Author: News Desk
ബംഗളൂരു കെമ്പഗൗഡ ഇൻ്റർനാഷണൽ വിമാനത്താവളത്തിലെത്താൻ യാത്രക്കാർക്കായി ഇലക്ട്രിക് ടാക്‌സികൾ തയാറാക്കുന്നു. ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (BIAL) സ്വകാര്യ സ്ഥാപനമായ Refex eVeelz മായി ചേർന്ന് യാത്രക്കാർക്കായി ഇലക്ട്രിക് ടാക്സി സർവീസ് ആരംഭിച്ചു. പുതിയ ഇലക്‌ട്രിക് എയർപോർട്ട് ടാക്‌സികൾ രണ്ട് ടെർമിനലുകളും, എയർപോർട്ട് ടാക്സി സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാകും സർവീസ് നടത്തുക. ‘ബിഎൽആർ പൾസ്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും യാത്രക്കാർക്ക് ബുക്ക് ചെയ്യാം. ആദ്യ 4 കിലോമീറ്ററിന് 100 രൂപയും അധിക കിലോമീറ്ററിന് 24 രൂപയുമാണ് കുറഞ്ഞ നിരക്ക്. യാത്രക്കാർക്കായി 175 ഇലക്ട്രിക് എയർപോർട്ട് ടാക്സികൾ പുറത്തിറക്കിയിട്ടുണ്ട്. കെമ്പഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (KIA) സ്വന്തം ടാക്സി സർവീസുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ്. യാത്രക്കാർക്ക് സുരക്ഷിതമായ റൈഡുകൾ ഉറപ്പാക്കുന്ന 1,300 എയർപോർട്ട് ക്യാബുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. നിലവിൽ ബ്ലൂസ്മാർട്ട്, ഷോഫർ തുടങ്ങിയ സ്വകാര്യ ഓപ്പറേറ്റർമാരും ഇലക്ട്രിക് ടാക്സികൾ ഓടിക്കുന്നു. പുനർരൂപകൽപ്പന ചെയ്ത ഇവി എയർപോർട്ട് ടാക്‌സികൾ രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.…
ഒളിച്ചോടിയ വ്യവസായിയുടെ മകൻ എന്ന് ഇന്ത്യൻ സാമ്പത്തിക മേഖല രഹസ്യമായി വിളിക്കുന്ന വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ മല്യ അഭിനേതാവ് എന്ന നിലയിൽ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തൻ്റേതായ ഇടം കണ്ടെത്താൻ ശ്രമിച്ചെങ്കിലും കാര്യമായ വിജയം നേടിയില്ല. ഐഡൽ നെറ്റ് വർത്തിൻ്റെ 2023 ലെ കണക്കനുസരിച്ച് സിദ്ധാർത്ഥ മല്യയുടെ ആസ്തി 380 മില്യൺ ഡോളറാണ്. പക്ഷെ ഇന്ത്യയിലെ സ്വത്തുക്കളെല്ലാം വിജയ് മല്യ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ മരവിപ്പിച്ചിരിക്കുന്നു. ഇതോടെ സിദ്ധാർഥ് അഭിനയവും മോഡലിംഗും പിന്തുടർന്നു. ടിവി സീരിയലുകളിലും, കോമഡി സിനിമകളിലും പ്രത്യക്ഷപ്പെട്ടു. ഗിന്നസിൻ്റെ മാർക്കറ്റിംഗ് മാനേജരായും പ്രവർത്തിച്ച അദ്ദേഹം ഒരു ഓൺലൈൻ വീഡിയോ ഷോയും നടത്തി. നിലവിൽ അദ്ദേഹം വിവിധ സ്റ്റുഡിയോകളിൽ അഭിനയം പഠിപ്പിക്കുന്നു. ഒരിക്കൽ “King of Good Times” എന്ന് വിശേഷിപ്പിക്കപ്പെട്ട വിജയ് മല്യക്ക് ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് . 2011-ൽ വിജയിയുടെ ഏറ്റവും ഉയർന്ന മൂല്യം 1.4 ബില്യൺ ഡോളറായിരുന്നു. യുണൈറ്റഡ് ബ്രൂവറീസ്…
