Author: News Desk
അടുത്തിടെ ഹുറൂൺ സമ്പന്ന പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായും ലോകത്തിലെ അഞ്ചാമത്തെ സമ്പന്നയായും ഇടം പിടിച്ച് എച്ച്സിഎല്ലിലെ റോഷ്നി നാടാർ മൽഹോത്ര ചരിത്രം സൃഷ്ടിച്ചിരുന്നു. രാജ്യത്തെ മുൻനിര ഐടി കമ്പനിയായ എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാരുടെ മകളാണ് റോഷ്നി. പിന്തുടർച്ചയുടെ ഭാഗമായി കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും റോഷ്നിയുടെ പേരിലേക്ക് മാറ്റിയതോടെയാണ് അവരുടെ സമ്പാദ്യം ഉയർന്നത്. 2025ലെ ഹുറൂൺ സമ്പന്ന പട്ടിക അനുസരിച്ച് 3.5 ലക്ഷം കോടി രൂപയാണ് റോഷ്നിയുടെ ആസ്തി. ഇതോടെ റോഷ്നിയുടെ കുടുംബത്തേയും ഭർത്താവിനേയും കുറിച്ചുമുള്ള വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കോർപറേറ്റ് ഹെൽത്ത് കെയർ സംരംഭമായ എച്ച്സിഎൽ ഹെൽത്ത് കെയർ ഹെഡായ ശിഖർ മൽഹോത്രയാണ് റോഷ്നിയുടെ ഭർത്താവ്. 2009ലാണ് ഇരുവരും വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. വിവാഹ സമയത്ത് ഹോണ്ടയിൽ ജോലി ചെയ്തിരുന്ന ശിഖർ വിവാഹ ശേഷം എച്ച്സിഎൽ ഹെൽത്ത് കെയറിനൊപ്പം ചേർന്നു. നിലവിൽ ഹെൽത്ത് കെയർ സ്ഥാപനത്തിന്റെ…
തമിഴ്‌നാട്ടിൽ 1000 കോടി രൂപയുടെ പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ ഇലക്ട്രോണിക് നിർമാണ സേവന (EMS) കമ്പനിയായ ഡിക്സൺ ടെക്നോളജീസ് (Dixon Technologies). ചെന്നൈയ്ക്ക് സമീപമുള്ള ഒറഗഡത്താണ് 1000 കോടി നിക്ഷേപിച്ച് നിർമാണ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രത്തിൽ കമ്പനി ഒപ്പിട്ടത്. ധാരണാപത്രം അനുസരിച്ച് ചെന്നൈയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒറഗഡത്തെ ഇൻഡോസ്‌പേസ് ഇൻഡസ്ട്രിയൽ പാർക്കിലാണ് ഡിക്‌സൺ ടെക്‌നോളജീസ് നിർമാണ സൗകര്യം സ്ഥാപിക്കുക. ലാപ്‌ടോപ്പുകളുടെയും ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെയും നിർമ്മാണത്തിൽ പ്ലാന്റ് വൈദഗ്ദ്ധ്യം നേടും. ഇതിനു പുറമേ മറ്റ് കമ്പനികൾക്ക് ഇലക്ട്രോണിക് നിർമ്മാണ സേവനങ്ങളും വാഗ്ദാനം ചെയ്യും. എച്ച്പി ലാപ്‌ടോപ്പുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട സൗകര്യം ഇവിടെ വരുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപനം ഉണ്ടായിരുന്നു. പുതിയ നിർമാണ കേന്ദ്രം 5,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യാ സന്ദർശനം നടത്തിയിരുന്നു. ഷെയ്ഖ് ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തി, ആഢംബര ജീവിതം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കാര്യങ്ങളും