Author: News Desk
ബംഗാളിൽ വമ്പൻ നിക്ഷേപവുമായി മുന്നോട്ടു പോകുകയാണ് മുകേഷ് അംബാനി തന്റെ റിലയൻസിലൂടെ. പശ്ചിമ ബംഗാളിൽ റിലയൻസ് ഏകദേശം 45,000 കോടി രൂപയുടെ നിക്ഷേപം ഇതുവരെ നടത്തിയിട്ടുണ്ട്. അടുത്ത 3 വർഷത്തിനുള്ളിൽ 20,000 കോടി രൂപ കൂടി സംസ്ഥാനത്ത് നിക്ഷേപിക്കാൻ റിലയൻസ് പദ്ധതിയിടുന്നു. ബംഗാളിലെ ഡിജിറ്റൽ ലൈഫ് സൊല്യൂഷൻസ്, റീട്ടെയിൽ, ബയോ എനർജി എന്നീ മൂന്ന് മേഖലകളിലാണ് പുതിയ നിക്ഷേപം നടത്തുക.ഏഴാമത് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി ഈ നിക്ഷേപ പ്രഖ്യാപനം നടത്തിയത്. കൊൽക്കത്തയിലെ ഐതിഹാസികമായ കാളിഘട്ട് ക്ഷേത്രം പുനരുദ്ധരിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള ചുമതല റിലയൻസ് ഫൗണ്ടേഷൻ ഏറ്റെടുക്കും. പശ്ചിമബംഗാളിലെ അംബാനിയുടെ വിഷൻ ജിയോ ഫൈബറിന്റെയും എയർ ഫൈബറിന്റെയും ദ്രുതഗതിയിലുള്ള റോളൗട്ടിലൂടെ പശ്ചിമ ബംഗാളിലെ എല്ലാ വീടും സ്മാർട്ട് ഹോം ആക്കി മാറ്റാനുള്ള തന്റെ കാഴ്ചപ്പാട് അംബാനി അവതരിപ്പിച്ചു. ഇതോടെ, ബംഗാളിന് അതിന്റെ സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളും നവീകരിക്കാൻ കൃത്രിമബുദ്ധി, ക്ലൗഡ്…
ഒരു റസ്റ്ററന്റിൽ കയറിയാൽ എന്താണ് ഓർഡർ ചെയ്യുക.. ബിരിയാണി, മസാല ദോശ, സ്റ്റീക്ക്, പാസ്ത… അങ്ങനെ എന്തും. എന്നാൽ ദുബായിൽ ഒരു റസ്റ്ററന്റിൽ അങ്ങനെ അല്ല, ഇവിടെ മെഡിറ്റിറേനിയൻ ഭക്ഷണത്തിന്റെ കൂടെ നിങ്ങൾക്ക് പെയിന്റിംഗുകൾ ഓർഡർ ചെയ്യാം, വീട്ടിലേക്കാവശ്യമായ ഡെക്കോറുകൾ ഓർഡർ ചെയ്യാം, റസ്റ്ററന്റിൽ ഇഷ്ടപ്പെട്ട ഫർണിച്ചറും ഓർഡർ ചെയ്യാം. ഫുഡും പെയിന്റിംഗും30 വർഷമായി ഇന്റീരിയർ ഡിസൈനിംഗ് ബിസിനസ് ചെയ്യുന്ന, അബ്ദുള്ള അൽ തമിമിയും, മകൻ അമറും കുടുംബമാണ് ഭക്ഷണത്തിനൊപ്പം ഇന്റീരിയൽ ഡിസൈനിംഗ് ഉത്പന്നങ്ങളും വിൽക്കുന്ന റസ്റ്ററന്റിന് പിന്നിൽ. ദുബായിലെ ക്വിൻഞ്ച് റസ്റ്ററന്റിലാണ് ഈ സൗകര്യമുള്ളത്. ആരോഗ്യമുള്ള ഭക്ഷണത്തിനൊപ്പം വീട് മോടി കൂട്ടാനാവശ്യമായ പെയിന്റിംഗും ഫർണിച്ചറും ഈ റസ്റ്ററന്റിൽ ഇവർ വിൽക്കുന്നു. ഒരു റസ്റ്ററന്റിൽ കയറിയാൽ എന്താണ് ഓർഡർ ചെയ്യുക.. ബിരിയാണ്, മസാല ദോശ, സ്റ്റീക്ക്, പാസ്ത… അങ്ങനെ എന്തുവേണമെങ്കിലുമാകാം. എന്നാൽ ദുബായിൽ ഒരു റസ്റ്ററന്റിൽ അങ്ങനെ അല്ല, ഇവിടെ മെഡിറ്റിറേനിയൻ ഭക്ഷണത്തിന്റെ കൂടെ നിങ്ങൾക്ക് പെയിന്റിംഗുകൾ ഓർഡർ ചെയ്യാം, വീട്ടിലേക്കാവശ്യമായ…