രണ്ട് ലക്ഷത്തി നാൽപ്പത്തിഓരായിരം കോടി രൂപയുടെ ആസ്തിയുള്ള കമ്പനി. അതിന്റെ ഫൗണ്ടിംഗ് ചെയർമാന്റെ ആസ്തിയാകട്ടെ 98,000 കോടി രൂപയും. ഉള്ള പണത്തിന്റെ മുക്കാൽ പങ്കും ചിലവഴിക്കുന്നത് ആയിരത്തോളം എൻജിഒ-കൾ വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്. ഈ മനുഷ്യൻ ഉപയോഗിക്കുന്നത്, തന്റെ ഒരു ജീവനക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ ഒരു സെക്കൻഹാന്റ് കാറും. നാല് ചക്രം കൈയ്യിൽ വന്നാൽ മൂന്നരക്കോടിയുടെ റേഞ്ച് റോവറും, ലിമിറ്റഡ് എഡിഷൻ റോൾസ് റോയ്സ് ഫാൻ്റം എഡിഷനുമൊക്കെ വാങ്ങുന്ന കോടീശ്വരന്മാരുടെ ഇന്ത്യയിലാണ് 1 ലക്ഷം കോടിയോളം രൂപ ഇട്ടുമൂടാൻ ഉണ്ടായിട്ടും ഒരാൾ ഇത്ര സിംപിളായി ജീവിക്കുന്നത്. ആ ലെജന്റാണ് അസിം പ്രേംജി. ജിന്ന വിളിച്ചു, പോയില്ല മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണമായ അമാൽനെറിൽ (Amalner) മുഹമ്മദ് ഹാഷിം പ്രേംജിയുടെ മകനായി 1945-ലാണ് അസിം പ്രേംജി ജനിച്ചത്.അസിംപ്രേജി ജനിച്ച വർഷമാണ് അദ്ദേഹത്തിന്റെ പിതാവ് വെസ്റ്റേൺ ഇന്ത്യ വെജിറ്റബിൾ പ്രൊഡക്റ്റ്സ് എന്ന കമ്പനി തുടങ്ങിയത്. അത് കുടുംബ ബിസിനസ്സിന്റെ തുടക്കമായിരുന്നു. സൺഫ്ലവർ വനസ്പതി എന്ന…
വിശ്രവസ്സ് എന്ന ബ്രാഹ്മണമുനിയുടെ മകനായി ജനിച്ച രാവണൻ ഔദാര്യ ശ്രേഷ്ടനാണ്. അത് പോലെ തന്നെയാണ് കന്നഡ സൂപ്പർ സ്റ്റാർ യാഷും. നിതേഷ് തിവാരിയുടെ രാമായണത്തിൽ രാവണനായെത്തുന്ന യാഷ് പ്രതിഫലം ഈടാക്കുന്നില്ല എന്നതാണ് ബോളിവുഡിനെയും കന്നഡ ഫിലിം ഇൻഡസ്ട്രിയെയും ഞെട്ടിച്ചിരിക്കുന്നത്. “ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലൻ” എന്നറിയപ്പെടാനും കന്നഡ സൂപ്പർസ്റ്റാർ ഇഷ്ടപ്പെടുന്നില്ല. നിതേഷ് തിവാരിയുടെ രാമായണത്തിന് KGF താരം ഫീസ് ഈടാക്കുന്നില്ല. നമിത് മൽഹോത്രയ്‌ക്കൊപ്പം രാമായണം ട്രിലോഗിന്റെ പ്രൊജക്‌ടിൻ്റെ സഹനിർമ്മാതാവാണ് അദ്ദേഹം. പ്രതിഫലത്തിനു പകരം ഈ പദ്ധതി ഉണ്ടാക്കുന്ന ലാഭത്തിൽ നിന്ന് ഒരു വിഹിതം യാഷ് പങ്കിടും. ചിത്രത്തിനായി യാഷ് 200 കോടി പ്രതിഫലം വാങ്ങുന്നതായി വന്ന റിപോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ഇതോടെ വ്യക്തമാകുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണത്തിൽ സണ്ണി ഡിയോൾ, ലാറ ദത്ത, രവി ദുബെ എന്നിവർ ഉൾപ്പെടുന്നു. രൺബീർ കപൂർ രാമനെ അവതരിപ്പിക്കുമ്പോൾ സായ് പല്ലവി സീതാദേവിയുടെ വേഷമിടുന്നു. 2025 അവസാനമോ 2026 ൻ്റെ…
ജൂൺ 9 ന് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണം ലഭിച്ച ആയിരക്കണക്കിന് വിശിഷ്ടാതിഥികളിൽ ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് ഐശ്വര്യ എസ് മേനോനും. നിയുക്ത പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഐശ്വര്യക്കൊപ്പം സെൻട്രൽ റെയിൽവേയിലെ ഇന്ത്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖ യാദവും പങ്കെടുക്കും. വെള്ളിയാഴ്ച സർക്കാർ രൂപീകരിക്കാൻ പ്രസിഡൻ്റ് ദ്രൗപതി മുർമു അദ്ദേഹത്തെ ക്ഷണിച്ചതിന് പിന്നാലെ തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുക ഞായറാഴ്ചയാണ്. ഐശ്വര്യ എസ് മേനോൻ നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ ലോക്കോ പൈലറ്റ് ആണ്. വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ നിരവധി ട്രെയിനുകൾ പൈലറ്റ് ചെയ്തുകൊണ്ട് 2 ലക്ഷത്തിലധികം ഫുട്പ്ലേറ്റ് ഹൗവേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ഒരു ലോക്കൊമൊട്ടീവ് ഡ്രൈവർ എൻജിൻ കാബിനുള്ളിൽ ചിലവഴിക്കുന്ന സമയമാണ് footplate hours. ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്‌പ്രസ് തുടങ്ങിയ പ്രീമിയം…
