Author: News Desk
ചെറുകിട ഇടത്തരം നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളിലേക്കും VC ഫണ്ടുകൾ നിക്ഷേപം നടത്തണമെന്ന് പിയൂഷ് ഗോയൽ VC ഫണ്ടുകൾ ഇടത്തരം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കണം ഗ്ലോബൽ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ ചെറുകിട-ഇടത്തരം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ തയ്യാറാകണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പിയൂഷ് ഗോയൽ. ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി VC ഫണ്ടുകളോട് ആവശ്യപ്പെട്ടു. ഗ്ലോബൽ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളുമായുള്ള നാലാമത്തെ റൗണ്ട് ടേബിൾ കോൺഫറൻസിൽ ആണ് മന്ത്രിയുടെ ആഹ്വാനം. സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന്റെ ഭാഗമായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആണ് വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചത്. VC ഫണ്ടിൽ സമഗ്രചർച്ച യുഎസ്, ജപ്പാൻ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള 75-ലധികം VC ഫണ്ട് നിക്ഷേപകരും ഇന്ത്യയിൽ കേന്ദ്രീകരിക്കുന്ന ചില ഗ്ലോബൽ ഫണ്ടുകളും ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യൻ സ്റ്റാർട്ടപ്പ്-വിസി ഇക്കോസിസ്റ്റത്തിന്റെ പുരോഗതി, ഇന്ത്യയുടെ ഗ്ലോബൽ ഔട്ട്ലുക്ക്, രാജ്യത്തെ വിസി…
https://youtu.be/ZVPbtpanKcw കെ-ഡിസ്ക്കിന്റെ എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ ഡോ കെ.എം.എബ്രഹാം പദ്ധതിയെക്കുറിച്ച് ചാനൽ അയാം ഡോട് കോമിനോട് സംസാരിക്കുന്നു എന്താണ് കേരള നോളജ് എക്കോണമി മിഷന്റെ തൊഴിൽ പദ്ധതി? കെ-ഡിസ്കിന് കീഴിലെ കേരള നോളജ് ഇക്കോണമി മിഷനെ ഏൽപ്പിച്ചിരിക്കുന്ന ഏറ്റവും ബൃഹത്തായ ഒരു പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം എന്ന് തന്നെ നമ്മുടെ യുവതലമുറയെ ലക്ഷ്യമിട്ടുളളതാണ്. കേരളം എന്നുമൊരു നെറ്റ് എക്സ്പോർട്ടർ ഓഫ് ഹ്യൂമൻ റിസോഴ്സസ് ആണ്. നമ്മൾ തൊഴിലിനായി പുറത്തേക്ക് അയക്കുന്ന വ്യക്തികളുടെ എണ്ണം അകത്ത് തൊഴിൽ ഉണ്ടാക്കുന്നവരേക്കാൾ കൂടുതലാണ്. സർക്കാരിൽ ഒരു ആണ്ടിൽ 20,000 മുതൽ 30,000 പുതിയ ജോലികൾ വരും. സർക്കാർ ഇതര പബ്ലിക് സെക്ടർ കമ്പനി കൂടി എടുത്താൽ 2000-3000 വരെ വരും. ഇത് വരുന്നത് പുതിയതല്ല ,റിട്ടയർമെന്റ് വേക്കൻസികൾ നിറയ്ക്കുക എന്നുളളതാണ്. ബാക്കിയുളള ജോലികൾ ഇവിടെയുണ്ട് എന്നൊരു കോൺഫിഡൻസ് നമ്മുടെ യുവതലമുറയ്ക്ക് കൊടുക്കുക എന്നുളളതാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഒരു ലക്ഷ്യം. പ്ലാറ്റ്ഫോം എങ്ങനെ പ്രവർത്തിക്കുന്നു…
