Author: News Desk
“തെങ്കാശിയിൽ ഒരു പുതിയ സാഹസികത ആരംഭിക്കുന്നു” ശ്രീധർ വെമ്പു പറഞ്ഞതിങ്ങനെ.’കരുവി’ എന്ന ബ്രാൻഡിലൂടെ പവർ ടൂൾ ഉപകരണങ്ങളുടെ നിർമ്മാണത്തിലേക്ക് സോഫ്‌റ്റ്‌വെയർ ആസ്-എ-സർവീസ് സ്ഥാപനമായ Zoho ഒരുങ്ങുന്നു . ManageEngine, Zoho.com, TrainerCentral, Qntrl എന്നിവയുൾപ്പെടെ അറിയപ്പെടുന്ന സാങ്കേതിക ബ്രാൻഡുകളുടെ മാതൃ കമ്പനിയായ സോഹോ യുടെ പുതിയ സംരംഭമാണ് ‘കരുവി’ . ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഹോ കോർപ്പറേഷൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീധർ വെമ്പു, പുതിയ ബ്രാൻഡായ കരുവിക്ക് കീഴിൽ കമ്പനി ഉടൻ നിർമ്മാണ പവർ ടൂളുകളുടെ വാണിജ്യ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം രണ്ട് വർഷത്തെ ഗവേഷണ-വികസന കാലയളവിന് ശേഷം കമ്പനി ഒരു കൂട്ടം ടൂളുകൾ വികസിപ്പിച്ചതായി ഒരു X പോസ്റ്റിൽ വെമ്പു വിവരം പങ്കിട്ടു.“ ധാരാളം ഡിസൈനുകളും പുനർരൂപകൽപ്പനകളും നടത്തിയ ശേഷം വാണിജ്യപരമായ ഉൽപ്പാദനത്തിനായി ഒരു കൂട്ടം ടൂളുകൾ തയ്യാറാണ്. ഉപകരണം എന്നതിൻ്റെ തമിഴ് പദമായ കരുവി എന്നാണ് ബ്രാൻഡ് നാമം. തെങ്കാശിയിൽ നിർമിക്കുന്ന ഫാക്ടറിയിൽ നൂതനമായ ചില…
2015 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കയിലെ സാൻജോസിലെ ടെസ്‌ലയുടെ ആസ്ഥാനത്തെത്തി ഇലക്ട്രിക് വാഹന നിർമാണം നേരിട്ടു കണ്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂണിൽ ന്യൂയോർക്കിൽ ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തി.അതിനുശേഷം ഇന്ത്യയിൽ EV നിർമാണ പ്ലാന്റ് ആരംഭിക്കാനുള്ള നിക്ഷേപ ശ്രമങ്ങളിലായിരുന്നു മസ്‌ക്. ഏപ്രിൽ 22ന് ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തുമെന്ന സൂചനകൾ ആണ് ഇപ്പോൾ വരുന്നത്. വിഷയം ടെസ്‌ല പദ്ധതിയിട്ട ഇന്ത്യയിലെ EV നിക്ഷേപവും, അതിനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കലും തന്നെ. ടെസ്‌ല മേധാവി ഇലോൺ മസ്‌ക് ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇന്ത്യ സന്ദർശിക്കുമെന്നും രാജ്യത്ത് നിക്ഷേപം നടത്താനും പുതിയ ഫാക്ടറി തുറക്കാനുമുള്ള പദ്ധതികൾ പ്രഖ്യാപിക്കുമെന്നുമാണ് പ്രതീക്ഷ. മസ്ക്കിന്റെ ട്വീറ്റും എക്സിലൂടെ പുറത്തു വന്നിട്ടുണ്ട്. ഏകദേശം 2 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായ ഒരു നിർമ്മാണ പ്ലാൻ്റിൻ്റെ സൈറ്റുകൾ പരിശോധിക്കുന്നതിനായി ടെസ്‌ല ഉദ്യോഗസ്ഥർ ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്ന്…
