Author: News Desk

എക്സ്ബോക്സ് കൺട്രോളറായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സൽ കൈമാറിയത്. എന്നാൽ ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്ക്  ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊപ്പം ലഭിച്ചത് ജീവനുള്ള മൂർഖൻ പാമ്പ്.  പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ആമസോൺ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആമസോണിൽ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്പതികൾ പറഞ്ഞു. ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ വ്യക്തമാക്കി. പാമ്പിന്റെ വീഡിയോ വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പാഴ്സൽ ബാഗിൽ എങ്ങനെ പാമ്പു കയറി എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.    ഇങ്ങനെ പാമ്പു കയറാനുള്ള സാധ്യത കുറവാണ്. വിഡിയോയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാകാനാണ് കൂടുതൽ സാധ്യത എന്ന് ഉരഗ വിദഗ്ധനായ വാവ സുരേഷ് വിശദീകരിക്കുന്നു. ‘‘സാധനം വയ്ക്കുന്നതിനു മുൻപ് പായ്ക്കറ്റ് അലക്ഷ്യമായി സൂക്ഷിച്ചിരിക്കാം.…

Read More

ബൗണ്ടറികൾക്കപ്പുറത്തേക്കു സിക്‌സറുകൾ പായിക്കുന്ന വേഗതയിലാകും  ഇനി എഡ്യൂ-ഫിൻടെക് സ്റ്റാർട്ട്-അപ്പ്  LEO1 ന്റെ കുതിപ്പ്. ക്രീസിലെ മിന്നും താരം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ ‘ഫിനാൻഷ്യൽ SAAS’ കമ്പനിയായ LEO1-ൽ തന്ത്രപരമായ നിക്ഷേപം നടത്തിയിരിക്കുന്നു. മുമ്പ് ഫിനാൻസ്പീർ എന്നറിയപ്പെട്ടിരുന്ന സ്റ്റാർട്ടപ്പാണ് ലിയോ 1. ലളിതമായി പറഞ്ഞാൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സമയബന്ധിതമായി ഫീസ് ഈടാക്കുന്നതടക്കം സേവനങ്ങളാണ് ലിയോ 1 നൽകുക. രോഹിത് ശർമ്മയുടെ നിക്ഷേപം ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് നൂതനമായ പരിഹാരങ്ങൾ നൽകുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന ഫണ്ടിംഗ് പ്രശ്നം പരിഹരിക്കാനുള്ള ലക്ഷ്യത്തിൽ LEO1-ൻ്റെ ഒരു സുപ്രധാന ചുവടുവയ്പ് കൂടിയാണ്. 2018-ൽ സ്ഥാപിതമായ എഡ്യു-ഫിൻടെക് സ്റ്റാർട്ട്-അപ്പ് വിദ്യാഭ്യാസ മേഖലയിലെ നവീകരണം, സാങ്കേതികവിദ്യ, വിപുലീകരണം എന്നിവയ്ക്കായി നിക്ഷേപം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, രണ്ട് നിക്ഷേപങ്ങളിലൂടെ 35 മില്യൺ ഡോളർ  ഏകദേശം 291 കോടി രൂപ LEO1 സമാഹരിച്ചു. അടുത്തിടെ  വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക ഇടപാടുകൾക്ക് സമഗ്രമായ പരിഹാരം…

