Author: News Desk
Satellite Broadband: മസ്ക് പാടുപെടുന്നു; അംബാനിക്കും മിത്തലിനും ടാറ്റ ഗ്രൂപ്പിനും Easy Walkover https://youtu.be/trPkGBQ3apk ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ലൈസൻസിന് ഇലോൺ മസ്ക് പാടുപെടുമ്പോൾ മുകേഷ് അംബാനിക്കും സുനിൽ മിത്തലിനും ടാറ്റ ഗ്രൂപ്പിനും ഈസി വാക്കോവർ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ, ലക്സംബർഗ് ആസ്ഥാനമായുള്ള എസ്ഇഎസുമായി സംയുക്ത സംരംഭം രൂപീകരിച്ചു സുനിൽ മിത്തലിന്റെ ഉടമസ്ഥതയിലുള്ള എയർടെൽ, ജനുവരിയിൽ ഹ്യൂസ് കമ്മ്യൂണിക്കേഷൻസുമായി ഒരു സംയുക്ത സംരംഭത്തിൽ പ്രവേശിച്ചു 2024-ഓടെ രാജ്യത്ത് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാൻ കനേഡിയൻ കമ്പനി ടെലിസാറ്റുമായി ടാറ്റ ഗ്രൂപ്പ് കമ്പനി നെൽകോ ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട് പ്രോജക്ട് കുയ്പ്പർ സാറ്റലൈറ്റ് കോൺസ്റ്റലേഷനുമായി ആമസോണും ഇന്ത്യയിലെ സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവന വിപണി ലക്ഷ്യമിടുന്നു ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഈ മാസം ആദ്യം GMPCS ലൈസൻസിന് അപേക്ഷിച്ചിരുന്നു എയർടെല്ലിന്റെ വൺവെബും 2021ൽ തന്നെ GMPCS ലൈസൻസിനായി അപേക്ഷിച്ചിരുന്നു ഇലോൺ മസ്‌കിന്റെ…
ഒരു താരാട്ട് പോലെ മനോഹരം, Cradlewise Startup Silicon Valley ആസ്ഥാനമായ Cradlewise ശിശു സംരക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാണ്. ന്യൂജനറേഷൻ മാതാപിതാക്കൾക്ക് താരാട്ടുപാടാനും ആട്ടിയുറക്കാനും ഒന്നും നേരം തികയുകയുമില്ല. പാൻഡെമിക് ന്യൂജനറേഷൻ മാതാപിതാക്കൾക്ക് കൂടുതൽ വെല്ലുവിളിയുമായി. ഇങ്ങനെ ഉറക്കം നഷ്ടപ്പെട്ട മാതാപിതാക്കളെ സഹായിക്കാനുള്ള ഒരു ദൗത്യത്തിലാണ് ബേബി-ടെക് സ്റ്റാർട്ടപ്പ് Cradlewise. സിലിക്കൺ വാലി ആസ്ഥാനമായുള്ള Cradlewise ശ്രദ്ധ നേടുന്നത് സ്റ്റാർട്ടപ്പിന്റെ നൂതന പ്രോഡക്ടിലൂടെയും സൊല്യൂഷനിലൂടെയുമാണ്. ദമ്പതികളായ രാധിക പാട്ടീലും ഭരത് പാട്ടീലും ചേർന്നാണ് 2018-ൽ Cradlewise സ്ഥാപിച്ചത്. കുഞ്ഞ് ഉണരുന്നത് അറിയാൻ AI Cradlewise ഒരു താരാട്ട് പോലെ മനോഹരമാണ്. കാരണം കുഞ്ഞുങ്ങൾക്കായി ബിൽറ്റ്-ഇൻ ബേബി മോണിറ്റർ ഉള്ള സ്മാർട്ട് തൊട്ടിലുകളാണ് ഈ സ്റ്റാർട്ടപ്പ് നിർമ്മിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തൊട്ടിൽ കുഞ്ഞിന്റെ ഉറക്ക രീതികൾ പഠിക്കുകയും മാറുന്ന ആവശ്യങ്ങൾ മനസിലാക്കുകയും ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ തൊട്ടിലിന് കുഞ്ഞ് ഉണരാൻ തുടങ്ങുന്നതിന്റെ ആദ്യ സൂചനകൾ മനസിലാക്കാനാകും. ഉറക്കം മുറിയാതിരിക്കാൻ ശാന്തമായ…
