Author: News Desk
ശതകോടീശ്വരന്മാരുടെ പട്ടികകളിൽ മുന്നേറുന്ന അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി കഴിഞ്ഞ ആഴ്ചയിൽ വർധിച്ചത് 10 ബില്യൺ ഡോളർ എന്നാണ് വിപണിയിലെ റിപ്പോർട്ട്. ഇതിനു പിന്നിൽ അദാനിഗ്രൂപിനെതിരെ വന്ന ബ്ലൂംബെർഗ് റിപ്പോർട്ടിൽ കഴമ്പില്ലെന്ന യു എസ് വായ്പാ -നിക്ഷേപ ഭീമൻ DFC യുടെ ക്ലീൻചിറ്റ് തന്നെ. അതിനിടെ ഏറ്റവും പുതിയ ഏറ്റെടുക്കലുകളിൽ ഇന്ത്യയിലെ മാധ്യമ മേഖലയിൽ IANS India Private Limited എന്ന വാർത്താ ഏജൻസിയുടെ 50.5% ഓഹരി കൂടി അദാനി ഗ്രൂപ്പ് സ്വന്തമാക്കി.അദാനിയുടെ AMG Media Networks Limited IANS India Private Limited എന്ന വാർത്താ ഏജൻസിയുടെ 50.5% ഇക്വിറ്റി ഓഹരികളാണ് സ്വന്തമാക്കിയത്. ഹിൻഡൻബർഗ് റിസർച്ചിന്റെ വിവാദ റിപ്പോർട്ടുകളിൽ ആടിയുലഞ്ഞ അദാനി ഗ്രൂപ്പ് റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ലെന്ന വിവിധ കണ്ടെത്തലുകളെ തുടർന്ന് ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. ഗൗതം അദാനിയുടെ ആസ്തി കഴിഞ്ഞ ആഴ്ചയിൽ 10 ബില്യൺ ഡോളർ വർധിച്ചെന്ന റിപോർട്ടോടെ ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം അദാനിയുടെ നിലവിലെ…
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഡയമണ്ട്, ആഭരണ കേന്ദ്രമായ ഡയമണ്ട് ബോഴ്സ് (Diamond Bourse) സൂറത്തിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂറത്തിലെ ഘജോദിൽ നിർമാണം പൂർത്തിയായ ഡയമണ്ട് ബോഴ്സ് കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിട സമുച്ചയം കൂടിയാണ്. 67 ലക്ഷം ചതുരശ്ര അടിക്ക് മുകളിലാണ് കെട്ടിടത്തിന്റെ തറനിരപ്പ്. പോളിഷിഡ്-അൺകട്ട് ഡയമണ്ടുകളുടെയും ആഭരണങ്ങളുടെയും ആഗോള വ്യാപാര കേന്ദ്രം കൂടിയാണിത്. പ്രത്യേകതകളറിയാം – അന്താരാഷ്ട്ര ബാങ്കിംഗിനും സെയ്ഫ് വാൾട്ടിനും സൂറത്ത് ഡയമണ്ട് ബോഴ്സിൽ സൗകര്യമുണ്ടായിരിക്കും. വജ്രം ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും സാധിക്കുന്ന കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം കൂടിയാണിത്. ജ്വല്ലറി വ്യാപാരത്തിന്റെ മൊത്തക്കച്ചവടവും ഇവിടെ നടക്കും. -ഡ്രീം സിറ്റിക്കുള്ളിൽ 36 ഏക്കറിലാണ് കേന്ദ്രം പണിതിരിക്കുന്നത്. 300 ചതുരശ്ര അടി മുതൽ 1 ലക്ഷം ചതുരശ്ര അടി വരെയുള്ള 15 നിലകളുള്ള 9 ടവറുകളാണ് കേന്ദ്രത്തിലുള്ളത്. – ഡയമണ്ട് റിസേർച്ച് ആൻഡ് മെർക്കന്റൈൽ (DREM) സിറ്റിയുടെ ഭാഗമാണ് സൂറത്ത് ഡയമണ്ട് ബോഴ്സ്.…
