Author: News Desk
നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒരു തീവണ്ടി യാത്രയ്ക്ക് ഒരുങ്ങുന്നു എന്നറിയുമ്പോൾ നമ്മളിൽ പലരും അവർക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇനി മുതല്‍ പിഴയും തടവും ലഭിക്കുമെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വൈറൽ പ്രചാരണത്തിന്റെ വാസ്തവമെന്താണെന്നു നോക്കാം. “സ്വന്തം അക്കൗണ്ടില്‍ നിന്ന് രക്തബന്ധം ഇല്ലാത്തവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത് റെയില്‍വേ ആക്ട് സെക്ഷന്‍ 143 പ്രകാരം കുറ്റകരമാണ്. മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ഇത്തരം ചെറിയ ‘സഹായങ്ങള്‍ക്ക്’ ശിക്ഷ.” എന്നാണ് ഐആർടിസിയുടെ ചിത്രങ്ങൾക്കൊപ്പം പ്രചരിക്കുന്ന വൈറൽ പോസ്റ്റിൽ പറയുന്നത്. ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിലുണ്ടോ എന്ന് ഈ സന്ദേശം ലഭിച്ചത് മുതൽ പലരും അന്വേഷിക്കുകയാണ്. എന്നാൽ IRCTC വെബ്‌സൈറ്റിൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും ഇല്ല. പ്രസക്തമായ ചില കീവേഡുകളുപയോഗിച്ച് പരിശോധിച്ചാൽ ഇതുമായി ബന്ധപ്പെട്ട് IRCTC വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഒരു…
രാജ്യം കണ്ട ബോളിവുഡ് സ്റ്റാർ, വില്ലൻ വേഷങ്ങളിൽ കൂടി ശ്രദ്ധേയനായ ഡാനി ഡെന്‍സോങ്പ എന്ന 76 കാരൻ വിജയിച്ച ഒരു സംരംഭകനാണെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മൂന്നാമത്തെ ബീയര്‍ ബ്രാൻഡ് നിർമിക്കുന്ന യുക്‌സൊം ബ്രുവറീസ് കമ്പനിയുടെ ഉടമയാണ് ഡാനി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഈ ബിയർ ബ്രാൻഡിന്റെ വാർഷിക വിറ്റുവരവ് 100 കോടിയിൽ അധികമാണ്. ആറ് പതിറ്റാണ്ടായി ബോളിവുഡിലെ മികച്ച വില്ലനാണ് ഈ ബീയര്‍ ബ്രാന്‍ഡുകളുടെ മുതലാളി. 1987ല്‍ ദക്ഷിണ സിക്കിമില്‍ ആരംഭിച്ച ഈ ബ്രുവറിയില്‍ നിന്ന് വിവിധ പേരുകളിലായി 12 ലധികം ബീയര്‍ ബ്രാന്‍ഡുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിറ്റഴിയുന്നുണ്ട്. 2005ല്‍ ഡാനി ഒഡീഷയിലും, അസമിലും ബ്രുവറികള്‍ സ്ഥാപിച്ച് ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തിയിരുന്നു. രാജ്യത്തെ ബീയര്‍ വിപണിയിലെ വമ്പന്‍മാരായ യുണൈറ്റഡ് ബ്രൂവറീസ് (യുബി) സാബ്മില്ലര്‍ എന്നിവര്‍ക്ക് ഡാനിയുടെ ഉല്‍പന്നങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഡാനിയുടെ വില്ലന്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു എന്ന വാർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ജിയോയ്ക്ക് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ-വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. ജിയോയുടെ പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ഉയർന്നേക്കാം എന്നാണ് സൂചന. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. 2021 ഡിസംബറിലാണ് വ്യവസായ തലത്തിൽ അവസാനമായി കമ്പനികൾ 20% താരിഫ് വർദ്ധന നടത്തിയത്. 2019ലായിരുന്നു അതിന് മുൻപ് മൊബൈല്‍ സേവനദാതാക്കള്‍ നിരക്കുയര്‍ത്തിയത്. അന്ന് 20-40 ശതമാനത്തിന്‍റെ വര്‍ധവുണ്ടായി. ഇപ്പോൾ താരിഫ് വർധനയ്ക്ക് തുടക്കം കുറിച്ചത് ജിയോ ആണ്. രാജ്യത്തുള്ള ജിയോയുടെ ലക്ഷകണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ജിയോ വിവിധ പ്ലാനുകളില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2…
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028നകം പൂർത്തിയാക്കണമെന്ന വ്യവസ്ഥ അദാനി കമ്പനിക്കു മുൻപിൽ വച്ചിട്ടുണ്ടന്ന് തുറമുഖ സഹകരണ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. മുൻ നിശ്ചയപ്രകാരം 2034 മുതൽ തന്നെ സംസ്ഥാന സർക്കാരിനു വിഴിഞ്ഞം തുറമുഖത്തെ വരുമാന വിഹിതം നൽകിത്തുടങ്ങണം എന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖങ്ങൾക്കുള്ള മൂലധന നിക്ഷേപം ഇരട്ടിയാക്കാൻ അദാനി പോർട്ട്സും തീരുമാനിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ട നിർമാണം വൈകിയതിന് 219 കോടി രൂപ പിഴത്തുകയായി ഇക്വിറ്റി സപ്പോർട്ട് ഫണ്ടിൽനിന്നു സംസ്ഥാനം പിടിച്ചു വച്ചിട്ടുണ്ട്. അടുത്ത ഘട്ടം 2028ൽ സമയബന്ധിതമായി പൂർത്തിയാക്കിയാൽ ഇതിൽ 175.2 കോടി രൂപ അദാനി ഗ്രൂപ്പിന് മടക്കി നൽകും. 43.80 കോടി രൂപ ഇത്തവണത്തെ പിഴയായി ഈടാക്കും. മുൻ നിശ്ചയപ്രകാരം 2034 മുതൽ തന്നെ സംസ്ഥാന സർക്കാരിനു വിഴിഞ്ഞം തുറമുഖത്തെ വരുമാന വിഹിതം നൽകിത്തുടങ്ങണം എന്നും അദാനി കമ്പനിയെ സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽനിന്നു വയബലിറ്റി ഗ്യാപ് ഫണ്ടായി 817 കോടി രൂപ ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാറിന്റെ…
വിലകൂടിയ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾക്ക് പകരം ചെലവ് കുറഞ്ഞ പാക്കേജിംഗ് സൊല്യൂഷനുകൾ അവതരിപ്പിച്ച് വിജയം കണ്ടെത്തിയവരാണ് ദീപക് രാജ്‌മോഹനും വിജയ് ആനന്ദും. 2019 ൽ ആണ് ഗ്രീൻപോഡ് ലാബ്‌സ് എന്ന പേരിൽ ഇവർ ഒരു സംരംഭം ആരംഭിക്കുന്നത്. ചെന്നൈ സ്വദേശിയായ ദീപക് രാജ്മോഹൻ യുഎസിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഓരോ മനുഷ്യനും ഓരോ ദിവസവും പാഴാക്കുന്ന ഭക്ഷണത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വിശദമാക്കുന്ന ഒരു ലേഖനം ശ്രദ്ധയിൽപ്പെട്ടത്. ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് ദീപക്. ഉപഭോക്താവിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ഇന്ത്യയുടെ 40 ശതമാനം പഴങ്ങളും പച്ചക്കറികളും ചീത്തയായി പോകുന്നത് കണ്ട് അസ്വസ്ഥനായിരുന്നു ദീപക്. അതിനിടയിലാണ് ഈ ലേഖനം ദീപക്കിനെ കൂടുതൽ ചിന്തിപ്പിക്കുന്നതും. 2019ൻ്റെ മധ്യത്തിൽ തന്നെ ഈ 29കാരൻ ഭക്ഷണം കേടാകുന്നത് കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തി അത് പ്രാവർത്തികമാക്കുവാൻ വേണ്ടി സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇതിനുവേണ്ടി കർഷകരെയും വിതരണക്കാരെയും കടയുടമകളെയും ഭക്ഷണ വിതരണ ശൃംഖലയിൽ ഏർപ്പെട്ടിരിക്കുന്നവരെയും കാണാനും സംസാരിക്കാനും ദീപക്…