ത്രാസിയോ മോഡൽ: ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ പുതിയ മന്ത്രം ത്രാസിയോ മോഡൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ത്രാസിയോ (Thrasio) മോഡൽ എന്ന ആശയം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയതാണ്. പക്ഷേ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മോഡലുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പനികളാണ് വാർത്തകളിൽ നിറയുന്നത്. അതിവേഗം വളരുന്ന ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡുകൾ ഏറ്റെടുക്കുന്നതിലും അവരുടെ ഉൽപ്പന്നങ്ങൾ സ്കെയിൽ ചെയ്യുന്നതിലും സ്പെഷ്യലൈസ് ചെയ്യുന്ന സ്റ്റാർട്ടപ്പുകളുടെ ഒരു പുതിയ മോഡലാണ് ത്രാസിയോ-സ്റ്റൈൽ സ്റ്റാർട്ടപ്പ്. ഏറ്റവും അടുത്ത ഉദാഹരണം മെൻസ ബ്രാൻഡ്സാണ്. വെറും ആറുമാസത്തിനുളളിൽ യൂണികോണായി ഞെട്ടിച്ച മെൻസ ബ്രാൻഡ്സ് ത്രാസിയോ മോഡലിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ്. മെൻസ മാത്രമല്ല, ജി.ഒ.എ.ടി. ബ്രാൻഡ് ലാബ്‌സ്, ഗ്ലോബൽബീസ്, ഈവൻഫ്ലോ, പവർഹൗസ്91, അപ്‌സ്‌കാലിയോ, 10 ക്ലബ്ബ് എന്നിവയെല്ലാം ത്രാസിയോ മോഡൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ്. വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകർ കുറഞ്ഞ കാലയളവിൽ ഈ സ്റ്റാർട്ടപ്പുകളിലേക്ക് ഗണ്യമായ അളവിൽ പണം ഒഴുക്കി.ഈ കമ്പനികൾ ഫാഷൻ, സൗന്ദര്യം, വ്യക്തിഗത പരിചരണം, ഭക്ഷണം, വീട്, കായികം, ജീവിതശൈലി…
ചിപ്പ് രൂപകൽപനയ്‌ക്കായി ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുമായി കേന്ദ്രസർക്കാർ ചിപ്പ് ഡിസൈൻ ചെയ്യാൻ സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും ക്ഷണം രാജ്യത്ത് അർദ്ധചാലക ചിപ്പ് രൂപകൽപനയ്‌ക്കായി ഊർജ്ജസ്വലമായ ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് (DLI) പദ്ധതിക്ക് കീഴിൽ ആഭ്യന്തര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ എന്നിവയിൽ നിന്ന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു. 76,000 കോടി പാക്കേജിന്റെ ഭാഗമായ പദ്ധതി സെമികണ്ടക്ടർ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര ചിപ്പ് ഡിസൈൻ സ്ഥാപനങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബറിൽ കേന്ദ്രം പ്രഖ്യാപിച്ച 76,000 കോടി (10 ബില്യൺ ഡോളർ) പാക്കേജിന്റെ ഭാഗമായ ഈ പദ്ധതി, അർദ്ധചാലക ഡിസൈനിംഗിൽ ഏർപ്പെട്ടിരിക്കുന്ന കുറഞ്ഞത് 20 ആഭ്യന്തര കമ്പനികളെയെങ്കിലും പരിപോഷിപ്പിക്കാൻ ലക്ഷ്യമിടുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ 1500 കോടി രൂപയിൽ കൂടുതൽ വിറ്റുവരവ് കൈവരിക്കാൻ അവരെ സഹായിക്കുകയും ചെയ്യും. C-DAC നോഡൽ ഏജൻസിയായി പ്രവർത്തിക്കും ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന C-DAC (Centre for Development of Advanced…
