Author: News Desk

ഫോക്സ്കോൺ സിഇഒയും ചെയർമാനുമായ യങ് ലിയുവിന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഇത്തവണ 132 പേർക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. ആഗോള ബിസിനസ് ലീഡർ എന്ന നിലയിൽ നൽകിയ സംഭാവനകളും പ്രവർത്തനങ്ങളും പരിഗണിച്ചാണ് പത്മ വിഭൂഷൺ നൽകിയത്. തായ്വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്കോൺ ആഗോളതലത്തിൽ തന്നെ സെമികണ്ടക്ടർ നിർമാണത്തിൽ മുന്നിട്ടു നിൽക്കുന്ന കമ്പനിയാണ്. 66ക്കാരനായ ലിയു കഴിഞ്ഞ 4 പതിറ്റാണ്ടായി കമ്പനിയുടെ നെടുംതൂണായി നിലകൊള്ളുന്നു.ഫോക്സ്കോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയത് അനുസരിച്ച് കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾക്ക് ലിയു നേതൃത്വം നൽകുന്നുണ്ട്. ലിയുവിന് 24 രാജ്യങ്ങളിലായി 10 ലക്ഷം ജീവനക്കാരാണ് ലിയുവിന് കീഴിൽ പ്രവർത്തിക്കുന്നത്. 2021ൽ ഫോക്സ്കോണിന്റെ വാർഷിക വരുമാനം 206 ബില്യൺ ഡോളർ കടന്നിരുന്നു. 1988ൽ തായ്‍വാനിൽ കംപ്യൂട്ടറുകളുടെ മദർബോർഡുകൾ നിർമിക്കുന്ന യങ് മൈക്രോ സിസ്റ്റംസ് എന്ന കമ്പനി തുടങ്ങികൊണ്ടാണ് ലിയു ബിസിനസ് രംഗത്തേക്ക് വരുന്നത്. 1995ൽ ഐസി ഡിസൈൻ കമ്പനിയും 1997ൽ എഡിഎസ്എൽ ഐസി ഡിസൈൻ കമ്പനിയും തുടങ്ങി. 1994ലാണ് യങ്…

Read More

CHANNEL I AM Investors Connect Your Gateway to Global Investors Resolute Ventures Resolute Ventures For Resolute, it’s all about the people. There’s nothing we love more than working with founders who have a mission to do something that matters. It’s infectious. It’s what makes us so passionate about what we do. And it’s the exact same mission we have in building Resolute. $238.8 M Total Fund Deployed Founders:Michael Hirshland, Raanan Bar-Cohen. Funds: 5 Investments: 174 Number of Lead Investments: 62 Investing Sectors Investing Sectors: Consumer, data, developer tools, e-commerce, enterprise, financial services, technology, hardware, software, and marketplace sectors. More About A…

Read More

CHANNEL I AM Investors Connect Your Gateway to Global Investors Scribble Ventures Scribble Ventures Scribble Ventures is an early-stage venture firm started by operators and investors from Instagram, Twitter, & A16z. $84 M Total Fund Deployed Founders: Elizabeth Weil Funds: 1 Investments: 84 Number of Lead Investments: 5 Investing Sectors Investing Sectors: B2B, commercial services, information technology, healthcare, TMT, and SaaS sectors. More About Scribble Ventures is an early-stage investment fund that focuses on Pre-Seed through Series A. They write initial checks of up to $1M — a sweet spot that allows Scribble to collaborate and co-invest with other strong angel investors and seed funds. Through…

Read More

കാർഷിക മേഖലയുടെ മുന്നേറ്റത്തിന് വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. പുനരുപയോഗ ഊർജം, സെമികണ്ടക്ടർ, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിൽ നിർമാണം വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ബജറ്റിൽ മാത്രമല്ല ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഡൽഹിയിൽ കൊളജ് വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് നിർമലാ സീതാരാമൻ ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി 1ന് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.തിരഞ്ഞെടുത്ത 13 സെക്ടറുകളിൽ നിർമാണ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.  അതേസമയം അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നേരിട്ട് നൽകാൻ സാധിച്ചത് വഴി 2.5 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായി നിർമലാ സീതാരാമൻ പറഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവർ, കർഷകർ, വനിതകൾ, യുവാക്കൾ എന്നിവരിലാണ് സർക്കാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ 4 വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതികളിലാണ് സർക്കാർ. വിദേശത്തേക്ക് പണമയക്കുന്നതിനും മറ്റും ഡിജിറ്റൽ കറൻസിയാണ് കൂടുതൽ ഉപയോഗപ്രദമെന്നും…