ഇന്ത്യയിലെ മുൻനിര മിഡ് സൈസ് എസ്യുവികളോട് മത്സരിക്കാൻ തങ്ങളുടെ ഏറ്റവും സവിശേഷമായ കാർ എന്ന് വിശേഷിപ്പിക്കുന്ന ടാറ്റ കർവ്വ് കൂപ്പെ എസ്യുവി രംഗത്തിറക്കുകയാണ് ടാറ്റ മോട്ടോർസ്. 2024 ൽ ഇ.വി, പെട്രോൾ, CNG മോഡലുകളിൽ എത്തുന്ന TATA CURVV കൂപ്പെ ഡിസൈനിലും പവറിലും വേറിട്ടതാകും. ടാറ്റായുടെ വാഹന നിരയിൽ കർവിന്റെ സ്ഥാനം നെക്സോൺ സബ് കോംപാക്ട് എസ്യുവിക്കും ഹാരിയർ മിഡ് സൈസ് എസ്യുവിക്കും ഇടയിലായിരിക്കും എന്ന് സൂചനകൾ വന്നു കഴിഞ്ഞു. ടാറ്റ കർവ്വ് എസ്യുവി 2024 ഏപ്രിലിൽ ഉൽപ്പാദനം ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. മെയ് മാസത്തോടെ കാർ ഇന്ത്യൻ വിപണിയിലെത്തും. ഈ എസ്യുവിയുടെ ഏകദേശം 48,000 യൂണിറ്റുകൾ പ്രതിവർഷം വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ എസ്യുവി മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള രഞ്ജൻഗാവ് പ്ലാന്റിലാവും നിർമ്മിക്കപ്പെടുക. ഏകദേശം 12,000 കർവ്വ് ഇവികൾ നിർമ്മിക്കാനാണ് കമ്പനി തുടക്കത്തിൽ ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന യൂണിറ്റുകൾ ICE,CNG മോഡലുകളായി വിപണിയിൽ എത്തും. വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ,…
ഒമ്പത് ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യൻ റോഡുകളിലേക്കിറങ്ങാൻ കിയ (Kia). സൗത്ത് കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഒമ്പത് വാഹനങ്ങളാണ് അടുത്ത വർഷം ഇന്ത്യൻ വിപണയിലെത്താൻ പോകുന്നത്. 2025ഓടെ പ്രാദേശികമായി നിർമാണം ആരംഭിക്കാനും കിയ ലക്ഷ്യമിടുന്നുണ്ട്. 2025ഓടെ രാജ്യത്ത് വലിയ തോതിൽ പ്രാദേശികമായി ഇവി നിർമാണം ആരംഭിക്കുമെന്നും എല്ലാ വർഷവും പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നും കിയ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തയ് ജിൻ പാർക്ക് പറഞ്ഞു. 2030ഓടെ രാജ്യത്തെ ഇവി മാർക്കറ്റിന്റെ 15-17 ശതമാനം മാർക്കറ്റ് ഷെയർ തങ്ങളുടെ വരുതിയിലാക്കുകയാണ് കിയയുടെ ഉദ്ദേശ്യം. അതേസമയം രാജ്യത്ത് ഡീസൽ വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടുന്നുണ്ടെന്നും അതിന്റെ നിർമാണം വിപുലപ്പെടുത്തുമെന്നും കമ്പനി പറഞ്ഞു. കിയയുടെ മറ്റു വാഹനങ്ങളെക്കാൾ ഡീസൽ വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റുപോകുന്നത്. ആകെ വിൽപ്പനയുടെ 40-45 % ഡീസൽ വാഹനങ്ങളാണ്. 25 സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ സോണറ്റ് ഇന്ത്യയിലേക്ക് വരുന്നതെന്നും പാർക്ക് പറഞ്ഞു. എസ്യുവി വിഭാഗത്തിൽ മുൻപന്തിയിൽ എത്താനാണ് കിയ ശ്രമിക്കുന്നത്.…
ബഹുഭാഷ നിർമിത ബുദ്ധി മോഡലുകൾ (multilingual artificial intelligence) വികസിപ്പിച്ച് ഇന്ത്യയുടെ സ്വന്തം നിർമിത ബുദ്ധി സംരംഭമായ കൃത്രിം എസ്ഐ ഡിസൈൻസ് (Krutrim SI Designs). ഒല ( Ola ) സഹസ്ഥാപകനായ ഭവിഷ് അഗർവാൾ ആണ് കൃത്രിം എസ്ഐ ഡിസൈൻസിന് പിന്നിൽ. ഇന്ത്യയുടെ ആവാസ വ്യവസ്ഥ അടിസ്ഥാനമാക്കി വികസിപ്പിച്ച കൃത്രിമിന് 22 ഇന്ത്യൻ ഭാഷകൾ മനസിലാക്കാൻ സാധിക്കും.മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അടക്കം 10 ഭാഷകളിൽ മറുപടി ജനറേറ്റ് ചെയ്യാനും സാധിക്കും. കൃത്രിം, കൃത്രിം പ്രോ എന്നിങ്ങനെ രണ്ട് സൈസുകളിലാണ് മോഡലുകൾ പുറത്തിറക്കുന്നത്. ശനിയാഴ്ച മുതൽ അടിസ്ഥാന മോഡൽ ലഭ്യമായി തുടങ്ങും. ജനുവരിയിൽ എല്ലാ സേവനങ്ങളും ലഭിച്ചു തുടങ്ങും. ഫെബ്രുവരി മുതൽ കൃത്രിമിന്റെ എപിഐകൾ ഡെവലപ്പർമാർക്ക് ലഭിച്ചു തുടങ്ങുമെന്ന് കമ്പനി പറഞ്ഞു. 2 ട്രില്യൺ ടോക്കണുകളിലാണ് കൃത്രിം പരിശീലിപ്പിച്ചിരിക്കുന്നത്. കൂടുതൽ സങ്കീർണമായ കൃത്രിം മോഡൽ അടുത്തവർഷമായിരിക്കും പുറത്തിറക്കുക. സംസ്കൃത ഭാഷയിൽ നിന്നാണ് മോഡലിന് ഈ പേര് ലഭിച്ചത്. രാജ്യത്തിന്റെ…
സെക്കന്റ്ഹാൻഡ് മൊബൈൽ നമ്പറുകൾ വിൽക്കുന്ന ദൂസ്ര ആപ്പിന് വിലക്കേർപ്പെടുത്തി ടെലികമ്യൂണിക്കേഷൻ വിഭാഗം. ദൂസ്രയുടെ പ്രവർത്തനം പൂർണമായി നിർത്തിവെപ്പിച്ചുകൊണ്ടാണ് ടെലികമ്യൂണിക്കേഷൻ വിഭാഗം ഉത്തരവിറക്കിയിരിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗിനും മറ്റും നിർബന്ധമായി മൊബൈൽ നമ്പർ കൊടുക്കേണ്ടി വരുമ്പോൾ ദൂസ്രയുടെ സേവനം ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. ഇത്തരം ആവശ്യങ്ങൾക്കായി ദൂസ്ര നൽകുന്ന സെക്കന്റ്ഹാൻഡ് മൊബൈൽ നമ്പറുകൾ ഉപയോഗിക്കാം. തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ നൽകി വേണം ദൂസ്രയിൽ നിന്ന് സെക്കന്റ്ഹാൻഡ് മൊബൈൽ നമ്പറുകൾ വാങ്ങാൻ. ദൂസ്രയ്ക്ക് വിലക്ക് ഏർപ്പെടുത്താനുള്ള യഥാർഥ കാരണം എന്താണെന്ന് ടെലികമ്യൂണിക്കേഷൻ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. വോഡഫോൺ ഐഡിയ ആണ് ദൂസ്രയ്ക്ക് മൊബൈൽ നമ്പറും നെറ്റ്വർക്കിലേക്ക് വേണ്ട അടിസ്ഥാന സൗകര്യവും നൽകുന്നത്. അപരിചിതർക്ക് മൊബൈൽ നമ്പർ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും മറ്റും ആപ്പ് ഉപകാരപ്രദമാണെന്ന് വിർച്വൽ മൊബൈൽ നമ്പർ ആപ്പിന്റെ സ്ഥാപകനായ ആദിത്യ വുചി (Aditya Vuchi) പറഞ്ഞു. ആമസോൺ (Amazon), യൂബർ (Uber) പോലുള്ള നിരവധി കമ്പനികൾ ഉപഭോക്താക്കളുടെ നമ്പർ ആവശ്യപ്പെടാറുണ്ട്. വ്യാജ സന്ദേശങ്ങൾ തിരിച്ചറിഞ്ഞ് എടുത്തുമാറ്റാനും ദൂസ്രയിൽ…
