Author: News Desk
പുതുവർഷം പിറക്കുമ്പോൾ പുതിയ മാറ്റങ്ങൾ കാത്തിരിക്കുകയാണ് വിവിധ മേഖലകൾ. സാധാരണക്കാരെ ബാധിക്കുന്നതാണ് ഇവയിൽ പലതും. ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നത്, ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കരാറുകൾ എല്ലാത്തിലും മാറ്റം വരാൻ പോകുകയാണ്. ഓൺലൈൻ ഓഹരി വിൽപ്പനയിലും ബാങ്കിംഗ് മേഖലയിലും വരാൻ പോകുന്ന മാറ്റങ്ങൾ അറിയണ്ടേ? ആധാർ കാർഡിന്റെ സൗജന്യ അപ്ഡേഷൻആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഡിസംബർ 31 ഓടെ അവസാനിക്കും. ജനുവരി 1 മുതൽ ആധാർ വിവരങ്ങളിൽ എന്തുമാറ്റം വരുത്തണമെങ്കിലും 50 രൂപ ഫീസ് നൽകേണ്ടി വരും. 2023 സെപ്റ്റംബർ 14 വരെയായിരുന്നു ആദ്യം സൗജന്യ അപ്ഡേഷന് സമയപരിധി നിശ്ചയിച്ചിരുന്നത്. പിന്നീട് ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. ഡിമാറ്റ് നോമിനേഷൻ ഓഹരി വിപണി ശ്രദ്ധിക്കുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഡീമാറ്റ് (ഡീമേറ്റീരിയലൈസ്ഡ്) നോമിനേഷനിൽ വരാൻ പോകുന്ന മാറ്റങ്ങൾ. ഇലക്‌ട്രോണിക് ഫോർമാറ്റിൽ ഓഹരിയും സെക്യൂരിറ്റിയും സൂക്ഷിക്കാൻ നിക്ഷേപകരെ സഹായിക്കുന്നതാണ് ഡീമാറ്റ്. ഡീമാറ്റ് അക്കൗണ്ടുള്ള എല്ലാവരോടും ജനുവരി 1 മുതൽ…
അയോധ്യയിൽ 11,100 കോടിയോളം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ശ്രീരാമ കിരീട മാതൃകയുള്ള അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ എന്നിവയുടെ ഫ്ലാഗ് ഓഫും അയോധ്യ ഗ്രീൻ ഫീൽഡ് ടൗൺഷിപ്പിന്റെ തറക്കല്ലിടലും പ്രധാന മന്ത്രി നിർവഹിച്ചു. നിർമാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ പ്രവേശനക്ഷമത വർധിപ്പിക്കുന്നതിനായാണ് റോഡുകൾ പുനർനിർമിച്ചത്. 2180 കോടിയിലധികം രൂപ ചെലവിലാണ് ഗ്രീൻഫീൽഡ് ടൗൺഷിപ്പ് നിർമിക്കുന്നത്. The Maharishi Valmiki International Airport Ayodhya Dham, also known as the Ayodhya Airport, is set to become the fifth airport in Uttar Pradesh, India’s most populous state. Developed under the Regional Connectivity Scheme,…
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ദീപികാ പദുകോണിനെ പ്രഖ്യാപിച്ചു. കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായിയുടെ വാഹനങ്ങൾക്ക് സ്റ്റാർ പവർ നൽകാൻ താരത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റൈൽ, പ്രകടനം, ഉപഭോക്താക്കൾക്ക് മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഹ്യൂണ്ടായ് പറഞ്ഞു. ആഗോള ഐക്കണായ ദീപികാ പദുകോണിനെ ബ്രാൻഡ് അംബാസിഡറായി ലഭിച്ചതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് കമ്പനി പറഞ്ഞു. ഹ്യൂണ്ടായിയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് ഇന്ത്യ. താര ബ്രാൻഡ്ഡൈനാമിക് ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയെ പ്രതിനീധികരിക്കാൻ ഏറ്റവും അനുയോജ്യമായ താരമാണ് ദീപികാ പദുകോണെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ സിഒഒ തരുൺ ഗാംഗ് പറഞ്ഞു. ഇന്ത്യയിലെ യുവജനങ്ങൾക്കിടയിലെ താരത്തിന്റെ സ്വാധീനം കമ്പനിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.