Author: News Desk
ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയായ അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരളം പുറത്തിറക്കി. രാജ്യത്താകെ വ്യാപിപ്പിക്കുകയാണ് കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി . നിരവധി ആന്റിജനുകള്‍ പരിശോധിച്ച ശേഷമാണ് കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ അപൂര്‍വ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്. ഉടന്‍ തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാക്കും. കൊച്ചിയില്‍ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുത്ത ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസിന്റെ ദേശീയ കോണ്‍ക്ലേവിലാണ് റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പ്രകാശനം ചെയ്തതത്. കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ ഏകോപിപ്പിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രക്ത ബാങ്കിനെ സ്റ്റേറ്റ് നോഡല്‍ സെന്ററായി…
ആഗോള തലത്തിൽ വിമാന യാത്രികരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. 1. ദുബായ് രാജ്യാന്തര വിമാനത്താവളംലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് രാജ്യാന്തര വിമാനത്താവളമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷ കണക്കിന് യാത്രക്കാരാണ് ദുബായ് എയർപോർട്ടിലൂടെ ഓരോ മാസവും യാത്ര ചെയ്യുന്നത്. 92.3 ദശലക്ഷം യാത്രക്കാരാണ് ദുബായ് എയർപോർട്ട് വഴി കഴിഞ്ഞ വർഷം യാത്ര ചെയ്തത്. 2. ലണ്ടൻ ഹീത്രു എയർപോർട്ട്കഴിഞ്ഞ വർഷം 83.9 ദശലക്ഷം യാത്രക്കാർ യാത്ര ചെയ്ത ലണ്ടൻ ഹീത്രു വിമാനത്താവളമാണ് ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം. ബ്രിട്ടീഷ് എയർവേസിന്റെ ആസ്ഥാനമാണ് എന്നതാണ് ഹീത്രു എയർപോർട്ടിൽ തിരക്കേറാൻ കാരണം. 3. സിയോൾ ഇഞ്ചിയോൺ എയർപോർട്ട്ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ ഇഞ്ചിയോൺ എയർപോർട്ട് വഴി 70 മില്യൺ പേരാണ് യാത്ര ചെയ്തത്. എഷ്യ, യൂറോപ്, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളമാണിത്. 4. സിംഗപ്പൂർ ചാങ്കി അന്താരാഷ്ട്ര വിമാനത്താവളം67.7 മില്യൺ…
കർണ്ണാടയിൽ ദീർഘകാല പദ്ധതികളിൽ നിക്ഷേപിക്കാൻ മഹീന്ദ്ര ഗ്രൂപ്പ് ഒരുങ്ങുന്നു. റിന്യൂവബിൾ എനർജി, എയ്റോസ്പേസ്, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് സെക്ടറുകളിൽ ആണ് നിക്ഷേപം നടത്തുക. ഏതാണ് 40,000 കോടി രൂപ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇൻവെസ്റ്റ് കർണ്ണാടക സമ്മിറ്റിലാണ് ആനന്ദ് മഹീന്ദ്ര വലിയ നിക്ഷേപ പ്രഖ്യാപനം നടത്തിയത്. കർണ്ണാടകയിൽ ദീർഘകാല പദ്ധതികളിൽ നിക്ഷേപിക്കാൻ സന്തോഷമേയുള്ളുവെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. മഹീന്ദ്രയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ കർണ്ണാടക പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിന്യൂബിൾ ഊർജ്ജ രംഗത്തെ മഹീന്ദ്രയുടെ കമ്പനിയായ Mahindra Susten (മഹീന്ദ്ര സസ്റ്റൻ) കർണ്ണാടകയിൽ 5 ഗിഗാവാട്ട് ശേഷിയുള്ള സോളാർ, ഹൈബ്രിഡ് പദ്ധതികൾ നിർമ്മിക്കുമെന്ന് ആനന്ദ് വ്യക്തമാക്കി. 8000-ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണ്ണാടകയിൽ ഇതിനകം മികവ് തെളിയിച്ച മഹീന്ദ്ര ഹോളിഡെയ്സ് കൂടുതൽ റിസോർട്ടുകൾ സംസ്ഥാനത്ത് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോസ്പിറ്റാലിറ്റി രംഗത്ത് 1000 കോടി നിക്ഷേപിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Mahindra Group…
എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിൽ സുസ്ഥിരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ജനങ്ങൾക്കും ലോകത്തിനും ഉപകാരപ്പെടണമെന്ന പ്രമേയത്തിൽ ഇന്ത്യ, ചൈന, ബ്രസീൽ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങി 58 രാജ്യങ്ങൾ ഒപ്പുവെച്ചു. AI സാങ്കേതിക വിദ്യയുടെ വികാസത്തിലും അതിന്റെ ഉപയോഗിത്തിലും എല്ലാ ജനങ്ങൾക്കും ലഭ്യത ഉറപ്പാക്കണമെന്നും, AI ഉപയോഗത്തിൽ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കണമെന്നും സംയുക്ത പ്രസ്താവന നിർദ്ദേശിക്കുന്നു. അമേരിക്കയും യു.കെയും പ്രസ്താവനയിൽ ഒപ്പുവെച്ചില്ല. വാസ്തവത്തിൽ പാരീസിലെ AI ആക്ഷൻ സമ്മിറ്റ് എന്തായിരുന്നു. ഫ്രാൻസ് ആതിഥേയത്വം വഹിച്ച സമ്മിറ്റിൽ ഇന്ത്യ കോ-ചെയറായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ലോകം എങ്ങനെ രൂപാന്തരപ്പെടണമെന്നും AI മുന്നോട്ട് വെയ്ക്കുന്ന സാധ്യതകളും വെല്ലുവിളികളും ലോകം എങ്ങനെ അഭിമുഖീകരിക്കണമെന്നും ഉച്ചകോടി ചർച്ചചെയ്തു. സമ്മേളനത്തിലെ മോദിയുടെ പ്രസംഗം സദസ്സ് ശ്രദ്ധാപൂർവ്വമാണ് കേട്ടത്. അടുത്ത AI Action Summit ഇന്ത്യയിൽ നടക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ നടത്തി. ഉച്ചകോടിയിൽ സംസാരിക്കവേ, കേവലമൊരു ബിസിനസ്സ് ഉച്ചകോടിക്കപ്പുറം ഇന്ത്യയിലേയും ഫ്രാൻസിലേയും പ്രകാശമുള്ള മനസ്സുകളുടെ ഏകീകരണമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.…
പാരീസിൽ നടന്ന AI ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിന്റെ പൂർണ്ണരൂപം പ്രിയ സുഹൃത്തുക്കളേ, നമുക്ക് ഒരു ചെറിയ പരീക്ഷണം നടത്തി നോക്കാം. നിങ്ങൾ നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഒരു AI ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്താൽ, അത് നിങ്ങളുടെ ആരോഗ്യത്തിന്റെ വിശദാംശങ്ങൾ വളരെ ലളിതമായി പറഞ്ഞ് തരും. പക്ഷേ, അതേ AI-യോട് “ഒരു വ്യക്തി ഇടത് കൈകൊണ്ട് എഴുതുന്നത് വരച്ചുകാണിക്കൂ” എന്ന് ആവശ്യപ്പെട്ടാൽ, അത് കാണിക്കുക “വലത് കൈകൊണ്ട് വരയ്ക്കുന്ന ഒരാളെ” തന്നെയാകും. കാരണം, അതിന്റെ പരിശീലന ഡാറ്റയിൽ ഭൂരിഭാഗവും വലത് കൈ ഉപയോഗിക്കുന്നവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. AI-യുടെ അതിശയകരമായ സാധ്യതകൾക്കൊപ്പം ചില വിവേചനങ്ങളോ പക്ഷപാതങ്ങളോ ആതിലുണ്ട് എന്ന് ഈ പരീക്ഷണം നമ്മെ മനസ്സിലാക്കിത്തരുന്നു. അതിനാൽ എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ ഉച്ചകോടി സംഘടിപ്പിച്ചതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു, എന്നെ അതിന്റെ കോ-ചെയറാക്കിയതിനും. സുഹൃത്തുക്കളെനമ്മുടെ രാഷ്ട്രീയത്തേയും സാമ്പത്തിക മേഖലയേയും സുരക്ഷയേയും എന്തിന് നമ്മുടെ സമൂഹത്തെ ആകെത്തന്നെ…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള നിർദ്ദിഷ്ട റെയില്‍പാത 9.02 കി.