വാർത്തയിൽ നിറയുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 400 മില്യൺ ഡോളറാണ് (33,500 കോടി രൂപ) ഷെയ്ഖ് ഹംദാന്റെ ആസ്തി. ദുബായിലെ അൽ മക്തൂം പാലസ് അടക്കമുള്ള നിരവധി റെസിഡൻഷ്യൽ പ്രോപ്പർട്ടീസും മാൻഷനുകളും അദ്ദേഹത്തിനുണ്ട്. അത്യാഢംബരത്തിന്റെ പ്രതീകമായി സൂപ്പർ യോട്ടുകളും ബോയിംഗ് 747 ഉൾപ്പെടെയുള്ള സ്വകാര്യ വിമാനങ്ങളും അദ്ദേഹത്തിനുണ്ട്. നിരവധി ഫെറാരികൾ, ലംബോർഗിനികൾ, ഗോൾഡൻ മെഴ്‌സിഡസ് പോലുള്ള അത്യാഢംബര വാഹനങ്ങൾ നിറഞ്ഞ ഗാരേജ് ആണ് ഷെയ്ഖ് ഹംദാന്റേത്. തന്റെ ജീവിതത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഫോട്ടോകൾ അദ്ദേഹം 16.8 ദശലക്ഷം ഫോളോവേർസുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിടാറുണ്ട്. കുതിരയോട്ടത്തിൽ തത്പരനായ ദുബായ് കിരീടാവകാശിക്ക് 1000ത്തിലധികം കുതിരകൾ സ്വന്തമായുണ്ട്. ഇതിനുപുറമേ…
ഇന്ത്യയിൽ കോർണിയൽ ട്രാൻസ്പ്ലാന്റേഷനിൽ വിപ്ലവാത്മക നേട്ടം സൃഷ്ടിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR). ഐസിഎംആർ, ഡൽഹി എയിംസ്, ഡോ. ഷ്രോഫ്സ് ചാരിറ്റി ഐ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചാണ് ആകാശമാർഗം ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയകൾക്കായി കോർണിയ കൊണ്ടുപോകുന്നതിന് ഡ്രോണുകൾ വിജയകരമായി ഉപയോഗിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് നേത്രദാനത്തിനായുള്ള കോർണിയ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുപോകുന്നത്. അവയവദാനത്തിനും അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ഇടയിലുള്ള വിടവ് നികത്തുന്ന സുപ്രധാന കുതിച്ചുചാട്ടമായാണ് സംഭവം വിശേഷിപ്പിക്കപ്പെടുന്നത്. ഐസിഎംആറിന്റെ ഐ-ഡ്രോൺ പ്രോജക്റ്റിലൂടെ ഹരിയാനയിലെ സോണിപത്തിൽ നിന്ന് ഡൽഹി എയിംസിലേക്ക് വെറും 40 മിനിറ്റിനുള്ളിലാണ് അവവയമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള കോർണിയ എത്തിച്ചത്. സാധാരണയായി റോഡ് മാർഗം ഏകദേശം 2.5 മണിക്കൂർ എടുക്കുന്ന യാത്രയാണ് റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കാനായത്. അതിലോലമായ കോർണിയ ടിഷ്യു പൂർണ്ണമായും സംരക്ഷിക്കപ്പെട്ടു എന്ന് ഉറപ്പാക്കിയായിരുന്നു ഇവ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുപോയത്. തുടർന്നുള്ള ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയും പൂർണ്ണ വിജയമായി. മെഡിക്കൽ ലോജിസ്റ്റിക്സ് കാര്യക്ഷമമാക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകൾ എടുത്തുകാണിക്കുന്നതാണ് നേട്ടം. കാഴ്ച…
