Author: News Desk
ഇന്ത്യയിലെ ആദ്യ ഐടി ക്യാമ്പസായ കേരളത്തിന്റെ അഭിമാനമായ ടെക്നോപാര്‍ക്ക് തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ട് ജൂലൈ 28ന്, 35 വര്‍ഷം തികയുന്നു . സംസ്ഥാനത്തിന്‍റെ ഐടി കയറ്റുമതി രംഗത്ത് സുപ്രധാന സംഭാവനയാണ് ടെക്നോപാര്‍ക്ക് നല്‍കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 13,255 കോടിയായിരുന്നു ടെക്നോപാർക്കിലെ കമ്പനികൾ നേടിയെടുത്തത് . 2025 ൽ 15 ശതമാനം അധിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വികസനത്തിലിരിക്കുന്ന 4 ദശലക്ഷം ചതുരശ്രയടിയിലധികം വിസ്തീര്‍ണമുള്ള പദ്ധതി പൂർത്തിയായാൽ പ്രതീക്ഷിക്കുന്നത് 30,000 ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ .ദേശീയപാതയ്ക്ക് സമീപമുള്ള വൈദ്യന്‍കുന്ന് ഒരുകാലത്ത് കശുമാവുകള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന സ്ഥലമായിരുന്നു. ഇന്നാകട്ടെ അവിടം ഏഷ്യയിലെ ഏറ്റവും വലുതും പരിസ്ഥിതി സൗഹൃദവുമായ ഐടി പാര്‍ക്ക് ഉയരങ്ങളിലേക്ക് കുതിക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് . കേരളത്തിന്‍റെ ഐടി ഭൂപടത്തിന്‍റെ മുഖമുദ്രയായി ടെക്നോപാര്‍ക്ക് മാറിയതിന് പിന്നില്‍ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെയും രാഷ്ട്രീയ സഹകരണത്തിന്‍റെയും പങ്ക് പരമപ്രധാനമാണ്. തിരുവനന്തപുരത്തെ സാങ്കേതിക ഹബ്ബാക്കി ഉയര്‍ത്തുന്നതില്‍ ടെക്നോപാര്‍ക്കിന്‍റെ പങ്ക് നിര്‍ണായകമാണ്. സംസ്ഥാനത്തിന്‍റെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ചുവടുമാറ്റത്തിന് കരുത്ത് പകര്‍ന്നതും…
ലോകത്തിൽ ഏറ്റവും അധികം ഏലം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഗ്വാട്ടിമാല (Guatemala). പ്രീമിയം ഗ്രീൻ കാർഡമത്തിന് (premium green cardamom) പേരുകേട്ട രാജ്യം ലോകത്തിലെ മൊത്തം ഏലം വിതരണത്തിന്റെ 50 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്നു. ഏലം ഉത്പാദനത്തിൽ ഗ്വാട്ടിമാലയ്ക്ക് തൊട്ടുപുറകിൽ, അതായത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പ്രതിവർഷം ഏകദേശം 35000 മുതൽ 40000 മെട്രിക് ടൺ വരെ ഏലമാണ് ഗ്വാട്ടിമാല ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത് സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കാണ്. അതേസമയം ഇന്ത്യയിലാകട്ടെ, പ്രതിവർഷം 20000 മുതൽ 22000 മെട്രിക് ടൺ വരെ ഏലമാണ് ഉത്പാദിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിലവാരമുള്ള ഏലം കൃഷി. മലബാർ, മൈസൂർ ഇനങ്ങളാണ് ഇന്ത്യയിലെ പ്രമുഖ ഏലം വെരൈറ്റികൾ. നേപ്പാൾ, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവയാണ് ഏലം ഉത്പാദനത്തിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ച മറ്റു രാജ്യങ്ങൾ. Guatemala leads global cardamom production, but India…