ഷാരൂഖ് ഖാനും ഹാർദിക് പാണ്ഡ്യയും ഹ്യൂണ്ടായുടെ ബ്രാൻഡ് അംബാസിഡർമാരായിട്ടുണ്ട്. കഴിഞ്ഞ 25 വർഷം ഷാരൂഖ് ഖാൻ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു. പുതുതായി ലോഞ്ച് ചെയ്ത എക്സ്റ്റർ എസ്‌യുവി (Exter…
ജനുവരി ഒന്നിന്ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (SDSC) PSLV C -58 വിക്ഷേപണം നടക്കുമ്പോൾ കേരളത്തിൽ നിന്നുള്ള ഒരു സംഘം പെൺകുട്ടികളും അവിടെയുണ്ടാകും “She Flies” എന്ന ആ ചരിത്രദൗത്യത്തിനു സാക്ഷ്യം വഹിക്കാനും അഭിമാനിതരാകാനും. എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ വീസാറ്റ് (WESAT- Women Engineered Satellite) ബഹിരാകാശക്കുതിപ്പിന് തയ്യാറെടുക്കുകയാണ്. കോളേജിലെ സ്‌പേസ് ക്ലബ് അംഗങ്ങൾ നിർമ്മിച്ച ഈ ഉപഗ്രഹം ബഹിരാകാശത്തും ഭൂമിയുടെ ഉപരിതലത്തിലും അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ വ്യാപ്തി അളക്കും. ഉപഗ്രഹത്തെ 600 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി. രാജ്യത്ത് ആദ്യമായി വനിതകൾ നേതൃത്വം നൽകുന്ന ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി ഉപഗ്രഹവുമായ വീസാറ്റ് 2024 ജനുവരി 1 ന് 9:10 am ന് ബഹിരാകാശത്തേക്കുള്ള യാത്ര ആരംഭിക്കും. ഇന്ത്യയുടെ 60-ാമത് ദൗത്യമായ PSLV C-58 ന്റെ ഭാഗമാണ് ഈ വിക്ഷേപണം. പെൺകരുത്തിൽ കേരളം ഒരുക്കിയത് പെൺകുട്ടികളുടെ ഒരു ടീം…
മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജതിൻ ദലാലിൽ നിന്ന് 25 കോടി രൂപ നഷ്ടപരിഹാരം വാങ്ങാൻ ആഗോള ഐടി ഭീമനായ വിപ്രോ (Wipro). തൊഴിൽ കരാറിലെ നോൺ-കംപീറ്റ് ക്ലോസ് ലംഘിച്ചെന്ന് കാണിച്ചാണ് ബംഗളൂരു സിവിൽ കോടതിയിൽ വിപ്രോ ഹർജി ഫയൽ ചെയ്തത്. രാജിവെച്ചാൽ ഒരു വർഷം കഴിയാതെ വിപ്രോയുടെ എതിരാളികളായ കമ്പനികളിൽ ജോലി ചെയ്യുന്നതിൽ നിന്ന് ജതിനെ വിലക്കുന്നതാണ് കരാർ. ഈ കരാർ ജതിൻ ലംഘിച്ചെന്നാരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്.25.15 കോടി നഷ്ടപരിഹാരവും തുക അടയ്ക്കുന്നതു വരെ വർഷം 18% നഷ്ടപരിഹാരത്തിന്റെ പലിശയും നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ വരെയാണ് ജതിൻ വിപ്രോയിൽ സിഎഫ്ഒ ആയി പ്രവർത്തിച്ചത്. സെപ്റ്റംബറിൽ ജതിന്റെ രാജി വിപ്രോ സ്വീകരിക്കുകയും ചെയ്തു. വിപ്രോയിൽ 21 വർഷം സേവനം അനുഷ്ഠിച്ച ജതിൻ 2015ലാണ് കമ്പനിയുടെ സിഎഫ്ഒയാകുന്നത്. കോഗ്നിസന്റിൽ (Cognizant) അടുത്ത വർഷം ജതിൻ ജോലിയിൽ പ്രവേശിക്കും. കമ്പനിയുടെ ആഗോള സാമ്പത്തിക പ്രവർത്തനം, സാമ്പത്തിക പദ്ധതികൾ, അക്കൗണ്ടിംഗ്, നികുതി, കോർപ്പറേറ്റ്…
എസ്‌യു 7(SU7)മായി ഇലക്‌ട്രിക് വാഹന വിപണി ലോകത്തേക്ക് ചുവട് വെച്ച് ഷഓമി (Xiaomi). ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് ടെക്നോളജി ഭീമനായ ഷഓമിയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണ് എസ്‌യു 7. ബെയ്ജിംഗിൽ നടന്ന ചടങ്ങിലാണ് ഷഓമി എസ്‍യു 7നെ ആദ്യമായി പുറത്തിറക്കിയത്. വാഹന നിർമാണ മേഖലയിൽ ലോകത്തെ ആദ്യ 5 സ്ഥാനങ്ങളിലെത്തണമെന്ന് കമ്പനി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അടുത്ത 15-20 വർഷം കൊണ്ട് ഇലക്ട്രിക് വാഹന വിപണിയിൽ ആദ്യ 5 സ്ഥാനത്തെത്താൻ കഠിനമായി അധ്വാനിക്കുമെന്ന് കമ്പനി സിഇഒ ലീ ജൂൺ പറഞ്ഞു. ടെസ്ലയും മറ്റുമായി കിടപിടിക്കുന്ന വാഹനമായിരിക്കും എസ്‌യു 7 എന്ന് ലീ പറഞ്ഞു. ഒറ്റചാർജിൽ 800 കീമിഎസ്‌യു 7, എസ്‌യു 7 പ്രോ, എസ്‌യു 7 മാക്സ് എന്നീ മോഡലുകളാണ് ഷഓമി വിപണിയിലിറക്കാൻ പോകുന്നത്. അക്വ ബ്ലൂ, മിനറൽ ഗ്രേ, വെർഡന്റ് ഗ്രീൻ എന്നീ നിറങ്ങളിലായിരിക്കും വാഹനങ്ങൾ വിപണയിലെത്തുക. കമ്പനിയുടെ സ്മാർട്ട് ഫോൺ ബ്രാൻഡ് Mi കീഴിലായിക്കും വാഹനം പുറത്തിറക്കുക. മിഡ്…
സംരംഭക ലൈസൻസ് അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈൻ ആയി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ-സ്മാർട്ട് പദ്ധതി 2024 ജനുവരി ഒന്നു മുതൽ നിലവിൽ വരും. ഇ-ഗവേണൻസിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമാകും കെ-സ്മാർട്ട്. K-SMART e-Governance platform മൊബൈൽ ആപ്പിലുടെയും ഈ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും. പ്രവാസികൾക്ക് വിവാഹ രെജിസ്ട്രേഷന് അടക്കം ഇനി നാട്ടിൽ കാത്തു നിൽക്കേണ്ട, വീഡിയോ KYC മുഖേനെ വിദേശത്തിരുന്നു സേവനങ്ങൾ ലഭ്യമാക്കാം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജന സേവനം വൈകുന്നുവെന്നും ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികൾ ഈ സംവിധാനത്തിലൂടെ പരിഹരിക്കാൻ കഴിയും. സേവനങ്ങളിൽ സുതാര്യത, അഴിമതി രഹിതം, സമയബന്ധിതം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെ-സ്മാർട്ട് എന്ന കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. കേരളത്തിലെ എല്ലാ…
ഇനി ദിവസങ്ങളില്ല എന്ന തരത്തിൽ ബാങ്കുകൾ ടെക്നോളജിയിൽ നിക്ഷേപം നടത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഐടി, ഐടി സെക്യൂരിറ്റി എന്നീ മേഖലകളിൽ ധാരാളം നിക്ഷേപം നടത്താൻ ബാങ്കുകൾ മുന്നോട്ടുവരണമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ സ്വാമിനാഥൻ ജെയാണ് ആഹ്വാനം ചെയ്തത്. ആർബിഐ നടത്തിയ പരിശോധനയിൽ പല ബാങ്കുകളുടെയും ഡിസാസ്റ്റർ റിക്കവറിയിലേക്കുള്ള മാറ്റം അത്ര സുഗമമായിരുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. എല്ലാ മേഖലയെയും ഒരേ പോലെ പിന്തുണയ്ക്കുന്നുമില്ല. മുംബൈയിൽ നടന്ന പത്താമത് എസ്ബിഐ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വേളയിൽ തന്നെ റിസ്ക് ബഫറുകളുണ്ടാക്കി വെക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ ബാങ്കുകളെ സഹായിക്കും. എന്നാൽ വരാനിരിക്കുന്ന പ്രതിസന്ധികളെ നേരിടണമെങ്കിൽ ബാങ്കുകൾ ടെക്നോളജിയിൽ നിക്ഷേപിക്കുന്നത് കാര്യക്ഷമമാക്കണം. പ്രതിസന്ധി ഘട്ടങ്ങളിൽ പല സ്ഥാപനങ്ങളും ഡിസാസ്റ്റർ റിക്കവറിയിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് ആർബിഐ പറഞ്ഞു. നിലവിലെ സമീപനത്തിൽ നിന്ന് മാറി ബാങ്കുകൾ ഇന്റഗ്രേറ്റഡ് ബിസിനുകളിലേക്ക് തിരിയണമെന്ന് സ്വാമിനാഥൻ പറഞ്ഞു. ഗ്രീൻ ഡെപോസിറ്റുകളിലൂടെ സമാഹരിക്കുന്ന നിക്ഷേപങ്ങൾക്ക് ക്യാഷ്…
