Author: Jayalakshmi R

ഭക്ഷണം എന്നത് ഇന്ത്യക്കാരുടെ ഒരു പ്രധാന വീക്നസ്സാണ്, അല്ലെ? പ്രശസ്തമായ ഭക്ഷ്യ കമ്പനികളെ കുറിച്ച് പറയുമ്പോഴെല്ലാം KFC, മക്ഡൊണാൾഡ്, ഡോമിനോസ് തുടങ്ങി വിവിധ അന്താരാഷ്ട്ര ബ്രാൻഡുകളായിരിക്കും നമ്മുടെ മനസ്സിൽ ആദ്യം വരിക. പക്ഷെ, ഇന്ത്യൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെ ഈ ബ്രാൻഡുകളെയെല്ലാം മറികടന്ന ഒരു ഐകോണിക് ബ്രാൻഡ് നമുക്കുണ്ട്; ഹൽദിറാംസ്. പതിറ്റാണ്ടുകൾക്ക് മുൻപ്, 1937-ൽ രാജസ്ഥാനിലെ ബിക്കാനയിൽ, സ്വാദിഷ്ടമായ മിക്സ്ചർ നിർമ്മാണവുമായി ആരംഭിച്ച ഒരു ചെറിയ കട. ഹൽദിറാം എന്ന് വിളിപ്പേരുള്ള ഗംഗ ഭിഷൻ അഗർവാൾ എന്ന മാർവാഡിയാണ് ബ്രാൻഡിന് പിന്നിലെ ശില്പി. ഭക്ഷണശാല എന്ന സ്വപ്നം ഹൽദിറാം കാണാൻ തുടങ്ങുന്നത് 1919 ൽ അദ്ദേഹത്തിന്റെ പതിനൊന്നാം വയസ്സിലാണ്.  ഒരു ചെറുകടയിൽ പലഹാരം വിറ്റിരുന്ന തന്റെ കുടുംബത്തിനൊപ്പം പലഹാര വിതരണത്തിന് അദ്ദേഹവും കൂടി. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി തനതായ രീതിയിൽ സ്വാദിഷ്ടമായ ഭുജിയ ഉണ്ടാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതിനായി, 1937- ൽ ഒരു ചെറിയ കട തുറന്ന്, വ്യത്യസ്ത ചേരുവകൾ ഉപയോഗിച്ച് അദ്ദേഹം…

Read More

തോൽവിയെ ഭയക്കരുത്; അനുഭവജ്ഞാനമാണ് വിജയമുണ്ടാക്കുന്നത്, തൊഴിലവസരങ്ങൾ ഉണ്ടാക്കുക, ഗുണത്തിന് ഊന്നൽ കൊടുക്കുക, വിശ്വാസവും ബഹുമാനവും സുതാര്യതയും ഉണ്ടാക്കുക…. പലപ്പോഴും നമ്മൾപോലും അറിയാതെ നമ്മൾ ഉപയോഗിക്കുന്ന ഒരു ബ്രാൻഡിന്റെ മുദ്രാവാക്യമാണിത്. ബ്രാൻഡഡ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നവർ അതിൽ ഉപയോഗിച്ചിരിക്കുന്ന സിബുകൾ എപ്പോഴെങ്കിലും ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? കാണാൻ ചെറുതാണെങ്കിലും സിബ്ബുകളുടെ ജോലി വലുതാണ്… ഒന്ന് സൂക്ഷിച്ചു നോക്കിയാൽ, സിബിന്റെ ടാബിൽ മൂന്നു ലെറ്ററുകൾ കൊത്തി വച്ചിരിക്കുന്നത് കാണാം; YKK. ലോകത്തിലെ ഏറ്റവും വലിയ സിപ്പർ നിർമ്മാണ കമ്പനി! Tadao Yoshida 1934 ൽ സ്ഥാപിച്ച ജപ്പാൻ കമ്പനിയായ YKK യുടെ പൂർണ്ണരൂപം യോഷിദ കോഗ്‌യോ കാബുഷികികായിഷാ എന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച സിബുകൾ നിർമ്മിക്കുന്നത് ഇവരാണ്. നിലവിലുള്ള സിബ് നിർമ്മാണ പ്രക്രിയയിൽ സംതൃപ്തനല്ലാതിരുന്ന യുവാവായ യോഷിദ, സ്വന്തമായി Zipper മെഷീൻ ഡിസൈൻ ചെയ്തു. ലോകത്ത്, 71 രാജ്യങ്ങളിലായി 114 കമ്പനികളാണ് YKK യ്ക്കുള്ളത്. ജോർജിയയിലുള്ള YKK യുടെ ഏറ്റവും വലിയ ഫാക്ടറിയിൽ പ്രതിദിനം ഉല്പാദിപ്പിക്കുന്നത് 70…

Read More

തേക്കടി മനോഹരമാകുന്നത് ഹിൽ ടോപ്പിന്റെ കാലാവസ്ഥയിലും മനോഹരമായ കാഴ്ചയിലുമാണ്. തേക്കടിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറ്റവും ലക്ഷ്വൂറിയസും പീസ്ഫുള്ളുമായ ഒരു സ്റ്റേ അന്വേഷിച്ചാൽ പെട്ടെന്ന് പറയാനാകുക കുമളിയിലെ ഹിൽസ് ആന്റ് ഹ്യസ് റിസോർട്ടാണ്. വനത്തിനും താഴ്വാരങ്ങൾക്കുമിടയിലുള്ള മനോഹരമായ ഒരു സൗധമാണിത്. Fairy Tale യാഥാർഥ്യമാകുന്ന ഒരു അനുഭൂതിയാണ് ഹിൽസ് ആൻഡ് ഹ്യൂസ് നൽകുന്നത്. മലമുകളിലൂടെ മഞ്ഞുപാളുകൾ നീങ്ങുന്ന കാഴ്ചകൾ മുറികളിലിരുന്നാൽ ആസ്വദിക്കാം. Previous Next തേക്കടിയുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഇൻഫിനിറ്റി പൂളും വെണ്മയണിഞ്ഞ സുന്ദരിയായ റെസ്റ്റോറന്റും ഫോട്ടോജനിക്കായ ക്യാമ്പ് ഫയർ ഏരിയയും പുഷ്പങ്ങൾ സ്വീകരിക്കുന്ന കവാടവും തടികൾകൊണ്ടുള്ള പാലങ്ങൾ കോർത്തിണക്കുന്ന ഇൻഡിപെൻഡന്റ് വില്ലകളുമാണ് റിസോർട്ടിന്റെ മുഖ്യ ആകർഷണങ്ങൾ. ഇവിടുത്തെ ടെറെയിനും ക്ലൈമറ്റിനും പറ്റിയ ഇന്റീരിയറാണ് മറ്റൊരു പ്രത്യേകത. തേക്കടിയുടെ കാഴ്ച നൽകുന്ന ബാൽക്കണികളും ഒരനുഭവം തന്നെയാണ്.

Read More

https://youtu.be/MGnbPl6-_g4 ❝ വീട്ടിലെ രുചിയിൽ മായമില്ലാത്ത പലഹാരങ്ങൾ കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? ഈ ഓണക്കാലത്ത്, ചാനൽഐആം പരിചയപ്പെടുത്തുന്നത്, പലാരനിർമ്മാണത്തിൽ ലോകമറിയുന്ന പാചകറാണി, ഇളവരശി പി. ജയകാന്തിന്റെ അശ്വതി ഹോട്ട് ചിപ്സിനെയാണ്. മധുരയിൽ നിന്ന് തൃശൂരിലേക്ക് ഓണക്കാലമായാൽ തൃശ്ശൂരിൽ ഒരു പൂരം കൂടിയുണ്ട്; ഉപ്പേരിയുടെയും ശർക്കരവരട്ടിയുടെയും ഉണ്ണിയപ്പത്തിന്റെയുമൊക്കെ വിപണിപ്പൂരം. 45 വർഷങ്ങൾക്ക് മുൻപാണ് മധുരയിൽ നിന്നും ഇളവരശിയും കുടുംബവും തൃശ്ശൂരിലെത്തുന്നത്. കുടുംബത്തിന്റെ അതേ പാതയിൽ ഇളവരശിയും സഞ്ചരിച്ചു, മധുരപലഹാര നിർമ്മാണം അങ്ങനെ സംരംഭമാക്കി അവർ. രുചിയുള്ള പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കി അടുത്തുള്ള കടകളിലും വീടുകളിലും വിറ്റു തുടങ്ങിയ ചെറിയ സംരംഭം ജീവിതം ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് പലഹാരങ്ങൾ കയറ്റി അയക്കുന്ന അശ്വതി ഹോട്ട് ചിപ്സ് എന്ന ബ്രാൻഡായി വളർന്നിരിക്കുന്നു. ലൈവായി കാണാം, രുചിക്കാം, വാങ്ങാം തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിലായി അഞ്ചു കടകളാണ് അശ്വതി ഹോട്ട് ചിപ്സിനുള്ളത്. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യപ്പതിപ്പുള്ള പലഹാരങ്ങളാണ് അശ്വതിയുടെ ഹൈലൈറ്റ്. ഉപ്പേരി പ്രേമികളും കടകളും ധാരാളമായുള്ള സ്ഥലമാണ്…

Read More