ഇന്ത്യൻ ചലച്ചിത്ര – മാധ്യമലോകത്തെ മാറ്റിമറിച്ച, ഇന്ത്യ കണ്ട മികച്ച സംരംഭകരിൽ പ്രമുഖൻ രാമോജി റാവു ഓർമയായി. രാമോജി ഗ്രൂപ്പിൻ്റെയും മറ്റ് ബിസിനസ്സ് സംരംഭങ്ങളുടെയും തലവൻ എന്ന നിലയിൽ ഇന്ത്യൻ വിനോദ, മാധ്യമ രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച രാമോജി റാവുവിൻ്റെ സംരംഭകത്വ മനോഭാവവും നൂതന കാഴ്ചപ്പാടും ദക്ഷിണേന്ത്യക്ക് മുതൽക്കൂട്ടാണ്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ അദ്ദേഹത്തെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. രാമോജി ഫിലിം സിറ്റിയുടെ സ്ഥാപകൻ ആണ് 87 കാരൻ ചെറുകുരി രാമോജി റാവു. രാമോജി ഗ്രൂപ്പ്, ഈനാട്, ETV നെറ്റ്‌വർക്ക് എന്നീ ഒട്ടനവധി സംരംഭങ്ങളുടെ സ്ഥാപകനായിരുന്നു അദ്ദേഹം 1936 നവംബർ 16ന് ആന്ധ്രാപ്രദേശിലെ പെടപ്പരുപുഡിയിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച രാമോജി റാവു കൃഷിയുമായുള്ള അഭേദ്യമായ ബന്ധത്തോടെയാണ് വളർന്നത്. സാഹിത്യത്തിൽ ഉപരിപഠനം നടത്തിയ അദ്ദേഹം പിന്നീട് വിജയകരമായ വ്യവസായിയും മാധ്യമ സംരംഭകനുമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ ഹൈദരാബാദിനടുത്തുള്ള റാമോജി ഫിലിം സിറ്റി, തെലുങ്ക്…
കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേക്ക് പറന്നത്. ഖത്തർ എയർവെയ്‌സിലാണ് ‘ലൂക്ക’ കൊച്ചിയിൽ നിന്ന് ദോഹയിലെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ് സുശീലൻ – കവിത രാജേഷ് ദമ്പതിമാരുടെ ഓമനയാണ് ലൂക്ക. ദുബായിൽ ബിസിനസ് നടത്തുകയാണ് രാജേഷ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് സിയാലിന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെ, ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവ സിയാൽ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടു വരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ എല്ലാ വിദേശ രാജ്യങ്ങളിലേക്കും…
സാങ്കേതിക വൈദഗ്ധ്യമുള്ള Bsc ബിരുദ ധാരികളായ വിദ്യാർത്ഥികൾക്ക് സൗജന്യമായി വ്യാവസായിക പരിശീലനം നൽകുന്നതിനായി IIT മദ്രാസ് ഒരു പുതിയ കോഴ്സ് ആരംഭിച്ചു. ഈ കോഴ്‌സിൽ നെറ്റ്‌വർക്കിംഗ് എസൻഷ്യൽസ്, ക്ലൗഡ് ഫണ്ടമെൻ്റൽസ്, ടിക്കറ്റിംഗ് ടൂളുകൾ, ലിനക്‌സ്, വിൻഡോസ് ബേസിക്‌സ്, സ്റ്റോറേജ്, ബാക്കപ്പ് അടിസ്ഥാനകാര്യങ്ങൾ, സോഫ്റ്റ് സ്‌കിൽസ് എന്നിവ ഉൾപ്പെടും. IITM പ്രവർത്തക് ടെക്‌നോളജീസ് ഫൗണ്ടേഷനാണ് ഈ സംരംഭം ആരംഭിക്കുന്നത്. 