Author: News Desk
ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ വനിതയാണ് രേഖാ ജുൻജുൻവാല. ഇടി നൗ പുറത്തുവിട്ട കണക്കുപ്രകാരം 72814 കോടി രൂപയുടെ ആസ്തിയാണ് രേഖയ്ക്കുള്ളത്. ഇത്രയും സമ്പത്തുള്ള ഒരാളെ സംബന്ധിച്ച് അവരുടെ വീടിനും ആ ആഢംബരം പ്രകടമാകും. മുംബൈയിലെ അതിസമ്പന്നർ താമസിക്കുന്ന മലബാർ ഹില്ലിൽ 14 നിലയുള്ള മാൻഷനിലാണ് രേഖ താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 370 കോടി രൂപയാണ് ഈ അത്യാഢംബര മാൻഷന്റെ വില. വില കേട്ടപ്പോൾ തന്നെ വീടിനെക്കുറിച്ച് ഏകദേശ ധാരണ ആയിട്ടുണ്ടാകുമല്ലോ. എന്നാൽ സമ്പത്തിന്റെ മാത്രം തെളിവായല്ല കലാപരതയുടെ രൂപമായാണ് രേഖയുടെ വീട് തലയുയർത്തി നിൽക്കുന്നത്. വീടിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ അടുത്തുള്ള ചില ഫ്ലാറ്റുകൾ കൂടി രേഖ വാങ്ങിയിരുന്നു. അതിന് ചിലവഴിച്ചതാകട്ടെ 118 കോടി രൂപയും! നിലവിൽ 23 നിലകളുള്ള അപാർട്മെന്റ് സമുച്ചയത്തിലെ 19 എണ്ണവും രേഖയുടെ ഉടമസ്ഥതയിലാണ്. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെട്ടിരുന്ന ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയായ രേഖ 2022ൽ രാകേഷിന്റെ വിയോഗത്തോടെയാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുത്തത്.…
25 വർഷത്തിലധികമായി സിനിമാരംഗത്തുള്ള താരമാണ് തെന്നിന്ത്യൻ സൂപ്പർനായിക തൃഷ കൃഷ്ണൻ. 1999ൽ, 16ആം വയസിൽ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ അഭിനയരംഗത്തേക്ക് എത്തുന്നത്. 2002ൽ മൗനം പേസിയാതെ എന്ന ചിത്രമാണ് തൃഷ നായികയായി എത്തിയ ആദ്യ ചിത്രം. മോഡലിങ് രംഗത്തു നിന്നും സിനിമയിലേക്കെത്തിയ തൃഷയുടെ നിലവിലെ ആസ്തി ഏതാണ്ട് 85 കോടി രൂപയാണ്. മൂന്ന് കോടിയോളം രൂപയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാൻ തൃഷ പ്രതിഫലമായി വാങ്ങുന്നത്. എന്നാൽ പൊന്നിയിൻ സെൽവന്റെ വിജയത്തിനു ശേഷം തൃഷ പ്രതിഫലം അഞ്ച് കോടി രൂപയാക്കിയതായി റിപ്പോർട്ടുണ്ട്. ലിയോയിലെ വേഷം ചെയ്യാൻ താരം അഞ്ച് കോടി രൂപ വാങ്ങി എന്നാണ് റിപ്പോർട്ട്. സിനിമയ്ക്ക് പുറമെ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിൽ നിന്ന് പ്രതിവർഷം 10 കോടി രൂപ വരെയും തൃഷ സമ്പാദിക്കുന്നു. നിരവധി ആഢംബര വാഹനങ്ങളും താരത്തിനു സ്വന്തമായുണ്ട്. ഹൈദരാബാദിലും ചെന്നൈയിലുമായി താരത്തിന് കോടിക്കണക്കിന് രൂപ വിലവരുന്ന ആഢംബര വീടുകളുമുണ്ട്. ഇതിൽ ചെന്നൈയിലെ വീടിനു മാത്രം 10 കോടി രൂപ…
