Author: News Desk

ഇന്‍ഷുറന്‍സ് സെഗ്മെന്റിലൂടെയും ലാഭം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി PhonePe. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ചുള്ളതാണ് പദ്ധതി. ഇന്റര്‍നാഷണല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് സര്‍വീസാണ് PhonePe ആദ്യം ഇറക്കുക. 216 രൂപയാണ് ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ കുറഞ്ഞ പ്രീമിയം നിരക്ക്. മറ്റ് ഇന്‍ഷുറന്‍സ് സര്‍വീസുകളും വൈകാതെ ഇറക്കുമെന്ന് PhonePe.

Read More

തിരയെത്തും മുമ്പ് തീരത്തെ മണലില്‍ കോറിയിടുന്ന വരികളും ചിത്രങ്ങളുമാണ് ബീച്ച് കാണാന്‍ പോകുന്ന വേളയില്‍ ഏവരിലും കൗതുകമുണര്‍ത്തുന്നത്. സ്വന്തം പേര് എഴുതി തിരമാലകള്‍ അത് മായ്ച്ചു കളയുന്നത് കൗതുകത്തോടെ നമ്മള്‍ കണ്ടിട്ടുമുണ്ടാകും. എന്നാല്‍ ചില നേരങ്ങളില്‍ അത് ഭംഗിയായി ചെയ്യാന്‍ മിക്കവര്‍ക്കും കഴിഞ്ഞുവെന്നും വരില്ല. ഇക്കാര്യത്തില്‍ അത്ഭുതം സൃഷ്ടിക്കുന്ന ഒന്നായി മാറുകയാണ് സ്പാനിഷ് യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററായ ഇവാന്‍ മിറാണ്ടയുടെ റോബോട്ട്. കടല്‍ത്തീരത്ത് നല്ലൊരു പ്രണയ വരികള്‍ എഴുതണമെന്ന് മോഹമുള്ളവരുടെ മനസില്‍ സ്ഥാനം പിടിക്കുന്നതാണ് സിംപിള്‍ ഡിസൈനിലുള്ള മിറാണ്ടയുടെ കാര്‍വിങ്ങ് റോബോട്ട്. രണ്ടു വീലുള്ള റോബോട്ടില്‍ ലീനിയര്‍ അക്വുറേറ്ററും വരയ്ക്കുന്നതിനുള്ള ടൂളും ഘടിപ്പിച്ചിട്ടുണ്ട്. ഓരോ റോയായി ലെറ്ററുകള്‍ എഴുതാന്‍ സാധിക്കും. ഡോട്ട് മെട്രിക്സ് ഫോര്‍മാറ്റാണ് റോബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. റോബോട്ടിന് സ്പീഡ് കുറവാണ് എന്നത് ഒരു ന്യൂനതയാണ്. ഇത് ഇംപ്രൂവ് ചെയ്യാനുള്ള ശ്രമത്തിലാണ് മിറാണ്ട. തന്റെ യൂട്യൂബ് ചാനലിലൂടെ റോബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മിറാണ്ട പുറത്തു വിടുന്നുണ്ട്. ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, 3ഡി പ്രിന്റിങ്ങ് &…

Read More

ഇന്ത്യന്‍ റീട്ടെയില്‍ പേയ്മെന്റ് & ഹാര്‍ഡ് വെയര്‍ കമ്പനിയായ പൈന്‍ ലാബ്സില്‍ നിക്ഷേപം നടത്തി MasterCard. ക്യാഷ്ലെസ്, കാര്‍ഡ് & റിയല്‍ടൈം പേയ്മെന്റ്സ് വ്യാപകമാക്കാനാണ് നീക്കം. 2016ല്‍ കോണ്ടാക്റ്റ്ലെസ് പേയ്മെന്റ് ലോഞ്ച് ചെയ്യാന്‍ ഇരുകമ്പനികളും സഹകരിച്ചിരുന്നു. 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പേയ്മെന്റുകളാണ് ഓരോ വര്‍ഷവും പൈന്‍ ലാബ്സ് പ്രൊസസ്സ് ചെയ്യുന്നത്. നാലര ലക്ഷം നെറ്റ് വര്‍ക്കിങ്ങ് പോയിന്റുകളിലായി 1.4 ലക്ഷം വ്യാപാരികള്‍ക്ക് സേവനം നല്‍കുന്നുണ്ടെന്നും പൈന്‍ ലാബ്സ്.