Reliance Jio-യും Smartphone നിർമാതാക്കളായ Oppo-യും സംയുക്തമായി 5G Trial നടത്തി Reno7 സീരീസിൽ 5G ട്രയൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോയും സംയുക്തമായി 5G ട്രയൽ നടത്തി. Reno7 സീരീസിലാണ് അൾട്രാ ഫാസ്റ്റ്, ലോ-ലേറ്റൻസി 5G ട്രയൽ വിജയകരമായി നടത്തിയത്. റിലയൻസ് ജിയോയുമായി സഹകരിച്ച് നടത്തിയ 5G സ്റ്റാൻഡേലോൺ, നോൺ-സ്റ്റാൻഡലോൺ നെറ്റ്‌വർക്ക് ട്രയൽ വിജയകരമായിരുന്നുവെന്ന് ഒപ്പോ അറിയിച്ചു. ട്രയലിൽ കാലതാമസമില്ലാതെ 4K വീഡിയോ സ്ട്രീമുകളും സൂപ്പർ ഫാസ്റ്റ് അപ്‌ലോഡുകളും ഡൗൺലോഡുകളും സാധ്യമായതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.സൈറ്റ് ഇൻഫ്രാസ്ട്രക്ചറും നെറ്റ്‌വർക്ക് പ്രൊവൈഡറും ആയ ജിയോ അനുവദിച്ച മിഡ്-ബാൻഡ് ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ചാണ് ഈ ടെസ്റ്റുകൾ നടത്തിയതെന്ന് കമ്പനി അറിയിച്ചു. ഇതുപോലുള്ള പരീക്ഷണങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടാണെന്ന് OPPO ഇന്ത്യ ആർ ആൻഡ് ഡി മേധാവി തസ്ലീം ആരിഫ് പറഞ്ഞു. 5Gയിൽ മുന്നിലെത്തി ജിയോ 2023-ൽ വൻതോതിലുള്ള 5G റോൾ…
രാജ്യത്ത് 5G Network വിന്യാസത്തിനുളള പദ്ധതികൾ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ 5G യിൽ ശുഭപ്രതീക്ഷയുമായി രാജ്യം രാജ്യത്ത് 5G നെറ്റ്‌വർക്ക് വിന്യാസത്തിനുളള പദ്ധതികൾ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ. വർഷാവസാനത്തോടെ5G ലോഞ്ച് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5G നെറ്റ്‌വർക്ക് ഇപ്പോൾ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് സർക്കാർ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ ടെലികോം 2022 ബിസിനസ് എക്‌സ്‌പോയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. “രാജ്യം തദ്ദേശീയമായി 4G കോർ & റേഡിയോ ശൃംഖല വികസിപ്പിച്ചിട്ടുണ്ട്. 5G നെറ്റ്‌വർക്കും അതിന്റെ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. രാജ്യം ഇന്ന് 6G യെക്കുറിച്ചുളള പദ്ധതികളിലുമാണ്” അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്പെക്‌ട്രം ലേലം ഉടൻ 2022-ൽ 5G സേവനങ്ങൾ ലഭ്യമാക്കുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്കുളള സ്പെക്‌ട്രം ലേലം വരും മാസങ്ങളിൽ നടത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി 5Gക്ക് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന…
