Author: News Desk
ഒരു ബിസിനസ് സംരംഭം ആരംഭിക്കുക, അത് വിജയിപ്പിക്കുക എന്നത് ഇപ്പോൾ വിദ്യാർത്ഥികൾ പോലും ചെയ്തു തുടങ്ങിയിരിക്കുകയാണ്. കോളേജുകളിലും സ്‌കൂളുകളിലും ഒക്കെ ഇപ്പോൾ വിദ്യാർത്ഥികൾക്ക് അത്തരം സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ പ്രചോദനം ആവുന്ന ക്ലാസ്സുകളും സഹായങ്ങളും ചെയ്തു കൊടുക്കാറുമുണ്ട്. ഇത്തരം ക്ലാസുകൾ ഒന്നും കിട്ടാതെ നിരവധി പ്രതിബന്ധങ്ങളെ മറികടന്നു ബിസിനസ് സംരംഭം നടത്തി വിജയിച്ചവരും നിരവധി ആണ്. അക്കൂട്ടത്തിൽ ഒരാൾ ആണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ‘ഷെൽ ഹെയർ’ എന്ന തന്റെ ബിസിനസ് സംരംഭത്തെ വലിയ വിജയമാക്കി മാറ്റിക്കൊണ്ടാണ് ഈ സംരംഭക എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നിലെത്തിയത്. 2020 -ൽ ഷെല്ലി സ്ഥാപിച്ച തന്റെ ഷെൽ ഹെയർ എന്ന കമ്പനി വളരെ കുറഞ്ഞ സമയം കൊണ്ട് വിപണിയിൽ മുൻനിരയിലെത്തി. ഹെയർ എക്സ്റ്റൻഷനുകൾ, വിഗ്ഗുകൾ, ടോപ്പറുകൾ, ബാങ്‌സ്, വർണ്ണാഭമായ സ്ട്രീക്കുകൾ എന്നിവയുൾപ്പെടെ നിരവധി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇന്ന് ഷെല്ലിയുടെ കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. നിലവിൽ,…
ചന്ദ്രാപൂരിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ആളുകളുടെ ശ്രദ്ധ മുഴുവൻ നേടുന്ന ഒരു വീടുണ്ട്. പൂർണ്ണമായും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഒരു ഇരുനില വീട്. അനസ്‌തേഷ്യോളജിസ്റ്റായ ഡോ. ബൽമുകുന്ദ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഈ സൃഷ്ടി, പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിൽ സുപ്രധാനമായ ഒരു ചുവടുവെപ്പായി മാറുകയാണ്. 625 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീടിന് 18 അടി ഉയരവും 10 അടി വീതിയും ഉണ്ട്. വിശാലമായ ഹാൾ, കിടപ്പുമുറി, ഒന്നാം നിലയിലേക്കുള്ള ഗോവണി എന്നിവ ഇതിൻ്റെ മറ്റു സവിശേഷതകളാണ്. മുകളിലത്തെ നിലയിൽ, കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ഒരു ചെറിയ മുറിയും ബൊട്ടാണിക്കൽ ഗാർഡൻ്റെ മനോഹരമായ കാഴ്ചകൾ കാണാവുന്ന രീതിയിൽ ഒരു വരാന്തയും കാണാം. ഈ വീടിനെ വേറിട്ട് നിർത്തുന്നത് അതിൻ്റെ നിർമ്മാണ സാമഗ്രികളാണ്. തറയിലെ ടൈലുകളും വാതിലുകളും മുതൽ ചുവരുകൾ, കോണിപ്പടികൾ, സീലിംഗ് വരെയുള്ള എല്ലാ ഘടകങ്ങളും പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഡോ. പലിവാൾ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്,…
ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി നാട്ടിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ടീമിന് എന്നെന്നും ഓര്‍ത്തിരിക്കാനാവുന്ന സ്വീകരണമാണ് ബിസിസിഐയും ആരാധകരും ചേര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ നല്‍കിയത്. ഇതിനിടയിൽ ടീം ബസിലേക്ക് പ്രവേശിക്കവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ട്രോഫി ആരാധകരെ ഉയർത്തി കാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ വൈറൽ ആയതോടെ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്തത് രോഹിതിന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ആഡംബര വാച്ചിനെ കുറിച്ചായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ സംബന്ധിച്ചിടത്തോളം, ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ എന്ന അദ്ദേഹം ധരിച്ചിരുന്ന ആഡംബര വാച്ച് അദ്ദേഹത്തിൻ്റെ ട്വന്‍റി 20 നേട്ടം പോലെ തന്നെ അപൂർവവും വിശിഷ്ടവുമായ ഒന്ന് തന്നെയാണ്. അസാധാരണമായ അപൂർവതയുടെയും കരകൗശലത്തിൻ്റെയും ഒരു വച്ച് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. തുടക്കത്തിൽ ജാപ്പനീസ് വിപണിയിൽ പരിമിതമായ രീതിയിൽ സൃഷ്‌ടിച്ച ഈ വാച്ച്, 2021-ൽ ആണ് ഓഡെമർസ് പിഗ്വെറ്റ് എന്ന മോഡൽ ആഗോളതലത്തിൽ പുറത്തിറക്കിയത്. ലോകമെമ്പാടും…
Maxim AI Maxim AI is a SaaS platform enabling GenAI developers to test and ship their applications faster. Maxim’s infrastructure, which sits between the foundational model and application layers of the AI stack, is deeply focused on AI developers who comprise the traditional AI/ML engineers CONNECT Linkedin Twitter Founders Vaibhavi GangwarFounder Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative solutions, flexible engagement models, mature processes and continuous focus on emerging technologies. WEB DESIGN Visual Design / Wire framing / Branding…
എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ലോഹമാണ് വെള്ളി. ആഭരണങ്ങൾ മുതൽ ഇലക്ട്രോണിക്‌സ്, നിക്ഷേപങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിൻ്റെ കണക്കനുസരിച്ച്, 2019-20 സാമ്പത്തിക വർഷത്തിൽ രാജ്യം ഏകദേശം 76 ടൺ വെള്ളി ആണ് ഉത്പാദിപ്പിച്ചത്. രാജസ്ഥാൻ ആണ് ഈ ഉൽപ്പാദനത്തിൽ ഗണ്യമായ സംഭാവന നൽകി മുന്നിട്ട് നിൽക്കുന്ന സംസ്ഥാനം. ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, ജാർഖണ്ഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളും ഇന്ത്യയുടെ വെള്ളി ഉൽപാദനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ സംസ്ഥാനങ്ങൾ എങ്ങനെയാണ് ഇന്ത്യയിലെ വെള്ളി ഖനനത്തിൽ മുന്നിലെത്തിയത് എന്ന് നോക്കാം. ഇന്ത്യയുടെ വെള്ളി ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജസ്ഥാൻ “സിൽവർ കിംഗ്” എന്നാണ് അറിയപ്പെടുന്നത്. ഈ സംസ്ഥാനം പ്രതിവർഷം 43 ടൺ വെള്ളി ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ മൊത്തം വെള്ളി ഉൽപാദനത്തിൻ്റെ പകുതിയിലധികം വരും. ഭിൽവാര, ഉദയ്പൂർ തുടങ്ങിയ പ്രധാന ഖനന മേഖലകൾ ഈ ഉൽപാദനത്തിൻ്റെ…