Read More

റിപ്പബ്ലിക് ദിനത്തിൽ ലക്ഷദ്വീപു നിവാസികൾക്ക് സന്തോഷ വാർത്തയുമായി സ്വിഗി (Swiggy). ജനുവരി 26 മുതൽ ലക്ഷദ്വീപിലെ അഗത്തിയിൽ സ്വിഗി സർവീസ് ആരംഭിക്കും. ആദ്യമായി അഗത്തിയിൽ നിന്ന് ഓർഡർ ചെയ്യുന്നവർക്ക് സ്പെഷ്യൽ ലോഞ്ച് ഓഫറും സ്വിഗി നൽകുന്നുണ്ട്. 100 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓർഡറുകൾക്കും 50% ഡിസ്കൗണ്ടാണ് സ്വിഗി നൽകുന്നത്. ലക്ഷദ്വീപിൽ ആദ്യമായി ഫുഡ് ഡെലിവറി തുടങ്ങുന്ന പ്ലാറ്റ് ഫോം സ്വിഗിയാണെന്ന് കമ്പനിയുടെ മാർക്കറ്റ് പ്ലെയ്സ് നാഷണൽ ബിസിനസ് ഹെഡ് സിദ്ധാർഥ് ബാക്കോ പറഞ്ഞു. ഓൺലൈൻ ഭക്ഷണ ഡെലിവറിയിൽ സ്വിഗിക്ക് ഇത് സുപ്രധാന നേട്ടമാണെന്നും സിദ്ധാർഥ് പറഞ്ഞു. പ്രാദേശിക ഹോട്ടലുകളും മറ്റുമായി ചേർന്ന് പ്രവർത്തിക്കാനാണ് സ്വിഗി ലക്ഷ്യം വെക്കുന്നത്. ഒരേസമയം പ്രാദേശിക റസ്റ്ററന്റുകളുടെ വളർച്ചയ്ക്ക് സ്വിഗി പിന്തുണ നൽകുകയും പ്രദേശത്തെ യുവാക്കൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയും ചെയ്യും. ഭാവിയിൽ ലക്ഷദ്വീപിൽ പ്രവർത്തനം വിപുലപ്പെടുത്താൻ സ്വിഗി ഉദ്ദേശിക്കുന്നുണ്ട്. സിറ്റി ഹോട്ടൽ ലക്ഷദ്വീപാണ് സ്വിഗിയുടെ റസ്റ്ററന്റ് പാർട്ണർ. Swiggy has announced its food delivery…

Read More

ഇലോൺ മസ്കിൻെറ ടെസ്ല വികസിപ്പിച്ച ഒപ്റ്റിമസ് തുണി മടക്കുന്നതും കോഫിയുണ്ടാക്കുന്നതും ചെടി നനയ്ക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ തുറന്നാൽ റോബോട്ടുകൾ പലവിധ പ്രവർത്തികൾ ചെയ്യുന്നത് കാണാം. എന്നാൽ ഇവയെല്ലാം ഈ റോബോട്ടുകൾ സ്വയം ചെയ്യുന്നതാണോ? എല്ലാ പണികളും റോബോട്ടുകൾ ഓട്ടോമാറ്റിക്കായി ചെയ്യുന്നതാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ സത്യാവസ്ഥ അതായിരിക്കണമെന്നില്ല. പലപ്പോഴും ടെലി ഓപ്പറേഷൻ സംവിധാനത്തിലൂടെയാണ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. നിശ്ചിത അകലത്തിൽ നിന്ന് പരിശീലനം ലഭിച്ച വിദഗ്ധരോ റോബോട്ടിക്സ്റ്റുകളോ ആയിരിക്കും നിശ്ചിത അകലത്തിൽ നിന്ന് ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനെയാണ് ടെലി ഓപ്പറേഷൻ എന്ന പറയുന്നത്. ഇത്തരത്തിൽ പൂർണമായോ ഭാഗികമായോ ഹ്യൂമനോയ്ഡ് റോബോട്ടുകളെ നിയന്ത്രിക്കാൻ സാധിക്കും. സാങ്ച്വറി എഐ എന്ന കമ്പനി ഇതിന് മികച്ച ഒരു ഉദാഹരണമാണ്. സാങ്ച്വറിയുടെ എല്ലാ ഹ്യൂമനോയ്ഡ് റോബോട്ടുകളെയും ടെലി ഓപ്പറേറ്റ് ചെയ്യുകയാണ്. അതേസമയം പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും ഹ്യൂമനോയ്ഡ് റോബോട്ടുകളെ കാണുമ്പോൾ അവ ടെലി ഓപ്പറേറ്റഡ് ആണെന്ന് ആളുകൾ തിരിച്ചറിയാറില്ല. ഹ്യൂമനോയ്ഡ്…

Read More

എക്സട്രീം 125ആറുമായി (Xtreme 125R) പ്രീമിയം 125സിസി സെഗ്മെന്റിലേക്ക് കുതിച്ചു കയറാൻ ഹീറോ മോട്ടോകോർപ് (Hero MotoCorp). ഹീറോ വേൾഡ് 2024 പരിപാടിയിലാണ് കമ്മ്യൂട്ടർ മോട്ടോർ സൈക്കിളായ എക്സട്രീം 125ആറിനെ ഹീറോ ലോഞ്ച് ചെയ്യുന്നത്. ഗ്ലാമർ, സൂപ്പർ സ്പ്ലെൻഡർ എക്സ്ടിഇസി, ഗ്ലാമർ എക്സ്ടിഇസി, സൂപ്പർ സ്പ്ലെൻഡർ എന്നിങ്ങനെ നാല് കമ്മ്യൂട്ടർ 125സിസി മോട്ടോർ ബൈക്കുകൾ ഹീറോ നേരത്തെ തന്നെ വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഈ വിഭാഗത്തിൽ കമ്പനിയുടെ ആദ്യത്തെ സ്പോർട്ടി മോട്ടോർ ബൈക്കാണ് എക്സ്ട്രീം. വിപണിയിൽ ടിവിഎസ് റൈഡർ 125ന് ഒത്ത എതിരാളിയായിരിക്കും എക്സ്ട്രീം എന്നാ ബൈക്ക് ആരാധകർ കരുതുന്നത്. ഹീറോയുടെ പതിവ് കമ്മ്യൂട്ടർ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഫാഷനബിൾ ഡിസൈനാണ് ഹിറോ എക്സ്ട്രീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരും ബ്രാൻഡിൽ നിന്ന് പ്രതീക്ഷിക്കാത്ത ഡിസൈനാണ് എക്സ്ട്രീമിൻേറത്.95,000 രൂപ മുതലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്. സിംഗിൾ ചാനൽ എബിഎസ് സൗകര്യമുള്ളതാണ് ഏറ്റവും ഉയർന്ന മോഡൽ.എക്സ്ട്രീം ഡിഎൻഎയിലേക്ക് വരികയാണെങ്കിൽ മാസ് ലുക്ക് നൽകാൻ എല്ലായിടത്തും എൽഇഡി…

Read More

ഇന്ത്യയിലെ മറ്റ് മേഖലകളുമായി തട്ടിച്ചു നോക്കുമ്പോൾ ദക്ഷിണേന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പ്രത്യേകതകൾ നിരവധിയാണ്. ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിന്റെ (ഡിപിഐഐടി-DPIIT) സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച 5 സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള 3 സംസ്ഥാനങ്ങളാണ് ഇടം പിടിച്ചത്. വളർന്നുവരുന്ന സംരംഭകർക്ക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ കേരളം, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ മുൻപന്തിയിലാണ്. സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ ദക്ഷിണേന്ത്യ മികച്ച വിളനിലമായി?പ്രളയവും കോവിഡ് വ്യാപനവും ലോക്ഡൗണും ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇസ്രയേൽ ഹമാസ് യുദ്ധവും വരെ സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽപെട്ട സ്റ്റാർട്ടപ്പുകളും അടച്ചു പൂട്ടേണ്ടി വന്ന സ്റ്റാർട്ടപ്പുകളും കുറവല്ല. പ്രതിസന്ധികളെ മറികടന്ന് മുന്നേറിയ സ്റ്റാർട്ടപ്പുകളും നിരവധി. മുന്നേറാൻ സ്റ്റാർട്ടപ്പുകളെ സഹായിച്ചത് എന്തെല്ലാം? തൊഴിലിലെ തൃപ്തി, വരുമാനത്തിലെ തൃപ്തി, പ്രൊഫഷണൽ വളർച്ച, 2024ൽ കരിയർ പ്രതീക്ഷ തുടങ്ങി നിരവധി ഘടകങ്ങൾ അതിൽ പ്രധാനമാണ്. ജീവനക്കാർക്ക് തൊഴിലിലും ശമ്പളത്തിലുമുള്ള തൃപ്തി എങ്ങനെ സ്റ്റാർട്ടപ്പുകളെ വളർത്തും, ദക്ഷിണേന്ത്യ…