Read More

പതിറ്റാണ്ടുകളായി ഷാരൂഖ് ഖാൻ ബോളിവുഡിലൂടെ ഉണ്ടാക്കി എടുത്തതൊക്കെ ക്ലീൻ ബൗൾഡ് ആക്കി വിരാട് കോഹ്‌ലി. തൊട്ടു പിന്നാലെ തകർപ്പൻ താരമൂല്യമുണ്ടാക്കിയ  രൺവീർ കപൂറിനേയും ബൗണ്ടറിക്ക്  പുറത്തേക്കു പായിച്ച വിരാട് കോഹ്‌ലി ഇരുവരെയും മറികടന്നു സെലിബ്രിറ്റി ബ്രാൻഡ് പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി മാറി. 203.1 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുള്ള രൺവീർ കപൂറിനെയാണ് കോലി മറികടന്നത്. വിരാട് കോഹ്‌ലിയുടേത് നിലവിൽ  227.9 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യമാണ്. കോലിയുടെ ബ്രാൻഡ് മൂല്യം ഷാരൂഖിനെക്കാൾ 107 മില്യൺ ഡോളർ കൂടുതലാണ്. “ജവാൻ”, “പത്താൻ” തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടെ  ഷാരൂഖ് ഖാൻ 120.7 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യവുമായി മൂന്നാം സ്ഥാനത്താണ്.   വിരാട് കോഹ്‌ലി 2022-നെ അപേക്ഷിച്ച് 51 മില്യൺ ഡോളറിൻ്റെ ശ്രദ്ധേയമായ വർദ്ധനയോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി എന്ന സ്ഥാനം ഉറപ്പിച്ചു. അദ്ദേഹത്തിൻ്റെ പോർട്ട്‌ഫോളിയോയിലെ ബ്രാൻഡുകൾ വ്യവസായങ്ങളിലുടനീളം വ്യാപിച്ചു. ഹോങ്കോങ്ങിൻ്റെ ഇന്ത്യൻ വിഭാഗവും ഷാങ്ഹായ് ബാങ്കിംഗ്…

Read More

2024-ൽ കൂടുതൽ സമ്പന്നർ യുഎഇയിൽ ആകർഷിതരാകുമെന്ന കണക്കു കൂട്ടലിലാണ് രാജ്യം.  വരുമാന നികുതി, ഗോൾഡൻ വിസ, ആഡംബര ജീവിതശൈലി, പ്രാദേശിക വിമാനക്കമ്പനികളുടെ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒന്നും രണ്ടുമല്ല  ഇന്ത്യ, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നടക്കം 6,700 കോടീശ്വരന്മാർ എമിറേറ്റിലേക്ക് ആകർഷിക്കപ്പെടുന്നു എന്നാണ് സൂചനകൾ. യുകെയിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഉയർന്ന നികുതികൾ കോടീശ്വരന്മാരെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം കൂടിയായ യുഎഇ പോലുള്ള നികുതി ഇടങ്ങളിലേക്ക് ആകർഷിക്കുന്നു. 6,700-ലധികം കോടീശ്വരന്മാർ ഈ വർഷം യുഎഇയിലേക്ക് താമസം മാറും എന്നാണ് കണക്കുകൂട്ടൽ.  ഉയർന്ന ആസ്തിയുള്ള വ്യക്തികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതിൽ എമിറേറ്റ്‌സ്  ഒന്നാമതായി  എന്ന് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2024  പഠനം പറയുന്നു. ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥിരമായ കുടിയേറ്റം, ഒപ്പം  ബ്രിട്ടീഷുകാരുടെയും യൂറോപ്യന്മാരുടെയും വൻതോതിലുള്ള വരവ് എന്നിവ കണക്കിലെടുത്ത് ,…