മെയ്ക് ഇൻ ഇന്ത്യ പദ്ധതി മുൻനിർത്തി ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ടെസ്ലയുടെ വിദേശ നിർമിത ഇലക്ട്രിക് കാർ ഇന്ത്യയിൽ എത്തുന്നതിനുള്ള തടസ്സങ്ങൾ തുടരുകയാണ് . വിദേശ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രാദേശിക മൂല്യവര്‍ദ്ധിത ചിലവുകളില്‍ ഇളവ് നല്‍കാനോ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാനോ ഇപ്പോള്‍ പദ്ധതിയില്ലെന്ന് ബുധനാഴ്ച കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് പാർലമെന്റിനെ രേഖാമൂലം അറിയിച്ചിരുന്നു. സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇലക്ട്രിക് വാഹന രംഗത്ത് ആഭ്യന്തര, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ സാഹചര്യത്തില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനിയും വൈകുമെന്നാണ് സൂചന. ഇന്ത്യയിൽ കാർ, ബാറ്ററി നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ടെസ്ലയുടെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്തു…
ചെറുപ്പകാലത്തു അച്ഛൻ ഒരു മദ്യ കമ്പനി ഏറ്റെടുക്കുന്നത് വരെ ലളിത് ഖൈതാൻ കടുത്ത മദ്യവിരോധിയായിരുന്നു. എന്നാൽ ആ നിലപാടുകളെ ബിസിനസ് ജീവിതം മാറ്റിമറിച്ചു. അങ്ങനെ ഇന്ത്യയിലെ മുൻനിര മദ്യവ്യവസായി ഡോ ലളിത് ഖൈതാനും ഫോർബ്സിന്റെ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് ഇത്തവണ ഇടം കണ്ടെത്തി. 380 മില്യൺ ഡോളർ വരുമാനമുള്ള റാഡിക്കോ ഖൈതാന്റെ Radico Khaitan ചെയർമാനാണ് 80-കാരനായ ലളിത് ഖൈതാൻ. മദ്യവിപണിയിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച മുതലാക്കിക്കൊണ്ടാണ് ലളിത് ഖൈതാൻ ഫോർബ്സിന്റെ ഏറ്റവും പുതിയ ബില്യണയർ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചിരിക്കുന്നത്. മാജിക് മൊമെന്റ്സ് വോഡ്ക, 8 PM വിസ്കി, ഓൾഡ് അഡ്മിറൽ ബ്രാണ്ടി, ഹിമാലയത്തിന്റെ താഴ്വരകളിൽ നിർമിക്കുന്ന പ്രശസ്തമായ റാംപൂർ സിംഗിൾ മാൾട്ട് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ നിർമിത മദ്യ ബ്രാന്‍ഡുകളിലൂടെ ഏറെ പ്രശസ്തമായ കമ്പനിയാണ് റാഡിക്കോ ഖൈതാൻ. പ്രീമിയം ബ്രാൻഡുകളുടെ ബാസ്ക്കറ്റ് വിപുലീകരിക്കാനുള്ള റാഡിക്കോ ഖൈതാന്റെ ദീർഘകാല തന്ത്രം ഫലം കാണുന്നുവെന്ന് വിശകലന വിദഗ്ധർ പറയുന്നു. മുംബൈ ആസ്ഥാനമായുള്ള…