Read More

https://youtu.be/nz5BoZ3q-vM While the number of startups is thriving in the country, question remains on how many of the startups can be listed in the stock exchange. Most people doesn’t have a clear cut idea on the subject. On an informative note, startups can be listed on stock exchange and there are government packages for them, says Ananthu Shaji, Deputy Manager, National Stock Exchange of India Limited, to Channeliam.com. Startups can get listed in stock exchange Schemes are available for startups to get listed on stock exchange. Most stock exchanges have special SME platforms and packages for this. Government will also help startups…

Read More

ഇന്ത്യന്‍ ഡിജിറ്റല്‍ അഡ്വര്‍റ്റൈസിങ്ങ് മാര്‍ക്കറ്റ് 2025ല്‍ 58,550 കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. Dentsu Aegis Network പുറത്ത് വിട്ട ഡിജിറ്റല്‍ അഡ്വര്‍റ്റൈസിങ്ങ് ഇന്‍ ഇന്ത്യ 2020 റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020ല്‍ ഡിജിറ്റല്‍ അഡ്വര്‍റ്റൈസ്മെന്റ് മാര്‍ക്കറ്റ് 17,377 കോടിയിലെത്തുമെന്നും സൂചന. നിലവില്‍ 13683 കോടി രൂപയുടെ മാര്‍ക്കറ്റാണിത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക്ക് ടോക്ക്, സ്നാപ് ചാറ്റ് എന്നിവയിലൂടെയാണ് ഭൂരിഭാഗം പരസ്യവും ജനങ്ങളിലെത്തുന്നത്.

Read More

ഫിന്‍ടെക്ക്, AI, സൈബര്‍ സെക്യൂരിറ്റി എന്നിവ പ്രമോട്ട് ചെയ്യാന്‍ ബഹ്റൈനും കര്‍ണാടകയും തമ്മില്‍ ധാരണ. ബഹ്റൈന്‍ ഇക്കണോമിക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, കര്‍ണാടക സര്‍ക്കാര്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തിന്റെ 50ാം ആനുവല്‍ മീറ്റിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. AI, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ കര്‍ണാടകയിലെ സ്റ്റാര്‍ട്ടപ്പുകളുടെ മികവ് ബഹ്റൈന് സഹായകരമാകും.

Read More

https://youtu.be/BBzMubQ5FG0 പേഴ്സണല്‍ കംപ്യൂട്ടറുകളുടെ യുഗപ്പിറവിയ്ക്ക് സാക്ഷിയായ കാലഘട്ടമായിരുന്നു 1980കള്‍. എന്നാല്‍ പിന്നീട് മൈക്രോസോഫ്റ്റും ആപ്പിളും ആ മാര്‍ക്കറ്റിന്റെ നേരവകാശികളായെത്തിയതോടെ ബിസിനസ് ലോകം കണ്ട വന്‍ വളര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്. ഇത് പിന്നീട് വെള്ളിത്തിരയിലും ചരിത്രം സൃഷ്ടിച്ചു. സ്റ്റീവ് ജോബ്സിന്റെയും ബില്‍ ഗേറ്റ്സിന്റെയും കഥ പറഞ്ഞ സിനിമ സ്റ്റീവ് ജോബസും ബില്‍ ഗേറ്റ്സും.. സൗഹൃദവും കലഹവും നിറഞ്ഞ ആ എന്‍ട്രപ്രണേഴ്സിന്റെ കഥയാണ് 1999 ല്‍ പുറത്തിറങ്ങിയ Pirates of Silicon Valley എന്ന മൂവി പറഞ്ഞത്. Martyn Burke സംവിധാനം ചെയ്ത television biographical drama ആയിരുന്ന Pirates of Silicon Valley, പിന്നീട് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു. Michael Swaine എഴുതിയ Fire in the Valley: The Making of the Personal Computer എന്ന പുസ്തകത്തെ ബെയ്സ് ചെയ്താണ് മൂവി ഇറങ്ങിയത്. Noah Wyle ആണ് Steve Jobsന്റെ കഥാപാത്രം അവതരിപ്പിച്ചത്. Anthony Michael Hall, Bill Gates…

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലേണിങ്ങ് & ഡെവലപ്പ്മെന്റ് വര്‍ക്ക് ഷോപ്പുമായി KSUM. ബ്രാന്റ് സ്ട്രാറ്റജി, റവന്യു മോഡല്‍സ് എന്നിവയിലാണ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്. കോര്‍പ്പറേറ്റ് ട്രെയിനറും സെയില്‍സ് ഇവാന്‍ജലിസ്റ്റുമായ ഡോ. ഷാജു പി ഉണ്ണി സെഷനുകള്‍ നയിക്കും. ജനുവരി 30,31 തീയതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള KSUM ഓഫീസിലാണ് പ്രോഗ്രാം. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://bit.ly/2NQPyKY എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More