Author: Deepthi
സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെ കുറിച്ച് നിരവധി സംശയങ്ങൾ നമ്മളിൽ പലർക്കുമുണ്ടാകും. എന്നാൽ അവയൊക്കെ എങ്ങനെയാണ് നാം ദൂരീകരിക്കുന്നത്? പലപ്പോഴും അതത് വകുപ്പുകളുടെ ഓഫീസുകളിൽ കയറിയിറങ്ങുക എന്നതാണ് ഇതിനുള്ള ഒരേയൊരു പോംവഴി. എന്നാൽ ഇപ്പോഴിതാ, ഈ പ്രശ്നത്തിന് മികച്ച പരിഹാരവുമായി എത്തിയിരിക്കുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ പ്രവർത്തിക്കുന്ന ടെസ് (Tesz) എന്ന സ്റ്റാർട്ടപ്പ്. സർക്കാരിന്റെ വിവിധ വകുപ്പുകളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾക്കെല്ലാം ടെസ് പ്ലാറ്റ്ഫോം മറുപടി നൽകും. ആലപ്പുഴ സ്വദേശിയായ തൗസിഫ് മുഹമ്മദാണ് സ്റ്റാർട്ടപ്പിന് പിന്നിൽ. ഒരുമാസം ഏകദേശം 6 ലക്ഷത്തോളം പേരാണ് ടെസ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുന്നതെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്. 2020ലാണ് ടെസ് പ്രവർത്തനമാരംഭിച്ചത്. 25,000ത്തിലധികം ചോദ്യങ്ങളും, അവയ്ക്കുള്ള ഉത്തരങ്ങളും ഇതിനോടകം തന്നെ ടെസിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. സംശയമുള്ളവർ ഇവിടെ കമോൺ സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അറിയണമെങ്കിൽ, ഉദാഹരണത്തിന് ഭൂമിസംബന്ധമായതോ, നികുതി, ആർടിഒ സംബന്ധമായതോ ആയ കാര്യങ്ങളിലെല്ലാമുള്ള സംശയങ്ങൾ ടെസ് പ്ലാറ്റ്ഫോമിലൂടെ ചോദിച്ചറിയാൻ സാധിക്കും. ചോദ്യങ്ങൾക്ക് അതത് വകുപ്പുകളിലെ തന്നെ ഉദ്യോഗസ്ഥരോ…
കളിയിലെന്താണ് കാര്യം? വെറുതേയെങ്കിലും അങ്ങനെ ചോദിച്ചു പോയിട്ടുള്ളവർ അറിഞ്ഞിരിക്കണം. കളിയിൽ കാര്യമുണ്ട്. വ്യക്തിയുടെ മാനസിക വളർച്ചയിലും, സ്വഭാവ രൂപീകരണത്തിലും അടക്കം അവരുടെ കുട്ടിക്കാലത്തെ കളികളും, കളിപ്പാട്ടങ്ങളും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സാദ്ധ്യത തിരിച്ചറിഞ്ഞ ഒരു സ്റ്റാർട്ടപ്പുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രെയിൻ ഫാക്ടറി. കുട്ടികൾക്കായി മികച്ച നിലവാരത്തിലുള്ള മോണ്ടിസോറി കളിപ്പാട്ടങ്ങൾ ഡിസൈൻ ചെയ്യുകയാണ് ഈ സ്റ്റാർട്ടപ്പ്. 2018ലാണ് ബ്രെയിൻ ഫാക്ടറിയുടെ യാത്ര തുടങ്ങുന്നത്. കോഴിക്കോട് സ്വദേശിയായ ജിദു പൊക്കിനാറമ്പത്ത് ആണ് സംരംഭത്തിന് പിന്നിൽ. ബ്രെയിൻ ഫാക്ടറിയുടെ പ്രൊഡക്ട് ഐഡന്റിഫിക്കേഷൻ, കസ്റ്റമർ സർവ്വീസ് സെഗ്മെന്റുകൾ കൈകാര്യം ചെയ്യുന്ന സഹോദരി സരിഗ, പ്രൊഡക്ഷൻ സംബന്ധമായ ഓപ്പറേഷൻ ഫീൽഡിൽ അനുഭവസമ്പത്തുള്ള അഭിജിത്ത്, സെയിൽസ് സെക്ഷനിൽ അനുഭവസമ്പത്തുള്ള അതുൽ എന്നിവരാണ് ബ്രെയിൻ ഫാക്ടറിയുടെ പ്രവർത്തനത്തിന് പിന്നിൽ. ഓപ്പൺ എൻഡഡ് പ്ലേ എന്ന സെഗ്മെന്റിലാണ് ബ്രെയിൻ ഫാക്ടറി പ്രധാനമായും പ്രവർത്തിക്കുന്നത്. ഒരു കുട്ടിയുടെ പ്രായത്തിനും, മാനസിക വളർച്ചയ്ക്കും അനുസരിച്ചുള്ള കളിപ്പാട്ട നിർമ്മാണമാണ് ഓപ്പൺ എൻഡഡ് പ്ലേയിൽ വരുന്നത്…
