Author: News Desk
നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റിയുടെ (RTA) ജൈടെക്സ് 2024ൽ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡുകൾ കൗതുകമുണർത്തുന്നതാണ്. ഫ്ലോക് ഡ്യുവോ റെയിൽ (Floc Duo rail) ടെക്നോളജി വികസിപ്പിച്ച സംരംഭത്തിന്റെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. വേഗത്തിൽ നിർമിക്കാനാവുന്നതും ചെലവ് കുറഞ്ഞതുമാണ് ഈ സംവിധാനമെന്ന് RTA പ്രതിനിധി പറഞ്ഞു. നിർമാണത്തിനു ശേഷം നഗരത്തിൽ എളുപ്പത്തിൽ കൂട്ടി യോജിപ്പിക്കാവുന്ന തരത്തിലുള്ളതാണ് ഇലക്ട്രിക് പോഡുകളുടെ സജ്ജീകരണം. ഇതിനായി പ്രത്യേക നിർമാണ സൗകര്യങ്ങൾ ആവശ്യമില്ല. നിലവിൽ ഇലക്ട്രിക് പോഡിന്റെ പ്രോടോടൈപ്പ് ആണ് പ്രദർശിപ്പിച്ചത്. പരീക്ഷണങ്ങൾക്ക് ശേഷം സമീപ ഭാവിയിൽത്തന്നെ ദുബായിൽ ഇലക്ട്രിക് പോഡുകൾ നിലവിൽ വരും. സ്റ്റാൻഡിൽ പ്രദർശിപ്പിച്ച പോഡിന്റെ മാതൃകയിൽ യാത്രക്കാർക്കായി എട്ട് സീറ്റുകൾ ആണ് ഉള്ളത്. തിരക്കനുസരിച്ച് ഒറ്റയായോ കൂട്ടമായോ ഇവ പ്രവർത്തിപ്പിക്കാം. പ്രവർത്തനം റോഡും ടണലും വഴിഉമ്മു സുഖീം, റാസൽ ഖോർ, സബീൽ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന…
മനുഷ്യർക്ക് ദൂരെ നിന്നും പ്രവർത്തിപ്പിക്കാവുന്ന ഒപ്റ്റിമസ് ബോട്ട്സ് എന്ന റോബോട്ടുകളുടെ പണിപ്പുരയിലാണ് ടെക് ഭീമൻമാരായ ടെസ്ല. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചലസിൽ നടന്ന ഒരു ടെക് ഷോയിൽ ടെസ്ല ഇതിന്റെ പ്രോട്ടോടൈപ് പരിചയപ്പെടുത്തിയിരുന്നു. ടെക് ഷോയിൽ ടെസ്ല ജീവനക്കാർ ദൂരെ നിന്നും തത്സമയം നിയന്ത്രിച്ച ഹ്യൂമനോയ്ഡ് മെഷീൻ ആളുകളുമായി ആശയവിനമയം നടത്തി. ബാഹ്യ നിയന്ത്രണങ്ങൾ കൂടാതെ ചലിക്കുന്ന ഒപ്ടിമസ് ബോട്ടുകൾ ഏഐ വഴിയാണ് പ്രവർത്തിക്കുന്നതെന്ന് ചിലർ വിമർശനം ഉന്നയിച്ചിരന്നു. ടെസ്ല ഇതിനോട് ആദ്യം പ്രതികരിച്ചിരുന്നില്ല. ടെസ്ല സ്ഥാപകൻ ഇലൺ മസ്കിന്റെ വെളിപ്പെടുത്തൽ പ്രകാരം ഒപ്റ്റിമസ് ബോട്ട്സ് സ്വയം പ്രവർത്തിക്കുന്നവയാണ്. എന്നാൽ ടെക്ക് ഷോയ്ക്കിടയിൽ ഒരു റോബോട്ട് താൻ മനുഷ്യ നിയന്ത്രിതമാണ് എന്ന് പറഞ്ഞിരുന്നു. ഇത് ഈ റോബോട്ടുകൾ സ്വയം പ്രവർത്തിക്കുന്നതാണോ അതോ മനുഷ്യർ പ്രവർത്തിപ്പിക്കുന്നതാണോ എന്ന ആശയക്കുഴമുണ്ടാക്കി. മനുഷ്യനിർദേശം കിട്ടിയാണ് ഒപ്റ്റിമസ് ബോട്ടുകൾ പ്രവർത്തിക്കുന്നതെങ്കിൽ അത് ബോട്ടിന്റെ പ്രവർത്തനവും വിപണിസാധ്യതയും ആശങ്കയിലാഴ്ത്തുന്നു. പ്രവർത്തനത്തിന്റെ പരിധി എത്ര എന്നതിനെപ്പറ്റി ടെസ്ല യാതൊരു വിവരവും…