വിപണിയിലും നിരത്തിലും കരുത്ത് തെളിയിച്ച ടാറ്റ പഞ്ച് ഇവി 2024 ഇപ്പോൾ വാങ്ങുന്നവർക്ക് 50,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും. ഈ ആനുകൂല്യം Punch EV Empowered +S LR AC fast charger (FC) വേരിയന്റിന് മാത്രമേ ലഭ്യമാകൂ. ജനുവരിയിൽ ലോഞ്ച് ചെയ്തതിന് ശേഷം ആദ്യമായി 7.2kW ചാർജറുള്ള പഞ്ച് EV Empowered +S LR-ന് 50,000 രൂപ വരെ കിഴിവ് ലഭിക്കും എന്നാണ് ടാറ്റ മോട്ടോഴ്സിന്റെ അറിയിപ്പ്. ജനുവരി 17 ന് പഞ്ച് ഇവി അവതരിപ്പിക്കുന്നതിന് മുമ്പ്, ഇന്ത്യയിലെ ടാറ്റ ഡീലർഷിപ്പുകൾക്ക് അതിവേഗ 7.2 കിലോവാട്ട് ACയുമായി വരുന്ന ടോപ്പ്-സ്പെക്ക് എംപവേർഡ് + എസ് എൽആർ വേരിയൻ്റിൻ്റെ കൂടുതൽ യൂണിറ്റുകൾ ടാറ്റ വിതരണം ചെയ്തിരുന്നു.ടാറ്റായുടെ ഈ ടോപ്പ് സ്പെക്ക് മോഡൽ വിറ്റഴിക്കുന്നതിനാണ് ഡീലർമാർ വഴി ഇൻഷുറൻസ് ആനുകൂല്യങ്ങളും അധിക ഡീലർ ഡിസ്കൗണ്ടുകളും സഹിതം 50,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നത് . ഇതോടെ പഞ്ച് EV ടോപ്പ്-സ്പെക്ക്…
റോഡ് നിരപ്പിലും മെട്രോയ്ക്ക് സമാനമായും ഭൂഗർഭമായും പ്രവർത്തിക്കാൻ സജ്ജമാകുന്ന തരത്തിലുള്ളതാണ് E -ലൈട്രാമുകൾ. മൂന്ന് ബോഗികളിലായി 25 മീറ്റർ നീളമുള്ള ലൈട്രാമിൽ 240 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഇലക്ട്രിക് – ഹൈബ്രിഡ് ലൈട്രാമുകൾ 100 ശതമാനം ചാർജ് ചെയ്യുന്നതിന് വെറും ആറ് മിനിറ്റ് മതി. ഭിന്നശേഷി സൗഹാർദ്ദമാണ് LIGHTRAM. ഇത്തരം ഇലക്ട്രിക് – ഹൈബ്രിഡ് ലൈട്രാമുകൾ കൊച്ചി നിരത്തുകളിലേക്കു വരുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. നഗരത്തിലെ 6.2 കിലോമീറ്റർ നിലവിൽ ലൈട്രാം ഓടിക്കാൻ അനുയോജ്യം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനിൽനിന്ന് ഹൈക്കോർട്ട് ജങ്ഷൻ – മറൈൻഡ്രൈവ് വഴി തേവര വരെ ബന്ധിപ്പിച്ചുള്ള ലൂപ്പ് ലൈനിൽ ട്രാം മോഡലിന് സാധ്യതയേറുന്നു. ഒരേ സമയം 240 പേർക്ക് യാത്ര ചെയ്യാവുന്ന ട്രാം മോഡലിൻ്റെ സാധ്യതകൾ പരിശോധിക്കാൻ ഹെസ്സ് ഗ്രീൻ മൊബിലിറ്റിയിലെ അധികൃതരുമായി KMRL ചർച്ച നടത്തി. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈട്രാം…