വരും മാസങ്ങളിൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ വീണ്ടും ബോക്സ് ഓഫീസിൽ തുടർ ഹിറ്റുകളുണ്ടാക്കി എന്റർടൈമെന്റ് മേഖലകളിലെ വരുമാന വളർച്ചക്ക് വഴിയൊരുക്കുമെന്ന് റിപ്പോർട്ട്.റിലീസ് ചെയ്യാനിരിക്കുന്ന ഷാരൂഖ് ഖാന്റെ ഡങ്കി , തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ സലാർ എന്നിവയാണ് ഇന്ത്യൻ ബോക്സ് ഓഫീസ് ബിസിനസിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്ന വരാനിരിക്കുന്ന റിലീസുകളിൽ ചിലത്. 2023ലെ ആദ്യ ഒമ്പത് മാസത്തെ മൊത്തം ബോക്സ് ഓഫീസ് വരുമാനം 8,798 കോടി രൂപയാണെന്ന് മീഡിയ റിസർച്ച് കമ്പനി ഒർമാക്സ് മീഡിയ അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബോക്സ് ഓഫീസിൽ നേട്ടം 12,000 കോടി രൂപ കടന്നു 2023 എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ വർഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിലുണ്ട്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലത്തെ ആദ്യ ഒമ്പത് മാസത്തെ മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ 6% കൂടുതലാണ്. ഗ്രൂപ്പ് എം-ഓർമാക്സ് മീഡിയയുടെ നേരത്തെയുള്ള സംയുക്ത റിപ്പോർട്ട് പ്രകാരം 2022ൽ 10,637 കോടി രൂപയാണ്…
ഹ്യൂണ്ടായ മോട്ടറിന്റെ ആഡംബര ബ്രാൻഡായ ജെനസിസിനെ ഇന്ത്യൻ റോഡുകളിൽ കാണാൻ പറ്റുമോ? ഒന്ന് കാത്തിരുന്നാൽ പറ്റിയേക്കാമെന്ന് പറയുന്നത് ഹ്യൂണ്ടായ മോട്ടറിന്റെ എംഡിയും സിഇഒയുമായ ഉൻസോ കിം ആണ്. ജെനസിസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ മടിയൊന്നുമില്ല. ഇന്ത്യൻ വിപണിയെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ജെനസിസിനെ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരണമെന്ന് ആലോചിക്കുകയാണെന്നും ഉൻസോ പറയുന്നു. ആഡംബരത്തിന്റെ പുതിയ പേര് ആഡംബര വാഹനങ്ങളെന്നാൽ ഇന്ത്യക്കാർക്ക് മെർസിഡസ് ബെൻസും ഔഡിയും ബിഎംഡബ്ല്യുയും മറ്റുമാണ്. ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും അധികം വിറ്റുപോകുന്ന ആഡംബര കാറുകളും ഇവ തന്നെ. ആഡംബര വണ്ടികളുടെ ശ്രേണിയിലേക്ക് വൈകാതെ ഹ്യൂണ്ടായി ജെനസിസിന്റെ പേരും ഉയർന്നു കേൾക്കും. കോവിഡിന് ശേഷം ഇന്ത്യയിൽ കാറുകളുടെ വിൽപ്പനയിൽ വലിയ വളർച്ച രേഖപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് പ്രീമിയം വിഭാഗത്തിൽപെടുന്ന വാഹനങ്ങളിൽ. മറ്റു ബ്രാൻഡുകളുടെ ആഡംബര കാർ വിൽപ്പനയുണ്ടായ അസൂയവാഹകമായ വളർച്ചയാണ് ഹ്യൂണ്ടായെ മാറ്റിചിന്തിപ്പിച്ചത്. തങ്ങളുടെ ജെനസിസിന് ഇന്ത്യയിൽ വിപണി കണ്ടെത്താൻ പറ്റുമെന്നാണ് ഹ്യൂണ്ടായി കരുതുന്നത്. ഹ്യൂണ്ടായുടെ ഓഹരി ഉടമകളിൽ നിന്നും ആവശ്യമുയർന്ന് കഴിഞ്ഞു. ഇന്ത്യയിൽ…