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളിൽ കേരളത്തേക്കാൾ മുൻപന്തിയിലാണ്. കുട്ടികളെ നേരത്തേ തന്നെ, ചെറിയ പ്രായത്തിൽ തന്നെ മത്സര പരീക്ഷകൾക്കായി തയ്യാറെടുപ്പിക്കുന്ന രീതിയാണ് ഇത്തരം സംസ്ഥാനങ്ങൾ പിന്തുടരുന്നത്. അതുകൊണ്ട് ടാലന്റ് ഉള്ള കുട്ടികളെ നേരത്തേ തന്നെ ഐഡന്റിഫൈ ചെയ്ത് ആ ടാലന്റുകളെ അടുത്ത വെവലിലേക്ക് തയ്യാറെടുപ്പിക്കാൻ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ മുൻഗണന നൽകേണ്ടതുണ്ട്. ആ തയ്യാറെടുപ്പിനു വേണ്ടിയായാണ് എക്സ് ആൻഡ് വൈ ലേർണിങ് ആറു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചത്. കതിരിൽ വളം വെയ്ക്കാതെ, കുട്ടികളുടെ അഭിരുചികൾക്ക് അനുസൃതമായുള്ള പഠനരീതി കൊണ്ടുവരാൻ ഇതിലൂടെ സ്ഥാപനത്തിന് ആകുന്നു. എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അജ്മൽ ഐഐടി മദ്രാസ്സിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡ്യുവൽ ഡിഗ്രി നേടിയ വ്യക്തിയാണ്. അവിടെ നിന്നും ക്യാമ്പസ് പ്ലെയിസ്മെന്റിലൂടെ ഇന്റെലിൽ (Intel) ജോയിൻ ചെയ്ത അജ്മൽ കമ്പനിയിൽ ഒൻപതു വർഷത്തോളം ഡിസൈൻ ലീഡ് ആയി പ്രവർത്തിച്ചു. അതിനിടിയിലാണ്,…
കേരളത്തിൽ ഇനി വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം സംരംഭങ്ങളും കടന്നു വരാനുള്ള തയാറെടുപ്പിലാണ് . വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുമായി പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ഓഗസ്റ്റിൽ കൊച്ചിയില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മീറ്റിംഗുകൾ, ഇൻസെന്റീവ്‌സ്, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയുടെ ചുരുക്കപ്പേരാണ് MICE. ഈ നാല് വിഭാഗങ്ങളും യാത്രാ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ ഒരു പ്രത്യേക ഉപവിഭാഗമാണ്. ബിസിനസ്സ് ഇവന്റുകളുമായും കോർപ്പറേറ്റ് ഒത്തുചേരലുകളുമായും ബന്ധപ്പെട്ടിരിക്കുന്ന MICE ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു.ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടന സമ്മേളനം നടക്കും. 15, 16 തിയതികളില്‍ കൊച്ചിയിലെ ലെ മെറഡിയനിലാണ് ആണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ക്കനുസരിച്ച് സംസ്ഥാനത്ത ടൂറിസം വ്യവസായത്തെ മാറ്റുകയാണ് ലക്‌ഷ്യം…
ഡയറി ബിസിനസിന് അതീതമായി പുതിയ മേഖലയിലേക്കുള്ള കാൽവെയ്പ്പുമായി അമൂൽ. ഒർഗാനിക് ടീ, പഞ്ചസാര, മസാലകൾ എന്നിവയിലൂടെ അമൂൽ പുതിയ വിപണികളിലേക്ക് കടക്കുകയാണ്. 2025 സാമ്പത്തിക വർഷത്തിൽ ₹66,000 കോടി വരുമാനം നേടിയ ശേഷമാണ് ഈ വിപുലീകരണ നീക്കം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായി അമൂൽ ഔദ്യോഗികമായി മാറിയതായും മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത അറിയിച്ചു. അടുത്ത സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ₹1 ലക്ഷം കോടി ടേൺഒവർ ലക്ഷ്യമിട്ടുകൊണ്ട് കമ്പനിയുടെ വിപുലീകരണ ശ്രമങ്ങൾ ശക്തമാകുകയാണ്. ഐസ്‌ക്രീം വിപണിയിൽ ഈ വർഷം 35-40% വളർച്ച പ്രതീക്ഷിക്കുന്നതോടൊപ്പം, പ്രോട്ടീൻ ബീവറേജുകളുടെ ഉത്പാദന ശേഷി അഞ്ച് മടങ്ങ് വർദ്ധിപ്പിക്കാൻ ഒരുക്കങ്ങളുമുണ്ട്. അമൂൽ യു.എസ്. വിപണിയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇനി മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, ആഫ്രിക്ക എന്നീ അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാവും. ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഇക്കാര്യ മേഖലകളിൽ വലിയ ഡിമാൻഡ് ഉണ്ട്. ഇൻപുട്ട് ചെലവുകൾ ഉയരുന്ന സാഹചര്യത്തിലും നിലവിലെ…
അടുത്ത ഒന്നൊന്നര വർഷത്തിനുള്ളിൽ മനുഷ്യരെക്കാൾ മികച്ച രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെറ്റയ്ക്ക് വേണ്ട കോഡിംഗ് എഴുതുമെന്ന് മാർക്ക് സക്കർബർഗ് (Mark Zuckerberg). ഫെയ്സ്ഫുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റ (Meta) പ്ലാറ്റ്ഫോമുകളിലെ കോഡിംഗ്, ആവറേജ് മികവുള്ള മനുഷ്യരേക്കാൾ നന്നായി AI എഴുതുന്നുണ്ടെന്നും സക്കർബർഗ് പറയുന്നു. മെറ്റയിൽ ഏറ്റവും പ്രഗത്ഭരായ കോഡിംഗ് എംപ്ലോയിയേക്കാൾ മികവുള്ള AI സിസ്റ്റം ഡെവലപ്ചെയ്യുകയാണെന്നും സക്കർബർഗ് വ്യക്തമാക്കി. ദ്വർഗേഷ് പട്ടേലുമായുള്ള (Dwarkesh Patel) പോഡ്കാസ്റ്റ് സംഭാഷണത്തിലാണ് കോഡിംഗിലുൾപ്പെടെ അസാധാരണ മികവുള്ള AI സാങ്കേതിക വിദ്യ താമസിയാതെ മനുഷ്യരെ കടത്തിവെട്ടും എന്ന് വ്യക്തമാക്കുന്നത്. കോഡിംഗിലെ ഒരു ഭാഗം ഓട്ടോ കംപ്ലീറ്റ് ചെയ്യാൻ മനുഷ്യനേക്കാൾ മികവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾത്തന്നെ കാണിക്കുന്നുണ്ട്. മെറ്റയുടെ കോഡിംഗ് താമസിയാതെ AI ഏറ്റെടുക്കുമെന്ന് സക്കർബഗ് പറയുന്നതിനെ നിസ്സാരമായി കാണേണ്ട. അതായത് കോഡിംഗ് ടെസ്റ്റുകൾ റൺ ചെയ്യുന്നതിലും, ബഗ് കണ്ടെത്തുന്നതിലും സ്വതന്ത്രമായി ഹൈക്വാളിറ്റി കോഡ് എഴുതുന്നതിലും AI പൂർണ്ണമായും കളം പിടിക്കും എന്നാണ്. മെറ്റയുടെ ലാർജ് ലാംഗ്വേജ് മോഡൽ…
അടുത്ത വർഷത്തോടെ സ്റ്റാർട്ടപ്പുകൾ വഴി 1 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം അറിയപ്പെടുകയാണ്. 2026-ഓടെ 15,000 സ്റ്റാർട്ടപ്പുകളാണ് ലക്ഷ്യം. ഇതുവഴി ഒരു ലക്ഷം തൊഴിലവസരങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ൽ 640 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നിടത്ത് ഇന്ന് 6300 സ്റ്റാർട്ടപ്പുകളാണുള്ളത്. 5800 കോടിയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ കൊണ്ടുവന്നത്. അതുപോലെ ഐടി സെക്ടറിൽ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് കേരളം ഒരുക്കിയത്. 90,000 കോടിയുടെ ഐടി കയറ്റുമതിയാണ് കേരളത്തിലെ കമ്പനികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതുപോലെതന്നെ, വ്യാവസായിക വളർച്ച 12%-ത്തിൽ നിന്ന് 17% ആയി വളർന്നു. നിയമത്തിലും ചട്ടങ്ങളിലും സംസ്ഥാനം സ്വീകരിച്ച പുതിയ സമീപനവും പരിഷ്കരണവുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നവംബർ 1-ന് കേരളത്തെ ഒട്ടും ദാരിദ്യമില്ലാത്ത സംസ്ഥാനനമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. Kerala is set to create 1 lakh job opportunities by…
നാവിൽ രുചിമേളം തീർക്കുന്നവർ മാത്രമല്ല, അതിന് വമ്പൻ തുക പ്രതിഫലം കൈപ്പറ്റുന്നവർ കൂടിയാണ് സെലിബ്രിറ്റി ഷെഫുമാർ. അത്തരത്തിൽ വമ്പൻ സമ്പാദ്യമുള്ള ഇന്ത്യൻ ഷെഫുമാരെ കുറിച്ചറിയാം. സഞ്ജീവ് കപൂർഇന്ത്യൻ പാചക രംഗത്തെ ഇതിഹാസ നാമമാണ് ‘മാസ്റ്റർ ഷെഫ്’ എന്നറിയപ്പെടുന്ന സഞ്ജീവ് കപൂർ. 1993 മുതൽ ഐക്കണിക് കുക്കറി ഷോയായ ‘ഖാന ഖസാനയിലൂടെ’ അദ്ദേഹം ഇന്ത്യൻ കുടുംബങ്ങൾക്ക് പ്രിയങ്കരനായി. ഏഷ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പാചക ഷോയായ ഖാന ഖസാനയ്ക്ക് പുറമേ അദ്ദേഹം 150ലധികം ബെസ്റ്റ് സെല്ലിംഗ് പാചകപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വിജയകരമായ റെസ്റ്റോറന്റ് സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന് 1165 കോടി രൂപ ആസ്തിയുള്ളതായി മണിമിന്റ് റിപ്പോർട്ട് ചെയ്യുന്നു. വികാസ് ഖന്നഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ ആഗോള അംബാസഡറായി അറിയപ്പെടുന്ന വികാസ് ഖന്ന മാസ്റ്റർഷെഫ് ഇന്ത്യ, സെലിബ്രിറ്റി മാസ്റ്റർഷെഫ് എന്നിവയിലൂടെയാണ് പ്രശസ്തനായത്. ഷെഫ്, ടിവി വ്യക്തിത്വം, എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ്, റസ്റ്റോറേറ്റർ എന്നീ നിലകളിലുള്ള മികച്ച കരിയറാണ് അദ്ദേഹത്തിന്റേത്. ലൈഫ്‌സ്റ്റൈൽ ഏഷ്യ കണക്കനുസരിച്ച്, അദ്ദേഹത്തിന്റെ ആസ്തി 84 കോടി…
ഈ വർഷം മുതൽ ബാച്ചിലർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് ഓണേഴ്സ് വിത്ത് റിസർച്ച് (BMS Honours with Research) എന്ന നാല് വർഷത്തെ ബിരുദ പ്രോഗ്രാം ആരംഭിക്കാൻ ഐഐഎം കോഴിക്കോട് (IIM Kozhikode-IIMK). മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്ത് നൂതന സാധ്യതകൾ കണക്കിലെടുത്താണ് നേരത്തെയുണ്ടായിരുന്ന ബിരുദാനന്തരബിരുദ-ഡിപ്ലോമ പ്രോഗ്രാമുകൾ കൂടാതെയുള്ള പുതിയ ചുവടുവെയ്പ്പ്. ഐഐഎംകെയുടെ കൊച്ചി കാമ്പസിലാണ് ക്ലാസ് സംഘടിപ്പിക്കുക. മികച്ച വിദ്യാർത്ഥികളെ ചെറുപ്രായത്തിൽത്തന്നെ കണ്ടെത്തി ഇന്നവേഷൻ രംഗത്തും മാനേജ്മെൻ്റ് രംഗത്തും സംരംഭക രംഗത്തും മുതൽകൂട്ടാക്കാനുള്ള ലക്ഷ്യമാണ് ഐഐഎം മുന്നോട്ടു വെയ്ക്കുന്നത്. സാധാരണയായി ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റുകൾക്കും പേരുകേട്ട ഐഐഎമ്മുകളിൽ നിന്നുള്ള ഈ പുതിയ കാൽവെയ്പ്പിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) സ്വാധീനവുമുണ്ട്. മെയ് 22 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പ്രവേശനത്തിനായുള്ള അഭിരുചി പരീക്ഷ ജൂൺ 22ന് നടക്കും. ജൂലൈ മാസത്തിൽ തന്നെ ഇൻ്റർവ്യൂ നടത്തി, അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ ആദ്യവാരങ്ങളിലായി ക്ലാസ്സുകൾ…
ടോക് ഷോ ഹോസ്റ്റുകൾക്ക് യുഎസ്സിൽ വൻ ജനപ്രീതിയാണ് ഉള്ളത്. വെറും അവതാരകർ എന്നതിനപ്പുറം നിത്യജീവിതത്തിൽ അമേരിക്കക്കാർ ഈ ഹോസ്റ്റുകൾക്ക് വലിയ സ്ഥാനം നൽകുന്നു. ഈ ജനപ്രീതി കൊണ്ടുതന്നെ യുഎസ്സിലെ അവതാരകരുടെ സമ്പത്തും ആസ്തിയും എല്ലാം ഹോളിവുഡ് താരങ്ങൾക്ക് ഒപ്പം തന്നെ നിൽക്കുന്നവയാണ്. സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് ഓപ്ര വിൻഫ്രി എന്ന അവതാരകയുടെയും സ്ഥാനം. പത്രപ്രവർത്തന രംഗത്തു നിന്നും അഭിനയ രംഗത്തേക്കും പിന്നീട് അവതാരക വേഷത്തിലേക്കും എത്തിയ പ്രൊഫഷനൽ കരിയറാണ് ഓപ്രയുടേത്. ഫോർബ്സിന്റെ കണക്കനുസരിച്ച് മൂന്ന് ബില്യൺ ഡോളറാണ് അവരുടെ ആസ്തി. ഇത് അവരെ ലോകത്തിലെ ഏറ്റവും സമ്പന്നയായ ടോക് ഷോ ഹോസ്റ്റ് ആക്കുന്നു. ഫോർബ്സ് പട്ടിക അനുസരിച്ച് മീഡിയ ആൻഡ് എന്റടെയ്ൻമെന്റ് വിഭാഗത്തിലെ ഏറ്റവും സമ്പത്തുള്ള ആദ്യ അൻപത് പേരിൽ ഓപ്ര വിൻഫ്രിയുടെ പേരുണ്ട്. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ഡ്വെയിൻ ജോൺസൺ തുടങ്ങിയവരെ പോലും സമ്പത്തിൽ ഓപ്ര പിന്നിലാക്കുന്നു. 70-80കളിൽ ടിവി ആങ്കറായി കരിയർ ആരംഭിച്ച ഓപ്ര 1985ൽ സ്റ്റീവൻ…