ഇസ്ലാം മത വിശ്വാസകളുടെ വിശുദ്ധ നഗരങ്ങളായ മക്കയും, മദീനയും അവിടുത്തെ പള്ളി മിനാരങ്ങളും ലോക പ്രസിദ്ധമാണ്.ലോകമെങ്ങും ഈദുൽ ഫിത്ർ ആഘോഷിക്കുമ്പോൾ പുണ്യഭൂമിയിലെ വളരെ പ്രാധാന്യമുള്ള മറ്റ് മോസ്ക്കുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വാസ്തുവിദ്യാ വൈദഗ്ധ്യം കൊണ്ടും സാംസ്ക്കാരിക സമ്പന്നതയാലും പ്രസിദ്ധമാണ് ഈ മസ്ജിദുകൾ അൽ-റെഹ്മ മസ്ജിദ് മോസ്ക്ക് (Al Rahmah Mosque) ഒരുമാസത്തെ റമദാൻ വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ പെരുന്നാൾ ആഘോഷിക്കുന്ന ഇസ്ലാം വിശ്വാസികൾക്ക് പ്രിയപ്പെട്ട ഇടമാണ് സൗദിയിലെ ഈ പള്ളികൾ. സൗദി ജിദ്ദയിൽ കടൽതീരത്തോട് ചേർന്ന ഫ്ലോട്ടിംഗ് മോസ്ക്കാണ് അൽ-റെഹ്മ മസ്ജിദ്. (Al Rahmah Mosque). ചെങ്കടലിലെ മനുഷ്യനിർമിതമായ പ്ലാറ്റ്‌ഫോമിൽ പണിതുയർത്തിയതിനാൽ ഇത് ഫ്ലോട്ടിംഗ് മോസ്‌ക് എന്നും അറിയപ്പെടുന്നു. 1985-ൽ പണികഴിപ്പിച്ച ഈ മസ്ജിദ് ജിദ്ദയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ആധുനിക ഇസ്‌ലാമിക വാസ്തുശില്പകലാ ശൈലിയിലാണ് അൽ-റെഹ്മ മസ്ജിദ് രൂപകൽപന ചെയ്തിരിക്കുന്നത്. എല്ലാ വശങ്ങളിലും കടലാൽ ചുറ്റപ്പെട്ട പള്ളിയാണ് ഇത്. ആത്മീയ ശാന്തി തേടുന്നവർക്കും സായന്തനത്തിലെ സൂര്യകിരണമേറ്റ് കടലിനെ നോക്കി അലസമായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്കും അൽ-റെഹ്മ മസ്ജിദ് നല്ല…
തമിഴ്നാടിനെ രാമേശ്വരം ദ്വീപുമായി ബന്ധിപ്പിക്കുന്ന നിർമാണത്തിലിരിക്കുന്ന പാമ്പൻ റെയിൽവേ പാലത്തിലെ ഒരു വളവ് റെയിൽവേയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ -ലിഫ്റ്റ് പാലമാണിത്. 2.08 കിലോമീറ്റർ നീളമുള്ള ഈ പാലം നിർമിക്കുന്ന റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) ഒരു ലിഫ്റ്റ് സ്പാൻ സ്ഥാപിക്കാൻ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പാലത്തിൽ ഘടിപ്പിക്കുന്ന ഈ ലിഫ്റ്റ് സ്പാൻ ഉയർത്തി വേണം കപ്പലുകൾക്ക് പാലം മറികടക്കുവാൻ. ട്രെയിൻ എത്തുന്ന സമയത്തു ലിഫ്റ്റ് സ്പാൻ താഴ്ത്തി പഴയ അവസ്ഥയിൽ ട്രാക്ക് ലെവൽ ചെയ്യുകയും വേണം. 2.08 കിലോമീറ്റർ നീളമുണ്ട് പുതിയ പാമ്പൻ റെയിൽവേ പാലത്തിന്. രാമേശ്വരം ഭാഗത്തു നിന്നും കടലിൽ 450 മീറ്റർ ദൂരത്തിൽ പാലത്തിൽ ഉറപ്പിക്കാൻ ഉദ്ദേശിക്കുന്ന ലിഫ്റ്റ് സ്പാനിന് 72.5 മീറ്റർ നീളവും 16 മീറ്റർ വീതിയും 550 ടൺ ഭാരവുമുണ്ട്. ഈ സ്പാൻ, പാലത്തിൻ്റെ 2.65 ഡിഗ്രി വളഞ്ഞ ഭാഗത്തു കൂടെ എത്തിച്ചു സ്ഥാപിക്കുന്നതിൽ റെയിൽ വികാസ് നിഗം ലിമിറ്റഡ്…