ടെസ്‌ലയ്ക്ക് സ്വാഗതം; ചൈനയിൽ നിർമ്മിക്കുന്നത് ഇന്ത്യയിൽ വിൽക്കുന്നത് “ദഹിക്കുന്ന ആശയമല്ല”: Nitin Gadkari സ്വാഗതം;പക്ഷേ നിർമാണം ഇവിടെ മതി ടെസ്‌ലയെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ ചൈനയിൽ നിർമ്മാണവും ഇന്ത്യയിൽ വിൽപനയും ദഹിക്കുന്ന ആശയമല്ലെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യ വലിയ വിപണിയായതിനാൽ ഇവിടെ സ്വന്തമായി പ്ലാന്റ് സ്ഥാപിക്കണമെന്ന് അവരെ ബോധ്യപ്പെടുത്താൻ ടെസ്‌ല ഇന്ത്യാ മേധാവിയുമായി അടുത്തിടെ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് ടെസ്‌ലയെക്കുറിച്ച് കഴിഞ്ഞ മാസം എലോൺ മസ്‌ക് ട്വീറ്റ് ചെയ്തത് കോളിളക്കം സൃഷ്ടിച്ചിരുന്നു. പല സംസ്ഥാനങ്ങളും ടെസ്‌ല സിഇഒയെ പ്ലാന്റ് സ്ഥാപിക്കുന്നതിന് പരസ്യമായി ക്ഷണിച്ചിരുന്നു. ആനുകൂല്യം ഒരു കമ്പനിക്ക് മാത്രം നൽകില്ല “ടെസ്‌ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഇന്ത്യൻ വിപണി ഒരു വലിയ വിപണിയാണ്. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വിറ്റുവരവ് 7.5 ലക്ഷം കോടി രൂപയാണ്. കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ പ്രശസ്ത ബ്രാൻഡുകളും…
https://youtu.be/Wke60-4IIpcകേയ്ക്ക്, സ്നേഹത്തിന്റെ രുചിയാണതിന്. ഇഷ്ടത്തിന്റെ നിറവും. യുവത്വത്തെ ഇത്ര മേൽ പ്രതിഫലിപ്പിക്കുന്ന മറ്റൊരു ഫുഡ്ഡുണ്ടോ? പ്രത്യേകിച്ച് ഹംന മറിയത്തെപ്പോലെ ഒരു പെൺകുട്ടി നല്ല തേനൂറുന്ന കേയ്ക്കുകൾ ഹൃദയം കൊണ്ട് തൊട്ടെടുക്കുമ്പോൾ..ഹംന ഏഴാം ക്ലാസിൽ ഇഷ്ടം കൂടിയതാണ് കേയ്ക്കുകളോട്. കേയക്കുകൾ, കപ്പ് കേയ്ക്ക്, ബ്രൗണീസ്, മഫ്ഫിൻസ്, പുഡ്ഡിംഗ്സ്, കുക്കീസ്, കുഞ്ഞൻ സ്വീറ്റ് ഗുഡ്ഡീസ്… തുടങ്ങി മധുരമൂറുന്ന നിരവധി വിഭവങ്ങൾ..കേയ്ക്കിനോടുള്ള ആരാധന ഒളിച്ചുവെക്കാനാകാതെ വന്നപ്പോൾ ഇൻസ്റ്റാഗ്രാമിൽ പേജ് തുടങ്ങിയ ഹംന, ലോക്ഡൗൺ കാലത്ത് ഓൺലൈൻ സെയിൽസിലേക്ക് തിരിഞ്ഞു. ക്യാപിറ്റൽ മാർക്കറ്റിംഗിൽ ഡിഗ്രി കഴിഞ്ഞ്, സ്റ്റോക്ക് മാർക്കറ്റിൽ ഹയർ സ്റ്റഡീസ് ചെയ്യുന്ന ഈ പെൺകുട്ടി ബേയ്ക്ക് ചെയ്ത കേയ്ക്കുകൾക്ക് ഇപ്പോൾ ഓൺലൈനിൽ നല്ല ഡിമാന്റുമുണ്ട്ഷുഗർ കേയ്സ് എന്ന ബ്രാൻഡഡ‍് കേയ്ക്കിന് ആരാധകർ ഏറെയാണ്. അതുപോലെ വരുമാനവും. മാതാപിതാക്കളും സഹോദരനും ഈ പെൺസംരംഭകയുടെ കേയ്ക്ക് ഇഷ്ടങ്ങൾക്ക് കൂടെയുണ്ട്.സ്ത്രീകൾക്ക് സാമ്പത്തി സ്വാതന്ത്ര്യം വേണമെന്ന കാഴ്ചപ്പാടാണ് സ്കൂൾ കാലം തൊട്ടേയുള്ള ഹംനയുടെ സംരംഭത്തിന് ഊർജ്ജം പകരുന്നത്.
