Author: News Desk
ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഏവരും ഉറ്റുനോക്കിയത് വയനാട് പാക്കേജ് ആയിരുന്നു. ഇപ്പോൾ മുണ്ടകൈ-ചൂരൽമല പുനരധിവാസത്തിനായി 750 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിരിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ വയനാട് ദുരന്തത്തിൽ മൊത്തം 1202 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സർക്കാർ കണക്കാക്കിയിരുന്നത്. സംസ്ഥാനം ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന 750 കോടി പുനരധിവാസ പ്രവർത്തനങ്ങൾക്കായുള്ള ആദ്യഘട്ട പാക്കേജ് ആണെന്നും പുനരധിവാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. അതേ സമയം വയനാട് ദുരന്തത്തിനായി കേന്ദ്ര ബജറ്റ് ഒന്നും നൽകിയില്ലെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്ര ബജറ്റിൽ വയനാടിനായി ഒന്നും പ്രഖ്യാപിച്ചില്ലെങ്കിലും കേന്ദ്രത്തിൽ നിന്നും തുടർ സഹായം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി. സിഎം ഡിആർഎഫ്, എസ്ഡിഎംഎ, കേന്ദ്ര-പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള ഫണ്ടുകൾ, കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട്, സ്പോൺസർഷിപ്പുകൾ തുടങ്ങിയവയും വയനാട് പദ്ധതിക്കായി വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ അധികഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. The Kerala state budget…
നഗര വികസനത്തിനും ഗതാഗത വികസനത്തിനും പ്രത്യേക പദ്ധതികളുമായി സംസ്ഥാന ബജറ്റ്. മൂന്ന് പ്രധാന നഗരങ്ങളുടെ വികസനത്തിനായി മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായാണ് മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കുക. പൊതുമരാമത്ത് വകുപ്പിനായി പാലങ്ങൾ, റോഡുകൾ എന്നിവ നിർമിക്കുന്നതിന് ബജറ്റിൽ 3061 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗതാഗത മേഖലയിൽ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ട്. വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന വളർച്ചാ തൃകോണ പദ്ധതിയാണ് (വികെപിജിടി) ഇതിൽ പ്രധാനം. പദ്ധതിക്കായി 1000 കോടി രൂപ സംസ്ഥാനം വകയിരുത്തിയിട്ടുണ്ട്. ദേശീയ പാത 66, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത 744 എംസി റോഡ്, മലയോര തീരദേശ ഹൈവേ, റെയിൽപ്പാതകൾ എന്നിവയുടെ വികസനത്തിന് ഈ പദ്ധതി കാരണമാകും. തീരദേശ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനും സർക്കാർ ബജറ്റിൽ ഊന്നൽ നൽകുന്നു. ഇതോടൊപ്പം ഉൾനാടൻ ജലഗതാഗതത്തിന് 500 കോടി രൂപ, പ്രധാനമന്ത്രി റോഡ് പദ്ധതിക്കായി 80 കോടി രൂപ എന്നീ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. മെട്രോ റെയിൽ വികസനമാണ് ബജറ്റിലെ മറ്റൊരു…
ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്കായി വമ്പൻ പ്രഖ്യാപനവുമായി കേരള ബജറ്റ്. ചെറുകിട വ്യവസായങ്ങൾക്ക് മാത്രമായി 254.93 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി (MSME) ബജറ്റിൽ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. 48.01 കോടി രൂപയുടെ പാക്കേജാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബശ്രീക്ക് 270 കോടി, ഫിഷറീസ് മേഖലയ്ക്ക് 275 കോടി, നാളികേര വികസനത്തിന് 72 കോടി, ഖാദി വ്യവസായത്തിന് 14.8 കോടി തുടങ്ങിയ പ്രഖ്യാപനങ്ങളും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് കരുത്ത് പകരും. വയനാട് ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രൊജക്റ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 3 കോടി രൂപയും തോട്ടം മേഖലയുടെ ഉന്നമനത്തിന് ആറ് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതെല്ലാം സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് പ്രതീക്ഷ നൽകുന്നവയാണ്. പ്രതിസന്ധിയിൽ അകപ്പെട്ട എംഎസ്എംഇകൾ അടക്കമുള്ളവയുടെ ഉന്നമനത്തിന് 4 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വ്യവസായ മേഖലയിൽ ആഗോള ഉയർച്ച…
പുതു സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രതീക്ഷയേകുന്ന നിരവധി പദ്ധതികളുമായി 2025 കേരള ബജറ്റ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾക്കായി 90 കോടി രൂപ നീക്കിവെച്ചത് കൂടാതെ എഐയുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾക്ക് ഏഴ് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എഐ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം ആരംഭിക്കുന്നതും സ്റ്റാർട്ടപ്പുകൾക്ക് പ്രതീക്ഷയേകുന്നു. ഡിജിറ്റൽ വിപ്ലവത്തിൽ കേരളത്തെ ആഗോളനേതൃനിരയിലേക്ക് നയിക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും ഡിജിറ്റൽ രംഗത്തെ പുതുസംരംഭകർക്ക് പ്രതീക്ഷ നൽകുന്നു. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 517.64 കോടി രൂപ, ഐടി മിഷന് 134.03 കോടി രൂപ എന്നിങ്ങനെയാണ് ഡിജിറ്റൽ രംഗത്ത് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഐടി അധിഷ്ഠിത വ്യവസായ പ്രവർത്തനങ്ങൾക്കായി മുൻ വർഷത്തേക്കാളും 20 കോടി രൂപ അധികമായി വകയിരുത്തുമെന്ന പ്രഖ്യാപനവും ട്രിപ്പിൾ ഐടിഎംകെയുടെ പ്രവർത്തനങ്ങൾക്കായി 16.95 കോടി രൂപ അനുവദിച്ചതും പ്രതീക്ഷയേകുന്നു. ഐബിഎമ്മുമായി സഹകരിച്ച് എഐ…
ഇന്ത്യൻ ഐടി വ്യവസായ രംഗത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇൻഫോസിസ് (Infosys) സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. വർഷങ്ങൾ നീണ്ട കരിയറിലൂടെയും ബിസിനസ് സംരംഭങ്ങളിലൂടെയും വമ്പൻ ആസ്തിയാണ് ക്രിസ് നേടിയത്. ഫോർബ്സിന്റെ 2025 ജനുവരിയിലെ ബില്യണയർ പട്ടിക പ്രകാരം 4.1 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണന് ഉള്ളത്. എഞ്ചിനീയറിങ് ബിരുദധാരി എന്ന നിലയിൽ നിന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക് സംരംഭകൻ എന്ന നിലയിലേക്കുള്ള ക്രിസ് ഗോപാലകൃഷ്ണന്റെ വളർച്ച സമാനതകളില്ലാത്തതാണ്. 1980കളിൽ അഞ്ച് സഹസ്ഥാപകരുമായി ചേർന്ന് ക്രിസ് ആരംഭിച്ച ഇൻഫോസിസിലൂടെയാണ് അദ്ദേഹത്തിന്റെ വിജയഗാഥ ആരംഭിക്കുന്നത്. ചെറിയ സംരംഭമായി തുടങ്ങിയ കമ്പനി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഐടി സേവന ദാതാക്കളാണ്. ഇൻഫോസിസിന്റെ നേതൃമുഖത്ത് നിർണായക സ്വാധീനം ചെലുത്തിയ ക്രിസ് കമ്പനിയുടെ ടെക്നിക്കൽ വിഭാഗത്തിനൊപ്പം കസ്റ്റമർ റിലേഷനിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 2007 മുതൽ 2011 വരെ അദ്ദേഹം ഇൻഫോസിസ് സിഇഓയും എംഡിയുമായിരുന്നു. 2014ലാണ് അദ്ദേഹം ഇൻഫോസിസിലെ…