ടെസ്‌ല നിർമാണപ്ലാന്റ് തുടങ്ങാൻ ഇലോൺ മസ്കിനെ ക്ഷണിച്ച് കർണാടക സർക്കാർ മസ്കിനെ ക്ഷണിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു ഇലോൺ മസ്കിന്റെ ടെസ്‌ലയെ നിർമാണ പ്ലാന്റ് തുടങ്ങാൻ മാറി മാറി ക്ഷണിക്കുകയാണ് പല ഇന്ത്യൻ സംസ്ഥാനങ്ങളും. തെലങ്കാന, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ഇതിനകം തന്നെ നിർമാണ യൂണിറ്റ് തുടങ്ങാൻ മസ്കിനെ ക്ഷണിച്ചിട്ടുണ്ട്. ആ പട്ടികയിൽ ഇപ്പോൾ കർണാടക സർക്കാരും ഇടം പിടിച്ചു. ഇന്ത്യയുടെ ടെക്നോളജി ഹബ്ബായി തുടരുന്ന കർണാടക ഇന്ത്യയുടെ ഇലക്ട്രിക് ഹബ്ബാകാനും ലക്ഷ്യമിടുന്നു. ടെസ്‌ലയുടെ ഇന്ത്യയിലെ രജിസ്ട്രേഡ് ഓഫീസ് ബംഗളുരുവിലാണെന്നതും കർണാകയുടെ ക്ഷണത്തിന് പ്രാധാന്യം നൽകുന്നു. ടെസ്‌ല വരുമോ? എന്ന് ചോദിച്ചാൽ വരുമെന്നോ ഇല്ലെന്നോ പറയാനാവാത്ത സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. മസ്ക് തന്നെ ട്വിറ്ററിലൂടെ പല തവണ ഈ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു കഴിഞ്ഞു. നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ യുഎസ് ആസ്ഥാനമായുള്ള ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം നിരവധി വെല്ലുവിളികൾ നേരിടുകയാണെന്നും സർക്കാരുമായി അനുനയ ചർച്ചകൾ…
https://youtu.be/R_AOHgKYovI ബ്രാഹ്മിൻസിന്റെ പാരമ്പര്യം, തുടക്കം, ഒരു ബ്രാൻഡിലേക്കുളള വളർച്ച എങ്ങിനെയായിരുന്നു? ബ്രാഹ്മിൻസ് കമ്യൂണിറ്റിക്ക് പണ്ടു തൊട്ടേ Cullinary expertise ഉണ്ട്. . അത് ഈ കമ്യൂണിറ്റിക്ക് ശരിക്കും വർഷങ്ങളായിട്ട് കൈമുതലായി കിട്ടിയ ഒരു എക്സ്പർട്ടീസാണ്. ഏതാണ്ടെല്ലാ ബ്രാഹ്മിൻസ് ഫാമിലീസിലും ഏത് കുടുംബം എടുത്താലും അവർക്ക് അവരുടേതായിട്ടുളള ചില പാചക രീതികളും അവരുടേതായിട്ടുളള ചില യുണിക് റെസിപ്പീസുമുണ്ട്. ബ്രാഹ്മിൻസ് ഫാമിലികളിലെ പാചകരീതികൾ ആയുർവേദം അടിസ്ഥാനമാക്കിയാണ്. ഓരോ ഫുഡിനും മുൻപ് എന്തു കഴിക്കണം അതിന് ശേഷം എന്ത് കഴിക്കണം അതായത് അന്നത്തിനെ ഈശ്വരന് തുല്യം കണ്ട് റെസ്പെക്ട് ചെയ്ത് കഴിക്കുന്ന ഒരു പാരമ്പര്യമാണ് ശരിക്കു പറഞ്ഞാൽ ഈ കമ്യൂണിറ്റിക്കുളളത്. അപ്പോൾ വളരെ ഹെൽത്തി ആയിട്ടുളള വളരെ ഡെലീഷ്യസ് ആയിട്ടുളള വെജിറ്റേറിയൻ ഫുഡുകളാണ് കൂടുതലും ഈ ട്രഡീഷണൽ ബ്രാഹ്മിൻസ് റെസിപ്പീസിലുളളത്. അതിനെ മോഡേണൈസ് ചെയ്ത് ജനങ്ങളിലേക്കെത്തിക്കുക എന്നൊരു ഡ്യൂട്ടിയാണ് ഞങ്ങൾ ചെയ്യുന്നത്. അച്ഛനാണ് സ്റ്റാർട്ട് ചെയ്തത്. അദ്ദേഹമൊരു ഒരു വളരെ ചെറിയ രീതിയിൽ PMRY…
പങ്കെടുക്കാം,വിജയികളാകാം; ചലഞ്ചുകളുമായി സ്റ്റാർട്ടപ്പ് ഇന്ത്യ ക്ഷണിക്കുന്നു അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0 സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ച് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് സംഘടിപ്പിക്കുന്നതാണ് അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0. മൃഗസംരക്ഷണ, ക്ഷീരമേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നൂതനവും വാണിജ്യപരമായി ലാഭകരവുമായ പരിഹാരങ്ങളാണ് ചലഞ്ച് ലക്ഷ്യമിടുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 31-ആണ്. വിജയികൾക്ക് 10 ലക്ഷവും റണ്ണർഅപ്പിന് 7 ലക്ഷവുമാണ് സമ്മാനം. പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കുമായി www.startupindia.gov.in പോർട്ടൽ സന്ദർശിക്കുക. SCO സ്റ്റാർട്ടപ്പ് ഓപ്പൺ ഇന്നൊവേഷൻ ചലഞ്ച് കോർപ്പറേറ്റുകളുമായി ഇടപഴകാൻ SCO അംഗരാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളെ പ്രാപ്‌തമാക്കുക എന്നതാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം. അങ്ങനെ ചെയ്യുന്നതിലൂടെ, സ്റ്റാർട്ടപ്പുകൾക്കും കോർപ്പറേറ്റുകൾക്കും ഒരുമിച്ച് പരിഹാരങ്ങൾ സൃഷ്ടിക്കാനും യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 31-ആണ്. ടാറ്റാ സ്റ്റീൽ, സിസ്കോ, തെർമാക്സ് തുടങ്ങി വൻകിട കമ്പനികളാണ് സ്റ്റാർട്ടപ്പുകളെ കാത്തിരിക്കുന്നത്. പങ്കെടുക്കുന്നതിനും…
https://youtu.be/qe2a6bybqIsസ്റ്റാർട്ടപ്പുകൾക്കായി ലീപ്പ് എഹെഡ്, ലീപ് ഇന്നൊവേഷൻ നെറ്റ്‌വർക്ക് പ്രോഗ്രാമുകൾ അവതരിപ്പിച്ച് ഫ്ലിപ്കാർട്ട്സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത പ്രോഗ്രാമുകൾ മെന്റർഷിപ്പ്, ഫണ്ടിംഗ് എന്നിവയിലൂടെ സംരംഭങ്ങളെ പിന്തുണയ്‌ക്കുംസ്റ്റാർട്ടപ്പുകളെ സ്കെയിലിംഗിനും ഇന്നവേഷനും സഹായിക്കുന്നതാണ് ലീപ്പ് എഹെഡ്, ലീപ് ഇന്നൊവേഷൻ നെറ്റ്‌വർക്ക് പ്രോഗ്രാമുകൾഫിൻടെക്,സപ്ലൈ ചെയിൻ, ലോജിസ്റ്റിക്‌സ്, SaaS, ഇതര വാണിജ്യം, B2B, സോഷ്യൽ, ഹെൽത്ത്‌ടെക്, അഗ്രിടെക്, എഡ്‌ടെക് സ്റ്റാർട്ടപ്പുകൾക്കായാണ് പ്രോഗ്രാമുകൾപ്രമുഖ നിക്ഷേപകർ, വ്യവസായ വിദഗ്ധർ,ഫ്ലിപ്കാർട്ടിലെ വിദഗ്ധർ എന്നിവർ നടത്തുന്ന വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം ലഭിക്കുംഫ്ലിപ്കാർട്ടിൽ നിന്ന് 150,000 ഡോളർ മുതൽ 500,000 ഡോളർ വരെയുള്ള ഇക്വിറ്റി നിക്ഷേപവും തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുംഫ്ലിപ്കാർട്ട് വെഞ്ച്വേഴ്സ് നടത്തുന്ന സീഡ്-സ്റ്റേജ് നിക്ഷേപങ്ങളാണ് ഫ്ലിപ്പ്കാർട്ട് ലീപ്പ് എഹെഡ് പ്രോഗ്രാം നിർവഹിക്കുന്നത്തിരഞ്ഞെടുത്ത ഒരു കൂട്ടം സ്റ്റാർട്ടപ്പുകൾക്ക് പൈലറ്റ് പ്രോഗ്രാമിനും ഫ്ലിപ്പ്കാർട്ടുമായി വാണിജ്യ പങ്കാളിത്തം സ്ഥാപിക്കാനുമുള്ള അവസരവും ലഭിക്കും
ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ സമ്മാനിതരായത് 46 സ്റ്റാർട്ടപ്പുകൾ;ബംഗളുരുവിന് ആധിപത്യം 46 ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ 14 എണ്ണവും നേടി കർണാടക 2021 ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ ആധിപത്യം നേടി കർണാടക. അതത് മേഖലകളിലെ സംഭാവനകൾക്ക് ആകെ 46 സ്റ്റാർട്ടപ്പുകൾ ദേശീയ പുരസ്കാരം നേടി. 14 അവാർഡുകളാണ് ബംഗളുരു ആസ്ഥാനമായ സ്റ്റാർട്ടപ്പുകൾ കരസ്ഥമാക്കിയത്. ബംഗളുരു ആസ്ഥാനമായ നാഫാ ഇന്നവേഷൻസ് ( ToneTag) ആണ് ഫിൻടെക് മേഖലയിൽ പുരസ്കാരത്തിന് അർഹമായത്. ഇന്റർനെറ്റില്ലാതെ ശബ്ദവും നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷനും (NFC) ഉപയോഗിച്ച് മൊബൈൽ പേയ്‌മെന്റുകൾ സാധ്യമാക്കുന്ന സ്റ്റാർട്ടപ്പാണ്. ഫിൻടെക് വിഭാഗത്തിൽ ഇൻഷുറൻസ് ഉപമേഖലയിലെ മറ്റൊരു വിജയി Umbo Idtech പ്രൈവറ്റ് ലിമിറ്റഡാണ്. 2018-ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ് ക്ലയന്റുകൾക്ക് ഓമ്‌നിചാനൽ ഇൻഷുറൻസ് വിതരണം സാധ്യമാക്കുന്ന ഒരു ഫുൾ-സ്റ്റാക്ക് പ്ലാറ്റ്‌ഫോം നിർമ്മിച്ചു. റോബോട്ടിക്‌സ് ഉപമേഖലയിൽ സാഗർ ഡിഫൻസ് ജേതാക്കളായി. മൃദുൽ ബബ്ബറും നികുഞ്ച് പരാശറും ചേർന്ന് 2015-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ്, ഓട്ടോണമസ് നാവിഗേഷൻ സിസ്റ്റംസ്, അൺമാൻഡ് മറൈൻ, ഏരിയൽ…
രാജ്യത്ത് യാത്രാ വാഹന കയറ്റുമതിയിൽ വർദ്ധനവ്;മാരുതി സുസുക്കി ഇന്ത്യയ്ക്ക് നേട്ടം യാത്രാവാഹന കയറ്റുമതിയിൽ 46 ശതമാനം വർദ്ധനവ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയിൽ വർദ്ധനവ്. ഏപ്രിൽ-ഡിസംബർ മാസ കാലയളവിൽ യാത്രാ വാഹന കയറ്റുമതി 46 ശതമാനം വർധിച്ചു. 2021-22 ഏപ്രിൽ-ഡിസംബർ കാലയളവിൽ മൊത്തം പാസഞ്ചർ വെഹിക്കിൾ കയറ്റുമതി 4,24,037 യൂണിറ്റായിരുന്നു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 2,91,170 യൂണിറ്റായിരുന്നു. മൊത്തമുളള യൂട്ടിലിറ്റി വാഹന കയറ്റുമതി 47 ശതമാനം ഉയർന്ന് 1,46,688 യൂണിറ്റിലെത്തി. പാസഞ്ചർ കാറുകളുടെ മാത്രം കയറ്റുമതിയിൽ 45 ശതമാനം വർദ്ധനവുണ്ടായി. 2,75,728 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2021-22 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ വാനുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 877 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 1,621 യൂണിറ്റായി. നേട്ടം കൊയ്ത് മാരുതി സുസുക്കി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും…
