Author: News Desk

അടുത്ത അഞ്ചു വർഷത്തേക്കുള്ള അക്കാദമിക്ക്  കലണ്ടറിന് അംഗീകാരം നൽകിയിരിക്കുകയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയിലെ അക്കാദമിക് കലണ്ടറിനുള്ള പൊതുസമയപരിധി ആണ് ഇപ്പോൾ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ കലണ്ടർ പ്രകാരം സൗദിയിൽ മൂന്നു ടേമുകളുള്ള അധ്യയന വർഷം തുടരുമെന്നും പുതിയ അധ്യയന വർഷം മുതൽ വേനൽക്കാല അവധി രണ്ടുമാസമായിരിക്കുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 180 പ്രവൃത്തി ദിവസങ്ങളിൽ കുറയാത്ത അധ്യയന വർഷമാണ് ഈ തവണ കലണ്ടറിൽ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ ടേം ആഗസ്റ്റ് 18നും രണ്ടാം ടേം നവംബർ 17നും മൂന്നാം ടേം അടുത്ത വർഷം (2025) മാർച്ച് രണ്ടിനും ആരംഭിക്കും. അടുത്ത വർഷം ജൂൺ 26ന് ആണ് ഈ അധ്യയന വർഷം അവസാനിക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവധിദിനങ്ങളും മന്ത്രാലയം വെളിപ്പെടുത്തി. ദേശീയദിന അവധി, ദീർഘ അവധികൾ, ശരത്കാല അവധി, വാരാന്ത്യ അവധിദിനങ്ങൾ, മധ്യവർഷ അവധി, ദേശീയസ്ഥാപകദിന അവധി, ശീതകാല…

Read More

കപ്പയും മീൻകറിയും മലയാളികൾക്ക് ഒരു വികാരം തന്നെയാണ് എന്ന് പറയാത്ത ഒരു ഭക്ഷണപ്രേമി പോലും ഉണ്ടാവില്ല. ലോകത്തിന്റെ ഏത് കോണിൽ പോയാലും മലയാളി ആഗ്രഹിക്കുന്നതും കേരളത്തനിമയുള്ള ഭക്ഷണം കഴിക്കുവാനും ആണ്. അത്തരക്കാർക്കായി ഒരു സന്തോഷ വാർത്ത സഹകരണ ബാങ്കുകൾ പങ്കുവയ്ക്കുകയാണ്. അമേരിക്കയിലെ തീൻമേശകളെ കീഴടക്കാൻ മൂന്നു സഹകരണബാങ്കുകൾ ഉല്പാദിപ്പിക്കുന്ന ആറ് ഉത്പന്നങ്ങൾ കടൽ കടക്കാൻ ഒരുങ്ങുകയാണ്. കാക്കൂർ സഹകരണ ബാങ്കിന്റെ കപ്പ വാട്ടിയതും, വാരപ്പെട്ടി സഹകരണ ബാങ്കിന്റെ മസാലയിട്ട മരച്ചീനിയും, തങ്കമണി സഹകരണ ബാങ്കിന്റെ പൊടിത്തേയിലയും ആണ് കടൽ കടന്നു പോകാൻ തയ്യാറെടുക്കുന്നത്. ഈ ഉൽപ്പന്നങ്ങളടങ്ങിയ ആദ്യ കണ്ടെയ്‌നർ 25ന്‌ വല്ലാർപാടം ടെർമിനലിൽനിന്ന്‌ യാത്ര തിരിക്കും.   ഇവയ്ക്ക് പിന്നാലെ കോതമംഗലം സഹകരണ ബാങ്കിനുകീഴിൽ ഉൽപ്പാദിപ്പിക്കുന്ന മരച്ചീനി മസാല, ബനാന ക്രിപ്‌സി വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയും അമേരിക്കൻ വിപണിയിലേക്ക്‌ പോകും. ജൂലൈ ആദ്യവാരം കൂടുതൽ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്‌. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, ബ്രിട്ടൻ,…

Read More

ചരിത്രത്തിന്റെ താളുകളിലേക്ക് ഇനി കോഴിക്കോടും. യുനെസ്‌കോയുടെ സാഹിത്യ നഗരമായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി കോഴിക്കോട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ മന്ത്രി എംബി രാജേഷ് ആണ് ലോകത്തെ 54-ാമതെയും രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരമായും കോഴിക്കോടിനെ പ്രഖ്യാപിച്ചത്. സാംസ്കാരിക പ്രമുഖരെയും നിറഞ്ഞ സദസിനെയും സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. സാഹിത്യനഗരം ലോഗോയും വെബ്‌സൈറ്റും മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു. 2023 ഒക്ടോബറിലാണ് സാഹിത്യനഗരമായി യുനെസ്കോ അംഗീകരിച്ചത്. തുടർച്ചയായി നാലുവർഷത്തേക്ക് സാഹിത്യ സാംസ്‌കാരിക പരിപാടികൾ കൊണ്ട് ഈ അംഗീകാരം ആഘോഷിക്കുവാൻ ആണ് തീരുമാനം. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. ലോകത്തിലെ 53 സാഹിത്യ നഗരങ്ങളുടെ പട്ടികയിലേക്കാണ് കോഴിക്കോടും ഇടം പിടിച്ചിരിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള പത്ത് നഗരങ്ങളാണ് യുനസ്കോ പട്ടികയിൽ പുതുതായി പേരെഴുതി ചേർത്തത്. പട്ടികയിലെ…

Read More

രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകളുടെ ശ്രേണിയിലേക്ക് ബെംഗളുരു- മധുര വന്ദേ ഭാരതും ഉടനെയെത്തും. ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം ഒന്നര മണിക്കൂർ വരെ കുറയ്ക്കുന്ന ബെംഗളുരു- മധുര വന്ദേ ഭാരത് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. പ്രധാന വ്യവസായ നഗരങ്ങളായ ബെംഗളുരുവിനെയും മധുരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരതിന് വെറും എട്ടര മണിക്കൂർ സമയം മതി സർവീസ് പൂർത്തിയാക്കാൻ. സാധാരണയായി ട്രെയിനുകൾ ഈ റൂട്ടിൽ 9.30 മണിക്കൂർ മുതൽ 10 മണിക്കൂർ വരെ സർവീസിനായി എടുക്കുന്നുണ്ട്. പുതിയ ബെംഗളുരു- മധുര വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഇത് എട്ടര മണിക്കൂറായി ചുരുങ്ങും. ബെംഗളൂരു – മധുര വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ രാവിലെ 5:15ന് മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:15ന് ബെംഗളൂരു ബയ്യപ്പനഹള്ളിയിലെ എസ്എംവിടി ടെർമിനലിലെത്തും . തിരികെ ബെംഗളൂരു എസ്എംവിടിയിൽ നിന്ന് ഉച്ചയ്ക്ക് 1:45ന് പുറപ്പെട്ടു രാത്രി 10: 25ന് മധുരയിലെത്തുന്നതാണ്…

