Author: News Desk
വെള്ളിത്തിരയിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്നതിനു പുറമേ, ബോളിവുഡ് നടൻ സൽമാൻ ഖാൻ മികച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ കൂടിയാണ്. പ്രൊഡക്ഷൻ ഹൗസ് മുതൽ നിരവധി സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം വരെ നീളുന്നതാണ് സൽമാന്റെ ബിസിനസ് സംരംഭങ്ങൾ. കോടികളാണ് ഈ ബിസിനസുകളിലൂടെ സൽമാൻ സമ്പാദിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സൽമാൻ ഖാൻ്റെ ആസ്തി 2,900 കോടി രൂപയാണ്. സിനിമയിൽ നിന്നുള്ള പ്രതിഫലത്തിനു പുറമേയാണ് സൽമാന്റെ ബിസിനസ് സമ്പാദ്യങ്ങൾ. സൽമാൻ ഖാൻ ഫിലിംസ്2011 മുതൽ അദ്ദേഹം സൽമാൻ ഖാൻ ഫിലിംസ് എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചു സ്വയം സിനിമകൾ നിർമ്മിച്ചു വിതരണം ചെയ്യുന്നു. ദേശീയ അവാർഡ് നേടിയ ചില്ലർ പാർട്ടി എന്ന ചിത്രം സൽമാൻ ഖാൻ ഫിലിംസ് നിർമിച്ചതാണ്. ബീംഗ് ഹ്യൂമൻ2007ൽ അദ്ദേഹം ആരംഭിച്ച ചാരിറ്റി ഫൗണ്ടേഷന്റെ അതേ പേരാണ് അദ്ദേഹം തന്റെ ഫാഷൻ ശൃംഖലയ്ക്കും നൽകിയത്. 2012ൽ ആരംഭിച്ച ഈ ഫാഷൻ ശൃംഖല ഇന്ന് രാജ്യത്തിനകത്തും…
ഗുജറാത്തിലെ ജംനഗർ നവാനഗർ രാജവംശത്തിലെ അടുത്ത കിരീടാവകാശിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ മഹാരാജാവ് ശത്രുശല്യസിൻഹജി ദിഗ്വിജയ് സിൻഹജിയാണ് തന്റെ മരുമകൻ കൂടിയായ ജഡേജയെ അടുത്ത ‘ജാം സാഹിബ്’ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാതി മലയാളിയായ ജഡേജയുടെ അമ്മ ഷാൻ ആലപ്പുഴക്കാരിയാണ്. കഴിഞ്‍ഞ ജൂണിലാണ് ഷാൻ അന്തരിച്ചത്. ജദേജയുടെ വസതിയെക്കുറിച്ചും ആസ്തിയെക്കുറിച്ചും അറിയാം. ജാംനഗറിലെ രാജകീയ വസതിയിലാണ് ജഡേജയും കുടുംബവും താമസിക്കുന്നത്. പരമ്പരാഗത വാസ്തുവിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും അമ്പരിപ്പിക്കുന്ന സമന്വയമാണ് ഈ കൊട്ടാരം. ഇമ്പോട്ടഡ് ഫർണിച്ചറുകളുള്ള വിശാലമായ സ്വീകരണമുറിയും, വിശാലമായ വിസ്താരമുള്ള നടുമുറ്റവും പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത പുസ്തകഷെൽഫും ക്ലാസിക് വുഡൻ ഫ്ലോറിംഗും പൂന്തോട്ടവുമെല്ലാം വസതിയെ മനോഹരമാക്കുന്നു. ജഡേജ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പങ്കിടുന്നതൊഴിച്ചാൽ വസതിയുടെ ചിത്രങ്ങൾ അധികം ലഭ്യമല്ല. കിരീടധാരണം നടക്കുന്നതോടെ ജഡേജയുടെ ആസ്തി 1450 കോടിയോളം ആകും. അങ്ങനെ വന്നാൽ സമ്പത്തിന്റെ കാര്യത്തിൽ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയേയും ജഡേജ കടത്തിവെട്ടും. കോഹ്ലിയുടെ…
പാരിസ് മോട്ടോർ ഷോയിൽ കൗതുകമുണർത്തി ബബിൾ ഇവി എന്ന കുഞ്ഞൻ കാറുകൾ. ഇസെറ്റ എന്ന ഇറ്റാലിയൻ മിനി കാറിന്റെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച മൈക്രോലിനോ ഇവി ആദ്യമായി വന്നത് 2016ലെ ജനീവ മോട്ടോർ ഷോയിലാണ്. അതേ മോഡലിന്റെ ടൂറിസ്റ്റ് കാർ എന്ന ആശയവും നിലവിലുണ്ടായിരുന്നു. അതാണ് ഇപ്പോൾ പാരിസ് മോട്ടോർ ഷോയിലൂടെ മൈക്രോ മൊബിലിറ്റി സിസ്റ്റംസ് എന്ന സ്വിസ്സ് കമ്പനി യാഥാർത്ഥ്യമായിരിക്കുന്നത്. സ്പിയാജിന , ക്ലാസ്സിക് എന്നീ രണ്ട് വിഭാഗങ്ങളാണ് പ്രദർശനത്തിനുള്ളത്. ജനത്തിരക്കേറിയ നഗരങ്ങളിലെ യാത്രാമാർഗം എന്ന നിലയിൽ മൈക്രോ കാറുകളുടെ പ്രാധാന്യം വർധിച്ചു വരികയാണ്. അത്തരം മൈക്രോ കാറുകളുടെ ഏറ്റവും ക്യൂട്ടസ്റ്റ് ഓപ്ഷനാണ് ബബിൾ ഇവി. 1950 കളിലും 60 കളിലും ബിഎംഡബ്ല്യു നിർമ്മിച്ച ഐക്കണിക് ഇസെറ്റയെപ്പോലെ, മൈക്രോലിനോയ്ക്കും ഒരു വാതിൽ മാത്രമേ ഉള്ളൂ. മൈക്രോലീനയുടെ ഇലക്ട്രിക് പതിപ്പാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയിരിക്കുന്നത്. വാഹനത്തിന്റെ റെട്രോ മോഡേൺ പതിപ്പുകളും സ്പെഷ്യൽ എഡിഷനുകളും പ്രദശനത്തിനുണ്ട്. ചെറുപ്പക്കാരായ ഡ്രൈവർമാരെയും അവധിക്കാല കേന്ദ്രങ്ങളിലേക്കും…
600 കോടി ക്ലബ് കടന്ന ഒരേയൊരു ബോളിവുഡ് സിനിമയാണ് രാജ്കുമാർ റാവുവിന്റെ സ്ത്രീ ടൂ. ചിത്രം ഇറങ്ങിയതിനു ശേഷം രാജ്കുമാർ റാവുവിന്റെ ആസ്തി 100 കോടിക്ക് മുകളിലാണ് എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. Unflitered with Samdish എന്ന യൂട്യൂബ് ചാനലിലാണ് തന്റെ സാമ്പത്തിക ആസ്തിയെ കുറിച്ചുള്ള വാർത്തകളെ താരം നിഷേധിച്ചത്. സ്വന്തമായി വാങ്ങിയ വീടിന്റെ ഇഎംഐ ഇപ്പോഴും അടച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഷോറൂമിലേക്ക് ചുമ്മാ കയറിച്ചെന്ന് ആറ് കോടിയും മറ്റും വിലയുള്ള കാർ വാങ്ങാൻ മാത്രമൊന്നും സമ്പന്നനല്ല താനെന്നും ദേശീയ അവാർഡ് ജേതാവായ താരം പറഞ്ഞു. 50 ലക്ഷം വിലയുള്ള കാർ വാങ്ങണമെങ്കിൽ പോലും താൻ ഒരുപാട് ആലോചിക്കുമെന്നും ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് ഒരു ആലോചനയുമില്ലാതെ വാങ്ങാവുന്ന കാർ 20 ലക്ഷത്തിന്റേതാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഒറ്റയടിക്ക് ധാരാളം പണം കയ്യിൽ വരുന്നത് അഭിനേതാക്കളുടെ മാനസികനിലയെ തകിടം മറിക്കാമെന്നും…