കുരുമുളകിന്റെ ജന്മദേശമായാണ് കേരളം സാധാരണയായി അറിയപ്പെടാറുള്ളത്. മലബാർ (Malabar black pepper) തലശ്ശേരി (Tellicherry black pepper) തുടങ്ങിയ ഇനങ്ങൾ ആ ചരിത്രത്തിന്റെ മാറ്റു കൂട്ടുന്നവയാണ്. വയനാടും കർണാടകയിലെ കൂർഗ് (Coorg) തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന കുരുമുളക് ഉത്പാദന കേന്ദ്രങ്ങൾ. എന്നാൽ ഇത്തരം നിരവധി ഇനങ്ങളും ഇടങ്ങളും ഉണ്ടെങ്കിലും ഇന്ത്യ കുരുമുളക് ഉത്പാദനത്തിൽ ലോകത്ത് നാലാമതാണ്. വിയറ്റ്നാമാണ് (Vietnam) ലോകത്ത് ഏറ്റവുമധികം കുരുമുളക് ഉത്പാദിപ്പിക്കുന്ന രാജ്യം. ഉത്പാദനത്തിൽ മാത്രമല്ല ഡ്രയിങ്, പാക്കേജിംഗ് എന്നിവയിലും രാജ്യം മുൻപന്തിയിലാണ്. Lampung, ASTA grade ഇനങ്ങളാണ് വിയറ്റ്നാം ഏറ്റവുമധികം കയറ്റിയയക്കുന്നത്. ബ്രസീലും (Brazil) ഇന്തോനേഷ്യയുമാണ് (Indonesia) കുരുമുളക് ഉത്പാദനത്തിൽ ഇന്ത്യയേക്കാൾ മുൻപന്തിയിലുള്ള മറ്റ് രാജ്യങ്ങൾ. Despite being black pepper’s birthplace, India is the world’s fourth-largest producer. Vietnam leads, followed by Brazil and Indonesia.
സാമൂഹ്യസംരംഭങ്ങള്‍ക്കായി പ്രത്യേക നയം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഐടി സ്പെഷ്യല്‍ സെക്രട്ടറി എസ് സാംബശിവറാവു പറഞ്ഞു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഡീപ്ടെക് സാങ്കേതിക വിദ്യ പരിശീലനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച കേരള ഇനോവേഷന്‍ ഫെസ്റ്റിവലിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുവജനതയുടെ കഴിവിന്‍റെ സാക്ഷ്യപത്രമായിരുന്നു കെഐഎഫ് എന്ന് എസ് സാംബശിവറാവു പറഞ്ഞു. വികേന്ദ്രീകൃത ഇനോവേഷന്‍ ആവാസവ്യവസ്ഥയാണ് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. സാമൂഹ്യ സംരംഭങ്ങള്‍ക്ക്(സോഷ്യല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ്) പ്രത്യേക നയം കൊണ്ടുവരും. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിന്‍റേത്. ഐഇഡിസി, ലീപ് സെന്‍ററുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഫ്രീഡം സ്ക്വയര്‍ എന്നിവയും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്യുഎമ്മുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേഷന്‍ സെന്‍റര്‍ ആരംഭിക്കുമെന്ന് സമാപനചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന നടന്‍ നിവിന്‍ പോളി പറഞ്ഞു. പഠനത്തിന് മാത്രമല്ല, ആശയങ്ങള്‍ക്കും പ്രോത്സാഹനം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം എത്ര യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നതില്‍ സ്റ്റാര്‍ട്ടപ്പ്…
