Author: News Desk
പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ എഡ്വിന്‍ ജോസഫ്, ബ്ലസന്‍ ടോമി, സിദ്ധാര്‍ഥ് ദേവ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേര്‍ച്ച് എന്‍ജിന്‍ പ്രൊജക്ടാണ് മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടായി തെരഞ്ഞെടുത്തത്. ഇവര്‍ വികസിപ്പിച്ചെടുത്ത വോയിസ് ബേസ്ഡ് സേര്‍ച്ച് എന്‍ജിന്‍ പ്രൊജക്ട്, മാനുവല്‍ ജോലികളെ ഓട്ടോമേഷൻ ചെയ്യാന്‍ സഹായിക്കും. ടീമിന് നാല്‍പതിനായിരം രൂപ പാരിതോഷികവും ട്രോഫിയും ലഭിച്ചു. കാസര്‍കോഡ് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അന്‍ഷിഫ് ഷഹീര്‍,ആസിഫ് എസ് എന്നിവര്‍ അടങ്ങിയ ടീം ടെക് ടൈറ്റന്‍സ് ഒന്നാം റണ്ണര്‍ അപ്പും പാലാ സെന്റ്. ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിങ് & ടെക്‌നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് & ഡാറ്റാ സയന്‍സ് നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജൂഡിന്‍ അഗസ്റ്റിന്‍, അഭിജിത് പി.ആര്‍, വിഷ്ണു പ്രസാദ് കെ.ജി…
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
ശ്രീധർ വെമ്പു ഇന്ത്യൻ ഐടി മേഖലയിൽ പ്രമാണിയാണെങ്കിലും രാധാ വെമ്പുവിനെ പറ്റി അധികമാരും കേട്ടിട്ടല്ല. സ്വപ്രയത്നം കൊണ്ട് സമ്പന്നരായ ഇന്ത്യൻ വനിതകളിൽ ഒരാളാണ് സോഹോ കോർപ്പറേഷൻ സോഫ്‌റ്റ്‌വെയർ കമ്പനിയുടെ സഹസ്ഥാപക രാധ വെമ്പു. ശ്രീധർ വെമ്പുവിന്റെ സഹോദരി. ഐടി മേഖലയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ ഇന്ത്യക്കാരി. ഫോർബ്സ് കണക്കുകൾ പ്രകാരം 27540 കോടി രൂപയുടെ ആസ്തിയുള്ള ഏറ്റവും ധനികയായ വനിതയാണ് ഈ 51-കാരി. ക്ലൗഡിൽ ബിസിനസ് സോഫ്‌റ്റ്‌വെയർ വാഗ്ദാനം ചെയ്യുന്ന സോഹോ കോർപ്പറേഷൻ്റെ ഓഹരിയിൽ നിന്നാണ് രാധ വെമ്പുവിന് ഇത്ര ആസ്തി ലഭിച്ചത്. 1996-ൽ ജ്യേഷ്ഠൻ ശ്രീധർ വെമ്പുവിനൊപ്പം കമ്പനി സ്ഥാപിച്ചു, 1996-ൽ അഡ്വെൻറ് നെറ്റ് എന്ന പേരിലും ബിസിനസ് ആരംഭിച്ചു. ഐഐടി ബിരുദധാരിയായ അവർ ഇൻഡസ്ട്രിയൽ മാനേജ്‌മെൻ്റ് വിദഗ്ധ കൂടിയാണ് . രാധ വെമ്പു സോഹോ എന്ന മൾട്ടിനാഷണൽ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ്. ജാനകി ഹൈടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കാർഷിക എൻജിഒയുടെ ഡയറക്ടർ കൂടിയാണ്…
2022 ഒക്‌ടോബർ 9-ന് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ മൊധേര ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ സൗരോർജ്ജ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്നും ആ ഗ്രാമത്തിന്റെ ഊർജം സൗരോർജം തന്നെയാണ്. ഗ്രാമവാസികൾ തങ്ങളുടെ വൈദ്യുതി ബില്ലിന്റെ 60% വരെ ലാഭിക്കുന്നതിന്റെ സന്തോഷത്തിലാണ്. മൊധേരയിലെ സർക്കാർ സ്ഥാപനങ്ങളും സൗരോർജം ഉപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയാണ് മൊധേര സ്ഥിതി ചെയ്യുന്നത്. പുഷ്പാവതി നദിയിൽ സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിത പുരാതന സ്ഥലമായ സൂര്യക്ഷേത്രവും മൊധേരയിലാണ്. ഗ്രാമത്തിൻ്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ സന്ദർശകർക്ക് നൽകുന്നതിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 3D പ്രൊജക്ഷൻ സൗകര്യവും അതിൻ്റെ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പൈതൃക വിളക്കുകൾ സൗരോർജ്ജത്തിൽ മാത്രം പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൈതൃക സ്ഥലമാണിത്.ഗ്രാമത്തിലെ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള 1000 സോളാർ പാനലുകൾ മുഴുവൻ സമയവും വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും സൗരോർജ്ജ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാക്കുകയും ചെയ്യുന്നു. തറയിൽ ഘടിപ്പിച്ച സോളാർ പവർ പ്ലാൻ്റും…
ദീപ്തി സതിയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വയറലാകുമ്പോൾ, താരത്തിന്റെ പുത്തൻ സ്റ്റൈലിന് പിന്നിലെ വികെ തരുണ്യ ശ്രദ്ധ നേടുകയാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളെ ത്രസിപ്പിക്കുന്ന ദീപിതി, ബ്ലൗസ് ധരിക്കാതെ ചുവന്ന സാരിയിൽ ഇക്കുറി തിളങ്ങുന്നത് തരുണ്യയുടെ കോസ്റ്റ്യൂം ഡിസൈനിലാണ്. പുതിയ സ്റ്റൈൽ സോഷ്യൽ മീഡിയ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് തരുണ്യ ഇപ്പോൾ. വർഷങ്ങളായി സെലിബ്രിറ്റികൾക്കായി ഡിസൈൻ ചെയ്യുന്ന കോസ്റ്റ്യൂമിലൂടെ അവർക്കെല്ലാം കോൺഫിഡൻസ് പകർന്നതിന്റെ ആത്മവിശ്വാസത്തിലാണ് തരുണ്യ. സെലിബ്രിറ്റികൾക്കു ഇണങ്ങുന്ന കോസ്റ്റ്യൂമും വേഷ രീതികളും തിരഞ്ഞെടുക്കുന്നതിലാണ് പ്രാധാന്യം. നല്ല ഡ്രസിംഗ് നൽകുന്നത് ആത്മവിശ്വാസമാണ്. ഡ്രസ് ഡിസൈനിംഗ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് അയാളെ പ്രസന്റബിളാക്കുക എന്നതാണ്. ഓരോരുത്തരുടെയും ശരീര ഘടന, സ്കിൻ കളർ, ചോയസ്, ഡ്രസ് പാറ്റേൺ എന്നിവ അടിസ്ഥാനമാക്കിയാണ് ഡ്രസ് സെലക്ഷൻ. ഒരാളുടെ ടോട്ടാലിറ്റി നോക്കിയിട്ടാണ് അത് പ്ലാൻ ചെയ്യുന്നത്. ഡ്രസിനൊപ്പം തന്നെ ആക്സസറീസിനും വലിയ പങ്കുണ്ട്. ചെറിയൊരു പരിപാടിക്ക് വേണ്ടിയുള്ള വേഷധാരണമാണെങ്കിലും നിലവിൽ സെലിബ്രിറ്റികൾ ഏറെ ശ്രദ്ധ നൽകാറുണ്ട്. തങ്ങളുടെ വേഷവിധാനം…
നിങ്ങൾ കൊച്ചിയിൽ ആണോ? ഒന്ന് ചുറ്റിക്കറങ്ങണോ.. വഴിയുണ്ട്. മൊബൈലിൽ YULU ആപ്പ് ഡൌൺ ലോഡ് ചെയുക. നിരത്തി വച്ചിരിക്കുന്ന ലുലു പേഴ്സണൽ ഇലക്ട്രിക് സ്കൂട്ടറിൽ QR കോഡ് സ്കാൻ ചെയ്ത് പേയ്‌മെന്റ് നടത്തുക. എന്നിട്ട് സ്കൂട്ടറുമായി നേരെ കുമ്പളങ്ങി നോർത്ത് ചെറായി ആലുവ, മറൈൻഡ്രൈവ് വരെ ഒന്ന് കറങ്ങി ലുലുവിലോ, ഫോറം മോളിലോ കയറി വരാം. യുലു ബൈക്ക് ഓടിക്കാൻ ലൈസൻസും വേണ്ട ഹെൽമറ്റും വേണ്ട.