ഐഐടി റൂർക്കിയിൽ നിന്നും പഠിച്ചിറങ്ങിയ ഒരു മെക്കാനിക്കൽ എഞ്ചിനീയർക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ. പഠിച്ചിറങ്ങി റെയിൽവേയിൽ ജോലി നേടി ഇപ്പോൾ ഇലൺ മസ്കിന്റെ സ്പേസ് എക്സിൽ എത്തി നിൽക്കുന്ന സഞ്ജീവ് ശർമയുടെ ലിൻക്ഡ് ഇൻ പേജാണ് ഒരേ സമയം കൌതുകവും പ്രചോദനവും ആകുന്നത്. പഠനങ്ങളുടേയും തുടർപഠനങ്ങളുടേയും ഘോഷയാത്രയാണ് സഞ്ജീവിന്റെ ജീവിതം. ഐഐടി റൂർക്കിയിൽ നിന്ന് ബിരുദം നേടിയ ശർമ്മ ഇന്ത്യൻ റെയിൽവേയിൽ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയറായാണ് കരിയർ ആരംഭിച്ചത്. നാല് വർഷങ്ങൾക്ക് ശേഷം 1994-ൽ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ചിനീയറായി സ്ഥാനക്കയറ്റം ലഭിച്ചു. 11 വർഷത്തിലധികം ഇന്ത്യൻ റെയിൽവേസിൽ ജോലി ചെയ്ത ശേഷം അദ്ദേഹം തുടർപഠനത്തിനായി ജോലി ഉപേക്ഷിച്ചു. 2002ൽ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എംഎസ് പ്രോഗ്രാം പൂർത്തിയാക്കി. പഠനത്തിനു ശേഷം അദ്ദേഹം അമേരിക്കൻ ഡാറ്റ സ്റ്റോറേജ് കമ്പനിയായ സീഗേറ്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിൽ സ്റ്റാഫ് മെക്കാനിക്കൽ എഞ്ചിനീയറായി ചേർന്നു. 2008ൽ സീനിയർ മെക്കാനിക്കൽ എഞ്ചിനീയറായി സ്ഥാനക്കയറ്റം നേടിയ…
റെയിൽവേക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമാണത്തിനൊരുങ്ങി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BEML. എട്ട് കോച്ചുകൾ അടങ്ങുന്ന രണ്ട് അതിവേഗ ട്രെയിനുകളുടെ രൂപകൽപനയും നിർമാണവും അടങ്ങുന്നതാണ് കരാർ. ഓരോ കോച്ചിനും 27.86 കോടി രൂപയാണ് വില പ്രതീക്ഷിക്കുന്നത്. മൊത്തം കരാർ മൂല്യം 866.87 കോടി രൂപയാണ്. ഇതിൽ ഡിസൈൻ ചെലവ്, നിർമാണ ചെലവ്, ടൂളിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടും. ഭാവിയിൽ ഇന്ത്യയിലെ എല്ലാ അതിവേഗ പ്രോജക്ടുകൾക്കും ഇതേ രീതി തന്നെ പിന്തുടരും. പദ്ധതി ഇന്ത്യയുടെ അതിവേഗ റെയിൽ രംഗത്തെ പ്രധാന നാഴികക്കല്ലാണെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ട്രെയിൻ പരീക്ഷണവേഗത്തിൽ മണിക്കൂറിൽ 280 കിലോമീറ്റർ വരെ ഓടാനാകും. 2026ൽ നിർമാണം പൂർത്തിയാക്കും. മുൻപ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ BEML കുറഞ്ഞ ചിലവിലും മികച്ച ഗുണനിലവാരത്തിലും നിർമിച്ച് പ്രശംസ നേടിയിരുന്നു. ഇതോടെയാണ് ബുള്ളറ്റ് ട്രെയിനുകളുടെ നിർമാണ കരാർ വിദേശ കമ്പനികൾക്ക് കൊടുക്കാതെ BEMLനു നൽകാൻ തീരുമാനമായത്. ഡിഫൻസ്,…