1967ൽ ഇന്ത്യയിലാദ്യമായി ഭാഗ്യക്കുറി നടത്തിപ്പിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള സമൂഹത്തിലെ ദുർബല വിഭാഗത്തിന് ഭാഗ്യക്കുറി കച്ചടവടത്തിലൂടെ സ്ഥിരവരുമാന മാർഗ്ഗം ലഭ്യമാക്കുകയും അതിലൂടെ സർക്കാരിന്റെ ജനോപയോഗപ്രദമായ പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു ഭാഗ്യക്കുറി വകുപ്പ് രൂപീകരണത്തിനു പിന്നിലെ ലക്ഷ്യം. 1967 സെപ്റ്റംബർ 1ന് വകുപ്പ് പ്രവർത്തനമാരംഭിച്ചു. 50,000 രൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ച ആദ്യ ടിക്കറ്റിന്റെ വില ഒരു രൂപയായിരുന്നു. ആദ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 1968 നവംബർ ഒന്നിന് നടന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിലവിൽ 7 പ്രതിവാര ഭാഗ്യക്കുറികളും, പ്രതിവർഷം 6 ബമ്പർ ഭാഗ്യക്കുറികളും നടത്തിവരുന്നു. ഇതിൽ ഏറ്റവും വലിയ സമ്മാന തുകയുള്ള ടിക്കറ്റാണ് തിരുവേണം ബമ്പറിന്റെ 25 കോടി. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശി അൽത്താഫ് നേടിയിരുന്നു. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ…
നവരാത്രിയുടെ ഒൻപതാം നാൾ ആയുധപൂജ ആചരിച്ചു വരുന്നു. നവരാത്രി ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. തൊഴിലുപകരണങ്ങളും വാഹനവുമെല്ലാം ആചാരത്തിന്റെ ഭാഗമായി ആളുകൾ പൂജയ്ക്ക് വെക്കുന്നു. അധികം ആളുകൾക്കും ഈ തൊഴിലുപകരണങ്ങളും വാഹനങ്ങളുമെല്ലാം വളരെ കുറച്ചേ കാണൂ. എന്നാൽ എം.ടി.ബി. നാഗരാജ് എന്ന ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയുടെ കാര്യം അങ്ങനെയല്ല. കോടിക്കണക്കിന് രൂപ വില വരുന്ന ആഡംബര സെഡാനുകളും എസ്‌യുവികളും സൂപ്പർകാറുകളുമാണ് അദ്ദേഹം പൂജയ്ക്ക് വെച്ചത്. അതിന്റെ വീഡിയോയും ബിജെപി എംഎൽഎ ഓൺലൈനിൽ പോസ്റ്റ് ചെയ്തു. നാഗരാജിൻ്റെ ശേഖരത്തിൽ നിന്നുള്ള കാറുകളാണ് വീഡിയോയയിൽ ഉള്ളത്. അദ്ദേഹത്തിന്റെ കൈവശമുള്ള മുഴുവൻ കാറുകളും പൂജയ്ക്ക് വെക്കാൻ ധാരാളം സമയം ചെലവാകും എന്നത് കൊണ്ടാണ് ചില കാറുകൾ മാത്രം തിരഞ്ഞെടുത്തത്. നാഗരാജിൻ്റെ ഏറ്റവും ചെലവേറിയ വാഹനമായ റോൾസ് റോയ്‌സ് ഫാൻ്റം സീരീസ് VIII ആണ് വീഡിയോയിൽ ആദ്യം ഉള്ളത്. 12 കോടിയിലധികം വില വരുന്ന ഈ കാർ ആഡംബരത്തിന്റെ അവസാന വാക്കാണ്. വെള്ള നിറത്തിലുള്ള മനോഹരമായ…