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), 2024 ലെ സിവിൽ സർവീസ് (മെയിൻസ്) പരീക്ഷകൾക്കുള്ള നേരിട്ടുള്ള അപേക്ഷാ ഫോം1 (DAF 1) പുറത്തിറക്കി. പ്രിലിമിനറി പരീക്ഷകളിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് DAF പരിശോധിച്ച് മെയിൻ പരീക്ഷയ്ക്ക് ഔദ്യോഗികമായി അപേക്ഷിക്കാവുന്നതാണ്. യുപിഎസ് സി യുടെ upsc.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത് . സിഎസ്ഇ മെയിൻസ് 2024-നുള്ള അപേക്ഷകൾ ഇതിനകം തന്നെ വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം-I-ൽ പൂരിപ്പിച്ച ശേഷം 2024 ജൂലൈ 12-ന് വൈകുന്നേരം 6 മണിക്ക് മുൻപായി അപേക്ഷിക്കണം. യുപിഎസ് സി വെബ്‌സൈറ്റിൽ പറയുന്നത് അനുസരിച്ച് “വിജയികളായി പ്രഖ്യാപിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഓൺലൈൻ DAF-I പൂരിപ്പിക്കുന്നതിന് മുമ്പ് മുകളിൽ പറഞ്ഞ വെബ്‌സൈറ്റിൻ്റെ പേജിൽ ആദ്യം രജിസ്റ്റർ ചെയ്യണം”. കൂടാതെ, നിശ്ചിത തീയതിക്കപ്പുറമുള്ള കാലതാമസം DAF-I അല്ലെങ്കിൽ രേഖകളുടെ സമർപ്പണത്തിൽ നേരിട്ടാൽ അത് അനുവദിക്കില്ലെന്നും CSE-2024 ൻ്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്നും അറിയിച്ചു.…
ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ചായ വിൽപനക്കാരൻ . ഇന്നയാൾ MBA ചായ്‌വാല എന്ന പേരിൽ വിവിധ ഇന്ത്യൻ നഗരങ്ങളിൽ 200-ലധികം ടീ കഫേകൾ നടത്തുന്നു . 8,000 രൂപ മുതൽമുടക്കിൽ തുടങ്ങിയ പ്രഫുൽ ബില്ലോർ ഇപ്പോൾ 30 കോടിയുടെ വിറ്റുവരവിലേക്ക് വളർന്നു. ഈ ബിസിനസിൽ നിന്ന് പ്രഫുൽ ബില്ലോർ നേടുന്നത് പ്രതിദിനം 1.5 ലക്ഷം രൂപ. അങ്ങനെ ഒരു സംരംഭകനിലേക്കുള്ള ശ്രദ്ധേയമായ യാത്രയിൽ പ്രഫുൽ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ യുവ ബിസിനസ്സ് നേതാക്കളിൽ ഒരാളായി അംഗീകരിക്കപ്പെട്ടു, അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ പ്രഫുൽ ബില്ലോർ മക്‌ഡൊണാൾഡ്‌സിൽ പാർട്ട് ടൈം ജോലിയിൽ പ്രവേശിച്ചു. മറ്റൊരാളുടെ ജോലിയിലൂടെ സമ്പത്ത് നേടാൻ കഴിയില്ലെന്ന് അയാൾ മനസ്സിലായി. 2017-ൽ, തൻ്റെ ജോലിയും പഠനവും ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു, പകരം അഹമ്മദാബാദിലെ എസ്ജി ഹൈവേയിൽ വണ്ടിയിൽ നിന്ന് ചായ വിൽക്കാൻ തുടങ്ങി. പ്രഫുൽ ബില്ലോർ തൻ്റെ ചായക്കടയെ പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും അദ്ദേഹം വിവിധ തന്ത്രങ്ങൾ പ്രയോഗിച്ചു.…
ലോക പ്രശസ്തയായ ടെന്നീസ് താരമാണ് സാനിയ മിർസ. ഇന്ത്യൻ കായിക രംഗത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൂടിയാണ് സാനിയ. ടെന്നീസ് ഡബിൾസിൽ ലോക ഒന്നാം റാങ്ക് എന്ന സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ള സാനിയയ്ക്ക് അർജുന അവാർഡ്, പദ്മശ്രീ, പദ്മ ഭൂഷൺ തുടങ്ങിയ ബഹുമതികൾ നൽകി രാജ്യം അവരുടെ മികവിന് ആദരം നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സാനിയ മിർസയുടെ ആസ്തി ഏകദേശം 216 കോടി രൂപയാണ്. പ്രശസ്ത