ബംഗളുരുവിൽ പരീക്ഷിച്ചു വിജയിച്ച യുലു റെന്റ് ബൈക്ക് സംവിധാനമാണ് കൊച്ചിയിലെത്തിയത്. ബജാജ് ഓട്ടോ ലിമിറ്റഡിന്റെ യുലു തങ്ങളുടെ ആദ്യത്തെ പേഴ്സണൽ ഇലക്ട്രിക് സ്കൂട്ടറായ Yulu Wynn ആണ് 55,555 രൂപ പ്രാരംഭ വിലയിൽ കൊച്ചിയിൽ വിൽപ്പനയ്ക്കും വെച്ചിരിക്കുന്നത്. RTO, ഇൻഷ്വറൻസ് ചാർജ്ജുകളെല്ലാം കൂട്ടി റോഡിലിറങ്ങുമ്പോൾ ഏതാണ്ട് 60.000 രൂപയ്ക്ക് അടുത്താകും. 999 രൂപയ്ക്ക് ആപ്പ് വഴി ബുക്ക് ചെയ്യാം. ബാറ്ററി സബ്സ്ക്രിപ്ഷൻ മോഡലിലാണ് വിൻ വിപണിയിലെത്തിയിരിക്കുന്നത്. നിങ്ങളുടെ റൈഡിനെ മാറ്റുന്ന ഫീച്ചറുകൾ യുലുവിലുണ്ട് മെലിഞ്ഞതും സ്റ്റെപ്പ്…
പെൻഷൻകാർക്ക് ആശ്വാസമേകികൊണ്ട് കേന്ദ്രം ഇൻ്റഗ്രേറ്റഡ് പെൻഷനേഴ്‌സ് പോർട്ടൽ ആരംഭിച്ചു. ഇൻ്റഗ്രേറ്റഡ് പെൻഷനേഴ്‌സ് പോർട്ടൽ ഉപയോഗിച്ച് വിരമിച്ചവർക്ക് അവരുടെ പ്രതിമാസ പെൻഷൻ സ്ലിപ്പുകൾ ആക്‌സസ് ചെയ്യാനും ലൈഫ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും ഫോം 16 സമർപ്പിക്കാനും മറ്റുള്ളവയ്ക്കും കഴിയും. പെൻഷൻ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും പെൻഷൻകാരുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് ഇൻ്റഗ്രേറ്റഡ് പെൻഷനേഴ്‌സ് പോർട്ടൽ ആരംഭിച്ചതെന്ന് പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെൻ്റ് (DoPPW) പറഞ്ഞു.ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പെൻഷൻകാർക്കായി കേന്ദ്രം അടുത്തിടെ ഒരു പോർട്ട് ആരംഭിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻ്റഗ്രേറ്റഡ് പെൻഷനേഴ്‌സ് പോർട്ടൽ വഴി അഞ്ച് ബാങ്കുകളുടെ പെൻഷൻ പ്രോസസ്സിംഗും പേയ്‌മെൻ്റ് സേവനങ്ങളും സേവനങ്ങൾക്കായി ഏകജാലക സംവിധാനത്തിലേക്ക് ഏകീകരിക്കുന്നതാണ് ഈ നീക്കം.വിരമിച്ചവർക്ക് അവരുടെ പ്രതിമാസ പെൻഷൻ സ്ലിപ്പുകൾ ആക്‌സസ് ചെയ്യാനും, ലൈഫ് സർട്ടിഫിക്കറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കാനും, ഫോം 16 സമർപ്പിക്കാനും, അടച്ച കുടിശ്ശികയുടെ പ്രസ്താവനകൾ കാണാനും കഴിയും എന്നതാണ് പോർട്ടലിൻ്റെ ഒരു പ്രധാന സവിശേഷത. കൂടാതെ എസ്ബിഐ, ബാങ്ക് ഓഫ്…
ദബാംഗ് എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ സൽമാൻഖാൻ മാത്രമല്ല സൂപ്പർ ഹിറ്റായി മാറിയത്, ചിത്രത്തിൽ പ്രോഡക്റ്റ് പ്ലേസ്മെന്റ് ആയി വന്ന ഒരു UPVC പൈപ്പ് കമ്പനിയും കൂട്ടത്തിൽ വളർച്ചയുടെ പടവുകൾ കയറി വ്യവസായ മേഖലയിൽ സൂപ്പർ ഹിറ്റായി. സൽമാൻ ഖാൻ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായതോടെ Astral Limited 56,800 കോടി രൂപയുടെ ആസ്തിയുള്ളതായി മാറി. ഇന്നും തന്റെ വളർച്ചക്ക് സൽമാൻഖാനോടു നന്ദി പറയുകയാണ് ആസ്ട്രൽ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് എഞ്ചിനീയർ. ഇദ്ദേഹത്തിനിന്ന് 27,957 കോടി രൂപയുടെ ആസ്തിയുണ്ട്. ആഭ്യന്തര, വ്യാവസായിക ആവശ്യങ്ങൾക്കായി പോളിമർ പൈപ്പിംഗ് സംവിധാനങ്ങൾ നിർമ്മിക്കുന്ന ആസ്ട്രൽ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സന്ദീപ് എഞ്ചിനീയർ. ഫോർബ്സ് ഇന്ത്യയുടെ കണക്കനുസരിച്ച്, ശതകോടീശ്വരനായ വ്യവസായിയുടെ ആസ്തി 3.35 ബില്യൺ ഡോളറാണ്, ഏകദേശം 27,957 കോടി രൂപ. ആസ്ട്രൽ പൈപ്പ്‌സിൻ്റെ കമ്പനിയുടെ മൂല്യം 56,800 കോടി രൂപയാണ്. സന്ദീപ് എഞ്ചിനീയർ 1996-ൽ അദ്ദേഹത്തിൻ്റെ ജന്മനാടായ അഹമ്മദാബാദിൽ സ്ഥാപിച്ചതാണ് ആസ്ട്രൽ. ഇന്ത്യയിൽ…