വിജയകരമായ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിൽ പേരുകേട്ട രത്തൻ ടാറ്റ, റിട്ടയർമെൻ്റിന് ശേഷം സ്റ്റാർട്ടപ്പ് മേഖലകളിലേക്ക് തിരിഞ്ഞു. 2014ൽ സ്‌നാപ്ഡീലിലെ (Snapdeal) നിക്ഷേപത്തിലൂടെയാണ് ഈ മേഖലയിൽ അദ്ദേഹത്തിൻ്റെ യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖല ശൈശവ ദശയിൽ ആയിരുന്ന ഘട്ടമായിരുന്നു അത്. ബില്യൺ ഡോളർ വാല്വേഷൻസ് അന്ന് അപൂർവമായിരുന്നു. അതിനുശേഷം, Ola, Upstox, Lenskart, CarDekho, FirstCry, Paytm, Bluestone തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമായി 50ലധികം സ്റ്റാർട്ടപ്പുകളിൽ ടാറ്റ നിക്ഷേപം നടത്തി. രത്തൻ ടാറ്റയുടെ വ്യക്തിഗത നിക്ഷേപ സ്ഥാപനമായ ആർഎൻടി അസോസിയേറ്റ്സും (RNT Associates) കാലിഫോർണിയ സർവകലാശാലയുമായ സഹകരിച്ചുള്ള ഫണ്ടായ യുസി-ആർഎൻടിയും (UC-RNT) ചേർന്നാണ് ഈ നിക്ഷേപങ്ങൾ നടത്തിയത്. സ്റ്റാർട്ടപ്പുകളിലെ “ആകസ്മിക” നിക്ഷേപകൻ എന്നാണ് രത്തൻ ടാറ്റ 2019ൽ തന്നെ സ്വയം വിശേഷിപ്പിച്ചത്. സ്റ്റാർട്ടപ് മേഖലയുടെ അപാരമായ വളർച്ചാ സാധ്യതയിൽ രത്തൻ ടാറ്റയ്ക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. സംരംഭകരുടെ മാനസികാവസ്ഥ, പക്വത, ഗൗരവം എന്നിവയായിരുന്നു സ്റ്റാഞട്ടപ്പുകളുടെ കാര്യത്തിൽ അദ്ദേഹം പരിഗണിച്ച പ്രധാന…
പ്രമുഖ ട്രാവൽ വെബ്‌സൈറ്റായ സ്‌കൈസ്‌കാന്നറിന്റെ 2025ലെ ആഗോള ട്രെൻഡിംഗ് ഡെസ്റ്റിനേഷനിൽ തിരുവനന്തപുരവും. 2025ൽ വിനോദസഞ്ചാരികൾ യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് തിരുവനന്തപുരം ഇടം നേടിയത്. ഹെൽത്ത്-വെൽനെസ് ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രിയ ഡെസ്റ്റിനേഷൻ എന്ന അംഗീകാരമാണ് തിരുവന്തപുരത്തിന് സ്‌കൈസ്‌കാന്നർ നൽകിയത്. ഡെസ്റ്റിനേഷനുകൾക്കായുള്ള കഴിഞ്ഞ 12 മാസത്തെ തിരച്ചിലിലെ വർധനവ് അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങളെ പട്ടികപ്പെടുത്തിയത്. ഇക്കാലയളവിൽ 66 ശതമാനം വർധനവാണ് തിരുവനന്തപുരത്തിന് ഉണ്ടായത്. ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഒന്നാമത്. എസ്റ്റോണിയയിലെ ടാർട്ടു രണ്ടാമതുണ്ട്. 2024 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ നിശ്ചിത നഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്കായുള്ള അന്വേഷണത്തിലെ വർധനവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 2023ൽ ഇതേ കാലയളവിലെ തിരച്ചിലുമായി താരതമ്യപ്പെടുത്തിയാണ് വർധനവ് രേഖപ്പെടുത്തിയത് എന്നത് തിരുവനന്തപുരത്തിന്റെ നേട്ടത്തിന് പകിട്ട് കൂട്ടുന്നു. സമ്പന്നമായ പ്രകൃതിഭംഗിയോടൊപ്പം ഹെൽത്ത്-വെൽനെസ് ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രിയ ഡെസ്റ്റിനേഷൻ ആണെന്നതാണ് തിരുവനന്തപുരത്തെ ട്രെൻഡിംഗ് ലിസ്റ്റിൽ നിലനിർത്തുന്നതെന്ന്…