2024 ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് പരിശീലന പരിപാടി. വ്യവസായത്തിന് അനുയോജ്യമായ കഴിവുകൾ നൽകുന്നതിനുള്ള പരിശീലന പരിപാടിയിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12 ആണ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇനിപ്പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം – https://forms.gle/7RhAKgrGRgwr17zd6 2023, 2024 വർഷങ്ങളിൽ ബിഎസ്‌സി പാസായ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. അവർ കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, അല്ലെങ്കിൽ ബയോടെക്നോളജി സ്ട്രീമുകളിൽ ബിഎസ്‌സി യോഗ്യത നേടിയിരിക്കണം. പ്രോഗ്രാമിലേക്ക് യോഗ്യത നേടുന്നതിന് അപേക്ഷകർ കുറഞ്ഞത് 60 ശതമാനം സ്കോർ…
കഴിഞ്ഞ 10 വർഷമായി പല ചിത്രങ്ങളിലും അഭിനയിച്ചിട്ടും ഒരു സോളോ ഹിറ്റ് പോലും നൽകാനാകാത്ത നടിയാണ് ഇപ്പോൾ ബോളിവുഡ് ഡിജിറ്റൽ OTT രംഗം ഭരിക്കുന്നത്. ഒരു സൂപ്പർ സ്റ്റാറിൻ്റെ മകളാണ് ഈ സ്റ്റാർ കിഡ്.പേര് സോനാക്ഷി സിൻഹ. സാക്ഷാൽ സൂപ്പർ സ്റ്റാർ ശത്രുഘ്നൻ സിൻഹയുടെ മകൾ. ദബാംഗിൽ സൽമാൻ ഖാനൊപ്പം അരങ്ങേറ്റം കുറിച്ചു, ബ്ലോക്ക്ബസ്റ്റർ റൗഡി റാത്തോഡിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ സോനാക്ഷി സിൻഹയുടെ മുന്നിൽ അഭിനയിച്ച 11 ചിത്രങ്ങൾ പരാജയപ്പെടുന്ന അവസ്ഥ ഉണ്ടായെങ്കിലും ഒരു OTT ഷോ അവളുടെ കരിയർ പുനരുജ്ജീവിപ്പിച്ചു, ഇപ്പോൾ OTT-യിലെ ഒരു താരമായി മാറിയിരിക്കുന്നു സോനാക്ഷി സിൻഹ. ഇന്ന് വിലയേറിയ താരമായി മാറിയ സോനാക്ഷി ഒരു OTT ഷോയ്ക്ക് രണ്ട് കോടി രൂപയാണ് ഈടാക്കുന്നത്. ഹോളിഡേ-എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി , ആക്ഷൻ ജാക്‌സൺ, തേവർ, അകിര, ഫോഴ്‌സ് 2, നൂർ, ഇത്തേഫാഖ്, വെൽക്കം ടു ന്യൂയോർക്ക്, ഹാപ്പി ഫിർ ഭാഗ് ജായേഗി,…
ആന്റി-ഏജിംഗ് സിറവുമായി വിദ്യാർത്ഥിനി ഗവേഷണങ്ങളിലൂടെ തികച്ചും ഹെർബൽ ആയ ആന്റി ഏജിങ് സീറം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മെറിൻ പി എബ്രഹാം എന്ന മലയാളി MPham വിദ്യാർത്ഥിനി. പേരയിലയിൽ നിന്നുമാണ് ഫെർമെന്റഷൻ വഴി ഈ സീറം രൂപപെടുത്തിയിരിക്കുന്നത്. ബിഫാം പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഉത്പന്നം നിർമിച്ചിരിക്കുന്നത്. നിർമലാ കോളേജ് ഓഫ് ഫാർമസിയിൽ ഒന്നാം വർഷ എം ഫാം വിദ്യാർത്ഥിനിയാണ് മെറിൻ. സിന്തറ്റിക്, രാസ വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല എന്നിടത്താണ് ഈ യുവ സംരംഭം ശ്രദ്ധേയമാകുന്നത്. പാർശ്വ ഫലങ്ങൾ ഒന്നുമില്ല എന്നുറപ്പുവരുത്തുന്ന ഉല്പന്നമാണിത്. പേര ഇല എന്ന അത്ഭുതംപേരയിലയിലെ ആന്റി ഓക്സിഡന്റ്സ് ആണ് ആന്റി ഏജിങ് പ്രക്രിയയിലെ സുപ്രധാന ഘടകം. ഒപ്പം ഫിനോളും, ഫ്ളേവനോയിഡും ആന്റി ഏജിങ്നെ സഹായിക്കുന്നു. ഫെർമെന്റേഷൻ വഴി ആൽഫ ഉത്പാദനം കൂട്ടി ഫിനോൾസിന്റെയും ഫ്ളേവനോയ്ഡ്‌സിന്റെയും സിറത്തിലെ സാന്നിധ്യം കൂട്ടുകയാണ് ചെയ്യുക. 20 ദിവസമാണ് സീറം ഫെർമെന്റഷൻ പ്രക്രിയക്ക് വേണ്ടി വരിക. കാർബോപോൾ ആണ് തിക്കെനിങ് ഘടകമായി സീറത്തിൽ ഉപയോഗിക്കുന്നത്. അങ്ങനെയാണ് ഫെർമെന്റഡ് ആന്റി…