കഴിഞ്ഞ ദീപാവലിക്കാണ് മുകേഷ് അംബാനി തന്റെ ഭാര്യ നിത അംബാനിക്ക് 10 കോടി രൂപ മതിക്കുന്ന റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എസ്‌യുവി സമ്മാനമായി നൽകിയത്. ഇപ്പോഴിതാ 12 കോടി രൂപയ്ക്ക് മേലെ വിലമതിക്കുന്ന റോൾസ് റോയ്സ് ഫാൻ്റം VIII EWB കൂടി സ്വന്തമാക്കി നിത അംബാനി. പുതിയ റോൾസ് റോയ്സ് ഫാൻ്റം VIII EWB വമ്പൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയിൽ മുംബൈയിലെ തെരുവുകളിൽ നീങ്ങിയ ദൃശ്യങ്ങൾ വാഹനപ്രേമികളെ ഞെട്ടിച്ചു.രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ അംബാനി കുടുംബത്തിന്റെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഭവനമായ ആൻ്റിലിയയിലുണ്ട്. ആ ശേഖരത്തിലേക്കു എത്തിയിരിക്കുന്നു പുതിയ റോൾസ് റോയ്സ് ഫാൻ്റം VIII EWB . റോസ് ക്വാർട്സ് എക്സ്റ്റീരിയറും ഓർക്കിഡ് വെൽവെറ്റ് ഇൻ്റീരിയറും കാറിൻ്റെ പ്രത്യേകതയാണ്. നിത അംബാനിയുടെ പുതിയ എസ്‌യുവി വ്യത്യസ്തമായ ഓറഞ്ച് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. നിത അംബാനിയുടെ ഏറ്റവും വിലപിടിപ്പുള്ള റോൾസ് റോയ്‌സിന് സ്വർണ്ണ SoE, ഡിന്നർ പ്ലേറ്റ് വീലുകൾ, ഹെഡ്‌റെസ്റ്റുകളിൽ എംബ്രോയിഡറി ചെയ്ത…
HIL എന്ന പേരിൽ കളമശേരിക്കടുത്ത് ഏലൂർ ഉദ്യോഗമണ്ഡലിൽ പ്രവർത്തിച്ചിരുന്ന ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (HIL) പൂർണമായി അടച്ചുപൂട്ടി. കേരളത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ കീടനാശിനി നിർമാണ വ്യവസായശാലയായിരുന്നു ഇത്. ഇതിനൊപ്പം പഞ്ചാബിലെ ഭട്ടിൻഡ യൂണിറ്റും പൂട്ടി. ഭൂരിഭാഗം ജീവനക്കാർക്കുമുള്ള വിആർഎസ് ആനുകൂല്യങ്ങൾ മാർച്ച് 31ഓടെ നൽകിയിരുന്നു. ഏലൂരിൽ 34.27 ഏക്കറിലാണ് HIL ഫാക്ടറി. പാതാളത്ത് എച്ച്ഐഎൽ കോളനിയിൽ കമ്പനി ഉടമസ്ഥതയിലുള്ളതും സംസ്ഥാന സർക്കാർ വാടകയ്ക്ക്നൽകിയതും ഉൾപ്പെടെ 13.96 ഏക്കർ ഭൂമിയുണ്ട്. സിപ്പെറ്റും ഫയർസ്റ്റേഷനും സ്ഥാപിക്കാൻ ഇതിൽനിന്ന് 4.5 ഏക്കർ നൽകിയിരുന്നു. കീടനാശിനി നിർമാണമേഖലയിൽ 1954ൽ സ്ഥാപിച്ച, രാജ്യത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (HIL). DDTഉൽപ്പാദിപ്പിച്ച് 1958ലാണ് ഏലൂരിൽ കമ്പനി പ്രവർത്തനം ആരംഭിച്ചത്. പരിസ്ഥിതിപ്രശ്നംമൂലം ബെൻസീനിലും ക്ലോറിനിലും അധിഷ്ഠിതമായ കീടനാശിനികൾ 1996ലും എൻഡോസൾഫാൻ 2011ലും ഡിഡിടി 2018ലും ഉൽപ്പാദനം നിർത്തി. 2018ൽ ഹിൽ (ഇന്ത്യ) ലിമിറ്റഡ് എന്ന് പേരുമാറ്റി. മാംഗോസേബ് തുടങ്ങിയ ജൈവ…
ദക്ഷിണേന്ത്യയുടെ ഹബ്ബായി ബംഗളൂരു കെംപെഗൗഡ വിമാനത്താവളം വികസിപ്പിക്കാൻ ടാറ്റ ഗ്രൂപ്പ് തയാറെടുക്കുന്നു. എയർ ഇന്ത്യ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ രാജ്യത്തെ രണ്ടാമത്തെ വ്യോമയാന കേന്ദ്രമായി തെരഞ്ഞെടുത്തു കഴിഞ്ഞു . ടാറ്റ ഗ്രൂപ്പിൻ്റെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ കെംപെഗൗഡയുമായി സഹകരിക്കും. ബെംഗളൂരു വിമാനത്താവളത്തിൻ്റെ ടെർമിനൽ ഒന്നിന് യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വാർഷിക ശേഷി 35-36 ദശലക്ഷം ആണ്. ടെർമിനൽ 2 ന് ഒരു വർഷം 25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. കൂടാതെ മൂന്നാമത്തെ ടെർമിനലിനും പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയതും രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളവുമാണ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുംബൈ വിമാനത്താവളം 44 ദശലക്ഷം യാത്രക്കാരും, ഡൽഹി വിമാനത്താവളം 65.3…
ഒന്നര ലക്ഷം ബ്ലൂ കോളർ ജോലികൾ ഇന്ത്യയിൽ സൃഷ്ടിച്ച ആപ്പിൾ ഐഫോൺ നിർമ്മാതാക്കൾ തങ്ങളുടെ ജീവനക്കാർക്കായി ടാറ്റ സാങ്കേതിക വിദ്യയിൽ വീടുകൾ നിർമ്മിക്കുന്നു.ആപ്പിളിനായി ടാറ്റ 10,000 യൂണിറ്റുകൾ നിർമ്മിക്കും. ആപ്പിളിൻ്റെ കരാർ നിർമ്മാതാക്കളും വിതരണക്കാരും, ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോംപ് എന്നിവയും തങ്ങളുടെ ജീവനക്കാർക്ക് വീടുകൾ നിർമ്മിക്കാൻ സഹകരിക്കുന്നു. ഭൂരിഭാഗവും 19-24 വയസ്സിനിടയിൽ പ്രായമുള്ള വനിതാ ജീവനക്കാർക്ക് വാടക ഇടങ്ങളിൽ നിന്ന് ഇലക്ട്രോണിക്സ് ഫാക്ടറികളിലെത്താൻ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്നതടക്കം വെല്ലുവിളികൾ നേടുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷക്കും പ്രാധാന്യം ഉറപ്പുവരുത്താനാകും. ഫാക്ടറികൾക്കു തൊട്ടടുത്തായിരിക്കും കേന്ദ്ര സർക്കാർ ധനസഹായത്തോടെയുള്ള ഈ സംരംഭം. ഏകദേശം രണ്ടര വർഷത്തിനുള്ളിൽ ഇന്ത്യയിൽ 1,50,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ച Apple ഇപ്പോൾ, ചൈനയിലും വിയറ്റ്‌നാമിലും നിലവിലുള്ള മാതൃകയിൽ ഇന്ത്യയിലെ ഫാക്ടറി ജീവനക്കാർക്ക് പാർപ്പിട സൗകര്യങ്ങൾ നൽകുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നു. ആപ്പിളിൻ്റെ കരാർ നിർമ്മാതാക്കളും വിതരണക്കാരും, ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോംപ് എന്നിവയും തങ്ങളുടെ ജീവനക്കാർക്ക് വീടുകൾ നിർമ്മിക്കാൻ സഹകരിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക്…