മലബാർ ഗോൾഡ് & ഡയമണ്ട്സ് സ്ഥാപകനായ എം.പി. അഹമ്മദിന്റേത് സമാനതകളില്ലാത്ത ബിസിനസ് വളർച്ചയാണ്. 1957 നവംബർ 1ന് ജനിച്ച അഹമ്മദ് 17 വയസ്സിൽ കാർഷികോൽപ്പന്ന സ്ഥാപനത്തിലൂടെ സംരംഭകയാത്ര ആരംഭിച്ചു. പിന്നീട് അദ്ദേഹം 1981ൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിലേക്ക് കടന്നു. ഏലം, കുരുമുളക് തുടങ്ങിയവയായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രധാന വ്യാപാരം. ചെറുകിട സുഗന്ധവ്യഞ്ജന വ്യാപാരിയായി തുടങ്ങി കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും സുവർണ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥയാണ് എം.പി. അഹമ്മദിന്റേത്. സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ അഹമ്മദ് പിന്നീട് ആഭരണ വിപണിയുടെ സാധ്യതകൾ നിരീക്ഷിച്ചു. അത് അദ്ദേഹത്തിന്റെ സംരംഭക യാത്രയിൽ വഴിത്തിരിവായി. ആഭരണ വിപണിയിൽ അദ്ദേഹം സംഘാടനത്തിന്റെയും സുതാര്യതയുടെയും വിടവുകൾ തിരിച്ചറിഞ്ഞു. വിശ്വാസവും ഗുണനിലവാരവുമുള്ള ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡ് നിർമ്മാണം ലക്ഷ്യം വെച്ചാണ് അദ്ദേഹം 1993ൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് ആരംഭിക്കുന്നത്. കറുത്ത സ്വർണം എന്നറിയപ്പെടുന്ന കുരുമുളകിൽ നിന്നും അസൽ സ്വർണത്തിലേക്കുള്ള ചുവടുവെയ്പായി അത്. ഇന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ലോകത്തിലെ തന്നെ…
സിനിമയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന കാര്യമാണ് ബജറ്റ്. കോടികൾ മുടക്കിയാണ് ഓരോ നിർമാതാക്കളും സിനിമകൾ റിലീസ് ചെയ്യുന്നത്. ഇത്തരത്തിൽ ഏറ്റവും പണം മുടക്കിയ ചിത്രം കമൽഹാസൻ നായകനായ മരുതനായകം ആണെന്ന് റിപ്പോർട്ട് ചെയ്യുകയാണ് ഇന്ത്യ.കോം. എന്നാൽ 1997ൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ നിർമാണം പൂർത്തിയായില്ല. കമൽഹാസനിലേക്ക് ചിത്രം എത്തുന്നതിനും മുൻപ് രജനീകാന്ത്, അമിതാഭ് ബച്ചൻ എന്നിവരിലേക്ക് ആദ്യം സ്ക്രിപ്റ്റ് എത്തിയിരുന്നു. ചില പ്രശ്നങ്ങൾ കാരണം ഇരുവർക്കും സിനിമ ചെയ്യാൻ ആവാതെ വന്നതോടെയാണ് നായകനായി കമൽഹാസൻ എത്തിയത്. നാസർ, വിഷ്ണുവർദ്ധൻ, സത്യരാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. 1997ൽ 85 കോടി രൂപയോളം ചിലവിട്ടാണ് ചിത്രം നിർമിക്കാൻ പദ്ധതിയിട്ടത്. ഇന്നത്തെ കണക്ക് അനുസരിച്ച് ചിത്രത്തിന്റെ ബജറ്റ് 600 കോടി രൂപയ്ക്ക് മുകളിലായേനെ. ഇന്ത്യൻ നിർമാണ കമ്പനികൾക്കു പുറമേ ഫ്രഞ്ച്, ബ്രിട്ടീഷ് പ്രൊഡക്ഷൻ ഹൗസുകളും ചിത്രത്തിനു വേണ്ടി പണം മുടക്കിയിരുന്നു. നിരവധി സാങ്കേതിക പ്രശ്നങ്ങൾ കാരണം ബ്രിട്ടീഷ് നിർമാണ കമ്പനി ചിത്രത്തിൽ…