മി ദൂരവും ടണലിലൂടെയാകും കടന്നു പോകുക. നിര്‍മ്മാണം 2028ല്‍ പൂര്‍ത്തീകരിക്കുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി. റെയില്‍ പാതയുടെ നിർമാണം കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് തന്നെ. റെയിൽപാത നിർമാണം ഉടന്‍ ആരംഭിക്കാന്‍ സാധിക്കും. പാതയുടെ നിര്‍മ്മാണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയാണ് റെയില്‍പ്പാത സ്ഥാപിക്കുന്നതിനായി കേരളം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഡിപിആര്‍ പ്രകാരം 10.7 കി.മി ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ് തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കാനായി നിര്‍മ്മിക്കേണ്ടത്. ഇതില്‍ 9.02 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്. റെയില്‍ പാതക്കായി ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളില്‍പ്പെട്ട 4.697 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലാണ്. 1482.92 കോടി രൂപയാണ് റെയില്‍പ്പാതയ്ക്കായുള്ള ആകെ പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. പഴയ കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം റെയില്‍പ്പാത സ്ഥാപിക്കേണ്ടിയിരുന്നത് 2022 മെയ് മാസത്തിലായിരുന്നു. അദാനി ഗ്രൂപ്പുമായുള്ള പുതിയ സെറ്റില്‍മെന്റ് കരാര്‍ പ്രകാരമാണ് റെയില്‍ പാത സ്ഥാപിക്കേണ്ട അവസാന…
ടെലിവിഷൻ സീരീസുകളിലൂടെയും ബിഗ്ബോസ് പോലുള്ള റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് തേജസ്വി പ്രകാശ്. ഇപ്പോൾ കുക്കിങ് ഷോ ആയ സെലിബ്രിറ്റി മാസ്റ്റർ ഷെഫിലൂടെയും താരം ശ്രദ്ധ നേടുകയാണ്. സമ്പത്തിന്റെ കാര്യത്തിലും തേജസ്വി മുൻപന്തിയിലാണ്. ദുബായിലെ ആഢംബര വീട് മുതൽ അത്യാഢംബര വാഹനങ്ങളുടെ വലിയ നിര വരെ നീളുന്നതാണ് തേജസ്വിയുടെ സമ്പാദ്യം. ടൈംസ് എന്റടെയ്ൻമെന്റ് റിപ്പോർട്ട് പ്രകാരം 25 കോടി രൂപ ആസ്തിയുള്ള തേജസ്വി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ടെലിവിഷൻ താരങ്ങളിൽ ഒരാളാണ്. ടെലിവിഷൻ കരിയർ, ബ്രാൻഡ് എൻഡോർസ്മെന്റ്, മറ്റ് സംരംഭങ്ങൾ എന്നിവയിലൂടെയാണ് താരത്തിന്റെ വമ്പൻ സമ്പാദ്യം. ബിഗ് ബോസ്സിലെ സഹതാരവും പങ്കാളിയുമായ കരൺ കുന്ദ്രയുമായി ചേർന്നാണ് തേജസ്വി ദുബായിലെ വീട് വാങ്ങിയത്. രണ്ട് കോടി രൂപയോളമാണ് ഇതിന്റെ വില. ഗോവയിലും മുംബൈയിലും തേജസ്വിക്ക് ആഢംബര വീടുകളുണ്ട്. ബിഗി ബോസ് 15ൽ വിജയിയാ താരം വിജയം ആഘോഷിച്ചത് ഔഡി ക്യൂ 4 വാങ്ങിയായിരുന്നു. ഒരു കോടിയോളം രൂപയാണ് കാറിന്റെ വില. Tejasswi…
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സെറാങ്, എഞ്ചിൻ ഡ്രൈവർ, ലാസ്കർ (ഫ്ലോട്ടിംഗ് ക്രാഫ്റ്റ്) തസ്തികയിലേക്കാണ് കൊച്ചിൻ ഷിപ്പ് യാർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികളിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. മൂന്ന് തസ്തികകളിലായി ആകെ പതിനൊന്ന് ഒഴിവുകളാണ് ഉള്ളത്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 13 വരെ അപേക്ഷകൾ സമർപ്പിക്കാം. 30 വയസ്സാണ് അപേക്ഷകരുടെ ഉയർന്ന പ്രായപരിധി. ഒബിസി നോൺ ക്രീമി ലെയറിൽ ഉള്ളവർക്ക് 3 വർഷം, എസ് സി വിഭാഗക്കാർക്ക് അഞ്ചു വർഷം എന്നിങ്ങനെ ഇളവുണ്ട്. ഓരോ വിഭാഗത്തിനും അതാത് അതോറിറ്റികൾ നൽകുന്ന ലൈസൻസ്, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം തുടങ്ങിയവ വേണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://cochinshipyard.in/Careers സന്ദർശിക്കുക. Cochin Shipyard is hiring for Serang, Engine Driver, and Lasker (Floating Craft) positions on a temporary contract. Apply online by February…