നിനക്കൊരു തേങ്ങേം അറിയില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളിലാരെയെങ്കിലും ഒരിക്കലെങ്കിലും കളിയാക്കിയിട്ടുണ്ടോ?. എന്നാൽ കേട്ടോളൂ. തേങ്ങ അത്ര നിസാരക്കാരനല്ല. ഇത് തെളിയിക്കുന്ന ഒരു സംരംഭകയുണ്ട് കേരളത്തിൽ ….പേര് മരിയ കുര്യാക്കോസ്. മെഴുതിരികൾ, സ്പൂൺ, ഫോർക്ക്, ചെടിച്ചട്ടി, മൊബൈൽ ഹോൾഡർ, ക്ലോക്ക് അങ്ങനെ തേങ്ങയുടെ ചിരട്ടയിൽ നിന്ന് മരിയയും സംഘവും ചേർന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ അനവധിയാണ്. ഷെൽഫിൽ പൊടിപിടിച്ചിരിക്കുന്നതും, ഹാൻഡിക്രാഫ്റ്റെന്ന് എഴുതി തള്ളുകയും ചെയ്തിരുന്ന ഇടത്ത് നിന്ന് ചിരട്ടയുടെ മേൽവിലാസം തന്നെ മാറ്റിയെടുക്കുകയാണ് ഈ സംരംഭം. കുട്ടിക്കാലം മുതൽ ബിസിനസ്സിൽ താൽപര്യമുണ്ടായിരുന്ന മരിയ 2019ലാണ് തേങ്ങ ആരംഭിക്കുന്നത്. കോക്കനട്ട് ബൗളുകൾ നിർമ്മിച്ചു കൊണ്ടായിരുന്നു തുടക്കം. ഇന്നും തേങ്ങയുടെ ബെസ്റ്റ് സെല്ലിംഗ് പ്രോഡക്ട് ഇതു തന്നെയാണെന്ന് മരിയ പറയുന്നു. ആദ്യം ഒരു പ്രോസസ്സിംഗ് യൂണിറ്റായാണ് തുടക്കമിട്ടത്. കോക്കനട്ട് ഷെല്ലുകൾ നേരിട്ടുപോയി ശേഖരിച്ച്, അവയുപയോഗിച്ച് വിവിധ പ്രോഡക്ടുകൾ നിർമ്മിച്ചു. പിന്നീട് ചിരട്ടയുപയോഗിച്ച് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കലാകാരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. തേങ്ങയുടെ സ്വന്തം ഉൽപന്ന യൂണിറ്റിന് പുറമേ ഇത്തരത്തിൽ…
2024ഓടെ രാജ്യത്തെ ആദ്യ ആത്മനിർഭർ മനുഷ്യ വാഹക ബഹിരാകാശ വിമാനമായ ഗഗൻയാൻ വിക്ഷേപിക്കാൻ ഐഎസ്ആർഒ സജ്ജമാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 2022ൽ നടക്കേണ്ടിയിരുന്ന വിക്ഷേപണം കോവിഡ് സാഹചര്യത്തെത്തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. 2024-ൽ ഇന്ത്യ രണ്ട് പ്രാഥമിക വിക്ഷേപണങ്ങൾ നടത്തും. ആദ്യത്തേത് ആളില്ലാ പേടകമായിരിക്കും, അത് സഞ്ചാര വഴികളെ അടയാളപ്പെടുത്തും. ചരിത്ര ദൗത്യത്തിന് സജ്ജം ഐഎസ്ആർഒ രണ്ടാമത്തെ പരീക്ഷണം ഒരു റോബോട്ടിനെ വഹിക്കും. മൂന്നാമത്തെ ദൗത്യത്തിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കും. ഡോ.ജിതേന്ദ്ര സിംഗിന്റെ അഭിപ്രായത്തിൽ, വിക്ഷേപണം രാജ്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ദൗത്യം പൂർത്തിയാകുന്നതോടെ, ഒരു ഇന്ത്യൻ വംശജന് ബഹിരാകാശത്ത് കാലുകുത്താനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബഹിരാകാശ മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഉദാഹരണത്തിന്, പൊതു-സ്വകാര്യ പങ്കാളിത്തം ഈ മേഖലയെ വിശാലമാക്കി, സ്വകാര്യ കമ്പനികൾക്കും ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ അനുമതി ലഭിച്ചു. അമേരിക്കയെയും, റഷ്യയെയും അപേക്ഷിച്ച് ബഹിരാകാശ മേഖലയിൽ വൈകിയെത്തിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗഗൻയാൻ…