കാശ്മീരിന് പിന്നാലെ ജാർഖണ്ഡിലും വൻതോതിൽ ലിഥിയം നിക്ഷേപം കണ്ടെത്തി. ഒപ്പം രണ്ടു സ്വർണ നിക്ഷേപ ഇടങ്ങളും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ കണ്ടെത്തി. ഇതോടെ ലോകത്തെ ഏറ്റവും കൂടുതൽലിഥിയം നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാകാൻ ഇന്ത്യ തയാറെടുക്കുകയാണ്. 59 ലക്ഷം ടൺ ലിഥിയം നിക്ഷേപം ആണ് ഈ വർഷം ആദ്യം കാശ്മീരിൽ കണ്ടെത്തിയത്. ഝാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഇലക്ട്രിക് വാഹനങ്ങളിലും മൊബൈലിലും ലാപ്ടോപ്പിലും ഉൾപ്പെടെ ഉപയോഗിക്കുന്ന റീച്ചാർജ് ബാറ്ററിയിലെ പ്രധാനഘടകമാണ് ലിഥിയം. വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം എന്നത് ഇന്ത്യയുടെ ev ബാറ്ററി നിർമാണ മേഖലയിലടക്കം വളർച്ചക്ക് വഴിയൊരുക്കും . കോഡെർമയിലെ മൈക്ക ബെൽറ്റിൽ ലിഥിയം പര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് അധികൃതർ. പ്രാഥമിക പര്യവേക്ഷണത്തിൽ വൻതോതിൽ ലിഥിയം കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ഈ കരുതൽ എത്ര വലുതാണെന്ന് കണ്ടെത്താൻ തുടർ സർവേകൾ വേണ്ടി വരും.…
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സുമായി (Open Network for Digital Commerce-ONDC) കൈകോർക്കാൻ ഒല ഇലക്ട്രിക് (Ola Electric). കേന്ദ്രസർക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമാണ് ഒഎൻഡിസി. ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിപുലപ്പെടുത്താനാണ് സർക്കാരിന്റെ ഒഎൻഡിസി ഉപയോഗപ്പെടുത്താൻ കമ്പനി തീരുമാനിച്ചത്. ഒഎൻഡിസി പ്ലാറ്റ് ഫോം വഴി ഇലക്ട്രിക് സ്കൂട്ടർ വിപണനം വിപുലീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒഎൻഡിസി വഴി വിൽപ്പനക്കാരെയും ഉപഭോക്താക്കളെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരികയാണ് ഒല. ഒഎൻഡിസിയുടെ ലോജിസ്റ്റിക്സ് പ്രൊവൈഡർമാരായിരിക്കും ഒല. ഒഎൻഡിസിയുടെ സഹായത്തോടെ ഉത്പന്നം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാൻ ഒലയ്ക്ക് സാധിക്കും. രാജ്യത്ത് ഒലയുടെ സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. ആദ്യമായി ഒഎൻഡിസിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന മാറ്റങ്ങൾ കാത്തിരിക്കുവെന്നും ഒല സിഇഒ ഭവിഷ് അഗർവാൾ എക്സിൽ കുറിച്ചു.ഒല കാബ്സ് ആദ്യമായാണ് സമ്പൂർണ ഇലക്ട്രിക് ലോജിസ്റ്റിക്സ് സേവനം നൽകുന്നത്. തുടക്കത്തിൽ ഒലയുടെ ഇലക്ട്രിക് ഇരുച്ചക്ര വാഹനങ്ങളായിരിക്കും ഇത്തരത്തിൽ അവതരിപ്പിക്കുക. തുടർന്ന് മുച്ചക്ര വാഹനങ്ങളും മറ്റ് ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിക്കും.…