വർഷങ്ങളായി സ്മാർട്ട് ഫോണുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ജോലിസംബന്ധമായ ആവശ്യങ്ങൾ മുതൽ കലാരംഗം വരെ നിയന്ത്രിക്കാൻ പര്യാപ്തമാണ് മൊബൈൽ ഫോണുകൾ. എന്നാൽ മൊബൈൽ യുഗത്തിന്റെ അന്ത്യം സമീപഭാവിയിൽത്തന്നെ ഉണ്ടാകും എന്ന് മെറ്റാ പ്ലാറ്റ്ഫോം സ്ഥാപകൻ മാർക്ക് സക്കർബർഗ് അഭിപ്രായപ്പെടുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ സ്മാർട്ട് ഫോണുകൾക്ക് ബദലായി സ്മാർട്ട് ഗ്ലാസ്സുകൾ പ്രചാരം നേടുമെന്നാണ് സക്കർബർഗ് അഭിപ്രായപ്പെടുന്നത്. ആളുകൾക്ക് സാങ്കേതിക വിനിമയത്തിനുള്ള പ്രധാന മാർഗമായി സ്മാർട്ട് ഗ്ലാസ്സുകൾ മാറും. ഇതോടെ നമ്മൾ സാങ്കേതിക വിദ്യയുമായി സമ്പർക്കം പുലർത്തുന്ന രീതിയിൽ വൻ മാറ്റമുണ്ടാകും എന്ന് സക്കർബർഗ് പറയുന്നു. പോക്കറ്റിൽ നിന്നും പുറത്തെടുക്കാൻ പോലും മിനക്കെടേണ്ടാത്ത ഡിവൈസുകളിലൂടെയുള്ള ഡിജിറ്റൽ കണ്ടന്റുകളുമായി ആശയവിനിമയം നടത്താൻ സ്മാർട്ട് ഗ്ലാസ്സുകളിലൂടെ സാധിക്കും. ആവശ്യമായ കാര്യങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ കണ്ണു ചിമ്മി തുറക്കുന്നതോടെ മുന്നിൽ തെളിയുന്ന തരത്തിലുള്ള ഡിസൈൻ ആണ് സ്മാർട്ട് ഗ്ലാസ്സുകളുടേതെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു. ആഗോള ടെക് ഭീമൻമാരായ മെറ്റാ, ആപ്പിൾ തുടങ്ങിയ കമ്പനികൾ ബില്യൺ കണക്കിന് ഡോളറാണ് എആർ വെയറിബിൾ…
ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് മഹാകുംഭമേള നടക്കുന്നത്. എന്നാൽ കുംഭമേളയ്ക്കായി എത്തുന്ന ഭക്തജനത്തിരക്ക് കാരണം അയൽ സംസ്ഥാനമായ മദ്ധ്യപ്രദേശ് വരെ നീളുന്ന വമ്പൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസമുണ്ടായത്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പ്രയാഗ് രാജിലേക്കുള്ള 200-300 കിലോമീറ്ററോളം ദൂരമാണ് ട്രാഫിക് ജാം ഉണ്ടായത്. ഗതാഗതക്കുരുക്കിനെ തുടർന്ന് മദ്ധ്യപ്രദേശ് പൊലീസിന് നിരവധി ഇടങ്ങളിൽ ഗതാഗത നിയന്ത്രണം കൊണ്ടുവരേണ്ടി വന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രയാഗ് രാജിലേക്കുള്ള ആയിരക്കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നിർത്തിയിട്ടതിനു പിന്നാലെയാണ് വമ്പൻ ഗതാഗതക്കുരുക്ക് ഉണ്ടായത്. ഇതിനെത്തുടർന്ന് മദ്ധ്യപ്രദേശിൽ കറ്റ്നി ജില്ലയിൽ പൊലീസ് വാഹനഗതാഗതം ഒന്നര ദിവസത്തോളം നിർത്തിവെച്ചു. വാഹനങ്ങൾ ജബൽപൂർ ഭാഗത്തേക്ക് തിരിച്ചുപോയി അവിടെ കാത്തിരിക്കാനാണ് പൊലീസ് ഭക്തർക്ക് നിർദേശം നൽകിയത്. പൊലീസ് തന്നെയാണ് ഗതാഗതക്കുരുക്ക് 300 കിലോമീറ്ററോളം നീളുന്നതായും പ്രയാഗ് രാജിലേക്കുള്ള യാത്ര അസാധ്യമാണെന്നും ഭക്തരം അറിയിച്ചത്. മദ്ധ്യ പ്രദേശിലെ കറ്റ്നി, മെയ്ഹർ, രേവ ജില്ലകളിൽ കിലോമീറ്ററുകളോളം നീളുന്ന ട്രാഫിക് ജാമിന്റെ ദൃശ്യങ്ങൾ…