമായി ബന്ധപ്പെട്ട് ഗവൺമെന്റിനെ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലളിതമായ സാങ്കേതിക സൊല്യൂഷനുകളാണ് സ്റ്റാർട്ടപ്പുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പുതിയ ആശയങ്ങളും, സാങ്കേതികവിദ്യകളുമായി കൂടുതൽ സ്റ്റാർട്ടപ്പുകൾ എത്തുന്നത് തീർച്ചയായും ശുഭ സൂചനയാണ്. ഒന്നോ, രണ്ടോ വർഷങ്ങൾക്കുള്ളിൽത്തന്നെ കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വലിയ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്നേഹിൽ കുമാർ ഐഎഎസ് കൂട്ടിച്ചേർത്തു. Also Read: Other Government Related News | Central Government Related
കോഴ്‌സുകൾ വിൽക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ അഫോഡബിലിറ്റി ടെസ്റ്റ് (Affordability test) നടത്താമെന്ന് സമ്മതിച്ച് എഡ്ടെക് വമ്പനായ ബൈജൂസ്. ബാലാവകാശ സംഘടനയായ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന് മുമ്പാകെയാണ് കമ്പനി ഇക്കാര്യം സമ്മതിച്ചത്. കമ്പനിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കും രേഖകൾക്കുമായി ബാലാവകാശ സംഘടന തിങ്കളാഴ്ച ബൈജൂസ് ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ബൈജൂസ് തങ്ങളുടെ റീഫണ്ട് നയത്തിൽ മാറ്റം വരുത്താനും മാതാപിതാക്കൾക്ക് കോഴ്‌സുകളും ലോണുകളും വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് അവരുടെ അഫോഡബിലിറ്റി ടെസ്റ്റ് നടത്താമെന്നും സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) മേധാവി പ്രിയങ്ക് കനൂംഗോയെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. 25,000 രൂപയിൽ താഴെ മാസവരുമാനമുള്ള കുടുംബങ്ങൾക്ക് കോഴ്‌സുകൾ വിൽക്കില്ലെന്ന് അവർ സമ്മതിച്ചു. അഫോഡബിലിറ്റി ടെസ്റ്റിൽ പരാജയപ്പെടാൻ സാധ്യതയുളള എന്നാൽ കോഴ്‌സുകളും ലോണുകളും വാങ്ങിയ മാതാപിതാക്കൾക്ക് മുഴുവൻ കോഴ്‌സ് ഫീസും തിരികെ നൽകാനും അവർ സമ്മതിച്ചിട്ടുണ്ട്, പ്രിയങ്ക് കനൂംഗോ അറിയിച്ചു. ബൈജൂസ് കുട്ടികൾക്കായി നടത്തുന്ന എല്ലാ കോഴ്‌സുകളുടെയും…
എൻഡിടിവിയിൽ ഏറ്റവും കൂടുതൽ ഓഹരികൾ നേടി അദാനി ഗ്രൂപ്പ്. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർ തങ്ങളുടെ ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പിന് വിൽക്കുമെന്ന് അറിയിച്ചു. ന്യൂസ് ബ്രോഡ്‌കാസ്റ്ററിലെ 32.26 ശതമാനം ഓഹരികളിൽ 27.26 ശതമാനവും റോയ്‌സ് ദമ്പതികൾ അദാനി ഗ്രൂപ്പിന് വിൽക്കുകയും ന്യൂനപക്ഷമായ 5 ശതമാനം ഷെയർഹോൾഡിംഗ് നിലനിർത്തുകയും ചെയ്യുമെന്ന് എൻഡിടിവിയുടെ റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നു. പരസ്പര ധാരണ അനുസരിച്ച് അദാനി ഗ്രൂപ്പ് സ്ഥാപനമായ AMG മീഡിയ നെറ്റ് വർക്കിന് NDTV ഓഹരികൾ കൈമാറുകയാണെന്നാണ് റെഗുലേറ്ററി ഫയലിംഗ് പറയുന്നത്. ഈ കൈമാറ്റത്തിന് ശേഷം, നിലവിൽ കമ്പനിയിൽ 37.44 ശതമാനം ഓഹരി കൈവശമുള്ള അദാനി ഗ്രൂപ്പ് 64.71 ശതമാനത്തിലധികം ഓഹരികളുമായി ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി മാറും. ഡിസംബർ 30നോ അതിനു ശേഷമോ വിൽപ്പന നടക്കും. ഓഹരികൾ കൈമാറുന്ന വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 60 ട്രേഡിംഗ് ദിവസങ്ങളിലെ NDTV-യുടെ ശരാശരി വിപണി വില 368.43 രൂപ പ്രകാരമാണ്. അങ്ങനെയങ്കിൽ അദാനി ഗ്രൂപ്പിന് കമ്പനിയുടെ അധിക ഓഹരികൾക്കായി ഏകദേശം 648…