ചന്ദ്രനിൽ നിന്ന് പാറക്കഷ്ണങ്ങൾ കൊണ്ടുവരികയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഐഎസ്ആർഒ (ISRO). ചാന്ദ്രയാൻ-3 മിഷന്റെ വിജയത്തെ കുറിച്ച് രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ സംസാരിക്കുമ്പോഴാണ് ഇസ്റോ ചീഫ് എസ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചന്ദ്രനോടുള്ള താത്പര്യം ഇനിയും കുറഞ്ഞിട്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ചന്ദ്രോപരിതലത്തിൽ നിന്ന് പാറക്കഷ്ണങ്ങൾ കൊണ്ടുവരികയാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞത്. എളുപ്പമല്ലെങ്കിലും ചന്ദ്രനിൽ നിന്ന് പാറക്കഷ്ണം കൊണ്ടുവരാൻ പരിശ്രമിക്കുമെന്ന് എസ്. സോമനാഥ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന മിഷൻ സങ്കീർണമായതിനാൽ മനുഷ്യരെ ഉൾപ്പെടുത്തില്ല. ഇന്ത്യയുടെ ബഹിരാകാശ നിലയവും ചന്ദ്രനിലെ പാറക്കഷ്ണം കൊണ്ടുവരുന്നതിനുള്ള ദൗത്യം രൂപവത്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത നാല് വർഷം കൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ പോലെ തന്നെ ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ദൗത്യവും മുന്നേറി കൊണ്ടിരിക്കുകയാണ്. ക്രൂ മൊഡ്യൂളും സർവീസും രൂപകല്പന ചെയ്തിട്ടുണ്ട്. ദൗത്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ബഹിരാകാശത്ത് നിലയം സ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യം വെക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾ…
സവാള കൂടുതൽ കാലം ഗുണനിലവാരത്തോടെ സൂക്ഷിക്കാൻ സംവിധാനവുമായി ഭാഭാ ആറ്റോമിക് റിസേർച്ച് സെന്റർ (BARC). റേഡിയേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശിതീകരണ സംവിധാനത്തിലൂടെ സവാളയുടെ സംവരണ കാലാവധി വർധിപ്പിക്കുകയാണ് ഭാഭാ ആറ്റോമിക് റിസേർച്ച് സെന്റർ. ഇതുവഴി ഏഴരമാസം വരെ സവാള കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. സവാള ദീർഘകാലം കേടാകാതെ സൂക്ഷിക്കാൻ പറ്റുന്നത് കർഷകർക്ക് ആശ്വാസമാകും. നാസിക്ക് ലാസൽഗാവിലെ ക്രുഷാക്ക് ഫുഡ് ഇറേഡിയേഷൻ കേന്ദ്രത്തിൽ 250 ടൺ സവാള സംഭരിക്കാൻ സാധിക്കും. മാമ്പഴം, തക്കാളി തുടങ്ങിയവയും ക്രുഷാക്കിലെ ഇറേഡിയേഷൻ കേന്ദ്രത്തിൽ ഇറേഡിയേറ്റ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. വിലക്കയറ്റം പിടിച്ചു നിർത്താൻ കർഷകർക്കും ഉപഭോക്താക്കൾക്കും ഒരേ പോലെ ഉപകാരപ്രദമാണ് ഇറേഡിയേറ്റ് സംവിധാനം. വിപണിയിൽ വിലക്കയറ്റം പിടിച്ചു നിർത്താനും കർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഇതുവഴി സാധിക്കും. സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപഭോക്തൃ വകുപ്പ്, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഡിപ്പാർട്മെന്റ് ഓഫ് കൺസ്യൂമർ അഫയേഴ്സ് എന്നിവരുമായി ബാർക് കരാറിലേർപ്പെട്ടിരുന്നു. ലാസൽഗാവിലെ കേന്ദ്രത്തിൽ 1,000…