വിവിധ സർക്കാർ നടപടിക്രമങ്ങൾക്കായി ഇ-സിഗ്നേച്ചർ സംവിധാനം ആരംഭിച്ച് യുഎഇ. ഹ്യൂമൻ റിസോഴ്‌സ് ഫെഡറൽ അതോറിറ്റിയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. സംവിധാനം പ്രയോജനപ്പെടുത്താനും, സർക്കാർ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് യുഎഇ പാസ് സജീവമാക്കാനും ഹ്യൂമൻ റിസോഴ്‌സ് ഫെഡറൽ അതോറിറ്റി നിർദ്ദേശം നൽകി. യുഎഇ പാസുമായി സഹകരിച്ച് അവതരിപ്പിച്ച സംവിധാനം, മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. യുഎഇ പാസ് ആപ്പ് വഴിയാണ് ഇ-സിഗ്നേച്ചറുകൾക്കായുള്ള ആക്സസ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. സർക്കാർ നടപടിക്രമങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും, കാലതാമസം കുറയ്ക്കുകയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഓട്ടോമേഷൻ, ഡിജിറ്റൽവൽക്കരണം എന്നിവയിലൂടെ സർക്കാർ സേവനങ്ങൾ വേഗത്തിൽ പൗരന്മാരിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. More Updates: UAE | UAE Government | uae startups UAE introduces electronic signature system for numerous government processes. The Federal Authority for Human Resources unveiled the new system. The system should be used, and the UAE Pass…
വീടുകളിലും, സ്ഥാപനങ്ങളിലും ആധുനിക ഇലക്ട്രിക്ക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ കെഎസ്ഇബി പദ്ധതിയിടുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധനവ് കണക്കിലെടുത്താണ് കെഎസ്ഇബിയുടെ പുതിയ തീരുമാനം. സിംഗിൾ ഫേസ് കണക്ഷനുള്ള വീടുകളിൽ, ചാർജിംഗ് സ്റ്റേഷനായി ഒരു ചെറിയ ട്രാൻസ്ഫോർമറും ആവശ്യമാണ്. ഫ്ലാറ്റുകളിലെ താമസക്കാർക്ക് പാർക്കിംഗ് സ്ഥലത്ത് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വൈദ്യുതി വിപുലീകരണവും വേണ്ടിവരും. Related Topics: EV | EV battery | EV India പബ്ലിക് സ്‌റ്റേഷനുകളിൽ നിന്ന് ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജുചെയ്യുന്നതിന് പകരം വീടുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോഴുള്ള ഗുണങ്ങൾ ഇവയാണ്: 1. സൗകര്യം: ഒരു ഹോം ഇവി ചാർജർ ഉപയോഗിച്ച് വാഹനം എപ്പോൾ ചാർജ് ചെയ്യണമെന്ന് ഉപയോക്താവിന് സ്വയം തീരുമാനിക്കാനാകും. ഒരു പൊതു ചാർജിംഗ് സ്റ്റേഷനിൽ പോയി ഇവി ചാർജ് ചെയ്യാൻ ക്യൂ നിൽക്കേണ്ടതില്ല. ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ, ചാർജർ പ്ലഗ് ഇൻ ചെയ്യാനും മറ്റ് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവസരം നൽകുന്നു. വാഹനം പൂർണ്ണമായി ചാർജ്ജ്…