ലോകത്തിലെ അതിസമ്പന്നരായ പലർക്കും വൈവിധ്യമാർന്ന വിദ്യാഭ്യാസ പശ്ചാത്തലമാണുള്ളത്. ചില ശതകോടീശ്വരന്മാർ അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിനായി വിദ്യാഭ്യാസം ഇടയിൽ ഉപേക്ഷിച്ച് ഇറങ്ങിയവർ ആണെങ്കിൽ, മറ്റുള്ളവർ പഠനം പൂർത്തിയാക്കി തങ്ങളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ എത്തിയവരാണ്. അത്തരത്തിലുള്ള ചില ശതകോടീശ്വരന്മാരുടെ വിദ്യാഭ്യാസ യാത്രകൾ അറിയാം. ബെർണാഡ് അർനോൾട്ട് എൽവിഎംഎച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് അടുത്തിടെ ഏകദേശം 18 ലക്ഷം കോടി രൂപ ആസ്തിയോടെ ലോകത്തിലെ ഏറ്റവും ധനികന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ആളാണ്. ഫ്രാൻസിലെ മുൻനിര എഞ്ചിനീയറിംഗ് സ്കൂളുകളിലൊന്നായ എക്കോൾ പോളിടെക്നിക്കിൽ നിന്ന് ആർനോൾട്ട് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ഇലോൺ മസ്‌ക് ടെസ്‌ലയുടെയും എക്‌സിൻ്റെയും (ട്വിറ്റർ) സിഇഒയും ആഗോളതലത്തിൽ രണ്ടാമത്തെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌കിൻ്റെ ആസ്തി ഏകദേശം 16 ലക്ഷം കോടി രൂപ ആണ്. കാനഡയിലെ ഒൻ്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം ആരംഭിച്ച മസ്‌ക് പിന്നീട് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലേക്ക് മാറി. അവിടെ ഭൗതികശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ…
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആറ് റൂട്ടുകളിൽ എസി ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഈ മാസം ആരംഭിക്കും. കൊച്ചി മെട്രോ യാത്രക്കാരുടെ തുടർയാത്രകൾ സുഗമമാക്കുന്നതിൻ്റെ ഭാഗമായി 15 ഇലക്ട്രിക് ബസുകളാണ് കെഎംആർഎൽ വാങ്ങിയത്. മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള അഞ്ച് ബസ്സുകൾ മുട്ടം യാർഡിലെത്തി. ബാക്കിയുള്ള 10 ബസുകൾ വൈകാതെ എത്തും. ഒരാഴ്ചയ്ക്കുള്ളിൽ റൂട്ടുകൾ KMRL ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ പരിമിതമായ മെട്രോ കണക്റ്റിവിറ്റിയുള്ള റൂട്ടുകളിലാണ് 33 സീറ്റുകളുള്ള വോൾവോ-ഐഷർ എസി ഇലക്ട്രിക് ബസ് വിന്യസിക്കുക. ആലുവ മെട്രോ-നെടുമ്പാശ്ശേരി, കാക്കനാട് വാട്ടർ മെട്രോ-ഇൻഫോപാർക്ക് എന്നീ റൂട്ടുകൾക്കാണ് പ്രഥമ പരിഗണന. നേരത്തെ ക്ലീൻ ആൻഡ് സ്മാർട്ട് ബസ് ലിമിറ്റഡുമായി (KSBL) ചേർന്ന് കൊച്ചി മെട്രോ ഫീഡർ സർവീസുകൾ നടത്തിയിരുന്നു. ഇതിന്റെ പ്രർത്തനം നിലച്ച സാഹചര്യത്തിലാണ് മെട്രോ സ്വന്തമായി ബസ്സുകൾ ഇറക്കാൻ തീരുമാനിച്ചത്. 12 കിലോമീറ്റർ വരെയാണ് ഓരോ റൂട്ടിന്റേയും ദൂരം. 20 മിനിറ്റ് ഇടവേളകളിലാണ് ബസ് ഉണ്ടാകുക. കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്ന…