പുതിയ ആധാർ ആപ്പ് പരീക്ഷിച്ച് യുനീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഫേസ് ഐഡി, ക്യുആർ സ്‍കാനിംഗ് എന്നിവയിലൂടെ ആധാർ ഡിജിറ്റൽ പരിശോധന നടത്താനാകുന്ന തരത്തിലുള്ളതാണ് പുതിയ ആപ്പ്. ഒറിജിനൽ ആധാർ കാർഡോ, ഫോട്ടോകോപ്പിയോ നൽകാതെ തന്നെ ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ആപ്പ് എളുപ്പവും സുരക്ഷിതവുമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ആധാർ പരിശോധന എളുപ്പത്തിലും വേഗത്തിലും സുരക്ഷിതവുമാക്കുന്നതിനായാണ് പുതിയ നടപടി സ്വീകരിച്ചത്. പുതിയ ആപ്പ് ആധാർ പരിശോധന യുപിഐ പേയ്‌മെൻറ് പോലെ എളുപ്പമാക്കും. ക്യുആർ കോഡിലൂടെ ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാം. ഇത് പൂർണ്ണമായും സുരക്ഷിതവും ആധാറുമായി ബന്ധപ്പെട്ട ഡാറ്റ എവിടെയും ചോരില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന തരത്തിലാണ്-മന്ത്രി പറഞ്ഞു. യുപിഐ പേയ്‌മെൻറുകൾ പോലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് ആധാർ പരിശോധന നടത്താവുന്ന തരത്തിലാണ് ആപ്പ് രൂപകൽപന. ഉപയോക്താക്കൾക്ക് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആധാർ വിവരങ്ങൾ…
വിഴിഞ്ഞം തീരദേശ ഹൈവേയുടെ ആദ്യഘട്ട നടപടികൾ ആരംഭിച്ചു. വിഴിഞ്ഞം മുതൽ സംസ്ഥാന അതിർത്തിയായ കൊല്ലങ്കോട് വരെയുള്ള ഭൂമി ഏറ്റെടുക്കലാണ് ആരംഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ വസ്തു ഉടമകൾക്ക് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ നോട്ടീസുകളുടെ ആദ്യ സെറ്റ് വിതരണം ചെയ്തു. ഹൈവേ നിർമാണ പ്രക്രിയയെക്കുറിച്ചുള്ള അറിയിപ്പ് രൂപത്തിലാണ് നോട്ടീസ്. ഭൂമിയുടെ വില പരാമർശിക്കുന്ന രണ്ടാം ഘട്ട നോട്ടീസുകൾ അടുത്ത ഘട്ടത്തിൽ നൽകും. രണ്ട് വർഷം മുമ്പ് പാതയുടെ ലാൻഡ്മാർക്ക് പൂർത്തിയായിരുന്നു. തിരുവനന്തപുരത്തെ പൂവാർ മുതൽ കാസർഗോഡ് വരെ 655.6 കിലോമീറ്റർ നീളമുള്ള തീരദേശ ഹൈവേയാണ് നിർമ്മിക്കുന്നത്. ഭൂമിയുടെ ലഭ്യത അനുസരിച്ച് നാല് ഘട്ടങ്ങളിലായാകും നിർമാണം. ഹൈവേയുടെ ആദ്യ റീച്ച് അടിമലത്തുറയിൽ നിന്ന് ആരംഭിച്ച് മുക്കോല, വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലൂടെ കടന്നുപോകും. തുടർന്ന് കോവളം ജംഗ്ഷനിൽ നിന്ന് കുമരിച്ചന്ത വരെ ബൈപ്പാസിലൂടെയാവും പാത. ഇവിടെനിന്നും കാപ്പിൽ വരെ നീളുന്ന 18.9 കിലോമീറ്ററാണ് ആദ്യ ഘട്ടം. ഈ പാതയുടെ നിർമ്മാണം അടുത്ത വർഷം മെയ് മാസത്തിൽ…