ഡാമുകളിൽ നിന്ന് പുറന്തള്ളുന്ന വെള്ളം റീസൈക്കിൾ ചെയ്ത് 6,155 മെഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് പദ്ധതി. സംസ്ഥാനത്തെ 13 ഡാമുകളിൽ നിന്ന് പുറന്തള്ളുന്ന വെള്ളം റീസൈക്കിൾ ചെയ്ത് 6,155 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. പദ്ധതി നടത്തിപ്പിനായി ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി ഏജൻസി (ANERT) പൊതുമേഖലാ എന്റർപ്രൈസ് THDC ഇന്ത്യ ലിമിറ്റഡുമായി കരാർ ഒപ്പിടും. പദ്ധതിയുടെ നിയമസാധുത പദ്ധതി സാധ്യതയെക്കുറിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു വരികയാണ്. പദ്ധതിയുടെ നിയമസാധുതയാണ് പരിശോധിക്കുന്നത്. നിലവിലെ ഇലക്ട്രിസിറ്റി നിയമം അനുസരിച്ച്, കെഎസ്ഇബിയുടെ കീഴിലുളള ഡാമുകളിലെ വെള്ളം പമ്പുചെയ്യാനുള്ള അനുമതി മറ്റൊരു ഏജൻസിയ്ക്ക് കൈമാറുക സാധ്യമല്ല. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ മുൻ അനുമതിയോടു കൂടി മാത്രമേ ഇനി പദ്ധതി നടത്തിപ്പ് സാധിക്കുകയുള്ളൂ. കരാറിന്റെ കരട് രേഖ പ്രകാരം, ചെങ്കുളം-കല്ലാർകുട്ടി, പൊന്മുടി-കല്ലാർകുട്ടി, കല്ലാർകുട്ടി-ലോവർ പെരിയാർ, ഷോളയാർ-ഇടമലയാർ തുടങ്ങിയ പവർ സ്റ്റേഷനുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. Related…
2021ലെ ആദ്യ മൂന്ന് മാസങ്ങളിലെ അഞ്ച് സ്റ്റാർട്ടപ്പുകളെ അപേക്ഷിച്ച് 2022-ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ 14 സ്റ്റാർട്ടപ്പുകൾ യൂണികോൺ ആയി മാറിയതോടെ ഈ വർഷം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഒരു മികച്ച കുതിപ്പോടെയാണ് ആരംഭിച്ചത്. എങ്കിലും വാർഷിക കണക്കെടുപ്പിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് റിപ്പോർട്ടുകൾ പറയുന്നത് പ്രകാരം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 2022-ൽ 25 ബില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചു. ഇത് മുൻ വർഷത്തേക്കാൾ 40% ഇടിവാണ്. ഫണ്ടിംഗ് കുറഞ്ഞതോടെ യൂണികോണുകൾ കുറഞ്ഞു – ഡാറ്റാ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ വെഞ്ച്വർ ഇന്റലിജൻസിന്റെ കണക്കനുസരിച്ച് 2021ൽ ആകെ 44 യൂണികോണുകൾ ആയിരുന്നുവെങ്കിൽ 2022-ൽ 21 സ്റ്റാർട്ടപ്പുകൾ മാത്രം, അതായത് 50% ഇടിവ്. 2022-ൽ സീഡ്-സ്റ്റേജ് സ്റ്റാർട്ടപ്പുകൾ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചപ്പോൾ ഗ്രോത്ത്-ലേറ്റ് സ്റ്റേജ് സ്റ്റാർട്ടപ്പുകൾ ഫണ്ടിംഗിൽ പിന്നാക്കം പോയി എന്ന് പറയാം. മറുവശത്ത്, 2030-ഓടെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ജിഡിപിയിലേക്കുള്ള പാതയിൽ ചലിച്ച് തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ…