Read More

യുഎസ് കേന്ദ്രമായി മലയാളിയായ അശ്വിൻ ശ്രീനിവാസൻ പ്രവർത്തിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ആണ് ഡെക്കഗൺ. 292 കോടി രൂപയാണ് ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ സസമാഹരിച്ചിരിക്കുന്നത്. ജനറേറ്റീവ് എഐ (നിർമിത ബുദ്ധി) രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനം ആണ് ‘ഡെക്കഗൺ’ (decagon.ai). 3.50 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് ആണ് കമ്പനി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ഈ കമ്പനി ഏതാനും മാസങ്ങളുടെ ഇടവേളയിലാണ് സീഡ് റൗണ്ടിലും സീരീസ് എ റൗണ്ടിലുമായി ഈ തുക സമാഹരിച്ചത്. പ്രാരംഭ റൗണ്ടിന് എ16സെഡ് എന്ന നിക്ഷേപക സ്ഥാപനവും സീരീസ് എ റൗണ്ടിന് ആക്‌സലും ആയിരുന്നു നേതൃത്വം നൽകിയിരുന്നത്. എറണാകുളം സ്വദേശിയായ അശ്വിൻ ശ്രീനിവാസിന്റെ പ്രായം ഇരുപത്തിയെട്ട് വയസ്സാണ്. ചൈനീസ് വംശജനായ അമേരിക്കക്കാരൻ ജെസ് സാങ്ങുമായി ചേർന്നാണ് അശ്വിൻ ഈ സംരംഭം ആരംഭിക്കുന്നത്. ടെക് കമ്പനികൾക്ക് അതിസങ്കീർണമായ കസ്റ്റമർ സപ്പോർട്ട് ജോലികൾ എളുപ്പമാക്കി കൊടുക്കുന്ന ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമാണ് ഡെക്കഗൺ ചെയ്യുന്നത്. ഇവന്റ് ബ്രൈറ്റ്, വെബ് ഫ്ളോ, സബ്‌സ്റ്റാക് തുടങ്ങി…

Read More

ലോകത്ത് ഏറ്റവും കൂടുതൽ “ചുവന്ന സ്വർണ്ണം” ഉത്പാദിപ്പിക്കുന്ന രാജ്യം ഇറാനാണ്. സംശയിക്കേണ്ട രണ്ടാംസ്ഥാനത്തു ഇന്ത്യയുണ്ട്. ആഗോള വിപണിയുടെ 88% വിഹിതമാണ്ചുവന്ന സ്വർണം എന്ന കുങ്കുമപ്പൂ ഉൽപാദനത്തിൽ ഇറാൻ കൈയടക്കി വച്ചിരിക്കുന്നത് . കാശ്മീർ കേന്ദ്രമാക്കി 7% കുങ്കുമപ്പൂ ഉത്പാദനമാണ് ഇന്ത്യയിൽ നടക്കുന്നത് . ബാക്കി സ്പെയിൻ, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ സംഭാവനയാണ്. കുങ്കുമം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിലകൂടിയതുമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. ക്രോക്കസ് സാറ്റിവസ് പുഷ്പത്തിൻ്റെ അതിലോലമായ കളങ്കത്തിൽ നിന്നാണ് കുങ്കുമം വിളവെടുക്കുന്നത്. ആഗോള വിപണിയുടെ 88% വിഹിതവുമായി സമാനതകളില്ലാത്ത ഗുണനിലവാരത്തിന് പേരുകേട്ട ഇറാനിയൻ കുങ്കുമം പ്രധാനമായും കെർമാൻ, ഖൊറാസാൻ തുടങ്ങിയ പ്രധാന പ്രവിശ്യകളിലാണ് കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ സൂക്ഷ്മമായ വിളവെടുപ്പ് വിദ്യകളും അനുകൂലമായ കാലാവസ്ഥയും കുങ്കുമം വ്യവസായത്തിൽ ഇറാൻ്റെ ആധിപത്യം ഉറപ്പാക്കുന്നു. ചൂടുള്ളതും വരണ്ട വേനൽക്കാലവും തണുത്ത ശൈത്യകാലവുമുള്ള ഇറാൻ്റെ വൈവിധ്യമാർന്ന കാലാവസ്ഥ കുങ്കുമപ്പൂ കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നു. രാജ്യത്തെ വരണ്ട പ്രദേശങ്ങൾ, പ്രത്യേകിച്ച് ഖൊറാസാൻ,…