സാമ്പത്തിക നേട്ടത്തേക്കാൾ വ്യക്തിഗതമായ സന്തോഷവും സംതൃപ്തിയുമാണ് കണ്ടന്റ് ക്രിയേഷനിൽ മുന്നോട്ട് നയിക്കുന്നതെന്ന് പ്രമുഖ ഇൻഫ്ലുവൻസർ സെബിൻ സിറിയക്ക് (Sebin Cyriac). കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ (KIF) വേദിയിൽ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു ഫിഷിങ് ഫ്രീക്സ് (Fishing Freaks) എന്ന ചാനലിലൂടെ പ്രശസ്തനായ സെബിൻ. വർഷങ്ങൾ കഴിഞ്ഞ് മക്കളൊക്കെ കാണുമ്പോൾ അയ്യേ എന്നു പറയാൻ ഇടവരാത്ത കണ്ടന്റുകൾ സൃഷ്ടിക്കാനാണ് ശ്രമിക്കാറുള്ളതെന്ന് സെബിൻ തമാശയും ഗൗരവവും കലർത്തി പറഞ്ഞു. അതുകൊണ്ടുതന്നെ ഏത് കണ്ടന്റിലും നിലവാരം പുലർത്താൻ ശ്രദ്ധിക്കുന്നു. കുടുംബവുമായി ചേർന്നിരുന്നു കാണാവുന്ന കണ്ടന്റുകൾ മാത്രമേ നിർമിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കണ്ടന്റ് ക്രിയേഷനിൽ നിന്നു കാശുണ്ടാക്കിക്കളയാം എന്ന ലക്ഷ്യം മാത്രം വെച്ച് കണ്ടന്റ് ചെയ്യുമ്പോൾ മോണിറ്റൈസേഷൻ ബുദ്ധിമുട്ടാകും. മറിച്ച് ഇഷ്ടത്തോട് കൂടി കണ്ടന്റ് ചെയ്യുമ്പോൾ അവ സ്വാഭാവികമായും ആളുകൾക്ക് ഇഷ്ടപ്പെടും. കാശുണ്ടാക്കാൻ വേണ്ടി മാത്രം ഒരു കാര്യം ചെയ്യുന്നതും ഇഷ്ടത്തോടു കൂടി…
സത്യസന്ധതയാണ് കണ്ടന്റ് ക്രിയേഷനിൽ ഏറ്റവും അത്യാവശ്യമെന്ന് ട്രാവൽ-ഫുഡ് വ്ലോഗറും സംരംഭകനുമായ ബൽറാം മേനോൻ (Balram Menon). കണ്ടന്റ് സത്യസന്ധമാണെങ്കിൽ വ്യൂവും മറ്റ് റിസൽട്ടും താനേ വരുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ (KIF) വേദിയിൽ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിക്കവേ ബൽറാം പറഞ്ഞു. പാഷനും പ്രൊഫഷനും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമം. ഫുഡ് റിലേറ്റഡും ലൈഫ് സ്റ്റൈലുമൊക്കെയായി പ്രൊമോഷനുകൾ ലഭിക്കാറുണ്ടെന്നും അതിൽ പൂർണ സത്യസന്ധതയോടെയാണ് പ്രവർത്തിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിലാണ് കൂടുതലും ശ്രദ്ധ കൊടുക്കുന്നത്. ഈ പ്ലാറ്റ്ഫോമിൽ മികച്ച കണ്ടന്റുകൾക്ക് തീർച്ചയായും നല്ല റീച്ച് ലഭിക്കും. ഇന്ത്യയിൽ ഇൻസ്റ്റഗ്രാം മോണിറ്റൈസ്ഡ് അല്ല. എന്നാൽ യുഎസ് പോലുള്ള രാജ്യങ്ങളിൽ ടിക്ടോക്കുമായുള്ള മത്സരം കാരണം ഇൻസ്റ്റഗ്രാം മോണിറ്റൈസ്ഡ് ആണ്. യൂട്യൂബ്, ഫെയിസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തതകൾ നിറഞ്ഞ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. വ്യത്യസ്തമായ ക്രൗഡാണ് ഇൻസ്റ്റഗ്രാമിന്റെ സവിശേഷത. ഇൻസ്റ്റഗ്രാമിലെ ആഡുകൾ കൃത്യമായ റിസൽട്ട് കൊണ്ടുവരുന്നവയാണെന്നും അദ്ദേഹം…
സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തിൽ ഏറെക്കാലമായി നടത്തി വരുന്ന സാമൂഹിക-വികസന നിക്ഷേപങ്ങളുടെ പ്രതിഫലനമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിലൂടെ (KIF) വെളിവാകുന്നതെന്ന് കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് (KSPB) അംഗം മിനി സുകുമാർ (Mini Sukumar). പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും കെഐഎഫ് വേറിട്ടുനിൽക്കുന്നതായും ഫെസ്റ്റ് വൻ വിജയമാണെന്നും മിനി സുകുമാർ പറഞ്ഞു. കെഐഎഫ് വേദിയിൽ വെളിവാകുന്ന ഊർജസ്വലത വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങളുടെ ഫലമാണ്. നിരവധി മേഖലകളിൽ നടത്തിയ നിക്ഷേപങ്ങൾ വിജയമാണ് എന്നത് കെഐഫിലൂടെ ഒന്നുകൂടി ഉറപ്പിക്കുകയാണ്. കേരളത്തിന്റെ വികസനം ശ്രദ്ധ നൽകിയിരുന്നത് അടിസ്ഥാന കഴിവുകൾ മെച്ചപ്പെടുത്തുന്നതിലായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക തുടങ്ങിയവയിലായിരുന്നു പ്രധാന ശ്രദ്ധ. ആ സാമൂഹിക നിക്ഷേപങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് നമ്മളിന്ന് എത്തി നിൽക്കുന്നതെന്ന് മിനി സുകുമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയെടുത്ത അടിസ്ഥാന കഴിവുകളെ കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ടെക്നോളജിക്കും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പുതിയ കാര്യങ്ങൾക്കും…
കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ (KIF) ക്രിയേറ്റേർസ് സമ്മിറ്റിൽ അതിഥിയായെത്തി പ്രശസ്ത യൂട്യൂബർ അർജുൻ സുന്ദരേശൻ (Arjun Sundaresan) എന്ന അർജ് യു (Arjyou). റോസ്റ്റ് വീഡിയോകളിലൂടെയും മറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായ അർജുൻ ഇപ്പോൾ സിനിമാ അഭിനയത്തിലേക്കു കൂടി പ്രവേശിച്ചിരിക്കുകയാണ്. കെഐഎഫ് വേദിയിൽ കണ്ടന്റ് മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് അർജുൻ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിച്ചു. ആളുകളുടെ അറ്റൻഷൻ സ്പാൻ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് റീൽസ് പോലുള്ള ഷോർട്ട് കണ്ടൻ്റുകൾക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നത്. ഫോളോവേഴ്സ് കൂട്ടാൻ എപ്പോഴും ഷോർട്ട് കണ്ടന്റുകളാണ് നല്ലത്. കാരണം അതിനടിയിൽത്തന്നെ സബ്സ്ക്രൈബ് ബട്ടൺ പോലുള്ളവ ഉണ്ടാകും. ദൈർഘ്യമുള്ള കണ്ടന്റുകളിലെ പോലെ വീഡിയോയിൽ കയറി സബ്സ്ക്രൈബ് ചെയ്യേണ്ട കാര്യമില്ല. സബ്സ്ക്രൈബേർസ് കൂടുതൽ വേണമെങ്കിൽ ഷോർട്ട് കണ്ടന്റുകൾ ചെയ്യുക. എന്നാൽ റെവന്യൂ ഇപ്പോഴും കൂടുതലുള്ളത് ദൈർഘ്യമുള്ള കണ്ടന്റുകൾക്കാണ്. ഭാവിയിൽ ഇത് മാറിയേക്കാം എന്ന് അർജുൻ പറയുന്നു. അതുകൊണ്ടു ഷോർട്ട്-ലോങ് കണ്ടന്റുകൾ ഒരുപോലെ കൊണ്ടുപോകുന്നതാണ്…