വിഴിഞ്ഞം പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനോദ്‌ഘാടനം ഡിസംബറിലാകും നടക്കുക. അതിനു മുന്നോടിയായുള്ള ട്രയൽ റൺ വിജയകരമായി തുടരുന്നു. ചരക്കുമായി തുറമുഖത്തു വന്ന 19 കപ്പലുകളിൽ നിന്നായി സർക്കാരിന് എന്തെങ്കിലും വരുമാനം കിട്ടിത്തുടങ്ങിയോ? അതെ വരുമാനം ലഭിച്ചു തുടങ്ങി കോട്ടോ. ചരക്കുകൾ വന്നതിലൂടെ 4.7 കോടി രൂപയുടെ നികുതി വരുമാനം ഇതുവരെ സംസ്ഥാന സർക്കാരിന് ലഭിച്ചു കഴിഞ്ഞു. സർക്കാരിന്റെ ഇച്ഛാ ശക്തിക്കു ലഭിച്ച ആദ്യ പ്രതിഫലമാണിത്. 2024 ജൂലൈ 11-ന് ട്രയൽ റൺ ആരംഭിച്ച ശേഷം നികുതി ഇനത്തിൽ ഒക്ടോബർ 1 വരെയുള്ള കണക്ക് എടുക്കുമ്പോൾ 19 കപ്പലുകളിലായി ഇതിനകം 4.7 കോടി രൂപ സർക്കാരിന് നികുതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു. ഇതുവരെ 26 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട്. ബാക്കിയുള്ള കപ്പലുകളിൽ നിന്ന് ലഭിച്ച വരുമാനം കണക്കാക്കി വരുകയാണ്. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ എത്തിയതിന്റെ 10% കണ്ടെയ്‌നറുകൾ ഇക്കാലയളവിൽ കൈകാര്യം ചെയ്യുവാനും വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചു. 68000-കണ്ടെയ്നറുകൾ…
ചുരുങ്ങിയ ചെലവിൽ ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി കെഎസ്ആർടിസി. ഒക്ടോബർ 20ന് കണ്ണൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. കൊച്ചിയിലെത്തി ക്രൂയിസിൽ കയറി അഞ്ച് മണിക്കൂർ ആഴക്കടലിൽ യാത്ര ചെയ്യാവുന്ന തരത്തിലാണ് ട്രിപ്പ് ഒരുക്കിയിട്ടുള്ളത്. ഗെയിമുകൾ, ഡിജെ, വിഷ്വലൈസിങ് ഇഫക്ട്‌സ്, പ്ലേ തിയേറ്റർ എന്നിവ കപ്പലിലുണ്ട്. ഇതോടൊപ്പം ഫോർ സ്റ്റാർ ഡിന്നറും ലഭിക്കും. ഒക്ടോബർ 21ന് കണ്ണൂരിൽ തിരിച്ചെത്തും. മുതിർന്നവർക്ക് 4590 രൂപയും 10 വയസ് വരെയുള്ള കുട്ടികൾക്ക് 2280 രൂപയുമാണ് നിരക്ക്. ഫോൺ: 8089463675, 9497007857. 2021ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കിയത്. തുടർന്ന് 2022ൽ കെഎസ്ആർടിസി ക്രൂയിസ് ഷിപ്പ് ടൂറിസത്തിലേക്ക് കടന്നു. ആ വർഷത്തെ ആഡംബരക്കപ്പലിലെ പുതുവത്സരാഘോഷം ജനപ്രീതി നേടി. കേരള ഇൻലാൻഡ് നാവിഗേഷനിൽ നിന്നും കപ്പൽ വാടകയ്ക്കെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. നെഫർറ്റിറ്റി എന്ന ക്രൂയിസ് കപ്പലാണ് ഇതിനായി ഉപയോഗിക്കുന്നത്. നേരത്തെ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ചുരുങ്ങിയ ചിലവിൽ നിരവധി സ്ഥലങ്ങൾ…
അത്യാധുനികവും സുസ്ഥിരവുമായ ഗതാഗത പര്യവേക്ഷണ കരാറിൽ ഒപ്പു വെച്ച് BIAL ഉം സർല ഏവിയേഷൻ എന്ന സ്റ്റാർട്ടപ്പും. സർല ഏവിയേഷൻ വെബ്‌സൈറ്റ് അവകാശപ്പെടുന്നത് പ്രകാരം ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക്‌സ് സിറ്റിയിലേക്ക് 19 മിനിറ്റ് കൊണ്ട് എത്തും. നിരക്ക് 1,700 രൂപ. ബെംഗളൂരു നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (കെഐഎ) യാത്ര സുഗമമാക്കാൻ ഒരുങ്ങി എയർപോർട്ട് അതോറിറ്റി. ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബിഐഎഎൽ) സർല ഏവിയേഷനും അത്യാധുനികവും സുസ്ഥിരവുമായ എയർ മൊബിലിറ്റി സൊല്യൂഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിനായുള്ള കരാറിൽ ഒപ്പുവച്ചു. കരാർ യാഥാർത്ഥ്യമായാൽ നഗരത്തിൽ എവിടെ നിന്നും 20 മിനിറ്റിൽ എയർ ടാക്സിയിൽ എയർപോർട്ടിലെത്താം. അഡ്വാൻസ്ഡ് എയർ മൊബിലിറ്റി സൊല്യൂഷനുകളോടുള്ള BIALന്റെ പ്രതിബദ്ധതയിൽ ഈ പങ്കാളിത്തം പുതിയ അധ്യായം അടയാളപ്പെടുത്തുമെന്ന് എയർപോർട്ട് അതോറിറ്റി പറഞ്ഞു. ഏഴ് സീറ്റുള്ള eVTOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ്) ഇലക്ട്രിക് വിമാനങ്ങളാണ് എയർ ടാക്സിയായി ഇറക്കുക. പുതിയ തെക്നോളജി…
യാത്രക്കാർക്കായി ഒരു ടാക്സി ഡ്രൈവർ തൻറെ വണ്ടിയുടെ ഉള്ളിൽ ഒട്ടിച്ച നിയമാവലി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ടാക്സിയിൽ ഒട്ടിച്ചിരിക്കുന്ന നിയമാവലിയുടെ ചിത്രം ഒരു യാത്രക്കാരൻ റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. യാത്രക്കാർക്കായി ഏഴ് നിർദ്ദേശങ്ങളാണ് ടാക്സി ഡ്രൈവർ പോസ്റ്ററിൽ നൽകുന്നത്. 1. ഈ ടാക്സിയുടെ ഉടമ നിങ്ങളല്ല.2. ഈ കാർ ഓടിക്കുന്ന വ്യക്തിയാണ് ഇതിൻറെ ഉടമ.3. മാന്യതയോടെ സംസാരിക്കണം.4. കാറിന്റെ വാതിൽ പതുക്കെ അടയ്ക്കുക.5. നിങ്ങളുടെ ജാഡ പോക്കറ്റിൽ വെച്ചാൽ മതി, ഞങ്ങളോട് കാണിക്കേണ്ട. കാരണം, നിങ്ങൾ കൂടുതൽ പണം ഒന്നും ഞങ്ങൾക്ക് നൽകുന്നില്ല.6. ‘ഭയ്യാ’ എന്ന് വിളിക്കരുത്.7. വേഗത്തിൽ വാഹനം ഓടിക്കാൻ ആവശ്യപ്പെടരുത്. “ഞാൻ ഒരു ടാക്സി ബുക്ക് ചെയ്തു, ടാക്സി ഡ്രൈവർ അതിൽ ചില മാർഗ്ഗ നിർദ്ദേശങ്ങൾ പറയുന്നു. ഇതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്ന കുറിപ്പോടെയാണ് റെഡിറ്റ് ഉപയോക്താവ് പോസ്റ്റ് പങ്കുവെച്ചത്. റെഡ്ഡിറ്റ് ഉപഭോക്താവിൻറെ പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേർ ഡ്രൈവറിൻറെ നിലപാടിനെ…