ഇന്ത്യയിലെ ആദ്യത്തെ കോടീശ്വരിയായ ഗായികയായിരുന്നു ഗൗഹർ ജാൻ. ഇപ്പോളല്ല, ഒന്നര നൂറ്റാണ്ടു മുമ്പായിരുന്നു ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഈ ഇതിഹാസ ഗായിക അരങ്ങു വാണിരുന്നത്. രാജ്യത്ത് ഗ്രാമഫോണിൽ ഒരു ഗാനം റെക്കോർഡ് ചെയ്യുന്ന ആദ്യത്തെ ഗായിക എന്ന നേട്ടവും ഗൗഹർ ജാനിന് സ്വന്തം. പക്ഷെ ഈ കോടീശ്വരി ഗായിക മരണമടഞ്ഞത് ഒരു രൂപ പോലും കൈയിലില്ലാതെയായിരുന്നു. 1873-ൽ ജനിച്ച എസ് ഗൗഹർ ജാൻ ആ കാലഘട്ടത്തിൽ ഒരു പാട്ടിന് 3000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. അന്ന് 10 ഗ്രാമിന് 20 രൂപയായിരുന്ന സ്വർണ്ണത്തിൻ്റെ വില ഇന്നത്തെ സാഹചര്യത്തിൽ ഏകദേശം ഒരു കോടി രൂപയ്ക്ക് തുല്യമാണ് എന്നോർക്കുമ്പോൾ വിലമതിക്കാനാകാത്ത ഗായികയായിരുന്നു ഗൗഹർ. ഗ്രാമഫോൺ കമ്പനി ഗൗഹർ ജാനിൻ്റെ പാട്ടുകൾ റെക്കോർഡുചെയ്യുകയും പൊതുജനങ്ങൾക്ക് അവ പ്രാപ്യമാക്കുകയും ചെയ്തു. ഇതോടെ ഗൗഹറിന്റെ മയക്കുന്ന ഈണങ്ങൾ രാജ്യത്തുടനീളമുള്ള സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ട നിധിയായി മാറി. പ്രശസ്തമായ സംഗീത ജീവിതത്തിന് മുന്നേ പോരാട്ടങ്ങളാൽ നിറഞ്ഞ പ്രക്ഷുബ്ധമായ ബാല്യമായിയിരുന്നു ഗൗഹർ ജാനിൻ്റെത്…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി (Alibi Global) സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി ട്രാന്‍സ്ഫര്‍ കരാറില്‍ ഒപ്പിട്ട് IIT ബോംബെ. ഡിഫെന്‍സ്, പാരാമിലിറ്ററി, സ്പെഷ്യല്‍ ഫോഴ്സ്, പോലീസ് തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ക്ക് ഉപയോഗപ്രദമായ അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യയാണ് പങ്കിടുക. സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമായ സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി വികസിപ്പിക്കുന്നതിനും റോബോട്ട് നിര്‍മ്മിക്കുന്നതിനുമുള്ള IIT ബോംബെയുടെ സാങ്കേതിക സേവനം ഈ കരാറിലൂടെ ആലിബൈക്ക് ലഭിക്കും. ആഭ്യന്തര സുരക്ഷാ മേഖലയില്‍ സുരക്ഷാ സേനകള്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തില്‍ തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ടെക്നോളജി ഫോര്‍ ഇന്‍റേണല്‍ സെക്യൂരിറ്റിയും (NCETIS), ഐഐടി ബോംബെയും ലക്ഷ്യമിടുന്നത്. കേന്ദ്ര ഐടി വകുപ്പിന്‍റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്തരത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുവാനായി ആലിബൈ തയ്യാറെടുക്കുന്നത്. തീവ്രവാദ/ഭീകര ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ ചെറിയ പന്തിന്‍റെ വലിപ്പമുള്ള ടാക്ടിക്കല്‍ റോബോട്ടിനെ കെട്ടിടങ്ങള്‍ക്ക് ഉള്ളിലേക്ക്…