Digital Rupee സാധാരണ Rupee തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് RBI; ക്രിപ്റ്റോയിൽ ആശങ്ക തുടരുന്നു CBDC വരും: എപ്പോഴെന്ന് പ്രവചിക്കാനാകില്ല ഡിജിറ്റൽ രൂപയും സാധാരണ രൂപയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പുറത്തിറക്കും. CBDC എപ്പോഴാണ് ഇറക്കുകയെന്ന് കൃത്യമായ സമയക്രമം പ്രവചിക്കാൻ കഴിയില്ലെന്നും ആർബിഐ ഗവർണർ പറഞ്ഞു. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തിൽ (FY23) ഇത് സംഭവിക്കും. ഡിജിറ്റൽ രൂപയും സാധാരണ രൂപയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ശക്തികാന്ത ദാസ് പറഞ്ഞു.CBDC ഒരു ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ കറൻസിയാണ്, എന്നാൽ കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ വെർച്വൽ കറൻസികളുമായോ ക്രിപ്‌റ്റോകറൻസിയുമായോ ഇത് താരതമ്യപ്പെടുത്താനാവില്ല. ഇഷ്യൂവർ ഇല്ലാത്തതിനാൽ സ്വകാര്യ വെർച്വൽ കറൻസികൾ ഏതെങ്കിലും വ്യക്തിയുടെ കടത്തെയോ ബാധ്യതകളെയോ പ്രതിനിധീകരിക്കുന്നില്ല. എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യും സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ വാലറ്റിന്റെ നിലവിലെ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി,…
കേന്ദ്രസർക്കാരിന്റെ Auto PLI സ്കീമിൽ TATA & Mahindra അടക്കം 20 കമ്പനികൾhttps://youtu.be/DEKDdXWikuoകേന്ദ്രസർക്കാരിന്റെ ഓട്ടോ പിഎൽഐ സ്കീമിൽ 20 കമ്പനികൾ തിരഞ്ഞെടുക്കപ്പെട്ടുപ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ചാമ്പ്യൻ OEM ഇൻസെന്റീവ് സ്കീം പ്രകാരമാണ് 20 അപേക്ഷകർക്ക് അംഗീകാരം2022 ഏപ്രിൽ 1 മുതൽ തുടർച്ചയായി അഞ്ച് വർഷത്തേക്ക് ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളും ഘടകങ്ങളും സ്കീമിന് കീഴിലുളള ആനുകൂല്യങ്ങൾക്ക് അർഹമാണ്ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, സുസുക്കി, കിയ, മഹീന്ദ്ര, ഫോർഡ് തുടങ്ങിയ പ്രമുഖ ഫോർ വീലർ നിർമ്മാതാക്കളാണ് സ്കീമിൽ തിരഞ്ഞെടുക്കപ്പെട്ടത്മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് മോട്ടോർ എന്നിവയും ഷോർട്ട്‌ലിസ്റ്റിൽ ഇടംപിടിച്ചുഹോപ് ഇലക്ട്രിക് മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഒല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ പുതുമുഖങ്ങളും ലിസ്റ്റിൽ ഇടം കണ്ടു2021 സെപ്തംബർ 23-ന് വിജ്ഞാപനം ചെയ്ത ഓട്ടോമൊബൈൽ, ഓട്ടോ ഘടക വ്യവസായത്തിനായുള്ള PLI സ്കീമിന് കീഴിൽ മൊത്തം 115 കമ്പനികൾ അപേക്ഷ സമർപ്പിച്ചിരുന്നുവാഹന ഘടക നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കംപോണന്റ് ചാമ്പ്യൻ…
