Author: News Desk
കഴിഞ്ഞ കുറച്ചു നാളുകളായി പ്രവാസികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് കുതിച്ചുയരുന്ന കെട്ടിടവാടക ആണ്. വിവിധ ഏരിയകളിലായി 5 മുതൽ 30 ശതമാനം വരെ വാടക ആണ് യുഎഇയിൽ വർധിച്ചത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണി വിലയുടെ നിശ്ചിത ശതമാനം വാടക വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയതോടെ ആണ് കെട്ടിട ഉടമകൾ വാടക കൂട്ടിയത്. വാടക കരാർ പുതുക്കുന്നതോടെ വർധന നടപ്പിലാക്കുമെന്ന് താമസക്കാർക്ക് നിർദേശം നൽകുകയായിരുന്നു. ഒപ്പം ഷെയറിങ് പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ പുറത്തുവിട്ട വാടക സൂചിക പ്രകാരം നിശ്ചിത ഏരിയകളിൽ പരമാവധി 30% വരെ വർധിപ്പിക്കാനാണ് അനുമതി. ഓരോ പ്രദേശത്തെയും വിപണി മൂല്യത്തെക്കാൾ വളരെ കുറഞ്ഞ വാടക ഈടാക്കുന്ന പ്രദേശത്ത് പുതുതായി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നവർ വൻതുക നൽകേണ്ടിവരും. ഇനി വിപണി മൂല്യത്തെക്കാൾ കൂടുതൽ വാടക ഈടാക്കുന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് കെട്ടിട ഉടമയുമായി ചർച്ച നടത്തി വാടക കുറയ്ക്കാനും ആവശ്യപ്പെടാനാകും. ദുബായിൽ റിയൽ…
കായല്‍സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കിടയില്‍ ജലഗതാഗതവകുപ്പിന്റെ വാട്ടര്‍ ടാക്‌സി സര്‍വീസ് ഹിറ്റാകുന്നു. പരീക്ഷണാര്‍ത്ഥം തുടങ്ങിയ വാട്ടര്‍ ടാക്സിയില്‍ ഉല്ലാസ യാത്രയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.സ്വകാര്യ ഏജന്‍സികള്‍ ഒരാള്‍ക്ക് 200 മുതല്‍ 250രൂപ വരെ ഈടാക്കുമ്പോള്‍ 100 രൂപയാണ് ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സിയിലെ നിരക്ക്. പാതിരാമണലിലെ ഉള്‍കാഴ്ച്ചകള്‍ കാണാനും അവസരം ഒരുക്കിയാണ് യാത്ര. ഒരു തവണ 10 മുതല്‍ 15 പേരെ വരെ വഹിക്കുന്നതാണ് വാട്ടര്‍ ടാക്‌സി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനില്‍ നിന്നും എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സര്‍വീസ്. രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി സംവിധാനമാണ് ആലപ്പുഴയില്‍ ആരംഭിച്ചത്. വാട്ടര്‍ ടാക്‌സി സംവിധാനത്തെക്കുറിച്ച് അഞ്ചു വര്‍ഷമായി രാജ്യത്ത് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധേയ മുന്നേറ്റം നടത്തിയത് കേരളം ആയിരുന്നു. പ്രത്യേക രൂപകല്‍പ്പനയിലുള്ള അതിവേഗ കാറ്റാമറന്‍ ഡീസല്‍ എന്‍ജിന്‍ ഫെെബര്‍ ബോട്ടുകളാണു വാട്ടര്‍ ടാക്‌സിയായി പ്രവര്‍ത്തിക്കുന്നത്. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം…
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം നേടാൻ ശ്രമിച്ച സോഷ്യല്‍ മീഡിയ ഹാൻഡിലിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി സുപ്രീംകോടതി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സ്ക്രീൻഷോട്ട് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. സുപ്രീംകോടതിയുടെ സുരക്ഷാവിഭാഗം ചീഫ് ജസ്റ്റിസിന്റെ പരാതി പരിഗണിക്കുകയും സൈബർ ക്രൈം ഡിപ്പാർട്ട്മെന്റില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സമൂഹ മാധ്യമായ എക്സിലൂടെയാണ് ചീഫ് ജസ്റ്റിസിന്റെ പേരിലുണ്ടാക്കിയ അക്കൗണ്ടില്‍ നിന്ന് സന്ദേശം പോയത്. കൈലാഷ് മേഖ്‌വാള്‍ എന്ന വ്യക്തിക്കാണ് സന്ദേശം ലഭിച്ചത്. ‘ഞാന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ്. കൊളീജിയത്തിന്റെ അടിയന്തിരയോഗമുണ്ട്. ഇവിടെ കൊണോട്ട്പ്ലേസില്‍ കുടുങ്ങിപ്പോയി. ടാക്സിക്ക് കൊടുക്കാന്‍ 500 രൂപ അയച്ചുതരാമോ?. കോടതിയില്‍ തിരിച്ചെത്തിയാല്‍ ഉടനെ മടക്കിതരാം. ‘- ഇതായിരുന്നു കൈലാഷിന് ലഭിച്ച സന്ദേശം. സുപ്രീംകോടതിയില്‍ എത്തിയശേഷം പണം തിരികെ നല്‍കാമെന്നും സന്ദേശത്തില്‍ പറയുന്നു. കൂടുതല്‍ ആധികാരികത തോന്നിപ്പിക്കുന്നതിനായി “sent from iPad” എന്നുകൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. A social…
ആര്‍.ടി.എക്‌സ്. എ.ഐ. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ആഗോള കമ്പനിയായ എന്‍വീഡിയ കംപ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രകാരം തദ്ദേശീയമായാണ് കമ്പനി കംപ്യൂട്ടര്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച് എന്‍വീഡിയ ധാരണയിലെത്തിയ ആറു കമ്പനികളിലൊന്ന് കേരളം ആസ്ഥാനമായുള്ള ജെനസിസ് ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്. കാര്യക്ഷമായി പ്രവര്‍ത്തിക്കുന്ന ആര്‍.ടി.എക്‌സ്. സ്റ്റുഡിയോ വര്‍ക്ക്സ്റ്റേഷനുകളെ ഉപയോഗപ്പെടുത്തി 3ഡി റെന്‍ഡറിങ്, വീഡിയോ എഡിറ്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കോണ്‍ടെന്റ് ക്രിയേഷന്‍ എന്നിവ സുഗമമാക്കി, പ്രവര്‍ത്തനച്ചെലവ് കുറച്ച്, ഇന്ത്യന്‍ കംപ്യൂട്ടര്‍വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ എന്‍വീഡിയ ലക്ഷ്യമിടുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെനസിസ് ലാബ്‌സ് ഹൈടെക് കംപ്യൂട്ടേഴ്‌സ് ഉയർന്ന പ്രവർത്തനശേഷിയുള്ള കംപ്യൂട്ടറുകൾ ഉപഭോക്താവിന് ആവശ്യാനുസരണം നിർമിച്ചുനൽകുന്ന സ്റ്റാർട്ടപ്പാണ്. അർഷദ് അലി, ഉല്ലാസ് മാത്യു എന്നിവരാണ് കോ-ഫൗണ്ടർമാർ. ആവശ്യക്കാരൻ്റെ താൽപര്യങ്ങൾ മനസ്സിലാക്കി രൂപകൽപന ചെയ്യുന്നുവെന്നതും കമ്പ്യൂട്ടർ നിർമാണ രംഗത്ത് ജെനസിസിനെ വ്യത്യസ്ഥമാക്കുന്നു. കൂടാതെ വ്യക്തിഗത കൺസൾട്ടിങും പിന്തുണയും നൽകി വരുന്നു. ഉപഭോക്താവിൻ്റെ ആവശ്യങ്ങൾ നിറവേറ്റി സാധ്യമായ ബജറ്റിനുള്ളിൽ ഏറ്റവും മികച്ച…
പോപ് താരം ജസ്റ്റിന്‍ ബീബറും ഭാര്യയും അമേരിക്കന്‍ മോഡലായ ഹെയ്‌ലി ബീബറും അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇവരുടെ ആഡംബര ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പുരോഗമിക്കുന്നത്. ചെറിയ ആവശ്യങ്ങള്‍ക്കുവരെ ഹെയ്‌ലി രാജ്യംവിട്ട് യാത്ര ചെയ്യുമെന്നും ഇതിനായി പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നഖങ്ങള്‍ മാനിക്യൂര്‍ ചെയ്യാനായി മാത്രം ഒരിക്കല്‍ ചാർട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്രയൊക്കെ ചിലവാക്കാൻ ഉള്ള ആസ്തി ഇവർക്കുണ്ടോ എന്നത് തന്നെയാണ് ചർച്ചകളിൽ ഈ ദമ്പതികൾ നിരയാനുള്ള കാരണവും. കഴിഞ്ഞ ജൂലൈയില്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തിന്റെ ഭാഗമായി ബീബര്‍ ഇന്ത്യയിലെത്തിയിരുന്നു. പ്രീ വെഡ്ഡിങ് ആഘോഷമായ സംഗീത് പരിപാടിക്കാണ് ബീബറിനെ അംബാനി മുംബൈയിലെത്തിച്ചത്. അന്ന് സ്വന്തം പാട്ടുകള്‍ അവതരിപ്പിച്ച് ബീബര്‍ മടങ്ങിയത് 10 മില്ല്യണ്‍ ഡോളറുമായാണ്. അതായത് 83 കോടി ഇന്ത്യന്‍ രൂപയുമായി. 2024-ലെ കണക്കുകൾ പ്രകാരം ഏകദേശം 300 മില്യൺ ഡോളർ ആസ്തി ആണ്…
ലയനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സോണി ഇന്ത്യയുമായുള്ള എല്ലാ തർക്കങ്ങളും പരിഹരിക്കാൻ കരാറിൽ ഏർപ്പെട്ടതായി സീ എന്റർടൈൻമെന്റ് എൻ്റർപ്രൈസസ് ലിമിറ്റഡ് പ്രഖ്യാപിച്ചു. സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും (എൻസിഎൽടി) നൽകിയ എല്ലാ ക്ലെയിമുകളും മാധ്യമങ്ങളായ സീ എന്റർടൈൻമെന്റും സോണി പിക്ചേഴ്സും പിൻവലിക്കും. ഇന്ത്യൻ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റും ജാപ്പനീസ് മാധ്യമ കമ്പനി സോണി കോർപറേഷന്റെ ഇന്ത്യൻ സബ്‌സിഡിറീസും തമ്മിലാണ് ലയന തർക്കങ്ങൾ ഒത്തുതീർപ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021ൽ സീ എന്റർടൈൻമെന്റും സോണി പിക്ചേഴ്‌സും തമ്മിലുള്ള കരറൊപ്പിട്ടത്. ലയന ഉടമ്പടികളും ലയനത്തിനുള്ള സമയക്രമവും സീ എന്റർടൈൻമെന്റ് പാലിച്ചില്ലെന്ന് സോണി പിക്ചർസ് ആരോപിച്ചിരുന്നു. ലയന ശേഷം കമ്പനിയെ നയിക്കാൻ സീ എന്റർടൈൻമെന്റ് മേധാവി പുനീത് ഗോയങ്കയെ നിശ്ചയിച്ചിരുന്നെങ്കിലും സോണി പിക്ചർസ് ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇക്കാരണത്താലാകാം ലയന നടപടികൾ റദാക്കിയതെന്നും ആരോപണം ഉയർന്നിരുന്നു. ഏകദേശം 10 മില്യൻ ഡോളറിന്റെ ലയനമായിരുന്നു…
ബസ്മതി അരി കൊണ്ടുള്ള ഭക്ഷണം കഴിക്കാത്തവർ വളരെ കുറവായിരിക്കും. മറ്റേതൊരു തരം അരിയേക്കാളും 20 ശതമാനം കൂടുതൽ നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഈ അരിയിൽ ഉണ്ട്. B1, B6 എന്നിവയുൾപ്പെടെ ബി വിറ്റാമിനുകളാൽ സമ്പന്നമായ ബസുമതി അരി തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയപ്പെടുന്നു. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഇന്ത്യൻ ബസ്മതി റൈസ് ഇഷ്ടപ്പെടുന്നവരാണ് ലോകമെമ്പാടുമുള്ള ആളുകൾ. അതുകൊണ്ട് തന്നെ ബസ്മതി അരിയുടെ കയറ്റുമതിയിൽ ഇന്ത്യ തന്നെ ആണ് മുന്നിൽ നിൽക്കുന്നതും. കാർഷിക മേഖലയിലെ ആഗോള ശക്തികേന്ദ്രമായ ഇന്ത്യ, ദിനം പ്രതി കുതിച്ചുയരുന്ന ഈ അരി കയറ്റുമതിയിലൂടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ കാമ്പെയ്‌നിനെ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ മുന്നേറ്റം നടത്തുന്നുണ്ട്. നെൽക്കൃഷിയുടെ സമ്പന്നമായ പാരമ്പര്യമുള്ള നമ്മുടെ രാജ്യം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ആഗോള വിപണിയിൽ ഒരു പ്രധാന വിതരണക്കാരനായി ഉയർന്നുവരുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദകരും കയറ്റുമതി രാജ്യവും…