ഇന്ത്യൻ റെയിൽവേയ്ക്ക് കരുത്തേകാൻ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ട്രാക്കിലേക്കെത്തുന്നു. മികച്ച വേഗതയും, കുലുക്കമില്ലാത്ത യാത്രയും ഉറപ്പു നൽകുന്ന സാധാരണക്കാർക്കായുള്ള അമൃത് ഭാരത് പുതു വർഷം മുതൽ ഓടിത്തുടങ്ങും. ഇതോടൊപ്പം രാജ്യത്തെ ആറ് റൂട്ടുകളിലേക്ക് കൂടി വന്ദേ ഭാരത് എക്സ്പ്രസുകളെത്തുന്നു. കേരളത്തിലല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസുകൾ വന്ദേ ഭാരത്തിനുണ്ട്. അമൃത് ഭാരത്, വന്ദേ ഭാരത് എക്സ്കപ്രസ്സുകളുടെ ഫ്ലാഗ് ഓഫ് ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കും. അയോധ്യ – ആനന്ദ് വിഹാർ, ന്യൂഡൽഹി – കത്ര , അമൃത്സർ – ന്യൂഡൽഹി, കോയമ്പത്തൂർ – ബെംഗളൂരു, മംഗളൂരു – മഡ്ഗാവ്, മുംബൈ – ജൽന റൂട്ടുകളിലാണ് വന്ദേ ഭാരതുകൾ സർവീസ് ആരംഭിക്കുക. ഇതിൽ കോയമ്പത്തൂർ – ബെംഗളൂരു, മംഗളൂരു – മഡ്ഗാവ് റൂട്ടുകൾ മലയാളികൾക്കു പ്രയോജനപ്പെടുന്നവയാണ്. പാലക്കാടുള്ളവർക്ക് കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാനും, മലബാറിൽ നിന്നും ഗോവ യാത്രക്കും ഇനി ആശ്രയിക്കാൻ കഴിയുന്ന ട്രെയിനാണ്…
ജനുവരി 1 മുതൽ നിശബ്ദമാകാനൊരുങ്ങി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കാനും ബഹളമില്ലാത്ത സമാധനമായ യാത്രസൗകര്യം ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. എന്നാൽ സുപ്രധാന വിവരങ്ങളെല്ലാം യാത്രക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് വിമാനത്താവളം ഉറപ്പാക്കും. ലഖ്നൗ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ കൂട്ടത്തിലേക്ക് ഇനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമുണ്ടാകും. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടാം. ടെർമിനൽ-1, ടെർമിനൽ-2 എന്നിവിടങ്ങളിലെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സ്ക്രീനുകളിൽ ഫ്ലൈറ്റ് വിവരങ്ങൾ പ്രദർശിപ്പിക്കും. അതിനാൽ സുപ്രധാന വിവരങ്ങൾ യാത്രക്കാർ അറിയാതെ പോകില്ല. ബോർഡിംഗ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിംഗ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരിക്കും അനൗൺസ് ചെയ്യുകയെന്ന് വിമാനത്താവളവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അടിയന്തരഘട്ടങ്ങളിലും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും പതിവ് പോലെ പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെ അനൗൺസ് ചെയ്യും. ഇതുമായി ബന്ധപ്പെട്ട അവബോധ കാമ്പയിൻ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കാനും അധികൃതർ തീരുമാനിച്ചു.