ഓപ്പൺ എഐ സിഇഒ സ്ഥാനത്ത് നിന്ന് സാം ആൾട്ട്മാനെ പുറത്താക്കിയതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. പുറത്താക്കൽ മുതൽ തുടങ്ങിയ ട്വിസ്റ്റുകൾ അവസാനിച്ചിട്ടില്ല. Also Read ഓപ്പൺ എഐയിൽ നിന്ന് ആൾട്ട്മാനെ പുറത്താക്കി കൊണ്ടായിരുന്നു തുടക്കം, പിന്നാലെ ഗ്രെഗ് ബ്രോക്ക്മാൻെറ രാജി, കഴിഞ്ഞില്ല മൈക്രോസോഫ്റ്റിലേക്ക് സത്യ നദേല്ലയുടെ ക്ഷണം. ഇതാ ഇപ്പോൾ അടുത്ത വഴിത്തിരിവ്, തങ്ങളുടെ സമ്മതമില്ലാതെ ആൾട്ട്മാനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഓപ്പൺ എഐ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് നിക്ഷേപകർ. പുറത്താക്കിയത് പറയാതെതങ്ങളുടെ അറിവില്ലാതെ സാം ആൾട്ട്മാനെ പുറത്താക്കിയതിൽ ചില നിക്ഷേപകർക്ക് പ്രതിഷേധമുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ബോർഡ് അംഗങ്ങൾക്കെതിരേ എന്തെല്ലാം നിയമനടപടികൾ സ്വീകരിക്കാൻ പറ്റുമെന്ന് ഇവർ അന്വേഷിക്കുന്നുണ്ട്. എന്നാൽ ഓപ്പൺ എഐയ്ക്കെതിരേ ഇവർ നിയമനടപടി സ്വീകരിക്കുമോയെന്ന് വ്യക്തമല്ല. Also Read ഓപ്പൺ എഐയിൽ നിന്നു ആൾട്ട്മാനെ പുറത്താക്കുന്നത് തങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് നിക്ഷേപകർ കരുതുന്നത്. ജനറേറ്റീവ് എഐ വിഭാഗത്തിൽ വലിയ വളർച്ച രേഖപ്പെടുത്തിയ എഐ സ്റ്റാർട്ടപ്പാണ് ഓപ്പൺ എഐ. അങ്ങനെയൊരു…
പ്രവർത്തന രഹിതമായ UPI ഐഡികൾ ജനുവരി ഒന്നിന് മുമ്പ് ക്ലോസ് ചെയ്യണമെന്നു NPCI. എല്ലാ ബാങ്കുകളും, ഫോൺപേ, ഗൂഗിൾ പേ പോലുള്ള ആപ്പുകളും ഒരു വർഷമായി ഇടപാട് നടത്താത്ത ഐഡികൾ ബ്ലോക്ക് ചെയ്യാൻ NPCI നിർദേശം നൽകിക്കഴിഞ്ഞു. യുപിഐ പേയ്മെന്റുകളെ കുറിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിയ എൻസിപിഐ ഒരു വർഷമായി ഇടപാട് നടത്താത്ത ഐഡികൾ ബ്ലോക്ക് ചെയ്യാൻ എല്ലാ ബാങ്കുകളോടും തേർഡ് പാർട്ടി ആപ്പുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഡിസംബർ 31 വരെ എൻപിസിഐ സമയം അനുവദിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ യുപിഐ ഐഡി നിർജ്ജീവമാക്കുന്നതിന് മുമ്പ് ബാങ്ക് ഇമെയിൽ വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കൾക്ക് ഒരു അറിയിപ്പ് നൽകും. എൻപിസിഐയുടെ ഈ നടപടിയോടെ യുപിഐ ഇടപാടുകൾ മുമ്പത്തേക്കാൾ സുരക്ഷിതമാകും. നിയമവിരുദ്ധമായ ഇടപാടുകളും ഇതോടെ പരമാവധി നിർത്തലാക്കാനാകും എന്നാണ് പ്രതീക്ഷ. യുപിഐ ഐഡി ക്യാൻസൽ ആകാതിരിക്കാൻ ഉപയോക്താക്കൾ ഡിസംബർ 31 നു മുമ്പ് നിങ്ങളുടെ യുപിഐ ഐഡി സജീവമാക്കി നിലനിർത്തണം.എൻപിസിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ…