90 കളിലെ ബോളിവുഡ് സിനിമകളിലെ നിറ സാന്നിധ്യം ആയിരുന്നു നടി കരിഷ്മ കപൂർ. ഇക്കഴിഞ്ഞ ജൂൺ 25 ന് കരിഷ്മ തന്റെ 50 ആം ജന്മദിനം ആഘോഷിച്ചിരുന്നു. 2012 ൽ ഡേഞ്ചറസ് ഇഷ്‌ക് എന്ന ചിത്രത്തിൽ ആയിരുന്നു കരിഷ്മ അവസാനം അഭിനയിച്ചത്. അതിനുശേഷം അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും അവർ സാമ്പത്തികമായും വ്യക്തിപരമായും ഉയർന്ന നിലയിൽ തന്നെയാണ്. കരിഷ്മ കപൂർ തന്റെ അഭിനയ ജീവിതത്തിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ ഒരു നീണ്ട നിരയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ മുൻനിര നായിക എന്ന പദവി കരിഷ്മയ്ക്ക് നേടിക്കൊടുത്തത് ഈ ബ്ലോക്ക് ബസ്റ്ററുകൾ തന്നെ ആയിരുന്നു. മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ രാജാ ഹിന്ദുസ്ഥാനി, നിരൂപക പ്രശംസ നേടിയ ദിൽ തോ പാഗൽ ഹേ തുടങ്ങിയ സിനിമകൾ കരിഷമയുടെ കരിയറിലെ മികച്ച ചിത്രങ്ങൾ ആയിരുന്നു. കുറച്ച് അധികം കാലങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും സാമ്പത്തിക നില പഴയതിൽ നിന്നും കൂടിയിട്ടുണ്ട്…
റം പ്രേമികളുടെ ഡിമാൻഡ് ഇരട്ടിച്ചതോടെ ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പ്രതിദിനം 15000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കുകയാണ് ലക്‌ഷ്യം. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. അടുത്ത ആഴ്ച മുതൽ ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജവാന്‍ റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ്, മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. വിപണിയിലെ മറ്റു മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ കൂടുതൽ ജവാൻ വിപണിയിലെത്തുന്നതോടെ സാധിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ. ജവാൻ മദ്യം അര ലിറ്ററിൽ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളൂ.…
ക്രിക്കറ്റിലെ പോലെ തന്നെ ബിസിനസിലും തിളങ്ങുന്ന താരമാണ് വിരാട് കോഹ്‌ലി. വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റുകളാണ് വൺ 8 കമ്യൂൺ, ന്യൂവ ബാര്‍ ആന്‍ഡ് ഡൈനിംഗ് എന്നിവ. 2017-ലാണ് കോലി വൺ 8 കമ്യൂൺ റസ്റ്റോറന്‍റ് ബെംഗലൂരുവില്‍ തുടങ്ങിയത്. ഇപ്പോള്‍ ഡൽഹിയിലും മുംബൈയിലും വൺ 8 കമ്യൂണിന്‍റെ ഒന്നിലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്. പുതിയതായി വൺ 8 കമ്യൂണിന്‍റെ അടുത്ത റെസ്റ്റോറന്റ് വരുന്നത് ഹൈദരാബാദിലാണ്. “എൻ്റെ ആർസിബി ടീമംഗങ്ങൾക്കൊപ്പം ഒരു പുതിയ സ്ഥലം കൂടി തുറന്നിരിക്കുകയാണ്. ഈ വലിയ വെളിപ്പെടുത്തലിന് മുൻപ് തന്നെ ഇത് പ്രവർത്തനക്ഷമമാക്കുക എന്നത് ശരിക്കും ആവേശകരമായിരുന്നു. ഹൈദരാബാദ് നഗരത്തിലേക്ക് ഞാൻ അരങ്ങേറ്റം കുറിക്കുകയാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വൺ 8 കമ്മ്യൂൺ നിങ്ങൾക്ക് ഒരു മികച്ച അനുഭവം ആയിരിക്കും.” എന്നാണ് ഈ സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്‌ലി കുറിച്ചത്. റെനേസ ആർക്കിടെക്‌സിൻ്റെ ഉടമസ്ഥനായ സഞ്ചിത് അറോറ ആണ് റെസ്റ്റോറന്റിന്റെ ഇന്റീരിയർ ചെയ്തത്. മെറ്റീരിയലുകളുടെയും ടെക്‌സ്‌ചറുകളുടെയും അതിലോലമായ ഇടപെടലിലൂടെ ആഡംബരവും സൗകര്യവും…
