Author: News Desk
https://youtu.be/gUt6krbVXQk PM Gati Shakti സമഗ്ര മാസ്റ്റർപ്ലാൻ, 2022-2023-ൽ 25,000 കിലോമീറ്റർ Express Highway 100 PM ഗതി ശക്തി കാർഗോ ടെർമിനലുകൾ അടുത്ത 3 വർഷത്തിനുള്ളിൽ വികസിപ്പിക്കും മെട്രോ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ നടപ്പിലാക്കുകയും ചെയ്യും Atmanirbhar Bharat കൈവരിക്കുന്നതിനുള്ള Production Linked Incentive സ്കീമിന് മികച്ച പ്രതികരണം 60 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, അടുത്ത 5 വർഷത്തിനുള്ളിൽ 30 ലക്ഷം കോടിയുടെ അധിക ഉൽപ്പാദനവും ECLGS കാലാവധി 2023 മാർച്ച് വരെ നീട്ടും. ECLGS-നുള്ള ഗ്യാരന്റി കവർ മൊത്തം ₹5 ലക്ഷം കോടിയായി വർദ്ധിപ്പിക്കും പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിന് ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം ജനപ്രിയമാക്കും രാസരഹിത പ്രകൃതിദത്ത കൃഷി രാജ്യത്തുടനീളം പ്രോത്സാഹിപ്പിക്കും ആദ്യഘട്ടത്തിൽ ഗംഗാനദിയുടെ 5 കിലോമീറ്റർ വീതിയുള്ള ഇടനാഴികളിൽ 400 നെക്സ്റ്റ് ജനറേഷൻ വന്ദേ ഭാരത് ട്രെയിനുകൾ അടുത്ത 3 വർഷത്തിനുള്ളിൽ പ്രതിരോധമേഖലയിലെ ഇറക്കുമതി കുറയ്ക്കും,ഗവേഷണത്തിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും
രാജ്യത്ത് ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ; ബജറ്റ് ഒറ്റനോട്ടത്തിൽ ക്രിപ്റ്റോയുടെ ശ്രദ്ധയ്ക്ക്; ഡിജിറ്റൽ രൂപ വരുന്നു രാജ്യത്ത് ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റൽ രൂപ വിതരണം ചെയ്യും. 2022-23 മുതൽ ഡിജിറ്റൽ രൂപയുടെ വിതരണം ആർബിഐ നടപ്പാക്കും. നിരോധനമല്ല, നിയന്ത്രണം ഡിജിറ്റൽ ആസ്തികളുടെ ഇടപാടിൽ നികുതി ഏർപ്പെടുത്തുമെന്നും ധനമന്ത്രി. ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30% നികുതി നൽകണം. വെർച്വൽ ഡിജിറ്റൽ അസറ്റ് സമ്മാനിച്ചാൽ സ്വീകർത്താവിന് നികുതി ചുമത്തും. വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ കൈമാറ്റത്തിൽ നിന്നുള്ള നഷ്ടം മറ്റേതെങ്കിലും വരുമാനത്തിൽ നിന്ന് നികത്താൻ കഴിയില്ല. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 1% TDS ഈടാക്കുമെന്നും ബജറ്റ് പറയുന്നു. 5G എയർവേവ് ലേലം ഉടൻ 2022-23-ൽ നെക്സ്റ്റ് ജനറേഷൻ ടെലികോം…
Tata Air India; ഇനി എന്ത് മാറ്റമാണ് വരുന്നത്? 68 വർഷത്തിനു ശേഷം മഹാരാജാവ് സ്വന്തം ഗൃഹത്തിൽ എയർ ഇന്ത്യ ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഇന്ത്യ സാറ്റ്‌സ് (50% ഓഹരി) എന്നിവയും ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത് സർക്കാർ പൂർത്തിയാക്കിയതോടെ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയുടെ വിറ്റഴിക്കൽ അവസാനിച്ചു. അഞ്ച് വർഷം മുമ്പ് ആരംഭിച്ച ഓഹരി വിറ്റഴിക്കൽ പ്രക്രിയ അവസാനിപ്പിച്ച് നിയന്ത്രണവും മാനേജ്‌മെന്റും സഹിതം എയർ ഇന്ത്യയുടെ ഓഹരികൾ ടാറ്റ സൺസിന്റെ അനുബന്ധ സ്ഥാപനമായ ടാലേസിന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച കൈമാറി. 68 വർഷത്തിനു ശേഷം മഹാരാജാവ് സ്വന്തം ഗൃഹത്തിലേക്കെത്തി. 1932-ൽ ടാറ്റ എയർ സർവീസസ് എന്ന പേരിൽ ആരംഭിച്ച പ്രവർത്തനം 1953-ലായിരുന്നു ദേശസാൽക്കരിക്കപ്പെട്ടത്. എയർ ഇന്ത്യയ്ക്ക് ഇനി എന്ത് മാറ്റമാണ് വരുന്നത്? ജീവനക്കാർക്ക് എന്ത് സംഭവിക്കും? ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യയുടെ 12,085 ജീവനക്കാരെയും കുറഞ്ഞത് ഒരു വർഷമെങ്കിലും നിലനിർത്തേണ്ടിവരും. അതിനുശേഷം ഒരു വോളണ്ടറി റിട്ടയർമെന്റ്…
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി അനന്ത നാഗേശ്വരൻ ബജറ്റിന് മുൻപ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ജനുവരി 31 ന് സാമ്പത്തിക സർവേയും ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റും അവതരിപ്പിക്കുന്നതിന് മുമ്പായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി അനന്ത നാഗേശ്വരൻ ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ (പിഎംഇഎസി) മുൻ അംഗമായിരുന്നു ഡോ. വി അനന്ത നാഗേശ്വരൻ. ഡിസംബർ 17-ന് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ സ്ഥാനമൊഴിഞ്ഞത് മുതൽ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒക്ടോബറിൽ സിഇഎ തസ്തികയിലേക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു. അഹമ്മദാബാദ് IIM-ലെ പൂർവ്വ വിദ്യാർത്ഥി Krea യൂണിവേഴ്‌സിറ്റിയുടെ IFMR ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ സാമ്പത്തിക ശാസ്ത്രത്തിൽ വിസിറ്റിംഗ് പ്രൊഫസറാണ് ഡോ. നാഗേശ്വരൻ. ഇതിനുമുമ്പ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും വിവിധ ബിസിനസ് സ്കൂളുകളിലും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും Empirical Behaviour of Exchange…
https://youtu.be/Q9Hy78I0CRoസ്റ്റാർട്ടപ്പുകളുടെ വസന്തത്തിൽ ഇന്ത്യ. കേന്ദ്ര സർക്കാരിന് കീഴിൽ ഇന്നേവരെ രജിസ്റ്റർ ചെയ്തത് 61400 സ്റ്റാർട്ടപ്പുകൾ2021 വർഷം 14000 സ്റ്റാർട്ടപ്പുകൾ പുതിയതായി തുടങ്ങി. രാജ്യത്തെ 555 ജില്ലകളിൽ കുറഞ്ഞത് ഒരു സ്റ്റാർട്ടപ് എങ്കിലും ഉണ്ട്2016-17 വർഷം വെറും 733 സ്റ്റാർട്ടപ്പുകൾ തുടങ്ങിയടത്താണ് 14000 പുതിയ സ്റ്റാർട്ടപ്പുകളുടെ ഉദയം. എക്കണോമിക് സർവ്വേയിലാണ് ഏറ്റവും പുതിയ വിവരങ്ങൾ2021ൽ മാത്രം 44 യൂണികോണുകളും ഉണ്ടായി. യുഎസ്, ചൈന എന്നിവയ്ക്ക് പിന്നിൽ യൂണികോണുകളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്2022ൽ 75 പുതിയ യൂണികോണുകളെ പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്രമന്തി പീയൂഷ് ഗോയൽ. 2022 ജനുവരിയിൽ മാത്രം സ്റ്റാർട്ടപ്പുകൾ നേടിയത് 350 കോടി ഡോളർ. 130 ഡീലുകളിൽ നിന്നാണ് 350 കോടി ഡോളർ നേടിയത്
https://youtu.be/ZRZCRDPQx-0സ്വിറ്റ്സർലണ്ടിലെ ഏറ്റവും വലിയ ഇ-ബൈക്ക് നിർമ്മാതാക്കളായ SEMG ടിവിഎസ് മോട്ടോർ ഏറ്റെടുക്കുന്നു100 മില്യൺ ഡോളർ ഇടപാടിൽ 75% ഓഹരികൾ സ്വന്തമാക്കിയാണ് SEMG ടിവിഎസിന്റെ സിംഗപ്പൂർ ഉപകമ്പനി ഏറ്റെടുക്കുന്നത്ശേഷിക്കുന്ന 25% ഓഹരികൾ അടുത്ത വർഷം വാങ്ങാൻ പദ്ധതിയിടുന്നതായി ടിവിഎസ് മോട്ടോർ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞുജർമ്മനിയിലും സ്വിറ്റ്‌സർലൻഡിലും 20% വിപണി വിഹിതമുള്ള മുൻനിര ഇ-ബൈക്ക് നിർമ്മാതാക്കളാണ് SEMGSEMG യൂറോപ്പിൽ ടിവിഎസിന് കാര്യമായ ബിസിനസ്സ് നൽകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷഅടുത്ത അഞ്ച് വർഷത്തിനുള്ളിൽ യൂറോപ്പിലെ ഇ-ബൈക്ക് സെഗ്‌മെന്റ് 25 ബില്യൺ ഡോളറിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്ഈ വർഷം രണ്ടാം പകുതിക്ക് മുമ്പ് SEMG-യുടെ നാല് ബ്രാൻഡുകളായ സിലോ, സിമ്പൽ, അല്ലെഗ്രോ, സെനിത്ത് എന്നിവ ടിവിഎസ് മോട്ടോർ വിപണിയിലെത്തിക്കുംനേരത്തെ ടിവിഎസ് ഏറ്റെടുത്ത ഇ-ബൈക്ക് കമ്പനി EGO മൂവ്മെന്റും സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ നോർട്ടൺ മോട്ടോർസൈക്കിളിനെയും ടിവിഎസ്ഏറ്റെടുത്തിരുന്നുനിലവിൽ പുറത്തിറക്കിയ i-Qube നൊപ്പം ഇരുചക്ര വാഹനങ്ങളും ത്രീ വീലറുകളും ഉൾപ്പെടെ 6 ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയാണ്…
NBFC സ്ഥാപിക്കാൻ സൊമാറ്റോ; അർബൻപൈപ്പറിലും ആഡ്ഓൺമോയിലും നിക്ഷേപം സൊമാറ്റോയുടെ NBFC ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനി സ്ഥാപിക്കുന്നു. 3 കോടി രൂപ പെയ്ഡ്-അപ്പ് ക്യാപിറ്റലുമായി ഒരു എൻബിഎഫ്‌സി സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. ബാങ്കിംഗ് ഇതര ഫിനാൻസ് കമ്പനിയായി കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറി സ്ഥാപിക്കും. എൻബിഎഫ്‌സിയുടെ പേര് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമാണെന്ന് കമ്പനി അറിയിച്ചു. എൻബിഎഫ്‌സി ബിസിനസ്സ് നടത്തുന്നതിന് സബ്‌സിഡിയറിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയും ആവശ്യമാണ്. സൊമാറ്റോ ബോർഡ് യോഗം നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനി സ്ഥാപിക്കുന്നതിന് അനുമതി നൽകിയതായും എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി വ്യക്തമാക്കി. പുതിയ നിക്ഷേപങ്ങൾ പുതിയ നീക്കങ്ങൾക്ക് പുറമേ പരസ്യ സാങ്കേതിക കമ്പനിയായ AdOnMo-യിൽ സൊമാറ്റോ 19 ശതമാനം ഓഹരികളും B2B സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമായ UrbanPiper-ൽ 5 ശതമാനം ഓഹരി വാങ്ങിയതായും കമ്പനി അറിയിച്ചു. അർബൻപൈപ്പറിൽ 5 മില്യൺ ഡോളർ നിക്ഷേപിച്ചാണ് 5 ശതമാനം ഓഹരികൾ…
ക്രിപ്റ്റോ വിപണിയിലെ അസ്ഥിരതയിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ കോടീശ്വരൻമാർhttps://youtu.be/Zj5rmGlyMrI ബിറ്റ്കോയിൻ കോടീശ്വരൻമാരെ കാണാനില്ല ആഗോളതലത്തിൽ ക്രിപ്റ്റോ വിപണി ആടിയുലഞ്ഞപ്പോൾ കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ കോടീശ്വരന്മാരെന്ന് റിപ്പോർട്ട്. മറ്റ് ഡിജിറ്റൽ ക്രിപ്‌റ്റോകറൻസികൾക്കൊപ്പം ബിറ്റ്‌കോയിനും കഴിഞ്ഞ നാളുകളിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചിരുന്നു. നവംബറിലെ 69,000 ഡോളറിൽ നിന്ന് ഏകദേശം 36,000 ഡോളറായി ബിറ്റ് കോയിൻ ഇടിഞ്ഞിരുന്നു. കോയിൻ മെട്രിക്‌സ് റിപ്പോർട്ട് പ്രകാരം ജൂലൈയ്‌ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 2,176.41 ഡോളറിലേക്ക് ഈതർ എത്തിയിരുന്നു. പൊതുവേ, കഴിഞ്ഞ മൂന്ന് മാസമായി ബിറ്റ്കോയിൻ-സമ്പന്നരുടെ പട്ടിക ഇടിയുകയാണ്. അസ്ഥിരമായ വിപണിയിൽ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 30,000 ബിറ്റ്‌കോയിൻ കോടീശ്വരൻമാരാണ് തകർച്ച നേരിട്ടത്. തകർച്ച പറയുന്ന കണക്കുകൾ ഫിനാൻഷ്യൽ ന്യൂസ് പോർട്ടൽ ഫിൻബോൾഡ് പറയുന്നതനുസരിച്ച് 100,000 ഡോളറിൽ കൂടുതൽ കൈവശമുള്ള വാലറ്റുകൾ 5,05,711-ൽ നിന്ന് 3,53,763 ആയി. ഒക്ടോബറിനും ജനുവരിക്കും ഇടയിൽ, ഒരു മില്യൺ ഡോളറിലധികം കൈവശമുള്ള ബിറ്റ്കോയിൻ വിലാസങ്ങളുടെ എണ്ണം 24.26…
രാജ്യത്തെ Smartphone വിപണി 2021-ൽ 12% വളർച്ച നേടി,മുന്നേറ്റവുമായി Realme സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ റെക്കോർഡ് രാജ്യത്തെ സ്മാർട്ട്‌ഫോൺ വിപണി 2021-ൽ 12 ശതമാനം വളർച്ച കൈവരിച്ചുവെന്നു മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കനാലിസ്. സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 162 ദശലക്ഷം എന്ന റെക്കോർഡ് നേട്ടം കൈവരിച്ചുവെന്നും റിപ്പോർട്ട്. വാക്‌സിനേഷൻ വ്യാപകമായതും വിപണി വീണ്ടും സജീവമായതും, ഡിമാൻഡ് ഉയർന്നതും സ്‌മാർട്ട്‌ഫോൺ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിച്ചു. സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതും 5G യുടെ കടന്നുവരവും 2022-ലും വളർച്ച തുടരുമെന്ന പ്രതീക്ഷ നൽകുന്നു. Xiaomi മാർക്കറ്റ് ലീഡർ, Realme കുതിക്കുന്നു 2021 ന്റെ നാലാം പാദത്തിൽ Xiaomi മാർക്കറ്റ് ലീഡറായി തുടരുമ്പോൾ, ബ്രാൻഡിന്റെ വാർഷിക വളർച്ച കുറഞ്ഞു. നാലാം പാദത്തിൽ ബ്രാൻഡിന്റെ മൊത്തത്തിലുള്ള കയറ്റുമതി 9.3 ദശലക്ഷം യൂണിറ്റായിരുന്നു. 21 ശതമാനം വിപണി വിഹിതം നിലനിർത്തുകയും ചെയ്തു. 19 ശതമാനം വിപണി വിഹിതവും 8.5 ദശലക്ഷം യൂണിറ്റുമായി Samsung രണ്ടാം സ്ഥാനത്തെത്തി. 7.6 ദശലക്ഷം കയറ്റുമതിയും…
e-EPIC വോട്ടർ കാർഡ്: സവിശേഷതകൾ, ആനുകൂല്യങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാം e-EPIC വോട്ടർ കാർഡ് കൂടുതൽ ലളിതം വോട്ട് രേഖപ്പെടുത്തുമ്പോൾ തിരിച്ചറിയൽ രേഖ എന്നതിലുപരി, നമ്മുടെ പോക്കറ്റിൽ സൂക്ഷിക്കുന്ന ഏറ്റവും ആധികാരികമായ വിലാസ തെളിവുകളിൽ ഒന്നാണ് വോട്ടർ കാർഡ് എന്ന് നിസ്സംശയം പറയാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിറ്റൽ ഫോർമാറ്റിൽ ‘e-EPIC’ അല്ലെങ്കിൽ ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് നൽകുന്നുണ്ട്. ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഡോക്യുമെന്റ് എഡിറ്റ് ചെയ്യാനാകില്ല, അതിനാൽ തിരുത്തലുകൾ വരുത്താനും കഴിയില്ല. നമ്മുടെ ഫോണിൽ സേവ് ചെയ്യാൻ കഴിയുന്ന PDF പതിപ്പ് ഒരു ഐഡന്റിറ്റിയും അഡ്രസ് പ്രൂഫും ആയി ഉപയോഗിക്കാവുന്നതാണ്. എന്താണ് e-EPIC? e-EPIC എന്നത് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെ സുരക്ഷിതമായ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (PDF) പതിപ്പാണ്. അത് മൊബൈലിൽ ഡൗൺലോഡ് ചെയ്തോ പ്രിന്റ് എടുത്തോ സൂക്ഷിക്കാം. അങ്ങനെ ഒരു വോട്ടർക്ക് കാർഡ് മൊബൈലിൽ സൂക്ഷിക്കാനും ഡിജി ലോക്കറിൽ PDF ആയി അപ്‌ലോഡ് ചെയ്യാനോ…
