Author: News Desk
ഗൗതം അദാനിയുടെ ബിസിനസ് സ്വപ്നങ്ങൾക്ക് പരിധികളില്ല. അതിന് ഏറ്റവും വലിയ തെളിവാണ് NDTV. 13 ദിവസം നീണ്ട ഓപ്പൺ ഓഫർ അവസാനിക്കുമ്പോൾ 37.5% ഓഹരിയുമായി അദാനി ഗ്രൂപ്പ് എൻഡിടിവിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കഴിഞ്ഞു. 16.76 ദശലക്ഷം ഓഹരികളിൽ, 5.33 ദശലക്ഷം അല്ലെങ്കിൽ മൊത്തം ഓഫർ വലുപ്പത്തിന്റെ 32 ശതമാനം ടെൻഡർ ചെയ്തു. ഇത് മീഡിയ കമ്പനിയുടെ മൊത്തം ഇക്വിറ്റിയുടെ 8.3 ശതമാനമാണ്. സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചേർന്ന് 32.3 ശതമാനം ഓഹരികൾ കയ്യാളുന്നു. വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (VCPL) മുഖേന എൻഡിടിവിയിൽ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. പ്രൊമോട്ടർ ഗ്രൂപ്പായ ആർആർപിആർ ഹോൾഡിംഗിന്റെ 99.5 ശതമാനം ഓഹരികളായിരുന്നു VCPL-ന് ലഭിച്ചത്. എൻഡിടിവിയുടെ 26% ഓഹരികൾക്കുള്ള ഓപ്പൺ ഓഫർ ആണ് പ്രഖ്യാപിച്ചിരുന്നത്. ഓഫർ വില ഒരു ഷെയറൊന്നിന് ₹294 ആയി നിശ്ചയിച്ചിരുന്നു. അതേസമയം വിപണിയിലെ നിലവിലെ നിരക്ക് ഓഫറിന്റെ അവസാന…
ടെക്സ്റ്റിനെ ചിത്രങ്ങളാക്കി മാറ്റാനാകുന്ന പുതിയ ടൂളായ ‘Instoried ART’ അവതരിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡീപ് ടെക്ക് സ്റ്റാർട്ടപ്പ് Instoried. ടെക്‌സ്‌റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി AI ഇമേജുകൾ സൃഷ്‌ടിക്കാൻ ഇൻസ്‌റ്റോറിഡ് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കണ്ടന്റ് ക്രിയേറ്റർമാർ, വിപണനക്കാർ, പരസ്യ പ്രൊഫഷണലുകൾ എന്നിവരെ അവരുടെ പരസ്യ പകർപ്പുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, വെബ്‌സൈറ്റ് ലാൻഡിംഗ് പേജുകൾ എന്നിവ നിർമ്മിക്കാൻ സാങ്കേതികവിദ്യ സഹായിക്കും. Also Read:19ാം വയസ്സിൽ AI സ്റ്റാർട്ടപ് തുടങ്ങിയ വിരുതൻ ജനറേറ്റീവ് AI സാങ്കേതികവിദ്യ കമ്പനിയുടെ അഭിപ്രായത്തിൽ, സ്റ്റോക്ക് ഇമേജുകളോ സെർച്ച് എഞ്ചിനുകളിൽ നിന്നുള്ള ചിത്രങ്ങളോ ഉപയോഗിക്കുന്നതിന് പകരമായി ടെക്‌സ്‌റ്റ് ബ്രീഫ് അടിസ്ഥാനമാക്കി ചിത്രങ്ങളുണ്ടാക്കാൻ Instoried ART ടൂൾ പ്രാപ്‌തമാക്കും. ഉപയോക്താവിന് എല്ലാ വാണിജ്യ ആവശ്യങ്ങൾക്കും സ്വന്തമായി ചിത്രങ്ങൾ തിരഞ്ഞെടുക്കാനും, ഉപയോഗിക്കാനും കഴിയും. Instoried ART ഉപയോഗിച്ച് സൃഷ്‌ടിച്ച ചിത്രങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പകർപ്പവകാശ ലൈസൻസുമുണ്ട്. Instored ART, ഒരു വെബ്‌സൈറ്റിന്റെയോ ബ്ലോഗ് ഡിസൈനിന്റെയോ ഭാഗമായി ഉപയോഗിക്കാം. ചിത്രങ്ങൾ…
വ്യോമയാനരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകൾ വിന്യസിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പുതിയ കരാറോടെ ഏവിയേഷനിൽ ഫ്യൂച്ചർ ടെക്‌നോളജിയും റോബോട്ടിക്‌സും ഉപയോഗിക്കുമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. ഇതിനായി ഡിഎഫ്എഫിന്റെ ദുബായ് ഫ്യൂച്ചർ ലാബ്‌സ്, എമിറേറ്റ്സ്, ഡിപി വേൾഡ്, ഡ്നാറ്റ തുടങ്ങിയവയുമായുള്ള കരാറുകളിൽ അദ്ദേഹം ഒപ്പുവെച്ചു. ഏവിയേഷൻ, ലോജിസ്റ്റിക് വ്യവസായങ്ങളിൽ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് കരാറുകൾക്ക് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. An agreement to deploy cutting-edge technologies in aviation was signed as another step toward securing Dubai’s status as the global leader in innovative technologies. The contracts were signed in front of Sheikh Hamdan bin Mohammed bin Rashid Al Maktoum, the Crown Prince of Dubai, by DFF’s Dubai Future Labs, Emirates, DP…
രാജ്യത്ത് ആദ്യമായി ATM വഴി ഇനി സ്വർണനാണയങ്ങളും ലഭിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ റിയൽ ടൈം GOLD ATM ആണിതെന്ന് Goldsikka അവകാശപ്പെടുന്നു. ഹൈദരാബാദിൽ ബീഗംപേട്ടിലാണ് GOLD ATM പ്രവർത്തിക്കുന്നത്. ഹൈദരാബാദ് സ്റ്റാർട്ടപ്പായ ഓപ്പൺക്യൂബ് ടെക്‌നോളജീസിന്റെ സാങ്കേതിക സഹായത്തോടെയാണ് ATM പ്രവർത്തിക്കുന്നത്. 0.5 gm to 100 ഗ്രാം വരെയുളള സ്വർണനാണയങ്ങളാണ് ATM വഴി ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വ്യത്യസ്ത മൂല്യങ്ങളിലുള്ള സ്വർണ്ണ നാണയങ്ങൾ വാങ്ങാം. വിലകൾ സ്‌ക്രീനിൽ വായിക്കാവുന്നതാണ്. 999 പ്യൂരിറ്റി സർട്ടിഫിക്കേഷനുളള നാണയങ്ങളാണ് നൽകുന്നതെന്ന് Goldsikka CEO, Sy Taruj വ്യക്തമാക്കി. ടാംപർ പ്രൂഫ് പാക്കുകളിലാണ് വിതരണം. ഹൈദരാബാദിലെ എയർപോർട്ട്, ഓൾഡ് സിറ്റി എന്നിവിടങ്ങളിൽ മൂന്ന് മെഷീനുകൾ സ്ഥാപിക്കും. കരിംനഗർ, വാറങ്കൽ എന്നിവിടങ്ങളിലും സമീപഭാവിയിൽ ഗോൾഡ് എടിഎം അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയൊട്ടാകെ 3,000 മെഷീനുകൾ പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്ന് Sy Taruj പറഞ്ഞു. ഹൈദരാബാദ് കേന്ദ്രമായ സ്റ്റാർട്ടപ്പായ ഓപ്പൺക്യൂബ് ടെക്‌നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഗോൾഡ്‌സിക്ക GOLD ATM പ്രവർത്തിക്കുന്നത്. Related News: ATM…
Uttarakhand-ലെ ഡെറാഡൂണിൽ Tata 1mg Drone Delivery സേവനം ആരംഭിച്ചു. Tata 1mg launches drone delivery in Uttarakhand പുതിയ സേവനം റോഡ് ഗതാഗതം മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കി സമയം ലാഭിക്കുകയും, വിദൂര പ്രദേശങ്ങളിൽ വൈദ്യസഹായം എത്തിക്കുന്നതിനുള്ള എളുപ്പവഴി നൽകുകയും ചെയ്യും. നഗരത്തിലും, സമീപ പ്രദേശങ്ങളിലും വേഗത്തിലുള്ള ഡെലിവറിയും വൈദ്യസഹായവും വാഗ്ദാനം ചെയ്യുന്നതിനായാണ് സേവനം ആരംഭിച്ചത്. ഹരിദ്വാർ, മുസ്സൂറി, ഋഷികേശ് എന്നിവയുൾപ്പെടെ ഉത്തരാഖണ്ഡിലെ മറ്റ് നഗരങ്ങളിലേക്കും മെഡിക്കൽ, ഡ്രോൺ ഡെലിവറി സേവനങ്ങൾ വ്യാപിപ്പിക്കാൻ ടാറ്റ 1mg പദ്ധതിയിടുന്നുണ്ട്. ഉത്തരാഖണ്ഡിന്റെ വിദൂര പ്രദേശങ്ങളിലേക്ക് മരുന്നുകൾ എത്തിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഡ്രോൺ ഒരേസമയം 150 സാമ്പിളുകൾ കൊണ്ടുപോകാൻ പ്രാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു. Related Tags: Tata | Drones പരിസ്ഥിതി സൗഹൃദപരം ഈ ഡ്രോണുകൾ ഡ്രോൺ ഡെലിവറി സൗകര്യങ്ങൾ വേഗതയേറിയതും കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാണ്, അതേസമയം, സ്വിഗ്ഗി, സൊമാറ്റോ, ഡൺസോ തുടങ്ങിയ മറ്റ് ഡെലിവറി കമ്പനികൾ ഇന്ത്യയിൽ ഡ്രോൺ…
സംസ്ഥാനത്തെ വിവിധ റെയിൽവേ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും പുതിയ വികസനം നടപ്പിലാക്കാനുമുളള പദ്ധതിയുമായി റെയിൽവേ. സംസ്ഥാനത്തെ മൂന്ന് റെയിൽവെ സ്റ്റേഷനുകളിൽ എയർപോർട്ടിന് സമാനമായ അടിസ്ഥാനസൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്. എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം റെയിൽവേ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. ഷോപ്പിംഗ് ഏരിയ, കഫറ്റീരിയ, വെയിറ്റിംഗ് റൂം, ബഹുനില പാർക്കിംഗ്, വൈഫൈ തുടങ്ങിയവ ഈ സ്റ്റേഷനുകളിൽ ഉണ്ടാകും. Also Read: Railway Developments സെൻട്രലിലെ തിരക്ക് കുറയ്ക്കാൻ നേമം എറണാകുളം സൗത്തിൽ ആറ് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച് 25 മീറ്റർ വീതിയിൽ മേൽക്കൂരയും മെട്രോ സ്‌റ്റേഷനിലേക്കുള്ള നടപ്പാതയും നിർമിക്കും. എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളുടെ വികസനം 2024 ജൂലൈയോടെ പൂർത്തിയാകും. 2023 ഡിസംബറോടെ കൊല്ലം സ്റ്റേഷൻ വികസനം പൂർത്തിയാക്കും. തൃശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള പദ്ധതി തയ്യാറാക്കിവരികയാണ്. നഗരങ്ങളുമായി ബന്ധപ്പെട്ട് ആധുനിക സൗകര്യങ്ങളുള്ള ഒരു ട്രാൻസ്പോർട്ട് ഹബ്ബാണ് ഉദ്ദേശിക്കുന്നത്. നേമം സ്റ്റേഷൻ സാറ്റ്ലൈറ്റ് സ്റ്റേഷനായി മാറും. നേമം സ്റ്റേഷന്റെ വികസനത്തിനായി സ്റ്റേഷനിൽ നിന്ന് ദേശീയപാതയിലേക്ക് 200…
ഒരു സ്റ്റാർട്ടപ്പ് വിജയിക്കുന്നത് പല ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ്. അടച്ചുപൂട്ടലുകളും പിരിച്ചുവിടലുകളും സ്റ്റാർട്ടപ്പ് മേഖലയിലും പെരുകുന്ന പശ്ചാത്തലത്തിൽ സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയുടെ തകർച്ചയ്ക്ക് കാരണമാകുന്ന 7 ലീഗൽ മിസ്റ്റേക്കുകൾ പരിശോധിക്കാം. സ്റ്റാർട്ടപ്പുകൾ പലപ്പോഴും ബിസിനസ്സിൽ നിയമപരമായ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു, പലപ്പോഴും ഒരു ലീഗൽ ടീം ഇല്ലാത്തതാണ് പ്രശനം. സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റി വരുത്തുന്ന ചില നിയമപരമായ തെറ്റുകൾ ആത്യന്തികമായ തകർച്ചയ്ക്ക് കാരണമാകുന്നു. 1. ബിസിനസ്സ് രജിസ്റ്റർ ചെയ്യുന്നില്ല ലളിതമാണ് പക്ഷേ പലരും അവഗണിക്കുന്ന കാര്യമാണിത്. ഭാവിയിൽ ഏതെങ്കിലും ഘട്ടത്തിൽ വരുമാനം നേടുന്നതിന്, സ്റ്റാർട്ടപ്പുകൾ അവരുടെ ബിസിനസ്സ് സ്ഥാപനം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിന്, ബിസിനസ്സ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പായോ പങ്കാളിത്ത സ്ഥാപനമായോ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ബിസിനസ്സ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ, ഒരു ബിസിനസ് ലൈസൻസ് നേടുന്നതിനും സ്ഥാപനത്തിനായി ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. 2. ശരിയായ ബിസിനസ്സ് സ്ഥാപനം തിരഞ്ഞെടുക്കുക ഒരു വ്യക്തിയാണ്…
നിലവാരമില്ലാത്തതൊന്നും ഇന്ത്യയിലേക്ക് വേണ്ടെന്ന് ചൈനയോട് കേന്ദ്രസർക്കാർ. ചൈനീസ് കളിപ്പാട്ടങ്ങൾക്ക് പിന്നാലെ ചൈനയിൽ നിന്നുളള ഇലക്ട്രിക് ഫാൻ, സ്മാർട്ട് മീറ്റർ കളിപ്പാട്ട ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ. ഇലക്ട്രിക് ഫാനുകളുടെയും സ്മാർട്ട് മീറ്ററുകളുടെയും മൊത്തത്തിലുളള ഇറക്കുമതി പരിശോധിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം ഉടൻ ക്വാളിറ്റി കൺട്രോൾ ഓർഡർ പുറപ്പെടുവിക്കും. കർശനമായ ഗുണനിലവാര പരിശോധനകളിലൂടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുളള സീലിംഗ് ഫാനുകളുടെ ഇറക്കുമതി 132 ശതമാനം ഉയർന്ന് 6.22 മില്യൺ ഡോളറിലെത്തിയിരുന്നു. ഇതിൽ ചൈനയിൽ നിന്നുള്ള സീലിംഗ് ഫാനുകളുടെ ഇറക്കുമതി മൂല്യം 5.99 മില്യൺ ഡോളറാണ്. 2022 സാമ്പത്തിക വർഷത്തിൽ 3.1 മില്യൺ ഡോളറിന്റെ മൂല്യമുള്ളതാണ് ഇലക്‌ട്രിസിറ്റി സ്‌മാർട്ട് മീറ്ററിന്റെ ഇറക്കുമതി. ചൈനയിൽ നിന്നുളള ഇറക്കുമതി ഏകദേശം 1.32 മില്യൺ ഡോളറാണ്. Also Read: കയറ്റുമതിയിൽ ചൈനയെ വെട്ടാൻ ഇന്ത്യ | ചൈനയുടെ പറക്കും കാർ ദുബായിൽ കളിപ്പാട്ട ഇറക്കുമതി കുറഞ്ഞു 2020-ൽ ഗുണനിലവാര നിയന്ത്രണ ഉത്തരവ്…
സെൻ മൊബിലിറ്റിയുടെ (Zen Mobility) ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളുടെ ആദ്യ ശ്രേണി പ്രഖ്യാപിച്ചു. മൾട്ടി പർപ്പസ് ഫോർ വീലറായ ‘സെൻ മാക്സി പോഡ്’, പർപ്പസ് ഡ്രൈവ് കാർഗോ ത്രീ വീലറായ ‘സെൻ മൈക്രോ പോഡ്’ എന്നിവയാണ് വാഹനങ്ങൾ. Also Read: Latest Automobile News ഇന്ത്യയിൽ നിർമിക്കും ജർമ്മനിയിൽ രൂപകല്പന ചെയ്ത ഈ വാഹനങ്ങൾ തദ്ദേശീയമായി ഘടകങ്ങൾ ഏകോപിപ്പിച്ച് ഇന്ത്യയിൽ തന്നെ നിർമ്മിക്കും. 2023ഓടെ മൈക്രോ പോഡ് പുറത്തിറങ്ങും. വരും വർഷങ്ങളിൽ മാക്സി പോഡ് വിപണിയിലെത്തും. സെൻസിന്റെ പേറ്റന്റ് നേടിയ ഇവി ഡ്രൈവ്‌ട്രെയിൻ (EV Drivetrain) സാങ്കേതികവിദ്യയാണ് കസ്റ്റമൈസ് ചെയ്യാവുന്ന മൈക്രോ പോഡ് നൽകുന്നത്. ഡ്രൈവിംഗ് ക്ഷമത, ഡ്യൂറബിലിറ്റി, പെർഫോമൻസ് തുടങ്ങിയ വിവിധ ഫീച്ചറുകൾക്ക് മൈക്രോ പോഡിന് ARAI സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. കാർബൺ ഫൈബറിന്റെയും ഗ്ലാസ് ഫൈബറിന്റെയും സംയോജനമാണ് ഷാസി. അതിനാൽ ഇവികൾക്ക് സുഗമമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉറപ്പാക്കാൻ സാധിക്കും.The first range of electric mobility solutions by Zen…
NFT യിലും ഡിജിറ്റൽ ആർട്ടിലും വ്യക്തിമുദ്ര പതിപ്പിച്ച Amrita Sethi ഉണ്ടെന്ന് പറയും. ബാങ്കിംഗ് മേഖലയിൽ നിന്നാണ് അമൃത, കലയുടെ ലോകത്തേക്കെത്തിയത്.