Read More

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരിലും ശതകോടീശ്വരന്മാരിലൊരാളാണ് അടുത്തിടെ ഫോർബ്‌സ് 40 Under 40 പട്ടികയിൽ ഇടം നേടിയ തൃഷ്‌നീത് അറോറ. 19-ാം വയസ്സിൽ തൻ്റെ ഡാറ്റാ സെക്യൂരിറ്റി കമ്പനിയായ ടിഎസി സെക്യൂരിറ്റി സ്ഥാപിച്ച തൃഷ്‌നീത് വെറും 23-ാം വയസ്സിൽ കോടീശ്വരനായ സംരംഭകനാണ്. പിനീടങ്ങോട്ടു ശത കോടീശ്വരനായി ഉയർന്നു. റിസ്ക് ആൻഡ് വൾനറബിലിറ്റി മാനേജ്മെൻ്റിൽ വൈദഗ്ധ്യമുള്ള ആഗോള കമ്പനിയായ TAC സെക്യൂരിറ്റിയുടെ സ്ഥാപകനും സിഇഒയുമാണ് തൃഷ്നീത് അറോറ. ലോകമെമ്പാടുമുള്ള ഫോർച്യൂൺ 500 കമ്പനികളെയും സർക്കാർ സ്ഥാപനങ്ങളെയും ബാധിച്ചേക്കാവുന്ന അപകടസാധ്യത കണക്കാക്കാൻ പുതിയ AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ഡാറ്റാ സുരക്ഷാ സ്ഥാപനമാണ് TAC. ഒരു യുവ സംരംഭകനാകാൻ ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ച തൃഷ്‌നീത് അറോറ കോഡിംഗിലും ഹാക്കിംഗിലും തന്റെ കഴിവുകൾ മനസിലാക്കി TAC സെക്യൂരിറ്റി എന്ന പേരിൽ ഒരു സൈബർ സുരക്ഷാ കമ്പനി രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു . ഹൈസ്കൂൾ പഠനം നിർത്തിയ ശേഷം തൃഷ്‌നീത് സാങ്കേതിക മേഖലയെക്കുറിച്ചുള്ള തൻ്റെ അറിവ് വിപുലീകരിക്കാൻ…

Read More

രാജ്യത്താദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ വിഴിഞ്ഞത്തു വരാൻ ഒരുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം (VTMS) എന്ന സോഫ്ട്‍വെയറിൽ  പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ ആണ് വിഴിഞ്ഞത്ത് വരുന്നത്. മദ്രാസ് ഐഐടിയിലെ ഗവേഷകരാണ് ഇതിനായുള്ള സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്.   വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളുടെ മാതൃകയിലാണ് വിഴിഞ്ഞം തുറമുഖത്ത് അത്യാധുനിക നാവിഗേഷൻ സെന്റർ വരുന്നത്. വിദേശനിർമിത ഉപകരണങ്ങളുടെയും സോഫ്‌റ്റ്‌വേറുകളുടെയും സഹായത്തോടെയാണ് രാജ്യത്തെ മറ്റെല്ലാ വലിയ തുറമുഖങ്ങളിലും നാവിഗേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നാവിഗേഷൻ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത് അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെ കടന്നുപോകുന്ന മുഴുവൻ യാനങ്ങളുടെയും വിവരങ്ങളും യാത്രാപാതയും ഈ വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം വഴി മനസ്സിലാക്കാൻ കഴിയും എന്നതാണ്. കപ്പലുകളിൽനിന്ന് സിഗ്നലുകൾ സ്വീകരിച്ച് കപ്പലുകളുടെ യാത്രയും ദിശയും നിയന്ത്രിക്കാനും നാവിഗേഷൻ കേന്ദ്രങ്ങൾക്ക് കഴിയും. ഈ സംവിധാനത്തിലൂടെ കടലിലെ കാലാവസ്ഥാമാറ്റങ്ങളും മനസ്സിലാക്കാനാകും. അന്താരാഷ്ട്ര കപ്പലുകൾക്കുള്ള ആധുനിക വഴികാട്ടി കൂടിയാകും ഈ നാവിഗേഷൻ…