Read More

പെട്ടെന്നുള്ള വൈറൽ അറ്റാക്ക് മൂലം തനിക്ക് അപൂർവ  നാഡി രോഗം കൊണ്ട് കേൾവിക്കുറവ് ബാധിച്ചതായി പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക   അൽക  യാഗ്നിക്.  ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അൽക്കയുടെ വെളിപ്പെടുത്തിയത്  ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.അമിതാബ് ബച്ചനിലൂടെ ഹിറ്റായ  ‘മേരെ ആംഗ്നേ മേ’ എന്ന ഗാനം ആദ്യം പാടി റെക്കോർഡ് ചെയ്തത് അൽക്കയായിരുന്നു. “പർദേശി പർദേശി,” “ഗസബ് കാ ഹേ ദിൻ”, “താൽ സേ താൽ മില” തുടങ്ങിയ ഹിറ്റുകളോടെ 90-കളിൽ ബോളിവുഡ് സംഗീതത്തിന് തന്റേതായ സംഭാവനകൾ നൽകിയ അൽക യാഗ്നിക്, ഇന്ന് പുതിയ തലമുറയിലെ യുവാക്കളെ പഴയകാലത്തെ മിഴിവുള്ള ഗാനങ്ങളിലേക്കു നയിക്കുന്ന ഗായിക കൂടിയാണ്. 1000-ലധികം സിനിമകളിലായി 20,000-ലധികം ഗാനങ്ങൾ പുതിയ സഹസ്രാബ്ദത്തിൻ്റെ തുടക്കത്തിൽ ഇന്ത്യക്കു പാടി നൽകിയ അൽക യാഗ്നിക്കിൻ്റെ റോൾ ഇപ്പോൾ പുതു തലമുറ ഗായകർ ഏറ്റെടുത്തിരിക്കുന്നു.   ഏറ്റവും പുതിയ ഒരു റിപ്പോർട്ട് അനുസരിച്ച് ഒരു പാട്ടിന് 12 ലക്ഷം വരെ ഈടാക്കുന്നു. ആലാപനത്തിലൂടെ നല്ലൊരു…

Read More

ഇന്ത്യ തപാൽ വകുപ്പിന്റെ പേരിൽ ഒരു വ്യാജസന്ദേശം അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. നിങ്ങൾക്കായി ഒരു പാക്കേജ് എത്തിയിട്ടുണ്ട്. പാഴ്‌സൽ ലഭിക്കുന്നതിനായി 12 മണിക്കൂറിനകം സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കയറി വിവരങ്ങൾ നൽകണം എന്നും ഇതിൽ നിർദേശിക്കുന്നുണ്ട്. ഈ സന്ദേശം വ്യാജമാണെന്ന് ഇന്ത്യ പോസ്റ്റ് വിശദീകരിക്കുന്നു. തെറ്റിദ്ധാരണാജനകമായ ഇത്തരം സന്ദേശത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നും  India Post വ്യക്തമാക്കുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ PIB fact check നടത്തിയ വസ്തുതാ പരിശോധനയിലെ സമഗ്രമായ അന്വേഷണത്തിലൂടെ ഈ പരസ്യം തട്ടിപ്പാണെന്ന് വ്യക്തമായി. വ്യാപകമായി പ്രചരിക്കുന്ന ഈ തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും, വ്യക്തികളെ കബളിപ്പിക്കാൻ രൂപകൽപ്പന ചെയ്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.   ഒരു വെയർഹൗസിൽ ഒരു പാക്കേജ് ഡെലിവറിക്കായി കാത്തിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന എസ്എംഎസ് തെറ്റായി നൽകുകയും, വിലാസ വിവരങ്ങൾ അപൂർണ്ണമായതിനാൽ സ്വീകർത്താക്കൾക്ക് അവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്യാനും നിർദ്ദേശിക്കുന്നു, വിവരം നൽകൽ പൂർത്തിയാക്കിയാൽ 24 മണിക്കൂറിനുള്ളിൽ വീണ്ടും ഡെലിവറി വാഗ്ദാനം ചെയ്യുന്നു. വ്യക്തിപരമായ…

Read More

Shaadi.com ഏവർക്കും പരിചിതമായ ബ്രാൻഡ് നെയിമാണ്.അതിന്റെ ഫൗണ്ടറായ അനുപം മിത്തൽ ഒരു ഇന്ത്യൻ സംരംഭകനും ബിസിനസ് എക്സിക്യൂട്ടീവും ഏഞ്ചൽ നിക്ഷേപകനുമാണ് .പീപ്പിൾ ഗ്രൂപ്പിൻ്റെയും ഷാദി ഡോട്ട് കോമിൻ്റെയും സ്ഥാപകനും സിഇഒയുമാണ് . ഇന്ത്യൻ ഓൺലൈൻ വിവാഹ സേവനമായ Shaadi.com ആരംഭിക്കുന്നതിന് പുറമേ ടിവി ഷോയായ ഷാർക്ക് ടാങ്ക് സീസൺ 1 , 2 , 3 എന്നിവയിൽ 250-ലധികം കമ്പനികളിൽ നിക്ഷേപം നടത്തിയ ഒരു പ്രമുഖ നിക്ഷേപകൻ കൂടിയാണ് അദ്ദേഹം.ഷാർക്ക് ടാങ്ക് ഇന്ത്യ 3യിൽ ജഡ്ജ് കൂടിയാണ് അനുപം മിത്തൽ.  സംരംഭകനായ അനുപം മിത്തലിൻ്റെ ആസ്തി  2024-ലെ കണക്കനുസരിച്ച് 185 കോടി രൂപയാണ്. ഷാർക്ക് ടാങ്ക് ഇന്ത്യയിൽ നിന്ന് അദ്ദേഹം നേടിയ പ്രശസ്തി, വിജയകരമായ ബിസിനസ്സ് സംരംഭങ്ങൾ, സ്മാർട്ട് നിക്ഷേപങ്ങൾ, ടിവി ഷോസ് എന്നിവ അദ്ദേഹത്തിൻ്റെ സമ്പത്തിലേക്ക് സംഭാവന ചെയ്യുന്നു. സൗത്ത് മുംബൈയിലെ ആഡംബര കഫേ പരേഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന 6 BHK അപ്പാർട്ട്‌മെൻ്റിലാണ് അനുപം മിത്തലിൻ്റെ കുടുംബം താമസിക്കുന്നത്.…

Read More

ഗുരുതരമായ ന്യൂറോളജിക്കൽ മൂവ്‌മെൻ്റ് ഡിസോർഡർ – പ്രൈമറി ഡിസ്റ്റോണിയയുമായി  (primary dystonia) പോരാടുന്ന  8 വയസ്സുകാരി  കാർലീ ഫ്രൈയ്ക്ക്  ആശ്വാസമായെത്തിയത്  റോബോട്ടിക് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS) ആണ് . അങ്ങനെ DBSന് വിധേയമാകുന്ന ലോകത്തെ ആദ്യത്തെ പീഡിയാട്രിക് രോഗിയായി ഒക്‌ലഹോമയിൽ നിന്നുള്ള കാർലീ ഫ്രൈ, മാറി. ഒക്ലഹോമ ചിൽഡ്രൻസ് ഹോസ്പിറ്റൽ OU ഹെൽത്ത് ആൻഡ് ബെഥാനി ചിൽഡ്രൻസ് ഹെൽത്ത് സെൻ്ററാണ് പീഡിയാട്രിക് ന്യൂറോ സർജറി മേഖലയിലെ ഈ സുപ്രധാന നാഴികക്കല്ല് . ഡിസ്റ്റോണിയ, അനിയന്ത്രിതമായ പേശി സങ്കോചങ്ങൾക്ക് കാരണമാകുന്നു. ഇത് കാർലീയെ തുടക്കത്തിൽ തളർത്തുകയും, നടക്കാനും, ഭക്ഷണം കഴിക്കാനും  സ്വതന്ത്രമായി ഇരിക്കാനും കഴിയാതെ വന്നു. എന്നാൽ  അനിയന്ത്രിത ചലനങ്ങൾ തുടർന്നു.  ഇതോടെയാണ്  ഡോക്ടർമാർ കാർലിയെ  DBSന് വിധേയമാക്കിയത്. തലച്ചോറിൻ്റെ പ്രത്യേക ഭാഗങ്ങളിൽ ഇലക്ട്രോഡുകൾ അല്ലെങ്കിൽ ലീഡുകൾ എന്നറിയപ്പെടുന്ന ഒന്നോ അതിലധികമോ ചെറിയ വയറുകൾ സ്ഥാപിക്കുന്നത് ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനത്തിനു സഹായിക്കുന്നു . ഈ ഇലക്ട്രോഡുകൾ  നെഞ്ചിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ…

Read More

കൊളസ്ട്രോളിനു തികച്ചും ഫലപ്രദമായ ഒരു മരുന്ന് ഫോർമുലേഷൻ വികസിപ്പിച്ചു കൈയടി നേടിയിരിക്കുന്നത് ഒരു മലയാളി ഫാർമസി വിദഗ്ധനാണ്. നിർമല കോളേജ് ഓഫ് ഫാർമസിയിലെ ഫാർമസ്യൂട്ടിക് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ധനീഷ് ജോസഫ് രൂപപ്പെടുത്തിയത് കൊളസ്ട്രോളിനെ ചെറുക്കുന്ന NovelD ടാബ്‌ലെറ്റാണ്. കുറഞ്ഞ ഡോസേജോടെ കൂടുതൽ ഫലപ്രാപ്തിയാണ് ഈ ടാബ്‌ലെറ്റ് ഉറപ്പു നൽകുന്നത് . Atorvastatin-ഉം Naringin-ഉം സംയോജിപ്പിക്കുന്ന ഒരു മൾട്ടി-ലേയേർഡ് ടാബ്‌ലെറ്റ് ഫോർമുലേഷനാണ് NovelD. കൊളസ്ട്രോൾ മാനേജ്മെൻ്റിലെ ഫലപ്രാപ്തിക്ക് പേരുകേട്ട അറ്റോർവാസ്റ്റാറ്റിന്റെ ടാബ്ലെറ്റിലെ കുറഞ്ഞ ജൈവ ലഭ്യത കാരണം പലപ്പോഴും നൽകിയ ഡോസിൻ്റെ 4% മാത്രമേ രക്തത്തിൽ എത്തുകയുള്ളൂ, ഇത് കൊളസ്ട്രോളിനെ തടയുന്നതിൽ മിക്ക മരുന്നുകളും ഫലപ്രദമല്ലാതാക്കുന്നു. ചെലവുകളും പാർശ്വഫലങ്ങളും കുറയ്ക്കുന്നതിനൊപ്പം മരുന്നുകളുടെ ഫലപ്രാപ്തി ഒപ്റ്റിമൈസ് ചെയ്യാനുള്ള ലക്ഷ്യത്തോടെ ഗവേഷണം ആരംഭിച്ചതാണ് ഡോ.ധനീഷ് ജോസഫും സംഘവും. അറ്റോർവാസ്റ്റാറ്റിൻ്റെ ജൈവ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂക്ഷ്മമായ ഗവേഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും അവർ മുന്തിരിപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നരിംഗിൻ എന്ന ഫ്ലേവനോയിഡ് ഒരു സാധ്യതയുള്ള…

Read More

ജമ്മു കാശ്മീരിലെ ചെനാബ് നദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലത്തിലൂടെ ആദ്യ ട്രയൽ റൺ നടത്തി ഇന്ത്യൻ റെയിൽവേ.  സങ്കൽദാനിൽ നിന്ന് റിയാസിയിലേക്കുള്ള ആദ്യ ട്രയൽ ട്രെയിൻ  ചെനാബ് പാലത്തിലൂടെ കടന്നു പോയി. ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ  ഉയരത്തിൽ നിർമ്മിച്ച ചെനാബ് റെയിൽ പാലം ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുള്ളതാണ്. അടുത്ത 5 മാസത്തിനുള്ളിൽ താഴ്‌വരയ്ക്കും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിലുള്ള ട്രെയിൻ യാത്ര യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ജൂൺ 30-ന് സങ്കൽദാനിൽ നിന്ന് റിയാസിക്ക് ഇടയിലുള്ള ആദ്യ ട്രെയിനിൻ്റെ ഫ്ലാഗിംഗ് നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇതോടെറെയിൽവേ ലൈൻ വഴി ജമ്മുവിലെ റിയാസി ജില്ലയെ കശ്മീരുമായി ബന്ധിപ്പിക്കും. 46 കിലോമീറ്റർ സങ്കൽദാൻ-റിയാസി ഭാഗം കമ്മീഷൻ ചെയ്യുന്നതോടെ , റിയാസിക്കും കത്രയ്ക്കും ഇടയിലുള്ള 17 കിലോമീറ്റർ പാതയുടെ ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഏതാണ്ട് പൂർത്തിയായതായി റെയിൽവേ…

Read More