നിർമിത സാങ്കേതിക വിദ്യയിൽ ചാറ്റ് ജിപിടിയുടെ സ്ഥാനം ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല. ലോകത്തിന് മുന്നിൽ നിർമിത ബുദ്ധി സാധ്യമാക്കിയത് ചാറ്റ് ജിപിടിയാണ്. എന്നാൽ ചാറ്റ് ജിപിടി യാഥാർഥ്യമാക്കിയ സാം ആൾട്ട്മാന്റെ സ്ഥാനം ഓപ്പൺ എഐയുടെ പുറത്താണ്. സാം ആൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കുകയാണെന്ന ഓപ്പൺ എഐയുടെ അറിയിപ്പ് ബിസിനസ് ലോകവും സാങ്കേതിക ലോകവും ഞെട്ടലോടെയാണ് കേട്ടത്. ആൾട്ട്മാനെ പുറത്താക്കിയതിന് കാരണമെന്താണെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ആൾട്ട്മാന്റെ നേതൃശേഷിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. പക്ഷേ, ആൾട്ട്മാനിലുള്ള വിശ്വാസം കമ്പനിക്കാണോ നഷ്ടപ്പെട്ടത് അതോ മറ്റാർക്കെങ്കിലുമാണോ? അതിനുള്ള ഉത്തരം എത്തി നിൽക്കുന്നത് ഇല്യ സുറ്റ്സ്കെവറിന് മുന്നിലാണ്. ആൾട്ട്മാനെ ഇഷ്ടമില്ലാത്ത ഈ ഇല്യ സുറ്റ്സ്കെവർ ആരാണന്നല്ലേ? ആരാണ് ഈ ഇല്യചാറ്റ് ജിപിടിയുടെ കോഫൗണ്ടർമാരിൽ ഒരാളാണ് ഇല്യ സുറ്റ്സ്കെവർ. സാം ആൾട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനും ഓപ്പൺ എഐ വിട്ടപ്പോഴും കമ്പനിയിൽ തുടരാൻ തീരുമാനിച്ച ആൾ, സാം ആൾട്ട് മാനെ ഓപ്പൺ എഐയിൽ നിന്ന്…
സാം ആൾട്ട്മാനെ പുറത്താക്കിയത് എന്തിനെന്ന് ഓപ്പൺ എഐ വെളിപ്പെടുത്തണമെന്ന് ഇലോൺ മസ്ക്. വിഷയത്തിൽ ആദ്യമായാണ് ഇലോൺ മസ്ക് പ്രതികരിക്കുന്നത്. നിർമിത ബുദ്ധിയുടെ അപകട സാധ്യത പ്രവചനാതീതമാണെന്നും അതുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എഐ കമ്പനിയായ ഓപ്പൺ എഐ അതിന്റെ സിഇഒയെ പുറത്താക്കിയതിന്റെ കാരണം വെളിപ്പെടുത്തണമെന്നും ഇലോൺ മസ്ക് ആവശ്യപ്പെട്ടു.എന്തിന് പുറത്താക്കിവെള്ളിയാഴ്ചയാണ് ഓപ്പൺ എഐ സാം ആൾട്ട്മാനെ പുറത്താക്കിയതായി അറിയിക്കുന്നത്. കമ്പനി നയിക്കാനുള്ള സാം ആൾട്ട്മാന്റെ ശേഷിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഓപ്പൺ എഐ കാരണം പറഞ്ഞത്. ഓപ്പൺ എഐ ഉയർത്തുന്ന വെല്ലുവിളികൾ കണ്ടില്ലെന്നുവെക്കാൻ പറ്റില്ലെന്ന് ഇത്തരമൊരു കനത്ത തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ച വിഷയമെന്താണെന്നും ജനങ്ങളോട് തുറന്നുപറയണമെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു. യാമറിന്റെ (Yammer) മുൻ സിഇഒ ഡേവിഡ് സാക്സിന്റെ എക്സിലെ കുറിപ്പിന് മറുപടി പറയുകയായിരുന്നു മസ്ക്.മസ്കും ഇറങ്ങിയതാണ്കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇലോൺ മസ്കും ഓപ്പൺ എഐയുടെ ഭാഗമായിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു മസ്ക്. ടെസ്ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 2018ൽ മസ്ക്…