TATA-യുടെ Nano-യ്ക്ക് Electric Version സൃഷ്ടിച്ച് E-Mobility Startup Electra EVhttps://youtu.be/CNEgetGQREcടാറ്റയുടെ നാനോയ്ക്ക് ഇലക്ട്രിക് വേർഷൻ സൃഷ്ടിച്ച് ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് ഇലക്‌ട്ര ഇവിസാക്ഷാൽ രത്തൻ ടാറ്റ തന്നെ കസ്റ്റം-ബിൽറ്റ് ഇലക്ട്രിക് നാനോയിൽ സവാരി നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിനാല് സീറ്റുകളുള്ള 72V ടാറ്റ നാനോ ഇവിക്ക് 160 കിലോമീറ്റർ വരെ ദൂരപരിധിയാണുളളത്10 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗതയും പ്രവചിക്കപ്പെടുന്നുടാറ്റ മോട്ടോഴ്‌സ് നാനോ ഇവിക്ക് കരുത്ത് പകരുന്നത് സൂപ്പർ പോളിമർ ലിഥിയം അയൺ ബാറ്ററികളാണ്ഇലക്‌ട്ര ഇവി പങ്കിട്ട ഫോട്ടോയിൽ രത്തൻ ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവും സവാരിയിൽ ഒപ്പമുണ്ടായിരുന്നുരത്തൻ ടാറ്റയുടെ യാത്രക്ക് ശേഷം ടാറ്റ മോട്ടോഴ്സിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞുരത്തൻ ടാറ്റയാണ് പുനെ ആസ്ഥാനമായി ഇലക്‌ട്ര ഇവി സ്ഥാപിച്ചത്ടാറ്റ മോട്ടോഴ്‌സിനും മറ്റ് വിവിധ വാഹന നിർമ്മാതാക്കൾക്കും ഇവി പവർട്രെയിൻ സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നു2020 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സ്ഥാപനം 115 കോടി രൂപ നേടിയിരുന്നുഓഗസ്റ്റ്…
India വിട്ടു പോയ Ford Motors, ഇവികൾക്കായി തിരിച്ചെത്തുന്നുhttps://youtu.be/7oKga6lxZ5kഇന്ത്യ വിട്ടു പോയ ഫോർഡ് മോട്ടോർ, ഇവികൾക്കായി തിരിച്ചെത്തുന്നുകയറ്റുമതിക്കായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കുകയാണെന്ന് ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചുകേന്ദ്ര സര്‍ക്കാരിന്‍റെ പിഎൽഐ പദ്ധതിയിൽ‘ചാമ്പ്യൻ OEM ഇൻസെന്റീവ് സ്‍കീം’ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട 20 കാർ നിർമാതാക്കളിൽ ഒരാളാണ് ഫോർഡ് ഇന്ത്യകഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യത്ത് പാസഞ്ചർ കാറുകളുടെ വിൽപ്പനയും നിർമ്മാണവും നിർത്താൻ യുഎസ് വാഹന നിർമ്മാതാവ് തീരുമാനിച്ചത്ചെന്നൈയിലും ഗുജറാത്തിലും ഫോർഡിന് നിർമാണ പ്ലാന്റുകളുണ്ട്ഇവി നിർമ്മാണത്തിനു ഇതിൽ ഒരു പ്ലാന്റ് ഉപയോഗിക്കുന്നതിനുള്ള സാധ്യത തേടുകയാണെന്ന് കമ്പനി പറഞ്ഞുവൈദ്യുത വാഹനങ്ങൾ കയറ്റുമതിക്കായി നിർമിക്കുന്നതിനൊപ്പം ആഭ്യന്തര വിപണിയിൽ വിൽക്കുന്നതും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്2030 ഓടെ ഇവികളിലും ബാറ്ററികളിലും 30 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഫോർഡ് മുമ്പ് പറഞ്ഞിരുന്നുരാജ്യത്തെ നിർമാണം നിർത്തുമ്പോൾ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയുടെ 2 ശതമാനത്തിൽ താഴെ മാത്രമാണ് ഫോർഡിന് ഉണ്ടായിരുന്നത്