ഇന്ത്യാ ഗവൺമെൻ്റിൻ്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡിപിഐഐടി. വ്യവസായ മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആണ് ഇവർ ചെയ്യാറുള്ളത്. ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (ഡിപിഐഐടി) എന്നാണ് ഇതിന്റെ പൂർണ്ണമായ പേര്. 1995 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് 2000 ൽ വ്യവസായ വികസന വകുപ്പുമായുള്ള ലയനത്തിലൂടെ വിപുലീകരിക്കുക ആയിരുന്നു. രാജ്യത്തെ 785 ജില്ലകളിലും രജിസ്റ്റർ ചെയ്ത ഒരു സ്റ്റാർട്ടപ്പെങ്കിലും ഉണ്ടാകണം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സർക്കാർ ഇപ്പോൾ ശുഭാപ്തി വിശ്വാസത്തിലാണ്. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണിത്. ഒരു സ്റ്റാർട്ടപ്പ് പോലും ഇല്ലാത്ത 20-25 ജില്ലകൾ മാത്രമാണ് ഇപ്പോഴും അവശേഷയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ ലക്ഷ്യം ഒരു വർഷത്തിനുള്ളിൽ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. മാർച്ച് 31 വരെ, നൂറിലധികം ജില്ലകൾക്ക് ഡിപിഐഐടി അംഗീകാരമുള്ള ഒരു സ്റ്റാർട്ടപ്പ് പോലും ഇല്ലായിരുന്നു. കാര്യമായ പുരോഗതി ആണ് ഈ കാര്യത്തിൽ…
മുത്തയ്യ മുരളീധരൻ എന്ന പേരിനപ്പുറം വിശേഷണങ്ങൾ ഏറെയാണ് ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ വിരൽത്തുമ്പിൽ വട്ടംകറക്കിയ സ്പിൻ പ്രതിഭയ്ക്ക്. ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസം എന്നറിയപ്പെടുന്ന മുത്തയ്യ ഇന്ത്യയിൽ വൻനിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. കർണാടകയിലെ ചാമരാജനഗര ജില്ലയിലെ ബദനകുപ്പെയിൽ പാനീയങ്ങളും മിഠായികളും നിർമിക്കുന്ന യൂണിറ്റ് സ്ഥാപിക്കാനാണ് മുത്തയ്യ മുരളീധരൻ ഒരുങ്ങുന്നത്. ഇതിനായി 1,400 കോടി രൂപയുടെ നിക്ഷേപം ആണ് നടത്താൻ അദ്ദേഹം ആലോചിക്കുന്നത്. ഈ യൂണിറ്റ് വരുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കർണാടകയിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും മുത്തയ്യ മുരളീധരൻ അവകാശപ്പെടുന്നുണ്ട്. മുത്തയ്യ ബിവറേജസ് ആൻഡ് കൺഫെക്ഷനറീസ് എന്നായിരിക്കും ഈ കമ്പനിയുടെ പേര്. ആൽക്കഹോൾ ഇല്ലാത്ത തരം സോഫ്റ്റ് ഡ്രിങ്കുകൾ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ, 230 കോടി രൂപ മുതൽമുടക്കിലാണ് കമ്പനി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഈ നിക്ഷേപം 1,000 കോടി രൂപയായി വര്‍ധിപ്പിച്ചു. വരും വർഷങ്ങളിൽ 1,400 കോടി രൂപയായി വര്‍ധിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഈ പദ്ധതിക്കായി…