രാജ്യത്തിന്റെ Zero എമിഷൻ വാഹന നയം മാറ്റാൻ UK തീരുമാനിച്ചു. ഡൊണാൾഡ് ട്രംപിന്റെ തെറ്റായ താരിഫ് നയങ്ങളാണ് പുതിയ തീരുമാനം എടുക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്. ഇന്റണൽ കംബസ്റ്റൺ വാഹനങ്ങൾ 2030-ഓടെ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ച UK, അവ 2035 വരെ വിൽക്കാം എന്ന് പ്രഖ്യാപിച്ചു. 2030-ഓടെ പൂർണ്ണ ഇലക്ട്രിക് വാഹനങ്ങളായിരുന്നു യു.കെ ലക്ഷ്യമിട്ടിരുന്നത്. ആ തീരുമാനമാണ് UK മാറ്റുന്നത്. രാജ്യത്തിന്റെ എക്കോണമിയെ കരുതിയാണ് ഈ നിലപാടെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ (Keir Starmer) പറഞ്ഞു. ആഗോള ട്രേഡ് താരിഫുകൾ മാറുന്നതിനാലാണ് പുതിയ തീരുമാനം. രാജ്യത്തെ കാർ വ്യവസായത്തെ നിലനിർത്താൻ ഇതല്ലാതെ വഴിയില്ല-UK പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ഏറെക്കലമായി രാജ്യങ്ങളിക്കിടയിലുണ്ടായിരുന്ന ഇറക്കുമതി തീരുവയിൽ കാതലായ പൊളിച്ചെഴുത്ത് ഡൊണാൾഡ് ട്രംപ് നടത്തിയതോടെയാണ് പല രാജ്യങ്ങളും അവരുവരുതായ രീതിയിൽ താരിഫ് വർദ്ധനയക്കും നയ പരിഷ്ക്കാരങ്ങൾക്കും നിർബന്ധിതമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 104 ശതമാനം നികുതി അർദ്ധരാത്രിമുതൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ…
വാൾമാർട്ടിന്റെ ആലീസ് വാൾട്ടൺ ആണ് ലോകത്തിലെ ഏറ്റവും സമ്പന്ന വനിത. ആഗോള റീട്ടെയിൽ ബ്രാൻഡ് ആയ വാൾമാർട്ടിന്റെ സ്ഥാപകൻ സാം വാൾട്ടണിന്റെ മകളായ ആലീസിന്റെ ആസ്തി $102 ബില്യണാണ്. Hurun Global Rich List 2025 പ്രകാരം 45 ശതമാനം വളർച്ചയാണ് ആലീസിന്റഎ സമ്പത്തിൽ കഴിഞ്ഞ വർഷം ഉണ്ടായത്. വാൾമാർട്ടിന്റെ ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ആലീസിന്റെ സമ്പാദ്യം വൻ തോതിൽ ഉയരാൻ ഇടയാക്കിയത്. ചിലവേറിയ പെയിന്റിങ്ങുകൾ വാങ്ങുന്നത് മുതൽ ഹോർസ് ബ്രീഡിങ് വരെ നിരവധി മാർഗങ്ങളിലൂടെയാണ് ആലീസ് ഈ വൻ സമ്പാദ്യം ചിലവഴിക്കുന്നത്. പത്ത് വയസ്സുള്ളപ്പോൾ 2 ഡോളറിന് ആണ് ആലീസ് ആദ്യമായി ഒരു കലാസൃഷ്ടി വാങ്ങുന്നതത്രേ. പിക്കാസോയുടെ പെയിന്റിംഗിന്റെ പുനർനിർമ്മാണമായിരുന്നു അത്. പിന്നീട് അങ്ങോട്ട് ആൻഡി വാർഹോൾ, നോർമൻ റോക്ക്‌വെൽ, ജോർജിയ ഒ’കീഫ് തുടങ്ങിയ ഇതിഹാസ അമേരിക്കൻ കലാകാരന്മാരുടെ ഒറിജിനലുകൾ ഉൾക്കൊള്ളുന്ന വൻ ശേഖരം ആലീസ് സ്വന്തമാക്കി. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം, 2011ൽ അർക്കാൻസാസിലെ ബെന്റൺവില്ലിൽ ക്രിസ്റ്റൽ ബ്രിഡ്ജസ്…