ലോകത്തിലെ ഏറ്റവും വലിയ ടെക്-സ്റ്റാർട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബലിൽ കേരളത്തിൽ നിന്നുള്ള 27 കമ്പനികൾ പങ്കെടുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ദുബായ് ജൈടെക്സ് ഗ്ലോബലിൽ പങ്കെടുത്തു കഴിവ് തെളിയിക്കുക. ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഒക്ടോബർ 14-18 വരെയാണ് ‘ജൈടെക്സ് 2024’ നടക്കുക. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പുവരുത്താനും വിപണി പ്രവേശനം നൽകുന്നതിനുമായി 2018 മുതൽ കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ജൈടെക്സ് ഗ്ലോബലിൽ പങ്കെടുക്കാറുണ്ട്. ‘പവറിംഗ് ഇന്നൊവേഷൻ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 110 ചതുരശ്ര മീറ്റർ കേരള പവലിയനാണ് ജൈടെക്സ് 2024 നായി ഒരുക്കുന്നത്. 2016 മുതൽ കേരളത്തിലെ ഐടി കമ്പനികൾ ഇതിലെ സജീവ സാന്നിധ്യമാണ്. 2023 ൽ കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ പിന്തുണയുള്ള 50 സ്റ്റാർട്ടപ്പുകൾ ജൈടെക്സ് ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണുള്ളത്. ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ,…
വിപണി പിടിച്ചടക്കാനെത്തിയ രണ്ട് മിൽമ ഉല്പന്നങ്ങളാണ് കരിക്കിൻ വെള്ളവും കശുവണ്ടിപ്പൊടി ഹെൽത്ത് ഡ്രിങ്കും. ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൻറെ ഭാഗമായാണ് മിൽമ ടെണ്ടർ കോക്കനട്ട് വാട്ടറും കാഷ്യൂ വിറ്റാ പൗഡറും വിപണിയിലിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്പന്നങ്ങൾ സംരംഭത്തിന്റെ ഔ0്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിൻറെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കാനായി ലക്ഷ്യം വച്ച് മിൽമ അവതരിപ്പിക്കുന്ന ഉത്പന്നമാണ് മിൽമ ടെണ്ടർ കോക്കനട്ട് വാട്ടർ. യാത്രകളിൽ ഉൾപ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയിൽ ലഭ്യമാക്കുക. പ്രത്യേക സാങ്കേതികവിദ്യയുടെ മികവിൽ മനുഷ്യ കരസ്പർശമേൽക്കാതെ തയ്യാറാക്കുന്ന ടെണ്ടർ കോക്കനട്ട് വാട്ടർ ഒൻപത് മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളിൽ ഇളനീരിൻറെ പോഷകമൂല്യങ്ങൾ ചോർന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെണ്ടർ കോക്കനട്ട് വാട്ടർ ഒരു ബോട്ടിലിന് 40 രൂപയാണ് വില. കേരളത്തിൻറെ ഏറ്റവും മികച്ച കാർഷിക ഉത്പന്നങ്ങളിലൊന്നായ കശുവണ്ടിയിൽ നിന്നും അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന…