Author: News Desk
ഷിപ്പിംഗ് മേഖലയ്ക്കായി 25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് (MDF) കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകരിക്കുമെന്ന് സൂചന. ഇതിനായുള്ള അന്തിമ നിർദ്ദേശം ഷിപ്പിംഗ് മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചു. നേരത്തെ കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെ ഇന്ത്യയുടെ സമുദ്ര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഫണ്ട് കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് ഷിപ്പിംഗ് മന്ത്രാലയവും വ്യവസായ പങ്കാളികളുമായും വിശദ ചർച്ചകൾ നടന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഫണ്ട് വിനിയോഗത്തിനുള്ള രീതികൾ വിശദീകരിക്കുന്ന അന്തിമ നിർദ്ദേശം എക്സപൻഡിച്ചർ ഫിനാൻസ് കമ്മിറ്റി (EFC) അംഗീകരിച്ചിരുന്നു. ഇതാണ് ഇപ്പോൾ മന്ത്രിസഭയ്ക്ക് അയച്ചിരിക്കുന്നത്. ഈ നിർദ്ദേശം അനുസരിച്ച്, ഫണ്ട് ഷിപ്പിംഗ് മേഖലയ്ക്ക് ഇക്വിറ്റി, ഡെറ്റ് സെക്യൂരിറ്റികൾ വഴി സാമ്പത്തിക സഹനൽകും. പ്രാരംഭ കോർപ്പസ് 25,000 കോടി രൂപയായി കണക്കാക്കുന്നു. അതിൽ 49% സർക്കാർ നൽകും. ബാക്കി തുക പ്രധാന തുറമുഖ അധികാരികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല…
വെള്ള കാർഡ് ഉടമകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. രണ്ട് വർഷത്തിന് ശേഷമാണ് റേഷൻ കടകൾ വഴി എല്ലാ വിഭാഗങ്ങൾക്കും മണ്ണെണ്ണ ലഭ്യമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുകയായിരുന്നു. നിലവിൽ, എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡ് ഉടമകൾക്ക് മാത്രമാണ് മണ്ണെണ്ണ ലഭ്യമാക്കുന്നത്. കുറഞ്ഞ അളവിൽ മണ്ണെണ്ണ വിതരണം ചെയ്തതിലൂടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി മിക്ക വിതരണക്കാരും പണം പിൻവലിച്ചതിനാൽ ഈ വിഭാഗങ്ങൾക്കുപോലും കൃത്യസമയത്ത് മണ്ണെണ്ണ ലഭിച്ചിരുന്നില്ല. 780 കിലോലിറ്ററാണ് നിലവിൽ മൂന്ന് മാസത്തെ ആകെ വിഹിതം. 14 സംസ്ഥാനങ്ങൾ മണ്ണെണ്ണ വിതരണം ഉപേക്ഷിച്ചതോടെ കേന്ദ്ര സർക്കാർ മണ്ണെണ്ണ വിതരണം ക്രമേണ നിർത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും മണ്ണെണ്ണ അനുവദിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് പോലും പ്രതീക്ഷിച്ചിരുന്നില്ല. റേഷൻ കടകളിലേക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്ന കരാറുകാരിൽ ഭൂരിഭാഗവും ഈ…
വൈദ്യശാസ്ത്രത്തിന്റെയും റോബോട്ടിക്സിന്റെയും ഭാവിയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ടെസ്‌ല-സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ധരെ പോലും റോബോട്ടുകൾ മറികടക്കുമെന്നാണ് മസ്കിന്റെ പ്രവചനം. ശസ്ത്രക്രിയയിൽ നൂതന റോബോട്ടിക്‌സിന്റെ കഴിവുകളെ എടുത്തുകാണിച്ചുള്ള എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിന് മറുപടിയായാണ് മസ്‌ക് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. അൾട്രാ-പ്രിസൈസ് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് ഇലക്ട്രോഡുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ന്യൂറാലിങ്കിന്റെ സർജിക്കൽ റോബോട്ടിനെ ഉദ്ധരിച്ചാണ് മസ്‌കിന്റെ പരാമർശം. പ്രോസ്റ്റേറ്റ്, വൃക്ക ശസ്ത്രക്രിയകൾ ഉൾപ്പെടെ 137 യഥാർത്ഥ നടപടിക്രമങ്ങളിൽ പരീക്ഷിച്ച മെഡ്‌ട്രോണിക്‌സിന്റെ ഹ്യൂഗോ റോബോട്ടിക് സിസ്റ്റത്തെ കുറിച്ചുള്ള പോസ്റ്റിനെ അനുകൂലിച്ചാണ് മസ്ക് മറുപടി ഇട്ടിരിക്കുന്നത്. എന്നാൽ മസ്കിന്റെ പരാമർശത്തിന് എതിരെ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. റോബോട്ടുകൾ ഇപ്പോഴും ശസ്ത്രക്രിയാ വിദഗ്ധരുടെ നിയന്ത്രണത്തിലുള്ള ഉപകരണങ്ങൾ മാത്രമാണെന്നും ഒരിക്കലും മനുഷ്യർക്കോ സർജൻമാർക്കോ അവ പകരം വയ്ക്കാനാകില്ലെന്നും നിരവധി വിദഗ്ധർ പ്രതികരിക്കുന്നു. മസ്കിന്റെ പരാമർശം തെറ്റിദ്ധാരണാജനകമാണ് എന്നാണ് റോബോട്ട് സഹായത്തോടെയുള്ള നടപടിക്രമങ്ങളിൽ പരിചയസമ്പന്നരായ ഡോക്ടർമാർ പറയുന്നത്. യഥാർത്ഥത്തിൽ…
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ വ്യാപാര നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ പാക്കിസ്ഥാൻ ജീവൻരക്ഷാ മരുന്നുകളുടെ കടുത്ത ക്ഷാമത്തിലേക്കു നീങ്ങുകയാണ്. നിലവിൽ മരുന്നുകൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ 30 മുതൽ 40 ശതമാനം വരെ പാക്കിസ്ഥാനിലേക്ക് പോകുന്നത് ഇന്ത്യയിൽനിന്നാണ്. ഫാർമസ്യൂട്ടിക്കൽ ചേരുവകളും (എപിഐകൾ) വിവിധ നൂതന ചികിത്സാ ഉൽപന്നങ്ങളും അടക്കമുള്ളവയുടെ കണക്കാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾ ഫാർമസ്യൂട്ടിക്കൽ മേഖലയെ സാരമായി ബാധിക്കുമെന്നു പാക്കിസ്ഥാൻ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക്ക്-ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാൻ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി നിയന്ത്രണങ്ങൾ സംബന്ധിച്ചോ അവ ഔഷധ മേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചോ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നാണു ജിയോ ന്യൂസ് എന്ന പാക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മരുന്നുകളുടെ ക്ഷാമം തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചതായും മരുന്നുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ പരിഗണിക്കുന്നതായും ജിയോ റിപ്പോർട്ട് ചെയ്യുന്നു. വിവിധ മരുന്നുകളുടേയും…
“പഴങ്ങളുടെ രാജാവ്” എന്നറിയപ്പെടുന്ന മാമ്പഴം ഒരു സീസണൽ ആനന്ദം മാത്രമല്ല, വൻ ബിസിനസ് കൂടിയാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കർഷകരിൽ ഒരു പേര് തീർത്തും അപ്രതീക്ഷിതമായ ഒന്നാണ്-റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ സാക്ഷാൽ മുകേഷ് അംബാനി! ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക സാമ്രാജ്യമായ റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്നതിന് അംബാനി വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഗുജറാത്തിലെ ജാംനഗറിൽ 600 ഏക്കർ മാമ്പഴത്തോട്ടമുള്ള കാര്യം അധികമാർക്കും അറിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഈ മാമ്പഴത്തോട്ടം റിലയൻസിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരാക്കി മാറ്റുന്നു. 1997ലാണ് ധീരുഭായ് അംബാനി ലഖിബാഗ് അമ്രായി എന്ന പേരിലുള്ള മാമ്പഴത്തോട്ടം ആരംഭിച്ചത്. തൊണ്ണൂറുകളിൽ റിലയൻസ് ജാംനഗർ എണ്ണ ശുദ്ധീകരണശാലയ്ക്ക് ചുറ്റും മലിനീകരണം ഉണ്ടാകുന്നതായും ഇത് തടയാൻ എന്തെങ്കിലും ചെയ്യണമെന്നും മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് കമ്പനിക്ക് മുന്നറിയിപ്പുകൾ ലഭിച്ചു. അങ്ങനെ മലിനീകരണം കുറയ്ക്കാനായാണ് കമ്പനി തരിശുഭൂമിയെ സമൃദ്ധമായ മാമ്പഴത്തോട്ടമാക്കി മാറ്റി ഹരിത സംരംഭം ആരംഭിച്ചത്.…
സാധാരണ ഗതിയിൽ സൗന്ദര്യം എന്നത് യുവത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് എന്നാണ് വെയ്പ്പ്. എന്നാൽ ഈ ധാരണകളെ തിരുത്തുകയാണ് യുഎസ്സിലെ സെലിബ്രിറ്റി ന്യൂസ് ആഴ്ചപ്പതിപ്പായ പീപ്പിൾ മാഗസിൻ. 62 വയസ്സുള്ള ഹോളിവുഡ് താരം ഡെമി മൂറിനെ 2025ലെ മോസ്റ്റ് ബ്യൂട്ടിവുൾ വുമൺ ആയി തിരഞ്ഞെടുത്താണ് പീപ്പിൾ മാഗസിന്റെ ഈ തിരുത്ത്. പീപ്പിൾ മാഗസിന്റെ ഈ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായിരിക്കുകയാണ് ഇതോടെ ഡെമി മൂർ. ഡെമി മൂറിന്റെ മുഖചിത്രവുമായാണ് പീപ്പിൾ മാഗസിൻ ഏറ്റവും പുതിയ ഡിജിറ്റൽ പതിപ്പ് ഇറക്കിയത്. എൺപതുകൾ മുതൽ അഭിനയരംഗത്തുള്ള താരമാണ് ഡെമി മൂർ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദി സബ്സ്റ്റൻസിലൂടെ താരം വീണ്ടും വൻ ജനപ്രീതി നേടി. ചിത്രത്തിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയ ഡെമി മൂർ ഓസ്കാർ നോമിനേഷനും നേടി. ഗോസ്റ്റ്, എ ഫ്യൂ ഗുഡ് മെൻ, ഇൻഡീസെന്റ് പ്രൊപ്പോസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നുവന്ന താരം 1996ൽ…
തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് സാമന്ത റൂത്ത് പ്രഭു. തമിഴിലും തെലുഗിലും ശക്തമായ കഥാപത്രങ്ങൾ ചെയ്‌തിട്ടുള്ള 38കാരിയായ സാമന്ത സിനിമയിൽ വന്നിട്ട് പതിനഞ്ച് വർഷത്തോളമായി. ഇക്കാലംകൊണ്ട് സിനിമകൾക്കു പുറമേ ഒടിടി മേഖലയിലും സാമന്ത മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം താരത്തിന്റെ ആസ്തിയിലും പ്രതിഫലിക്കുന്നു. സിനിമാ പ്രതിഫലത്തിനു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റുകളിൽ നിന്നും വൻതുക സമ്പാദിക്കുന്ന താരത്തിന്റെ ആസ്തി 101 കോടി രൂപയാണ്. നാല് കോടി രൂപ വരെയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാമന്ത നിലവിൽ പ്രതിഫലമായി വാങ്ങുന്നത്. വർഷത്തിൽ എട്ട് കോടി രൂപയോളമാണ് പരസ്യചിത്രങ്ങളിൽ നിന്നും താരം സ്വന്തമാക്കുന്നത്. ഇതിനു പുറമേ ഹൈദരബാദിലെ ജൂബിലി ഹിൽസിലെ ആഢംബര ബംഗ്ലാവ് അടക്കം നിരവധി അത്യാഢംബര വീടുകളും താരത്തിനുണ്ട്. മുംബൈയിലെ താരത്തിന്റെ വീടിനു മാത്രം 15 കോടി രൂപയോളം വിലയുണ്ട്. ഇതിനു പുറമേ റേഞ്ച് റോവർ, പോർഷെ, ബെൻസ് ജി63 എഎംജി തുടങ്ങി നിരവധി ആഢംബര വാഹനങ്ങളും താരത്തിനുണ്ട്. മോഡലിങ് രംഗത്തു നിന്നും 2010ലാണ് സാമന്ത…