നവംബർ 18 മുതൽ ശോഭാ ഗ്രൂപ്പിൻ്റെ പുതിയ ചെയർമാനായി മകൻ രവി മേനോൻ നിയമിതനാവും. ദുബായിൽ വച്ചാണ് ശോഭ ഗ്രൂപ്പ് കോ-ചെയർമാനായിരുന്ന രവി മേനോനെ ചെയർമാനായി തിരഞ്ഞെടുത്തു എന്ന പ്രഖ്യാപനം നടത്തിയത്. “ശോഭാ റിയാലിറ്റിയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കാൻ മുന്നോട്ട് ഇനിയും ഞാൻ പ്രതിജ്ഞാബദ്ധനാണ്. രവി മേനോൻ്റെയും ഫ്രാൻസിസ് ആൽഫ്രഡിൻ്റെയും നേതൃത്വത്തിൽ കമ്പനി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ട്. പുരോഗതിയുടെയും പുതുമയുടെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ് ഈ കമ്പനി” എന്ന് വിരമിക്കുന്നതിന് മുന്നോടിയായി, നിലവിലെ ചെയർമാനും സ്ഥാപകനുമായ പിഎൻസി മേനോൻ പറഞ്ഞു. യുഎസ്എയിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ രവി മേനോൻ 2004 ജൂണിൽ ആണ് ശോഭ ലിമിറ്റഡിൽ ഡയറക്ടറായി ചേർന്നത്. 2006 ൽ വൈസ് ചെയർമാനായി നിയമിതനായി, 2012 ൽ അദ്ദേഹം കോ-ചെയർമാനുമായി. ശ്രീ. പി എൻ സി മേനോന്റെ നേതൃത്വത്തിൽ ഒമാനിലെ മസ്കറ്റിൽ ഒരു എളിയ ഇന്റീരിയർ ഡെക്കറേഷൻ സംരംഭമായാണ് 1976 ൽ ശോഭ ഗ്രൂപ്പ് പ്രവർത്തനം…
ഓണമോ വിഷുവോ ക്രിസ്മസോ ആഘോഷങ്ങൾ എന്ത് തന്നെ ആയാലും മലയാളികൾ ആഘോഷിക്കുന്നത് മദ്യം കൊണ്ടാണ് എന്ന് പൊതുവെ ഒരു വർത്തമാനം ഉണ്ട്. സംഭവം സത്യവുമാണ്. ഓരോ ആഘോഷങ്ങൾക്കപ്പുറം മലയാളി മദ്യത്തിനായി ഒഴുക്കി കളയുന്നത് കോടികൾ ആണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും അധികം പണം മദ്യത്തിനായി ചിലവഴിക്കുന്നത് കേരളം ആണെന്നും പലരും ചിന്തിച്ചു വച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ പണം മദ്യത്തിന് ചെലവഴിക്കുന്നത് കേരളമല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്. കേന്ദ്രധനകാര്യ മന്ത്രാലയത്തിനു കീഴിലുളള ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഉയർന്ന പ്രതിശീർഷ വരുമാനവും നഗര ജനസംഖ്യയില്‍ ഉയർന്ന വിഹിതവുമുള്ള സംസ്ഥാനങ്ങളിൽ എക്സൈസ് വരുമാനം കൂടുതലാണ്. ആഭ്യന്തര ടൂറിസ്റ്റുകളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളുടെ വരവ് കൂടുതലുളള സംസ്ഥാനങ്ങളിലും എക്സൈസ് വരുമാനം ഉയര്‍ന്നതാണ്. സ്വകാര്യമേഖലയില്‍ ചില്ലറവ്യാപാരം നടത്തുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിവറേജസ് കോർപ്പറേഷനുകൾ മൊത്തവിതരണം നിയന്ത്രിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്…
ശതകോടീശ്വരന്മാർ നൽകേണ്ടി വരുന്ന ടാക്സുകളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി വഹിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി എത്ര രൂപ ടാക്സ് നൽകുന്നുണ്ടാവും എന്നറിയാമോ? വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ അംബാനിയുടെ ആസ്തി 12.1 മില്യൺ ഡോളർ വർദ്ധിച്ചു. ഇങ്ങനെ വരുമാനം വർധിക്കുമ്പോൾ അംബാനി നൽകേണ്ട നികുതിയും കൂടും. അതുകൊണ്ടുതന്നെ 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവിയും മുകേഷ് അംബാനിക്ക് തന്നെയാണ്. 20,713 കോടിയിലധികം രൂപ മുകേഷ് അംബാനി നികുതിയായി സർക്കാരിന് നൽകിയിട്ടുണ്ട് എന്നാണ് കണക്കുകൾ. 19.68 ലക്ഷം കോടി വിപണി മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന സ്ഥാപനം റിലയൻസ് ആണ്. രണ്ടാം സ്ഥാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്സി ബാങ്കും ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 17,649 കോടി രൂപയാണ് എസ്ബിഐ…