Read More

ഗോദ്‌റെജ്‌ എന്ന് കേട്ടാൽ മനസിലാവാത്ത ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടാവില്ല. പൂട്ടിലും താക്കോലിലും തുടങ്ങി സൗന്ദര്യ വർദ്ധക വസ്തുക്കളും എന്തിനേറെ ബഹിരാകാശ പേടകമായ ചന്ദ്രയാനിൽ വരെ എത്തി നിൽക്കുകയാണ് ഗോദ്‌റേജിന്റെ മഹിമ. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ലിസ്റ്റ് എടുത്തുനോക്കിയാൽ അവിടെയും മുൻപന്തിയിൽ ഗോദ്‌റെജ്‌ കുടുംബം ഉണ്ടാവും. അത്തരത്തിൽ ഇന്ത്യൻ ശതകോടീശ്വരനും ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ നാദിർ ഗോദ്‌റെജ് അടുത്തിടെ മുംബൈയിലെ സൗത്ത് മുംബൈ പ്രദേശത്ത് ശ്രദ്ധേയമായ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിരിക്കുകയാണ്.  ജെഎസ്‌ഡബ്ലിയു ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ആർ ഹൗസ് റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡിൽ ആണ് നാദിർ ഈ നിക്ഷേപം നടത്തിയിരിക്കുന്നത്. നാദിർ ഗോദ്‌റെജ് തൻ്റെ കുടുംബത്തോടൊപ്പം താമസിക്കുവാൻ വേണ്ടി കടലിന് അഭിമുഖമായുള്ള മൂന്ന് ആഡംബര അപ്പാർട്ട്‌മെൻ്റുകൾ ആണ് ഇത്തരത്തിൽ വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നത്. 180 കോടി രൂപയുടെ ബിസിനസ് ആയിരുന്നു ഇത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ സൗത്ത് മുംബൈയുടെ ആകർഷണമായി മാറുകയാണ് നാദിർ. മലബാർ ഹില്ലിലെ റിഡ്ജ്…

Read More

പ്രീമിയർ പ്രൊഫഷണൽ സർവീസ് സ്ഥാപനമായ കെപിഎംജി ഇന്ത്യ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ നിയമന പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രൊഫെഷണലുകളെ കണ്ടെത്തി ടീമിന്റെ ഭാഗമാക്കുവാൻ വേണ്ടി ആയിരത്തിലധികം തൊഴിൽ അവസരങ്ങൾ ആണ് ലിങ്ക്ഡിൻ ആപ്പിൽ കമ്പനി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്ത് ആഗോളതലത്തിലുമായി നിരവധി അവസരങ്ങൾ ആണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ഓഡിറ്റ്, ടാക്സ്, അഡ്വൈസറി, ടെക്നോളജി തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന എൻട്രി ലെവൽ മുതൽ സീനിയർ മാനേജ്മെൻ്റ് വരെയുള്ള തൊഴിൽ അവസരങ്ങൾ ആണ് കെപിഎംജി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്ന രീതിയിലാണ് കെപിഎംജി ഇത്രയേറെ തൊഴിൽ അവസരങ്ങൾ ഒന്നിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വളർച്ചാ ഘട്ടം പ്രൊഫഷണലുകൾക്ക് ചലനാത്മകവും മുന്നോട്ട് ചിന്തിക്കുന്നതുമായ ഒരു ഓർഗനൈസേഷനിൽ ചേരാനുള്ള അവസരം നൽകുന്നു എന്ന് തന്നെ പറയാം. കെപിഎംജിയുടെ ലിങ്ക്ഡിൻ പ്രൊഫൈലിൽ കയറി നോക്കിയാൽ എച്ച് ആർ സ്പെഷ്യലിസ്റ്റ്, ഐടി അനലിസ്റ്റ് എന്നിങ്ങനെയുള്ള പോസ്റ്റുകളിലേക്കുള്ള അപ്പ്ളിക്കേഷനുകൾ കാണാൻ സാധിക്കും. ഫ്രീലാൻസ്…

Read More