ക്രിക്കറ്റിനപ്പുറം ഐപിഎൽ മൈതാനത്തെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നാണ് ഇപ്പോൾ റോബോട്ട് നായ. സാങ്കേതികവിദ്യയും വിനോദവും സമന്വയിപ്പിച്ചുകൊണ്ടാണ് താരങ്ങൾ പുറത്താകുമ്പോഴും ഓവറുകളുടെ ഇടവേളകളിലും മൈതാനത്ത് നടക്കുന്ന ഈ റോബോട്ടിക് ഡോഗ് ക്യാമറ എത്തിയിരിക്കുന്നത്. ആഗോള ബ്രോഡ്കാസ്റ്റ് ടെക് ഭീമൻമാരായ wTVision, ഓമ്‌നികാമുമായും ബിസിസിഐയുമായും ചേർന്നാണ് റോബോട്ടിക് ഡോഗ് ക്യാമറ അവതരിപ്പിച്ചത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ ആദ്യമായി പ്രദർശിപ്പിച്ച പെറ്റ് ക്യാമറ താരങ്ങൾക്കും ആരാധകർക്കും ഒരുപോലെ കൗതുകം ഉണർത്തി. പ്രത്യേക രൂപത്തിൽ രൂപകൽപ്പന ചെയ്ത റോബോട്ടിക് നായ തത്സമയ സ്പോർട്സ് കവറേജിലേക്ക് പുതുമയുമായാണ് എത്തുന്നത്. ബിസിസിഐയുടെ ടിവി പ്രൊഡക്ഷൻ, മാർക്കറ്റിംഗ് ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന wTVision, സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് സംവേദനാത്മകമായ കാഴ്ചാനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചത്. കളിക്കാർ, അമ്പയർമാർ, ആരാധകർ എന്നിവരുമായി തത്സമയം പ്രതികരിക്കുന്ന റോബോട്ടിക് കൂട്ടാളി ഹസ്തദാനം, ചാട്ടം, ഹൃദയ ചിഹ്നങ്ങൾ തുടങ്ങിയ ആംഗ്യങ്ങൾ കാണിക്കും. സ്ഥിരതയുള്ള ദൃശ്യങ്ങൾക്കായി കസ്റ്റം-ബിൽഡ്…
ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചു . ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും തമ്മിൽ ധാരണയായി.രണ്ടായിരം കോടി രൂപയുടെ മുതൽ മുടക്കിൽ നിർമ്മിച്ച മാളിലെ സൗകര്യങ്ങൾ കൂടുതൽ ആഗോളനിലവാരത്തിലേക്ക് ഉയർത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോൾഡിങ്ങ്സും തമാനി ഗ്ലോബലും കൈകോർക്കുന്നത്. രണ്ട് ദിവസമായി മസ്കത്തിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്മെൻ്റ് ഫോറത്തിലായിരുന്നു ധാരണയിലെത്തിയത് .ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ഏ.വി. ആനന്ദും, തമാനി ഗ്ലോബൽ ബോർഡ് മെംബർ അബ്ദുൾ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പ് വെച്ചത്. ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുള്ള മാൾ ഓഫ് മസ്കത്തിൽ ഒമാൻ അക്വേറിയം, ലുലു…
മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ലോവർ ബെർത്തുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി പുതിയ തീരുമാനങ്ങളാണ് ഇന്ത്യൻ റെയിൽവേ അടുത്തിടെ അവതരിപ്പിച്ചിട്ടുള്ളത്. അപ്പർ ബെർത്ത്, മിഡിൽ ബെർത്തുകൾ ഇത്തരം യാത്രക്കാർക്ക് ഉണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ചാണ് ഇന്ത്യൻ റെയിൽവേ വിവിധ യാത്രാ ക്ലാസുകളിലായി ലോവർ ബെർത്തുകളുടെ പ്രത്യേക ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്. സ്ലീപ്പർ ക്ലാസിൽ ഓരോ കോച്ചിലും സാധാരണയായി ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളാണ് ഉണ്ടാകുക. അതേസമയം എയർ കണ്ടീഷൻ ചെയ്ത 3 ടയർ (3AC) കോച്ചുകളിൽ നാല് മുതൽ അഞ്ച് വരെയും 2 ടയർ (2AC) കോച്ചുകളിൽ, മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകളുമാണ് ഉള്ളത്. ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണത്തെ ആശ്രയിച്ച് ഈ എണ്ണം വ്യത്യാസപ്പെടാം. മുതിർന്ന പൗരന്മാർ, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, ഗർഭിണികൾ എന്നിവർക്ക് ബുക്കിംഗ് സമയത്ത് ലഭ്യതയ്ക്ക് വിധേയമായി സ്വയം ലോവർ ബെർത്തുകൾ അനുവദിക്കും. ഇത്തരം യാത്രക്കാർക്ക് യാത്ര സുഖരമാക്കുന്നു എന്ന്…