കേരളത്തിലെ സ്റ്റാർട്ടപ്പിന്റെ സാധ്യതയും അവസരവും തുറന്നിട്ട കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിൽ (Kerala Innovation Festival) ആദ്യദിവസം ഒഴുകിയെത്തിയത് ആയിരക്കണക്കിനു പേരാണ്. അക്ഷരാർത്ഥത്തിൽ ജനസഞ്ചയമായ കെഐഎഫിൽ അടുക്കള മാലിന്യ നിർമ്മാർജ്ജനം മുതൽ അണ്ടർ വാട്ടർ ഡ്രോണും റോബോട്ടിക് ഗ്രാഫ്റ്റിംഗും സാറ്റ്‌ലൈറ്റ് കൃഷിയും എഐ രക്തബാങ്കും ജൈവാവയവങ്ങളുടെ ത്രിഡി പ്രിന്റിംഗും വരെ പ്രദർശനത്തിനെത്തി. ഭാവിയുടെ നിത്യജീവിതത്തിന്റെ നേർക്കാഴ്ചയാണ് കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ഡിജിറ്റൽ ഹബിൽ നടക്കുന്ന കെഐഎഫിൽ ഒരുക്കിയിട്ടുള്ളത്. നിർമ്മിത ബുദ്ധി (AI), ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), മെഷീൻ ലേണിംഗ് (Machine Learning), റോബോട്ടിക്‌സ് (Robotics) തുടങ്ങിയവയുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗം വെളിവാക്കുന്ന പ്രദർശനം ഏറെ കൗതുകമായി. സാധാരണക്കാരന് മനസിലാകാത്തതെന്ന് തള്ളിക്കളയാൻ സാധിക്കാത്തവിധമാണ് ഈ സാങ്കേതികവിദ്യകൾ പ്രദർശനത്തിനെത്തിയത്. ബയോണിക് എഐയുടെ (Bionic AI) രണ്ട് റോബോട്ടുകളാണ് പ്രധാന വേദിയിൽ സന്ദർശകരെ സ്വീകരിക്കുന്നത്. കുട്ടികളും മുതിർന്നവരും റോബോട്ടുകളുമൊത്ത് കൗതുകം നിറഞ്ഞ ആശയവിനിമയം നടത്തുന്നു. ഓപ്പറേഷൻ സിന്ദൂറിലടക്കം (Operation Sindoor) പങ്കാളിത്തം വഹിച്ച…
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ (Britain’s Royal Train) 2027ഓടെ നിർത്തലാക്കും. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ചിലവ് ലാഭിക്കൽ നടപടിയുടെ ഭാഗമായി ട്രെയിൻ നിർത്തലാക്കുകയാണെന്ന് ബക്കിംഗ്ഹാം കൊട്ടാര പ്രതിനിധി അറിയിച്ചു. 1842ലാണ് ട്രെയിൻ ആരംഭിച്ചത്. വിക്ടോറിയ രാജ്ഞിയാണ് (Queen Victoria) ആദ്യമായി റോയൽ ട്രെയിനിൽ യാത്ര ചെയ്ത രാജകുടുംബാംഗം. സ്ലീപ്പിംഗ് ക്വാർട്ടേർസ്, ഓഫീസ് തുടങ്ങിയവ ഉൾപ്പെടെ നിരവധി സജ്ജീകരണങ്ങളാണ് റോയൽ ട്രെയിനിൽ ഉള്ളത്. 1977ൽ എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth II) രജത ജൂബിലിക്കായി പ്രത്യേക റോയൽ ട്രെയിൻ അവതരിപ്പിക്കപ്പെട്ടു. പിന്നീട് രാജ്ഞിയുടെ ഗോൾഡൻ-ഡയമണ്ട് ജൂബിലി ആഘോഷങ്ങളിലും ട്രെയിൻ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് ട്രെയിനിന്റെ പ്രവർത്തനം. 50000 പൗണ്ടോളമാണ് ഓരോ യാത്രയിലും ബ്രിട്ടീഷ് രാജകുടുംബത്തിന് റോയൽ ട്രെയിനിലൂടെ ചിലവാകുന്നത്. മെയിന്റെനൻസ് പോലുള്ളവ ഇതിനു പുറമേ വരും. ഈ സാഹചര്യത്തിലാണ് 2027ന് ശേഷവും റോയൽ ട്രെയിൻ ഡീകമ്മീഷൻ ചെയ്യാനുള്ള തീരുമാനം. രാജകുടംബാംഗങ്ങൾ യാത്രകൾക്കായി കൂടുതലും ഹെലികോപ്റ്റർ പോലുള്ളവ ഉപയോഗിക്കുന്നതിലേക്ക്…