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് cbse.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മുഴുവൻ ഷെഡ്യൂളും പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. 2022ൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, 34 ലക്ഷത്തിലധികം വിദ്യാർത്ഥികൾ CBSE 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്ക് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 21ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ 5നാണ് സമാപിക്കുന്നത്. എല്ലാ ദിവസവും രാവിലെ പത്തരയ്ക്കാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്.അടുത്തിടെ സിബിഎസ്ഇ ബോർഡ് 10,12 ക്ലാസുകളിലെ പ്രായോഗിക പരീക്ഷകളുടെ തീയതികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ആരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം മുതൽ, 10,12 ക്ലാസുകളിലേക്ക് ഒറ്റതവണയായി മാത്രമാണ് ബോർഡ് പരീക്ഷകൾ നടത്തുക. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ അതിനനുസരിച്ച് തയ്യാറെടുക്കേണ്ടിയും വരും. കഴിഞ്ഞ തവണ പത്താം ക്ലാസ് പരീക്ഷകൾ…
2030ഓടെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കാൻ പദ്ധതിയിട്ട് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി 142 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റുകളും, 103 മെഗാവാട്ട് ശേഷിയിൽ കാറ്റാടി വൈദ്യുത നിലയങ്ങളും 2022 ഒക്ടോബറിൽ റെയിൽവേ കമ്മീഷൻ ചെയ്തു. കാർബൺ ന്യൂട്രാലിറ്റിയിൽ റെയിൽവേ കുതിപ്പ് ലോക്കോമോട്ടീവുകൾ, ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകൾ എന്നിവയിൽ ഇൻസുലേറ്റഡ് ഗെയ്റ്റ് ബൈപോളാർ ട്രാൻസിസ്റ്റർ ആധാരമാക്കിയുള്ള 3-ഫേസ് പ്രൊപ്പൽഷൻ സിസ്റ്റം സജ്ജമാക്കി. ശബ്ദം, വായു മലിനീകരണം, ഡീസൽ ഉപഭോഗം എന്നിവ കുറയ്ക്കാൻ എൻഡ്-ഓൺ-ജനറേഷൻ ട്രെയിനുകളെ ഹെഡ്-ഓൺ-ജനറേഷൻ ട്രെയിനുകളാക്കി. റെയിൽവേ സ്റ്റേഷനുകൾ, സർവീസ് കെട്ടിടങ്ങൾ, റെയിൽവേ ഇൻസ്റ്റാളേഷനുകൾ എന്നിവിടങ്ങളിലെല്ലാം എൽഇഡി ലൈറ്റിംഗ് സൗകര്യം കൊണ്ടുവന്നു. വിവിധ വ്യവസായ യൂണിറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് റെയിൽവേ സ്ഥാപനങ്ങൾ എന്നിവയുടെ ഗ്രീൻ സർട്ടിഫിക്കേഷൻ കാര്യക്ഷമമാക്കി. മാലിന്യത്തിൽ നിന്ന് ഊർജ്ജം നിർമ്മിക്കാൻ പര്യാപ്തമായ പ്ലാന്റുകളും റെയിൽവേയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മറ്റു നടപടികൾ വിവിധ ഊർജ്ജാവശ്യങ്ങൾക്കായി പുനരുപയോഗ ഊർജജ സ്രോതസ്സുകളെ ആശ്രയിക്കുന്നതിലൂടെ, കാർബൺ ഉപഭോഗം കുറയ്ക്കാൻ റെയിൽവേ…