കായിക താരമായ സാനിയ മിർസ ഹെർഷേസ്, ഏഷ്യൻ പെയിൻ്റ്‌സ്, ഡാന്യൂബ് പ്രോപ്പർട്ടീസ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളുടെ മോഡൽ ആണ്. ഡിഎൻഎയുടെ റിപ്പോർട്ട് പ്രകാരം, ഓരോ ബ്രാൻഡ് പരസ്യങ്ങൾക്കും ഏകദേശം 60 മുതൽ 70 ലക്ഷം വരെയാണ് സാനിയ ഈടാക്കുന്നത്. ഇതിലൂടെ മാത്രം പ്രതിവർഷം 25 കോടി രൂപ സമ്പാദിക്കുന്നുണ്ട്. പലപ്പോഴും ഇവൻ്റുകളിലും അല്ലെങ്കിൽ ടെലിവിഷൻ പൊതുപരിപാടികളിലും പ്രത്യക്ഷപ്പെടുന്നതിനും സാനിയയ്ക്ക് നല്ല പ്രതിഫലം ലഭിക്കാറുണ്ട്. ഹൈദരാബാദിലും ദുബായിലും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര…
ഇന്ത്യയിലെ മദ്യവ്യവസായം തഴച്ചുവളരുകയാണ്. ദിനംപ്രതി പുതിയ ബ്രാൻഡുകൾ ലോഞ്ച് ചെയ്യുന്നതോടെ, പല പൗരന്മാരും ഇപ്പോൾ അന്താരാഷ്‌ട്ര ബ്രാൻഡുകളേക്കാൾ സ്വദേശമായ ബ്രാൻഡുകളെയാണ് ഇഷ്ടപ്പെടുന്നത്. ഇവിടെയാണ് ഇതിലെ ബിസിനസ് സാധ്യതകളെ വളർത്തിക്കൊണ്ട് വന്ന് 80 ആം വയസിൽ ലളിത് ഖൈത്താൻ രാജ്യത്തെ ഏറ്റവും പുതിയ കോടീശ്വരനായി അറിയപ്പെട്ടു തുടങ്ങിയത്. 380 മില്യൺ ഡോളർ അതായത് 3200 കോടി രൂപ വരുമാനമുള്ള ഡൽഹി ആസ്ഥാനമായുള്ള റാഡിക്കോ ഖൈതാൻ എന്ന മദ്യക്കമ്പനിയുടെ ചെയർമാനാണ് ഈ വ്യവസായി. ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായ 8 PM വിസ്കി, ഓൾഡ് അഡ്മിറൽ ബ്രാണ്ടി, മാജിക് മൊമെൻ്റ്സ് വോഡ്ക, റാംപൂർ സിംഗിൾ മാൾട്ട് എന്നിവ പുറത്തിറക്കുന്നത് ഇദ്ദേഹത്തിന്റെ കമ്പനി ആണ്. ഇന്ത്യന്‍ ഓഹരി വിപണികളില്‍ ട്രേഡ് ചെയ്യുന്ന ഈ കമ്പനിയുടെ ഓഹരി കഴിഞ്ഞ വര്‍ഷം ഏകദേശം 50 ശതമാനത്തിലധികം ഉയര്‍ന്നു. വില്‍പ്പന വര്‍ദ്ധിപ്പിച്ചതും, ‘ഹാപ്പിനസ് ഇന്‍ എ ബോട്ടില്‍’ പോലുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ സമാരംഭവും ഈ കുതിപ്പിനു വഴിവച്ചു. ഓഹരി വിപണിയിലെ ഈ…
സിനിമകൾ തീയറ്ററിൽ ഹിറ്റാവുന്നത് കാണാൻ ആരാധകർ കാത്തിരിക്കുന്നത് പോലെ തന്നെയാണ് തങ്ങളുടെ പ്രീയപ്പെട്ട താരങ്ങളുടെ സിനിമകൾ കോടി ക്ലബുകളിൽ എത്തുന്നത് കാണാനും. ഓരോ സിനിമ ഇറങ്ങുമ്പോഴും അത്രയേറെ ഇഷ്ടത്തോടെ ആരാധകർ ചർച്ച ചെയ്യുന്നത് മുൻപ് കോടി ക്ലബുകളിൽ എത്തിയ ചിത്രങ്ങളെ കുറിച്ചാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രഭാസ് നായകനായ കൽക്കിയും വിജയ് സേതുപതി നായകനായ മഹാരാജയുമെല്ലാം അത്തരത്തിൽ കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകൾ ആണ്. നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകൾ ആണ് കൂടുതലും ആരാധകർ ചർച്ച ചെയ്യാറുള്ളത്. എന്നാൽ നൂറു കോടിയും കടന്ന് ആയിരം കോടിയിൽ എത്തിയ ചില ഇന്ത്യൻ സിനിമകൾ ഉണ്ട്. അത്തരത്തിൽ ആയിരം കോടിയിൽ എത്തിയ 6 സിനിമകൾ പരിചയപ്പെടാം. ദംഗല്‍ 2016 ൽ പുറത്തിറങ്ങിയ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ആയിരം കോടി ക്ലബ്ബിൽ എത്തിയ ചിത്രമാണ്. 2070.3 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ…