Author: News Desk
പവിത്ര കൃഷ്ണ എന്ന വിദ്യാർത്ഥിനി തൻ്റെ മൂന്നാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. “ഞാൻ പുതിയ പാഠ പുസ്തകത്തിൻ്റെ പേജുകൾ മറിക്കുകയായിരുന്നു, അടുക്കളയിൽ ഒരു പിതാവ് തേങ്ങ ചുരണ്ടുന്ന ചിത്രങ്ങൾ കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. ഞാൻ ഇത് എൻ്റെ പിതാവിനെ കാണിച്ചു, എന്തുകൊണ്ടാണ് അദ്ദേഹം ഇത് വീട്ടിൽ ചെയ്യാത്തത് എന്ന് ചോദിച്ചു.” ഇത് തന്നെയാണ് ഈ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാർ ഉദ്ദേശിച്ചതും. “അടുക്കളയിൽ തറയിലിരുന്നു പാചകത്തിന് സഹായിക്കുന്ന അച്ഛൻ, പാചകം ചെയ്യുന്ന ‘അമ്മ, ഒപ്പം നിന്ന് സഹായിക്കുന്ന മക്കൾ. ഇതാകണം കേരളത്തിലെ ഇന്നത്തെ ഒരു അണു കുടുംബം”.പാഠപുസ്തകങ്ങളിലൂടെ ജെൻഡർ ന്യൂട്രൽ എന്താണെന്നും അതെങ്ങനെ പ്രയോഗികമാക്കാമെന്നും സ്കൂൾ വിദ്യാർത്ഥികളെ പരിചപ്പെടുത്തുന്ന വിപ്ലവകരമായ നീക്കം നടത്തി കേരളാ സർക്കാർ. ലിംഗ-നിഷ്പക്ഷ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. പരമ്പരാഗത ലിംഗ വേഷങ്ങളെയും സ്റ്റീരിയോടൈപ്പുകളേയും വെല്ലുവിളിച്ച് സമത്വം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് കേരളം സ്കൂൾ പാഠപുസ്തകങ്ങളിൽ ലിംഗ-നിഷ്പക്ഷ ചിത്രങ്ങൾ അവതരിപ്പിച്ചത്. പൊതുവിദ്യാഭ്യാസ…
ഫിൻടെക് സ്റ്റാർട്ടപ്പായ Paytm-ന്റെ സിനിമ ടിക്കറ്റിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് Zomato സ്ഥിരീകരിച്ചു. Paytm-ൻ്റെ മൂവി ബുക്കിംഗ്, ഇവൻ്റുകൾ യൂണിറ്റിന് ഏകദേശം 1,750 കോടി രൂപ മൂല്യം വരും. പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മ, സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ എന്നിവർ പേടിഎമ്മിൻ്റെ സിനിമകളും ടിക്കറ്റിംഗ് ബിസിനസും ഏറ്റെടുക്കാനുള്ള ചർച്ചയിലാണെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗുകൾ സ്ഥിരീകരിച്ചു. പേടിഎമ്മിൻ്റെ മൂവി ബുക്കിംഗ്, ഇവൻ്റുകളുടെ യൂണിറ്റിന് ഏകദേശം 1,750 കോടി രൂപ മൂല്യം കണക്കാക്കുന്നു. സിനിമാ പ്രദർശകരിൽ നിന്ന് ലഭിക്കേണ്ട തുക കൂടി ചേർത്താൽ 2,000 കോടി രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇടപാട് നടന്നാൽ സൊമാറ്റോയുടെ ഏറ്റവും വലിയ വാങ്ങലുകളിൽ ഒന്നായിരിക്കും ഇത്. Zomato is in discussions with Paytm to acquire its movies and events business, a move aimed at enhancing Zomato’s ‘going out’ offerings. The potential deal reflects Paytm’s…
ദൗത്യം എവറസ്റ്റ് കൊടുമുടി ശുചീകരണമെന്ന അതി സങ്കീർണമായ വെല്ലുവിളി. എവറസ്റ്റ് കൊടുമുടിയിൽ ആ വെല്ലുവിളി ഏറ്റെടുത്ത് DJI യുടെ FlyCart 30. ലോകത്തിലെ ആദ്യത്തെ വിജയകരമായ ഡെലിവറി ഡ്രോൺ പരീക്ഷണമാണ് ഇതോടെ സാധ്യമാക്കിയത്. ചൈനയിലെ ഷെൻഷെൻ Shenzhen ആസ്ഥാനമായ DJI ആണ് ഡ്രോൺ വിന്യസിച്ചത്. മൂന്ന് ഓക്സിജൻ കുപ്പികളും 1.5 കിലോഗ്രാം മറ്റ് സാധനങ്ങളും കൊണ്ട് DJI FlyCart 30 എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്ന് 5,300-6,000 മീറ്റർ ഉയരത്തിലെത്തി. മൗണ്ട് ക്വോമോലാങ്മ ക്യാമ്പ് 1 ലേക്ക് പറന്നാണ് നേട്ടം കൈവരിച്ചത്. മടക്കയാത്രയിൽ DJI KYAMP 1 ൽ നിന്നുമുള്ള ചപ്പുചവറുകൾ താഴേക്ക് കൊണ്ടുപോയി. നേപ്പാളിലെ ഡ്രോൺ സേവന കമ്പനിയായ എയർലിഫ്റ്റ്, വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ 8KRAW, നേപ്പാളിലെ സർട്ടിഫൈഡ് മൗണ്ടൻ ഗൈഡ് മിംഗ്മ ഗ്യാൽജെ ഷെർപ എന്നിവരുമായി ചേർന്നായിരുന്നു DJI യുടെ ഈ ദൗത്യം. ഏപ്രിലിൽ പൂർത്തിയാക്കിയ ഈ ചരിത്രനേട്ടം എവറസ്റ്റ് കൊടുമുടിയുടെ അങ്ങേയറ്റത്തെ ഉയരത്തിലും പാരിസ്ഥിതിക സാഹചര്യങ്ങളിലും…
ഇൻസ്റ്റാഗ്രാമിൽ മുംബൈ ബാന്ദ്രയിലെ തൻ്റെ മനോഹരമായ പുതിയ വീടിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂജ ദദ്ലാനി എഴുതി..”ഇത് രൂപകൽപന ചെയ്തത് ഗൗരി ഖാൻ ആണ്. അവർ എൻ്റെ വീടിനെ ഒരു വീടാക്കി മാറ്റി.” ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ വീട് രൂപകൽപന നല്കിയവരിലൊരാൾ പൂജ ദദ്ലാനി മറ്റാരുമല്ല, 2012 മുതൽ ഷാരൂഖ് ഖാൻ്റെ മാനേജരാണ്. കിംഗ് ഖാന്റെ പ്രൊഫഷണൽ കാര്യങ്ങളുടെ ചുമതല കൂടാതെ, റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയുടെ പ്രവർത്തനത്തിലും അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.വിവിധ മേഖലകളിലെ അദ്ദേഹത്തിൻ്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മാനേജർ എന്ന നിലയിൽ ഒപ്പമുള്ള പൂജ ദദ്ലാനിയാണ്. പൂജയുടെ ബോസ് കിംഗ്ഖാൻ 6,300 കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികനായ നടനാണ്. അഭിനയത്തിന് പുറമേ, ഷാരൂഖ് ഖാൻ ഒരു ബിസിനസുകാരനും ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമാണ്. പൂജ ദദ്ലാനിയുടെ ആസ്തി 50…
ഈ വർഷമാദ്യം ഫോബ്സ് 30 അണ്ടർ 30 പട്ടികയിൽ ഇടംനേടിയ പാൻ ഇന്ത്യൻ നടിയാണ് രശ്മിക മന്ദാന. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമാ വ്യവസായങ്ങളിലെ പ്രമുഖ പേര്. 45 കോടി രൂപയാണ് രശ്മികയുടെ നിലവിലെ ആസ്തി. തന്റെ ജീവിതം ഒരു ജിപ്സിയെ പോലെയാണെന്നു രശ്മിക പറയുന്നതിന് കാരണമുണ്ട്. അഭിനയിക്കാൻ ചെല്ലുന്നിടത്തെല്ലാം വീടുകൾ വാങ്ങുക, അവിടെ താമസിക്കുക, ആ നഗരവുമായി ചങ്ങാത്തമുണ്ടാക്കുക എന്നതാണ് ഇപ്പോൾ രശ്മിക മന്ദാനയുടെ ഹോബി. രശ്മിക മന്ദാനയുടെ ചെലവേറിയ സ്വത്തുക്കളിൽ ബാംഗ്ലൂരിൽ ഒരു ബംഗ്ലാവ്, മുംബൈയിൽ ഒരു ആഡംബര വീട്, വിലകൂടിയ കാറുകൾ അങ്ങിനെ മറ്റ് പലതുമുണ്ട്.രശ്മിക മന്ദാനയുടെ റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോയിൽ ബാംഗ്ലൂരിൽ 8 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ബംഗ്ലാവ് തന്നെയാണ് മുന്തിയത്. വിശാലമായ വീടിന് കൊത്തിയ തടി ഫർണിച്ചറുകൾ, വിശാലമായ ഗാർഡൻ, സമൃദ്ധമായ പച്ചപ്പ് എന്നിവയൊക്കെ അഴകേകുന്നു.ബോളിവുഡിനും പ്രിയങ്കരിയാണ് രശ്മിക. അമിതാഭ് ബച്ചനൊപ്പം ഗുഡ്ബൈ എന്ന ചിത്രത്തിലൂടെ രശ്മിക മന്ദാന…
പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മാലെ ദ്വീപ് ഇന്ത്യയിൽ നിന്നടക്കമുള്ള സഞ്ചാരികളെ വീണ്ടും ആകർഷിക്കാൻ സൗജന്യ വിസ. 30 ദിവസത്തെ സൗജന്യ വിസ അടക്കം ഓഫറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യ, ചൈന, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിനോദ സഞ്ചരികളെയാണ് മാലെദ്വീപ് ലക്ഷ്യമിടുന്നത്. മാലെദ്വീപിൽ പ്രവേശിക്കുന്നതിന് യാത്രക്കാർ പാസ്പോർട്ട്, മടക്ക ടിക്കറ്റ്, മതിയായ സാമ്പത്തിക മാർഗങ്ങളുടെ തെളിവ് എന്നിവ കൈവശം വയ്ക്കണം. എത്തിച്ചേരുമ്പോൾ 30 ദിവസത്തെ സൗജന്യ സന്ദർശക വിസ അനുവദിക്കും. യാത്രക്കാർ അവരുടെ യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് ട്രാവലർ ഹെൽത്ത് ഡിക്ലറേഷൻ (THD) ഓൺലൈനായി പൂർത്തിയാക്കണം . ചില രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും, ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച പ്രകാരം മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിൻ്റെ 2024 മെയ് 6 ലെ കണക്കനുസരിച്ച് 87,566 സന്ദർശകരുമായി ചൈനയാണ് വിനോദസഞ്ചാരികളുടെ മുൻനിര സ്രോതസ്സ്, റഷ്യ, യുകെ, ഇറ്റലി, ജർമ്മനി, ഇന്ത്യ എന്നിവ പിന്നാലെയാണ്. 2024-ൽ 5 ലക്ഷം…
കുട്ടികളോട് മത്സരിച്ച് അധ്യാപകരും ചുക്കി ചുളിഞ്ഞ വസ്ത്രമിട്ടു വരുന്ന ഒരു സ്കൂൾ കേരളത്തിൽ സങ്കൽപ്പിക്കാൻ പോലുമാകുമോ? പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ എല്ലാ ബുധനാഴ്ചകളും ഇസ്തിരിയിടാത്ത ദിവസമായി “നോ തേപ്പ് ഡേ” ആഘോഷമാക്കുകയാണ്. അതിന് പിന്നിലെ കാരണം കേട്ടാൽ എല്ലാവർക്കും ഇങ്ങനെ ഒരു ദിനം ആചരിക്കാൻ തോന്നും. മറ്റെല്ലാ ദിവസവും നല്ല വൃത്തിയ്ക്ക് തേച്ചാലും ഒരു ദിവസം ഒരു കാരണവശാലും വസ്ത്രം തേയ്ക്കില്ലെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് അധ്യാപകരും വിദ്യാർഥികളും. അതായത് വീട്ടിലെ ഇസ്തിരിപ്പെട്ടിയ്ക്ക് ഒരു ദിവസത്തെ അവധി കൊടുത്തിരിക്കുകയാണ് വിദ്യാർഥികൾ. വൈദ്യുതി ലാഭിക്കൽ മാതൃകയായി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബാണ് നവീനമായ ഈ ആശയം മുന്നോട്ട് വെച്ചത് . വിദ്യാർത്ഥികളും അധ്യാപകരും ബുധനാഴ്ചകളിൽ വസ്ത്രം ഇസ്തിരിയിടാതെ ചുളിവുകൾ വീണ വസ്ത്രം ധരിച്ച് സ്കൂളിൽ എത്തുന്നു . സ്കൂളിൽ ഏകദേശം 4,000 വിദ്യാർത്ഥികളുണ്ട്. ഓരോ വിദ്യാർത്ഥിയും ഇസ്തിരിയിടുന്നതിന് 15 മിനിറ്റ് വരെ എടുക്കുന്നു. ദിവസേനയെയുളള തേപ്പ് ഒഴിവാക്കിയാൽ വൈദ്യുതി…
പ്രമുഖ ഐടി സേവന കമ്പനിയായ ടിസിഎസ് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. തുടക്കക്കാർ മുതൽ 10 വർഷം വരെ പ്രവർത്തന പരിചയമുള്ളവർക്ക് അവസരം. അപേക്ഷകരുടെ കഴിവുകളും സ്ഥാപനത്തിലെ നിരവധി റോളുകൾക്കുള്ള അനുയോജ്യതയും വിലയിരുത്തുക എന്നതാണ് അഭിമുഖത്തിൻ്റെ ലക്ഷ്യങ്ങൾ. യോഗ്യത, അഭിരുചി എന്നിവ വിലയിരുത്തിയാകും നടപടിക്രമം. വിജയികളായ അപേക്ഷകർക്ക് സോഫ്റ്റ്വെയർ മെച്ചപ്പെടുത്തൽ, ഐടി കൺസൾട്ടിംഗ് അല്ലെങ്കിൽ എൻ്റർപ്രൈസ് സിസ്റ്റം ഔട്ട്സോഴ്സിംഗ് പോലുള്ള മേഖലകളിൽ അവസരങ്ങൾ നേടാനും കഴിയും. ഈ മേഖലകളിലേക്കാണ് TCS ഉദ്യോഗാർത്ഥികളെ തേടുന്നത്. 1. ടെക്നോളജി സേവനങ്ങൾ: സോഫ്റ്റ്വെയർ മെച്ചപ്പെടുത്തൽ, ഐടി ഇൻഫ്രാസ്ട്രക്ചർ നിയന്ത്രണം, അനുബന്ധ സാങ്കേതിക റോളുകൾ . 2. കൺസൾട്ടിംഗ് സേവനങ്ങൾ: ഉപഭോക്താക്കൾക്ക് തന്ത്രപരമായ ശുപാർശകളും പരിഹാരങ്ങളും നൽകുന്നതിനുള്ള പ്രൊഫഷണലുകൾ. 3. ബിസിനസ് പ്രോസസ് സർവീസസ് (BPS): ഫിനാൻസ്, അക്കൗണ്ടിംഗ്, ഹ്യൂമൻ റിസോഴ്സ്, കസ്റ്റമർ സർവീസ് എന്നിവ ഉൾപ്പെടുന്നു. 4. ഗവേഷണവും വികസനവും: വളർന്നുവരുന്ന സാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്യുന്നതിനും, വികസിപ്പിക്കുന്നതിനുമായി ഗവേഷണത്തിലും നവീകരണത്തിലും നിക്ഷേപം നടത്തുന്നു. 5.…
ടെലിവിഷനിൽ നിന്ന് സിനിമയിലെ മികച്ച നടിയിലേക്കു മാറിയ വിദ്യ ബാലൻ ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് സ്ത്രീ-അധിഷ്ഠിത സിനിമകളിലെ അഭിനയത്തിന് പേരെടുത്തയാളായി മാറി. തൻ്റെ കരിയറിൻ്റെ ആദ്യകാലങ്ങളിൽ നിരവധി തിരിച്ചടികൾ നേരിട്ടെങ്കിലും ചലച്ചിത്രമേഖലയിൽ വിദ്യാ ബാലൻ ഉറച്ചുനിന്നു. 2024 ലെ കണക്കനുസരിച്ച് വിദ്യ ബാലന്റെ ആസ്തി 136 കോടി രൂപയാണ്. 1979 ജനുവരി ഒന്നിന് മുംബൈയിലാണ് വിദ്യാ ബാലൻ ജനിച്ചത്. 1995-ൽ പ്രശസ്ത സിറ്റ്കോം “ഹം പാഞ്ച്” ൽ വേഷമിട്ടു. മുംബൈ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 2005-ൽ പുറത്തിറങ്ങിയ “പരിനീത” എന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബാലൻ്റെ ഹിന്ദി സിനിമയിലെ വലിയ ബ്രേക്ക് വന്നത്. “ലഗേ രഹോ മുന്ന ഭായ്” (2006), “ഭൂൽ ഭുലയ്യ” (2007), “പാ” (2009), “ഇഷ്കിയ” (2010), “നോ വൺ കിൽഡ് ജെസീക്ക” (2011) എന്നിവയുൾപ്പെടെയുള്ള വിജയ ചിത്രങ്ങളുടെ പിന്നാലെ വന്ന “ദി ഡേർട്ടി പിക്ചർ” (2011), “കഹാനി” (2012) എന്നീ ചിത്രങ്ങളിലെ അഭിനയം…
ഒരു സിനിമയിൽ 10 സെക്കൻഡ് റോളിൽ തുടങ്ങിയതാണ് അർച്ചന പുരൺ സിങ്. നൂറിലധികം സിനിമകളിലെ വേഷങ്ങളിലൂടെയും ‘കോമഡി സർക്കസ്’, ‘കോമഡി നൈറ്റ്സ് വിത്ത് കപിൽ’ പോലുള്ള ഷോകളിലെ വിധികർത്താവായും തിളങ്ങുന്ന അർച്ചന, വൻ തുക പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒന്നാണ്. ഇപ്പോൾ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലെ ഒരു എപ്പിസോഡിനായി 8 കോടി വരെ പ്രതിഫലമായി അർച്ചന വാങ്ങുന്നുണ്ട്.2024-ലെ കണക്കനുസരിച്ച്, അർച്ചന പുരൺ സിങ്ങിൻ്റെ ആകെ ആസ്തി ഏകദേശം 235 കോടി രൂപയാണ്. 1993 ൽ ‘വാ, ക്യാ സീൻ ഹേ’ എന്ന ടെലിവിഷൻ പരമ്പരയിൽ അവതാരകയായി, തുടർന്ന് ‘Uncensored, ‘ശ്രീമാൻ ശ്രീമതി,’ ‘ജുനൂൻ’, ‘അർച്ചന ടാക്കീസ്’ എന്നിവയിൽ അവർ അഭിനയിച്ചു. ‘സീ ഹൊറർ ഷോ’യിലെ പ്രകടനത്തിന് അർച്ചന പ്രശംസ നേടി. 2007-ൽ, ‘കോമഡി സർക്കസ്’ എന്ന ഷോയിൽ അവർ ജഡ്ജിയായി, നിരവധി സീസണുകളിൽ തുടർന്നു. 2019-ൽ, കപിൽ ശർമ്മ ഷോയിൽ നവ്ജ്യോത് സിംഗ് സിദ്ധുവിന് പകരം അവർ വിധികർത്താവായി…