Read More

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി Tata Punch EV SUV വിപണിയിലെത്തിച്ചു ടാറ്റ. ഇന്ത്യൻ റോഡുകളിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ EVകാറുകളിലൊന്നാകും പഞ്ച് ഇവി എന്നാണ് വിലയിരുത്തൽ. 8 വർഷത്തെ വാറണ്ടി, ഒറ്റചാർജിൽ 421 കിലോമീറ്റർ. 140 കിലോമീറ്റർ ഉയർന്ന വേഗം എന്നീ സവിശേഷതകളോട് കൂടിയാണ് ടാറ്റ പഞ്ച് ഇ വി വിപണിയിലെത്തുന്നത്. 10.99 ലക്ഷം രൂപയാണ് Tata Punch EV SUV യുടെ എക്‌സ്‌ഷോറൂം വില.രണ്ടു ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 25 കിലോവാട്ട് മോഡൽ ഒറ്റചാർജിൽ 315 കിലോമീറ്ററും, 35 കിലോവാട്ട് മോഡൽ 421 കിലോമീറ്ററും സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. വെറും 9.5 സെക്കൻഡിൽ 0- 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിനു സാധിക്കും. 140 കിലോമീറ്ററാണ് പരമാവധി വേഗം. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണത്തിനായി IP67 റേറ്റിംഗും വാഹനത്തിനു നൽകിയിട്ടുണ്ട്. 8 വർഷം അല്ലെങ്കിൽ 1,60,000 കിലോ മീറ്റർ വാറന്റിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.…

Read More

ചെങ്കടലിൽ പ്രതിസന്ധി ഒഴിയാതെ തുടരുന്നതിനാൽ ചെന്നൈയിലേക്ക് പ്രതിവാര സർവീസ് നടത്താൻ മേഴ്സ്ക് (Maersk). അറബിക്കടൽ വഴി സർവീസ് നടത്താനും മേഴ്സ്ക് തീരുമാനിച്ചു. ഇസ്രയേലും ഹമാസും തമ്മിൽ തുടരുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലെ ചരക്കുഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഇന്ത്യ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള കണ്ടെയ്നർ റൂട്ടിൽ മേഴ്സ്ക് സർവീസ് നടത്തും. സീയുസ് കനാലിലും ചെങ്കടലിലും വർധിച്ചു വരുന്ന പ്രതിസന്ധികളെ തുടർന്ന് ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മേഴ്സ്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും മിഡിൽ ഈസ്റ്റിലേക്കുമുള്ള സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെയും മറ്റും ചരക്കു ഗതാഗതത്തെ വല്ലാതെ ബാധിച്ചതാണ് ചെന്നൈയിലേക്ക് പ്രതിവാര സർവീസും അറബിക്കടൽ വഴി പുതിയ സർവീസും ആരംഭിക്കാൻ മേഴ്സ്കിനെ പ്രേരിപ്പിച്ചത്. ഫെബ്രുവരി 5 മുതലാണ് മേഴ്സ്ക് ഇന്ത്യ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കുന്നത്. സലാല, ഒമാൻ- കൊളംബോ, ശ്രീലങ്ക-എന്നൂർ, ഇന്ത്യ-കൊളംബോ, ശ്രീലങ്ക-സലാല, ഒമാൻ എന്നിങ്ങനെയാണ് സർവീസ്.ചെങ്കടലിലെ പ്രതിസന്ധി രാജ്യത്തിന്റെ ഊർജ, സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുന്നതായി…

Read More