Author: Giji Kochupurackal
Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.
അതിജീവനത്തിന്റെ മേമ്പൊടി ചേർത്ത ഒരു അച്ചാറുണ്ട് വിപണിയിൽ, നൈമിത്ര (Nymitra) നൈമിത്ര എന്നാൽ പുതിയ സുഹൃത്ത് എന്നർത്ഥം. നൈമിത്രയുടെ അമരക്കാരി തിരുവനന്തപുരം, വർക്കല, മുത്താന സ്വദേശി ദീജ സതീശൻ. ദീജയുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാണ്. ജീവിതത്തിൽ തളർന്നുപോകാതെ മുന്നോട്ട് നീങ്ങാനുളള പ്രചോദനം. ദീജയെ ജീവിതത്തിൽ വീഴ്ത്തിയത് പോളിയോയായിരുന്നു. മൂന്നാം വയസ്സിൽ വിളിക്കപ്പെടാത്ത അതിഥിയായി പോളിയോ എത്തിയപ്പോൾ പിന്നീടുളള ദീജയുടെ ജീവിതം ചക്രക്കസേരയിലായി. എന്നാൽ സ്വപ്നങ്ങളുളള ജീവിതത്തോട് പൊരുതി നിൽക്കാൻ മനസുളള ദീജ ഒരു വൈകല്യവും തന്നെ തോല്പിക്കില്ല എന്നാണ് പിന്നീട് തെളിയിച്ചത്. ഫേസ്ബുക്ക് ചിറക് നൽകിയ സ്വപ്നങ്ങൾ ചക്രക്കസേരയിലിരുന്ന് പോയ ജീവിതത്തിൽ ദീജയ്ക്ക് ആദ്യം കൂട്ടിനെത്തിയത് ഫേസ്ബുക്കായിരുന്നു. തന്റെ സ്വപ്നങ്ങളും വെല്ലുവിളികളും ആഗ്രഹങ്ങളുമെല്ലാം തന്റെ കൂട്ടുകാരോട് ദീജ പങ്കു വച്ചു. മുന്നോട്ടുളള ജീവിതത്തിനും ചികിത്സയ്ക്കും നിലനിൽപ്പിനുമായി ഒരു സ്ഥിരവരുമാനം തേടിക്കൊണ്ടിരുന്ന ദീജയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ അഞ്ചൽ സ്വദേശി നൗഷാദ് എന്ന സുഹൃത്ത് മുന്നോട്ട് വന്നു. തന്റെ കൈപ്പുണ്യത്തിൽ വിശ്വാസമുണ്ടായിരുന്ന…
യൂട്യൂബിൽ ചരിത്രം തിരുത്തിക്കുറിച്ച രുചിവീരൻമാർ തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ ചിന്നവീരമംഗലം എന്ന ആകർഷകമായ ഗ്രാമത്തിൽ ഒരു കച്ചവടക്കാരനുണ്ടായിരുന്നു, പെരിയതമ്പി. ഒരു കർഷക കുടുംബമായതിനാൽ, അവർക്കുണ്ടായിരുന്ന 10 ഏക്കർ ഭൂമിയിലെ കൃഷിയെ ആശ്രയിച്ചായിരുന്നു ആ കുടുംബത്തിന്റെ അതിജീവനം. എന്നാൽ പ്രദേശത്തെ വരണ്ട കാലാവസ്ഥ കാരണം വർഷത്തിൽ ആറുമാസം ഭൂമി തരിശായി കിടന്നു പോകും. ഇത് കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കുടുംബത്തിന് തിരിച്ചടിയായിരുന്നു. തൽഫലമായി, കുടുംബം ഇതര വരുമാന മാർഗങ്ങൾ തേടാൻ തുടങ്ങി. 73 കാരനായ പെരിയത്തമ്പിയുടെ പേരക്കുട്ടികളായ സുബ്രമണി, മുരുകേശൻ, അയ്യനാർ, മുത്തുമാണിക്കം, തമിഴ്സെൽവൻ എന്നിവരുടെ ആഗ്രഹം കുടുംബത്തിന്റെ മറ്റൊരു വിരുതായ പാചകകലയിൽ അഗ്രഗണ്യരാകണമെന്നായിരുന്നു. ലോകമെമ്പാടും തങ്ങളുടെ കൈപ്പുണ്യം അറിയിക്കണമെന്ന് അവർ ആഗ്രഹിച്ചു. വിദ്യാസമ്പന്നരായ അവർ 2018 ൽ, യുഎസിലേക്ക് ഒരു പറിച്ചുനടലിന് പദ്ധതിയിട്ടു. എന്നാൽ അവസാന നിമിഷം ആ ശ്രമം പരാജയപ്പെട്ടു. ഇതോടെ നാട്ടിൽ തന്നെ എങ്ങനെയെങ്കിലും മുന്നോട്ട് പോകണമെന്ന ചിന്തയിൽ തന്റെ സഹോദരന്മാർക്കും ബന്ധുക്കൾക്കുമൊപ്പം 2019-ൽ…
തുകലിന് വേണ്ടി മൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന പ്രവണതയ്ക്ക് എതിരെ ഒരു പുതിയ പോരാട്ടമാവുകയാണ് ‘Phool’എന്ന സ്റ്റാർട്ടപ്പ്. അങ്കിത് അഗർവാളും പ്രതീക് കുമാറും ചേർന്ന് സ്ഥാപിച്ച കാൺപൂർ ആസ്ഥാനമായുള്ള ഫൂൽ നിർമിച്ച Fleather, മൃഗതോലിൽ നിന്നുളള തുകലിന് ഒരു വീഗൻ ഓപ്ഷനാണ്. പുഷ്പാവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിച്ച ഈ പുതിയ വസ്തു മൃഗങ്ങളുടെ തുകലിനു പകരം സുസ്ഥിരമായ ഒരു ബദലാണ്. മൃഗങ്ങളിൽ നിന്ന് തുകൽ നിർമിക്കുന്നത് പാരിസ്ഥിതിക അപകടങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വീഗൻ ഓപ്ഷന് ഈ കുഴപ്പം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങളിൽ നിന്നുളള പുഷ്പമാലിന്യം പുനർനിർമ്മിച്ചാണ് ഫ്ലതർ നിർമ്മിക്കുന്നത്. 2015ൽ അങ്കിത് അഗർവാളും സുഹൃത്തും കാൺപൂരിലെ ഗംഗാതീരത്ത് ചില കാഴ്ചകൾ കണ്ടിടത്ത് നിന്നാണ് ഫൂലിന്റെ യാത്ര ആരംഭിച്ചത്. ഗംഗാനദിയിൽ അങ്കിതും സുഹൃത്തും കണ്ടത് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന വിശ്വാസികൾ ഉപേക്ഷിച്ച ജമന്തി, റോസാപ്പൂക്കൾ, പൂച്ചെടികൾ തുടങ്ങിയ ടൺ കണക്കിന് പൂക്കളാൽ മലിനമായ ജലമാണ്. ഇത് അങ്കിത് അഗർവാളിനെ…
തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഒരു “എന്റെ മിൽ”ഉണ്ട്. മസാലകൾ, മൈദകൾ, ഹെൽത്ത് മിക്സുകൾ, എണ്ണകൾ മുതലായവ നിർമിക്കുന്ന ഒരു ഹൈടെക് മിൽ. “എന്റെ മിൽ” എന്ന ഈ സ്റ്റാർട്ടപ്പിന്റെ ഉടമ യുവ സംരംഭകനായ അരുൺ കുമാർ ജി.എൽ ആണ്. മുത്തച്ഛനും അച്ഛനുമെല്ലാം സംരംഭകരായതിനാൽ പാരമ്പര്യവഴിയേ നീങ്ങാൻ അരുണും ഉറപ്പിച്ചു. സംരംഭം തുടങ്ങാൻ ആലോചിച്ചപ്പോൾ അരുണിന് പ്രചോദനമായത് 1980-ൽ തുടങ്ങിയ മുത്തച്ഛന്റെ “ജനതാ മിൽ” ആണ്. തിരുവനന്തപുരം നാലാഞ്ചിറ ബഥനി കോളേജിൽ നിന്ന് ബികോം കഴിഞ്ഞ് അരുൺകൂമാർ കൊച്ചിയിലെ ഏതാനും കമ്പനികളിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തു. അമ്മയുടെ പെട്ടെന്നുള്ള വിയോഗവും പിതാവിന്റെ ആരോഗ്യപ്രശ്നങ്ങളും ജന്മനാട്ടിൽ താമസമാക്കാനുളള തീരുമാനത്തിലേക്ക് നയിച്ചു. ചെറിയ ചെറിയ ജോലികൾ വിട്ട് സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച അരുൺകുമാർ കുടുംബ ബിസിനസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. അങ്ങനെയാണ് എന്റെ മില്ലിന് രൂപം നൽകുന്നത്. ആശയം പഴയത്, സാങ്കേതികത പുതിയത് 2022 ഓഗസ്റ്റിലാണ് അരുൺ ഈ സംരംഭം പൂജപ്പുരയിൽ ആരംഭിച്ചത്. മിൽ…
തൃശ്ശൂരിലെ കാറളത്തുള്ള വീട്ടിൽ നിന്ന് ഒരു ചെറിയ സംരംഭം ആരംഭിക്കുമ്പോൾ ഫ്രാൻസി ജോഷിമോൻ എന്ന വീട്ടമ്മയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു, ആരോഗ്യകരവും ജൈവികവുമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക. ചക്കയുടെ ഗുണവിശേഷങ്ങളെ കുറിച്ച് മലയാളി അറിഞ്ഞു തുടങ്ങിയ നാളുകളിൽ 2018 -ലായിരുന്നു ഫ്രാൻസി ചക്കയും മരച്ചീനിയും ഓർഗാനിക് മിക്‌സുകളാക്കി വിപണനത്തിനെത്തിച്ചത്. ക്യാൻസർ എത്തിച്ചത് ചക്കയിലേക്ക് 2018ൽ പിതാവിന് കാൻസർ സ്ഥിരീകരിച്ചപ്പോൾ അത് കുടുംബത്തിനാകെ ഞെട്ടലായിരുന്നു. ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായ പിതാവിന്റെ ക്യാൻസറിന് ഒരു കാരണമായത് ഭക്ഷ്യ ഉൽപന്നങ്ങളിലെ കെമിക്കലുകളും പ്രിസർവേറ്റീവുകളുമായിരുന്നു എന്നത് ആരോഗ്യകരമായ ഉല്പന്നങ്ങളുംം ഭക്ഷണവും എന്ന ചിന്തയിലേക്ക് ഫ്രാൻസിയെ നയിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ശുദ്ധവും ജൈവവുമായ ഭക്ഷണ ഉൽപ്പന്നങ്ങൾക്കായി തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഇത് ഒരു പുതിയ മാറ്റത്തിന് തുടക്കമിടാൻ ഫ്രാൻസിക്ക് പ്രേരണയായി. പിതാവിന്റെ മരണത്തിന് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് ആരോഗ്യകരവും ജൈവികവുമായ ഭക്ഷ്യ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി അവർ ഒരു ചെറിയ ബിസിനസ്സ് ആരംഭിച്ചു അതാണ് മിന്നൂസ് ഫ്രെഷ്…
വസ്ത്രങ്ങൾക്കും ആക്സസറീസിനുമെല്ലാം ഡിസ്കൗണ്ട് ഉളള കാലമാണ്. ഭീമമായ ഹോസ്പിറ്റൽ ബില്ലുകൾക്ക് കൂടെ കുറച്ച് ഡിസ്കൗണ്ട് ലഭിച്ചിരുന്നെങ്കിൽ എന്ന് ആലോചിക്കുന്ന നിരവധി സാധാരണക്കാരുളള നാടാണ് നമ്മുടേത്. അവിടേയ്ക്കാണ് കോഴിക്കോട് ആസ്ഥാനമായുളള SOLACE MEDICARE ഗ്രൂപ്പ്, ഒരു ഡിസ്കൗണ്ട്/പ്രിവിലേജ് കാർഡ് അവതരിപ്പിക്കുന്നത്. പ്രായപരിധി ബാധകമല്ലാത്ത സ്മാർട്ട് ഹെൽത്ത് കാർഡാണിത്. ഏത് പ്രായത്തിലുളളവർക്കും ഏതസുഖത്തിനും ഹോസ്പിറ്റൽ പറഞ്ഞിരിക്കുന്ന ബില്ലുകളിൽ ഡിസ്കൗണ്ട് ലഭ്യമാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, എറണാകുളം, വയനാട്, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലെ 100ൽ പരം തിരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ചായിരുന്നു ഈ സംരംഭം നടപ്പാക്കിയത്. സൊലേസ് കാർഡ് ഹോൾഡേഴ്സിന് IPയിലും OPയിലും അൺലിമിറ്റഡ് ഡിസ്കൗണ്ട് നൽകുന്നതാണ് ഈ സ്മാർട്ട് ഹെൽത്ത് കാർഡ്. ഡിസ്കൗണ്ട് മാത്രമല്ല വിവിധ ആരോഗ്യപരിരക്ഷാ സേവനങ്ങളും സൊലേസ് നൽകുന്നു. ആരോഗ്യസംരംക്ഷണത്തിലെ നൂതനാശയം ഇതൊരു ഇൻഷുറൻസ് കാർഡല്ല, മറിച്ച് കേരളത്തിന്റെ ആരോഗ്യ സംരക്ഷണ വ്യവസായത്തിലെ ഒരു നൂതന ആശയമാണെന്ന് സൊലേസ് കോഫൗണ്ടറും സിഇഒയുമായ ഷീബ സെയ്ദ് താഹ പറയുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ…
കരസേനയിലെ ജോലി രാജി വച്ച് മത്സ്യകൃഷിയിലേക്ക് ഇറങ്ങിയ ഒരു പിണറായിക്കാരനുണ്ട് അങ്ങ് കണ്ണൂരിൽ…. പാറപ്രം സ്വദേശി ദിനിൽ പ്രസാദ്. ആർമിയിൽ 6 കൊല്ലം ജോലി നോക്കിയതിന് ശേഷമാണ് കൃഷിയോടുളള അഭിനിവേശം മൂലം ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. CMFRI യുടെ സാങ്കേതിക സഹായത്തോടെയും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ യുമാണ്, അഞ്ചരക്കണ്ടി പുഴയിൽ കൂടൊരുക്കി മത്സ്യകൃഷി തുടങ്ങിയത്. സ്വന്തമായി കൃഷി ചെയ്യാൻ ഭൂമി വേണ്ട എന്നതാണ് ദിനിലിന്റ കൃഷിയുടെ പ്രത്യേകത. പൊതുജലാശയത്തിലാണ് കൃഷി. ശുദ്ധമായ ജലത്തിലാകണം കൃഷി എന്നതിനാൽ ഒരുപരിധി വരെ പുഴ മലിനമാകുന്നതും ഒഴിവാക്കാനാകുമെന്ന് ദിനിൽ പറയുന്നു. രണ്ടു മാസം വരെ പ്രായമുളള മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 1000 മുതൽ 1500 കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. ആഭ്യന്തരവിപണിയാണ് നിലവിൽ ദിനിലിന് വരുമാനം നൽകുന്നത്. കരിമീൻ ഏതൊരു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന മത്സ്യമാണ്. ചെമ്മീനും ഞണ്ടും പോലെ കരിമീനും വിദേശവിപണി കണ്ടെത്താൻ സാധിച്ചാൽ നന്നായിരിക്കും എന്നാണ് ദിനിലിന്റെ അഭിപ്രായം. എന്നാൽ കരിമീൻ…
മുരിങ്ങയിലയും തുളസിയിലയും ഇനി ടീ ബാഗിൽ രുചിയും ആരോഗ്യവും ഒരുപോലെ നൽകാൻ മുരിങ്ങയിലയും തുളസിയിലയും കൊണ്ട് ടീബാഗുകൾ നിർമിക്കാൻ പദ്ധതിയിട്ട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. തുളസിയുടെ ആരോഗ്യഗുണങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. അതുപോലെയാണ് മുരിങ്ങയും. മൂല്യവർധിത ഉത്പന്ന വിപണനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. തുളസി ഇല വിവിധ ഔഷധങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും മൂല്യവർധിത ഉത്പന്നങ്ങൾ അത്ര ലഭ്യമല്ല. വിറ്റമിൻ A,C,E കാത്സ്യം, അയൺ എന്നിവയെല്ലാം മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ രണ്ട് ഇലകളും വളരെ നല്ലതാണ്. ഔഷധ ഗുണമുളള തുളസിയും ആരോഗ്യഗുണമുളള മുരിങ്ങയിലയും നേരിട്ട് ഭക്ഷിക്കാറുണ്ടെങ്കിലും മൂല്യവർദ്ധിത ഉല്പന്നങ്ങളാകുന്നത് ഇതാദ്യമെന്ന് പറയാം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ കൃഷി,ആരോഗ്യം എന്നീ വകുപ്പുകളും സഹകരിക്കുന്നു. പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. പ്രാഥമിക ഘട്ട ചർച്ചകളാണ് പൂർത്തിയായതെന്നും അടുത്തമാസത്തോടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് നവംബറിൽ പദ്ധതി പൂർണതോതിൽ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നീലേശ്വരം…
❝പ്ലാസ്റ്റിക് മനുഷ്യനെ കീഴടക്കിയ കാലഘട്ടമാണ് കടന്നുപോകുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി, പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ് ഏവരും.❞ ചിത്രകാരിയും IT പ്രൊഫഷണലുമായിരുന്ന ഹർഷ പുതുശ്ശേരി സംരംഭകയാകുന്നതും അങ്ങനെയാണ്. ചണവും പേപ്പറും മുളയും കോട്ടനും തുടങ്ങി പ്രകൃതിദത്തമായ അസംസ്‌കൃത വസ്‌തുക്കളിൽ നിന്നും നൂതനമായ പ്രോഡക്റ്റുകൾ നിർമ്മിക്കുകയാണ് 28-കാരിയായ ഹർഷ. സഹോദരൻ നിതിൻ രാജിന്റെ പിന്തുണയോടെ 2019-ലാണ് ‘Iraa loom’ എന്ന സ്റ്റാർട്ടപ്പ് തുടങ്ങുന്നത്. പരിസ്ഥിതിക്കൊപ്പം എന്നതാണ് Iraa loom മുന്നോട്ടുവയ്ക്കുന്ന ആശയം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതും പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നം കൈകാര്യം ചെയ്യുന്നതും എളുപ്പമല്ലെന്നും എന്നാൽ കൃത്രിമ ഉൽപന്നങ്ങളേക്കാൾ മികച്ചത് ജൈവ ഉൽപന്നങ്ങളാണെന്നും ഹർഷ വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് ഓഫീസ് സ്റ്റേഷനറി ഉണ്ടാക്കുകയാണ് Iraa loom ആദ്യം ചെയ്തത്. ചില വൻകിട ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഈടാക്കാൻ തുടങ്ങിയതോടെ ഉപഭോക്താക്കൾ ക്യാരി ബാഗുകൾ കൊണ്ടുവരാൻ നിർബന്ധിതരായി. ഈ ഘട്ടത്തിലാണ് ഹർഷ ചണം കൊണ്ട് ക്യാരി ബാഗ് നിർമ്മിക്കുന്നത്.…
ഓണത്തപ്പന് പലയിടങ്ങളിൽ പല പേരുകളും ഐതീഹ്യങ്ങളും ഏറെയാണ്. ഐതിഹ്യം പറയുന്നത്: ഓണത്തപ്പനെന്നാൽ സാക്ഷാൽ തൃക്കാക്കരയപ്പൻ ആണെന്നാണ് വിശ്വാസം. ഇനി ഈ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നും അതല്ല മാവേലിയെ ചവിട്ടിതാഴ്ത്തിയ സാക്ഷാൽ വാമനമൂർത്തിയാണെന്നും രണ്ടുണ്ട് പക്ഷം. എന്നാൽ ഇതൊന്നുമല്ല തൃക്കാക്കര ഉത്സവത്തിന് പോകാനാകാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷങ്ങൾ നടത്തണമെന്ന പെരുമാളിന്റെ ശാസനയിലാണ് ഈ ആചാരം നിലവിൽ വന്നതെന്ന് മറ്റൊരു വാദവുമുണ്ട്. തൃക്കാക്കരയപ്പനൊപ്പം മഹാബലിയെയും കുടിയിരുത്താറുണ്ട്. മുത്തിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് എന്നിവയ്ക്കൊപ്പമാണ് കുടിയിരുത്തുന്നത്. മഹാബലിയെ തിരുവോണം നാളിലും ഉത്രാട നാളിൽ തൃക്കാക്കരയപ്പനെയും വീട്ടുമുറ്റത്തെ കളത്തിൽ കുടിവെക്കുന്നു. കളിമണ്ണിൽ വിരിയുന്ന ഓണത്തപ്പൻ കളിമണ്ണ് കൊണ്ടാണ് ഓണത്തപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച്, പതം വരുത്തി പിന്നീട് പിരമിഡ് രൂപത്തിലാക്കി നിറം കൊടുത്ത് തണലത്തുണക്കിയാണ് നിർമാണം. എറണാകുളത്ത് എരൂർ, പൂക്കാട്ടുപടി, ചോറ്റാനിക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഓണത്തപ്പനെ നിർമിക്കുന്ന നിരവധി കുടുംബങ്ങളാണുളളത്. പൂക്കാട്ടുപടി പാലയ്ക്കപ്പറമ്പിൽ വീട്ടിൽ ലീല വി.വി. എന്ന വീട്ടമ്മ…