സ്വർണ്ണത്തേക്കാൾ മൂല്യമുള്ള ഡയമണ്ട്! അന്തസ്സിന്റെ അടയാളമായി സമൂഹം അംഗീകരിച്ച വജ്ര കാന്തി. ക്യാരറ്റ്, കട്ട്, കളർ പിന്നെ ക്ലാരിറ്റി-ഇങ്ങനെ 4 സി കളിൽ വിലയും മൂല്യവും നിശ്ചയിക്കപ്പെടുന്ന വജ്രാഭരണങ്ങൾ. മൂല്യം കൊണ്ടും കാഴ്ചയിലുണ്ടാക്കുന്ന അത്ഭുതം കൊണ്ടും ആഢ്യത്വം കൊണ്ടും ഡയമണ്ട് എത്രയോ പണത്തൂക്കം മുന്നിലാണ്. കല്യാണം ഉൾപ്പെടെ മലയാളിയുടെ ആഘോഷങ്ങളിൽ വൈകാരിക സമ്മാനമായി ഡയമണ്ട് ആഭരണങ്ങൾ സ്ഥാനം നേടിക്കഴിഞ്ഞു. അവിടെ കേരളത്തിന്റെ സ്വന്തം ഡയമണ്ട് ഡിസൈനർ ജുവല്ലേഴ്സ് ആയ കീർത്തി ഡയമണ്ട്സ് (Kirthi Diamonds) അതിന്റെ 25ാം വാർഷികം ആഘോഷിക്കുകയാണ്. ഡയമണ്ടുകളുടെ മാത്രം ജ്വല്ലറിയെക്കുറിച്ച് മലയാളികൾ കേട്ടിട്ടില്ലാത്ത കാലത്താണ് ഡയമണ്ട് ആഭരണങ്ങൾ ഡിസൈൻ ചെയ്യാനുള്ള ആഗ്രഹവുമായി കാൽനൂറ്റാണ്ട് മുമ്പ് വിനോദിനി വിശ്വനാഥ് എന്ന വനിതാ സംരംഭക മുന്നോട്ട് വരുന്നത്. തന്റെ മാതാവ് കാണിച്ച ആ ധൈര്യത്തിന് മെക്കാനിക്കൽ എഞ്ചിനീയറായ മകൻ ശേഖർ മേനോൻ ക്രിയാത്മക പിന്തുണ നൽകിയപ്പോൾ ഡയമണ്ടിൽ വസന്തം വിരിയുന്ന ഡിസൈനുകൾ പിറന്നു. അതാണ് ആ അമ്മയും മകനും ഒന്നിച്ച്…
പശ്ചിമ ബംഗാളിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി റിലയൻസ്. 2030ഓടെ സംസ്ഥാനത്ത് 50000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഈ നിക്ഷേപ പദ്ധതികളിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എട്ടാമത് ബംഗാൾ ആഗോള നിക്ഷേപക ഉച്ചകോടിയിൽ (BGBS) സംസാരിക്കുകയായിരുന്നു അംബാനി. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ റിലയൻസ് ബംഗാളിൽ 50000 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. ഇതിനു പുറമേയാണ് പുതിയ നിക്ഷേപം. റിലയൻസിന്റെ ബംഗാളിലെ നിക്ഷേപം ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ സർവീസ്, ഗ്രീൻ എനെർജി, റീട്ടെയിൽ വിഭാഗങ്ങളിലാകും പുതിയ നിക്ഷേപങ്ങൾ വരികയെന്നും മുകേഷ് അംബാനി പറഞ്ഞു. ബംഗാളിന്റെ സമഗ്ര വികസനത്തിനായി റിലയൻസ് സഹകരിക്കുമെന്നും അതിന്റെ ഭാഗമായാണ് പുതിയ നിക്ഷേപ പദ്ധതിയെന്നും മുകേഷ് അമബാനി കൂട്ടിച്ചേർത്തു. Mukesh Ambani announced a ₹50,000 crore investment in West Bengal at the Bengal Global Business Summit…
അമേരിക്ക നാടുകടത്തിയ 104 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള യുഎസ് വിമാനം ഇന്ത്യയിലെത്തി. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് വിമാനമെത്തിയത്. അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണഘൂടം തുടക്കം കുറിച്ച നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുളള കുടിയേറ്റക്കാരെ മടക്കി അയച്ചത്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയെത്തിയിരിക്കുന്നത്. ഇവരെ വൈദ്യ പരിശോധന അടക്കം നടത്തിയതിനു ശേഷം അതാത് സംസ്ഥാനങ്ങളിലേക്ക് അയക്കും. തിരിച്ചെത്തിയവർക്ക് വീടുകളിലേക്ക് മടങ്ങിപ്പോകുന്നതിനായി യാത്രാസൗകര്യവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ലോകമെങ്ങും നിന്നുള്ള അനധികൃത കുടിയേറ്റക്കാരിൽ നിന്നും 15 ലക്ഷം കുടിയേറ്റക്കാരെയാണ് യുഎസ് ഇപ്പോൾ മടക്കിയയക്കുന്നത്. ആദ്യഘട്ടത്തിൽ മടക്കി അയക്കാനുള്ള ഇന്ത്യക്കാരുടെ പട്ടികയും അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ 18000 ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെ ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് നാടുകടത്തും. രേഖകൾ ഇല്ലാതെ അമേരിക്കയിൽ തുടരുന്ന വിദേശ പൗരൻമാരെ നാട് കടത്തുന്ന നടപടി കർശനമാക്കും എന്ന് ട്രംപ് സത്യപ്രതിജ്ഞാ…
അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്ക് ഗവേഷണ പരിചയത്തിനായി പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) സമ്മർ ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. മെയ് മാസത്തിൽ ആരംഭിക്കുന്ന, ആറാഴ്ച നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ അനാലിസിസ് ടൂൾ അടക്കമുള്ള നിരവധി ഗവേഷണ മേഖലകളെക്കുറിച്ച് കൂടുതൽ അറിയാൻ അവസരമൊരുക്കും. സയൻസ്, എൻജിനീയറിങ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, നാല്/അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം വിദ്യാർഥികൾ എന്നിവർക്ക് സമ്മർ ഇന്റേൺഷിപ്പ് പരിപാടിയിലേക്ക് അപേക്ഷിക്കാം. ഇതോടൊപ്പം എഞ്ചിനീയറിങ്, ടെക്നോളജി, സയൻസ് വിഭാഗങ്ങളിലുള്ള മൂന്ന്/നാല് വർഷ ബിരുദ വിദ്യാർഥികൾക്കും ഇൻ്റേൺഷിപ്പിനായി അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് മാർച്ച് 18ന് മുൻപ് സമ്മർ ഇന്റേൺഷിപ്പിനായി അപേക്ഷിക്കാം. ഇന്റേൺഷിപ്പ് കാലയളവിൽ 12,000 രൂപ വരെ പ്രതിമാസ സാമ്പത്തികസഹായം അനുവദിക്കും. ഐഐടി ഹോസ്റ്റലിൽ താമസസൗകര്യവും ലഭ്യമാണ്. റൂം വാടക, ഭക്ഷണച്ചിലവ് എന്നിവ വിദ്യാർത്ഥികൾ തന്നെ വഹിക്കണം. കൂടുതൽ വിവരങ്ങൾക്കായി പാലക്കാട് ഐഐടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ sun.iitpkd.ac.in സന്ദർശിക്കാം. …
ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ വാർഷിക, ദീർഘകാല പാസ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ദേശീയ പാതകളിൽസ്വകാര്യ കാറുകൾക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ വാർഷിക-ദീർഘകാല ടോൾ പാസ് സൗകര്യം ലഭ്യമാകുക. വാർഷിക പാസിന് 3000 രൂപ, ദീർഘകാല പാസ്സിന് 30000 രൂപ എന്നിങ്ങനെയാകും നിരക്ക്. ദീർഘകാല പാസ്സിന് 15 വർഷം കാലാവധിയാണ് ഉള്ളത്. കേന്ദ്ര ഗതാഗത മന്ത്രാലയം വാർഷിക-ദീർഘകാല ടോൾ പാസ്സുകൾക്കായുള്ള നടപടികളുടെ അവസാന ഘട്ടത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ദേശീയ പാതകളിൽ പ്രതിമാസ പാസുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. 340 രൂപയാണ് ഇതിന്റെ നിരക്ക്. ഈ നിരക്ക് നോക്കുമ്പോൾ വർഷത്തിൽ 4080 രൂപ ചിലവാക്കേണ്ടതായി വരും. ഈ സാഹചര്യത്തിൽ വാർഷിക പാസ്സിന് 3000 രൂപ എന്നത് യാത്രക്കാരെ സംബന്ധിച്ച് ലാഭകരമാണ്. അതുകൊണ്ടുതന്നെ ഹൈവേയിലൂടെ പതിവായി സഞ്ചരിക്കുന്നവർക്ക് വാർഷിക, ദീർഘകാല പാസ് വലിയ രീതിയിൽ ഗുണം ചെയ്യും. നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാകും പാസ് സംവിധാനം നടപ്പാക്കുക. പാസ്സുകൾ ഫാസ്ടാഗുകൾ…